💕ഐഷ 💕: ഭാഗം 35

aysha

രചന: HAYA

ജോണിനോട് സംസാരിക്കണ സമയത്താ ബാപ്പ വരണ് ണ്ട്ന്ന് സഹൽ പറയണതും ഞാൻ വേഗം ഫോൺ വെച്ചു. അവന്റെ ശബ്ദം കേട്ടപ്പോ തന്നെ എന്തോ എനിക്ക് സന്തോഷം കൊണ്ടാണ് എന്ന് തോന്നാണ് കണ്ണൊക്കെ ആകെ നിറഞ് ഒയുകയാണ്. കുറച്ചു കൂടെ അവനോട് സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ... 💔 സെലൂ... ടാ ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ..... എനിക്ക് ഒരാളെ ഇഷ്ടാവാ.... "എനിക്ക് അറിയാം ഇത്താ... ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞതും ഞാൻ ഒരു അതിശയത്തോടെയാണ് ഓനെ നോക്കിയത്. "ജോണേട്ടനെയല്ലേ..... നിനക്ക് ജോണിനെ അറിയോ.. അതെങ്ങനെ... "പിന്നെ.... അനക്ക് ഓർമ്മയുണ്ടോ പണ്ട് എനിക്ക് ഒരു ആക്‌സിഡന്റ് പറ്റി കാല് ഒടിഞ്ഞതൊക്കെ.. അന്ന് ജോണേട്ടൻ എന്നെ രക്ഷിച്ചില്ലായിരുന്നേൽ ഞാൻ ഒരിക്കലും ഇപ്പൊ ഇവിടെ ജീവനോടെ കാണില്ലായിരുന്നു. പുള്ളിടെ ജീവൻ പണയം വച്ചിട്ട അന്ന് എന്നെ രക്ഷിച്ചത്. പിന്നെ ജോണേട്ടന്റെ ഫാദർന്റെ ഹോസ്പിറ്റലിൽ കൊണ്ടുപോയി രണ്ട് ദിവസം അവിടെ അഡ്മിറ്റ് ആയിരുന്നു. അന്ന് എന്റെ കൂടെ രണ്ട് ദിവസം അങ്ങേര് ഇണ്ടായിരുന്നു. ഞങ്ങള് അപ്പൊ തന്നെ കൂട്ടായിട്ടോ..

നല്ല അടിപൊളി ക്യാരക്റ്റർ ആണ്‌ ജോണേട്ടന്റെ സംസാരിച്ചു തുടങ്ങിയ തന്നെ നമ്മള് പുള്ളിനോട് വേഗം അങ്ങ് കൂട്ടായിക്കൊള്ളും. അന്ന് ഈവെനിംഗ് ആരെയോ ഫോണിൽ വിളിച്ചു ഏതോ ഐഷയെ കുറിച്ച് സംസാരിക്കണത് ഞാൻ കേട്ടായിരുന്നു. മ്മള് അത് ആരാന്ന് ചോയ്ച്ചപ്പോ ജോണേട്ടന് വളരെ വേണ്ടപ്പെട്ട ഒരാളാണ് എന്ന് പറഞ്ഞായിരുന്നു. അപ്പൊ ന്റെ താത്തന്റെ പേരും ആയിഷ എന്നാണ് എന്ന് പറഞ്ഞപ്പോ അന്നോട് പുള്ളിടെ ഒരന്വേഷണം പറഞ്ഞേക്കാൻ പറഞ്ഞായിരുന്നു അന്ന്. അന്ന് ബാപ്പാനെ വിളിച്ചു ഞാൻ ഇവിടെ അഡ്മിറ്റ് ആണെന്ന കാര്യം ഒക്കെ പറഞ്ഞത് പുള്ളിയാ..... പിന്നെ എപ്പോളെലും എവിടേലും വെച്ച് കാണാണേൽ ഞങ്ങള് ഒരുപാട് സംസാരിക്കും ഫുഡ്‌ കഴിക്കും.....ജോണേട്ടൻ ലണ്ടനിലെ ഓരോ വിശേഷം ഒക്കെ ഞങ്ങള് സംസാരിക്കാറുണ്ട് കാണുമ്പോ.. അവിടെ ഡോക്ടർ ആവാൻ എങ്ങാൻ പഠിക്കയായിരുന്നു പുള്ളി.. പിന്നെ വൺ ഇയർ ലീവിന് വന്നപ്പോളാ ഞങ്ങള് തമ്മിൽ ആദ്യം കാണണത് അതും ആ ആക്‌സിഡന്റ് ഉണ്ടായപ്പോ . പക്ഷെ ജോണേട്ടൻ അന്ന് ഒരുപാട് അന്വേഷിച്ച ഐഷ... അത് ഒരിക്കലും ഇയ്യ് ആണെന്ന് ഞാൻ കരുതിയിരുന്നില്ല.

കഴിഞ്ഞ ദിവസം അന്നെ കാറിൽ ഇവിടെ കൊണ്ട് വന്ന് ഡ്രോപ്പ് ചെയ്യണത് ഞാൻ കണ്ടായിരുന്നു... അപ്പോളാ എനിക്ക് ഏറെകുറെ എല്ലാം പിടിക്കിട്ടിയത്. എനിക്കറിയാം ജോണട്ടനെ... നീ ഭാഗ്യം ചെയ്തവളാ.. ഇത്താ.. ... എന്റെ ജീവൻ രക്ഷിച്ചതിനു പകരമായി ഒരു നന്ദി പോലും ഞാൻ ഇന്നേവരെ പറഞ്ഞിട്ടില്ല.. നീ പേടിക്കണ്ട ഇത്താത്ത... ഞാൻ എന്തായാലും നിങ്ങടെ കൂടെ നിക്കത്തെ ഉള്ളൂ... നിങ്ങളെ ഒരുമിപ്പിച്ചെങ്കിലും എനിക്ക് അദ്ദേഹത്തോട് നന്ദി പറയണം എന്നുണ്ട്... എന്ന് പറഞ് അവൻ എന്റെ മുറിയിൽ നിന്നും വെളിയിലോട്ടിറങ്ങി. അപ്പോഴാ മ്മളെ അമ്മായിമാരൊക്കെ മ്മക് ഡ്രസ്സ്‌ എടുക്കാൻ പോണം അതോണ്ട് വേഗം റെഡി ആവ് ആയിശു എന്നും പറഞ്ഞു മ്മളെ അരികിൽ വന്നത്.. ആ സമയത്താ നമ്മടെ തലയിൽ ചെറുതായി ഒരു ബൾബ് കത്തിയത്. ഡ്രസ്സ്‌ എടുക്കാൻ ആയോണ്ട് ബാപ്പിച്ചിയും ഉമ്മിയും വരാൻ ചാൻസ് ഇല്ലാ.. ഇവർക്കൊന്നും മ്മക് ഈ കല്യാണത്തിന് ഇഷ്ടമല്ലാത്ത കാര്യം അറിയത്തും ഇല്ലാ.. ഇതാണ് നല്ല അവസരം എങ്ങനെലും ജോണിനെ കാണണം. മ്മള് വേഗം തന്നെ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത് റെഡി ആയിരുന്നു. പോവാൻ നേരം അല്പസമയം കണ്ണാടിയുടെ മുൻപിൽ ചെന്ന് നിന്ന് മ്മക് തന്നെ ആത്മവിശ്വാസം പകർന്നു.

ശേഷം തായേക്കിറങ്ങി. അവരോടൊപ്പം കാറിൽ കേറി ഇരുന്നു. "ആയിശു... അനക്ക് ഇതെന്നാ പറ്റിയെ.. പണ്ടത്തെ പോലെ ഉഷാർ ഇല്ലല്ലോ.. അല്ലാതെ വാതോരാതെ എന്തേലും പറഞ്ഞോണ്ടിരിക്കണ പെണ്ണാ... സാഹിറമായി ആണ്‌. "അതെന്നെ... ഞാനും അത് ശ്രദ്ധിച്ചു.. ഓക്ക് ഇവിടം വിട്ട് പോണെലുള്ള വിഷമം ആയിരിക്കും. മോളെ നോക്ക് നാളെ കഴിഞ്ഞ പിറ്റേന്ന് അന്റെ കല്യാണ.. അവിടെ ഈ വാടിയ മുഖത്തോടെ വന്ന് നിക്കാണ്ട്.. വിഷമങ്ങളൊക്കെ മറന്ന് നല്ല ചിരിച്ചു നിക്കണട്ടോ... മൂത്തുവാണ്. "അത് തന്നെ... ഇപ്പൊ ഈ ഇടയായി ഇയ്യ് വല്ലാണ്ട് കോലംകേട്ട് പൊയ്ക്ക് ണ്... മുഖം ഒക്കെ ആകെ വല്ലാണ്ട് ആയിട്ട്. ഒരുമാതിരി ഉറക്കം കിട്ടാത്തോര പോലെ.. എന്നൊക്കെ അവരൊക്കെ പറയുമ്പോ ചെറുതായി ഒന്ന് ചിരിക്ക എന്നല്ലാതെ ഞാൻ മറുത്തൊന്നും പറഞ്ഞില്ല. അങ്ങനെ ഞങ്ങള് ഷോപ്പിങ് മാളിൽ ചെന്നു അവിടെ വെഡിങ് ഡ്രസ്സ്‌ കളക്ഷൻസ് ഒക്കെ ഉള്ളത് മൂന്നാമത്തെ ഫ്ലോറിലാ.. നേരെ എല്ലാരും അങ്ങോട്ടേക്ക് വിട്ടു. അമ്മായിസ് ഒക്കെ അവിടന്ന് ഓരോ ഡ്രെസ്സും എടുത്തു മ്മളെ മേലിൽ വെച്ച് നോക്കണ്‌ ണ്ട്. ഞാൻ ആണേൽ ഇതൊക്കെ കണ്ട് നിസ്സഹായതയോടെ ഇതൊക്കെ വീക്ഷിച്ചു നിക്കാണ്.

അവര് വന്ന് ഒരു ഡ്രസ്സ്‌ എടുത്തു ഇത് ഇഷ്ടായോ ആയിശുന്ന് ചോദിക്കുമ്പോ മ്മള് അതെ എന്നതരത്തിൽ മൂളുകയല്ലാതെ വേറെ ഒന്നും പറഞ്ഞില്ല. എല്ലാ ഡ്രസ്സ്‌ എടുത്ത് കാണിക്കുമ്പോളും മ്മള് ഈ മൂളല് മാത്രം ആയോണ്ട്.. അവസാനം അവര് തന്നെ അവർക്കൊക്കെ ഇഷ്ടപ്പെട്ട ഒരു ഗ്രീൻ കളർ ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു. തലേദിവസത്തേക്ക് പിന്നെ കുറച്ചു ഓർണമെൻസും.. ചെരുപ്പ്.. അങ്ങനെ എല്ലാം.. അതൊക്കെ അവരുടെ സെലെക്ഷൻ ആയിരുന്നു. അങ്ങനെ പരുപാടിസ് ഒക്കെ കഴിഞ് ഒരു ഈവെനിംഗ് 5.00ഒക്കെ ആയപ്പോ ഞങ്ങള് വീട്ടിലേക്ക് തിരിച്ചു.ടൌൺ ഇൽ എത്തിയതും മ്മള് അമ്മായിസിനോടൊക്കെ ആ കാര്യം ചോദിച്ചു. മ്മക് ഫ്രണ്ട്സിനൊക്കെ ട്രീറ്റ്‌ കൊട്ക്കണം ആയിരുന്നു..കല്യാണം ആയോണ്ട്. അവര് ഇവിടെ വരാന്നാ പറഞ്ഞെ.. ഞാൻ ഇവിടെ ഇറങ്ങിക്കോട്ടെ... "മ്മ്ഹ്ഹ്... ഇയ്യ് പൊയ്ക്കോ.. പോവുമ്പോ സഹലിനെ കൂടെ കൂട്ടിക്കോ.. അല്ലേൽ അന്റെ ബാപ്പ അന്നെ ഒറ്റയ്ക്ക് വിട്ടു എന്ന് പറഞ് ഞങ്ങളെ വഴക്ക് പറയും. അവന്നൂടെ ഇണ്ടേൽ കൊഴപ്പല്ലല്ലോ.

ഭാഗ്യത്തിന് സഹലും ഞങ്ങടെ കൂടെ ഷോപ്പിങ്ങിനു വന്നൊണ്ട് രക്ഷപ്പെട്ടു അല്ലേൽ ഇപ്പൊ കാണായിരുന്നു. ഞാൻ വേഗം അവനേം കൂട്ടി കാറിൽ നിന്നും ഇറങ്ങി... വേഗം ഓട്ടോ പിടിച്ചു ബീച്ച്ലേക്ക് വിട്ടു. "ഇത്താത്ത ഇയ്യ് ഇതെങ്ങോട്ടാ.... എന്ന് സഹൽ ചോദിക്കണ്‌ ണ്ടേലും ഞാൻ അവന്റെ മുഖത്തേക്ക് നോക്കാ എന്നല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ബീച്ചിൽ എത്തിയതും ഓട്ടോ ചേട്ടന് അവനോട് പൈസ കൊടുക്കാൻ പറഞശേഷം ഞാൻ അവിടെ നിന്നും ഞങ്ങടെ സ്ഥിരം സിറ്റിംഗ് ഏരിയ ലക്ഷ്യമാക്കി ഓടി. പിന്നാലെ സഹലും വരണ് ണ്ട്. നോക്കുമ്പോ എന്നെക്കാൾ മുന്നേ ജോൺ അവിടെ സൂര്യസ്ഥമയവും നോക്കി എന്തോ ആലോചിച്ചെന്ന വണ്ണം ഇരിപ്പുണ്ട്. ജോൺ... എന്ന് നിറഞ്ഞകണ്ണുകളോടെ ഞാൻ ഉറക്കെ വിളിച്ചതും എന്റെ ശബ്ദം കെട്ടിട്ടെന്നവണ്ണം അവൻ തിരിഞ്ഞു നോക്കി. കുറച്ചു ദിവസത്തിന് ശേഷം അവനെ കണ്ട സന്തോഷം കൊണ്ടാണോ... ഇനിപ്പോ അവനെ എനിക്ക് എന്നെന്നേക്കുമായി നഷ്ടമവുമോ എന്ന ഉൾഭയം കൊണ്ടാണോ എന്നറിയില്ല..

ഞാൻ അവിടെ നിന്നും ഓടിച്ചെന്നു അവനെ കെട്ടിപിടിച്ചു. "ഐഷ... നീ.. വരും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലട്ടോ... നീ വാക്ക് പാലിച്ചൂലെ... പിന്നെ.. നീ എന്താ കരുതിയെ.. ഞാൻ വരൂലേന്നോ.. ഇതെ ആയിശുവാ.. വാക്ക് പറഞ്ഞ വാക്കാ . "എന്തേയ് ഇപ്പൊ ഇങ്ങിട് വന്നേ.. നിനക്ക് അവനേം കെട്ടി അങ് ദുബായ്ക്ക് വിടായിരുന്നില്ലേ.... അപ്പൊ.. ഞാൻ പോയാൽ ഞാനില്ലാതെ ഒരു ജീവിതം ഇല്ലാന്ന് പറഞ്ഞ ആ പൊട്ടൻ എന്ത്‌ ചെയ്യും.. മ്മ്ഹ് പറ.. അവനെ അങ്ങ് തനിച്ചാക്കി പോവാൻ പറ്റുവോ എനിക്ക്.. ആ തലക്ക് വെളിവില്ലാത്തവൻ എന്നോടൊപ്പം മരിക്കാൻ വരെ റെഡി ആയി നിക്കുവല്ലേ... ഞാൻ പോയ പിന്നെ അവനാരാ ഇണ്ടാവാ.. എന്ന് പറഞ്ഞതും ഞങ്ങള് രണ്ടാളും പൊട്ടികരയാൻ തുടങ്ങിയിരുന്നു. അവന്റെ ഹൃദയം ആണേൽ അത്രയും വേഗത്തിൽ ഇടിക്കണത് എനിക്ക് എന്റെ കാതുകളിൽ കേക്കാമായിരുന്നു.ശേഷം എന്റെ മുഖം അവൻ കൈക്കുള്ളിൽ ഒതുക്കി മ്മളെ കണ്ണിലേക്കു തന്നെ നോക്കുമ്പോ നിയന്ത്രണം ഇല്ലാതെ ഞങ്ങടെ രണ്ടുപേരുടെയും കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒയുകയാണ്. ഒരുപക്ഷെ പിരിയേണ്ടി വരുമോ എന്ന ഭയം.. അതായിരിക്കും ഈ കണ്ണീരിനുള്ള ഉത്തരം..

"ആയിശു.. ഒരുപക്ഷെ... നമ്മള്ടെ കണക്കുകൂട്ടലുകൾ ഒക്കെ തെറ്റി.. നമ്മള് പിരിയേണ്ടി വന്നാലോ...എനിക്ക് എന്തോ പേടി പോലെ.... നാളെകഴിഞ്ഞ ഒരുപക്ഷെ നീ മറ്റൊരാളുടെ.. ഭാര്യ.. എന്ന് അവൻ പറയാൻ തുനിഞ്ഞത് മ്മള് അത് പറയാൻ അനുവദിക്കാതെ അവന്റെ വായ പൊത്തിയിരുന്നു. ഇല്ല.. ജോൺ ഞാൻ നിന്നോട് പറഞ്ഞില്ലേ.. ഈ ആയിശു വാക്ക് പാലിക്കുവന്നളാ... ഞാൻ ഒരിക്കലും മറ്റൊരാളുടെ ഭാര്യ ആവില്ല ഇതെന്റെ വാക്കാ... മരണം വരെ എത്രകാലം വേണേലും ഞാൻ നിനക്ക് വേണ്ടി കത്തിരിക്കും പക്ഷെ... ഞാൻ എന്നും നിന്റെ മാത്രമായിരിക്കും എന്നും.... പിന്നെ ജോൺ താൻ പറഞ്ഞപോലെ പിരിയേണ്ടി വന്നാൽ.. ഒരു ചെറു ചിരിയോടെ ഞാൻ വീണ്ടും തുടർന്നു.. അങ്ങനെ സംഭവിച്ച അന്ന് ഈ ആയിഷ.. ഈ ഭൂമുകത്തില്ലന്ന് കരുതികൊള്ളണം... എന്റെ മരണത്തോടെ അല്ലാതെ ഞാൻ നിന്നെ പിരിയില്ല. എല്ലാം ശെരിയാവും ജോൺ എന്നെങ്കിലും... അങ്ങനെ ഞങ്ങള് ഓരോന്ന് പറഞ് കൊണ്ടിരിക്കുമ്പോഴാ സഹൽ ഞങ്ങടെ അടുത്തേക്ക് വന്നത്.

അവനെ കണ്ടതും ജോൺ അവന്റെ അരികിലേക്ക് ചെന്നു. "സഹൽ.. ഡാ.. നിന്നെ എത്ര നാളായി കണ്ടിട്ട്... ഈ ഇടയായി നിന്നെ കാണാനേ കിട്ടണില്ലലോ... ഞാൻ നിന്നോട് പറയാറില്ലേ.. എന്റെ ഐഷയെ കുറിച്ച് ദേ അതാ എന്റെ ഐഷ... അവസാനം അവളെ ഞാൻ കണ്ടെത്തിയെടാ.... ശേഷം ജോൺ മ്മക് നേരെ തിരിഞ്ഞു. ഇത് സഹൽ എന്റെ ഫ്രണ്ട് ആ... ആള് ഇപ്പൊ പ്ലസ് ടു ന് പഠിക്കയാ... ഇവന് നിന്റെ പേരുള്ള ഒരു ഇത്താത്ത ഇണ്ട്ട്ടോ.. എനിക്കറിയാം ജോൺ.... "അതെങ്ങനെ.... നിനക്ക് ഇവനെ മുൻപ് പരിജയം ഉണ്ടോ.... എന്ന് ഒന്നും അറിയാതെ ജോൺ തിരക്കിയതും ഞാൻ അതെ എന്ന് മറുപടി കൊട്ത്തു. ഇത് സഹൽ... അതായത് എന്റെ ഒരേഒരു ബ്രദർ... എന്ന് മ്മള് പറഞ്ഞതും ജോൺ ചെറുതായൊന്നു ഞെട്ടി. "അപ്പൊ... നിങ്ങള് രണ്ടാളും ബ്രദറും സിസ്റ്ററും ആഹ്ന്നോ.. ഓഹ് ഗോഡ് അപ്പൊ നീ പറഞ്ഞ നിന്റെ താത്തയെ കുറിച്ച് തന്നെയാണ്ലെ നിന്നോട് ഞാൻ പറഞ്ഞു തന്നെ.. എന്റെ കർത്താവെ.... "അതെ ജോണേട്ടാ.. എനിക്ക് അറിയാം എന്റെ ഇത്താനേ നിങ്ങള് എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്.

എനിക്ക് നിങ്ങള് അന്ന് തന്ന ജീവിതത്തിന് പ്രത്യുപകാരമായി എന്റെ ജീവനായ ഇവളെയാ ഞാൻ ജോണേട്ടന് നൽകണത്. ഞാൻ ചെറിയ കുട്ടിയൊക്കെ ആയിരിക്കും പക്ഷെ ആ ദുഷ്ടന്റെ കൂടെ ഇവളെ നരകിച്ചു ജീവിക്കണത് കാണണത്തിലും എനിക്കിഷ്ടം അവള് സന്തോഷത്തോടെ ജീവിക്കണത് കാണണതാ.. എന്ന് സഹൽ പറഞ്ഞവസാനിപ്പിച്ചതും ജോൺ അവനെ സന്തോഷത്തോടെ ഹഗ്ഗ് ചെയ്തിരുന്നു. അപ്പോളാ മ്മളെ ടീംസും ആൽബിചായന്റെ ടീമ്സ് ഒക്കെ അങ്ങോട്ടേക്ക് വന്നത് .ഒന്നും പറയാതെ അവര് ഞങ്ങളെയും കൂട്ടി അവിടന്ന് കാറിൽ കയറ്റി. കുറച്ചു ദൂരം കഴിഞ്ഞപ്പോ നേരെ രജിസ്റ്റർ ഓഫീസിന്റെ മുൻപിൽ കൊണ്ട് ചെന്നാണ് നിർത്തിയത്. "അപ്പൊ നമ്മള് അന്ന് പറഞ്ഞാപ്പോലെ... ഞങ്ങളെ ഒക്കെ സാക്ഷിയായി നിർത്തി ഇവിടന്ന് ഒരു രജിസ്റ്റർ മാര്യേജ് കഴിക്കണം. എന്ന് ആൽബിച്ചായൻ പറഞ്ഞപ്പോ ഞാനും ജോണും ഒരുപോലെ ഞെട്ടിയിരുന്നു. "ഞങ്ങൾ ഒക്കെ പറഞ് സെറ്റ് ആക്കിട്ട്ണ്ട് ഇതല്ലാതെ നിങ്ങടെ മുൻപിൽ വേറെ വഴിയില്ല.. എന്ന് നോയലേട്ടനും പോളെട്ടനും ആഷിൽക്കയും മുന്നിക്കയും കിച്ചുവെട്ടാനൊക്കെ പറഞ്ഞപ്പൊ ഞങ്ങളും തയ്യാറെടുത്തു.

അങ്ങനെ അവരൊക്കെ സാക്ഷിയാക്കി ഞങ്ങള് രണ്ടാളും ഒപ്പ് വെച്ചു ശേഷം മാലയും തമ്മിൽ തമ്മിൽ ചാർത്തി... ശേഷം ജോൺ ഒരു ഹാർട്ടിന്റെ ഡിസൈൻ വരണ ഡൈമണ്ടിന്റെ ഒരു മാല എന്റെ കഴുത്തിൽ അണിയിച്ചു.ആ സമയത്തും സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു എനിക്ക് കൂടെ സന്തോഷം നിറഞ്ഞ കണ്ണുനീരും.......ഇതൊക്കെ കണ്ട് സഹലും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അവിടന്ന് ഇറങ്ങി ഞങ്ങള് നേരെ ചെന്നത് ജോണിന്റ വല്യമ്മച്ചിടെ വീട്ടിലേക്കായിരുന്നു. അവിടെയാണേൽ പുള്ളിക്കാരി മാത്രേ ഉള്ളൂ.. മ്മളെ കണ്ടതും ജൂലി ആണെന്ന് കരുതിയിട്ടാവണം വേഗം വന്ന് എന്നെ കെട്ടിപിടിച്ചു. "ജൂലി..... മോളെ നീ തിരിച്ചു വന്നോ എനിക്ക് അറിയാമായിരുന്നു നീ വല്യമ്മച്ചിയെ കാണാൻ വരുമെന്ന്..ജോണികുട്ടാ.. നീ നമ്മടെ ജൂലി മോളെ തന്നെ കെട്ടിയല്ലോ.. എനിക്ക് ഒരുപാട് ഇഷ്ടാവായെടാ..... എടി കള്ളി നീ പേരൊക്കെ മാറ്റി വേറെ മതത്തിൽ ഒക്കെ ചേർന്നോ ഇതൊക്കെ എപ്പോ..നിങ്ങൾക്ക് നല്ലതേ വരൂ... എന്നതായാലും നീ വന്നല്ലോ.. വല്യമ്മചിക്ക് അത് മതി. ഞാൻ ആണേൽ ഇതൊക്കെ കണ്ട് ഒന്നും മനസ്സിലാവാതെ നിക്കയാണ്.

നേരം ഇത്തിരി കൂടെ ഇരുട്ടിയപ്പോ എന്നേം സഹലിനേം ജോൺ കാറിൽ മ്മളെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു . അങനെ പോവണ വഴിക്ക ഞാൻ വല്യമ്മച്ചി അങ്ങനെ ബീഹെവ് ചെയ്തതിനെ കുറിച്ച് തിരക്കിയത്. "അത്.. പിന്നെ.. വല്യമ്മച്ചിക്ക് ജൂലിന്ന് പറഞ്ഞ ജീവനായിരുന്നു അവൾക്കും അത് പോലെ തന്നെയാ.. രണ്ടാളും നല്ല കൂട്ടായിരുന്നു. പെട്ടന്ന് അവള് മരിച്ചു എന്ന് കേട്ടപ്പോ പുള്ളിക്കാരി ആകെ തളർന്ന് പോയിരുന്നു. അതോണ്ടാണ് ഞാൻ ഒരു വർഷത്തേക്ക് ലീവ് എടുത്തു ഇങ്ങിട് വന്നത്. ഇന്നേവരെ അവളുടെ മരണം വലിയമ്മച്ചിക്ക് ഉൾകൊള്ളാൻ പറ്റിയിട്ടില്ല. പെട്ടന്ന് അവളെ മുറിച്ചു വെച്ചപോലെ ഉള്ള നിന്റെ മുഖം കണ്ടപ്പോ അവള് തിരിച്ചു വന്നുന്ന വല്യമ്മച്ചി കരുതിയെക്കണെ... അതിപ്പോ തിരുത്തി കൊട്ത്താലും നിന്നെ ജൂലിയായിട്ടാ പുള്ളിക്കാരി കാണൂ.. വലിയമ്മച്ചിടെ വിചാരം ജൂലി ഇവിടന്ന് നാട് വിട്ടു പോയി വേറെ മതത്തിൽ ചേർന്ന്.. അവളെ കണ്ടെത്തി ഞാൻ പ്രണയിച്ചു കല്യാണം കഴിച്ചു ഇങ്ങിട് കൊണ്ട് വന്നേക്കാണ് എന്നൊക്കെയാ.. ഞാനും അതൊന്നും തിരുത്തതാനും പോയില്ല.ആ സംഭവത്തോടെ പുള്ളിക്കാരിടെ മാനസിക നില അല്പം വഷളായിരുന്നു ഇപ്പോഴാ ഒന്ന് ഒക്കെ ആയത്. അങ്ങനെ വീട് എത്തിയപ്പോ ഒരു നിമിഷം ജോണിനെ നോക്കിയ ശേഷംഞാൻ കാറിൽ നിന്നും ഇറങ്ങി കൂടെ സഹലും.

പോണ വയിക്ക ജൂലിയെ കുറിച്ച് അവൻ തിരക്കിയത് അതാരാ.. താത്തക്ക് അവളെ അറിയോ എന്നൊക്കെ.. ഞാൻ നടന്ന തൊക്കെ അവനോട് വിവരിച്ചു. അതൊക്കെ കേട്ട് അവൻ ഷോക്ക് ആയ അവസ്ഥയായിരുന്നു. "അപ്പൊ ജൂലി നമ്മടെ... സിസ്റ്റർ ആഹ്ന്നോ .. ഉമ്മി ഡെയിലി നോക്കി കരയണ ആ ഫോട്ടോ അപ്പൊ അത് അന്റെതല്ലല്ലേ.... എന്താ ഉമ്മി കരയാനോ.... ഇത്രേം നാൾ ഞാൻ അവിടെ ഇണ്ടായിരുന്നേലും എനിക്ക് അതൊരു പുതിയ അറിവായിരുന്നു. "അതെ.. ഉമ്മി രാത്രി എപ്പോളും ഒരു ഫോട്ടോ നോക്കി കരായണത് ഞാൻ കാണാറുണ്ട്. അതിന് മാത്രം അതിലെന്താ ഉള്ളെന്ന് നോക്കിയപ്പോ നിന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ ഇല്ലായിരുന്നോ അതെ പോലെ ഇണ്ടായിരുന്നു. അന്ന് വിചാരിചിക്കെന് ഉമ്മിക്ക് ഇതെന്താ പറ്റിയെ... അന്റെ ഫോട്ടോയും നോക്കി ഇത് എന്തിനാ കരയണത് എന്നൊക്കെ.. ഒരുപക്ഷെ ഉമ്മി വിചാരിച്ചു കാണാ എന്നേലും ആ കുട്ടി തിരിച്ചു വരും എന്നായിരിക്കുംലെ.... അവന്റെ ആ ചോദ്യത്തിന് മറുത്തൊന്നും പറയാതെ മ്മള് പതിയെ ഒന്ന് മൂളി. "അല്ല താത്ത.. ഹൈസംക്കായാണോ അപ്പൊ ജൂലി ചേച്ചിയെ കൊന്നത്.. അതേടാ..

ആ ദുഷ്ടൻ അവളെ കൊന്നില്ലായിരുന്നേൽ എപ്പോളെലും നമ്മക്ക് അവളെ ഇങ്ങിട് കൂട്ടികൊണ്ടുവരായിരുന്നല്ലേ... വേണ്ടിയിരുന്നില്ല അവള് നമ്മളെ തേടി വരുവായിരുന്നു. എന്ന് മ്മള് ഒരു നിരാശയോടെ പറഞ്ഞതും അവനും അതെ എന്നവണ്ണം ശെരിവെച്ചു. അങ്ങനെ വീട്ടിലെത്തിയപ്പോ മ്മളെ കണ്ണുകൾ ആദ്യം തിരക്കിയത് ബാപ്പിച്ചിയെ ആയിരുന്നു. ഭാഗ്യത്തിന് ബാപ്പ അവിടെങ്ങും ഇല്ലാഹ്..... ഇന്നാണേൽ ഇന്നലെത്തേക്കാളും ആളും ബഹളവും ഒക്കെയാണ് വീട്ടില്.വീട്ടിലേക്ക് കേറിയതും അവരൊക്കെ ഭയങ്കര കോമഡി പറയലും ചിരിക്കലും ഒക്കെയാണ്. വിഷമം ഒക്കെ ഉള്ളിലൊതുക്കി ഞാനും അവരോടൊപ്പം ചെന്നിരുന്നു. ഒരുപക്ഷെ ഇനി എനിക്ക് ഈ ഒരവസരം കിട്ടിയില്ലെങ്കിലോ.. "ഇതാര് നമ്മടെ മണവാട്ടി പെണ്ണോ... വാ ഇരിക്ക്.. ഇയ്യ് ഇതെവിടെയായിരുന്നു ആയിശു... ഇവൾക്ക് ഈ ഇടായായി വല്യ തിരക്കാന്നെ.. ആ മുറിവിട്ട് പുറത്ത് ഇറങ്ങാറില്ല.. എന്ന് നമ്മടെ സജിലതാത്ത പറഞ്ഞതും ചുറ്റും കൂടി നിന്ന എല്ലാവരും അതെ എന്നതരത്തിൽ സംസാരിക്കാൻ തുടങ്ങി. "അതെന്താ..സജില ഓൾക്ക് ഇപ്പൊ ഓളെ പുയ്യാപ്ലന വിളിക്കാൻ ഇണ്ടാവൂലെ.... എന്ന് ഒരു തമാശ രൂപേണം മൂത്തു പറഞ്ഞപ്പോ മ്മളെ മുഖത്ത് ആകെ നിരാശ പടർന്നു..... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story