💕ഐഷ 💕: ഭാഗം 4

aysha

രചന: HAYA

ഇതെന്താ ഇവിടെ സംഭവിക്കുന്നെ.. സഹൽ ഇവനെന്തിനാ ഇപ്പൊ എന്നോടിവിടുന്ന് പോവാൻ പറഞ്ഞെ... ഞാൻ ഒരു ഡോക്ടർ അല്ലെ എന്നിട്ടും... ആരാ അവരൊക്കെ.. അങ്ങനെ ഉത്തരങ്ങൾ ഇല്ലാത്ത പല ചോദ്യങ്ങളും എന്റെ മനസ്സിൽ ഉയർന്നു. എന്തിരുന്നാലും അവൻ എന്നോട് പോവാൻ പറഞ്ഞയല്ലേ.. ഇനിയും ഞാൻ ഇവിടെ നിക്കണത് ശെരിയല്ല എന്ന് മനസ്സിൽ കരുതി ഞാൻ നേരെ നടന്നു. ഇന്ന് എനിക്ക് നൈറ്റ്‌ ഡ്യൂട്ടിയും ഉണ്ടായിരുന്നു. സാധാരണ നൈറ്റ്‌ ഡ്യൂട്ടി സിദ്ധുവിനായിരുന്നു. അവനു ഫാമിലി ട്രിപ്പ്‌ പോയോണ്ട് ആ ജോലി എന്റെ തലയിൽ ആയിന്ന് പറയാലോ 🙃. ഏകദേശം ഒരു 1.00വരെ എങാനും ഞാൻ കൺസള്റ്റിംഗ് റൂമിലിരുന്നു ആ ടൈം വരെ ഒക്കെയേ patients വന്നിട്ടുള്ളൂ. അല്ലേലും ഈ നട്ടപാതിരക്കൊക്കെ ആര് വരാനാ.. അവിടെ ചുമ്മ ഇരുന്ന് മടുത്തപ്പോ ഞാൻ എന്റെ ഫ്രണ്ട്സിനെ ഒക്കെ വിളിച്ചു ..നമ്മടെ ഫ്രണ്ട്സ് ഒക്കെ ഏകദേശം പാതിരാക്കോഴികൾ ആയോണ്ട് അവൻ മാര് ഇത്ര സമയം ആയിട്ടും ഉറങ്ങികാണില്ല..കൊറേ നേരം ലെവൻമാരോട് കത്തിയടിയായിരുന്നു . ഒരു മണിക്കൂർ എങ്ങാൻ അവന്മാരോട് സംസാരിച്ചിരുന്നു.. അപ്പോഴാ എനിക്ക് ഐഷയുടെ കാര്യം ഓർമ്മ വന്നത്..

ഞാൻ നേരെ അവളുടെ റൂമിലേക്ക് പോയി.. സഹൽ അവൻ ഈ ഹോസ്പിറ്റലിന്റെ തൊട്ടപ്പുറത്തു ഒരു വീട് വാടകയ്ക്ക് എടുത്താണ് അവനും അവന്റെ ഫ്രണ്ട്‌സും താമസിക്കുന്നെ... അതോണ്ട് രാത്രി ആവുമ്പോ അവൻ അങ്ങോട്ട് പോവും. ഞാൻ അവളുടെ റൂം ലക്ഷ്യമാക്കി നടന്നു. എന്താന്ന് അറിയില്ല എനിക്കവളെ കാണുമ്പോ ഒരു മരവിപ്പ് പോലെയാ.... ഡീ... നീ ഇത് ഒറ്റയ്ക്ക് നിന്ന് ബോർ അടിച്ചു കാണുംലെ...... സത്യം പറയാലോ നീ ആ കണ്മഷിയും എഴുതി ഒരു തട്ടവും ഇട്ടാൽ തന്നെ കാണാൻ കിടു ലുക്ക്‌ ആഹ്ന്ന്.. ഇതെന്നാ ഒരുമാതിരി.. ഒന്ന് എണീക്കെടി.. ഞാൻ വന്നപ്പോ തൊട്ട് നീ ഈ കിടപ്പ് കിടക്കണത് കാണാ... നിന്റെ ആ പഴയ ചിരിയും ആ ശബ്ദവും ഒക്കെ കേക്കാൻ ഞാൻ എത്ര ആഗ്രഹിക്കുന്നുണ്ടെന്നറിയോ.. ഒന്ന് ചിരിക്കെടി പ്ലീസ്... ഇല്ലേൽ നീ എന്നെ വിളിക്കാറില്ലേ.. ആ പേര് അതേലും ഒന്ന് വിളിക്കെടി😒... എന്നാലും എന്റെ ഐഷ നീ എന്നോട് ആ ഓട്ടോഗ്രാഫിൽ എഴുതിയ കാര്യങ്ങൾ ഒന്നും എന്തേയ് നേരിട്ട് പറയാഞ്ഞേ...

ഒരു തമാശയിലൂടെ എങ്കിലും ഒന്ന് പറയാൻ ശ്രമിച്ചുടായിരുന്നോ നിനക്ക്.. ഏഹ്. ഒന്ന് പറഞ്ഞായിരുന്നേൽ നിനക്ക് എന്നാ... ഒന്നുല്ലേലും കുറച്ചു കാലം നമ്മള് അത്രക്ക് ക്ലോസ് ഫ്രണ്ട്‌സ് ആയിരുന്നില്ലെടി... ഒന്ന് സൂചിപ്പിക്കുക എങ്കിലും ചെയ്യാമായിരുന്നു.... ഇപ്പൊ നീ വിചാരിക്കുന്നുണ്ടാവും എന്തേയ് എനിക്ക് ആദ്യം പറഞ്ഞൂടെനോ എന്ന്.. സത്യത്തിൽ ഞാൻ ഈ കാര്യം നിന്നോട് പല പ്രാവശ്യം എക്സ്പ്രസ്സ്‌ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു.... നേരിട്ട് വന്ന് പറഞ്ഞില്ലേലും.. പക്ഷെ നിനക്ക് അത് മനസ്സിലാക്കാൻ സാധിച്ചില്ല എന്നതാണ് സത്യം 😔..... പിന്നെ ഞാൻ ഇന്ന് അന്നയെ കണ്ടിരുന്നൂട്ടോ.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ പണ്ട് അന്നയെ കുറിച്ചൊക്കെ.. നമ്മള് അവള്ടെ കാര്യവും പറഞ്ഞ് ഒരുപാട് ചിരിച്ചായിരുന്നു..അന്ന്.. ഐഷ...ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ഇനി ഒരുപക്ഷെ നീ എന്നെ തനിച്ചാക്കി.. ഈ ലോകം വിട്ടു പോവുവോ😖.. എന്നും പറഞ്ഞു ഞാൻ അവളുടെ കൈകൾ എന്റെ കയ്യോട് കോർത്തു പിടിച്ചു കൊണ്ട് വീണ്ടും ചോദിച്ചു...

'നീ പോവുവോ... ഏഹ് ഡീ... നിന്റെ സ്ഥാനത്തു മറ്റൊരുത്തിയെ കുറിച്ച് ആലോചിക്കാൻ പോലും എനിക്ക് പറ്റില്ല.. ഞാൻ നിന്നെ സ്നേഹിച്ചു പോയി.. അത് ഒരിക്കലും ഒരു തെറ്റായിട്ട് ഞാൻ കാണുന്നില്ല.ഇനി ഒരിക്കലും അങ്ങനെ ചിന്തിക്കപോലും ഇല്ലാഹ്.... നീ ഈ ഒരവസ്ഥയിൽ തന്നെ ജീവിതകാലം മുഴുവൻ തുടർന്നാൽ പോലും ഞാൻ നിന്നെ വിട്ടുപോകുമെന്ന് നീ വിചാരിക്കണ്ട.. ഒരു നിഴൽ പോലെ ഞാൻ എന്നും തന്റെ അരികിൽ കാണും... സത്യം പറഞ്ഞ... ഞാൻ നിന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയത് പ്ലസ് ടു വിൽ വച്ചായിരുന്നു.. ആ ഒരു വർഷം മാത്രേ ഞാൻ നിന്നെ കണ്ടിട്ടുള്ളു.. പിന്നീട് ഞാൻ ലണ്ടനിലേക്ക് പോയായിരുന്നു. ആകെ നമ്മള് തമ്മിൽ കണ്ടത് ഒരു വർഷം മാത്രം പക്ഷെ എന്തോ ഒന്ന് നിന്നിലേക്ക് എന്നെ പിടിച്ചു നിർത്തുന്നുണ്ട്.. എനിക്കറിയില്ല ഞാൻ എന്ത്‌ കൊണ്ടാ തന്നെ ഇത്രേം ഇഷ്ടപ്പെടുന്നെന്ന്.നമ്മൾ തമ്മിൽ ഒരുപാട് കാലം ഒരുമിച്ചു ജീവിച്ചത് പോലൊരു ഫീലിംഗ്.. ഡീ എന്നാ ഞാൻ പോട്ടെ.... എന്നും പറഞ് ഞാൻ പോകാൻ ഇറങ്ങുമ്പോ അവള് എന്റെ കൈ മുറുകെ പിടിച്ചു വെക്കുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.. എന്തോ ഞാൻ കുറച്ചു സമയം കൂടി അവളുടെ കൂടെ വേണം എന്ന് അവൾ ആഗ്രഹിക്കുന്നത് പോലെ എനിക്ക് തോന്നി..

അതോണ്ട് കുറച്ചു ടൈം കൂടി അവളുടെ കൂടെ സ്പെൻഡ്‌ ചെയ്യാന്ന് ഞാൻ വിചാരിച്ചു.അങ്ങനെ പഴയ കാര്യങ്ങൾ ചുമ്മ അയവിറക്കാം താക്കോണം ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങി. അതോടൊപ്പം അവളുടെ തലയിലൂടെ തലോടുകയും🥺❤️... ഐഷ..... ഡീ.. എന്നാലും നീ എന്നാത്തിനാ... ആ ദിയയെയും എന്നെയും കൊണ്ട് ചുമ്മ ഇല്ലാത്ത കാര്യം ഉണ്ടാക്കി പറഞ്ഞെ ഏഹ്... നീ എന്തൊക്കെയാ അതിൽ എഴുതി വെച്ചേക്കുന്നേ.. ഞങ്ങടെ കല്യാണത്തിന് നീ വരുന്നോ അതും ഞാൻ വിളിച്ചാൽ..... ആഹാ നീ കൊള്ളാവല്ലോ.. ഡിപ്പെണ്ണേ... മനസ്സിൽ എന്നോടുള്ള ഇഷ്ടവും കൊണ്ട് നടന്നിട്ട് അത് ഒന്ന് പറയാ പോയിട്ട് പ്രകടിപ്പിക്ക പോലും ചെയ്യാതെ ചുമ്മ എന്റെ മുൻപിൽ നല്ലൊരു ഫ്രണ്ടിനെ പോലെ അഭിനയിക്കുകയും ചെയ്തു മികച്ച നടിക്കുള്ള അവാർഡ് നിനക്ക് തരാൻ ഞാൻ ഒരെണ്ണം എടുത്ത് വെച്ചിട്ടുണ്ട്... പിന്നെ നമ്മടെ അകിലിന്റേം അശ്വിനിടേം മാര്യേജ് ആ.. അടുത്തആഴ്ച നിനക്ക് ഓർമ്മയില്ലേ അവരെ.. നമ്മടെ ക്ലാസ്സിലെ കപ്പിൾഗോൾസ് 👩‍❤️‍👨.... എന്നെ ഇന്ന് ഫോണിൽ വിളിച്ചു പറഞ്ഞായിരുന്നു.. വരണം എന്നൊക്കെ.. നിന്നെ കുറിച്ചും ചോദിച്ചു..

ഞാൻ നിന്നെ ഞാൻ ഈ ഇടക്കായി കണ്ടിട്ട് പോലും ഇല്ലന്ന് പറഞ്ഞു... പിന്നെ.. ഒരു കാര്യം കൂടി... നീ ആ ലെറ്ററിൽ എഴുതിയില്ലേ... എന്റേം ദിയെടേം മാര്യേജിന് നിന്നെ വിളിക്കണംന്ന്.. ദേ.. ഈ ടൈംഇൽ ഞാൻ നിന്നെ ഇൻവൈറ്റ് ചെയ്തിരിക്കുന്നു.. നീ വരണം... എനിക്ക് അറിയാത്ത കാര്യം എന്തെന്നാ.. ഈ ഒരവസ്ഥയിൽ നീ എങ്ങനെ വരും എന്നാലോചിച്ചാണ്🥱... ഐഷ ഞാൻ അവളുടെ കഴുത്തിൽ മിന്നുകെട്ടണത് കാണാൻ നീ അവിടെ ഉണ്ടാവണം....നീ പറഞ്ഞയാന്ന്... നിന്നെ എനിക്ക് നല്ല പോലെ അറിയാ വാക്കിന് വില കല്പിക്കുന്ന ഒരു ഗുഡ് ഗേൾ ആഹ്ന്ന് നീ എന്ന്.. നീ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. പിന്നെ ഒരു കാര്യം കൂടി.. ഞാൻ നിന്റെ കൂടെ ഉണ്ടാവുംന്നൊക്കെ പറഞ്ഞില്ലേ.. അതൊക്കെ ജസ്റ്റ്‌ ഫൺ ആയിട്ട് മാത്രം എടുത്താ മതിട്ടോ...എനിക്കറിയാം നീ അങ്ങനെ എടുക്കുള്ളു എന്ന്.... പിന്നെ മമ്മിയും പപ്പയും ഒക്കെ മാര്യേജിന്റെ കാര്യം പറഞ്ഞായിരുന്നു.. ഞാനാ ഇതുവരെ വേണ്ടെന്ന് വെച്ചേ.. ബട്ട്‌ ഇപ്പൊ തോന്നുന്നു അവരാണ് കറക്റ്റ്.... നമ്മക്ക് ചേരുന്നേ മാത്രമേ നമ്മള് ആഗ്രഹിക്കാവൂ.. എന്നതായാലും നീ എന്റെ ബെസ്റ്റ് ഫ്രണ്ട് തന്നെയായിരിക്കും...

ഓക്കേ ബൈ.. ഡീ.... പിന്നെ വേറൊരു കാര്യം കൂടി ഇനി ഒരുപക്ഷെ ഞാൻ നിന്നെ കാണാൻ ഇങ്ങോട്ട് ഇനി വരണമെന്നില്ല... നമ്മടെ ലാസ്റ്റ് മീറ്റ് ആയിരിക്കും ഇത്.. എന്നും പറഞ് ഞാൻ റൂമിൽന്ന് പുറത്തിറങ്ങി. കൺസള്റ്റിംഗ് റൂമിലേക്ക് പോയി ആരുംകാണാതെ ഒരുപാട് കരഞ്ഞു.. അതിന് ശേഷം വാഷ്റൂമിൽ പോയി മുഖമൊന്നു കഴുകി. ഒരു 8.00ആയപ്പോ നേരെ അങ്കിളിന്റെ വീട്ടിലേക്ക് തിരിച്ചു. പോയതും കുളിച് ഫ്രഷ് ആയി ബെഡിലെക്ക് വീണു. ഇന്നലെ ഉറക്കം നഷ്ടപ്പെട്ടത് കൊണ്ട് എന്തെന്നില്ലാത്തതലവേദനയായിരുന്നു.. അതിനിടക്ക് ഉച്ചക്ക് എണീറ്റ് ഭക്ഷണവും കയിച് വീണ്ടും കിടന്നു. രാത്രി ആ ഒരു സമയം ഒക്കെ ആയപ്പോഴാ ഞാൻ പിന്നെ എണീറ്റത്. അപ്പോളേക്കും മമ്മി ടെ ഒരുപാട് ഫോൺ കോൾസ് വന്നിരുന്നു. ഫോൺ സൈലന്റ്ഇൽ ആയോണ്ട് ഞാൻ ഇതൊന്നും അറിഞ്ഞില്ല.. അങ്ങനെ എണീറ്റപ്പോ ഞാൻ മമ്മിനെ അങ്ങോട്ട്‌ വിളിച്ചു. "എടാ.. ഇന്ന് നിന്നെ കാണാൻ ഒരു പെൺകൊച്ചു ഇങ്ങിട്‌ വന്നായിരുന്നല്ലോ... ആരാടാ അവള്... ഏതോ.. അന്ന.. അന്ന കുര്യൻ അങ്ങനെ വല്ലോം ആണ് പേര് എന്ന് പറഞ്ഞത്.. നിനക്ക് അറിയോ അവളെ..

ഏയ്‌...എനിക്കൊന്നും അറിയാൻ മേലായെ... അന്ന കുര്യൻ ആ പേര് പോലും ഞാൻ ആദ്യായിട്ടാ കേക്കണ മമ്മി.. "ഡാ.. മോനെ ജോണേ.. നിന്നെ പോലെയുള്ള അല്ലേൽ നിന്നെക്കൾ മെന പിടിച്ച ഒരുപാട് പിള്ളേരെ കണ്ടിട്ടും പഠിപ്പിച്ചുള്ളവളും ആഹ്ടാ ഞാൻ.... ആ എന്നോട് നീ വിളച്ചിൽ എടുക്കല്ലെട്ടോ.. സത്യം പറയെടാ അത്... നിന്റെ ഗേൾഫ്രണ്ട് അല്ലെ.. എന്നെ നീ പറ്റിക്കാൻ നോക്കണ്ടഡാ ജോണിക്കുട്ടി..... എന്റെ പൊന്നു മമ്മി എനിക്ക് അവളെ അറിയാം അത് നേരാണ് പക്ഷെ ഈ പറഞ്ഞ പോലെ അവളെന്റെ ഗേൾഫ്രണ്ട് ഒന്നുവല്ല.. അല്ല അവളെന്തിനാ നമ്മടെ വീട്ടില് വന്നേ.. "നിന്നെ തിരക്കി വന്നയാണ്... നല്ല കൊച്ചാഡാ.... നല്ല പെരുമാറ്റം ഒക്കെ.. എനിക്ക് അവളെ അങ്ങോട്ട്‌ ഇഷ്ടപ്പെട്ടു.. ഇനി ഇപ്പൊ അതിനെയും ഞാൻ കെട്ടണയിരിക്കുംലെ.... "മ്മ്ഹ് അങ്ങനൊന്നുല്ല ...എന്നാലും നമ്മക്ക് ഒന്ന് ആലോചിക്കായിരുന്നു.. അല്ല നിനക്ക് എങ്ങനെയാടാ ഞാൻ അതാ ഉദ്ദേശിച്ചത്ന്ന് കറക്റ്റ് ആയിട്ട് മനസ്സിലായെ...

ഏഹ്.. മമ്മിനെ പോലെ ഒരുപാട് മമ്മി മാരെ കണ്ടൊന്നും എനിക്ക് പരിജയം ഇല്ലേലും.. എന്റെ ഈ സൂസമ്മയെ എനിക്ക് നല്ല പോലെ അറിയാ... ഏകദേശം പത്തിരുപത്തഞ്ചുകൊല്ലായില്ലേ.. കാണാൻ തുടങ്ങിട്ട്...പിന്നെ മമ്മിക്ക് ആൺതരി ആയിട്ട് ഈ ഞാൻ ഓരുത്തൻ മാത്രേ ഉള്ളു... അതോണ്ട് മരുമകൾ ആയിട്ട് ഒരെണ്ണത്തിനെയെ വേണ്ടുള്ളൂ എന്ന കാര്യം ഓർമ്മ വെച്ചോട്ടോ 😂... അപ്പൊ ശെരി മമ്മി ഞാൻ വെക്കുവാട്ടോ.. എനിക്ക് വീണ്ടും ഉറക്കം വരണ്.. "എന്നാ ശെരി ഡാ... നീ വെച്ചോ.. പിന്നെ.. ഭക്ഷണം ഒക്കെ നേരത്തും കാലത്തും ഒക്കെ കഴിച്ചോളണെട്ടാ... ആഹ് കഴിച്ചോളാവേ..... ഞാൻ വെക്കുവാണേ..... അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു വീണ്ടും കിടന്നുറങ്ങി... പിറ്റേന്ന് രാവിലെ ആയിരുന്നു ഡ്യൂട്ടി ഒരു 10. 00ഒക്കെ ആയപ്പോ കാറും എടുത്തു നേരെ ഹോസ്പിറ്റലിലേക്ക് വന്നു.. ഞാൻ അല്പസ്വല്പം വൈകി എന്ന് തോന്നുന്നു.. ഒരുപാട് patients ഉണ്ട്.. ഏകദേശം ഒരു ഉച്ചയോടു കൂടിയാണ് എല്ലാരേം പരിശോധിച്ച് കഴിഞ്ഞത് 🩺..... ഐഷയെ കാണാൻ പോണം എന്നുണ്ടായിരുന്നു. പക്ഷെ എന്തോ അങ്ങോട്ട്‌ പോവാൻ മനസ്സനുവദിക്കാത്തത് പോലെ.. അതിനും ഒരു കാരണം ഉണ്ടെന്ന് കൂട്ടിക്കൊള്ളൂ......

ഒരു ഉച്ച സമയം ആയപ്പോ ഞാനും സിദ്ധുവും കൂടി ഭക്ഷണം കഴിക്കാൻ പോയി.. അപ്പോഴാ സഹൽ ആരോടോ എന്തൊക്കെയോ സംസാരിക്കണത് കണ്ടത്... പക്ഷെ അയാളുടെ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല അതിന് ശേഷം അവര് രണ്ടാളും കൂടി ഒരു കാറിൽ കേറി പോയി........ എന്നാലും അതാരായിരിക്കും... "ഹേയ് ജോൺ.. എന്താ അവിടെ നിന്നു കളഞ്ഞേ... വാ ഭക്ഷണം കഴിക്കാൻ പോണ്ടേ... സിദ്ധുവിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്.. അങ്ങനെ ഞങ്ങൾ രണ്ടാളും കൂടി ഭക്ഷണം കഴിച്ചു തിരിച്ചു വന്നു. __________ പിന്നെ.. പിന്നെ... ഹോസ്പിറ്റലിൽ പോക്കും വരവും ഒക്കെയായി എന്റെ ജീവിതം അങ്ങനെ ഇല കൊഴിയണമാതിരി🍂.. ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേ ഇരുന്നു.. ആ ഇടക്ക് ഞാൻ ഐഷയെ ഒരു നോക്ക് പോലും കാണാൻ പോയില്ല... സഹലിനെ വല്ലപ്പോഴും ഒക്കെ കാണാറുണ്ട്..പിന്നെ എന്റെ വീട്ടിക്ക് പോയിട്ടും ഏകദേശം രണ്ട് മാസത്തോളം ആയി... പക്ഷെ ഇന്നെനിക്ക് അവളെ കാണാൻ പോണം.. കാരണം എന്റെ കയ്യിലെ കുഞ്ഞു ഡയറിയിലായി.. ഞാൻ ഈ മാസവും തീയതിയും മാർക്ക്‌ ചെയ്തിട്ടുണ്ട്..കൂടെ ഒരു സെന്റെൻസും..."ഒക്ടോബർ 25.. ഐഷയെ കാണാൻ പോണം......" എന്ന് മാത്രം... ഇത് ഞാൻ എപ്പോ എഴുതിയതാണ് എന്ന് എനിക്കറിയില്ല .... ഈ ഡയറി ഞാൻ പണ്ടുമുതൽക്കെ സൂക്ഷിക്കുന്നതാണ്..

ഇതിന്റെ കാരണം മെയിൻ ആയിട്ട് ചങ്ങായിമാർക്ക് ബർത്ത്ഡേ പണി കൊടുക്കാനാണ്.. അവരുടെ ബർത്ത്ഡേ ഡേറ്റ് എല്ലാം എഴുതി സൂക്ഷിച്ചു വച്ചിട്ടുണ്ട്. കൂടാതെ മമ്മിടേം പപ്പയുടെയും വെഡിങ് അനിവേഴ്സറി പിന്നെ അവരുടെ ബർത്ത്ഡേ.. പിന്നെ എന്റെ കസിൻസ് അവരുട ബർത്ത്ഡേ... അങ്ങനെ പല ഇമ്പോര്ടന്റ്റ്‌ ആയ ഡേറ്റ്സും.... പക്ഷെ ഇത് ഞാൻ എപ്പോ മാർക്ക്‌ ചെയ്തതാണ്.. എനിക്ക് ഒരു എത്തും പിടിയും കിട്ടണില്ല... എന്തായാലും ഇതിനു ഉത്തരം അവൾക് മാത്രേ തരാൻ കഴിയുള്ളൂ..... ഞാൻ അങ്കിളിന്റെ വീട്ടീന്ന് നേരെ കാറും എടുത്തു ഹോസ്പിറ്റലിലേക്ക് തിരിച്ചു.. ശെരിക്കും എനിക്ക് ഇന്ന് ലീവ് ഉള്ള ഡേ ആഹ്ണ്.എന്നാലും ഞാൻ ഇന്ന് ഇങ്ങനെ എഴുതിയതോണ്ട് അവളെ കാണാൻ പോവാണ്ട് എനിക്ക് സമാധാനം ഉണ്ടാവൂലെന്ന് സാരം..അതോണ്ടാ പോണത്... അങ്ങനെ ഞാൻ കാറും പാർക്ക് ചെയ്ത് നേരെ ഐഷയുടെ റൂം ലക്ഷ്യമാക്കി നടന്നു.. അപ്പോഴാ രണ്ടുപേർ ഡോക്ടറോട് സംസാരിച്ച് അവളുടെ റൂമിൽ നിന്നും ഇറങ്ങി പോണത് കണ്ടത്.. അവരെ രണ്ടാളെയും ഞാൻ എവിടെയോ ഞാൻ കണ്ടു മറന്നത് പോലൊരു ഫീലിംഗ്.. മുഖം മര്യാദക്ക് കാണാത്തോണ്ട് എവിടെയാണ് എനിക്ക് വ്യക്തമായി അങ്ങോട്ട്‌ ഓർത്ത് എടുക്കാൻ കഴിയുന്നില്ല.

"അല്ല ഇതാര് ജോണോ.... താൻ ഇന്ന് ലീവ് ആണെന്നാണല്ലോ സിദ്ധുവിനോട് ചോദിച്ചപ്പോ പറഞ്ഞത്.. അതെ ഡോക്ടർ.. ഞാൻ ഇന്ന് ഇവിടെ ഒരാളെ കാണാൻ വന്നെയാ.. "ഇവിടെയോ.. ഈ ഹോസ്പിറ്റലിൽ ആരെ കാണാനാ.. അത്... പിന്നെ എനിക്ക് വേണ്ടപ്പെട്ട ഒരാളാ.. പുള്ളിക്കാരിയെ ഡോക്ടർക്ക് അറിയാം പേര് ഐഷ.... "ഒഹ് ഐഷ... തനിക്ക് എങ്ങനെയാ ആ കുട്ടിയെ അറിയുന്നേ... ഇവിടെ കുറച്ചു കാലം ആയി ഈ കോമ്മസ്റ്റേജിൽ തന്നെഹ് തുടരുകയാണ് ... ഒരു 60% മാത്രേ പ്രൊബേബിലിറ്റി പറയാൻ പറ്റൂ... ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന്.. ആ കുട്ടി ചെറിയൊരു മൂവ്മെന്റ് എങ്കിലും കാണിച്ചിരുന്നേൽ.. അത് വല്യ ഒരു സാധ്യത തന്നെയായിരിക്കും.... പക്ഷെ ഇന്നേ വരെ ഒരു മാറ്റവും ഇല്ലാതെ ഇതേ അവസ്ഥയിൽ തന്നെഹ് തുടരുകയാണ്.... എന്തായാലും നമ്മക്ക് നോക്കാലോ...അപ്പൊ ശെരി ഞാൻ പോട്ടെ... ഓക്കേ ഡോക്ടർ... എന്നും പറഞ്ഞു ഞാൻ ഐഷയുടെ റൂമിലേക്ക് ചെന്നു.. ഹലോ... ഡീപെണ്ണെ...

ആരാ ഇപ്പൊ നിന്റെ റൂമിൽന്ന് ഡോക്ടറോടൊപ്പം ഇറങ്ങി പോയ രണ്ടുപേര്.. നിനക്ക് അറിയോ അവരെ.. ഏഹ്.. ശേ.. ഇതൊക്കെ അല്ലേലും ഞാൻ എന്തിനാലെ തിരക്കുന്നെ.. അതൊക്കെ നീയും ആയി ബന്ധപ്പെട്ട വിഷയം അല്ലെ... ഞാൻ പിന്നെ ഒരു ക്യുരിയോസിറ്റി കാരണം ചോദിച്ചു അത്രേ ഉള്ളു.... "എടാ..... ജോണേ... ആ വിളി കേട്ടതും ഞാൻ ഒന്ന് ഞെട്ടി.. തിരിഞ്ഞു നോക്കുമ്പോ.. നമ്മടെ സൂസമ്മ ദേ മുൻപിൽ വന്ന് നിക്കണു... അതായത് എന്റെ മമ്മി.... മമ്മി എന്നതാ ഇവിടെ... "അതെന്നാടാ എനിക്ക് ഇവിടെ വരാൻ പാടില്ല എന്ന് വല്ലോം ഇണ്ടോ.... നീയോ.. എന്നെ വന്ന്കാണുവോ..അങ്ങോട്ടേക്ക് ഒന്ന് വരുകയോ ഇല്ലാ... എന്നാ പിന്നെ എനിക്ക് എന്റെ മോനെ കാണാൻ ഇങ്ങോട്ട് വരാ...എന്ന് വെച്ചാൽ അതും പാടില്ലാന്ന് ഉണ്ടോ.. നിനക്ക് പറഞ്ഞ മനസ്സിലാവില്ലേടാ.. പെറ്റമ്മയുടെ നോവ്.. അല്ല.. ഇതെന്നാത്തിന്.. ഇങ്ങോട്ട് വന്നേ..അങ്കിളിന്റെ വീട്ടില് നിന്നാ പോരായിരുന്നോ..മമ്മിക്ക്.. "ഒഹ് അതോ ഞാൻ അങ്കിളിന്റെ വീട്ടില് പോയായിരുന്നു പക്ഷെ നീ കാലത്ത് തന്നെ ഹോസ്പിറ്റലിലേക്ക് പോയിന്നാ.. അവിടെത്തെ ജോലിക്കാരൻ .. എന്നാ.. ആയിരുന്നു..

ആ... ജോസഫ്. അങ്ങനെ വല്ലോം ആഹ്ന്ന് പേര്.ആ പുള്ളി പറഞ്ഞത്... അതോണ്ട ഇങ്ങോട്ട് പോന്നെ .. പിന്നെ നീ അടുത്ത ദിവസം തന്നെ വീട്ടിലേക്ക് വരണം കേട്ടല്ലോ... നമ്മക്ക് ദിയയുടെ വീട് വരെ ഒന്ന് പോണം.. അത് എന്നാത്തിനാ... "ഒന്നുല്ല ഒരു ചെറിയൊരു പെണ്ണ് കാണൽ.. നിങ്ങൾ തമ്മിൽ കണ്ടൊക്കെ പരിജയം ഉണ്ടേലും ചടങ്ങ് ഒക്കെ അതിന്റെതായ വയിക്ക് ഒക്കെ നടക്കട്ടെന്ന്.... അതും പറഞ്ഞു മമ്മി നേരെ ഐഷ കിടക്കുന്ന വെന്റിലേറ്ററിനു അടുത്തായി നടന്നു.. എടാ.. നോക്കിയേ.. എന്നാ ചേലാ ഈ കൊച്ചിനെ കാണാൻന്ന് ... പാവം ഇതെന്നാടാ പറ്റിയെ ഈ കുട്ടിക്ക്... എന്നും പറഞ് അവളുടെ കവിളിൽ ഒന്ന് തലോടി... മമ്മി.. വന്നേ വാ... എന്നും പറഞ്ഞു മമ്മിനെ കൊണ്ട് പോയി ഞാൻ കാറിൽ ഇരുത്തി. മമ്മി ഇപ്പൊ പൊക്കോ.. ഞാൻ അങ്ങ് വന്നോളാം... "ഉറപ്പാണെ..... അഹ്ന്നെ..... എങ്ങനെയോ മമ്മിനെ പറഞ്ഞുവിട്ടതിന് ശേഷം ഐഷയുടെ അടുത്തെക്കായി..ചെന്നു.. അപ്പോഴാ ഞാൻ ശ്രദ്ധിച്ചത്.. അവളുടെ നിശ്ചലമായ കൈവിരലുകൾ ഓരോന്ന്കുറച്ചു നേരത്തെക്ക് ചലിച്ചു.. ശേഷം വീണ്ടും പഴയത് പോലെയായി.. ഐഷ... പ്ലീസ്.. നീ.. പറ.. ഞാൻ എന്തിനാ ഒക്ടോബർ 25th എന്ന് മാർക്ക്‌ ചെയ്തത്...അതിന് മാത്രം ആ ദിവസത്തിനു എന്ത്‌ പ്രത്യേകതയാണ് ഉള്ളത്.. "ഡോക്ടർ ജോൺ സെബാസ്റ്റ്യൻ.. പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്... മതി ഇപ്പൊ തന്നെ നിങ്ങൾ ഒരുപാട് അഭിനയിച്ചു കഴിഞ്ഞു.. ഇനിയും ആ പാവത്തിനെ വേദനിപ്പിക്കരുത്.. അത് കേട്ടതും ഞാൻ ആ ശബ്ദം വന്ന ഭാഗത്തേക്ക് തിരിഞ്ഞു...... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story