💕ഐഷ 💕: ഭാഗം 43

aysha

രചന: HAYA

ഡോക്ടർസിനെ കണ്ട് കൊറേ അവരോട് സംസാരിച്ച ശേഷം ഞാൻ ഐഷ കിടന്നിരുന്ന അതെ റൂം ലക്ഷ്യമാക്കി നടന്നു. ഞാൻ അങ്ങോട്ടേക്ക് പോണോ അതോ വേണ്ട യോ എന്ന അവസ്ഥയായിരുന്നു.. എന്തോ എന്നെ അങ്ങോട്ടേക്ക് കടക്കാൻ അനുവദിക്കാതെ പിറകോട്ടു പിടിച്ചു വലിക്കുന്നത് പോലെ.. കാലും കയ്യും ഒക്കെ ആകെ വിറക്കാണ്.. ഹൃദയമിടിപ്പും ശക്തിയായി വർധിക്കുന്നുണ്ട്... എന്തോ പേടിയോ മരവിപ്പോ എന്താണ് എന്നറിയില്ല.. എനിക്ക് ആകെ വല്ലയിമ പോലെ.. ഞാൻ മുന്നോട്ട് വച്ച ആ കാലടി നേരെ പിറകോട്ടേക്ക് എടുത്തു വെച്ചു. തിരിച്ചു പോവാൻ നോക്കിയതും എന്തോ മനസ്സ് അതും അനുവദിക്കുന്നില്ല.. അതോണ്ട് രണ്ടും കല്പിച്ചു ഞാൻ ധൈര്യം സംഭരിച്ച ശേഷം ഡോർ തുറന്നു അങ്ങോട്ടേക്ക് കേറിയതും ആ കായ്ച്ച കണ്ട് ഞാൻ അവിടെ നിശ്ചലമായി നിന്നു. അവള് കിടന്നിരുന്ന സ്ഥാനത്തു ഇന്ന് ഒരു പത്തുവയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി കിടക്കയാണ്. എന്നെ കണ്ടതും ആ കുട്ടി ഇങ്ങിട് വാ എന്ന തരത്തിൽ ആംഗ്യം കാണിച്ചതും ഉള്ളിലുള്ള സങ്കടം ഒക്കെ ഒതുക്കി പതിയെ മുൻപോട്ടേക്ക് നടന്നു.

"ഹലോ... അങ്കിൾ.... കൊറേ ആയല്ലോ കണ്ടിട്ട്.. എങ്ങോട്ട് പോയേക്കുവായിരുന്നു. ആഹാ.. മോൾക് എന്നെ മുൻപ് കണ്ട് പരിജയം വല്ലോം ഇണ്ടോ...എന്താ മോള്ടെ നെയിം... "എനിക്കറിയാം.. ഞാൻ ഇവിടെ അസുഖം കൂടിട്ട് അഡ്മിറ്റ് ആയപ്പോ അങ്കിൾ ഇവിടെ ഡോക്ടർ ആയിട്ട് ഉണ്ടായിരുന്നു. ദേ.. ഇവിടെ ആ താത്തയെ കാണാൻ അങ്കിൾ അധികവും വരണത് ഞാൻ കാണാറുണ്ട്. പിന്നെ..എന്റെ പേര് ഫിദ.. ഫിത്തുന്ന് വിളിക്കും ആഹാ.. കൊള്ളാലോ പേര്.... എന്നാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഫിത്തുനോട്‌..അപ്പൊ ആ ഇത്ത ഇപ്പൊ എവിടെയാന്ന് അറിയോ... "താത്ത പോയല്ലോ..... അത് കേട്ടതും എനിക്ക് വീണ്ടും സങ്കടം വന്നിരുന്നു. അവള് എന്നെ വിട്ടു പോയി എന്നറിഞ്ഞിട്ടും ഇന്നേവരെ അത് പൂർണ്ണമായി ഉൾകൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്തോ എന്നെക്കൊണ്ട് ആ സത്യം ഒരിക്കലും അംഗീകരിച്ചു തരാൻ പറ്റാത്ത പോലെ.. അവള്ടെ വേർപാട്.. എന്തോ ആലോചിചെന്ന വണ്ണം ഞാൻ അവിടന്ന് ഇറങ്ങാൻ നിന്നതും ആ കുട്ടി എന്റെ കൈ പിടിച്ചു വച്ചിരുന്നു...

"അങ്കിൾ കുറച്ച് സമയം കൂടി ഇവിടെ ഇരിക്കാവോ... എനിക്ക് ഇവിടെ മിണ്ടാൻ പോലും ആരും ഇല്ലന്നെ😔... രണ്ട് വർഷമായി എന്തോ വല്യ അസുഖം ആണെന്ന് പറഞ് സ്കൂളിലും ഫ്രണ്ട്സിന്റെ കൂടെയും ഒന്നും വിടാതെ എന്നെ ഇവിടെ പിടിച്ചു നിർത്തുന്നു. ന്റെ ഉമ്മിച്ചിനോടും ബാപ്പനോടും എത്ര പ്രാവശ്യം പറഞ്ഞുന്ന് അറിയോ എന്നെ ഈ ഹോസ്പിറ്റലിൽ നിന്നും വെളിയിലോട്ട് കൊണ്ട് പോവാൻ പക്ഷെ ആരും ഞാൻ പറയണത് കേക്കണില്ലന്നെ.. അങ്കിളിന് അറിയോ ഇവിടെ ഉള്ളപ്പോ എന്റെ ആകെ ഉള്ള കൂട്ട് ആ താത്ത മാത്രാ... പക്ഷെ ഇപ്പൊ താത്തയും പൊയ്ക്കളഞ്ഞു.... ഞാൻ ഇടക്ക് ഡോക്ടറോട് ചോദിച്ചു ഇങ്ങിട് വരാറുണ്ട്. എന്നിട്ട് ഇവിടെ താത്തടെ അടുത്ത് വന്ന് ഒരുപാട് സംസാരിക്കും.. താത്തയ്ക്ക് കഥകൾ പറഞ് കൊടുക്കും ഒക്കെ ചെയ്യും.. പക്ഷെ താത്ത ഒന്നും തിരിച്ചു മിണ്ടൂലട്ടോ.. എല്ലാം കേട്ട് ഒന്നും പറയാതെ മേല്പോട്ട് നോക്കി കിടക്കും.. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു .

അങ്ങനെ തുടങ്ങി ആ കൊച്ചു വായാടിക്ക് എന്നോട് പറയാൻ വിശേഷങ്ങൾ ഒരു പാട് ഉണ്ടായിരുന്നു.ഏറ്റവും പ്രിയപ്പെട്ട ബാല്യകാലം ഈ നാല് ചുവരുകൾക്കുള്ളിൽ എണ്ണിതീർക്കേണ്ട സങ്കടവും വേവലാതികളും.. അതോണ്ടാ പിന്നെ ആ കുട്ടീടെ ഫാദറിനോടും മദർനോടും പിന്നെ എന്റെ സീനിയർ ഡോക്ടറിനോടും പെർമിഷൻ ചോദിച്ചു വെളിയിലോട്ട് കൂട്ടി കൊണ്ട് പോയത്. ആദ്യം അവര് എതിർത്തെങ്കിലും എന്റെ കൂടെ വിടുന്നതോണ്ട് അതികം പ്രശ്നം ഇല്ലായിരുന്നു. ഒരു ഡോക്ടർ കൂടെ ഉണ്ടല്ലോ എന്ന ഒരു വിശ്വാസം.. അങ്ങനെ ഞാൻ അവളെയും കൂട്ടി നേരെ ചെന്നത് ഞങ്ങടെ പഴയ ആ ബീച്ചിലേക്ക് ആയിരുന്നു.. അങ്ങോട്ട് കേറി പോവുമ്പോയെ ഐഷാടെ ഓർമ്മകൾ ആയിരുന്നു എന്റെ കണ്ണിലൂടെ മിന്നിമറഞ്ഞത്. എന്റെ കൈ പിടിച്ചു തൊട്ടരികെ നമ്മടെ കൊച്ചു വായാടിയും ഇണ്ട്ട്ടോ.. അവൾക്ക് ഇതൊക്കെ കണ്ട് എന്തെന്നില്ലാത്ത സന്തോഷം ആണ്‌.. പാവം... തിരയും തിരമാലയും ഒക്കെ....

അവള് അവിടന്ന് തിരമാലയിൽ കളിച്ചു നടക്കുമ്പോ ഞാൻ അതൊക്കെ കണ്ട് ആ കടൽ തീരത്തിരുന്ന് എന്റെ നോവുകളെ ഓർക്കുകയായിരുന്നു. പണ്ടാരോ പറഞ്ഞപോലെ ഈ കടൽ നമ്മടെ നോവിനെ ഒന്നും മാറ്റാൻ പറ്റില്ലേലും ഒരു പരിധി വരെ നമ്മക്ക് ആശ്വാസം തരാൻ സാധിക്കും... ആ സമയത്തും എന്റെ കണ്ണുനീർ പതിയെ ഉതിർന്ന് നിലത്ത് വീയുന്നുണ്ടായിരുന്നു. ഏകദേശം ഒരു വൈകുന്നേരം വരെ ഞാൻ അവിടെ ഇരുന്നു.. അപ്പോയെക്കും അവിടെ ആളും ബഹളവും ഒക്കെയായി കാണാൻ നല്ല രസമുണ്ടായിരുന്നു.ടോയ്‌സ് ഒക്കെ വിൽക്കുന്നവരും പിന്നെ ഐസ് വിൽപ്പനക്കാരും.. ലൈറ്റ്സും ഒക്കെയായി.. അതൊക്കെ നമ്മടെ ഫിദകുട്ടിക്ക് നല്ലപോലെ ഇഷ്ടായിട്ട്ണ്ട് ട്ടോ.. അവിടന്ന് അവൾക്ക് കഴിക്കാൻ ഐസ്ക്രീം ഉം രണ്ട് ടോയ്‌സും ഒക്കെ വാങ്ങിച്ചു കൊട്ത്തശേഷം അവളെയും കൂട്ടി ഞാൻ നേരെ എന്റെ കാറിനെ ലക്ഷ്യമാക്കി നടന്നു. പുള്ളിക്കാരിക്ക് എന്നെ നല്ലോണം ഇഷ്ടായിന് എന്ന് തോന്നാണ് എന്റെ കൈയ്യിന്ന് പിടിവിടാതെ മുറുകെ പിടിച്ചേക്കുവാന്ന്.

ഞാൻ അവിടന്ന് നേരെ കാർ ഹോസ്പിറ്റലിലേക്ക് തിരിച്ചു. "പിന്നെ.. അങ്കിളിനോട് ഒരു സീക്രെട് പറയട്ടെ... സീക്രെട് ഓ.. എന്നതാഡീ... പറയ്യ് കേക്കട്ടെ... "ഞാൻ ഇന്ന് ഒരുപാട് ഹാപ്പിയാ.. അതിനൊക്കെ കാരണം അങ്കിൾ ആ.. അതോണ്ട് അങ്കിള് ഏറ്റവും കൂടുതൽ ആഗ്രഹിക്കണ ഒരു കാര്യം എന്തായാലും അങ്കിളിന് കിട്ടും നോക്കിക്കോ... അവളത് പറഞ്ഞതും ഞാൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു എന്നല്ലാതെ മറുത്തൊന്നും പറഞ്ഞില്ല.. ആ കൊച്ചു കുഞ്ഞിനോട്‌ ഞാൻ എങ്ങനെ പറയാനാ ഇനി ഒരിക്കലും ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആ കാര്യം നടക്കില്ലന്ന്.. എന്റെ ഐഷാ.. അവള് പോയില്ലേ.. ഇനി എങ്ങനെ.. തിരിച്ചു വരാനാ...ഒരിക്കലും ഒരു മടക്ക യാത്ര ഇല്ലാത്ത ലോകത്തേക്കല്ലേ അവള് പോയത്. എനിക്ക് അവളെ എങ്ങനെ കിട്ടാനാ.. അങ്ങനെ കുറച്ചു നേരത്തെ ഡ്രൈവിംങ്ങിന് ശേഷം ഞങ്ങള് ഹോസ്പിറ്റലിൽ എത്തിയിരുന്നു.

കൊച്ചാണൽ നല്ല ഉറക്കത്തിലാ അവളെ എടുത്തു അവള്ടെ ഉമ്മാടെയും ബാപ്പടെയും കയ്യിൽ ഏല്പിച്ചശേഷം ഞാൻ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി.വീട്ടിൽ എത്തിയതും കുളിച്ചു ഫ്രഷ് ആയി ഫുഡും കയിച് വേഗം തന്നെ കിടന്നു. നാളെ കിച്ചുന്റെ മാര്യേജ് ആണ്‌.. അവൻ ഇന്നാണേൽ വിളിച്ചു ഭയങ്കര വഴക്ക് പറച്ചിൽ ആണ്.. ഇന്ന് അങ്ങിട് ചെല്ലാഞ്ഞിട്ട്.. എന്നാ പറയാനാ ഭയങ്കര തിരക്കല്ലായിരുന്നോ . അങ്ങനെ പിറ്റേന്ന് രാവിലെ ഒരു 10.00ഒക്കെ ആയപ്പോളെക്കാ എണീറ്റത് പിന്നെ കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത് ഒരു 12.00ഒക്കെ ആയപ്പോളേക്കും കാറും എടുത്തു വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു.. മമ്മിയും ഉണ്ട് കൂടെ..കുറച്ചു സമയത്തെ ഡ്രൈവിംഗ് ന് ശേഷം നേരെ ഓഡിറ്റോറിയത്തിലെ പാർക്കിംഗ് ഏരിയയിൽ കാറും നിർത്തിയിട്ട് ഞാൻ മമ്മിയെയും കൂട്ടി നേരെ ഓഡിറ്റോറിയത്തിലേക്ക് കേറി.. ഏകദേശം ഏറെകുറെ ആൾക്കാരൊക്കെ എത്തിയിട്ടുണ്ട്.. എന്നെ കണ്ടതും നമ്മടെ കോളേജിൽ എന്റെ ജൂനിയർ ആയി പഠിച്ചവരൊക്കെ വന്ന് ഭയങ്കര സംസാരം ഒക്കെയാണ്.

അവരോടൊക്കെ കൊറേ നേരം വിശേഷങ്ങൾ ഒക്കെ പറഞ്ഞ ശേഷം ഞാൻ മമ്മിയെയും കൂട്ടി അവിടെ നിരത്തിയിരുന്ന ചെയറിൽ പോയി ഇരുന്നു.. അപ്പോഴും എന്റെ കണ്ണുകൾ മ്മളെ ചങ്ങായിമാരെ തിരയുകയായിരുന്നു.. ആൽബിനെയോ നോയലിനെയോ ആഷിൽനെയോ ആരെയും അവിടെ എങ്ങും കാണാനില്ല. അതെന്നാ അവരൊന്നും വന്നില്ലേ ആവോ... അങ്ങനെ കിച്ചു മീനാക്ഷിടെ കഴുത്തിൽ താലികെട്ടിയതും മമ്മി എന്റെ കയ്യിൽ പിടിച്ചു ദയനീയമായി എന്നെ നോക്കിയതും ഞാൻ മമ്മിയെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. എനിക്കറിയാം മമ്മി എന്നതാ ഇപ്പൊ പറയാതെ പറയണെന്ന്..... എനിക്ക് അവള് മതീന്നെ.... എന്റെ അരികിൽ അവളില്ലേലും അവളുടെ നല്ല നല്ല ഓർമ്മകൾ ഇന്നും മായാതെ എന്റെ ഉള്ളിൽ ഉണ്ട്.. എനിക്ക് അത് മാത്രം മതി മമ്മി ഈ ജീവിതകാലം മുഴുവൻ ജീവിക്കാൻ.. പിന്നെ മമ്മി കരുതണപോലെ ഞാൻ തനിച്ചാവില്ല ഒരിക്കലും . എന്നും എന്റെ നിഴലുപോലെ അവളും എന്റെ ഒപ്പമുണ്ട്...

അങ്ങനെ വിഷ്വസിക്കാനാ എനിക്ക് ഇഷ്ടം.... ഞാനത് പറഞ്ഞതും മമ്മി എന്നെ നോക്കി ചെറുതായി മ്മ്ഹ്.. എന്നവണ്ണം ഒന്ന് ചെറുതായി ചിരിച്ചു. അങ്ങനെ താലികെട്ടൊക്കെ കയിഞ്ഞ് ഞാൻ സ്റ്റേജിൽ കയറി അവർക്ക് ഗിഫ്റ്റ് ബോക്സും നൽകി പിന്നെ കുറച്ചു ഫോട്ടോസിനൊക്കെ പോസ് ചെയ്ത്. നമ്മടെ വധു വരുന്മാർക്ക് മംഗളാശംസകളും പറഞ് ഞാനും നമ്മടെ ജൂനിയർ പിള്ളേരും കൂടി നൈസിന് ഒരു പണിയും കൊടുത്തു അവിടന്ന് ഇറങ്ങി. കിച്ചുവാണേൽ വേഗം പോക്കളയല്ലേടാ.. കൊറേ കഴിഞ്ഞിട്ട് പോയ മതി എന്നൊക്കെ വിളിച്ചു പറയണ് ണ്ട് ട്ടോ..എന്നോട്...., എന്റെ ചങ്ങായി മാരൊക്കെ ഇണ്ടേൽ ഇതിലും ഇത്തിരി കൂടെ ഉഷാറാക്കാമായിരുന്നു.. എന്നാ ചെയ്യാനാ അവന്മാർക്ക് ഒക്കെ എന്താ പറ്റിയത് എന്നറിയില്ല. കിച്ചു മാത്ര ഇപ്പോഴും പണ്ടത്തെ പോലെ തന്നെ എന്നോട് ബീഹെവ് ചെയ്യണേ.. ആൽബി പോൾ ആഷിൽ അവരിൽ ചിലരെ ഒക്കെ വന്നേപ്പിന്നെ ഞാൻ കണ്ടതെ ഇല്ല.. കണ്ടവര് ആണേൽ നേരെചുവ്വേ മിണ്ടണും ഇല്ലാ... ഹാ..

അങ്ങനെ സ്റ്റേജിൽന്ന് ഇറങ്ങിനേരെ മമ്മിടെ അരികിലത്തെ ചെയറിൽ ചെന്നിരുന്നു. അതിന് ശേഷം ഭക്ഷണം വും കയിച് വരുമ്പോഴാ ഞാൻ എന്നെയും നോക്കി നിക്കണ സാന്ദ്രയെ കണ്ടത്.ഞാൻ നോക്കണത് കണ്ടതും അവള് വേഗം എന്റെ അരികിൽ വന്നു.. "ജോൺ.. ഡാ.എത്ര നാളായി കണ്ടിട്ട്... നിന്റെ ഒരു വിവരവും ഇല്ലല്ലോ.... കോളേജിൽന്ന് പോയെ പിന്നെ.. അവരൊക്കെ നീ ലണ്ടനിൽ പോയേക്കുവാ എന്നൊക്കെ പറയണത് കെട്ടിട്ടുണ്ടായിരുന്നു..എന്നതാ ഡോക്ടർ ആവാൻ പഠിക്കാൻ വല്ലോം..എന്നിട്ട് നിനക്ക് സുഖവാന്നോ.. ഇതാരാ ചേച്ചിയാന്നോഹ്.. ഹേയ്..സാന്ദ്ര എന്തൊക്കെയാണ്.... മ്മ്ഹ് ഒരുപാടായി അല്ലെ.. ആ അപ്പോളത്തെ സിറ്റുവേഷൻ അങ്ങനായിരുന്നു അതാ പിന്നെ ആരെയും വിളിക്കാനോ മെസ്സേജ് അയക്കാനോ ഒന്നും നിക്കാഞ്ഞത്.. എന്നിട്ട് തന്റെ മാര്യേജ് ഒക്കെ കഴിഞ്ഞോ.... പിന്നെ.. ഇത് എന്റെ ചേച്ചി ഒന്നുവല്ലാട്ടോ.. ഇതാണ് ഞാൻ പണ്ട് പറയാറില്ലേ.. എന്റെ പുന്നാര മമ്മി.. അതാണ്‌ ദേ ഈ അവതാരം.

"മമ്മിയോ.. ഡാ.. കണ്ടാൽ പറയത്തില്ലാട്ടോ..സന്തൂർ മമ്മി ആണല്ലേ മ്....മാര്യേജ്.. ഇല്ലടാ കഴിഞ്ഞില്ല. നിന്റെയോ... ഞാൻ അത് ചോദിച്ചപ്പോ അവൾ എന്റെ മുഖത്തേക്ക നോക്കിയത്.ഇത്തിരി സമയം ഞങ്ങള് സംസാരിച്ച ശേഷം അവളെ അവളുടെ ഫ്രണ്ട് എങ്ങാൻ വിളിച്ചപ്പോ ഞങ്ങളോട് ബൈ പറഞവിടന്ന് പോയി. പെട്ടന്ന പപ്പ ഫോൺ ചെയ്ത് വല്യമ്മച്ചിക്ക് വീണ്ടും എന്തോ വല്ലായ്മ പോലെ നീ കാറും കൊണ്ട് വേഗം വീട്ടിലോട്ട് വാ എന്ന് പറഞ്ഞതും മമ്മിയോട് കാറിൽ ചെന്നിരിക്കാൻ പറഞ്ഞിട്ട് ഞാൻ വേഗം പപ്പയെ ഫോൺ കാൾ ചെയ്യാൻ നോക്കി.. പക്ഷെ പപ്പയാണേൽ കാൾ അറ്റൻഡ് ചെയ്യുന്നില്ലായിരുന്നു. ഓഡിറ്റോറിയത്തിലാണെൽ ഇപ്പോളും ആള്ക്കാര് വന്നും പോയിയും നിക്കണത് കൊണ്ട് ഭയങ്കര തിരക്ക് അണ്. മമ്മിപോയതിന്റെ പിന്നാലെ ഞാൻ വേഗം അവിടന്ന് ഫോണിലോട്ട് നോക്കി എണീറ്റ് നടന്നതും പെട്ടന്ന ആരെയോ ചെന്ന് ഇടിച്ചത്. ആ സമയത്ത് എന്തോ ആലോചിച്ചെന്ന വണ്ണം ഞാൻ അവിടെ ഒരുനിമിഷം സ്റ്റെക് ആയിനിന്നു.

തിരിഞ്ഞു നിന്ന് അവരെ നോക്കി സോറി പറയാൻ തുനിഞ്ഞതും പെട്ടന്ന പപ്പയുടെ കാൾ വന്നത് അതോണ്ട് ഞാൻ ഇടിച്ചതൊന്നും കാര്യം ആകാതെ വേഗം ഫോൺ വിളിച്ചോണ്ട് കാറിനെ ലക്ഷ്യമാക്കി കുതിച്ചു. വേഗം കാറും തിരിച്ചു വീട്ടിലേക്ക് ചീറിപാഞ്ഞു.... വീട്ടിലെത്തിയതും കാറും പാർക്ക് ചെയ്ത് വല്യമ്മച്ചി എന്നും വിളിച്ചു അകത്തേക്ക് കേറിയതും പുള്ളിക്കാരി നല്ല അവസ്ഥയ്ക്ക് സോഫയിൽ ഇരുന്ന് ടീവീയും കണ്ടോണ്ട് ഭക്ഷണം കഴിക്കയാണ്. വല്യമ്മച്ചി എന്നാ പറ്റിയെ.. വയ്യാ എന്നൊക്കെ പറയണത് കേട്ടു. "അതൊന്നുല്ലന്നെ.. പെട്ടന്ന് ഒരു തലകറക്കം പോലെ.. പിന്നെ നിന്റെ അപ്പൻ തന്ന രണ്ട് ഗുളിക കഴിച്ചേച്ചും ഇപ്പൊ കൊഴപ്പൊല്ല്യ... ഓഹ്.. ഞാൻ ഒരു നിമിഷം ആകെ ഒന്ന് പേടിച്ചു പോയിട്ടോ.... "മോനെ ജോണികുട്ടാ ഈ വല്യമ്മച്ചിയെ കർത്താവ് അത്ര പെട്ടന്ന് അങ്ങോട്ട് വിളിക്കത്തില്ലന്നെ...പിന്നെ സെബാസ്റ്റ്യൻ നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞായിരുന്നു.. എന്നതാണ്ന്ന് ഒന്ന് ചോദിച്ചന്വേഷിച്ചേര്... മ്മ്ഹ്.. അതും പറഞ് ഇരുന്നെച്ച മതി..

പപ്പയോ.. എന്നെയോ എന്നതാ കാര്യം. അങ്ങനെ ഓരോന്ന് സംസാരിച്ചശേഷം ഞാൻ എന്റെ റൂമിലോട്ട് ചെന്നു. അപ്പോഴാ ഞാൻ പണ്ട് ഐഷാ എന്നെ ഇഷ്ടമാണെന്ന് പറഞ് എഴുതിയാ ആ പേജ് രണ്ടാമത് ഒരുവട്ടം കൂടി വായിച്ചതും ഒരു നോവോട് കൂടിയുള്ള പുഞ്ചിരിയായിരുന്നു എന്റെ ചുണ്ടിൽ വിടർന്നത്. പെട്ടന്ന പപ്പ എന്റെ മുറിലോട്ട് കേറി വന്നത്. അഹ് പപ്പാ.. പപ്പ എന്നെ തിരക്കിന്നു വല്യമ്മച്ചി പറഞ്ഞായിരുന്നല്ലോ... "മ്മ്ഹ്... മറ്റൊന്നുവല്ല. ഞാൻ പുതുതായി എടുത്ത ആ രണ്ട് ഹോസ്പിറ്റൽസും അത് നിന്റെ പേർക്കാ എഴുതിവച്ചേക്കണേ.. അതോണ്ട് നാളെ മുതൽ അവിടത്തെ എല്ലാ കാര്യങ്ങളിലും തീരുമാനിക്കുന്നത് നീയായിരിക്കും.

പിന്നെ പുതുതായി ജോബിനായി ഇന്റർവ്യൂഇന് വരണവരെ ഒക്കെ ഇന്റർവ്യൂ ചെയ്യാൻ ഞാൻ മുസ്തഫ, ചാക്കോ, പിന്നെ KP, എന്നിവരെയ നിയമിച്ചിട്ടുള്ളത്.. അവിടെയും നിന്റെ ഒരു കണ്ണ് വേണം... മനസിലായോ.. അപ്പൊ ചുരുക്കി പറഞ്ഞാൽ ആ ഹോസ്റ്റലിൽ ഏറ്റവും തലപ്പത്ത് ഇരിക്കണത് ഈ ജോൺ സെബാസ്റ്റ്യൻ ആയിരിക്കും എന്ന് അല്ലെ... ഓഹ് ആയിക്കോട്ടെ.. "എങ്കിൽ ശെരി നാളെ തന്നെ ജോയിൻ ചെയ്യണം എന്നില്ല.. ഒരു രണ്ട് ദിവസത്തിന് ശേഷം.... നീ കുറച്ചുടെ കാര്യപ്രാപ്തിയോടെ എല്ലാം നോക്കി നടത്തണം കേട്ടല്ലോ.. എങ്കിൽ ശെരി ഡോർ അടച്ചേര്... എന്ന് പറഞ് പപ്പ അവിടെ നിന്നും ഇറങ്ങി പോയി.സത്യത്തിൽ എനിക്ക് ആകെ പാടെ മടിയാണ്.. ബട്ട്‌ പപ്പ പറയുമ്പോ അനുസരിക്കാതിരിക്കാനും വയ്യാ അതാണ് പിന്നെ ഞാൻ ആ സ്ഥാനം ഏറ്റെടുത്തോളം എന്ന് പറഞ്ഞത്........ 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story