💕ഐഷ 💕: ഭാഗം 44

aysha

രചന: HAYA

"എങ്കിൽ ശെരി നാളെ തന്നെ ജോയിൻ ചെയ്യണം എന്നില്ല.. ഒരു രണ്ട് ദിവസത്തിന് ശേഷം.... നീ കുറച്ചുടെ കാര്യപ്രാപ്തിയോടെ എല്ലാം നോക്കി നടത്തണം കേട്ടല്ലോ.. എങ്കിൽ ശെരി ഡോർ അടച്ചേര്... എന്ന് പറഞ് പപ്പ അവിടെ നിന്നും ഇറങ്ങി പോയി.സത്യത്തിൽ എനിക്ക് ആകെ പാടെ മടിയാണ്.. ബട് എന്നാ ചെയ്യാനാ വേറെ നിവൃത്തി ഇല്ലല്ലോ... അങ്ങനെ ആകെ ബോർ അടിച്ചിരിക്കുമ്പോളാ ദിയ എന്നെ കാണാൻ വന്നിട്ടുണ്ടെന്ന് മമ്മി തായെന്ന് വിളിച്ചു പറഞ്ഞത്. അഹ് ബെസ്റ്റ് ഇനിപ്പോ ഇതിന്റെ ഒരു കുറവ് കൂടെ ഉണ്ടായിരുന്നു ഇപ്പൊ തൃപ്തിയായി.. എന്നതായാലും അവള് ഇവിടെ വരെ വന്നതല്ലേ.. തായേക്ക് ഇറങ്ങി ചെന്നില്ലേൽ അത് മോശല്ലേ.. അതോണ്ട് മാത്രം ഞാൻ അവളെ കാണാൻ തായേക്കിറങ്ങി ചെന്നു. അഹ്.. ദിയ എന്നാ ഒക്കെ ഉണ്ട് വിശേഷം.... മാര്യേജ് കഴിഞ്ഞുന്ന് മമ്മി പറഞ്ഞായിരുന്നു. ഹസ്ബൻഡ് വന്നില്ലേ...എവിടെ പുള്ളിക്കാരൻ... "ജോൺ സുഖണോ.. നിനക്ക്... മ്മ്.. കഴിഞ്ഞു.. നീ അപ്പൊ ലണ്ടനിൽ ആയിരുന്നില്ലേ...

ഒരാൾക്ക് വേണ്ടി ഞാൻ ഒരുപാട് വെയിറ്റ് ചെയ്തിരുന്നു. എന്നാ പറയാനാ നമ്മക്ക് ആരുടേയും കയ്യിന്ന് ഇഷ്ടം പിടിച്ചു വാങ്ങാൻ ഒന്നും ഒക്കത്തില്ലല്ലോ... അവളുടെ സംസാരത്തിൽ ഈ ഡയലോഗ് നമ്മളെ ഉദ്ദേശിച്ച് ആണെന്ന് എനിക്ക് പിടികിട്ടിയിരുന്നു. "എനിക്ക്.. നി.. നിന്നെ ഒരുപാട് ഇഷ്ടാവായിരുന്നു.. നിന്റെ സംസാരവും ഒരാൾക്ക് കൊടുക്കുന്ന റെസ്‌പെക്ടും കേയറിങ്ങും ഒക്കെ.. പക്ഷെ.. ക്രിസ്റ്റി.. അവൻ നിന്റെ അത്ര പെർഫെക്ട് ഒന്നുഅല്ലേലും എനിക്ക് നല്ല ചേർച്ചയാ... ആദ്യം ഒക്കെ അപ്പച്ചൻ പറഞ്ഞപ്പോ എനിക്ക് അത് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു. പക്ഷെ ഇപ്പൊ തോന്നുന്നു.. എനിക്ക് അവൻ ബെറ്റർ ലൈഫ് പാർട്ണർ തന്നെയാണെന്ന്.. എന്നാ ഞാൻ ഇറങ്ങട്ടെ...പിന്നെ എപ്പോളെലും അങ്ങോട്ടേക്കൊക്കെ ഒന്ന് ഇറങ്ട്ടോ..... ഓഹ്.. ശുഅർ.... "പിന്നെ ക്രിസ്റ്റിക്ക് ഇന്ന് ചെറിയ എന്നതോ പരുപാടി ഇണ്ട് പോലും അതോണ്ടാ പിന്നെ വരാഞ്ഞേ... ശെരി എന്നാ കാണാട്ടോ... എന്ന് പറഞ് അവള് വീട്ടിന്ന് ഇറങ്ങി പോയിരുന്നു. എനിക്ക് ലണ്ടനിൽ ഉള്ളപ്പോ ഗിഫ്റ്റ് കിട്ടിയ ഒരു ബുക്ക്‌ ഉണ്ടായിരുന്നു.. ഇന്ന് മുഴുവൻ അതും വായിച്ചു ഇരിപ്പായിരുന്നു.. രാത്രി അതികം വൈകാതെ നേരത്തെ തന്നെ കിടന്നിരുന്നു.

പിറ്റേന്ന് കാലത്ത് മമ്മി ആണേൽ വിളിയോട് വിളി.. മമ്മിനെ പള്ളിയിലോട്ട് ഒന്ന് ഡ്രോപ്പ് ചെയ്യണം എന്ന് പറഞ്.... അതോണ്ട് തന്നെ വേഗം റെഡി ആയി രാവിലത്തെ ഫുഡും കയിച് ഡ്രെസ്സും ചേഞ്ച്‌ ചെയ്ത് വീട്ടീന്ന് ഇറങ്ങി.. ശേഷം മമ്മിയെ പള്ളിയിൽ കൊണ്ട് പോയി ഇറക്കി കൊടുത്തു തിരിച്ചു പോരാൻ നോക്കുമ്പോഴാ ഒരു കാൾ വന്നത്.. "ഹലോ.... ജോൺ സാർ...അല്ലെ... യെസ്... ഇതാരുവാ... "ഞാൻ ചാക്കോയാ.. ഒരു ചെറിയ പ്രശ്നം ഉണ്ടായിരുന്നു.. പിന്നെ ഇവിടെ ഒരാള് വന്ന് സാറിനെ കാണണം എന്ന് തീർത്തു പറയുവാന്ന്.. ഇന്ന് ഇവിടെ ഹോസ്പിറ്റലിലേക്കുള്ള ജോബ് ഇന്റർവ്യൂ നടത്തുവായിരുന്നു..ഞങ്ങള് ഇപ്പൊ എന്നാ ചെയ്യണ്ടേ... നിങ്ങള് ആ കാര്യം ഒക്കെ പപ്പയോടു പറഞ്ഞോളൂ... അതായിരിക്കും നല്ലത്.. അപ്പൊ ഓക്കേ വെക്കുവാന്നെ.. "സാർ... പറ്റുവെങ്കിൽ ഇങ്ങോട്ട് ഒന്ന് വരുന്നതായിരിക്കും നല്ലത്. കാരണം അവർക്ക് കാണേണ്ടത് സെബാസ്റ്റ്യൻ സാറിനെ അല്ല.... സാറിനെ ആണ്‌. ഞങ്ങള് ഒരുപാട് പറഞ് നോക്കിയിട്ടും അവര് കേക്കണമട്ടില്ല.. അതോണ്ടാ മടിച്ചുകൊണ്ടാണേലും സാറിനെ കാൾ ചെയ്തത്. ഇറ്റ്സ് ഓക്കേ... ഒരു ഫൈവ് മിനിറ്റ്സിനുള്ളിൽ ഞാൻ അങ്ങോട്ടേക്ക് എത്തിയേക്കാം..

"ഓഹ് താങ്ക് യു സാർ.... എന്ന് പറഞ് പുള്ളി ഫോൺ കാൾ കട്ട്‌ ചെയ്തതും.. ഞാൻ വേഗം ഹോസ്പിറ്റൽ ലക്ഷ്യമാക്കി വേഗം ഡ്രൈവ് ചെയ്തു. എന്നാലും ആരായിരിക്കും അത് ഒരു പക്ഷെ ഹൈസം വല്ലോം ആയിരിക്കുമോ... ഏയ്‌ അവനെന്തിനാ ഇങ്ങിട് വരണേ.. അല്ലെങ്കിൽ തന്നെ ഞാൻ ജോയിൻ ചെയ്തിട്ട് പോലും ഇല്ല പിന്നെന്തിനാ എന്നെ കാണണം എന്ന് പറയണത്. അങ്ങനത്തെ ഒരുപാട് ചിന്തകൾ ആയിരുന്നു ആ സമയത്തു എന്റെ ഉള്ളിൽ.. ഓഹ് പിന്നെ ഞാൻ ആ കാര്യം മറന്നൂട്ടോ.. ഇന്ന് എനിക്ക് വളരെ വളരെ സ്പെഷ്യൽ ആയ ഒരു ദിവസ... കാരണം ടുഡേയ് ഈസ്‌ മൈ ബർത്ത് ഡേയ്.... അതോണ്ട് തന്നെ വീട്ടില് ഇന്ന് പപ്പയുടെ ഫ്രണ്ട്‌സും നമ്മടെ ഫാമിലിലെ എല്ലാരെയും ഇന്ന് വീട്ടിൽ കാണാ..ചെറിയൊരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്. ഇതൊന്നും എന്റെ പ്ലാൻ അല്ലാട്ടോ.. ഒക്കെ എന്റെ പുന്നാര അനിയത്തിടെ പ്ലാനിങ്സ് ആണ്‌. അങ്ങനെ ഹോസ്പിറ്റലിൽ എത്തിയതും കാറും പാർക്ക് ചെയ്ത് ഞാൻ മുൻപോട്ടേക്ക് നടന്നു. ഇത് ഇപ്പൊ ഫോർത്ത് ഫ്ലോറിൽ എങ്ങനാ ഓഫീസ് വരണത്.. അതോണ്ട് തന്നെ സ്റ്റെപ് കയറി പോക്ക് നടക്കത്തില്ല ഇവിടെയാണേൽ ഭയങ്കര ആളും ബഹളവും ഒക്കെയാണ് .

ഞാൻ നേരെ ലിഫ്റ്റിൽ ചെന്ന് കേറി..അങ്ങനെ ഫോർത്ത് ഫ്ലോറിൽ ചെന്നതും നേരെ ഇന്റർവ്യൂ നടക്കണ ഓഫീസ് ലക്ഷ്യമാക്കി നടന്നു. ഇവിടെയാണേൽ വലിയൊരു ഹാൾ പോലെയാണ്‌.. ഇന്റർവ്യൂ ഇന് മാത്രം ആയിട്ടുള്ള ഏരിയ.. പിന്നെ പപ്പയ്ക്ക് ആയിട്ടുള്ള വലിയൊരു ഓഫീസ് റൂമും ഇനി നമ്മടെ സ്ഥാനം അവിടെയായിരിക്കും.ബാക്കി ഹോസ്പിറ്റൽ ഫെസിലിറ്റിസ് ഒക്കെ വരണത് ഒന്ന് മുതൽ മൂന്ന് വരെയുള്ള ഫ്ലോറുകളിൽ ആണ്‌. അങ്ങനെ ഓഫീസിൽ കേറിചെന്നതും അവരൊക്കെ നമ്മളെ കണ്ട് എണീറ്റ് നിന്നു.. "അഹ്... സാർ വന്നോ.. ഞങ്ങളൊക്കെ കാത്തിരിക്കയായിരുന്നു. ദേ ആ ഗ്ലാസ്സിലൂടെ വെളിയിലോട്ട് നോക്കി നിക്കണില്ലേ അതാ ആള്... ഞങ്ങള് കൊറേ വെളിയിലോട്ട് പോവാൻ പറഞ്ഞതാ സെക്യൂരിറ്റിയെയും വിളിച്ചായിരുന്നു പക്ഷെ ആള് പോണ ലക്ഷണം ഇല്ലാ സാറിനെ കണ്ടെ അടങ്ങു എന്ന വാശിയിലാ..... അവരത് പറഞ്ഞതും ഞാൻ നേരെ അയാളെ ലക്ഷ്യമാക്കി നടന്നു. ഹലോ... എസ്ക്യൂസ്‌ മീ.. നിങ്ങള് എന്നെ കാണണം എന്ന് പറഞ്ഞല്ലോ.. എന്താ കാര്യം.. എന്ന് ഞാൻ ചോദിച്ചതും അയാൾ പുറത്തേക്കുള്ള നോട്ടം തെറ്റിച്ചു തിരിഞ് എന്നെ നോക്കിയതും ഞാൻ പതിയെ ആ പേര് ഉച്ചരിച്ചു 'ആൽബി '...

"ഡോക്ടർ ജോൺ സെബാസ്റ്റ്യൻ..... എന്തൊക്കെയുണ്ട് വിശേഷങ്ങൾ.. ലണ്ടനിൽ പോയി പുതിയ ഗേൾഫ്രണ്ട് ഒക്കെ ആയോ... അതോ.. മാര്യേജ് വല്ലോം കഴിഞ്ഞോ... എന്നെ സാറിന് ഓർമ്മകാണുവോ ആവോ.. എന്റെ പേര് ആൽബി... സാറിന്റെ ഒരു കസിൻ ആയിട്ട് വരും... പിന്നെ നമ്മള് പണ്ട് എങ്ങാണ്ട് ഒരുമിച്ചു പഠിച്ചായിരുന്നു. എന്ന് പറഞ് അവൻ എന്നെ നോക്കി ഒരു പുച്ഛഭാവത്തോടെ നോക്കി ചിരിച്ചതും ഞാൻ ഇമവേട്ടാതെ അവനെ തന്നെ നോക്കി നിക്കയാണ്. ഡാ.. നീ ഇതെന്നാ.. ഇങ്ങനെ ഒക്കെ സംസാരിക്കണെ.... മാര്യേജ് ഓ.. നീ എന്തൊക്കെയാ ആൽബി ഈ പറയണേ.... ഇന്നലെയും ഞാൻ ശ്രദ്ധിച്ചായിരുന്നു നിങ്ങള് വീട്ടില് വന്നപ്പോ എന്നെ കണ്ട ഭാവം പോലും നടിക്കാതെ ഇറങ്ങി പോയത്.. എനിക്കറിയണം നിങ്ങളൊക്കെ ഇങ്ങനെ പെരുമാറാൻ മാത്രം എന്ത്‌ തെറ്റാ ഞാൻ ചെയ്തത്. ശെരിയാ ഒരു വർഷമായി നിങ്ങളെ ആരെയും വിളിക്കുകയോ മെസ്സേജ് അയക്കുകയോ ഒന്നും ചെയ്തില്ല... അത് എന്റെ തെറ്റാ... പക്ഷെ അതിന് ഇത്ര മാത്രം എന്നെ വേദനിപ്പിക്കണോ...അതിന് നിങ്ങൾക്കൊക്കെ എന്നോട് ക്ഷമിച്ചൂടെ.. "നിനക്കറിയണോ.. നീ ചെയ്ത തെറ്റെന്താണെന്ന് എന്ന്..... പറ.. നിനക്കറിയണോ..

എന്ന് പറഞ് ആൽബി എന്റെ ഷർട്ടിന്റെ കോളറയിൽ പിടിച്ചതും ഞാൻ മറുത്തൊന്നും ചെയ്യാതെ അവനെ തന്നെ നോക്കി നിന്നു. ശേഷം പതിയെ അവൻ കോളറയിൽ നിന്നും പിടിവിട്ടു. നോക്ക്... നീ ചെയ്ത തെറ്റ്‌ എന്താണെന്ന്.. നിനക്ക് വേണ്ടി ഇത്രയും കാലം നീ ഇന്ന് വരും നാളെ വരും എന്ന് പറഞ് ഒരു വർഷം മുഴുവൻ കാത്തിരുന്ന അവളോട് ചോദിക്ക് നിന്നോട് ക്ഷമിക്കാൻ... എന്ന് പറഞ് ആൽബി ലിഫ്റ്റിന്റെ നേർക്ക് കൈ ചൂണ്ടിയതും ഞാൻ ആകെ അത് കണ്ട് പ്രതിമ കണക്കെ നിന്നു. എന്തോ കരയണോ അതോ ചിരിക്കണോ ഒന്നും അറിയാതെ ശരീരം ആകെ ഒരു കോരിത്തരിപ്പോടെയാ ഞാൻ ആ കാഴ്ച കണ്ടത്.. നോയൽ ഒരു വിൽചെയറും തള്ളിക്കൊണ്ട് ലിഫ്റ്റിൽ നിന്നും ഇറങ്ങി ഞങ്ങൾക്ക് നേരെ വന്നതും അതിൽ ഇരിക്കണ ആളെ കണ്ട് എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഓരോ തുള്ളിയായി നിലം പതിച്ചു കൊണ്ടിരുന്നു. ഇത്രയും നാൾ മരിച്ചു എന്ന് ഞാൻ വിശ്വസിച്ച എന്റെ 'ഐഷാ🥺💔.....

"നീ മാപ്പ് ചോദിക്കേണ്ടത് ഞങ്ങളോടല്ല ഇവളോടാ ജോൺ..... അന്ന് നീ ഐഷയെ കാണാൻ പോയിരുന്നു അല്ലെ... നീ പൊയ്ക്കഴിഞ്ഞതും ഒരു അഞ്ചു മിനിറ്റ്സിനുള്ള അവള് കോമ സ്റ്റേജിൽ നിന്നും പുറത്ത് വന്നിരുന്നു. പക്ഷെ കണ്ടിഷൻ അല്പം മോശം ആയിരുന്നു.... അപ്പോഴാ സഹൽ നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് എന്റെ ഫോണിലോട്ട് വിളിച്ചത്. ഞാൻ പോളിനെയും കൂട്ടി അന്ന് രാത്രി തന്നെ നേരെ ഹോസ്പിറ്റലിലേക്ക് ചെന്നിരുന്നു. ഞങ്ങൾക്ക് ആണേൽ ആ ഒരു സിറ്റുവേഷനിൽ സഹലിനെ തനിച്ചാക്കി നിന്നെ വിളിക്കാൻ വരാനും കഴിയുമായിരുന്നില്ല. എങ്കിൽ ഞങ്ങള് എല്ലാരും നിന്റെ ഫോണിലോട്ട് മാറി മാറി വിളിച്ചു നീ എടുത്തില്ല. ഫോൺ സ്വിച്ച് ഓഫ്‌ ആക്കി വച്ചിരുന്നു.. അങ്ങനെ എങ്ങനെ ഒക്കെയോ അന്ന് രാത്രി അവിടെ നിന്ന് തന്നെ ഞങ്ങള് നേരം വെളുപ്പിച്ചു. രാവിലെ ആകുമ്പോയേക്കും അവള് ഏറെക്കുറെ റിക്കവർ ആയി വന്നിരുന്നു. പാവം ആദ്യം തന്നെ ജോൺ.. ജോൺ.. എന്ന് പറഞ് നിന്നെ കുറിച്ച് ഒരുപാട് തിരക്കി.. നീ എവിടെ.. അതെന്താ അവളെ കാണാൻ വരാത്തെ എന്നൊക്കെ പറഞ്.. അപ്പൊ തന്നെ ഞാനും പോളും നോയലിനെയും കൂട്ടി നിന്നെ വിളിക്കാൻ നിന്റെ വീട്ടിൽ വന്നിരുന്നു.. പക്ഷെ അപ്പോയെക്കും.. നീ അവിടന്ന് എയർപോർട്ടിലേക്ക് പോയിന്നു നിന്റെ മമ്മി പറഞ്ഞതും കഴിവതും വേഗത്തിൽ ഞങ്ങള് എയർപോർട്ടിലേക്ക് കുതിച്ചു..

പക്ഷെ അവിടെ എത്തിയതും നീ പ്ലെയിനിൽ കയറിരുന്നു... വളരെ നിസ്സഹായതയോടെയാ അന്ന് ഞങ്ങള് അവിടന്ന് തിരിച്ചു പോന്നത്. തിരിച്ചു വന്ന് നീ ലണ്ടനിലേക്ക് തിരിച്ചു പോയി എന്ന് ഇവളോട് പറയാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. പിന്നെയും മെസ്സേജസ് കാൾസ് അങ്ങനെ പലവിധത്തിലും നിന്നെ ഒന്ന് കിട്ടാൻ ശ്രമിക്കും പക്ഷെ എല്ലാം വെറുതെയായിരുന്നു എന്ന് സാരം. ഒരിക്കൽ നീ നിന്റെ പപ്പയെ വിളിക്കുമ്പോ ഞാൻ അങ്കിളിനോട് ഫോൺ ചോദിച്ചു വാങ്ങിച്ചായിരുന്നു അന്ന് നീ എന്താ ചെയ്തേ.. എന്റെ ശബ്ദം കേട്ടതും കാൾ കട്ട് ചെയ്തു.. പിന്നെ ഞങ്ങള് നിന്നെ വിളിക്കാൻ ശ്രമിച്ചിട്ടില്ല ഇന്നേവരെ.... അവസാനം മനസ്സില്ലമനസ്സോടെ അവളോട് നീ പോയ കാര്യം പറഞ്ഞായിരുന്നു. പാവം നിന്നെ ഒന്ന് ചീത്ത പോലും വിളിച്ചില്ലടാ ഇവള്.. അത് സാരവില്ല എപ്പോളെലും നീ ഇവളെ കാണാൻ വരും എന്നുള്ള വിശ്വാസം ആയിരുന്നു അവൾക്ക്. ഞങ്ങള് ചിലപ്പോ പറയും അവൻ മിക്കവാറും അവിടന്ന് വേറെ വല്ല മാതാമയെയും കെട്ടി അടിപൊളിയായി ജീവിക്കുന്നുണ്ടാവും എന്ന്.. പക്ഷെ ഈ പെണ്ണ് മാത്രം അത് വിശ്വസിക്കില്ലന്നെ...

ഇടയ്ക്കിടെ ഞങ്ങളൊക്കെ ഞങ്ങളൊക്കെ അവളുടെ വീട്ടില് കാണാൻ പോവുമ്പോ നിന്നെ കുറിച്ച് ചോദിക്കും നീ എപ്പോളാ തിരിച്ചു വരുക.. ഒരുപക്ഷെ എന്നെ മറന്നു പോയിക്കാണോ എന്നൊക്കെ.. ഞാൻ അവനു ഒരു ബാധ്യത ആവുമോ... ഒരിക്കലും തിരിച്ചു ജീവിതത്തിലേക്ക് മടങ്ങി വരണ്ടായിരുന്നു.. ഈ നടക്കാൻ പോലും വയ്യാത്ത ഞാൻ... ഒരുപക്ഷെ ഞാൻ ഒരു ബുദ്ധിമുട്ട് ആയി തോന്നുവോ .... അവൻ നല്ലൊരു കുട്ടിയെ കെട്ടി സുഖം ആയിട്ട് ജീവിക്കുന്നുണ്ടാവുമായിരുന്നു... എന്നൊക്കെ ഒരുപാട് വേവലാതികൾ പറയും അത് കേക്കുമ്പോ ഞങ്ങളൊക്കെ വഴക്ക് പറയും ഇനി ഒരിക്കലും ഇങ്ങനൊന്നും പറയരുത് എന്ന്.. പിന്നെ നീ കയിഞ്ഞ ദിവസം തിരിച്ചു വന്നകാര്യം പറഞ്ഞപ്പോ നിന്നെ കാണണം നിന്റെ അരികിൽ കൊണ്ട് പോവാവോ എന്നൊക്കെ ഞങ്ങളോട് ഒരുപാട് കേണപേക്ഷിച്ചതാ ഇവള്... ഞങ്ങൾക്ക് സങ്കടം ഉണ്ടേലും അവളെ നിന്റെ അരികിൽ എത്തിക്കണം എന്നുണ്ടേലും ഒരു വാശിയായിരുന്നു.. അന്ന് നീ ഒന്ന് ഫോൺ എടുത്തായിരുന്നെങ്കിൽ..നിനക്ക് വേണ്ടി ഈ പാവം.. ഇത്രയും നാള് എണ്ണിഎണ്ണി കത്തിരിക്കേണ്ടി വരില്ലായിരുന്നു.

പിന്നെ അവളുടെ ഈ വിഷമം കാണാൻ സാധിക്കാത്തത് കൊണ്ട അന്ന് കിച്ചുന്റെ മാര്യേജിന്റെ അന്ന് നിന്നെ ഒരുവട്ടം കാണിക്കാം എന്ന് ഞങ്ങളൊക്കെ കൂടി അവൾക്ക് വാക്ക് കൊടുത്തത്.. ഞങ്ങളത് പാലിച്ചു... ആൽബിയാണ്. എന്നതാ.. കിച്ചുന്റെ മാര്യേജിന്റെ അന്ന്... നിങ്ങള്... "അതെ ജോൺ ഞങ്ങള് എല്ലാരും ഉണ്ടായിരുന്നു ദേ ഇവളും ഇവളുടെ ഫ്രണ്ട്സും എല്ലാരും.. ഓഡിറ്റോറിയത്തിന്റെ രണ്ടാമത്തെ നിലയിൽ ആയിട്ട് നീ ആന്റിയോടൊപ്പം വന്നതും സാന്ദ്രയോട് സംസാരിച്ചതും ഒക്കെ ഞങ്ങള് കണ്ടിരുന്നു. തായേത്തെ ഹാളിൽ മുഴുവൻ നീ ഞങ്ങളെ തിരയുന്നുണ്ടേലും മുകളിലേക്ക് മാത്രം നീ നോക്കിയില്ല.... അന്ന് കിച്ചുന് കൊടുത്ത പണി കണ്ട് അന്ന് ആഷി പറഞ്ഞായിരുന്നു.. നിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ലല്ലോ.. പണ്ട് നമ്മള് കോളജിൽ പഠിക്കുമ്പോ ഉള്ള പോലെ തന്നെ എന്നൊക്കെ....... അതെ ഉടായിപ്പ് ഒക്കെ ഇപ്പോഴും കയ്യിൽ ഉണ്ടെന്ന്.. അന്ന് നിന്നെ അവൾക്ക് കാണിച്ചു കൊടുത്തപ്പോ ഒരു കാലടി വച്ച് മെല്ലെ നടക്കുമ്പോ പോലും ജീവൻ പോണ വേദന ഉണ്ടായിട്ടും നിന്നെ കണ്ടതും ഈ വിൽചെയറിൽ നിന്നും എണീറ്റ് ഇവള് അത്രയും വേദന സഹിച്ചു സ്റ്റെപ്പിറങ്ങി തായേക്ക് വന്നിരുന്നു..

പക്ഷെ നീയോ നിന്റെ മുൻപിൽ വന്ന് ഇവള് നിന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ നോക്കി നടന്നു.. അത് പോരാതെ അവളെ നടക്കുമ്പോ തട്ടിയിട്ടിട്ട് പോലും ഒന്ന് തിരിഞ്ഞു നോക്കി സോറി പോലും പറയാതെ പോയികളഞ്ഞു.... അവനത് പറഞ്ഞതും ഞാൻ ആകെ തളർന്നു പോയിരുന്നു. എന്തോ അപ്പൊ എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി.. അന്ന് ഞാൻ ആ ഫോൺ സ്വിച്ച് ഓഫ്‌ ആക്കിയില്ലായിരുന്നേൽ.. ആൽബി വിളിച്ചപ്പോ ഐഷാടെ മരണവാർത്ത പറയാൻ ആണെന്ന് കരുതി കാൾ കട്ട് ചെയ്തില്ലായിരുന്നേൽ.. എനിക്ക് അവള് ജീവനോടെ ഉണ്ടെന്നെങ്കിലും അറിയാമായിരുന്നു. ഞാൻ നേരെ ഐഷാനെ നോക്കിയതും അവള് ഇതൊക്കെ കേട്ട് കരച്ചിൽ വരണ് ണ്ടേലും അത് അടക്കിപിടിച്ചു എന്റെ മുൻപിൽ ചിരിച്ചുകൊണ്ട് ഇരിക്കാണ്. ഞാൻ അവളുടെ മുൻപിൽ മുട്ടുകുത്തി ഇരുന്ന് അവളുടെ കാലിൽ വീണു ഒരുപാട് കരഞ്ഞു.. ഞാൻ കരയണത് കണ്ടതും അവളോടും ഇത്രയും നേരം അടക്കി പിടിച്ച കണ്ണുനീർ പുറത്ത് വന്നിരുന്നു.. അവള് മെല്ലെ എന്റെ തലയിലൂടെ വിരൽ ചലിപ്പിച്ചു.. ഐഷാ... നീ എന്നോട് ക്ഷമിക്കില്ലേഡീ.... എനിക്ക് അ അറിയില്ലായിരുന്നു.. നീ ജീവിച്ചിരിപ്പുള്ള കാര്യം..

ഞാൻ വിചാരിച്ചത്.. നീ എന്നെ തനിച്ചാക്കി.. പോക്കളഞ്ഞു എന്നാ... "ജോ... ജോൺ ..... കരയല്ലേ..... പ്ലീസ് .... എനിക്ക് നീ കരയണത് കാണാൻ വയ്യാ...... നീ അല്ലെ പറഞ്ഞെ.. ഞാ.. ഞാൻ തിരിച്ചു വന്നില്ലേൽ ഇത്രയും നാ.. നാള് ഞാൻ നിന്നെ സ്നേഹിച്ചത് അ.. അഭിനയം ആണെന്ന് കരുതും എന്ന്.. അ അപ്പൊ.. ഞാൻ.. എനിക്ക് എങ്ങനെയാ തിരിച്ചു വരാതെ ഇരിക്കാൻ പറ്റുവോ..... എനിക്കറിയാം.. ഞാൻ ഇല്ലാതെ ഒരിക്കലും നീ സന്തോഷത്തോടെ ജീവിക്കില്ലെന്ന്.. അതോണ്ട് എനിക്ക് വന്നല്ലേ.. പറ്റൂ... ഞാൻ സ്നേഹിച്ച ഈ പൊട്ടന് വേണ്ടി... ഡീ.. പൊട്ടനോ... ആരാടി.. പൊട്ടൻ ഞാനെ.... "മ്മ്ഹ്... നീ തന്നെ.... അവളത് പറയലും എനിക്ക് സങ്കടം താങ്ങാൻ കഴിഞ്ഞില്ല.. അപ്പോയെക്കും ഞാനവളെ കെട്ടിപിടിച്ചിരുന്നു.. ആ നിമിഷം എനിക്ക് എന്റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു. അവളും എന്നെ ഒന്നായി അണച്ചു കൂട്ടിയിരുന്നു. നീ എന്തിനാ... ഐഷാ അന്ന് എനിക്ക് വേണ്ടി... നിന്റെ ജീവൻ പണയം വച്ച് എന്നെ രക്ഷിച്ചത്.. "അന്ന് നിനക്ക് എന്തേലും സംഭവിച്ച മ്മക് മ്മളെ പ്രാണൻ പോണപോലെയാ....പ്രാണൻ ഇല്ലാതെ ഈ ശരീരം കൊണ്ട് ഞാൻ എങ്ങനെ ജീവിക്കും.... നീ ഇല്ലാതെ എനിക്ക് എന്ത്‌ ജീവിതം.. ഞാൻ പറഞ്ഞതല്ലേ... മരണം വരെ ഞാൻ കാത്തിരിക്കും എന്ന്.. കണ്ടോ.. അന്ന് ഞാൻ ചുമ്മാ അങ്ങ് പറഞ്ഞതല്ലട്ടോ......... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story