💕ഐഷ 💕: ഭാഗം 45

aysha

രചന: HAYA

നീ എന്തിനാ... ഐഷാ അന്ന് എനിക്ക് വേണ്ടി... നിന്റെ ജീവൻ പണയം വച്ച് എന്നെ രക്ഷിച്ചത്.. "അന്ന് നിനക്ക് എന്തേലും സംഭവിച്ച മ്മക് മ്മളെ പ്രാണൻ പോണപോലെയാ....പ്രാണൻ ഇല്ലാതെ ഈ ശരീരം കൊണ്ട് ഞാൻ എങ്ങനെ ജീവിക്കും.... നീ ഇല്ലാതെ എനിക്ക് എന്ത്‌ ജീവിതം.. ഞാൻ പറഞ്ഞതല്ലേ... മരണം വരെ ഞാൻ കാത്തിരിക്കും എന്ന്.. കണ്ടോ.. അന്ന് ഞാൻ ചുമ്മാ അങ്ങ് പറഞ്ഞതല്ലട്ടോ... അവളത് പറഞ്ഞതും ഞാൻ ചെറുതായി പുഞ്ചിരിച്ചു. "ജോൺ.. എങ്ങനെ ഇണ്ടായിരുന്നു ഞാൻ ഇല്ലാത്തപ്പോ നിന്റെ ജീവിതം.. മ്മ്.. അതൊന്ന് ചോദിക്കാൻ ഉണ്ടോ.. പാർട്ടിയും ട്രിപ്പ് ഒക്കെയായി അടിപൊളി ആയിരുന്നു... "അതെയോ....ഞാൻ വിശ്വസിച്ചുട്ടോ... ഇനി സത്യം പറ... എങ്ങനെ ഇണ്ടായിരുന്നു... എന്നെ മിസ്സ്‌ ചെയ്തോ... പിന്നെ.. നിന്നെയോ മിസ്സ്‌ ചെയ്യാനോ... പോടീ ചുമ്മാ ചിരിപ്പിക്കാതെ.... ഓഹ് അപ്പോയെക്കും പെണ്ണിന്റെ മുഖം ഒക്കെ ചുവന്നങ് തുടുത്തല്ലോ.. നിനക്കറിയോ എത്ര കഷ്ടപ്പെട്ട ഞാൻ ഓരോ രാത്രിയും തള്ളിനീക്കിയത് എന്ന്...

എപ്പോളും ആഗ്രഹിക്കും നീ ഒന്ന് തിരിച്ചു വന്നിരുന്നേൽ എന്ന്... ചിലപ്പോ തോന്നും മരിച്ചാലോ എന്ന്.. പക്ഷെ പപ്പയെയും മമ്മയെയും കാണുമ്പോ ആ ചിന്തയും മായ്ച്ചു കളയും.. പക്ഷെ ഞാൻ പണ്ട് പറഞ്ഞപോലെ നിനക്ക് ഒരു പകരക്കാരി അത് മാത്രം എന്നെ കൊണ്ട് സങ്കൽപ്പിക്കാൻ പോലും പറ്റിയിരുന്നില്ല. "ഹലോ.. മതി മതി രണ്ടിന്റെയും സംസാരം ഇനി പിന്നെ പറയാനും വല്ലോം ബാക്കി വെച്ചേര്... എന്ന് പോൾ വിളിച്ചു പറഞ് ഞങ്ങടെ അടുത്ത് വന്നതും ഞാൻ അവിടന്ന് എണീറ്റ് അവനെ കെട്ടിപിടിച്ചു.. തിരിച്ചു അവനും... പക്ഷെ ആൽബിയാണേൽ കട്ടകലിപ്പിട്ട് നിക്കയാണ് . "ജോണേ.... ഡാ.. നിനക്ക് ഞങ്ങളെ ഒക്കെ ഒന്ന് വിളിച്ചൂടായിരുന്നോ.. അതിന് മാത്രം എന്നാ തെറ്റാഡാ.. ഞങ്ങള് ചെയ്തേ... ഡാ... ഞ... ഞാൻ വിളിച്ചിരുന്നേൽ ഒരുപക്ഷെ നിങ്ങള് എന്തായാലും ഇവള്ടെ മരണവാർത്ത എന്നോട് പറയും അത് അറിഞ്ഞ എന്നെകൊണ്ട് പറ്റില്ലെടാ... "സാരമില്ല.. പോട്ടെടാ...

അത് വിട്.. ഇന്ന് നമ്മക്ക് പൊളിക്കേണ്ടേ.. ബർത്ത്ഡേയ് ബോയ്.. എങ്ങനെ ഇണ്ട് നമ്മടെ ഗിഫ്റ്റ്.. നിനക്ക് അത്രക്ക് സ്പെഷ്യൽ ആയ ആളെ തന്നെ ഞങ്ങള് ഗിഫ്റ്റ് ആയിട്ട് തന്നില്ലേ.... മ്മ്.... താങ്ക് യു.. സോ മച്ച്....അളിയാ... എന്ന് പറഞ് ഞങ്ങള് വീണ്ടും ഹഗ്ഗ് ചെയ്തു. ശേഷം ആൽബിയുടെ അടുത്തേക്ക് ചെന്നു അവൻ ആദ്യം എന്നെ കണ്ട് മുഖം തിരിച്ചെലും അവനെ എനിക്കറിയാൻ മേലെ ചെക്കന്റെ ദേഷ്യം ഒക്കെ എത്രത്തോളം പോവുമെന്ന്.. നമ്മടെ ആൽബിയല്ലേ...പിന്നീട് അവനും കരഞ്ഞോണ്ട് എന്നെ കെട്ടിപിടിച്ചു.. "അപ്പൊ... ഇന്ന് നമ്മക്ക് പൊളിക്കാം... അല്യേ.. ജോണേ... ആൽബിയാണ്. പിന്നല്ല..... "എങ്കിൽ ഞാൻ ഐഷയെ അവളുടെ വീട്ടിൽ കൊണ്ട് പോയി ആക്കിയേച്ചും വരാം... എന്നിട്ട് നമ്മക്ക് നേരെ നിന്റെ വീട്ടിലേക്ക് വിടാം.. ആന്റി നേരത്തെ തന്നെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞായിരുന്നു. പോൾ ആണ്‌. വേണ്ട.... അവള് എന്റെ ഭാര്യയല്ലേ ഞാൻ താലികെട്ടിയ എന്റെ പെണ്ണ് ഞാൻ മിന്ന് കെട്ടിയ പെണ്ണ് എന്റെ വീട്ടിലല്ലേ താമസിക്കേണ്ടത്.. ഇനിയും.. അവളെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യാ.. ആ ഹൈസം എന്നയാലും അവള് ജീവനോടെ ഇണ്ടെന്ന് അറിഞ് അവിടെ എത്തും എനിക്ക് ഉറപ്പാ..

അതോണ്ട് വേണ്ട... "ജോൺ എനിക്കും അതെ അഭിപ്രായം ആണ്.. ഞങ്ങള് രണ്ട് പേരും നിനക്ക് സപ്പോർട്ട് ആയിട്ട് ഉണ്ടാവും എന്നാ വന്നാലും. ആൽബിയാണ്. "ജോണേ... അത് വേണ്ടാട്ടോ... അന്റെ വീട്ടുകാർക്ക് അത് ഒരിക്കലും അംഗീകരിച്ചു തരാൻ പറ്റില്ല... കൂടാതെ എനിക്ക് ഇപ്പൊ നടക്കാനും പറ്റില്ല..വെറുതെ ഞാൻ കാരണം ഇയ്യ് അന്റെ ഫാമിലിനെ വെറുപ്പിക്കണ്ട.. ഞാൻ ഇനിയും നിനക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറാ. എത്ര കാലം വരെ വേണേലും.. ഐഷ അത് പറയലും ഞാൻ അവളെ വിൽചെയറിൽ നിന്നും കോരിഎടുത്തിരുന്നു.പാവം നമ്മടെ പെണ്ണാണെൽ നീ ഇത് എന്നെ എങ്ങോട്ട് കൊണ്ടുപോവാ... തായേ ഇറക്ക് എന്നൊക്കെ പറയുണ്ടേലും ഞാൻ അതൊന്നും ചെവികൊണ്ടില്ല. ഞാൻ അവളെയും കയ്യിൽ എടുത്തു നിക്കണ കണ്ടിട്ട് ചാക്കോയും kp യും ഒക്കെ എന്താ സംഭവം എന്നതരത്തിൽ നോക്കാണ്. അങ്ങനെ ഞങ്ങള് നേരെ ലിഫ്റ്റിൽ കയറി ഫസ്റ്റ് ഫ്ലോറിൽ എത്തിയതും അതിൽ നിന്നും ഇറങ്ങി നേരെ എന്റെ കാർ ലക്ഷ്യമാക്കി നടന്നു.

പിന്നെ നമ്മടെ ഹോസ്പിറ്റലിൽ ഉള്ള സ്റ്റാഫ്സ് ഒക്കെ ഞങ്ങളെ തന്നെ നോക്കണ് ണ്ട്. അങ്ങനെ അവളെ കൊണ്ട് പോയി കാറിൽ ഇരുത്തി.. ആൽബിയും പോളും ആണേൽ അവര് ഇങ്ങോട്ട് വന്ന കാറിൽ പൊക്കോളാം എന്ന് പറഞ് അവര് അതിൽ ചെന്ന് കയറി.. ഞാൻ അവളെയും കൂട്ടി നേരെ ഡ്രൈവ് ചെയ്തു പോയത് ഞങ്ങടെ അതെ പണ്ടത്തെ ബീച്ചിലേക്കായിരുന്നു. ഐഷായാണേൽ എന്റെ ഷോൾറിൽ തലചായ്‌ച്ചു കിടക്കയാണ്. "ജോൺ... എനിക്ക് നടക്കാൻ പോലും പറ്റുവൊന്ന് അറിയില്ല എന്റെ ഈ കാലുകൾ എന്നേലും പയേ അവസ്ഥയിലേക്ക് ആവുമോ എന്നും എനിക്കറിയില്ല.... ഞാൻ നിനക്ക് എപ്പോളെലും ഒരു ബാധ്യതയായി തോന്നിയാൽ ദേവ് ചെയ്ത് നീ അതെന്നോട് തുറന്നു പറയണം ഞാൻ അപ്പൊ തന്നെ നിന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയ്‌ കൊള്ളാം ...

എനിക്ക് നിന്നെ അത്രക്ക് ജീവനാ.. ഞാൻ കാരണം ഒരിക്കൽ പോലും നീ ബുദ്ധിമുട്ടുന്നത് എനിക്ക് കാണാൻ വയ്യ..... ഐഷാ... നീ എനിക്ക് ബാധ്യത ആവാനോ... നിന്റെ ശരീരത്തിൽ ഒരിറ്റ് ജീവനുണ്ടേൽ പോലും ഞാൻ നിനക്ക് വേണ്ടി ജീവിക്കും നിന്നെ എന്റെ ജീവിതത്തിലേക്ക് ഒരു മടിയും കൂടാതെ ക്ഷണിക്കും.. കാരണം ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു.. ഒരുപക്ഷെ എന്റെ ഫാമിലി സമ്മതിച്ചില്ലേൽ കൂടി ഞാൻ എല്ലാം ഉപേക്ഷിച്ചു ഇറങ്ങും കാരണം നീയില്ലാതെ ഞാനില്ലല്ലോ..... ഇനി ഒരിക്കലും നീ ഇതുപോലെ എന്നോട് പറയല്ലേ പ്ലീസ്.. എനിക്ക് അത് സഹിക്കാൻ പറ്റത്തില്ല.. നീ എന്നെ വിട്ട് പോയി എന്ന് കരുതിയപ്പോ തൊട്ട് ഞാൻ എത്ര വേദനിചെന്ന് എനിക്കല്ലേ അറിയൂ...... അത് ഓരോ നിമിഷവും എന്നെ ഇഞ്ചിജ്ജായി കൊല്ലണപോലെയായിരുന്നു. ഞാൻ അത് പറയലും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അപ്പോയെക്കും ബീച്ച് എത്തിയിരുന്നു ഞാൻ കാറിൽ നിന്നും അവളുടെ വില്ചെയർ പുറത്തെടുത്ത് അവളെ എടുത്ത് അതിൽ ഇരുത്തി.. ശേഷം അതും തള്ളിക്കൊണ്ട് മുൻപോട്ടേക്ക് നടന്നു..

ഇനി ഒരിക്കലും ഇതെ ബീച്ചിൽ ഞങ്ങള് ഒരുമിച്ച് വരാൻ സാധിക്കില്ലെന്ന ഞാൻ കരുതിയത് പക്ഷെ... ഈ ദൈവം... പുള്ളി ഭയങ്കര സംഭവമാ... എത്ര പരീക്ഷിച്ചാലും അവസാനം പുള്ളിക്കാരൻ നമ്മൾ ആഗ്രഹിച്ച കാര്യം നമ്മക്ക് കൊണ്ട് വന്ന് തരും... അങ്ങനെ ഞങ്ങള് മുൻപോട്ട് നടന്നപ്പോ ഞങ്ങള് അന്ന് കണ്ട ആ മനുഷ്യൻ പെട്ടന്ന് ഞങ്ങടെ മുൻപിലേക്ക് വന്നുനിന്നു. "അപ്പൊ വിധിയെ നിങ്ങള് തോൽപിച്ചല്ലേ...എനിക്കറിയാമായിരുന്നു നിങ്ങൾ അതിനെ തോല്പിക്കുമെന്ന്... ഈ പ്രണയം എന്നത് നിർവചിക്കാൻ പറ്റാത്ത അനന്ദമായ കടലാണല്ലോ...... എന്ന് പറഞ് അയാൾ ഞങ്ങളെ നോക്കി അട്ടഹാസിച്ചു ചിരിച്ച ശേഷം എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് എതിർദിശയിലേക്ക് നടന്നു.... ഭ്രാന്തനെന്ന് തെറ്റിദ്ധരിക്കപ്പെട്ട ബുദ്ധിമാനായ അയാൾ... "ജോൺ... അയാൾ..... ശെരിക്കും അതാരാ... അയാൾക്ക് അയാൾക് എന്തൊക്കെയോ അറിയാമായിരുന്നു..പണ്ട് നമ്മടെ ജീവിതത്തിൽ സംഭവിക്കാൻ ഇരുന്ന പലകാര്യങ്ങളെ കുറിച്ചും അതൊക്കെ സംഭവിക്കുന്നതിൽ മുന്നേ അയാൾക്ക് അറിയാം ആരാ അയാൾ.........

വേഷം ഒക്കെ കണ്ടാൽ താടിയും മുടിയൊക്കെ നീട്ടി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മനുഷ്യൻ കണ്ടാൽ തന്നെ ഒരു ഭ്രാന്തനാണെന്നെ പറയുകയുള്ളൂ.. പക്ഷെ... അതെ... എനിക്ക് തോന്നണത് ഹി ഹാസ് ഗിഫ്റ്റട് പേഴ്സൺ... പുള്ളിക്ക് മനുഷ്യരുടെ ഭാവികാലം ഏറെക്കുറെ മനസ്സിലാക്കാൻ സാധിക്കും.. ഓരോരുത്തരുടെ മുഖം കാണുമ്പോളും അവരുടെ ഭാവിയിൽ സംഭവിക്കാൻ പോണ കാര്യങ്ങൾ പുള്ളിക്ക് അറിയാം പറ്റണ് ണ്ട്.. പക്ഷെ എന്ത്‌കൊണ്ടോ അദ്ദേഹം അതൊന്നും അവരോട് പറയണില്ലാ.. നമ്മടെ കാര്യത്തിൽ അതായിരിക്കും അന്ന് നമ്മക്ക് ചെറിയൊരു സൂചന തന്നിട്ട് പോയത്.. അതും പറഞ് ഞങ്ങള് മുൻപോട്ടേക്ക് നീങ്ങി. ശേഷം കടലിനടുത്ത് എത്തിയപ്പോ ഞാനും അവളുടെ തൊട്ടിപ്പുറത്ത് വന്നിരുന്നു. "ജോൺ... ഞാൻ.. കിടപ്പിലായപ്പോ നീ ഇവിടെ വരാറുണ്ടോ... എപ്പോളെലും.. മ്മ്... എനിക്ക് ഓർമ്മനഷ്ടപ്പെട്ടപ്പോ കൂടി ഞാൻ ഇവിടെ വന്നിരുന്നു. പക്ഷെ അപ്പോളൊന്നും എനിക്കറിയില്ലായിരുന്നു എന്ത്‌ കൊണ്ടാണ് എനിക്ക് ഈ കടൽത്തീരത്തോട് ഇത്രക്ക് അറ്റാച്ച്മെന്റ്റ് തോന്നാൻ കാരണം എന്ന്..... അത് വിട് നിനക്ക്.. എന്നോട് ദേഷ്യം വല്ലോം തോന്നിയായിരുന്നോ..

അന്ന് ഞാൻ ലണ്ടനിലോട്ട് തിരിച്ചു പോയപ്പോ... "ദേഷ്യം... ഹേയ്.. ദേഷ്യം അല്ലായിരുന്നു സങ്കടം ആയിരുന്നു. മിക്കവാറും നീ പോയിട്ടുണ്ടാവാ മ്മള് മരിച്ചു എന്ന് കരുതിയിട്ടായിരിക്കും എന്ന് മ്മക് അറിയേന്..ഒരു പക്ഷെ.. അന്ന് ഞാൻ ശെരിക്കും മരിച്ചു പോയിരുന്നേൽ അവസാനം ആയിട്ട്.. ജോൺ.. താൻ.. എന്നെ ഒരുനോക്ക് കാണാൻ പോലും വരില്ലായിരുന്നല്ലോ... എന്ന് ഓർത്തപ്പോ.. അവളത് പറഞ്ഞതും പെണ്ണ് ഭയങ്കര കരച്ചിൽ ആണ്‌. ഐഷാ.... അന്ന് നീ മരണത്തിന് കീഴടങ്ങിരുന്നേൽ നിന്നെ അവസാനം ആയിട്ട് കാണാൻ ഞാൻ ഉണ്ടാവില്ലായിരുന്നു എന്നല്ലേ... നിന്റെ ചലനമറ്റ ശരീരത്തെ എനിക്ക് കാണാൻ വയ്യാ... അപ്പൊ നീ മരിച്ചു എന്ന് ഞാൻ ഉൾകൊള്ളേണ്ടി വരും.. അതിലുപരി നീ മരണം വരെ എന്റെ കൂടെ എന്റെ അരികിൽ ആയിട്ട് ഉണ്ടെന്ന് കരുതി നിന്നെ ക്കുറിച്ചുള്ള നല്ല നല്ല ഓർമ്മകളുമായി ഞാൻ ജീവിക്കുമായിരുന്നു. "അവസാനമായിട്ട് ഒരൊറ്റ ചോദ്യം കൂടി ഞാൻ ചോദിച്ചോട്ടെ...

ഞാൻ ഒരുപാട് വട്ടം ആവർത്തിച്ചതാ എങ്കിലും ഒരുപ്രാവശ്യം കൂടി... മ്മ്.. എന്നതാ.. ചോദിക്ക്... "ഈ വയ്യാത്ത എന്നെ എന്തിനാ നിന്റെ ജീവിതത്തിലോട്ട് ക്ഷണിക്കണെ.... നിനക്ക് എന്നെ ഉപേക്ഷിക്കമായിരുന്നിട്ടും എന്തിനാ.......... അവളത് പറഞ്ഞതും ഞാൻ അവിടന്ന് എണീറ്റ് അവളുടെ വിൽചെയറിന് സമമായി മുട്ടുകുത്തി ഇരുന്ന് അവളുടെ മുഖമുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു. ശെരിക്കും ആദ്യമായിട്ട് എനിക്ക് നിന്നിൽ ഇഷ്ടമായത് എപ്പോളും വാതോരാതെ സംസാരയിച്ചോണ്ടിരിക്കണ നിന്റെ ഈ വായാടിത്തരവാ...... പിന്നെ ഈ ശരീരം.... ഞാൻ പറഞ്ഞല്ലോ വെറും ഒരു ശരീരത്തിന് വേണ്ടി മാത്രം ആണേൽ എനിക്ക് നിന്നെ ഇത്രയും നാൾ കാത്തിരിക്കേണ്ടതില്ലായിരുന്നു.... നിന്റെ മുഖം ഈ ആക്‌സിഡന്റ് പറ്റി വികൃതമായിട്ടാണേലും....നിനക്ക് ഒന്ന് എണീറ്റിരിക്കാൻ പോലും പറ്റില്ലേലും.. അതൊന്നും എനിക്ക് ഒരുപ്രശ്നമല്ല.. കാരണം സ്വന്തം ഭാര്യയെ ഏതവസ്ഥയിലാണേലും ചേർത്ത് നിർത്തണ ആളല്ലേ ഹസ്ബൻഡ്.... എന്നാ എന്റെ സ്നേഹം നിറഞ്ഞ ഭാര്യ പറ.. ഈ പാവം ഹസ്ബൻഡ് ഇന് നൂറിൽ എത്ര മാർക്ക് തരും.. "ഓഹോ എന്നാ മ്മക്കും പറയാൻ ഇണ്ട് മോനെ..

അന്നെ പോലെ ഒരു പൊട്ടനെ.. തലക് വെളിവില്ലാത്തവനെ ഒക്കെ കെട്ടി ത്യാഗം ചെയ്ത ഈ വൈഫിന് എന്റെ സ്നേഹനിധിയായ ഹസ്ബൻഡ് എത്ര മാർക്ക്‌ തരും... ഹലോ.. മാഡം.. ഇതെ എന്റെ ചോദ്യവാ.. "ആഹാ തനിക്ക് മാത്രമാണോ ഈ ചോദ്യം ചോദിക്കാൻ പറ്റത്തുള്ളു.... എന്നാ നിനക്കെ ഞാൻ സീറോ മാർക്ക്‌ തരും പോരെ..... അതെന്തുവാടി പൂജ്യം മാർക്കോ... എടി എന്തുവാ... അപ്പൊ നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ലല്ലേ.. "ഇല്ലാ.. ഒരു സ്നേഹവും ഇല്ലാ... ഓഹ് പിന്നെ സ്നേഹിക്കാൻ പറ്റിയൊരു മൊതല്..മര്യാദക്ക് എനിക്ക് ഡിവോഴ്സ് നോട്ടീസിൽ സൈൻ ചെയ്തു തന്നോ അതാ തനിക്ക് നല്ലത്.. ഓഹ് അങ്ങനെ ആണോ.. നിനക്ക് വേണ്ടേൽ എനിക്കും വേണ്ട... അപ്പൊ ശെരി. ഇനി തന്നത്താൻ ഈ ഇരുചക്രവും ഉരുട്ടി അങ്ങ് വന്നോ.. ഞാൻ പോണ്... ഞാൻ നിന്റെ ആരും അല്ലല്ലോ.. പിന്നെ നീ എനിക്ക് എന്നത്തിനാ.... ഇതാ നീ പറഞ്ഞ സിഗനേച്ചർ എന്ന് പറഞ് ഞാൻ ആ മണലിൽ കൈകൊണ്ടു എന്റെ ഒപ്പും വരച്ചു മുൻപോട്ടേക്ക് നടന്നു. അവളാണെൽ ജോണേ ജോണേന്ന് കെടന്ന് അലറണ്‌ ണ്ട്...

ഞങ്ങടെ രണ്ട് പേരുടെയും സംസാരവും പെരുമാറ്റവും ഒക്കെ കണ്ട് ഒരു ചെറുചിരിയോടെ അവിടെ ഉള്ളകരൊക്കെ ശ്രദ്ധപൂർവ്വം ഞങ്ങളെ തന്നെ വീക്ഷിക്കയാണ്.. പക്ഷെ എന്തോ എന്റെ തോന്നലിൽ ഇവിടെ ഇപ്പൊ ഞങ്ങള് രണ്ട് പേര് മാത്രം ഉള്ളപോലെയാ... "ഹോയ്.. മൈ ഡിയർ ഹസ്ബൻഡ്.. തനിക്കെ... ഞാൻ ഒരു 99മാർക്കേ തരത്തുള്ളൂ.... അവളത് ഉറക്കെ വിളിച്ചു പറഞ്ഞതും ഞാൻ നടത്തം അവസാനിപ്പിച്ചു തിരിഞ്ഞു നിന്നു. അപ്പൊ ആ ഒരു മാർക്ക്... "അത് എന്നെ ഇവിടന്ന് കൂട്ടി കൊണ്ട് പോയാൽ തരും.. എന്താ വേണോ.. പിന്നെ വേറൊരു കാര്യം... ദേ ആ ഒപ്പ് തിരമാല അടിച്ചു മയഞ് പോയിട്ടോ... അവളത് പറഞ്ഞത് ഞാൻ മുൻപോട്ട് ചെന്ന് അവളെ അടുത്ത് ചെന്നു എന്നിട്ട് ആ വിൽചെയറും തള്ളി കൊണ്ട് നേരെ നടന്നു... കുറച്ചു കഴിഞ്ഞപ്പോ അവിടെ മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.. ഒരു രാത്രി ആവാൻ ഒക്കെ ആയപ്പോ ഞങ്ങള് അവിടന്ന് എന്റെ വീട്ടിലോട്ട് തിരിച്ചു. നമ്മടെ പെണ്ണാണെൽ വേണ്ട ജോൺ... ഞാൻ വരണില്ല..

ഞാൻ കാരണം നിനക്ക് കൂടി പ്രശ്നം ആവത്തെ ഉള്ളൂ.. നിന്റെ വീട്ട്കാര് എന്നെ ഒരിക്കലും അംഗീകരിച്ചു തരില്ല എന്ന് ഇങ്ങനെ വാതോരാതെ വീട്ടിലെ ഗേറ്റ് സെക്യുരിറ്റി ചേട്ടൻ ഗേറ്റ് തുറന്ന് തരണത് വരെ പറയണ് ണ്ടായിരുന്നു. പക്ഷെ വീട്ടിലോട്ട് കേറിയതും എന്റെ കൈയ്യിന്ന് അവള് പിടിവിടണില്ല മുറുകെ പിടിച്ചേക്കുവാന്ന്... അവിടെ മുഴുവൻ ലൈറ്റ്സും ബലൂണും ഒക്കെയായി വല്യ ഒരു പാർട്ടി സെറ്റപ്പ് തന്നെ ഒരുക്കിയിട്ടുണ്ട് ചേയറും സ്റ്റേജുംഒക്കെയായി ... ഹാ വീട്ടിന്റെ മുൻപിലായി കാറിന്റെ ഒരു നിര തന്നെ ഉണ്ട് അങ്കിൾ മാരെയാന്ന് പിന്നെ പപ്പായുടെ ഫ്രണ്ട്സിന്റെയും ഒക്കെയാണ്. എന്റെ കാറ് വരണത് കണ്ടതും എല്ലാരും നമ്മളെ തന്നെ നോക്കിണിക്കാണ്... ഐഷയോട് കാറിൽ ഇരിക്കാൻ പറഞ് ഞാൻ കാറിൽ നിന്നും ഇറങ്ങി.. നേരെ സ്റ്റേജിലേക്ക് നടന്നു..

പപ്പയാണെൽ അവിടന്ന് എന്തൊക്കെയോ സംസാരിക്കയാണ്.. എന്നെ കണ്ടതും പപ്പാ എന്നെ നോക്കി പുഞ്ചിരിച്ചു. "അതാണ്‌ട്ടോ നമ്മടെ കക്ഷി... ഡാ... ജോണേ... അതാണ്‌ എൽസ... നിനക്ക് വേണ്ടി പപ്പ കണ്ടെത്തിയ കൊച്ച്.. ഞാൻ നിനക്ക് തന്നതെന്തും നിനക്ക് പണ്ട് മുതൽക്കേ പ്രിയപ്പെട്ടതായിരുന്നല്ലോ... ഇവളും നിന്റെ ജീവിതത്തിലേക്ക് വന്ന നീ ഒരിക്കൽ പറയും എല്ലാപ്പോഴും പോലെ പപ്പയുടെ ഈ സെലെക്ഷൻ തന്നെയായായിരുന്നു ബെസ്റ്റ് എന്ന്... എന്ന് പപ്പ പറഞ് അവസാനിപ്പിച്ചതും ഞാൻ പപ്പ വിരൽ ചൂണ്ടിയ ആൾകൂട്ടത്തിലേക്ക് നോക്കിയതും ഒരു പെൺകുട്ടി എന്നെ നോക്കി ചിരിച്ചു നിക്കാണ്....... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story