💕ഐഷ 💕: ഭാഗം 49 || അവസാനിച്ചു

aysha

രചന: HAYA

"ഹലോ.. ജോണേ... എന്നാ... ഈ പാതിരാത്രിക്ക് എന്താ കാര്യം... നീ ഇത്രയും നാള് തേടി നടന്ന ആള് നിന്റെ കയ്യെത്തും ദൂരത്തുണ്ട്...അവൻ നാട്ടിൽ എത്തിയിട്ടുണ്ട്.. "ആര്.. ആ മറ്റവനോ.. ഹൈസം.. എന്ന് ദേഷ്യത്തോട് ആൽബി തിരക്കിയതും ഞാൻ അതെ എന്നവണ്ണം പതിയെ മൂളി.. അങ്ങനെ അവനോട് കുറച്ചു നേരം സംസാരിച്ച ശേഷം ഞാൻ നേരെ റൂമിലോട്ട് നടന്നു. ഐഷയാണെൽ അപ്പോയെക്കും ഉറങ്ങിയിരുന്നു. ഞാൻ അവളുടെ അരികിൽ ചെന്ന് അൽപ്പനേരം ഇമവെട്ടാതെ അവളെ നോക്കിയിരുന്നു. എനിക്ക് വേണ്ടി ഇത്രയും കാലം അവള് ഒരുപാട് സഹിച്ചു... എനിക്ക് വേണ്ടി ജീവിതം തന്നെ കളയാൻ തയ്യാറായി ഇങ്ങനൊരു പെണ്ണിനെ എനിക്ക് കിട്ടാൻ മാത്രം ഞാൻ എന്ത്‌ നന്മയാണാവോ ചെയ്ത്.... ഇനിയും അവളെ വേദനിപ്പിക്കാൻ എന്നെകൊണ്ട് വയ്യാ...

ഒരുത്തനെയും ഞാൻ അതിന് അനുവദിക്കില്ല. കൊറേ സമയത്തെ ആലോചനയ്ക്ക് ശേഷം ഉറക്കം വന്നപ്പോ ആലോചനയ്ക്കൊക്കെ വിരാമമിട്ട് ഞാൻ ബെഡിൽ ചെന്ന് കിടന്നു. നമ്മടെ പെണ്ണിനെ നെഞ്ചോട് ചേർത്ത് കിടത്തുമ്പോ ഈ ലോകം തന്നെ കീയടക്കിയ ഒരു സന്തോഷമായിരുന്നു മനസ്സിൽ..... ഒരിക്കലും എന്റെ ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചു വരവ് അവൾക്ക് ഉണ്ടാവില്ലെന്ന യാഥാർഥ്യം ഉൾകൊണ്ട് ഞാൻ കഴിച്ചു കൂട്ടിയ ഓരോ രാത്രികൾ അന്ന് ഞാൻ അനുഭവിച്ച വേദന.. അതൊന്നും ഒരുപക്ഷെ ആർക്കും മനസ്സിലായി കൊള്ളണമെന്നില്ല. പക്ഷെ എനിക്ക് ഒന്നും അത്ര പെട്ടന്ന് അങ്ങോട്ട്‌ മറക്കാൻ കഴിയില്ല.... ഹാ.. അങ്ങനെ ഓരോന്ന് ചിന്തിച് എപ്പോളാണ് ഉറക്കത്തിലേക്ക് വഴുതി വീണത് എന്ന് അറിയില്ല. ********** എന്തൊക്കെയോ സ്വപ്നം കണ്ട് ഞെട്ടി എണീറ്റപ്പോയേക്കും ശരീരം മുഴുവനായി തളർന്നു പോയത് പോലെ ഉണ്ടായിരുന്നു. ശ്വാസം കിട്ടാത്ത പോലെ മ്മള് പെട്ടന്ന് തന്നെ ടേബിളിൽ വച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു.

ജോൺ ആണേൽ നല്ല ഉറക്കത്തിൽ ആണ്‌.. എന്തോ ആ സമയം അവനെ വിളിച്ചുണർത്താൻ എന്റെ മനസ് അനുവദിച്ചില്ല. ഹൈസം എന്റെ കണ്മുന്നിൽ വെച്ച് ജോണിന്റെ വയറ്റിൽ കത്തികുത്തികയറ്റണതായിരുന്നു ആ സ്വപ്നം. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നിട്ടൊന്നും എനിക്ക് ഉറക്കം വന്നില്ല. സമയം ആണെൽ ഇപ്പൊ പുലർച്ചെ 3.00ആയിട്ടുണ്ട്.അതോണ്ട് തന്നെ നമ്മള് കുറച്ചു നേരം ഉറങ്ങികിടക്കുന്ന ഓനെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു.. വെറുതെ അല്ല പണ്ട് കോളേജിൽ പഠിക്കുമ്പോ പലവള് മാരും ഇവന്റെ പിറകെ നടന്നത്.. എന്ത്‌ മൊഞ്ച ഇപ്പോളും കാണാൻ.. പഴയത് പോലെ തന്നെ ഓന് മാത്രം ഇപ്പോളും പണ്ടത്തെ പോലെ തന്നെയാ... മ്മള് ആണ്‌ ഇത്തിരി തടിച്ചത് അതികം ആയിട്ടൊന്നുല്ലാട്ടോ ഒരു പൊടിക്ക് തടിവെച്ചു. പിന്നെപ്പോഴാണ് എന്നറിയില്ല അവനെയും നോക്കി കിടന്ന് എന്റെ മിയികൾ ഞാൻ പോലും അറിയാതെ അടഞ്ഞിരുന്നു. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അയാൻ..... മോനെ.... ദേ.. ഇതൂടെ കഴിക്ക്...

ഉമ്മിടെ മുത്തല്ലേ... നമ്മക്കെ ആൽബിച്ചായന്റെ വാവയെ കാണാൻ പോണ്ടേ... അങ്ങനെ ഓരോന്ന് പറഞ് മോന് ഭക്ഷണം കൊട്ക്കണ ടൈം ആയപ്പോ ജോണും പപ്പയും മമ്മയും ഒക്കെ പള്ളിയിൽ പോയി തിരിച്ചെത്തിയിരുന്നു. ഓഹ് ജോൺ കാറിൽ നിന്ന് ഇറങ്ങിയതും പപ്പാ... പപ്പാ.. ന്നുള്ള വിളിയാണ്. ഇവന് ജോണിനെ വല്യ കാര്യാണ്.. കാണാനും ഏകദേശം മ്മളെ കെട്യോൻ ചെറുപ്പത്തിൽ ഉള്ള അതെ പോലെയാണ് പോലും വല്യമ്മച്ചിയും മമ്മിയും ഒക്കെ ഇവിടന്ന് പറയുന്ന കേക്കാറുണ്ട്. മ്മക് തോന്നണത് അവനെ പോലെ തന്നെ ഇത്തിരി കുറുമ്പുള്ള കൂട്ടത്തിൽ ആണെന്ന് തോന്നാണ്. ഓഹ് സോറി നിങ്ങൾക്കിപ്പോ ഒന്നും മനസ്സിലായി കാണില്ലല്ലേ... പത്തുമാസം സ്കാനിംഗ്ഉം ഡോക്ടറെ കാണലും ബെഡ് റസ്റ്റ്‌ ഒക്കെയായി പെട്ടന്ന് തന്നെ അങ് കഴിഞ്ഞുപോയി. ആ ഇടക്ക് നമ്മടെ ആൽബിചായന്റെ മാര്യേജ്ഉം കഴിഞ്ഞുട്ടോ.. സത്യം പറഞ്ഞ ഈ വോമിറ്റിംഗ് കാരണം നമ്മക്ക് നേരെ ചുവെ മാര്യേജ് ഇന് കൂടാൻ കഴിഞ്ഞില്ല എന്ന് തന്നെ പറയാം..

ഞാൻ കാരണം ജോണിനും.. പക്ഷെ എന്നാലും ഒരുവിധം അവനും അടിച്ചു പൊളിച്ചുട്ടോ.. എല്ലാരും ഉണ്ടായിരുന്നു നമ്മടെ കോളേജ് ഫ്രണ്ട്സ് ഒക്കെ.. പിന്നെ മുന്നിക്കാന്റെ ആഷിക്കന്റെ മാര്യേജ്ഉം കഴിഞ്ഞു. മുന്നിക്കാന്റെ മാര്യേജ് ഇന്റെ അന്ന മ്മക് ഡെലിവറി പെയിൻ വന്ന് ഹോസ്പിറ്റൽ ആയത്. ആഷിക്കാന്റെ മാര്യേജ് അത് ഞങ്ങള് ഒക്കെ കൂടി കളർ ആക്കിട്ട് ണ്ട്..... ഹൈസം അന്ന് ഞാൻ അവനെ കണ്ടതിൽ പിന്നെ അവനെ കുറിച്ച് യാതൊരു വിവരവും ഇല്ലാ... ഞാൻ കണ്ടിട്ട് പോലും ഇല്ലാ... ഇടക്ക് ഞാൻ അവനെ കുറിച്ച് ആലോചിക്കുമ്പോ വിചാരിക്കും ഇനിയും അയാൾ ഞങ്ങടെ ഇടയിലേക്ക് കടന്നുവരുമോ എന്ന്...പക്ഷെ ഇന്നേവരെ അവന്റെ നിഴൽ പോലും ഞാൻ കാണാൻ ഇടവന്നിട്ടില്ല. ഇപ്പൊ ഞങ്ങടെ ഇടയിലേക്ക് ഒരാൾ കൂടി കടന്നു വന്നു... 'അയാൻ ജോൺ സെബാസ്റ്റ്യൻ ' അന്ന് മോന്റെ മുഖം ആദ്യായിട്ട് കാണുമ്പോ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞിരുന്നു.

ഞാൻ പ്രാർത്ഥിച്ചിരുന്നു ഒരു ആൺകുട്ടി ആണ്‌ ജനിക്കണേ എങ്കിൽ അവൻ ജോണിനെ പോലെതന്നെയായിരിക്കണെന്ന് മ്മളെ പ്രാർത്ഥന പടച്ചോൻ കെട്ടുന്നു തോന്നാണ്.. ശെരിക്കും ജോണിനെ മുറിച്ചു വെച്ച മാതിരിയാണ് അവനും .ഡെലിവറി കയിഞ്ഞ് ഏകദേശം സിക്സ് മന്ത്സ്‌ മ്മള് എന്റെ വീട്ടിൽ ആയിരുന്നു. അപ്പൊ ഇടക്കൊക്കെ ജോണും പപ്പയും മമ്മയും ഒക്കെ വന്നു കാണും. പിന്നെ ഒരു മൂന്നുമാസം ആയിക്കഴിഞ് എന്നെ ഇങ്ങിട് കൂട്ടണം എന്നായിരുന്നു പപ്പയ്ക്കും മമ്മിക്കും. പക്ഷെ മ്മളെ ഉമ്മി ഒരു ആറ് മാസം കഴിഞ്ഞിട്ട് വന്നപ്പോരേ എന്ന് ചോയ്ച്ചപ്പോ അവര് എതിർപ്പൊന്നും പറഞ്ഞില്ല.പിന്നെ സഹൽ അവന് ഗൾഫിൽ നല്ല ഒരു ജോബ് കിട്ടി അക്കൗണ്ടിങ് ആണ്‌. അയാന് അവനെന്ന ജീവന.. തിരിച്ചു അവനും. അയാന്റെ സെലൂക്കാ.. അതാണ് അവൻ സ്നേഹത്തോടെ മ്മളെ ആങ്ങളയെ വിളിക്കണത്.പിന്നെ ഇവൻ ഇന്നേക്ക് ജോണിനെ കണ്ടിട്ട് രണ്ട് ദിവസം ആയി... അവൻ മാത്രല്ല ഞാനും.. എന്തോ അത്യാവശ്യ കാര്യത്തിനു ഒരു സ്ഥലം വരെ പോയൊക്കുവായിരുന്നു. ഇന്നാ തിരിച്ചെത്തിയത്...വന്നപാടെ പപ്പയും മമ്മിയെയും കൂട്ടി പള്ളിയിൽ പോയി.

ഇപ്പൊയ തിരിച്ചു വന്നത്. ആൽബിച്ചായന് ഒരു പെൺകുഞ് പിറന്നെന്ന് ലിസമ്മ ഇപ്പൊ വിളിച്ചു പറഞ്ഞായിരുന്നു. ഇനി അങ്ങോട്ട്‌ പോണം... ഓഹ് പറഞ് നാക്കെടുത്തില്ല ഇതാ വിളിക്കണ്.ഞാൻ വേഗം കാൾ അറ്റൻഡ് ചെയ്തു. "ഹലോ... ഡീ... പെൺകുട്ടിയാട്ടോ.... മ്മ്ഹ്... ലിസമ്മ വിളിച്ചു പറഞ്ഞായിരുന്നു.. ഇപ്പൊ എന്തായാലും അങ്ങനെ ഇച്ചായനും ഒരു അപ്പൻ ആവാൻ പോണല്ലേ... "അതേടി.... എനിക്ക് എന്നാണ് എന്നറിയില്ല കണ്ണൊക്കെ ആകെ നിറഞ്ഞൊയുകണ് ണ്ട്.സന്തോഷം കൊണ്ടാണെന്ന് തോന്നണ്. എന്നിട്ട് ഇനിപ്പോ പേരൊക്കെ തപ്പികണ്ടുപിടിക്കണ്ടേ... "ജൂലി...അത് മതി... ആ പേരാ എനിക്ക്.... എനിക്കിഷ്ടം... അത് പറയുമ്പോയേക്കും ഇച്ചായന്റെ ശബ്ദം ഇടറിയിരുന്നു. മ്മള്... ഒരു കാര്യം ചോയ്ച്ചോട്ടെ.. ഇത് എന്റെ ഒരു തോന്നൽ ആയിരിക്കാം ഒരുപക്ഷെ.. പക്ഷെ ഇതിന്റെ ഉത്തരം എനിക്കറിയണം. ഇതറിഞ്ഞിട്ട് വേണം ഇനി എങ്കിലും എനിക്ക് സമാധാനത്തോടെ ജോണിനും എന്റെ മോനും ഒപ്പം ഇനിയുള്ള കാലം എങ്കിലും മരണം വരെ ഒരുമിച്ചു ജീവിച്ചു തീർക്കാൻ...

ഹൈസം.. അവനെവിടെ..... എന്തോ അവന് സംഭവിച്ചിട്ടുണ്ട്. അത് എന്തായാലും ഇച്ചായന് അറിയാം ... പറ.. അവനിപ്പോ ജീവനോടെ ഉണ്ടോ.... ഞാൻ അത് ചോദിച്ചതും അതെ എന്നവണ്ണം ഇച്ചായൻ പതിയെ ഒന്ന് മൂളി. "ആയിശു.. നിങ്ങടെ ജീവിതത്തിലേക്ക് ഇനി അവൻ വരില്ല ഒരിക്കലും...തിരിച്ചു വരില്ല ഇത് എന്റെ വക്കാ....... അന്ന് ജോൺ എന്നെ ഫോൺ വിളിച്ചു പറഞ്ഞ അന്ന് രാത്രി തന്നെ ഞാൻ അവനെയും അന്വേഷിചിറങ്ങിയിരുന്നു. അവൻ കാണാതെ അവന്റെ പിന്നലെ കാറും കൊണ്ട് ഞാനും പോയിരുന്നു.. സത്യത്തിൽ കൊല്ലണം എന്ന് മനസ്സിൽ ഉറപ്പിച്ചു തന്നെയാ പോയത്. പക്ഷെ അന്ന് പെട്ടന്ന് മറ്റൊരു ലോറി വന്നു അവന്റെ കാർ ഇടിച്ചു തെറുപ്പിച്ചിരുന്നു.. ഒരുപക്ഷെ ഇത് മുകളിൽ ഉള്ള ആൾടെ തീരുമാനം ആയിരിക്കും. എന്റെ മുൻപിൽ വച്ചു അവന്റെ കാർ ആക്‌സിഡന്റ് ആയി പക്ഷെ എന്തുകൊണ്ടോ ചോരയിൽ കുളിച്ചു ബോധം അറ്റ് ആ കാറിൽ കുടുങ്ങി കിടക്കുന്ന അവനെ അവിടെ ഉപേക്ഷിച്ചു പോരാൻ മനസ് വന്നില്ല..

ഒരുപക്ഷെ ശത്രുവിന്റെ മുൻപിൽ ഒരുനിമിഷം മനുഷ്യത്വം എന്നെ തളർത്തി കളഞ്ഞു. ഞാനവനെ എങ്ങനെ ഒക്കെയോ എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു.. അൽപ്പനേരം വൈകിയിരുന്നെങ്കിൽ അവന്റെ ആയുസ്സ് നിലക്കും ആയിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. കറക്റ്റ് ടൈംമിൽ എത്തിച്ചത് കൊണ്ട് ജീവൻ തിരിച്ചു കിട്ടീന്ന്.. പക്ഷെ ദൈവം എല്ലാം അത്ര പെട്ടന്ന് അങ് ക്ഷമിച്ചു കൊട്ത്തില്ലാട്ടോ.. അവൻ ചെയ്തതിനു അവന് ശിക്ഷ കിട്ടി... അന്ന് സംഭവിച്ച പരിക്കിൽ അവന്റെ ശരീരം ആകെ തളർന്നുപോയി അന്ന് നീ കിടന്നപോലെ അതെ കിടപ്പ് കിടക്കായിരുന്നു അവൻ.. പക്ഷെ അവന് സംസാരിക്കാൻ കഴിയുമായിരുന്നു. അന്ന് അവിടന്ന് ഇറങ്ങാൻ നോക്കുമ്പോ എന്നോട് തിരക്കിയായിരുന്നു. ആൽബിൻ... താൻ എന്തിനാ എന്നെ രക്ഷിച്ചത്.. അറിഞ്ഞുകൊണ്ടല്ലെങ്കിൽ പോലും ഞാൻ കാരണം അല്ലെ നിന്റെ പെങ്ങള്... മരിച്ചത് എനിക്കറിയാം നീ ഇത്രയും കാലം എന്നെ തപ്പി നടക്കുവായിരുന്നു അല്ലെ .... എന്ന് നിനക്ക് എന്നെ മരിക്കാൻ വിട്ടാൽ പോരായിരുന്നോ... എന്തിനാ വെറുതെ... ശെരിയാ... എനിക്ക് നിന്നെ മരിക്കാൻ വിടായിരുന്നു. ആ ഒരുനിമിഷം നീ ഇത്രയും ചെയ്ത് കൂട്ടിയത് ആയിശുനെ നിനക്ക് അത്രക്ക് ഇഷ്ടം ആയത് കൊണ്ടല്ലേ...

ജോണിനെ അന്ന് കൊല്ലാൻ പോലും തയ്യാറായത്. പിന്നെ എന്റെ പെങ്ങള് അതും അന്ന് സംഭവിച്ച ഒരു കൈയബദ്ധം...ആയിരുന്നില്ലേ.... അത് ആലോചിക്കുമ്പോ എന്തോ.. എനിക്ക് നിന്നെ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല. ഒരുപക്ഷെ കുറച്ചു കാലം കഴിയുമ്പോ നിനക്ക് എണീറ്റു നടക്കാൻ പറ്റും ആയിരിക്കും അന്ന് നീ ഒരു വിലങ്ങു തടിയായി അവരുടെ ജീവിതത്തിലേക്ക് കടന്നുവരരുത്... എന്ന് പറഞ്ഞ ഞാൻ അന്ന് ഇറങ്ങി പോന്നത്....അവനും ഇല്ലാ എന്നെനിക്ക് ഉറപ്പ് തന്നിരുന്നു. ഇപ്പൊ അവൻ ഒരു കുടുംബം ഉണ്ട്.....പഴയത് പോലെ എണീറ്റ് നടക്കാം.. പണ്ടെത്തെതിൽ നിന്നും മാറി അവനിപ്പോ പുതിയ ഒരു മനുഷ്യൻ ആയി മാറിന്നുതന്നെ പറയാം ... ആരോരും ഇല്ലാത്ത ഒരു അനാഥ പെൺകുട്ടിയെ അവൻ മാര്യേജ് ചെയ്തത്. അതിലും വല്യ കോമഡി ആ കൊച്ചിന് നിന്റെ അതെ പേരാണ് പോലും.. ആയിഷന്ന് പിന്നെ വലായിട്ട് എന്തോ നിദ എന്ന് മറ്റോ ഇണ്ട്ട്ടോ.. ഒരുപ്രാവശ്യം ഞാൻ അവനെ കൂട്ടി കൊണ്ട് വന്നായിരുന്നു കാറിൽ.. എന്നിട്ട് നിന്റെ വീടിന്റെ മുൻപിലെ റോഡിൽ കാർ നിർത്തി നീയും ജോണും അയാനും ഒക്കെ സന്തോഷം സന്തോഷം ആയിട്ട് കളിച്ചു ചിരിച്ചു നിക്കണ കാഴ്ചയും ഞാൻ കാണിച്ചു കൊട്ത്തായിരുന്നു.

പക്ഷെ ഞങ്ങളെ നിങ്ങള് കണ്ടില്ലായിരുന്നുട്ടോ... അന്നവൻ ഞങ്ങള് തിരിച്ചു പോവുമ്പോ പറഞ്ഞായിരുന്നു ഒരുപക്ഷെ അന്ന് അവന്റെയും നിന്റെയും കല്യാണം കഴിഞ്ഞിരുന്നേൽ ഒരിക്കലും എത്ര കാലം കഴിഞ്ഞാലും നിന്റെ ചുണ്ടിൽ ഞങ്ങള് വന്നപ്പോ കണ്ട ആ സന്തോഷവും പുഞ്ചിരിയും കാണാൻ കഴിയില്ലായിരുന്നു എന്ന്... പിന്നെ ജോണിനും അറിയാം അവൻ ജീവിച്ചിരിപ്പുള്ള കാര്യം അന്ന് അവന്റെ കല്യാണത്തിന് ഞങ്ങളെ ഒക്കെ ക്ഷണിച്ചിരുന്നു... ഇപ്പൊ ഇടക്കൊക്കെ ഞങ്ങളെ ഒക്കെ കാണാൻ വരാറുണ്ട് ഹൈസം ഫാമിലിയും ഒക്കെയായി. ഞങ്ങടെ ഒക്കെ നല്ലൊരു ചങ്ങാതിയായി. നമ്മടെ അയാന്റെ ബർത്ഡേ ക്ക് ഞാൻ നിനക്ക് ഒരു നല്ലൊരു കോസ്റ്റലി ആയൊരു ഗിഫ്റ്റ് കൊണ്ടുവന്നു തന്നില്ലേ.. അത് അവൻ തന്നയച്ചതാ... ണ് . പിന്നെ നീ ഇനി ഒരിക്കലും അവനെ കാണരുത് എന്നുള്ളത് കൊണ്ടാ നിന്റെ മുൻപിൽ അവൻ പിന്നെയും വരാഞ്ഞത്. ജോണും അതാ പറഞ്ഞത് ഇപ്പൊ നീ പഴയത് ഒക്കെ മറന്നു തുടങ്ങിയിരിക്കുന്നു..

ഇനിപ്പോ ഇതൊന്നും പറഞ് വീണ്ടും ആ ഓർമ്മകൾ തിരിച്ചു കൊണ്ട് വരണ്ടന്ന്... എന്നായാലും അന്ന് ഞാൻ അവനെ രക്ഷച്ചത് കൊണ്ട് ഇന്ന് അവന് ഒരു ജീവിതം ഉണ്ട്... നല്ലൊരു ജീവിതം. ഇപ്പൊ പണ്ടത്തെ പോലെ അല്ല.. ഒരുപാട് പേരെ സഹായിക്കണ ഓർഫാനെജിൽ എല്ലാ നേരത്തെയും ആഹാരത്തിന്റെ ഒക്കെ ചെലവ്‌ വഹിക്കുന്ന ഒരു നല്ല മനുഷ്യൻ.. എന്തോ ഇതൊക്കെ എനിക്ക് നിന്നോട് പറയണം എന്ന് തോന്നി അതാണ്‌ പിന്നെ...നീ ചോദിച്ചപ്പോ തന്നെ എല്ലാം പറഞ്ഞത് അപ്പൊ ശെരിയെടി വെക്കട്ടെ........ എന്ന് ആൽബിച്ചായൻ പറഞ്ഞപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. അവനെ ഒരുപാട് വെറുപ്പായിരുന്നെങ്കിലും പണ്ട് കുട്ടികാലത്ത് എല്ലാം ആയിശു എന്ന് പറഞ് എനിക്കായി കൊണ്ട് വന്നു തരുന്ന ഒരു നല്ലൊരു ഫ്രണ്ട് എന്ന നിലയിൽ അതല്ലേൽ നല്ലൊരു സഹോദരനായി എനിക്ക് അവനെ ഇഷ്ടമായിരുന്നു... പിന്നെ പിന്നെ അവന്റെ സ്വഭാവം ഒക്കെ ചേഞ്ച്‌ ആയി തുടങ്ങിയപ്പോ തൊട്ട എനിക്ക്.. പേടി തോന്നി...

തുടങ്ങിയത് അ.. ഹാ.. അത് വിട്.. അതല്ലേൽ ഓരോന്ന് ആലോചിച്ചു മ്മള് അങ്ങ് കാട് കേറും.... അങ്ങനെ കാൾ കട്ട് ചെയ്ത് പിന്നെ നേരെ ഹോസ്പിറ്റലേക്ക് വിട്ടു.. മമ്മിയും പപ്പയും ഒക്കെ നേരത്തെ തന്നെ പപ്പയുടെ കാറും കൊണ്ട് അങ്ങോട്ട്‌ പോയിരുന്നു. മ്മളും ജോണും മോനെയും കൂട്ടി പിന്നാലെ ജോണിന്റെ കാറിൽ ആ പോയത്. അവിടെ ചെന്ന് ലിസമ്മയോടും ആൽബിചായനോടും തോമസ് അങ്കിളിനോടൊക്കെ കൊറേ കത്തിയടിച്ചിരുന്നു. ജോൺ ആണേൽ നമ്മടെ ഇച്ചായനെ ഇട്ട് ഓരോന്ന് പറഞ്ഞു പിരി കേറ്റുകയാണ്.. അപ്പൊയെക്കും ഞങ്ങടെ ഫ്രണ്ട്സ് പട മുഴുവൻ ആ ഹോസ്പിറ്റലിൽ എത്തിട്ടുണ്ട്ട്ടോ ആഷിക്കയും മുന്നിക്കയും കിച്ചു ഏട്ടനും ഒക്കെ..... പിന്നെനോയലേട്ടനും പോൾ ഏട്ടനൊക്കെ നേരത്തെ അവിടെ ഹാജർ ആണല്ലോ. മ്മടെ പീക്കിരി ആണേൽ ആഷിക്കാന്റെയും മുന്നിക്കാന്റെ.. കിച്ചു ഏട്ടന്റെ ഒക്കെ ഒപ്പം ഐസ്ക്രീം വാങ്ങാൻ പോയേക്കുവാണ്.. ഇവൻ ഇച്ചിരി കുറുമ്പൻ ആയോണ്ട് ഓരോന്ന് പറഞ് അവനെ ഇട്ട് കളിപ്പിക്കൽ ആണ്‌ അവരുടെ പണി. അവർക്കൊക്കെ വല്യ കാര്യാട്ടോ അയാനെ.. സ്നേഹത്തോടെ ചോക്ലേറ്റ് ബോയ് എന്നൊക്കെയാ അവര് വിളിക്കാറ്.

ജോൺ ഉം നോയലേട്ടനും പോൾ ഏട്ടനൊക്കെ വല്യമ്മച്ചിയെ കൂട്ടാൻ ത്രെസി ആന്റിടെ വീട്ടിലേക്ക് പോയേക്കുവാണ്. അങ്ങനെ അവിടന്ന് ഇറങ്ങുമ്പോ ഏകദേശം വൈകുന്നേരം ഒക്കെയായിരുന്നു. മുന്നിക്കയും നോയലേട്ടാനൊക്കെ പണ്ടത്തെ പോലെ തന്നെ മ്മളെ ഇട്ട് മക്കാർ ആക്കൽ ആണ് അവന്മാരെ പണി. .പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരോടും യാത്ര പറഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. അവിടന്ന് ഇറങ്ങിയപ്പോ തൊട്ട് നമ്മടെ ആ പഴയ ബീച്ച്ലേക്ക് പോവണം എന്ന് തന്നെയായിരുന്നു എന്റെ മനസ്സിൽ അതോണ്ട് തന്നെ ഞങ്ങള് നേരെ കാർ അങ്ങോട്ടേക്ക് തിരിച്ചു. അവിടെ ചെന്നതും ആകെ ആളും ബഹളവും ഒക്കെയായിരുന്നു. അയാൻ ആണേൽ അവിടെ എത്തിയപ്പോ തൊട്ട് വെള്ളത്തിൽ കീയനായിട്ട് വാശി പിടിക്കാണ്. നേരം ഇരുട്ടണ വരെ ജോണും അവനും കൂടി തിരമാലയിൽ കളിക്കാണ്. മ്മള് ചെറുപുഞ്ചിരിയോടെ തീരത്ത് അവരെയും നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ അവരും എന്റെ അരികിൽ വന്നിരുന്നു.. ഞാൻ ജോണിന്റെ കൈ കോർത്തു പിടിച്ചു.. ഞങ്ങടെ മകനെ നെഞ്ചോടു ചേർത്തും..... ഒരുതരത്തിൽ പറഞ്ഞ ഈ സ്ഥലം ഞങ്ങൾക്ക് അത്രക്ക് വേണ്ടപ്പെട്ടതായിരുന്നു..... ഇനി ഞങ്ങള് ജീവിക്കും പണ്ട് ഞങ്ങള് ഒരുമിച്ചിരുന്നു കണ്ട സ്വപ്നം പോലെ.. ഞാനും... ജോണും.. പിന്നെ ഞങ്ങടെ മകനും... എന്ന് ജോണിന്റെ ഐഷാ.......... അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story