💕ഐഷ 💕: ഭാഗം 5

aysha

രചന: HAYA

"ഡോക്ടർ ജോൺ സെബാസ്റ്റ്യൻ.. പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്... മതി ഇപ്പൊ തന്നെ നിങ്ങൾ ഒരുപാട് അഭിനയിച്ചു കഴിഞ്ഞു.. ഇനിയും ആ പാവത്തിനെ വേദനിപ്പിക്കരുത്.. അത് കേട്ടതും ഞാൻ ആ ശബ്ദം വന്ന ഭാഗത്തേക്ക് തിരിഞ്ഞു.. സഹൽ... എടാ.. നീ എന്നതൊക്കെയാ ഈ വിളിച്ചു പറയുന്നേ.... ഞാൻ എന്നാ അഭിനയിച്ചെന്നാ.. ഏഹ്... "എന്നാലും...പറയെടോ.. ഇവള് തന്നോട് എന്ത്‌ തെറ്റ് ചെയ്തിട്ട.. ഇങ്ങനൊരു പരീക്ഷണം..പറ.. തനിക്ക് അറിയില്ലല്ലേ.. ഒക്ടോബർ 25th ഇന് എന്താ ഇമ്പോര്ടന്റ്റ്‌സ്... എന്നാ കേട്ടോ.. താൻ ദേ.. ആ കിടക്കുന്ന എന്റെ പെങ്ങടെ മാര്യേജ് ചെയ്ത ദിവസം... ഹേയ്.. സഹൽ നിനക്ക് എന്താടാ പറ്റിയെ.. നീ എന്തൊക്കെ നോൺസെൻസ് ആ ഈ വിളിച്ചു പറയുന്നേ..... "നോൺസെൻസോ 😏... ഞാൻ ഇത്രയും കാലം തന്നെയും അന്വേഷിച്ചു നടക്കായിരുന്നു..അറിയോ തനിക്ക്.. പക്ഷെ ഒരിടത്തും കണ്ടുകിട്ടിയില്ല... ആ ഇടക്കാ അപ്രതീക്ഷിതമായി അന്ന് ഞാൻ തന്നെ വന്ന് ഇടിച്ചത്.. പക്ഷെ ആ വെപ്രാളത്തിനിടക്ക് എനിക്ക് നിങ്ങളെ ശ്രദ്ധിക്കാൻ പറ്റിയില്ല.. പിന്നെ ആലോചിച്ചു നോക്കുമ്പോ അത് ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെ ആണോ എന്ന് ഡൌട്ട് ഉണ്ടായിരുന്നു.

അത് ഉറപ്പിക്കാനാ അന്ന് ഞാൻ സോറി പറയാൻ എന്ന വണ്ണം നിങ്ങളെ കണ്ടതും സംസാരിച്ചതും.... പക്ഷെ എന്നെ അതിശയപ്പെടുത്തിയ കാര്യം എന്തെന്നാൽ നിങ്ങൾക്ക് എന്റെ മുഖം ഓർമ്മയില്ലായിരുന്നു എന്റെ പേരും ഒന്നും..തന്നെ.. പക്ഷെ എന്തിരുന്നാലും നിങ്ങളെ ജീവന് തുല്യം സ്നേഹിച്ച ഇവളെ ഒരു തവണ കാണാൻ എങ്കിലും നിങ്ങള് വരും എന്ന് ഞാൻ പ്രതീക്ഷിച്ചു.. പക്ഷെ എന്റെ പ്രതീക്ഷ ആകെ തെറ്റി.. ഞാൻ നിങ്ങളോട് അടുത്തപ്പോയും സംസാരിച്ചതിൽ നിന്നും ഒരിക്കൽ പോലും ആയിഷ എന്ന പേര് അറിയാതെ ആണേലും ഉച്ചരിക്കുന്ന കെട്ടിട്ടില്ല... നിങ്ങളെ കൊല്ലാൻ ഉള്ള ദേഷ്യം മനസ്സിൽ ഉണ്ടേലും അതൊന്നും പുറത്ത് പ്രകടിപ്പിക്കാതെ ഞാൻ കടിച്ചമർത്തി പുറമെ ചിരിയുടെ ഒരു മുഖമൂടിയും ഫിറ്റ്‌ ചെയ്ത് നിങ്ങടെ മുൻപിൽ അഭിനയിച്ചത്.. അതും അവള് ഒരുപക്ഷെ എന്നെ വിട്ടു പോകുകയാണെൽ കൂടി ഒരു വട്ടം എങ്കിലും തന്നെ അവളുടെ മുൻപിൽ കൊണ്ട് നിർത്തണം എന്നുണ്ടായിരുന്നു എനിക്ക്.. അതോണ്ടാ അന്ന് ഇവളുടെ ബർത്ത്ഡേടെ അന്ന് ലീവ് ദിവസം ആയിട്ട് കൂടി ഡോക്ടറെ ഞാൻ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്.. അവൾക്ക് ഞാൻ കൊടുക്കുന്ന ബർത്ത്ടെ ഗിഫ്റ്റ് നിങ്ങള് തന്നെയായിരുന്നു ജോൺ..

പക്ഷെ എന്റെ കണക്ക് കൂട്ടലുകൾ ഒക്കെ പാടെ തെറ്റിയത് അവിടുന്നായിരുന്നു.... അവളുടെ അരികിലും ഒരപരിചിതനെ പോലെ നിങ്ങൾ പെരുമാറുക എന്ന് ഞാൻ വിചാരിച്ചു.. പക്ഷെ അവളെ കണ്ടതും ഡോക്ടർ ആകെ ഷോക്ക് ആയ അവസ്ഥയായിരുന്നു. എന്തെന്നില്ലാത്ത സങ്കടവും അതിലുപരി എന്തൊക്കെയോ തിരിച്ചു കിട്ടി എന്നതിലുള്ള സന്തോഷവും അന്ന് എനിക്ക് ഡോക്ടറെ മുഖത്ത് കാണായിരുന്നു.. അന്ന് എനിക്ക് അത്രമേൽ സന്തോഷം കൊണ്ടാ ഞാൻ ഇവിടെ നിന്ന് ഇറങ്ങിപോയത്..... നിങ്ങൾ ഡെയിലി അവളെ വന്ന് കാണുന്നതും സംസാരിക്കുന്നതും ഒക്കെ എനിക്ക് സന്തോഷം ആയിരുന്നു.. അവൾ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയായിരുന്നു..... പക്ഷെ എല്ലാം എന്റെ വെറും സ്വപ്‌നങ്ങൾ മാത്രം.. എന്റെ ഉമ്മിയും ബാപ്പയും ഒന്നും ഇന്നേവരെ ഇവളെ കാണാൻ വന്നിട്ടില്ല.. അത് ദീതിയോട് ദേഷ്യം ആയോണ്ടല്ല.. സ്നേഹകൂടുതൽ കൊണ്ടാ.... ഇവളെ ഈ ഒരവസ്ഥയിൽ കാണാൻ വയ്യാഞ്ഞിട്ടാ....

എപ്പോളും ഈ ഹോസ്പിറ്റലിൽ വരെ വന്നിട്ട്.. ഇന്നേ വരെ അവര് ഈ റൂമിലേക്ക് കേറീട്ടില്ല... എന്നും എന്റെ ദീതിയെ ഓർത്ത് കരയാത്ത ഒരു രാത്രി പോലും എന്റെ ഉമ്മിടേം ബാപ്പടേം ജീവിതത്തിൽ ഉണ്ടായിട്ടില്ല.. അത് കാണാൻ വയ്യാഞ്ഞിട്ട ഞാൻ ഇവിടെ തന്നെ വാടക വീട്ടില് താമസിക്കുന്നെ... കുടുംബത്തിലെ ആകെ ഉള്ള പെൺകുട്ടി ആയോണ്ട് തന്നെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച് അത്രയും സ്നേഹവും ലാളനയും ഒക്കെ കൊടുത്തു എന്റെ ഉമ്മാടെ അങ്ങളെ മാരൊക്കെ അവളെ..വളർത്തിയെ സ്വന്തം മോളെ പോലെ..... എല്ലാത്തിനും കാരണം നിങ്ങൾ ഒരുത്തനാ... നിങ്ങള് അവളുടെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നേൽ.. ഇന്നെരുപക്ഷെ.. ഈ ജീവക്ഷവം പോലെ കിടക്കുന്ന എന്റെ പെങ്ങളെ എനിക്ക് ഈ അവസ്ഥയിൽ കാണേണ്ടി വരില്ലായിരുന്നു. എന്നിട്ടിപ്പോ... തനിക് വേറെ കല്യാണം കഴിക്കണം അല്ലെ.... അന്ന് ഒരു ദിവസം ഏകദേശം നിങ്ങൾ നൈറ്റ്‌ ഡ്യൂട്ടിക്ക് നിന്ന ആ ദിവസം ഓർക്കുന്നുണ്ടോ ഡോക്ടർ ..ഒരു ദുസ്വപ്നം കണ്ടിട്ട് പേടിച്.. ഇവളെ കാണാൻ വേണ്ടി ഞാൻ ഈ ഹോസ്പിറ്റലിൽ വന്നായിരുന്നു. അന്ന് നിങ്ങളുടെയും ദിയയുടേം മാര്യേജിന് എന്റെ ദീതിനെ നിങ്ങൾ ഇൻവൈറ്റ് ചെയ്യണത് ഞാൻ കെട്ടിരുന്നു..

പക്ഷെ അന്ന് ഞാൻ അത് അത്ര കാര്യം ആക്കി എടുത്തില്ലായിരുന്നു. ഇന്ന് നിങ്ങടെ അമ്മ വന്ന് പറയുന്നേ കേട്ടപ്പോയാ മനസ്സിലായെ അതൊക്കെ സത്യം ആണെന്ന്...... ആയിക്കോട്ടെ.. നിങ്ങൾക് ഇവളെ വേണ്ടേൽ പിന്നെ എന്റെ ദീതിക്കും നിങ്ങടെ ആവശ്യം ഇല്ലാ.... രജിസ്റ്റർ ഓഫീസിൽ പോയി ഒരു ഒപ്പ് വെച്ചന്നല്ലേ ഉള്ളൂ..... എല്ലാം ഇതോടെ കഴിഞ്ഞു. ഇനി നിങ്ങള് ഇവളെ കാണാൻ എന്നപേരിൽ ഇങ്ങോട്ട് വന്ന് പോകരുത്... ഇത് ഒരു ഭീഷണിയായല്ല.. പെങ്ങളെ അത്രയോളം സ്നേഹിക്കുന്ന ഒരു സഹോദരൻന്റെ അപേക്ഷയായി കൂട്ടിക്കൊള്ളൂ.... ഇത്തിരി എങ്കിലും ഒരിഷ്ടം നിങ്ങളോട് ഉണ്ടായിപ്പോയി അതോണ്ട് പറയാ.. പൊയ്ക്കോ.. എന്റെ ഉമ്മിടെ ആങ്ങളമാരോക്കെ ഇങ്ങോട്ട് വരണേൽ മുന്നേ... അവരുടെ കയ്യിൽ കിട്ടിയാൽ നിങ്ങടെ അവസാനം ആയിരിക്കും... അതോണ്ടാ.... സഹൽ അത് പറഞ്ഞു കഴിയലും പെട്ടന്നാ ആരോ നടന്നു വരുന്ന ശബ്ദം കേട്ടത് ഞങൾ രണ്ട് പേരും അങ്ങോട്ടേക്ക് നോക്കി.. നോയൽ.. നീ എന്ന ഇവിടെ.. "ഓഹോ നീയും ഉണ്ടായിരുന്നോ നോയൽ ഈ കളിക്കൊക്കെ കൂട്ടായിട്ട്.. നിന്നിൽ നിന്നും ഞാൻ ഒരിക്കലും ഇത് എക്പെക്ട് ചെയ്തില്ലെടാ...

ചെല്ല് നിന്റെ ബ്രദർനെ കൂട്ടിട്ട് ഇവിടുന്ന് വേഗം പോയിക്കോ "സഹൽ.. അത് പിന്നെ..... "വേണ്ട നോയൽ.. മതി സഹായിച്ചതിനൊക്കെ ഒരുപാട് നന്ദി.. ഇപ്പൊ നീ ചെല്ല്.. "ജോണേ.. വാ.. പ്ലീസ്.. എന്നും പറഞ്ഞു നോയൽ എന്റെ കയ്യും പിടിച്ചു അവിടെ നിന്നും കൂട്ടികൊണ്ട് വന്നു എന്റെ കാറിൽ ഇരുത്തി.. സഹൽ പറഞ്ഞ ഓരോ കാര്യങ്ങൾ കേട്ടും എന്ത്‌ വിശ്വസിക്കണം വിശ്വസിക്കരുത് എന്നൊന്നും അറിയാതെ ആകെ മരവിച്ച അവസ്ഥയായിരുന്നു.. "തത്കാലം നീ ഡ്രൈവ് ചെയ്യണ്ട ജോൺ ഞാൻ ചെയ്തോളാം.. ഹേയ് ജോൺ നീ ഇതേന്നാ ഒരുമാതിരി മുഖമൊക്കെ ചുവന്നു തുടുത്ത് ഇരിക്കണേ... ഡാ... നോയലേ... എന്തൊക്കെയാടാ അവൻ പറയുന്നേ... ഞാൻ അവളെ മാര്യേജ് ചെയ്‌തെന്നോ ഞാൻ കാരണ അവള് ഈ അവസ്ഥയിൽ ആയത് എന്നോ... എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ലെടാ... ഇതെന്തൊക്കെയാഡാ എനിക്ക് ചുറ്റും സംഭവിക്കുന്നെ...... ആ സമയത്തൊക്കെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ..നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... "നീ.. ഇതെന്നാടാ കൊച്ചു പിള്ളേരെ പോലെ... വീട്ടില് എത്തിട്ട് ഞാൻ ഒക്കെ പറയാം തത്കാലം നീ ഈ കരച്ചിൽ ഒക്കെ ഒന്ന് നിർത്ത്.. അല്ലടാ..

നീ അല്ലെ ഐഷ നിന്റെ ജീവനാ അതാ ഇതാണെന്നൊക്കെ ഞങ്ങളോട് പറഞ്ഞിട്ട്.. പിന്നെ ദിയയും നീയും ആയിട്ട് മാര്യേജ് ഓ അങ്ങനെ എന്തൊക്കെയോ പറയണ കേട്ടല്ലോ.... സത്യത്തിൽ നിനക്ക് ദിയയെയും ഇഷ്ടായിരുന്നോ.... എനിക്കോ... നീ എന്നതൊക്കെയാടാ ഈ പറയുന്നേ... ശെരിയാ ഞാൻ പറഞ്ഞയിരുന്നു ' നീ ആ ലെറ്ററിൽ എഴുതിയില്ലേ... എന്റേം ദിയെടേം മാര്യേജിന് നിന്നെ വിളിക്കണംന്ന്.. ദേ.. ഈ ടൈംഇൽ ഞാൻ നിന്നെ ഇൻവൈറ്റ് ചെയ്തിരിക്കുന്നു.. നീ വരണം... എനിക്ക് അറിയാത്ത കാര്യം എന്തെന്നാ.. ഈ ഒരവസ്ഥയിൽ നീ എങ്ങനെ വരും എന്നാലോചിച്ചാണ്...ഞാൻ അവളുടെ കഴുത്തിൽ മിന്നുകെട്ടണത് കാണാൻ നീ അവിടെ ഉണ്ടാവണം....നീ പറഞ്ഞയാന്ന്... നിന്നെ എനിക്ക് നല്ല പോലെ അറിയാ വാക്കിന് വില കല്പിക്കുന്ന ഒരു ഗുഡ് ഗേൾ ആഹ്ന്ന് നീ എന്ന്.. നീ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..' ദേ.. ഈ കാര്യങ്ങൾ ആയിരുന്നു ഞാൻ അവളോട്‌ പറഞ്ഞത് .. എന്റെ കയ്യിലുണ്ടായിരുന്ന ആകെ ഉള്ള ഒരു കച്ചിത്തുരുമ്പ് എന്നൊക്കെ പറയൂലെ അതായിരുന്നെടാ ഈ വേർഡ്‌സ്😒.. സത്യം പറഞ്ഞ ആ ഓരോ വാക്കും അവളോട് പറയുമ്പോ എന്റെ നെഞ്ചിലേക്ക് ഞാൻ തന്നെ കത്തി കേറ്റി ഇറക്കണമാതിരിയാ എനിക്ക് അനുഭവപ്പെട്ടത്..

അത്രക്ക് മനസ്സ് കല്ലാക്കി ആഹ്ടാ ഞാൻ അവളോട്‌ അത് പറഞ് അവസാനിപ്പിച്ചത്.അവളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഉള്ള ഒരു ശ്രമമായിരുന്നു അത്. അവള് അതിനെലും ഒന്ന് പ്രതികരിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ അവള് ഒന്നും പ്രതികരിച്ചില്ല.. എല്ലാം കേട്ട് അതെ കിടപ്പ് കിടന്നുന്നല്ലാതെ😔.. അതോണ്ട് തന്നെയാ ഒരു മാസക്കാലം ആയിട്ടും ഒരുപാട് അവളെ കാണണം എന്നുണ്ടായിട്ടുകൂടി ഞാൻ അവളുടെ അരികിലേക്ക് പോവാതെ നിന്നത്..... മമ്മിവന്ന് ദിയയുടെയും എന്റെയും മാര്യേജിനെ കുറിച്ച് ആ റൂമിന്ന് തന്നെ പറഞ്ഞപ്പോ.. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അവളുടെ കൈവിരലുകൾ മെല്ലെ ഒന്ന് ചലിച്ചു.. അവള് ജീവിതത്തിലേക്ക് തിരിച്ചു വരും എന്നുള്ള ഏറ്റവും വലിയ സാധ്യത തന്നെയാടാ അത്..... പക്ഷെ.. എനിക്ക് ഒട്ടും പിടിത്തം കിട്ടാത്ത കാര്യം എന്തെന്നാൽ ശെരിക്കും ഇന്നെത്തെ ദിവസത്തിന്റെ ഇമ്പോര്ടന്റ്റ്‌ എന്നാണ് എന്നതിനെ കുറിച്ചാണ്...

സഹൽ അവനെ എന്തൊക്കെ നോൺസെൻസ് ആഹ്ടാ അവിടുന്ന് വിളിച്ചു പറഞ്ഞെ.... "ജോൺ...അവൻ പറഞ്ഞത് ഒന്നും നോൺസെൻസ് അല്ലായിരുന്നു.. അത് മുഴുവനും പച്ചയായ സത്യങ്ങൾ ആഹ്ടാ.... അവൻ പറഞ്ഞത് കറക്റ്റ് ആണ്.. ഇന്ന് ഒക്ടോബർ 25th നിങ്ങടെ മാര്യേജ് ഡേറ്റ് തന്നെയാ ഇന്ന്.. മോനെ നോയാലേ... നിന്റെ തമാശ ഒക്കെ കൊള്ളാം അടിപൊളി ആയിട്ടുണ്ട്..പക്ഷെ ഈ ടൈംമിൽ അടിക്കണ്ടതല്ലെന്ന് മാത്രം... "ഡാ.. ജോണേ.. നീ ഇത്രേം കേട്ടിട്ടും തമാശയായിട്ടാണോ ഇതൊക്കെ എടുത്തേക്കണേ എനിക്കറിയാം ഇതൊന്നും നിനക്ക് ഉൾകൊള്ളാൻ ഒരുപാട് ബുദ്ധിമുട്ട് ആണെന്ന്.. പക്ഷെ ഇതൊക്ക നീ വിശ്വസിച്ചേ പറ്റു.. കാരണം ഇതൊക്കെ നിന്റെ പാസ്റ്റ് ആടാ...... അത് പറഞ്ഞതും എനിക്ക് വല്ലാതെ തല ചുറ്റണമാതിരി തോന്നി... അല്പം സമയം കഴിഞ് മുഖത്ത് ആരോ വെള്ളം കുടഞ്ഞപ്പോയാണ് ഞാൻ പതിയെ കണ്ണുതുറന്നത്.. നോക്കുമ്പോ നോയലും മമ്മിയും പപ്പയും കസിൻസും ഒക്കെ എന്നെയും നോക്കി നിൽപ്പുണ്ട്.. ആൽബിയും നോയലും കൂടി എന്നെ താങ്ങിപിടിച്ച് എങ്ങനെയോ മുകളിലെത്തെ എന്റെ റൂമിലെക്ക് കൊണ്ടുവന്ന് അവിടെ ബെഡിൽ കിടത്തി..അതിന് ശേഷം AC യും ഓൺ ആക്കി ഡോറും പൂട്ടി അവരൊക്കെ റൂമിൽ നിന്നും ഇറങ്ങി പോയി.. അങ്ങനെ അറിയാതെ ഞാൻ മയങ്ങിപോയി..

സ്വപ്നം എന്ന പോലെ ഏതൊക്കെയോ സ്ഥലങ്ങളും അങ്ങനെ എന്തൊക്കെയോ ഓർമ്മകൾ എന്നോണം എന്നിലേക്ക് വരുന്നുണ്ട്.... അങ്ങനെ ഒരു രണ്ടുമൂന്നു മണിക്കൂറിനു ശേഷം ആണ് ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റത്.. അതിന് ശേഷം കുളിച്ചു ഫ്രഷ് ആയി.. അപ്പോഴും എന്റെ ചിന്ത സഹൽ പറഞ്ഞ ഓരോ വാക്കുകളെ കൊണ്ടായിരുന്നു.. ഞാൻ നോക്കുമ്പോ എല്ലാരും ഭക്ഷണം കഴിക്കയാണ്.. ഞാനും അവരുടെ കൂടെ ഒക്കെ പോയി ഇരുന്നു ഭക്ഷണം കഴിച്ചു.. പപ്പാ.... നോയലും ആൽബി ഒക്കെ എന്തേയ്.. അവര് എവടെ പോയേക്കുവാ... "അറിയില്ലഡാ ഉവ്വേ.... പെട്ടന്ന് പോയേച്ചും വരാം എന്നെ പറഞ്ഞുള്ളൂ.. അവരിങ് വന്നോളും നീ ഭക്ഷണം കഴിക്ക്. അഹ് പപ്പാ.... അങ്ങനെ ഞാൻ ഭക്ഷണം കഴിച്ചു കൈ കഴുകി കഴിയലും അവര് രണ്ടാളും തിരിച്ചെത്തിയിരുന്നു... "ജോൺ.... നീ നിന്റെ റൂമിലേക്ക് വാട്ടോ.. ഒരു ഇമ്പോര്ടന്റ്റ്‌ ആയ മാറ്റർ സംസാരിക്കാൻ ഉണ്ട്.. എന്നും പറഞ് അവൻമാര് രണ്ടാളും എന്റെ റൂമിലേക്ക് കേറിപ്പോയി.. പിന്നാലെ ഞാനും.. പപ്പയും മമ്മിയും എന്തെന്ന തരത്തിൽ ഞങ്ങളെ നോക്കി.. ഒന്നുല്ലന്ന തരത്തിൽ കണ്ണിറുക്കി കാണിച്ച് ഞാൻ എന്റെ റൂം ലക്ഷ്യം ആക്കി നടന്നു...

ഞാൻ മുറിയിൽ ചെന്നതും പോളും അജോയും ആൽബിയും ജെറിയും നോയലും ഒക്കെ അവിടെ ഹാജർ ആയിരുന്നു.. "ജോണേ... നീ ആ ഡോർ ഒന്ന് ലോക്ക് ചെയ്തേക്ക്... എന്നിട്ട് ഈ സോഫയിൽ വന്നിരി..... (ആൽബിയാണ് ). ഒഹ് ഉത്തരവ് പോലെ മഹാരാജൻ.... അല്ല മക്കള് ഈ ഒത്തുകൂടൽ സമ്മേളത്തിന്റെ ഉദ്ദേശം എന്നതാന്ന് പറഞ്ഞില്ല.... "മ്മ്ഹ്....... പറയാം... നിനക്ക് ഈ ഡയറി ഓർമ്മയുണ്ടോ.... നോയൽ അതും പറഞ് ഒരു അത്യാവശ്യം വലുപ്പമുള്ള ഒരു ഡയറി എന്റെ നേർക്ക് നീട്ടിക്കൊണ്ട് അറിയോ എന്ന തരത്തിൽ പുരികം ഉയർത്തി കാണിച്ചു.. ഇത്...ഞാൻ.. എവിടെയോ.. കണ്ട് മറന്ന മാതിരി.. തോന്നുന്നു.പക്ഷെ എവിടെയാണ് എന്ന് കൃത്യമായി ഓർക്കുന്നില്ല... "ഡാ.. ഇതേ നിന്റെ ഡയറിയാ.. ഇതിലുള്ള പേരും ഹാൻഡ്റൈറ്റും ഒക്കെ നിന്റെയാ.. ഇത്രയും നാള് ഞങ്ങള് നിന്റെ അരികിൽ നിന്നും എല്ലാം മറച്ചു വെച്ച് ഞങ്ങൾ ഒക്കെ നിന്റെ മുൻപിൽ തകർത്ത അഭിനയിച്ചു ... ഇപ്പൊ ഒരുപക്ഷെ നീ കരുതുന്നുണ്ടാവും ഇതൊക്കെ എന്തിനു വേണ്ടിയായിരുന്നു എന്ന്...

അതിനും ഒരു റീസൺ ഉണ്ടായിരുന്നു നിന്റെ ഐഷ ജീവിച്ചിരിപ്പില്ല എന്നതായിരുന്നു ഞങ്ങൾക്ക് അന്വേഷിച്ചപ്പോ അറിയാൻ കഴിഞ്ഞത് ...അത് നീ അറിയുമ്പോ നീ ഒരുപാട് വേദനിക്കും എന്ന് കരുതി... ഇനിയേലും എല്ലാം അറിയണ്ട സമയം ആയി.. ഇത് നീ വായിച്ചു കഴിയലും നിനക്ക് ഞങ്ങളോട്‌ ചോദിക്കാൻ ഒരുപാട് ചോദ്യകാണും അതിനൊക്കെ ഉള്ള ഉത്തരം ഞങ്ങൾ അന്ന് നിനക്ക് തരും.. എന്നും പറഞ് അവന്മാർ റൂമിൽനിന്നും ഇറങ്ങി.. ഞാൻ അങ്ങനെ ഡോർ ലോക്ക് ചെയ്ത്.. നേരെ റൂമിനോടടുത്തുള്ള ബാൽക്കണിൽ ഒരു ചെയർ ഇട്ട് അവിടെ ഇരുന്നു മെല്ലെ ഓരോ പേജ് ആയി വായിക്കാൻ തുടങ്ങി.. ________ ഇന്ന് ഒക്ടോബർ 12th ഇന്നേക്ക് മൂന്ന് വർഷമായി ഞാൻ ഈ ലണ്ടനിൽ വന്നിട്ട് ഏകദേശം ഇത്രയും കാലമെടുത്തു ഇവിടുത്തെ അന്തരീക്ഷത്തോടൊക്കെ ഒന്ന് പൊരുത്തപ്പെട്ടു പോവാൻ... ഇന്നേ വരെ ഞാൻ എന്റെ നാട്ടിലേക്ക് ഒരുപ്രാവശ്യം പോലും തിരിച്ചു പോയിട്ടില്ല..

പക്ഷെ ഈ ആഴ്ചക്കുള്ളിൽ തന്നെ പോണം വല്യമ്മച്ചിക്ക് തീരെ വയ്യ പോലും എന്നെ കാണണംന്നും പറഞ് ഭയങ്കര ശാട്യം പിടിയാണ് എന്ന് മമ്മി വിളിച്ചു പറഞ്ഞപ്പോ തൊട്ട് വല്യമ്മച്ചിയെ കാണാൻ പോണം എന്ന് തന്നെയായിരുന്നു.. ഇനിപ്പോ എന്തായാലും പോയെ പറ്റു... അത് വായിച്ചു കഴിഞ്ഞതും ഞാൻ അടുത്ത പേജ് മറിച്ചിട്ടു.. ----------------------- ഇന്ന് ഒക്ടോബർ 27.. ഇന്നാണ് നാട്ടിലെത്തിയത്.. വന്നപാടെ ഹോസ്പിറ്റലിൽ പോയി വല്യമ്മച്ചിയെ കണ്ടെച്ച് ആണ് വീട്ടില് എത്തിയത്.. എന്നെ കണ്ടപാടേ പുള്ളിക്കാരിക്ക് എന്നാ എന്നില്ലാത്ത സന്തോഷായിരുന്നു.. ഒരുപക്ഷെ ഞാൻ ഇന്ന് വന്നില്ലായിരുന്നേൽ അത് വല്യമ്മച്ചിയോട് ചെയുന്നെ ഏറ്റവും വലിയ നന്ദികേടായിപോകുമായിരുന്നു.. വീട്ടില് എത്തിയപ്പോ നല്ല ക്ഷീണം ഉണ്ടായിരുന്നു.. എന്റെ ബാഗും പെട്ടികളും ഒക്കെ നോയലും ആൽബിയും ഒക്കെ കൊണ്ട്വന്ന് റൂമിന്റെ ഒരുഭാഗത്ത് വെച്ചിട്ടുണ്ട്. അപ്പോളാ അവന്മാരെ ഭക്ഷണം കഴിക്കാൻ വേണ്ടി മമ്മി വിളിച്ചത്.. അവരെ ഭക്ഷണം കഴിക്കാൻ പറഞ്ഞയച്ചെന് ശേഷം വന്ന് ബെഡിൽ വീണു.. യാത്ര ക്ഷീണം കൊണ്ട് തന്നെ കിടക്കേണ്ട താമസം അങ്ങ് ഉറങ്ങിപോയായിരുന്നു..

"മോനെ... ജോണേ എണീക്ക് ഇതെന്നാ കിടപ്പാണ്ന്ന് നോക്കിയേ.. വല്ലോം വന്ന് കഴി.. എന്നിട്ട് നീ എത്ര നേരാന്ന് വെച്ചാ കിടന്നുറങ്ങിക്കോ... വന്ന നേരം തൊട്ടേ ഒരു പച്ചവെള്ളം നീ കുടിച്ചില്ലല്ലോ... പപ്പ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോ വേറെ വഴി ഇല്ലാതെ പോയി കഴിക്കേണ്ടി വന്നു.. സത്യം പറഞ്ഞ ഉറക്കപ്പിച്ചു കാരണം എന്റെ കണ്ണ് നേരെ തുറക്കാൻ കഴിയുന്നില്ലായിരുന്നു. വേഗം എങ്ങനെ ഒക്കെയോ ഭക്ഷണം കയിച് വീണ്ടും ബെഡിലേക്ക് തന്നെ വന്ന് കിടന്നു... ഒരു രണ്ടുദിവസം ഉറക്കം തന്നെയായിരുന്നു പ്രധാന പണി.. മമ്മിയാണെ കാലത്ത് തന്നെ സ്കൂളിലേക്ക് പോവും.. മമ്മി അവിടെ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ആണ്.. പപ്പയാണെൽ ഹോസ്പിറ്റലിലേക്കും ഞാൻ പറഞ്ഞില്ലല്ലേ എന്റെ പപ്പയും ഒരു ഡോക്ടർ ആണ് ട്ടോ.. അതോണ്ടാണ് മെയിൻ ആയിട്ട് ഞാൻ ഈ ഫീൽഡിലേക്ക് ഇറങ്ങാൻ കാരണം. ആകെ ഉണ്ടായിരുന്ന പെങ്ങളാണെൽ അവളും അങ്ങ് ബാംഗ്ലൂർ പഠിക്കയാണ്. ഉള്ളത് പറഞ്ഞ ഞാൻ ഇവിടെ കട്ട പോസ്റ്റ്‌ അത്ര തന്നെ.... അപ്പൊയാ.. ആരോ വീടിന്റെ കോളിങ്ബെൽ അടിച്ചത്.. നോയൽ ആണെന്ന് കരുതി വാതിൽ തുറന്നതും മുൻപിൽ നിക്കണ ആളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി....... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story