💕ഐഷ 💕: ഭാഗം 6

aysha

രചന: HAYA

അപ്പൊയാ.. ആരോ വീടിന്റെ കോളിങ്ബെൽ അടിച്ചത്.. നോയൽ ആണെന്ന് കരുതി വാതിൽ തുറന്നതും മുൻപിൽ നിക്കണ ആളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി... അന്ന... നീയോ.. നീ.. എന്നാ ഇവിടെ... "അയെന്നാ.. ചോദ്യാടാ ഉവ്വേ..... ഞാൻ ഇവിടെ അല്ലാണ്ട് പിന്നെ എങ്ങടാ വരുവാ...പിന്നെ പ്രത്യേകിച്ച് എന്റെ ഭാവി വരന്റെ വീട് കൂടിയല്ലേ.... ഡീ.. നീ കേറി കേറി എങ്ങോട്ടാ.. ഭാവി വരനോ... അതും ഈ ഞാൻ... എന്റെ കൊച്ചെ നീയൊന്ന് ചിരിപ്പിക്കാതെ പോയെ.... "എന്താ ജോണേട്ടാ ഇത്.. ആദ്യായിട്ട് വീട്ടില് വന്ന ഒരാളോട് ഒന്ന് ഇരിക്കാൻ പറയ പോലും ചെയ്യാതെ ചുമ്മാ പൊക്കോളാൻ പറയണേ... ഡീ... ഇവിടെ ഞാൻ മാത്രെ ഉള്ളൂ... തല്കാലം ഈ ടൈമിൽ നീ ഇവിടെ നിക്കണ തീരെ ശെരിയല്ല..അതോണ്ട് ചുമ്മ മെനക്കെടുത്താതെ മോള് ചെല്ല്... "ഓഹോ... ഇവിടെ അമ്മച്ചിയും അപ്പച്ചനും ഒന്നുല്ലല്ലേ.. അപ്പൊ ഞാൻ വന്ന ടൈം കൊള്ളാം എന്തായാലും.. എന്താ.. നിന്റെ ഉദ്ദേശം.. ഏഹ്.. "ഏയ്‌ അതെന്ന ഒന്നുല്ലന്നെ.. ചുമ്മ ജോണെട്ടനോട് കുറച്ചു സമയം മിണ്ടിയും പറഞ്ഞൊക്കെ ഇരിക്കാലോ..... അന്ന... എനിക്ക് ശെരിക്കും ദേഷ്യം വരാണ് .. അതോണ്ട് നീ ഇവിടുന്ന് ഇറങ്ങിപ്പോ.. പ്ലീസ്...

ഇനി നീ പോയില്ലേൽ ഞാൻ ഇറങ്ങികോളാം...എന്തേയ്... "അയ്യോടാ.. അത് ചേട്ടന് ബുദ്ധിമുട്ട് ആവില്ലേ.. അതോണ്ട്.. ഞാൻ തന്നെ പൊക്കോളാ... പിന്നെ ഇത് വെച്ചോ... ഇതെന്നാ ഗിഫ്‌റ്റ് ബോക്സോ...ഇത് എനിക്ക് എന്നാത്തിനാ... "പുഴുങ്ങി തിന്നാൻ വേണേൽ മേടിച്ച് വെച്ചോ.. അല്ലേൽ വലിച്ചെറിഞ് കള... അവളത് പറയലും ഞാൻ അത് വലിചെറിഞ്ഞു... അപ്പൊ അവളെന്റെ മുഖത്ത് നോക്കി ഭയങ്കര സന്തോഷത്തോടെ ഒരു ഇളി ഇളിച്ചോണ്ട് ഇറങ്ങിപോയി.. ഇവക്കെന്ന തലക്ക് വല്ല ഓളവും ഉണ്ടോ ഞാൻ അത് വലിച്ചു എറിഞ്ഞപ്പോ എന്താ സന്തോഷം എന്ന് നോക്കിയേ.... എന്നും പറഞ് ഞാൻ എന്റെ റൂമിലേക്ക് കയറി പോയി..... ---------------------------------- ഇന്ന് നവംബർ 18 സത്യം പറഞ്ഞ എനിക്ക് ഇവിടെ ഒക്കെ മടുത്തു ശെരിക്കും ഒരു വർഷത്തേക്ക് ലീവ് എടുത്താണ് ഞാൻ ലണ്ടനിൽ നിന്ന് ഇങ്ങോട്ട് വന്നത്.. ഏകദേശം നാട്ടിൽ എത്തിട്ട് രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞു.. ഇത്രേം വലിയ വീട്ടില് ഒറ്റക്കിരിക്കുമ്പോ ഒരു ഏകാന്തത തന്നെ നമ്മുക്ക് അവിടെ ഫീൽ ചെയ്യും..അങ്ങനെ ബോറിങ് ഓരോ ദിവസവും കഴിച്ചു കൂട്ടിക്കൊണ്ടിരിക്കുമ്പോ ആ ഇടക്കാ.. എനിക്ക് ചെറിയ ഒരു ഐഡിയ തോന്നിയത്..

എങ്ങനെയോ കരഞ്ഞു കാലുപിടിച്ചു എന്നൊക്കെ പറയാൻ ഒക്കൂലേലും ഒരുവിധം കേണപേക്ഷിച്ചിട്ട് ഞാൻ അത് നേടിയെടുത്തു.. നിങ്ങള് വിചാരിക്കും എന്താണ് എന്ന് മറ്റോന്നുവല്ല... എന്റെ മമ്മിടെ ബ്രദറിന്റെ ഒക്കെ ഒരു കോളേജ് ഉണ്ട്.... നമ്മടെ നോയലും ആൽബിയും പോളും ഒക്കെ പഠിക്കണ കോളേജ് അവിടെ ചുമ്മ ഒരു വർഷത്തേക്ക് പഠിക്കാൻ ഒരു അവസരം.. പഠിക്കാൻ എന്ന് പറയാൻ പറ്റില്ല അവിടെ ഒരു വർഷത്തേക്ക് പോയി വരാം വീട്ടില് വെറുതെ ഇരുന്നു ബോർ അടിക്കണ്ടല്ലോ..അതായിരുന്നു എന്റെ ആവശ്യം.. ആദ്യം ഒക്കെ പുള്ളി എതിർപ്പ് പറഞ്ഞേലും പിന്നെ ഞാൻ പറഞ് സമ്മതിപ്പിച്ചു...അതും അവൻമാരോടെക്കെ തന്നെ ഡിഗ്രിഫൈനൽഇയർ.... സത്യം പറഞ്ഞ ഇതൊന്നും എവിടെയും നടക്കാൻ പോസ്സിബിലിറ്റി ഇല്ലാത്ത കാര്യമാണ്..പക്ഷെ എന്റെ അങ്കിൾ ഉള്ളോണ്ട് മാത്രം ഇതും എന്റെ കാര്യത്തിൽ നടന്നു. അങ്ങനെ കോളേജിൽ പോയി തുടങ്ങി.. അടിപൊളി തന്നെയായിരുന്നു..

ഒരാഴ്ചക്കുള്ളിൽ എനിക്ക് അവിടം അങ്ങ് സെറ്റ് ആയി.. കൂടാതെ നമ്മക്ക് ജന്മനാ ഈ സംസാരിച്ചു ആളെ വീഴ്ത്തുന്ന ആ ഒരു കഴിവ് തന്നോണ്ട് അവിടത്തെ മിസ്സ്‌ മാരെയും സാർമാരെയും ഒക്കെ ഏകദേശം ഞാൻ സംസാരിച്ചു ചാക്കിലാക്കിയിരുന്നു... സ്ട്രൈറ്റ് ആയിട്ട് പറഞ്ഞ അവർക്കൊക്കെ എന്നെ നല്ല കാര്യായിരുന്നുന്ന്..... കോളേജിൽ തന്നെ അറിയപ്പെടുന്ന ഒരു ഗ്യാങ് ആയിരുന്നു ഞങ്ങടേത്. ഞങൾ എന്ന് പറഞ്ഞ ഞാൻ നോയൽ ആൽബി പിന്നെ പുതിയ മൂന്ന് പേരും വന്നു..... ഓരോരുത്തരെയായി പരിജയപ്പെടുത്താം..പെൺപിള്ളേരെ പിറകെ നടന്ന് പഞ്ചാര അടിച്ച് മയക്കുന്ന പഞ്ചാരകുട്ടനാണ്.. മുന്നി എന്ന് പറയുന്ന മുനീർ.... അടുത്തത് കിരൺ.. എന്ന കിച്ചു.. ഞങ്ങടെ ഗ്യാങ്ങിലെ തന്നെ ബെസ്റ്റ് ചളിയടിയൻ എന്ന പതവി അവന് കൊടുക്കാം.. അല്പം മണ്ടത്തരം.. ഉടായിപ്പ് അങ്ങനെ എല്ലാം കഴിയുലുള്ള മൊതലാണ്.. പിന്നെ ആഷിൽ.. ചെക്കൻ ആള് പൊളിയാണ്.. പക്ഷെ അവൻ അടുത്തറിയുന്നവരോട് ഭയങ്കര ക്ലോസ് ആണ്...

ബ്ലാ.. ബ്ലാ.. ന്ന് എപ്പോളും എന്തേലും ഒക്കെ സംസാരിച്ചോണ്ടിരിക്കും അല്ലാത്തവരോട് അതികം അങ്ങനെ സംസാരിക്കാൻ നിക്കാറില്ല....അങ്ങനൊരു പ്രകൃതക്കാരൻ... പിന്നെ ആൽബി നോയൽ അവന്മാരെ കുറിച്ച് പ്രത്യേകിച്ച് പറയണ്ടല്ലോ.. ----------------------------------- ഇന്ന് നവംബർ 29.. ഇന്നെനിക്ക് വളരെ ഇഷ്ടപെട്ട ദിവസായിരുന്നു.. അതിന്റെ റീസണും ഞാൻ പതിയെ പറയാം.. ഇന്ന് രാവിലെ മമ്മിയും പപ്പയും ഒക്കെ പോയികഴിഞ് കുറച്ചു കഴിഞ്ഞപോ എന്റെ ബുള്ളറ്റും എടുത്തു ഞാനും വീട്ടില് നിന്ന് ഇറങ്ങി..വഴിയിൽ വെച്ച് നോയലിനയും പിക്ക് ചെയ്ത് നേരെ കോളേജിലേക്ക് തിരിച്ചു.. ഞങ്ങൾ വരണേലും മുന്നേ അവൻ മാര് പണി തുടങ്ങിയിരുന്നു. മറ്റൊന്നുവല്ല ചെറുതായിട്ട് ഈ ജൂനിയർസിനെ ഒന്ന് വിരട്ടണ പരിപാടി.. ഒന്ന് പരിഷ്കരിച്ചു വേണേൽ റാഗിംഗ് എന്നും പറയാം... ഇതിന്റ ഒക്കെ മെയിൻ ആൽബിയാണ്. ചുമ്മാ ഈ ജൂനിയർസിന്റെ മുന്നിൽ ഒന്ന് കലിപ്പിട്ട് നല്ല ഷോ ഇറക്കലാണ് സേട്ടന്റെ മെയിൻ പരിപാടി..

പൊതുവെ ആൽബി കുറച്ചു കലിപ്പനാണ്😠.. പക്ഷെ ഞങടെ അരികിൽ അതൊന്നും ഇറക്കൂല.. കാരണം അവനറിയാം ഞങ്ങളെ അടുത്ത് അതൊന്നും ഏക്കൂലാന്ന്😂... അതിന്റെ ഇടക്ക് മുന്നി ഓരോ പെൺപിള്ളേരോടായി പഞ്ചാര അടിക്കലും സൈഡായിട്ട് കൊണ്ടോണ്ട്... കിച്ചു ആൽബിടെ അടുത്ത് തന്നെ ഇണ്ട്ട്ടോ.. അവനെ പോലെ തന്നെ മീശയും പിരിച്ച് മസിലും പെരുപ്പിച്ചു കുറച്ചു കലിപ്പും മുഖത്ത് ഫിറ്റ്‌ ചെയ്ത് നല്ല കിടുലുക്കിൽ തന്നെ അവനും ഇണ്ട്.. ഞങ്ങൾ അവരുടെ അടുത്ത് കൊണ്ടുപോയി വണ്ടി നിർത്തി.. അവര് ഈ ജൂനിയർസിനെ കൊണ്ട് കളിപ്പിക്കുന്ന കോപ്രായങ്ങളും നോക്കി നിന്നു.... അതിനിടക്ക് നമ്മടെ നോയലും ആൽബിനോടും കിച്ചുവിന്റെ ഒപ്പം കൂടി... ഞാൻ പിന്നെ എനിക്ക് ഇതിനൊന്നും വയ്യായെ എന്ന തരത്തിൽ ചുമ്മ ഫോണും തോണ്ടി അവിടെ ഇരുന്നു. "ഡാ.. മോനെ ആരാ വരണെന്ന് നോക്കിയേ ഒരു അടിപൊളി പെൺകൊച്ചു പക്ഷെ എന്നാ ചെയ്യാനാഡാ റിലീജിയൻ വേറെ ആയിപോയില്ലേ.... (കിച്ചു വാണ് ).

അവനാ ഡയലോഗ് അടിച്ചപ്പോ സ്വാഭാവികം ആയിട്ടും അവന്മാരുടെ നോട്ടമൊക്കെ അവള്ടെ മുഖത്തേക്കായി.....പക്ഷെ ഞാൻ മാത്രം അപ്പോഴും ഫോണിൽ ചുമ്മ തോണ്ടികൊണ്ടിരുന്നു.. അവള് നടന്ന് അടുത്തെക്കെത്തിയതും ആൽബിടെ വിളി എത്തിയിരുന്നു. "ഹലോ... മോള് ചേട്ടൻ മാര്... ഇവിടെ നിക്കണത് കണ്ടില്ലേ ഏഹ്..... (ആൽബിയാണ് ) 'സോറി ഞാൻ ശ്രദ്ധിച്ചില്ല.... ജോൺ... ഡാ നീ എന്താ ഇവിടെ.... നിനക്ക് എന്നെ ഓർമ്മയില്ലേ.. നമ്മൾ ഒരുമിച്ചു പഠിച്ചയാണ്.. പണ്ട്.. ആ ശബ്ദം കേട്ടതും ഞാൻ അവള്ടെ മുഖത്തേക്ക് നോക്കി.. ഒരു കള്ളച്ചിരിയോടെ ഒന്ന് പുഞ്ചിരിച്ചു. ഹലോ.. മാഡം.. ഈ ജോൺ.. എന്ന വിളി ഒക്കെ ഒന്ന് ഒഴിവാക്കിയെക്ക്.. അങ്ങനെ വിളിക്കുമ്പോ ഒരു റെസ്‌പെക്ട് ഇല്ലാത്ത പോലെ.. നീ ജോണേട്ടാന്ന് വിളിച്ചാ മതി..കാരണം ഞാൻ നിന്റെ സീനിയർ ആഹ് അപ്പൊ ഇത്തിരി ബഹുമാനം ഒക്കെ ആവാം.. പിന്നെ നമ്മള് ഒരുമിച്ചു പഠിച്ചായിരുന്നോ .. എപ്പോ... എനിക്കി മുഖം കണ്ടപോലും ഓർമ്മയില്ല.... ഒരുപക്ഷെ പഠിച്ചിരിക്കാം..എനിക്ക് ഓർമ്മയില്ലാഞ്ഞിട്ടാവാം...അങ്ങനെ എത്ര പേര് നമ്മളോടൊക്കെ പഠിക്കുന്നു അല്ലേടാ കിച്ചു... "യാ അഫ്‌കോസ്.... (കിച്ചു വാണ് ).

എന്തായാലും എന്റെ കൂടെ പഠിച്ചതാന്നല്ലേ പറഞ്ഞെ അതോണ്ട് താൻ ഒരു പാട്ടു പാടിട്ട് പോയ മതി.... "അള്ളോഹ് പാട്ടോ..എന്ക്ക് അറിഞ്ഞൂടാ.. അച്ചോടാ എന്ന ഒരു ഡാൻസ് ആയിക്കോട്ടെ പാട്ട് ഞാൻ പാടിത്തരം എങ്ങനെ.. അത് ഓക്കേ ആഹ്‌ണോ.. ഞാൻ അത് പറഞ്ഞു തീരലും അവള് എന്നെ ഒരു നോട്ടംനോക്കിക്കു.. ന്റബ്ബോ അതൊന്ന് കാണേണ്ടതന്നായിരുന്ന്.... "വേണ്ട ഞാൻ പാടിക്കോള്ളാം... "അങ്ങനെ വഴിക്ക് വാ... (ആഷിൽ ആണ് ) നീ മറ്റേ ആ സോങ് ഇല്ലായിന്നോ... 'അറിയാതെ ഇഷ്ടമായി 'എന്ന ആ സോങ് അത് പാടിയാ മതിട്ടോ.. എന്ന വേഗം ആയിക്കോട്ടെ.. ചുമ്മ മിണ്ടാതെ ഇവിടെ നിന്നാ മോളിന്ന് ക്ലാസ്സിൽ കേറല്ണ്ടാവില്ല.. അതോണ്ട് യെന്നാന്ന് വെച്ചാ വേഗം പാടിട്ട് പൊക്കോ... റെഡി സ്റ്റാർട്ട്‌ ആക്കിക്കോ..... "അറിയാതെ.. ഇഷ്ടാമായി.. അന്നുമുതലൊരു സ്നേഹ ചിത്രമായി മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി.. അതിലേറെ ഇഷ്ടമായി.. എന്തു പറയണമെന്ന ചിന്തയായി പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ.. എന്റെ മാത്രം നീ..... "സൂപ്പർബ്..... താനിത്രനന്നായി പാടുമായിരുന്നു കണ്ടാ പറയൂലട്ടോ... (ആൽബിയാണ് ) "അതെയതെ... എന്തായാലും കലക്കിട്ടോ..

എന്താടാ ജോണേ നിനക്ക് ഇഷ്ടപ്പെട്ടില്ലേ.... ഏഹ്... (നോയൽ ആണ്.) അഹ്... കൊള്ളാം... എന്നാ താൻ ക്ലാസ്സിൽ പൊക്കോ.... ഞാൻ അത് പറഞ് നാക്കെടുക്കണ്ട താമസം അവള് അവിടുന്ന് ജെറ്റ് വിട്ടമാതിരി ഒരു പോക്കായിരുന്നു... "വെയിറ്റ്...വെയിറ്റ്... എടാ ജോണേ മോനെ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഇത്രേം ജൂനിയർസ് നമ്മടെ മുന്നിൽ കൂടി പോയിട്ടും അവരെ ഒന്നും മൈന്റ് ചെയ്യാതെ ചുമ്മാ ഫോണിൽ കളിച്ചോണ്ടിരുന്ന് ലാസ്റ്റ് ഈ റാഗിംഗ് ഒക്കെ മോശാണ് എന്ന് വല്യ വർത്താനവും പറഞ്ഞ നീ എന്തിനാ ആ കൊച്ചിനെ മാത്രം റാഗിംഗ് ചെയ്തേ.... അതും ഒരു മുസ്ലിം പെങ്കൊച്ചിനെ.. ഇതിനെ എന്തായാലും പ്രണയം എന്നൊന്നും പറയാൻ പറ്റൂല... നിനക്ക് എന്നാ അവളോട്‌ വല്ല ദേഷ്യവും ഇണ്ടോ... (ആഷിൽ ആണ് ). അയെന്ന.. വർത്താനം ആട... എനിക്ക് എന്നാ ഒരു മുസ്ലിം കൊച്ചിനെ ഇഷ്ടപ്പെട്ടൂടെ ഏഹ്.... ഇഷ്ടം എന്താ ജാതിയും മതവും ഒക്കെ നോക്കിയാണോ തോന്നണേ.... എനിക്ക് അവളെ അങ്ങോട്ട്‌ ഇഷ്ടപ്പെട്ടു.. "എന്റെ പൊന്ന് ജോണേ.. നീ അല്ലായിരുന്നോ പണ്ട് പ്ലസ്ടു വിന്ന് എന്റെ ജീവിതത്തിൽ ഐഷ അല്ലാണ്ട് വേറെ പെണ്ണില്ല ചക്കയാ മാങ്ങയാന്നൊക്കെ പറഞ്ഞിട്ട്.. ഇപ്പൊ എന്നാ പറ്റി....

ഒഹ് എന്ത്‌ പറയുമ്പോഴും നിന്റെ ഈ കോണച്ച ഇളി ഇണ്ടല്ലോ..... മോനെ ആൽബി ഈ ജോൺ സെബാസ്റ്റ്യനെ ഒരു തന്തയെ ഉള്ളൂ.. അതോണ്ട് വാക്ക് പറഞ്ഞ പറഞ്ഞെയ..... അതിന് നീ കണ്ടിട്ടുണ്ടോഡാ അവളെ...ഐഷയെ .. ഏഹ്.. "ഇല്ലാഹ്.. ദേ.. ആ പോയ മൊതലാണ് നീ നേരത്തെ പറഞ്ഞില്ലേ ഐഷ... അവള് ആ പാട്ടുപാടണ സമയത്ത് നീ ശ്രദ്ധിച്ചായിരുന്നോ.. ഓരോ ലൈൻ കഴിയുമ്പോയും അവളെന്റെ മുഖത്ത് ഒരു നോട്ടം നോക്കും.. കുറച്ചുടെ പാടിപ്പിച്ചു വിട്ടമതിയായിരുന്നു ശേ... അത് നിന്റെ വെറും തോന്നലാണ് മോനെ അവള് നിന്നെ ഒരുപ്രാവശ്യം പോലും നോക്കില്ല.. അതവാ നോക്കിയാൽ തന്നെ നല്ല ദേഷ്യത്തോടെ ആയിരിക്കും എന്ന് മാത്രം. (നോയൽ ആണ് ) "അപ്പൊ അനക്ക് ഓളെ അറിയാരുന്നല്ലേ... എട ഫയങ്കര.. ന്നിട്ടാണോ ഇജ്ജ് വല്യ ഡയലോഗ് അടിച്ചേ.... (മുന്നിയാണ് ). അതൊക്കെ എന്റെ വെറും നമ്പർ അല്ലെഡാ ഉവ്വേ .. ചുമ്മ അവള്ടെ മുൻപിൽ ഷോ ഇറക്കിയതല്ലേ ... "എടാ ജോണേ... അനക്ക് അവളെ ഇഷ്ടവാണ്.. അത് ഓക്കേ.. പക്ഷെ അവൾക്ക് നിന്നെ ഇഷ്ടാവാണോ.. ഇനിപ്പോ അവള് ഇഷ്ടപ്പെട്ടാൽ തന്നെ അവള്ടെ ഫാമിലി നിനക്ക് അവളെ കെട്ടിച്ചേരുവോ.. അതൊക്കെ പോട്ടെ..

അന്റെ പപ്പ സമ്മയിക്കുവോ.. (ആഷിൽ ആണ് ). അറിയാൻ മേലെടാ.. എന്റെ ഫാമിലി ഒരുപക്ഷെ സമ്മതിച്ചെന്ന് വരും.. അതും ഉറപ്പില്ല.. പക്ഷെ അവള്ടെ എന്നായാലും സമ്മയിക്കൂല.. പക്ഷെ നിങ്ങള് നോക്കിക്കോ ഞാൻ കെട്ടണെൽ അവളെ മാത്രേ കേട്ടു... ഇതെന്റെ ഒരു വാശിയാ..... "ട്രൂ ലൗ ഇത് വരെ മരിച്ചിട്ടില്ല ഗൂയ്‌സ്.. (നോയൽ ആണ് ). അങ്ങനെ അതൊക്കെ കയിഞ്ഞ് ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് കയറി ഇത്തിരി ലേറ്റ് ആയിരുന്നു.. അങ്ങനെ ഞങ്ങടെ പതിവ് സ്ഥലമായ ലാസ്റ്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു.. പപ്പൻ സാർടെ ക്ലാസായൊണ്ട് നല്ല സുഖമായിട്ട് ഉറങ്ങാൻ പറ്റിന്ന് പറയാലോ.. അവന്മാരൊക്കെ പടം വരച്ചു പഠിക്കുന്ന തിരക്കിലാണ് .. സത്യം പറഞ്ഞ ഞങ്ങളിൽ ആ നോയൽ തെണ്ടി ഒഴിച്ചു ബാക്കി ഒക്കെ പഠിക്കാൻ മിടുക്കൻ മാര..... അത് നേരെ തിരിച്ചു വായിച്ച കറക്റ്റ്.. ആകെ അവനെ കുറച്ചേലും പഠിക്കുള്ളു ബാക്കി എല്ലാം കണക്കാ... ഞാൻ പിന്നെ ഇവിടെ ഒരു ടൈം പാസ്സിന് വരണത് ആയോണ്ട് ഈ പടിക്കണ്ട ആവശ്യം ഒന്നും നമ്മക്ക് ഇല്ലേ...

ഞാൻ ഈ ഇയറും കയിഞ്ഞ് നേരെ ലണ്ടനിലേക്ക് പറക്കൂലേ... അങ്ങനെ ക്ലാസ്സ്‌ ഒക്കെ കയിഞ്ഞ് ലഞ്ച് ടൈംയിൽ ഞങ്ങൾ നേരെ അടുത്തുള്ള ഹോട്ടലിൽ ചെന്ന് പൊറോട്ടയും ബീഫും ഒക്കെ തട്ടി തിരിച്ചുവന്നു...... അവന്മാരൊക്കെ പ്രിൻസി അന്വേഷിച്ചുന്ന് പറഞ്ഞു ഒരു ജൂനിയർ പയ്യൻ വന്ന് വിളിച്ചോണ്ട് പോയായിരുന്നു.. എന്നേം വിളിച്ചായിരുന്നു പക്ഷെ ഞാൻ എന്നത്തിനാ.. സത്യം പറഞ്ഞ ഞാൻ ഈ കോളേജിലെ സ്റ്റുഡന്റആണ് എന്ന് പോലും പറയാൻ പറ്റൂലല്ലോ.. അതോണ്ട് അവന്മാരോട് പൊക്കോളാൻ പറഞ്ഞു. ഹോട്ടലിൽ ക്യാഷും കൊടുത്ത് തിരിച്ചു പോന്നു.. അങ്ങനെ വൈകുന്നേരം ആയപ്പോ ഞങ്ങള് കോളജും കയിഞ്ഞ് നേരെ പോവാൻ നോക്കുമ്പോയാ ആരോ.. വന്ന് എന്റെ തോളിൽ ഇടിച്ചിട്ട് പോയത്.. എന്തായാലും അറിഞ്ഞോണ്ട് ആവാൻ ചാൻസ് ഇല്ലാ.. എന്തോ വെപ്രാളപ്പെട്ട് ഓടണ തിരക്കിൽ അറിയാണ്ട് ഇടിച്ച് പോയതാണ്.. എന്നാലും ആരാണേലും ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.ഞാൻ അപ്പൊ തന്നെ അയാളുടെ കയ്യിൽ കേറി പിടിച്ചിരുന്നു. നോക്കുമ്പോ ആരാ... നമ്മടെ കക്ഷിയല്ലേ.. നിങ്ങൾക്ക് മനസ്സിലായികാണും ആരാന്ന് 😜.. "പ്ലീസ്... കയ്യിമ്മെന്ന് വിട്...

ജോൺ...ജോണേ... ഞാൻ പൊക്കോട്ടെ..പ്ലീസ്...എന്റെ ബസ്സ്... ആഹാ അങ്ങനെയങ് പോയാലോ.. മോള് സോറി പറഞ്ഞിട്ട് പോയാ മതി... "ഞാൻ എന്തിനാ സോറി പറയണേ.. അറിയാണ്ട് തട്ടി പോയതല്ലേ.... അതിന് സോറിടെ ആവശ്യമൊന്നുമില്ല.. അങ്ങനെയാണെൽ നീ ഇന്ന് ഇവിടുന്ന് പോവേം ഇല്ലാ.... ഞാൻ കൈ വിട്ടാൽ അല്ലെ നീ പോവത്തുള്ളു.. എനിക്ക് ഒന്ന് കാണണം നീ എങ്ങനെ പോവുംന്ന്... "ഡാ.. ഞാൻ നിന്നോട് എന്ത്‌ തെറ്റ് ചെയ്തിട്ടാ.. എന്നോടിങ്ങനെ കാണിക്കണേ.. നിന്നോട് സോറി പറയണംന്നല്ലേ ഉള്ളൂ എന്നാ കേട്ടോ 'സോറി..... അവളുടെ ആ ശബ്ദം കോളജ് ആകെ കേക്കാമായിരുന്നു. എന്നോടുള്ള അടങ്ങാത്ത ദേഷ്യവും ബസ്സ് പോയതിലുള്ള സങ്കടവും ഒക്കെ ആ സോറിയിൽ അവൾ ഒതുക്കിയിരുന്നു. ആ ശബ്ദം കേട്ടതും അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്ക് തിരിച്ചു. അവളത് പറഞ്ഞ ഉടനെ തന്നെ ഞാൻ അവളുടെ കൈ വിട്ടു.. അപ്പൊ തന്നെ ബസ്സും അവിടെ നിന്നും പോയിരുന്നു. ഇവിടുന്ന് അങ്ങോട്ടേക്ക് ആകെ ഒരു ബസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അതാ ഇപ്പൊ പോയത്.. അവളുടെ ഉണ്ടക്കണ്ണും കൊണ്ട് ഒരു നോട്ടം നോക്കിക്ക്.. ശേഷം ഒരൊറ്റ ഉന്തും.. ഡും..

ഞാൻ നേരെ അവിടെ ഉണ്ടായിരുന്ന ചളിയിലേക്ക് വീണു. എന്നോടുള്ള മുഴുവൻ ദേഷ്യവും ശബ്ദത്തിലെ പോലെത്തന്നെ ഈ ഉന്തിലും ഉണ്ടായിരുന്നു.... നന്നായി ഞാൻ ഇന്ന് വെള്ള ഷർട്ട്‌ ഇടാഞ്ഞേ.. ആകെ ചളിയായിട്ട് മമ്മിടെ കയ്യിന്ന് നല്ലോണം കിട്ടിയേനെ.. ഇത് ബ്ലാക്ക് ആയോണ്ട് കൊഴപ്പല്ല.. അപ്പോഴാ ഞാൻ ശ്രദ്ധിച്ചത്.. കോളേജ് മുഴുവൻ ഏകദേശം എന്നെ തന്നെയാ ഉറ്റുനോക്കി കൊണ്ടിരുന്നേ... എന്നെ തന്നെ ഞാൻ തന്നെ പൊക്കി പറയാണ് വിചാരിക്കരുത് കോളജിൽ എനിക്ക് അത്യാവശ്യം നല്ല വിലയൊക്കെ ഉള്ളോണ്ട്... ഏകദേശം പിള്ളേരും അവളെ ഒരു ദേഷ്യത്തോടെയാണ് നോക്കി നിക്കുന്നെ.. അതിന്റെ ഇടക്ക് എന്റെ നന്പൻസിന്റെ വക ആക്കിചിരിയും എല്ലാം കൊണ്ടും കളർ ആയിരുന്നു.. ഐഷ അപ്പൊ ഇതൊന്നും മൈന്റ് ചെയ്യാതെ അവിടന്നു ബസ്സ് സ്റ്റോപ്പിനെ ലക്ഷ്യമാക്കി നടന്നു. ഞാൻ എങ്ങനെ ഒക്കെയോ അവിടന്ന് എണീറ്റ് വാഷ്റൂമിൽ പോയി ഷർട്ടിൽ പറ്റി പിടിച്ച ചളിയൊക്കെ ഏകദേശം കഴുകികളഞ്ഞു..

എന്നിട്ട് അവന്മാരുടെ അടുത്തെക്ക് നടന്നു.. ആൽബിയും ആഷിലും നോയലും അച്ചുവും ഒക്കെ മുന്നിടെ കാറിൽ കേറി .. എന്റെൽ ബുള്ളറ്റ് ഉള്ളോണ്ട് അവന്മാരോടൊപ്പം കേറാൻ പറ്റൂലാലോ.. അതോണ്ട് ഞാൻ ഇതും ഓട്ടിച്ചോണ്ട് പിന്നാലെ വരാംന്ന് പറഞ്ഞു.. അപ്പോഴാ.. എനിക്ക് ഐഷടെ കാര്യം ഓർമ്മ വന്നത്.. അവൾ എവിടെ... ഞാൻ നോക്കുമ്പോ ബസ്സ്സ്റ്റോപ്പിൽ ബാഗും കെട്ടിപിടിച്ചു ഇരിക്കാണ് പുള്ളിക്കാരി.. ചെറുതായിട്ട് കണ്ണൊക്കെ കലങ്ങിയ മാതിരി ഇണ്ട്.. അത് കണ്ടപ്പോ ഞാൻ ഇത്രേം ക്രൂയേൽ ആവണ്ടായിരുന്നു എന്ന് തോന്നി ...ഞാൻ അവളുടെ അടുത്ത് ബുള്ളറ്റ് കൊണ്ട് വന്ന് നിർത്തി..എന്നെ കണ്ടതും എന്റെ മുഖത്ത് നോക്കാതെ തല കുനിച്ചു നിക്കാണ്.. ഹലോ.. മാഡം.. താൻ വീട്ടിൽ പോണില്ലേ.. ഇന്ന് ഇവിടെ താമസിക്കാനാണോ ഉദ്ദേശം ഏഹ്...

ഇനി ബസ്സ് ഒന്നും വരാനില്ലാട്ടോ... ലാസ്റ്റ് ബസ്സ് ആ നേരത്തെ പോയില്ലേ അത്... ഇനിപ്പോ കുറച്ചു കഴിഞ്ഞ ഈ കള്ളുകുടിയന്മാരൊക്കെ വന്ന് ഇവിടെ നിക്കും... ഇപ്പൊ തന്നെ നേരം ഇരുട്ടാറായി... ഇനി എപ്പോളാ വീട്ടിൽ എത്താ.... വാ വന്ന് വണ്ടിയിൽ കേറ് ഞാൻ ഡ്രോപ്പ് ചെയ്യാ.... "വേണ്ട... ഞാൻ.. പൊക്കോളാം... ഇനിപ്പോ ഇന്ന് രാത്രി വരെ ഇവിടെ നിക്കേണ്ടി വന്നാലും നിന്റെ കൂടെ ഞാൻ ഇല്ലാ... ഡീ.. എങ്ങനെ പൊക്കോളാം യെന്ന.. ഈ പറയണേ... ഇനി ഈ വയിക്ക് ഒന്നും പോവത്തില്ലെന്നേ.. പിന്നെ നിന്നെ ഇവിടെ ഒറ്റക്കാക്കിട്ട് എനിക്ക് അങ്ങ് പോവാനൊക്കുവോ.. ഒന്നുവില്ലേലും നീ എന്റെ കൂടെ പഠിച്ചയാ എന്നല്ലേ പറഞ്ഞെ.. നീ ഇപ്പോ കേറില്ലേൽ നിന്നെ എടുത്തു ഞാൻ ഇതിലോട്ട് കേറ്റും.. അറിയാലോ എന്റെ സ്വഭാവം... അത് കേട്ടപ്പോ പുള്ളിക്കാരി വന്ന് എന്റെ പിറകിൽ ഇരുന്നു... സാധാരണ കാമുകൻ മാരെ പോലെ ആ മിററിലൂടെ അവളുടെ മുഖം ഞാനും ഒന്ന് ശ്രദ്ധിച്ചായിരുന്നു.......... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story