💕ഐഷ 💕: ഭാഗം 7

aysha

രചന: HAYA

ഡീ.. എങ്ങനെ പൊക്കോളാം യെന്ന.. ഈ പറയണേ... ഇനി ഈ വയിക്ക് ഒന്നും പോവത്തില്ലെന്നേ.. പിന്നെ നിന്നെ ഇവിടെ ഒറ്റക്കാക്കിട്ട് എനിക്ക് അങ്ങ് പോവാനൊക്കുവോ.. ഒന്നുവില്ലേലും നീ എന്റെ കൂടെ പഠിച്ചയാ എന്നല്ലേ പറഞ്ഞെ.. നീ ഇപ്പോ കേറില്ലേൽ നിന്നെ എടുത്തു ഞാൻ ഇതിലോട്ട് കേറ്റും.. അറിയാലോ എന്റെ സ്വഭാവം... അത് കേട്ടപ്പോ പുള്ളിക്കാരി വന്ന് എന്റെ പിറകിൽ ഇരുന്നു... സാധാരണ കാമുകൻ മാരെ പോലെ ആ മിററിലൂടെ അവളുടെ മുഖം ഞാനും ഒന്ന് ശ്രദ്ധിച്ചായിരുന്നു... എന്നാ പോവാലോലെ..... എന്ന് ഞാൻ ചോദിച്ചപ്പോ പതിയെ മ്മ്ഹ്ഹ് ന്നൊന്ന് മൂളി എന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ല.. 'ഡീ... നീ എന്റെ കൂടെ പഠിച്ചതാന്നല്ലേ പറഞ്ഞെ.. എന്നിട്ടെന്താ എന്റെ ജൂനിയർ ആയിട്ട് ഇവിടെ രണ്ട് വർഷം ഒന്നും പഠിക്കാൻ ഒന്നും പോയില്ലെ... "ഇല്ലാഹ്.. അവൾ ഒരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അതിൽ തന്നെ എന്നോട് പുള്ളിക്കാരിക്ക് നല്ല ദേഷ്യം ഉണ്ടെന്ന് മനസ്സിലായി.. ഹാ ദേഷ്യം വന്നില്ലേലെ ഡൌട്ട് ഉള്ളൂ..... അതിന് ശേഷം അവള്ടെ വീടിന്റെ കുറച്ചു മുൻപിലായി അവളേം ഡ്രോപ്പ് ചെയ്ത് ഞാൻ എന്റെ വീട്ടിലേക്കായി തിരിച്ചു...

വീട്ടില് എത്തിയപാടെ ഞാൻ കുളിച്ച് ഫ്രഷ് ഫുഡ്‌ കഴിക്കാൻ ഇരുന്നു.. അപ്പോഴാ ആൽബിടെ ഫോൺ കാൾ... വന്നത്... ഇതെന്നതാ.. കോളേജിന്ന് ഇപ്പോ ഇങ്ങോട്ട് വന്നതല്ലേ ഉള്ളൂ ... ഇവനിതെന്തിനാണ് ആവോ ഇപ്പൊ കാൾ ചെയ്യണത് എന്നും മനസ്സിൽ വിചാരിച്ചു ഫോൺ എടുത്തു. ഹലോ... എന്തുവാടെ...ഇപ്പൊ തന്നെ... നീയൊന്നും കോളേജിലെ സമാധാനം തരത്തില്ല.. ദേ ഇപ്പൊ വീട്ടിലിരിക്കുമ്പോളും.. അഹ് എന്നാ.. കാര്യം.. "ഡാ.. ജോണേ.. നീ അവളെ അവിടെ ഒറ്റക്കാക്കി ഇങ് പോന്നോ... എടാ അവടെ ഇനി ബസ്സ് ഒന്നും ഇണ്ടാവത്തില്ലാട്ടോ.. നീ അവളെയും കൂട്ടിയില്ലാരുന്നോ വരുമ്പോ... ആരെ... ആര്ടെ കാര്യാ മക്കളി ഈ പറയണേ... ഐഷടെ ആണോ.. നിങ്ങളും കണ്ടതല്ലേ അവളെന്നെ ആ ചളിയിൽ തള്ളി വിട്ടേ.. അതൊക്കെ മറന്ന് ഞാൻ അവളെ കൂട്ടിക്കൊണ്ടൊരണോ... ഇന്ന് അവള് അവിടെ തന്നെ നിക്കട്ടെ ... എന്നാലേ അവളുടെ ആ അഹങ്കാരം ഒന്ന് കുറയു... "ജോണേ.. നീ എന്നാ ഈ പറയണേ... അതൊരു പെൺകൊച്ചല്ലെടാ.. നീ ഇത്രേം കണ്ണിച്ചോരയില്ലാതെ പെരുമാറാല്ലേ... ശെരിക്കും നിനക്ക് അവളോട്‌ ഇഷ്ടം ഉണ്ടോ.. എനിക്ക് തോന്നണില്ലട്ടോ.. ഞാൻ അറിഞ്ഞടുത്തോളം അവള്ക്കല്ല നിനക്കാ അഹങ്കാരം....

നിനക്ക് വയ്യേങ്കിൽ പറ ഞാൻ അവളെ കൂട്ടികൊണ്ടുവരാ... എനിക്കും ഇണ്ടായിരുന്നില്ലെടാ അതെ പോലൊരു പെങ്ങള്... കാണാനും ഏകദേശം അവളെ പോലെ തന്നെയായിരുന്നു.... എന്റെ ആൽബി.. നീ എന്നാ ഇത്.... അതൊക്കെ കഴിഞ്ഞില്ലേഡാ... നീ ഇത് പിന്നെ പിന്നേം അത് തന്നെ ആലോചിച്ചു ഇരുന്നാൽ നിന്റെ ആ പണ്ടത്തെ കണ്ടിഷനിൽ തന്നെ നീ പോവും അത് എനിക്ക് കാണാൻ വയ്യ... ഞാൻ അവളെ അവിടുന്ന് പിക്ക് ചെയ്തായിരുന്നു... എടാ ഞാൻ അത്രേം ക്രൂയേൽ ഒന്നുവല്ലട്ടോ.. "ഒഹ് ഇപ്പോളാ സമാധാനം ആയെ.. ഞാൻ നിന്റെ വർത്താനം കേട്ടപ്പോ ഒന്ന് പേടിച്ചായിരുന്നു... അപ്പൊ ശെരിയെടാ ഞാൻ വെക്കുവാണേ.... ഓക്കേ ഡാ.... അങ്ങനെ പപ്പ ജോലിയും കയിഞ്ഞ് വന്നപ്പോ ഞങ്ങൾ എല്ലാരും കൂടി ഭക്ഷണം കഴിക്കാൻ ഇരുന്നു.. എന്റെ കോളേജ് വിശേഷങ്ങള് ഒക്കെ അപ്പൊ പപ്പ തിരിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ പതിവ് പോലെ കോളജിലേക്ക് തിരിച്ചു.. കോളേജിൽ എത്തിയതും എന്നെയും നോക്കി ഒരാൾ അവിടെ നിൽപുണ്ടായിരുന്നു. ആരാ അത്..... നോയലെ..... "അവനെ നിനക്ക് അറിയാൻ പാടില്ലേ. അതാ ജാബി..ഇവുടുത്തെ ഒരു മെയിൽ പുള്ളിയാണ്..

സത്യം പറഞ്ഞ അവനെ ഞങ്ങൾക്കും ഒരിത്തിരി പേടിയാണ്.. ഈ കാണുന്ന പോലെ ഒന്നുവല്ല അവന് ഈ കോളേജിൽ നല്ല റേഞ്ച് ഉള്ള മൊതലാ.. ഈ ജാബി ഇവിടെ തന്നെ ഇണ്ടായിരുന്നോ.. ഞാൻ ഇതുവരെ കണ്ടില്ലല്ലോ... "ഹേയ്... ഇല്ലാ നീ കാണാൻ ചാൻസില്ല.. കാരണം അവൻ എന്തോ അടിപിടി ഒക്കെ ഇണ്ടാക്കി കുറച്ചു ദിവസം ആകെ പരിക്ക് ഒക്കെ പറ്റി വീട്ടില് തന്നെയായിരുന്നു. അന്ന് മുങ്ങിയത് പിന്നെ ഇന്നാ പൊങ്ങിയേ.. ഡാ.. അത് നിന്റെ ഐഷയല്ലേ.. അവള് എന്തിനാ അവനോട് സംസാരിക്കണേ.... പറഞ്ഞത് ശെരിയാണല്ലോ.. അവള് എന്നാത്തിനാ അവനോട് സംസാരിക്കണേ...ദേ അവൻ നമ്മടെ അടുത്തേക്കാണല്ലോ വരണേ... "അതേടാ ഇനി ന്താപ്പോ ചെയ്യാ... (നോയലാണ് ) ****** "ഹലോ... ജോൺ സെബാസ്റ്റ്യൻ... ഞാൻ ജാബിർ.. നമ്മള് ഇതുവരെ മീറ്റ് ചെയ്തിട്ടില്ലല്ലേ... എന്തായാലും ഇനി പരിജയപ്പെട്ടല്ലേ പറ്റൂ.. നീ ഇന്നലെ എന്റെ പെണ്ണിനെ ഒന്ന് വിരട്ടി എന്നൊക്കെ ചെറിയൊരു ന്യൂസ്‌ കേട്ടായിരുന്നു... അത് മാത്രം വേണ്ട ജോൺ.. പണ്ട് കുട്ടിക്കാലം മുതലേ എന്റെ മനസ്സിൽ കൊണ്ട് നടന്നതാ അവളെ..... ഇന്നേവരെ ഒരുത്തനെയും ഞാൻ അവള്ടെ ഏഴയലത്ത് അടുപ്പിച്ചിട്ടില്ല..

എന്റെ പെണ്ണാടാ അവള്.. ഞാനുമായി കല്യാണം ഉറപ്പിച്ചതാ.. അതോണ്ട് അവളെ വെറുതെ വിട്ടേക്ക്... പിന്നെ ഞനൊരു ഫ്രണ്ട് എന്ന രീതിയിൽ ഒരു മുന്നറിയിപ്പ് നൽകി എന്നെ ഉള്ളൂ.. അപ്പൊ ശെരി കാണാം... പോട്ടെടാ നോയാലേ.... ഞാനത് കേട്ടതും ഒരു പ്രതിമ കണക്കെ നിന്നതേ ഉള്ളൂ... മറുത്ത് ഒന്നും പറഞ്ഞില്ല.. എടാ നോയലെ.. അവനെന്താടാ പറഞ്ഞിട്ട് പോയെ.... "നീ കേട്ടത് തന്നെ.. അവളുടെ കല്യാണം ഒക്കെ ഉറപ്പിച്ചു കഴിഞ്ഞെന്ന്... അപ്പോയെക്കും അവന്മാരൊക്ക എത്തിയിട്ടുണ്ടായിരുന്നു... എന്റെ മുഖം വാടിയത് കണ്ട് അവന്മാരൊക്കെ എന്താണെന്ന് തിരക്കി എങ്കിലും ഒന്നുമില്ലന്ന് പറഞ് ഞാൻ എസ്‌കേപ്പ് ആയി.. പിന്നെ ക്ലാസ്സിൽ ഒക്കെ അവന്മാരൊക്കെ ഭയങ്കര കോമഡി പറഞ്ഞു ചിരിക്കുമ്പോഴും എന്റെ മണ്ടക്കകത്തോട്ട് അതൊന്നും കേറിയില്ല.. എന്നാലും ഒരുത്തിയെ ആത്മാർത്ഥമായി സ്നേഹിച്ചപ്പോ... ഇതിപ്പോ ഇങ്ങനെയും ആയി.... അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞപ്പോ ഐഷ എന്നെ കാണാൻ വന്നായിരുന്നു..

എനിക്ക് ആരെയും കാണണ്ട എന്ന് പറഞെലും ആൽബിയുടെയും ആഷിലിന്റെയൊക്കെ നിർബന്ധത്തിനു വയങ്ങി ഞാൻ അവളെ പോയി കണ്ടു... ഇന്ന് ഒരു ബ്ലാക്ക് കളർ ചുരിദാറൊക്കെ ഇട്ട് വന്നപ്പോ പെണ്ണിനെ കാണാൻ കുറച്ചൂടെ ഭംഗി കൂടിയ പോലെ തോന്നി.. "ജോൺ... അത്.. പിന്നെ.. ഇന്നലെ.. എന്നെ വീട്ടിക്ക്.... ഇറക്കി തന്നതിന്... താങ്ക്സ്... ഒഹ് അതിന്റെ ഒന്നും ഒരാവശ്യവും ഇല്ലാ... ഞാൻ പിന്നെ ഒരു പെൺകൊച്ചഅല്ലെ അവിടെ ഒറ്റക്ക് നിക്കണ കണ്ടപ്പോ.... അഹ് അത് വിട്.. പിന്നെ എനിക്ക് നിന്നോട് ഇഷ്ടം ആയോണ്ട് ആണ് ഇങ്ങനൊക്കെ ചെയ്തേ എന്നൊന്നും നീ കരുതണ്ട... ജസ്റ്റ്‌ ഒരു ഹെല്പ് ദാറ്റ്‌സിറ്റ്... "ഞാൻ അതിന് ഇഷ്ടം കൊണ്ടാണ് എന്നൊന്നും പറഞ്ഞില്ലല്ലോ.. അങ്ങനെ വല്ലോം മനസ്സിൽ തോന്നിട്ടുണ്ടേൽഅതൊക്കെ വെറുതെ തോന്നണത് ആണെന്ന് ഞാൻ ചുമ്മാ ഒന്ന് ഓർമിപ്പിച്ചെന്നെ ഉള്ളൂ.. ഇനി ക്ലാസ്സിൽ പൊക്കോ.... അതും പറഞ്ഞു ഞാൻ അവിടുന്ന് നടന്നുനീങ്ങി... ഞാൻ എന്നെ തന്നെ കബളിപ്പിക്കുകയിരുന്നു... ഉള്ളിൽ അവളോട്‌ ഒരുപാട് സ്നേഹം ഉണ്ടേലും അവളെ എങ്ങനെലും മറക്കണം.. അതായിരുന്നു എന്റെ അപ്പോയത്തെ ചിന്ത...

അങ്ങനെ ഓരോ ദിവസം കഴിയും തോറും.. അവളോടുള്ള ഇഷ്ടമൊക്കെ എനിക്ക് ദേഷ്യം ആയിമാറിയിരുന്നു.. സത്യം പറഞ്ഞ എന്റെ സ്വഭാവം ആകെ മാറി.. റാഗിങ് ചെയ്യാൻ തുടങ്ങി.. അവളെ എങ്ങനെ ഒക്കെ മനസ്സികാമായി വേദനിപ്പിക്കാൻ പറ്റുവോ അതൊക്കെ ഞാൻ ചെയ്തു... എന്റെ ചില പ്രവർത്തിയിൽ അവന്മാർക്ക് പോലും പലപ്പോഴും ദേഷ്യം വരാറുണ്ട്... ഞാൻ അത്രയ്ക്ക് മാറി കഴിഞ്ഞിരുന്നു.. ഒരിക്കൽ ജാബിറിന്റെ കാറിൽ അവള് കേറിയത് കണ്ട് എനിക്ക് എന്തോ അവളോടുള്ള ദേഷ്യം കൂടി.... പിറ്റേന്ന് അവള് ഡെയിലി കേറാറുള്ള ബസ്സിന്റെ ഡ്രൈവർക്ക് ഞാൻ കുറച്ചു കാശ് കൊടുത്ത് അവള് നിക്കണ സ്റ്റോപ്പിൽ നിർത്താതെ പോകാൻ പറഞ്ഞു... പുള്ളി പറഞ്ഞ പോലെത്തന്നെ കുറച്ചു നേരം മാത്രം ആ സ്റ്റോപ്പിൽ നിർത്തി വേഗം വണ്ടിയെടുത്തു.. ആ ടൈംയിൽ സ്റ്റോപ്പിൽ എത്തതോണ്ട് ബസ്സ് പോയ കാര്യവും അവള് അറിഞ്ഞില്ലന്ന് സാരം... ജാബിയും ആ ഒരു ടൈം ആകുമ്പോയേക്കും പോയിരുന്നു... അവള് ഒരുപാട് നേരം അവിടെ കാത്തിരുന്നു.. ഞാൻ ഇങ്ങനെ ഒക്കെ ചെയ്യണ കാര്യം ആൽബി കാണുന്നുണ്ടായിരുന്നു... ഏകദേശം കോളേജിലെ എല്ലാരും പോയി...

ബൈക്ക് ക്കും കാറും ഒക്കെയല്ലാതെ ഞങ്ങടെ കോളജിന്റെ അങ്ങോട്ടേക്ക് അങ്ങനെ പൊതു വാഹനങ്ങൾ ഒന്നും പോവാറില്ല.... കൊറേ ടൈം കഴിഞ്ഞിട്ടും അങ്ങോട്ടേക്ക് ഒരു വണ്ടിപോലും വന്നില്ല.. ഇതൊക്ക ഞാൻ ചെറുപുഞ്ചിരിയോടെ ദൂരെ നിന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നു.... പക്ഷെ നേരം നല്ല പോലെ ഇരുട്ടിയപ്പോ അവള് അവിടെ ഇരുന്നു കരയാൻ തുടങ്ങി... പക്ഷെ അത് കണ്ടിട്ട് പോലും എന്റെ മനസ്സ് ഒന്ന് അലിഞ്ഞില്ല.. ഞാൻ അവിടെ തന്നെ നിന്നു എന്നല്ലാതെ..... അപ്പോഴാ ആരോ ബൈക്കും കൊണ്ട് വന്നത്..അയാളോട് ഒരുപാട് സംസാരിച്ചശേഷം അവള് അയാളുടെ ബൈക്കിന്റെ പിറകിൽ കേറി.... അയാള് ഹെൽമെറ്റ്‌ വച്ചോണ്ട് മുഖവും എനിക്ക് കാണാൻ കഴിഞ്ഞില്ലായിരുന്നു.... ശേ.. എല്ലാം നശിപ്പിച്ചു.. ഇതാരാണാവോ.. ഇനിപ്പോ അവളുടെ ബ്രദർ വല്ലോം ആണോ... എന്ന ചിന്തയിൽ ഞാൻ നേരെ വീട്ടിലേക്ക് തിരിച്ചു.. വീട്ടിൽ എത്തിയപ്പോ മമ്മിടേം പപ്പയുടേം ചീത്ത വിളിയും ഉപദേശവും ആയിരുന്നു..കാരണം മറ്റൊന്നുവല്ല ഞാൻ കോളേജിൽ ചെയ്ത് കൂട്ടണ ഓരോ കാര്യങ്ങളും പ്രിൻസിപ്പൽ അവരെ വിളിച്ചു കംപ്ലയിന്റ് ചെയ്യുന്നുണ്ടായിരുന്നു...

അവര് മനസ്സില്ല മനസ്സോടെ ആണേലും എന്നോട് ലണ്ടനിലേക്ക് തിരിച്ചു പോവാൻ ആവശ്യപ്പെട്ടു... പിറ്റേന്ന് ആൽബിനെ വിളിച്ചു നോക്കുമ്പോ അവൻ ഫോൺ എടുക്കണില്ല അതോണ്ട് ഞാൻ പതിവ് പോലെ നോയൽന്റെ കൂടെ തന്നെയാ കോളേജിൽ പോയെ.. അവിടെ അവന്മാരൊക്കെ ഞങ്ങളെയും കാത്ത് നിക്കാണ്.. പക്ഷെ ഞങ്ങള് അവരുടെ അടുത്ത് ചെന്നതും ആൽബി എനിക്ക് മുഖം തരാതെ അവിടുന്ന് വരാന്തയിലേക്ക് നടന്നു... അപ്പോഴാ ഞാൻ ശ്രദ്ധിച്ചേ അവന്റെ പിന്നാലെ ഐഷയും ആൽബിച്ചയാ എന്നും വിളിച്ചു പിന്നാലെ ചെല്ലുന്നുണ്ടായിരുന്നു.. അവര് അവിടന്ന് സംസാരിക്കലും ചിരിയും ഒക്കെ ജോർ ആയിരുന്നു.. "ന്താടാ ഇത് നമ്മടെ ആൽബിയും ആയിട്ട് അവള് ഇത്രേം കൂട്ടുണ്ടായിരുന്നോ.... ഇവര് രണ്ടുപേരും കാലങ്ങൾക്ക് മുന്നേ പരിജയം ഉള്ള മാതിരി ആണല്ലോ...സംസാരം ഒക്കെ... ആ കാഴ്ച കണ്ടതും എന്റെ ചുണ്ടിൽ ചെറുതായി ഒരു പുഞ്ചിരി വിടർന്നു.... "മോനെ.. ജോണേ അന്റെ പെണ്ണിനെ നിന്നെക്കാൾ മുന്നേ നമ്മടെ ഇച്ചായൻ വളച്ചുട്ടോ 😆.... എന്നിട്ട് നീ ഇവിടെ അതും നോക്കി ചിരിച്ചോണ്ട് ഇരുന്നോ..... മുന്നി അത് പറഞ്ഞപ്പോഴും എനിക്ക് സങ്കടം ഒന്നും തോന്നില്ല സന്തോഷം മാത്രം.

ഐഷ അവന്റെ അടുത്ത് നിന്ന് പോയതും ഞാൻ അവനെ ലക്ഷ്യമാക്കി കുതിച്ചു.എന്നെ കണ്ടതും അവൻ എന്തോ ദേഷ്യം ഉള്ളത് പോലെ മുഖവും വീർപ്പിച്ചു അവിടെ നിന്നും ക്ലാസ്സിലേക്ക് നടന്നു... ഏകദേശം രണ്ടുമൂന്ന് ദിവസം അവന് ഇങ്ങനെ തന്നെയായിരുന്നു.. അവനോട് എന്നാ കാര്യം എന്ന് തിരക്കാൻ അവന്റെ വീട്ടില് പോയപ്പോഴും ഞാൻ അവിടെ ചെന്ന പാടെ അവൻ വീട്ടിന്ന് ഇറങ്ങി പോയി.... ഇവനിത് എന്നാ പറ്റിയെ കർത്താവെ.. ഞാൻ അവനെ എപ്പോ കാണുമ്പോയും എന്നെ അവോയ്ഡ് ചെയ്യുകയായിരുന്നു.. എന്നോട് അവൻ എത്ര അകലുമ്പോഴും ഐഷയുമായി അടുത്ത് കൊണ്ടിരുന്നു.. ആ ഇടക്കാ അവള് എന്നെ കാണാൻ വേണ്ടി വന്നത്.. "ജോൺ എനക്ക് അന്നോട് ഒരു കാര്യം ചോയിക്കന് ഇണ്ടേന്.. ഒന്ന് വരുവോ.... മ്മ്ഹ്.. എന്നാ.. "അത് പിന്നെ ആൽബിച്ചയന്റെ പേഴ്സിൽ ഒരാള്ടെ ഫോട്ടോ ഇണ്ടായിരുന്നല്ലോ.. അത് ആരാ.. അധികവും അത് എടുത്തു നോക്കണ കാണാ...... ഞാൻ ചോയ്ക്കുമ്പോ എനിക്ക് ആ ഫോട്ടോ കാണിച്ചും തരാറില്ല.. ഇച്ചായന്റെ ഗേൾഫ്രണ്ട് മറ്റോ ആണോ.. അവൾ അത് ചോദിച്ചതും ഞാൻ ഒരുനിമിഷം സ്തംബനായി നിന്നും ആ നിമിഷം ഒരുപാട് ഓർമ്മകൾ എന്നിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു.. അത്..... ജൂലി.. ജൂലി ആന്റണി.. എനിക്കറിയാമായിരുന്നു എന്നെങ്കിലും അവളെ കുറിച്ച് നീ തിരക്കും എന്ന്..

അങ്ങനെ എന്റെ ഇത്രയും നാൾ മനസ്സിൽ ഒതുക്കിയ സംശയം എനിക്ക് ഇന്ന് തീർക്കണം.നമ്മക്ക് ക്ലാസ്സ്‌ കയിഞ്ഞ് ഒരു സ്ഥലം വരെ പോവാം അങ്ങനെ ഈവെനിംഗ് ആയപ്പോ ഞാൻ അവളെയും കൂട്ടി ഒരു സ്ഥലം വരെ പോയി.... "ഇതെങ്ങടാ ജോണേ ഇയ്യ് എന്നെ കൊണ്ടോവണെ... ഏഹ്... നിനക്കവളെ കാണണ്ടേ ഐഷ ദേ അതാ ഞങ്ങടെ ജൂലി... നീ ഒട്ടും പ്രതീക്ഷിച്ചു കാണില്ലല്ലേ.. ഞാൻ നിന്നെ ഈ സെമിത്തേരി യിലേക്ക് കൊണ്ടുവരും എന്ന്.. അതെ ഐഷ അവള് പോയി.. ഞങ്ങളോട് ഒരു വാക്ക്... ഒരു യാത്ര പോലും ചോദിക്കാതെ.. പോവാണ് എന്ന് പോലും.. പ.. പറയാതെ.. അവള്... ആ വാക്ക് എനിക്ക് പറഞ്ഞു അവസാനിപ്പിക്കാൻ കഴിഞ്ഞില്ല.. വിക്കി വിക്കി ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞു.. അവള് മരിച്ചു... അവളുടെ കല്ലറയുടെ മേൽ ഉള്ള ഫോട്ടോ കണ്ടതും ഐഷ പ്രതിമ കണക്കെ നിൽപുണ്ടായിരുന്നു.. "ജോൺ...ഇത്.. ഇതെങ്ങനെ... ഒരു ആശ്ചര്യത്തോടെ അവൾ എന്റെ മുഖത്തെക്ക് നോക്കി.. ഒരിക്കലും അവൾ മരിച്ചു എന്ന വർത്ത കേട്ടല്ല അവള് ഞെട്ടിയത് അതിന്റെ കാരണം മറ്റൊന്നായിരുന്നു........... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story