💕ഐഷ 💕: ഭാഗം 8

aysha

രചന: HAYA

"ജോൺ...ഇത്.. ഇതെങ്ങനെ... ഒരു ആശ്ചര്യത്തോടെ അവൾ എന്റെ മുഖത്തെക്ക് നോക്കി.. ഒരിക്കലും അവൾ മരിച്ചു എന്ന വർത്ത കേട്ടല്ല അവള് ഞെട്ടിയത് അതിന്റെ കാരണം മറ്റൊന്നായിരുന്നു... "ജോൺ...ഈ മുഖം.. ഇത് ശെരിക്കും എന്നെ എന്നെ മാതിരി തന്നെ ഇണ്ടല്ലോ😳.. ശെരിക്കും ഇത് ആരാ... അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം നിറഞ്ഞ കണ്ണുനീര് മെല്ലെ തുടച്ചു ഞാൻ പറയാൻ തുടങ്ങി.. ഏകദേശം കുറെ വർഷങ്ങൾക്ക് മുൻപ് നീ ഇപ്പൊ കാണുന്ന ആൽബിയല്ലായിരുന്നവൻ.. പന്ത്രണ്ടാം വയസിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അത്രക്ക് സ്നേഹിച്ചിരുന്ന അവന്റെ അമ്മച്ചിടെ മരണം.. കളിയും ചിരിയുമൊക്കെയായി ജീവിച്ചിരുന്ന ഞങ്ങടെ ആൽബിയെ ആകെപാടെ മാറ്റുകയായിരുന്നു.. അവന്റെ അപ്പച്ചൻ ഒരു അഡ്വക്കേറ്റ് ആയത് കൊണ്ട് തന്നെ ജോലി തിരക്കും കാരണം അദ്ദേഹം വീട്ടില് അധിക സമയമൊന്നും സ്പെൻഡ്‌ ചെയ്യാറില്ല.. അവന്റെ കൂടെ എപ്പോളും ഉണ്ടായിരുന്ന അവന്റെ അമ്മച്ചികൂടെ പോയപ്പോ ശെരിക്കും അവിടെ അവൻ തനിച്ചായി.. അതിന് ശേഷം അവൻ എന്നോട് പോലും മിണ്ടാറില്ല. ആകെ ഡിപ്രെഷൻ അടിച്ചു ഒരൊറ്റ മുറിയിൽ തന്നെ മാസങ്ങളോളം കഴിച്ചുകൂട്ടി..

സെർവെൻറ് ഡെയിലി ഫുഡ്‌ ഉണ്ടാക്കി ഡോറിന് മുന്നിൽ വെക്കും അത് കയിച് പ്ലേറ്റ് ഡോറിന് വെളിയിൽ തന്നെ കൊണ്ടുപോയി വെക്കും ആന്റിടെ മരണശേഷം അവൻ ആ മുറിയിൽ നിന്നും പുറത്തിറങ്ങിയതേ ഇല്ലാ...അവന്റെ ഈ അവസ്ഥ കണ്ട് അവന്റെ അപ്പച്ചനും ആകെ തകർന്നു പോയിരുന്നു.കോടതിയിലൊന്നും പോവാതെ വീട്ടില് തന്നെ അദ്ദേഹവും ഇരിപ്പായി..അങ്ങനെ ഞങ്ങടെ വല്യമ്മച്ചിടെ നിർബന്ധപ്രകാരം അവന്റെ അപ്പച്ചൻ പുതിയൊരു കല്യാണം കഴിക്കാൻ നിർബന്ധിതനായി പുള്ളിക്ക് വല്യ താല്പര്യം ഒന്നുല്ലേലും ആൽബിടെ ഭാവി ഓർത്ത് പുള്ളി ലിസന്റിയെ മാര്യേജ് ചെയ്തു. അവർക്ക് ഒരു മകൾ കൂടി ഇണ്ടായിരുന്നു. അവരുടെയും രണ്ടാം വിവാഹം ആയിരുന്നു... അങ്ങനെ ആ പെൺകൊചിനെയും കൂട്ടിയാണ് ലിസാന്റി അവന്റെ വീട്ടിലേക്ക് കേറി വന്നത്. ഇതൊക്കെ ആൽബിടെ നന്മക്കായി ചെയ്തതാണേലും ശെരിക്കും അവന് ഇത് ഉള്ളിൽ ഭയങ്കര ദേഷ്യം ആണ്‌ ഉണ്ടാക്കിയത്. അങ്ങനെ ആ പെൺകൊച്ചു ദിവസവും ഓരോ കുശലവും ചോദിച്ചു അവന്റെ മുറിയിലേക്ക് കേറി ചെല്ലും..

കാണാൻ നല്ല ചന്തം ഒക്കെ ഉള്ള ഒരു ചെറിയ വായാടി.. അവനെക്കാൾ രണ്ട് വയസ്സ് എങ്ങാൻ പ്രായം കുറവാണ് അവൾക്ക്.... പക്ഷെ അവനു ഓരോന്ന് പറഞ് അവളെ ഓടിച്ചു വിടും അവനു അവരോട് രണ്ടാളോടും ദേഷ്യം ആയിരുന്നു. ലിസാന്റി ആണേലും അവനെ നല്ലപോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അവനിഷ്ടപ്പെട്ട ഫുഡ്‌ അവരോടൊക്കെ ചോദിച്ചു ഉണ്ടാക്കി കൊടുക്കലും ഒക്കെയായി പക്ഷെ അവന് ഒരക്ഷരം അവരോട് സംസാരിച്ചില്ല... ഞാനും പോളും നോയലും ഒക്കെ ഡെയിലി അവനെ കാണാൻ പോവാറുണ്ട്. പക്ഷെ പതിവ് പോലെ അവൻ പുറത്തിറങ്ങാറില്ല.. പക്ഷെ ആന്റി ഞങ്ങൾക്ക് ഓരോന്ന് വച്ചുണ്ടാക്കി തരും.. കൂടാതെ അവളും ഞങ്ങളോടൊക്കെ പെട്ടന്ന് അങ്ങ് കൂട്ടായി.. എപ്പോളും ഇങ്ങനെ വാ തോരാതെ സംസാരിച്ചോണ്ടിരിക്കുന്ന അവളെയും ലിസാന്റിയെയും ഒക്കെ പിന്നീട് ഞങ്ങളും ഇഷ്ടപ്പെട്ടു തുടങ്ങി.. അങ്ങനെ ആ പെൺകൊച്ചു എന്നും അവനെ വന്ന് കാണും ചുമ്മാ കൊറേ സംസാരിക്കും എത്ര അവൻ വഴക്ക് പറഞ്ഞാലും പിന്നേം പിന്നേം അങ്ങോട്ട്‌ തന്നെ പോവും.. അവസാനം ലിസാന്റിയോട് അവൻ കനപ്പിച്ചു ഒരു വർത്താനം പറഞ്ഞു.

"നിങ്ങള് എനിക്ക് എത്രയങ് വച്ചുണ്ടാക്കി തന്നാലും എന്റെ അമ്മച്ചിടെ സ്ഥാനം ഞാൻ നിങ്ങൾക്ക് തരില്ലെന്ന്.... അത് അവരെ ഒരുപാട് വേദനിപ്പിച്ചു. അവര് അവിടുന്ന് പോകാണെന്ന് പറഞ്ഞപ്പോ..ആൽബിടെ അപ്പച്ചനും മറുത്തൊന്നും പറഞ്ഞില്ല... അങ്കിളിനും അവരെ പതിയെ ഇഷ്ടപ്പെട്ടു വരുവായിരുന്നു പക്ഷെ അവനു വേണ്ടിയല്ലേ രണ്ടാമത് ഒരു വിവാഹം കഴിച്ചത് അവനു ഇഷ്ടമല്ലേൽ പിന്നെ എന്ത്‌ ചെയ്യാനാ... അവര് രണ്ടാളും പോവുമ്പോ ഞങ്ങൾക്കും എന്തെന്നില്ലാത്ത സങ്കടം ആയിരുന്നു.... പക്ഷെ അവര് പോയതൊന്നും ആൽബി അറിഞ്ഞിരുന്നില്ലെന്ന് സാരം. അങ്ങനെ രണ്ട് ദിവസം ആയിട്ടും അവളെ കാണാഞ്ഞിട്ട് അവനു ശെരിക്കും മിസ്സ്‌ ചെയ്യാൻ തുടങ്ങി അവരെ രണ്ടു പേരെയും കാണാഞ്ഞോണ്ട് അങ്ങനെ അന്ന് ആദ്യം ആയിട്ടാണ് അവൻ ആ റൂമിൽന്ന് വെളിയിലോട്ട് വന്നത്. അതും ആന്റിയെയും അവളെയും തിരക്കി.. അവൻ അവന്റെ അപ്പച്ചന്റെ അടുത്ത് ചെന്ന് ഒരുപാട് കരഞ്ഞു അവരെ തിരിച്ചു വിളിക്കണം എന്ന് പറഞ്ഞു.

അന്നെ പിന്നെ അവൻ ആന്റിയെ പതിയെ ഇഷ്ടപ്പെടാൻ തുടങ്ങി... അവളെയും അവള്ടെ പേര് ജൂലിയെന്നായിരുന്നു.... അവന്റെ കുടുംബത്തെ അവൻ തിരിച്ചു പിടിച്ചു. പിന്നീട് ആൽബി ശെരിക്കും ജൂലിയുടെ സഹോദരനായി മാറികഴിഞ്ഞിരുന്നു. ഒരുതരത്തിൽ അവളായിരുന്നു അവന്റെ ലോകം എന്ന് തന്നെ പറയാം... പതിയെ പതിയെ ലിസന്റിയും അവന്റെ അമ്മച്ചിടെ സ്ഥാനം ഏറ്റെടുത്തു. വളരെ ഹാപ്പിയായിട്ടാ അവര് ജീവിച്ചത്. ആൽബിയെ പോലെത്തന്നെ ഞങ്ങൾക്കൊക്കെ ജൂലി പെങ്ങളെ പോലെയായിരുന്നു.... അല്ല പെങ്ങൾ തന്നെയായിരുന്നു എന്നായിരിക്കും കറക്റ്റ്.. പക്ഷെ ഞങ്ങടെ സന്തോഷം ഒന്നും അധിക കാലം നീണ്ടുനിന്നില്ല... അത് പറയലും എന്റെ കണ്ണുകൾക്ക് കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. ഞാൻ അവിടെ നിന്നും പൊട്ടികരയാൻ തുടങ്ങി. "ജോൺ... ജൂലിക്ക്.. ജൂലിക്ക് എന്താ പറ്റിയെ.... ഒരു ആകാംഷയോടെ അവള് ചോദിച്ചു. അവള് സൂയിസൈഡ് ചെയ്തു.. "എന്താ... സൂയിസൈഡോ.. അതിന് മാത്രം ആ കുട്ടിക്ക് എന്തേലും പ്രോബ്ലം ഉണ്ടായിരുന്നോ.. അറിയില്ല.... എന്റെ അറിവിൽ ഒന്നും തന്നെയില്ല.

അവള് എന്ത്‌ ചെറിയ കാര്യം കൂടി ആണേൽ പോലും എന്നോടല്ലേൽ ആൽബിയോട് ഷെയർ ചെയ്യാറുള്ളതാ.. പക്ഷെ ഞങ്ങളോട് ഒന്നും പറഞ്ഞില്ല. അവള്ടെ ഡയറിയും ഞാൻ മുഴുവനും പരിശോദിച്ചായിരുന്നു പക്ഷെ.... അതിലൊന്നും ഒന്നും തന്നെ ഇല്ലായിരുന്നു. പക്ഷെ എനിക്ക് ഒന്ന് ഉറപ്പാ അവള് ഒരിക്കലും ആത്മഹത്യാ ചെയ്യില്ല ഉറപ്പാണ്.. "പിന്നെ... ഇതെങ്ങനെ.... യെസ്... ഇത് സൂയിസൈഡ് അല്ല. മർഡർ... ആണ്‌. പക്ഷെ ആര് എന്തിന്.. അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിൽ ഉണ്ടായിരുന്നു. അതിന്റെ ഒക്കെ കാരണം എനിക്ക് അറിയണമായിരുന്നു.. അവളെ കൊല്ലാൻ മാത്രം എന്തോ രഹസ്യം അവളിലുണ്ട്.അല്ലേൽ അവളോട് ശത്രുതയുള്ള ആരോ.... ഓരോ രാത്രിയിലും എന്റെ ഉറക്കം കെടുത്തുന്ന ആ ചോദ്യങ്ങൾ എന്നെ എന്നും വേട്ടയാടികൊണ്ടിരുന്നു.അങ്ങനെയാണ് വല്യമ്മച്ചി നാട്ടീന്ന് വിളിച്ചപ്പോ ഒന്നും ആലോചിക്കാതെ ഞാൻ നാട്ടിലേക്ക് പുറപ്പെട്ടത്. ആ ഇടക്കാണ് ആ ഷെൽഫിൽ നിന്നും നമ്മടെ ആ പഴയ ക്ലാസ്സ്‌ഫോട്ടോ എന്റെ കയ്യിൽ കിട്ടിയത്.. കൂടാതെ നിന്റെ ഈ മുഖവും എന്റെ കണ്ണിൽ ഉടക്കി. ഞാൻ നിന്നെ ആദ്യമായി കണ്ട അന്ന് എനിക്ക് ഒരു ഷോക്ക് ആയിരുന്നു.

ഇതെങ്ങനെ കാണാൻ ഒരാളെ പോലെ ഏകദേശം ഒക്കെയുള്ള മറ്റൊരാളെ ഒക്കെ നമ്മക്ക് കണ്ട് കിട്ടും.. പക്ഷെ ഇത്.. ഇതെങ്ങനെ.. ഒരു അച്ചിൽ വാർത്ത പോലെ രണ്ട് മുഖങ്ങൾ.. നിന്റെ തലയിലെ ഈ തട്ടം മാറ്റിയാൽ ഏകദേശം നിങ്ങളെ തമ്മിൽ മാറിപോവും... അന്ന് മുതൽ ഞാൻ നിന്നെ വീക്ഷിക്കാൻ തുടങ്ങി.. നിന്റെ സംസാരം പെരുമാറ്റം ഒക്കെ അവളെ മാതിരി തന്നെയായിരുന്നു. എല്ലാരോടും പെട്ടന്ന് കൂട്ടാവുന്ന പെട്ടന്ന് ദേഷ്യം വരുന്ന സ്വാഭാവം.. പക്ഷെ എവിടെയൊക്കെയോ അതിന്റെതായ ചെറിയ ഡിഫറെൻറ്സും ഇല്ലാതില്ല.... അത് സ്വാഭാവികമായും ഉണ്ടാവുമല്ലോ.. ഇത് ഒരു യാതൃശ്ശികമായി എനിക്ക് തോന്നിയ കാര്യമായി എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ഇതിനു പിന്നിൽ എന്തോ ഒരു കാര്യം ഉണ്ട്.. അങ്ങനെ ഒരിക്കൽ ജൂലിക്ക് ഭയങ്കര പനിആയോണ്ട് കുറച്ചു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു. അവളെ കാണാൻ ഞാനും ആൽബിടെ കൂടെ ഹോസ്പിറ്റലിൽ പോയിരുന്നു. അവിടെ വെച്ച് ഡോക്ടർ അഹ്മദ് അലി..

എന്റെ പപ്പയുടെ കൂടെ വർക്ക്‌ ചെയ്തിരുന്ന ആളായിരുന്നു കൂടാതെ പപ്പയുടെ വളരെ അടുത്ത ഒരു ഫ്രണ്ട് കൂടിയായിരുന്ന .. അദ്ദേഹത്തെ ആഗാസ്മികമായി കണ്ടത്.. ഓരോ കുശല ചോദ്യത്തിനിടയിൽ എന്തിനാ വന്നത് എന്ന് കൂടി അദ്ദേഹം തിരക്കി. ഞാൻ വന്ന കാര്യം പറഞ്ഞു ജൂലിയെ ചൂണ്ടി കാണിച്ചു കൊടുത്തു.. പക്ഷെ അവള് പുള്ളിയെ കണ്ടില്ലാട്ടോ ഞാൻ ദൂരെന്ന് കാണിച്ചു കൊടുത്തതായിരുന്നു... പുള്ളി ജൂലിടെ തൊട്ടരികിൽ നിൽക്കുന്ന ലിസാന്റിയെ കണ്ടതും ആന്റിയെ എവിടെയോ കണ്ട് മറന്ന മുഖം പോലെ ഉണ്ടെന്ന് പറഞായിരുന്നു.. പക്ഷെ അപ്പൊ ഓർമ്മ കിട്ടിയില്ല പോലും..അത് അവരുടെ മകൾ ആണോ എന്ന് കൂടി തിരക്കി.. ഞാൻ അതെ എന്ന് പറഞ്ഞു.. പക്ഷെ ഞാനത് അത്ര കാര്യം ആക്കിയില്ല. അന്ന് വീട്ടിൽ തിരിച്ചെത്തി ഏകദേശം ഒരു രാത്രി 10.00ആയപ്പോ.. അഹ്മദ് ഇക്കാടെ ഫോൺ കാൾ വന്നു.. ഇതെന്താ ഈ പാതിരാത്രി എന്ന് മനസ്സിൽ വിചാരിച്ചു ഫോൺ അറ്റൻഡ് ചെയ്തു.. ഹലോ... ഇതെന്നാ ഇക്ക ഈ പാതിരാത്രി.. പപ്പ വല്ലോം വിളിക്കാൻ പറഞ്ഞെയാന്നോ.. പപ്പയുണ്ടോ അവിടെ.... "അഹ്.. ജോൺ.. ഹേയ്.. നോ.. നോ.. പപ്പ കാൾ ചെയ്യാൻ പറഞ്ഞതൊന്നുവല്ല..

എനിക്ക് ഒരു കാര്യം അന്വേഷിച് അറിയണം എന്ന് തോന്നി അതോണ്ട് ജസ്റ്റ്‌ ഒന്ന് കാൾ ചെയ്തു... അത് പിന്നെ മറ്റൊന്നുവല്ല.. നീ രാവിലെ ഒരു ലേഡിയെ കാണിച്ചു തന്നില്ലേ നമ്മള് ഹോസ്പിറ്റലിൽ വച്ച് കണ്ടപ്പോ.. അത് തന്റെ ആരായിട്ടുവരും.. പിന്നെ അവരുടെ കൂടെ ഉള്ള ആ പെൺകൊച്ചു ... മറ്റേത് ആൽബി അവനെ എനിക്കറിയാം.. നിന്റെ വീട്ടില് വച്ച് പരിജയപ്പെട്ടിട്ടുണ്ട്.. ഒഹ് ലിസാന്റിയെ കുറിച്ചാണോ... അത് നമ്മടെ തോമസേട്ടന്റെ.. സെക്കന്റ്‌ വൈഫ്‌ ആണ്‌. ആ പെൺകുട്ടി.. അത് അവരുടെ മകൾ ആണ്‌... ജൂലി..ആദ്യത്തെ മാര്യേജിൽ ഉണ്ടായ കൊച്ച.. "താൻ എന്തൊക്കെയാ ഈ പറയുന്നേ.... അത് അവരുടെ മകൾ ആണെന്നോ.. നോ.. അല്ല ജോൺ ഐആം ഷുവർ.. അത് ഒരിക്കലും അവരുടെ മകൾ അല്ല... എനിക്ക് അറിയാം അവരെ ഇതിനു മുൻപ് ഞാൻ പല പ്രാവശ്യം കണ്ടിട്ടുണ്ട്.... ഇക്കാ.. എന്തൊക്കെയാ ഈ പറയണേ.. ജൂലി.. അവള് ലിസാന്റിയുടെ മകൾ തന്നെയാ.... "ജോൺ.. തനിക്ക് ഒന്നും അറിയില്ല....

ഒന്നും.. തന്നെ.. കാരണം താൻ ഈ പറയണ ലിസ എന്നുള്ള പേരുപോലും അവരുടെ യഥാർത്ഥ പേരുപോലും അല്ല എന്നുള്ളതാണ് സത്യം.... ഇന്ന് രാവിലെ അവരെ കണ്ട മുതൽ ഞാൻ ആ മുഖം എന്റെ ഓർമ്മകളിൽ നിന്നും എത്രയോ നിമിഷങ്ങൾ എടുത്തു ഓർത്ത് എടുത്തതാണ്... എനിക്ക് അറിയാവുന്ന പലരെയും വിളിച്ചു കൺഫോം ചെയ്തിട്ട ഞാൻ തന്നെ ഇപ്പൊ കാൾ ചെയ്ത്... താൻ ഇപ്പൊയും പറയുന്നുണ്ടല്ലോ അവരുടെ മകൾ തന്നെയാണ് അതെന്ന്.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ജോൺ.. തനിക്ക് അവരുടെ പാസ്റ്റിനെ കുറിച്ച് എന്തേലും അറിയാമായിരുന്നോ.. എന്തേലും അറ്റ്ലീസ്റ്റ് ആ സ്ത്രീയുടെ ഫസ്റ്റ് ഹസ്ബൻഡ് ആരാണ് എന്നെങ്കിലും... അദ്ദേഹത്തിന്റെ ചോദ്യത്തിനു മുൻപിൽ വെറും മൗനം മാത്രമായിരുന്നു എന്റെ കയ്യിൽ ഉത്തരം.. ശെരിയാണ് തോമസേട്ടന്റെ ഭാര്യ എന്നതിലുപരി അവരെ കുറിച്ച് ഞങ്ങൾക്ക് ആർക്കും ഒന്നും അറിയില്ല...ഒന്നും.. അതിനെ കുറിച്ച് ചോദിച്ച പോലും അവര് അതൊന്നും ഓർക്കാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ഇടക്ക് ജൂലി പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്........... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story