💕ഐഷ 💕: ഭാഗം 9

aysha

രചന: HAYA

അദ്ദേഹത്തിന്റെ ചോദ്യത്തിനു മുൻപിൽ വെറും മൗനം മാത്രമായിരുന്നു എന്റെ കയ്യിൽ ഉത്തരം.. ശെരിയാണ് തോമസേട്ടന്റെ ഭാര്യ എന്നതിലുപരി അവരെ കുറിച്ച് ഞങ്ങൾക്ക് ആർക്കും ഒന്നും അറിയില്ല...ഒന്നും.. അതിനെ കുറിച്ച് ചോദിച്ച പോലും അവര് അതൊന്നും ഓർക്കാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ഇടക്ക് ജൂലി പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് ഇതിന്റെ ഉത്തരം കണ്ടെത്തണം..... ഞാൻ അത് പറഞ്ഞു അവസാനിപ്പിക്കലും ആൽബിയും പോളും നോയലും ഒക്കെ അവിടെ എത്തിയിരുന്നു.ജൂലിടെ കല്ലറ കണ്ടതും ആൽബിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇതൊക്ക നോക്കി ഒരു പ്രതിമ കണക്കെ ഐഷയും... നേരം ഇരുട്ടിയപ്പോ ഞങ്ങളൊക്കെ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു.. അതിനിടയിൽ ഐഷ ഞാൻ പറഞ്ഞു നിർത്തിയതിന്റെ ബാക്കി പറയാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു.... ഐഷ എന്റെ ബുള്ളറ്റിലായിരുന്നു കയറിയത്. അതിന്റെ ബാക്കി കേക്കാതെ അവള് വിടണ ലക്ഷണം ഇല്ലന്ന് തോന്നിയപ്പോ ഞാൻ ബാക്കി പറഞ്ഞു തുടങ്ങി. ഞാൻ തനിക്ക് ഒരു ചെറിയൊരു സ്റ്റോറി പറഞ്ഞുതരാം..... ഒരു സ്ഥലത്ത് ഒരു വലിയൊരു നാട്ടുപ്രമാണി ഉണ്ടായിരുന്നു..

കോടാനുകോടി സ്വത്തിന് അവകാശം ഉള്ള ആൾക്കാരൊക്കെ നല്ല പോലെ ബഹുമാനിക്കുന്ന എല്ലാർക്കും കുറച്ചു പേടി ഒക്കെ ഉള്ള ഒരു മനുഷ്യൻ... വല്യേടത്ത് ഇട്ടിച്ചൻ.. പുള്ളിക്ക് ഈ സ്വത്തുകൾ ഒന്നും അനുഭവിക്കാൻ ഒരു അവകാശി ഉണ്ടായിരുന്നില്ല.പക്ഷെ ഒരു രണ്ട് വർഷം കഴിഞ്ഞപ്പോ... അങ്ങേർക്ക് എല്ലാത്തിനും അവകാശിയായി ഒരു ആൺകുട്ടി പിറന്നു.. ഇമ്മാനുവൽ എന്ന് പേരും വെച്ചു.. കിട്ടാതെ കിട്ടിയ ഏക മകൻ ആയത് കൊണ്ടുതന്നെ അവനെ അവരൊക്കെ കണ്ണിലെ കൃഷ്ണമണി പോലെയാ കൊണ്ട്നടന്നെ.. അവന് ഒരു കുറവും അവര് വരുത്തിയില്ല പോരാത്തതിനു ചെറുവാക്ക് കൊണ്ടുപോലും അവനെ ആരും നോവിക്കപോലും ചെയ്തില്ല.ഉപരിപടനത്തിനായി അവനെ മനസ്സില്ലമനസ്സോടെ ആണേലും അവന്റെ അപ്പച്ചന് മറ്റൊരിടത്തേക്ക് പറഞ്ഞയക്കേണ്ടി വന്നു. പക്ഷെ അവിടെ ചെന്നതും അവന്റെ ജീവിതം ആകെ മാറിമാറിയുകയായിരുന്നു.. കോളേജ് ലൈഫ് ഒക്കെ അവൻ അടിച്ചു പൊളിച്ച ജീവിച്ചത്.. പക്ഷെ അവന്റെ ജീവിതത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഒരഥിതി കടന്നുവന്നു. അതും അവൻ പോലും അറിയാതെ.. അവള് അവന്റെ ജീവിതത്തിലേക്ക് വന്ന് ചേരുകരയായിരുന്നു.

അവന്റെ ഉറ്റ സുഹൃത്തായ ജാസിലിന്റെ മാര്യേജ് ആരും അറിയാതെ രഹസ്യമായി രജിസ്റ്റർ ഓഫീസിൽ വെച്ച് നടത്താൻ അവര് കൂട്ടുകാര് തീരുമാനിച്ചു.. ആ പെണ്ണിന്റെ വീട്ടുകാര് മറ്റൊരു കല്യാണത്തിന് നിർബന്ധിക്കുന്നത് ആയിരുന്നു അതിന് കാരണം.. അങ്ങനെ ഇമ്മാനുവൽ അവളെ ആരും കാണാതെ അവളുടെ വീട്ടീന്ന് ഇറക്കി .. രജിസ്റ്റർ ഓഫീസിൽ കൊണ്ടുവന്നു.. ആ സമയം ആവുമ്പോയേക്കും ജാസിലും മറ്റു നാലഞ്ചു ഫ്രണ്ട്സും അവിടെ എത്തിച്ചേർന്നിരുന്നു. അപ്പോഴാ അപ്രതീക്ഷിതമായി അവന്റെ ബാപ്പ ഈ വിവരം ഒക്കെ അറിഞ്ഞു അങ്ങോട്ട്‌ വന്നത്...അവരുടെ കൂട്ടത്തിൽ തന്നെ ഉള്ള ആരോ കൂടെനിന്ന് ഒറ്റിയതായിരുന്നു... അയാളെ അത്യാവശ്യം അവനു പേടിഉള്ളത് കൊണ്ടുതന്നെ പുള്ളി വിളിച്ചപ്പോ അവന് അവളെ കുറിച്ച് പോലും ആലോചിക്കാതെ അങ്ങേരോടൊപ്പം ഇറങ്ങി പോയി.. ആ പെൺകൊച്ചു ഇതൊക്കെ കണ്ട് ആകെ വല്ലാണ്ടായിരുന്നു. അവള് അവിടെ തന്നെ ഓർമ്മകെട്ട് വീണു.അവനിങ്ങനെ ചെയ്യുമെന്ന് അവര് ആരും തന്നെ പ്രതീക്ഷിച്ചില്ല.അവരൊക്കെ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി.. കുറച്ചു കഴിഞ്ഞപ്പോ അവൾക്ക് ബോധം വന്നിരുന്നു.

എന്നാപിന്നെ അവളെ വീട്ടില് തിരിച്ചുകൊണ്ടുപോയി ഇറക്കി കൊടുക്കാന്ന് വിചാരിച്ചപ്പോ അവിടെ സംഭവം ആകെ വഷളായിരുന്നു.. അവളുടെ കുടുംബക്കാരൊക്കെ ഇതറിഞ് ആകെ കലിപിടിച്ചു നിക്കായിരുന്നു. അവര് വിചാരിച്ചു വച്ചേക്കണേ ഇവരുടെ വിവാഹം കഴിഞ്ഞു എന്നായിരുന്നു. അതിലും നല്ലത് ആരോ അങ്ങനെ അവരെ ഒക്കെ പറഞ്ഞു ധരിപ്പിച്ചിരുന്നു എന്നായിരിക്കും .ഇതിനു പിന്നിൽ ആരോ കളിക്കുന്നുണ്ടായിരുന്നു....എതോ ചതിയുടെ മുഖംമൂടി ധരിച്ച ആരോ... അങ്ങനെ ആകെ പ്രശ്നത്തിൽ ആയ അവന്റെ ഫ്രണ്ട്സ് ഒക്കെ കൂടി ഒരു തീരുമാനത്തിൽ എത്തി.. അവളെ തല്കാലം ആരും അറിയാതെ ഇമ്മാനുവലിന്റെ വീട്ടില് താമസിപ്പിക്ക.. അവനു കോളേജിന്റെ സമീപത്തായി ഒരു വീട് വാങ്ങിച്ചു കൊട്ത്തായിരുന്നു അവന്റെ അപ്പച്ചൻ... ഹോസ്റ്റലിൽ നിന്നും ഓരോ ദുഷിലങ്ങൾ പഠിക്കുവോ എന്ന ഭയം കാരണം.മറ്റു വഴി ഇല്ലാത്തത് കൊണ്ടും അവനാണ് അവളെ വീട്ടീന്ന് ഇറക്കി കൊണ്ടുവന്നത് എന്ന കാരണം കൊണ്ടും അവനതിനു സമ്മതിച്ചു..... വളരെ നല്ല സ്വാഭാവത്തിന്റെ ഉടമയായിരുന്നു അവൻ അതുകൊണ്ട് തന്നെ അവൾക്ക് അതികം പേടി ഒന്നും തോന്നില്ല... അങ്ങനെ അവര് അവിടെ ജീവിക്കാൻ തുടങ്ങി.... അപരിചിതരായ അവര് പിന്നെ മെല്ലെ പരിചിതർ ആവാൻ തുടങ്ങി.. വളരെ അടുത്ത ക്ലോസ് ഫ്രണ്ട്സ് ആയി മാറി.

ഒരുമിച്ചു കോളേജിൽ പോവുക പിന്നെ ഫിലിം കാണാൻ തിയേറ്ററിൽ.... ഫുഡ്‌ കഴിക്കാൻ പോവുക അവര് അടിച്ചുപൊളിച്ചു ജീവിച്ചു..പക്ഷെ ഒന്നും അതിരുകടന്നിരുന്നില്ല.പിന്നെ പിന്നെ ഇമ്മാനുവലിനു പതിയെ അവളെ ഇഷ്ടപ്പെട്ടു തുടങ്ങി... അവളുടെ ആ സംസാരവും ചെറിയ കാര്യത്തിനു വരെ പിണങ്ങി.. നിക്കണ സ്വാഭാവവും ഒക്കെ... അവൾക്കും തിരിച്ചു ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നു..പക്ഷെ അത് രണ്ടുപേരും തുറന്നു പറഞ്ഞില്ല.. ഇഷ്ടം ഉണ്ടായിട്ടും ഒരു നല്ല ഫ്രണ്ടിനെ പോലെ തകർത്തഭിനയിച്ചു എന്ന് തന്നെ പറയാം.. പക്ഷെ ഒരു ദിവസം അപ്രതീക്ഷിതമായി ജാസിൽ അവിടേക്ക് വന്നു.. അവന് അവള് അവിടെ ഉള്ള കാര്യം അറിയില്ലായിരുന്നു. അവൻ അവളെ അവിടെ കണ്ടതും ഇല്ലാ... അവന്റെ ബാപ്പയെ അവൻ പറഞ്ഞു മനസ്സിലാക്കി എന്നും അവനു അവളെ വേണം... പിന്നെ എവിടെയാ അവള് ഇപ്പൊ ഉള്ളെ അങ്ങനെ എന്തൊക്കെയോ അവൻ തിരക്കി.... പക്ഷെ ആ സമയത്തും ഇമ്മനുവലിനു പേടിയായിരുന്നു. അവള് ഒരുപക്ഷെ ഇവനെ കണ്ടാൽ ഇവന്റെ കൂടെ ഇറങ്ങി പോവുമോ എന്ന്.... അതോണ്ട് അവൻ അവളവിടെ ഉള്ള കാര്യം ഒന്നും തന്നെ അവനോട് പറഞ്ഞില്ല.

ജാസിൽ അതും പറഞ്ഞു അവിടെ നിന്നും ഇറങ്ങി.. അവൻ പോയി കയിഞ്ഞ് അവള് ആരാ വന്നേ എന്ന് ചോദിച്ചപ്പോ അത് ഏതോ അകന്ന ബന്ധുവാണ് എന്ന് അവൻ കള്ളം പറഞ്ഞു. ****** "ഇമ്മാനുവൽ............. എനിക്ക് ആ പോയ അയാളുടെ ശബ്ദം നല്ലപോലെ അറിയാം... ജാസിൽ അല്ലെ അത്.. ഞാൻ മേലെ നിന്ന് നോക്കിയപ്പോ അവൻ പോണത് കണ്ടിന്.... അത് പിന്നെ.. ഞാൻ... അവനു നിന്നെ.... നിന്നെ.. മാര്യേജ്.. അവന്റെ ബാപ്പ സമ്മതിച്ചു പോലും.. ഞാൻ അവനോട് വിളിച്ചു പറയാ നീ ഇവിടെ ഉള്ള കാര്യം. "ഞാൻ പോയാൽ നീ ഹാപ്പിയാണോ😔.... അവനെ ഞാൻ കണ്ടായിരുന്നു. അവൻ പോവുന്നേൽ മുന്നേ.. ഞാൻ കേട്ടു നിങ്ങൾ സംസാരിക്കണതൊക്കെ മേലെനിന്ന് ... നീ കരുതുന്നുണ്ടോ ഞാൻ അവന്റെ കൂടെ പോവുംന്ന് എനിക്ക് നിന്നെയാ ഇഷ്ടം.... ഒരു ദിവസം അവനു എന്നേം ഇട്ടേച് പോയതല്ലേ.. അപ്പൊ എന്നെ കുറിച്ച് അവന് ഒരുപ്രാവശ്യം എങ്കിലും ചിന്തിച്ചിട്ടുണ്ടോ.. അവനെയും വിശ്വസിച്ചിട്ട് ഇറങ്ങി വന്ന ഞാനാ വിഡ്ഢി... ഇനിപ്പോ ഇയ്യ് എന്നോട് ഇറങ്ങി പോവാൻ പറഞ്ഞാൽ അല്ലാതെ ഞാൻ ഇവിടെ നിന്നും എങ്ങിടും പോവൂല... അനക്ക് ഞാൻ ഒരുപക്ഷെ നല്ലൊരു ഫ്രണ്ട് ആയിരിക്കും..

പക്ഷെ എനിക്ക് നിന്നെ ഇഷ്ടായിരുന്നു.... ഒരു പ്രശ്നം വന്നാൽ അവൻ ഇനി എന്നെ ഇട്ടേച് പോവില്ലെന്ന് എന്താ ഉറപ്പ്.... ******** അങ്ങനെ അവൾ അവളുടെ ഇഷ്ടം തുറന്നു പറഞ്ഞു. അവനും അത് കേക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.അങ്ങനെ അവരുടെ പഠിത്തം ഏറെക്കുറെ കംപ്ലീറ്റ് ആയപ്പോ ആരും അറിയാതെ കുറച്ചു പേരെ സാക്ഷി നിർത്തി രജിസ്റ്റർ ഓഫീസിൽ വെച്ച് അവരുടെ മാര്യേജ് കഴിഞ്ഞു. ഈ കാര്യം അവന്റെ വീട്ടുകാര് ആരും അറിഞ്ഞില്ലായിരുന്നു.. പതിവ് പോലെ ഇമ്മാനുവൽ അവിടെ നിന്ന് ഇടക്ക് നാട്ടിൽ പോയി രണ്ട് ദിവസം അവിടെ നിന്ന് തിരിച്ചു വരും..പക്ഷെ ഒന്നും അധികകാലം ഒന്നും ഒളിപ്പിച്ചു വെക്കാൻ പറ്റില്ലല്ലോ ഒരു ഒന്നര വർഷം കഴിഞ്ഞപ്പോയെക്കും .. അവന്റെ വീട്ടുകാരും എല്ലാം അറിഞ്ഞു...പക്ഷെ ഇതിൽ ഏറ്റവും വലിയ പ്രശ്നം എന്തെന്നാ ആ സമയം ആ പെൺകുട്ടി എട്ടുമാസം പ്രെഗ്നന്റ് ആയിരുന്നു എന്നതാണ്.ഈ ഒരവസ്ഥയിൽ അവളെയും കൂട്ടി അവനെങ്ങും രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇതും അവരെ അടുത്ത് അറിയാവുന്ന ആരോ ചെയ്ത ചതിയായിരുന്നു.പക്ഷെ ആ പെൺകുട്ടിയെ അന്വേഷിച്ചു അവള്ടെ ഒരു ബന്ധുക്കളും അങ്ങോട്ട് വന്നില്ലായിരുന്നു..

സത്യം പറഞ്ഞ അവര് അന്വേഷിച്ചിട്ടും ഇവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്ന് പറയാം.. അവന്റെ അപ്പച്ചൻ അവിടെ വരുമ്പോയേക്കും മറ്റൊരു വാടകവീട്ടിലേക്ക് അവര് മാറിയിരുന്നു.. രണ്ട് മാസം കഴിഞ്ഞപ്പോ അവള് പ്രസവിച്ചു. പക്ഷെ...... "ജോൺ... പക്ഷെ.. ബാക്കി എന്ന.... അവള് മരിച്ചു പോയിരുന്നു.. അത് ഡോക്ടർ പറഞ്ഞതും മറുത്തൊന്നും പറയാതെ അവളെ ഒന്ന് കാണാൻ പോലും നിക്കാതെ ആ കുഞ്ഞിനേയും എടുത്തു അവൻ എങ്ങോട്ടോ പോയി.... കുറച്ചു കഴിഞ്ഞപ്പോ എങ്ങനെയോ വിവരം അറിഞ്ഞു അവളുടെ വീട്ടുകാരും എത്തിയിരുന്നു. ഒരു കുട്ടിയെ അവിടത്തെ ഡോക്ടർ അവള്ടെ വീട്ടുകാരെയും ഏല്പിച്ചു. "ജോണേ... താൻ എന്തൊക്കെയാ ഈ പറയണേ.. ആ കൊച്ചിനെയും കൊണ്ടല്ലേ അങ്ങേര് ഇറങ്ങി പോയത്... അവിടെയാണ് ഐഷ എന്റെ കണക്ക് കൂട്ടലുകളും അനേഷിച്ചരീതിയും ഒക്കെ മാറിമറഞ്ഞത്.. അവർക്ക് ജനിച്ചത് ഒരു കുട്ടിയായിരുന്നില്ല.. മൂന്നു കൂട്ടികളായിരുന്നു.. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയും... ആയിരുന്നു.. പക്ഷെ എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത കാര്യം അയാൾ എവിടെ അന്ന് അതിൽ ഒരു കുട്ടിയേയും എടുത്തു അവിടെ നിന്നും ഇറങ്ങിപോയി....

പുള്ളിയെയാ എനിക്ക് ഇനി കണ്ടുപിടിക്കേണ്ടത്.. "സത്യം പറഞ്ഞ ഈ സ്റ്റോറി കേട്ടിട്ട് എനിക്ക് തന്നെ വട്ട് പിടിക്കുന്നു.. ഇതെന്ത് കഥയാ... ഒന്നും മനസ്സിലാവണില്ല.. ഇനി ഞാൻ പറയണ കാര്യം കേട്ടാൽ നിനക്ക് എല്ലാം മനസ്സിലാവും. നിനക്ക് ആ പെൺകുട്ടിടെ പേര് അറിയണ്ടേ എന്നാ കേട്ടോ... ഫാത്തിമ.. നിനക്ക് അവരെ നല്ല പോലെ അറിയാം... ഞാൻ ആ പേര് പറയലും അവളുടെ മുഖഭാവം ആകെ മാറി.. "എന്താ.. എന്റെ ബാപ്പിച്ചിടെ പെങ്ങളോ... ഫാത്തിച്ചയെ കൊണ്ടാണോ ജോൺ നീ ഇത്ര നേരം പറഞ്ഞത്... ഞാൻ അവളെ നോക്കി പുഞ്ചിരിച്ച ശേഷം വീണ്ടും തുടർന്നു.. അല്ല.. ഐഷ ബാപ്പയുടെ സിസ്റ്റർ അതിനേക്കാൾ നല്ലത് തന്റെ ഉമ്മ എന്ന് പറയണതായിരിക്കും.. നീ ഇപ്പൊ പറഞ്ഞില്ലേ.. നോ.. ഐഷ അത് നിന്റെ ബാപ്പ അല്ല നിന്റെ ഉമ്മയുടെ ബ്രദർ ... അതാണ്‌ ശെരി.... "നിനക്ക് എന്താ ഭ്രാന്ത് ഉണ്ടോ... എന്തൊക്കെയോ പിച്ചുംപെയ്യും ഒക്കെ വിളിച്ചു പറയണത്.... നീ എന്നെ ചുമ്മാ പറ്റിക്കാൻ പറയുകയല്ലേ... ജോണേ.. മതിട്ടോ ഇതൊക്കെ സ്വല്പം കൂടുതലാ... നിനക്ക് ഞാൻ ഇത്രയും പറഞ്ഞത് ജോക്ക് ആയിട്ട് തോന്നിയോ ഐഷ.. എനിക്ക് അറിയാം നിനക്ക് ഇത് അക്‌സെപ്റ് ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ട് തോന്നും എന്ന് പക്ഷെ ഇതാണ് റിയാലിറ്റി...നിനക്ക് നിന്റെ ആ ട്വിൻസിസ്റ്റർ ആരാന്ന് അറിയണ്ടേ നീ ഇപ്പൊ കണ്ട് വന്നില്ലേ... ജൂലി... യെസ്...

നിങ്ങളുടെ രണ്ടാളെയും പെരുമാറ്റം ഫേസ്കട്ട്‌ ഒക്കെ കണ്ടപ്പോ എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു.. അങ്ങനെയാ ഞാൻ ഇത് കണ്ടുപിടിക്കാൻ തന്നെ തീരുമാനിച്ചതും നോയലിനെയും കൂട്ടി പലതും പലയിടത്തും പോയി അന്വേഷിച്ചതും... "ശെരി ഞാൻ അന്നെ വിശ്വസിക്കാം പക്ഷെ നീ എനിക്ക് ഒരു ചോദ്യത്തിന് ഉത്തരം നൽകണം. നീ പറയുന്ന പോലെ ഞങ്ങൾ ഫാത്തിമയുടെയും ഇമ്മനുവേലിന്റെയും മക്കൾ ആണെങ്കിൽ... ഞങ്ങടെ കൂടെ ജനിച്ചെന്ന് പറയുന്ന ആ ആൺകുട്ടി എവിടെ ... പിന്നെ ജൂലി എങ്ങനെ ലിസ എന്ന് പറയുന്ന ആ സ്ത്രീയുടെ മകൾ ആയി.. ഇതിനൊക്കെ ജോൺ നിന്റെ കയ്യിൽ ഉത്തരം ഉണ്ടോ.. ഏഹ്... പിന്നെ ഒരു കാര്യം കൂടി താൻ ഈ പറയണ ഫാത്തിമ മരിച്ചു എന്നല്ലേ പറഞ്ഞെ പക്ഷെ ഫാത്തിച്ച ഇപ്പോഴും അന്റെ വല്യഉമ്മായുടെ വീട്ടില് ഇണ്ട് ജീവനോടെ... വാട്ട്‌.... നീ എന്നാ പറഞ്ഞെ... അവര് ഇപ്പൊയും........... അതെങ്ങനെ............. 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story