ഭദ്ര: ഭാഗം 3

badhra

രചന: സ്‌നേഹ സ്‌നേഹ

പെട്ടന്നാണ് മുറിയിലെ ലൈറ്റു തെളിഞ്ഞത് മുറിയിൽ പ്രകാശം പരന്നതും ഭദ്രയെ കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ആൾ പിടഞ്ഞെഴുന്നേറ്റു.... മുന്നിൽ നിൽക്കുന്ന അനന്തുവിനെ കണ്ടതും ആ ആള് ഞെട്ടി.... സ്റ്റോർ റൂമിൽ തൻ്റെ അച്ഛനെ കണ്ടതും അനന്തുവും പകച്ചു...... അച്ഛാ..... അനന്തു ഞെട്ടലോടെ ഉറക്കെ വിളിച്ചു. മോനെ പതുക്കെ... നിൻ്റെ അമ്മ അറിഞ്ഞാൽ പിന്നെ നമ്മളെ രണ്ടാളേയും കൊന്ന് കൊലവിളിക്കും..... അനന്തുവിൻ്റെ അച്ഛൻ അടക്കിയ ശബ്ദത്തിൽ പറഞ്ഞു. ങും... ഞാനായിട്ട് അമ്മ ഒന്നും അറിയണ്ട അമ്മ ഉണരും മുൻപ് റൂമിലേക്ക് പോകാൻ നോക്ക് ....അനന്തു സ്റ്റോർ റൂമിലേക്ക് ഒതുങ്ങി നിന്നുകൊണ്ട് പറഞ്ഞു. നീയും മുറിയിലേക്ക് പോകാൻ നോക്ക് ഞാൻ പൊയ്ക്കോളാം... അച്ഛനിപ്പോ പോ ങും നടക്കട്ടെ നടക്കട്ടെ ഞാൻ പോയേക്കാം രവി അർത്ഥം വെച്ച് മൂളികൊണ്ട് അവിടെ നിന്നും പോയി... രവി അവിടെ നിന്നും പോയതും ഭദ്ര അനന്തുവിൻ്റെ അടുത്തേക്ക് ചേർന്നു നിന്നു. അനന്തു.... ഉം ... ഇപ്പോ ഇവിടെ നടന്നതൊന്നും അമ്മ അറിയണ്ട.... അനന്തു ഇന്ന് ഇവിടെ നടന്നതു പോലെ ഇനിയും നടക്കില്ലന്ന് അനന്തുവിന് ഉറപ്പുണ്ടോ..?

ഞാനിക്കാര്യം നാളെ അമ്മയോട് പറയും ഇല്ലങ്കിൽ നാളെ നിൻ്റെ അമ്മ പറയും ഞാൻ നിൻ്റെ അച്ഛനെ വിളിച്ച് മുറിയിൽ കയറ്റിയതാണെന്ന്.... ഇനി ഇതു പോലെ സംഭവിക്കാതിരിക്കാൻ ഞാൻ നോക്കിക്കോളാം തത്കാലം ഇതമ്മ അറിയണ്ട.... ഉം ... അനന്തു... ഞാൻ താഴ്ന്ന ജാതിക്കാരിയാണന്ന് അറിഞ്ഞിട്ടല്ലേ അനന്തു എന്നെ ഇഷ്ടപ്പെട്ടത്.... അതെ ... അനന്തു ഈർഷ്യയോടെ പറഞ്ഞു.... എനിക്കിനിയും ഇവിടെ പിടിച്ചു നിൽക്കാൻ കഴിയില്ല അനന്തു.... നമുക്ക് ഇവിടെ നിന്ന് മാറി താമസിക്കാം.... ഏയ്യ് അതൊന്നും പറ്റില്ല. ഒരു ജോലിയും കൂലിയും ഇല്ലാതെ നമ്മൾ എവിടെയെങ്കിലും പോയാൽ എങ്ങനെ ജീവിക്കും... അനന്തു ഒരു ജോലി അന്വേഷിച്ച് കണ്ടു പിടിക്ക് ....... ഇപ്പോ ഇങ്ങനെയങ്ങ് പോകട്ടെ .... ഞാൻ ജോലി അന്വേഷിക്കുന്നുണ്ട് .... അനന്തു എനിക്ക് വയ്യ ഇവിടെ ..... ഞാൻ മടുത്തു മാറിയുടുക്കാൻ നല്ലൊരു ഡ്രസ്സ് ഇല്ല വയറു നിറച്ച് ഭക്ഷണം ഇല്ല .... അതിലും കഷ്ടമായിട്ട് വിശ്രമമില്ലാത്ത ജോലിയും... എല്ലാം ശരിയാകും നീ ഇപ്പോ കിടന്നുറങ്ങാൻ നോക്ക് ഞാൻ പോവുകയാ.... അനന്തു എനിക്കിന്ന് തീരെ വയ്യ നല്ല വയറുവേദനയാ .....

അതിനിപ്പോ ഞാനെന്തു ചെയ്യാനാണ് പ്രേമിക്കുന്ന സമയത്ത് എൻ്റെ മുഖത്തൊരു ക്ഷീണം കണ്ടാൽ വെപ്രാളപ്പെടുന്ന ആളായിരുന്നു ... വയറുവേദന ആണന്ന് പറഞ്ഞാൽ നേരം വെളുക്കും വരെ ഫോൺ വിളിച്ച് ആശ്വസിപ്പിച്ചിരുന്ന ആളാണ് നീ എന്നിട്ടിപ്പോ ...? അമ്മയെങ്ങാനും കണ്ടോണ്ട് വന്നാൽ അതോടെ തീരും എല്ലാം... നീ നന്നായി ഉറങ്ങ് വേദന കുറയും.. ഞാൻ പോവുകയാ എങ്ങനെ ഈ വീട്ടിൽ സമാധാനമായി കിടന്നുറങ്ങും .... ഇന്ന് അച്ഛൻ വന്നു നാളെ ആരാണാവോ വരുന്നത് ...? ആരും വരില്ല... ഞാനല്ലേ പറയുന്നത് നീ സമാധാനമായി കിടന്നുറങ്ങ്..... അനന്തു മുറിയിൽ നിന്നും ഇറങ്ങിപ്പോയി.... ഭദ്ര തളർച്ചയോടെ നിലത്തേക്കിരുന്നു. ..അനന്തു ആ സമയത്ത് വന്നത് നന്നായി ...അല്ലങ്കിലിപ്പോ .....ഓർക്കാൻ പോലും പേടിച്ച് ഭദ്ര ഇരുകൈകളും കൊണ്ട് മുഖം പൊത്തി.... പാവം അനന്തു നിസ്സഹായകനായിരിക്കും .... അതായിരിക്കും.. അല്ലാതെ എന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടായിരിക്കില്ല.... അനന്തു പലവട്ടം പറഞ്ഞിട്ടുണ്ട് .... ജീവനെപ്പോലെ ഇഷ്ടം ആണന്ന്.... അനന്തുവിന് ഒരു സഹോദരി ഉണ്ട് എം ബി ബി എസ് ന് പഠിക്കുകയാണ് .... അവളുടെ കല്യാണം കഴിഞ്ഞിട്ട് ഞങ്ങളുടെ കാര്യം വീട്ടിൽ അവതരിപ്പിക്കാം എന്നും പറഞ്ഞ് ഇരുന്നതല്ലേ അനന്തു....

അതിന് മുൻപ് ഇങ്ങനെയെല്ലാം സംഭവിച്ചു. സഹോദരൻ ഒരു താഴ്ന്ന ജാതിക്കാരിയെ വിവാഹം കഴിച്ചു എന്നറിഞ്ഞാൽ അവളുടെ ഭാവിയെ ബാധിക്കും എന്നതുകൊണ്ടായിരിക്കാം അമ്മയും ഞങ്ങളുടെ ബന്ധത്തെ എതിർക്കുന്നത്..... സഹോദരിയുടെ വിവാഹം കഴിഞ്ഞാൽ എല്ലാം ശരിയാകുമായിരിക്കും... ഭദ്ര സ്വയം സമാധാനിച്ചു കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു..... പതിവുപോലെ തന്നെ വെളുപ്പിന് ഉണർന്നും.... പതിവ് ജോലികൾ ചെയ്തും രമണി വെച്ചു നീട്ടുന്നതും കഴിച്ചും .... അനന്തുവിൻ്റെ പരാക്രമണത്തിന് കീടങ്ങിയും..... ഓരോ ദിവസവും തള്ളി നീക്കി കൊണ്ടിരുന്നു..... ദിവസങ്ങൾ ആഴ്ചകൾ കടന്നു പൊയ്കൊണ്ടിരുന്നു..... ഒരു ദിവസം രാവിലെ രമണി ഭദ്രയെ അടുത്തു വിളിച്ചു പറഞ്ഞു.... നാളെ ഞങ്ങൾ എല്ലാവരും കൂടി എൻ്റെ അനിയത്തീടെ വീട്ടിൽ കല്യാണത്തിന് പോവുകയാണ്.... രണ്ടു ദിവസം കഴിഞ്ഞേ വരു... അതു വരെ നീ ഇവിടെ അടങ്ങിയൊതുങ്ങി കഴിഞ്ഞോളണം... പശുവിന് പുല്ലരിയണം..... പശുവിനെ കുളിപ്പിക്കണം മുറ്റവും പശു തൊഴുത്തും വൃത്തിയാക്കിയിടണം..... പിന്നെ കറവക്കാരനോട് രണ്ടു ദിവസം വരണ്ട എന്നു പറഞ്ഞിട്ടുണ്ട് നീ വേണം പശുവിനെ കറക്കാൻ... ആ പാല് ഉറക്കൂടാൻ ഒഴിച്ചു വെയ്ക്കണം....

നിനക്കുള്ളത് വെന്തു വേവിച്ച് കഴിച്ചോ ... അതും ആവശ്യത്തിന് മാത്രം അതിനുള്ളതേ ഇവിടെയുള്ളു.... ഭദ്ര എല്ലാം മൂളിക്കേട്ടു..... പിറ്റേന്ന് രാവിലെ രവിയും രമണിയും അനന്തുവും കയറിയ കാർ മുറ്റം കടന്ന് റോഡിലേക്കിറങ്ങി..... കാർ കണ്ണിൽ നിന്നു മറയുന്നതു വരെ പിന്നാമ്പുറത്ത് നിന്ന് ഭദ്ര നോക്കി നിന്നു..... ഭദ്ര പുറത്തെ ജോലികൾ ഓരോന്നായി ചെയ്തു. തീർത്ത് അടുക്കളയിലേക്ക് കയറി ....സ്റ്റോർ റൂം തുറന്ന് അകത്ത് കയറാൻ നോക്കിയ ഭദ്ര ഞെട്ടി സ്റ്റോർ റും പൂട്ടിയിട്ടിരിക്കുന്നു.... അപ്പോ താനിന്ന് എവിടെ കിടക്കും എന്നോർത്ത് ഭദ്ര ചുറ്റും കണ്ണോടിച്ചു... അടുക്കളയിലെ ഒരു മൂലയ്ക്ക് താൻ വിരിച്ച് കിടക്കുന്ന ചാക്കും താൻ പുതയ്ക്കുന്ന മുണ്ടും കൂട്ടിയിട്ടിരിക്കുന്നതു കണ്ടു ....... അപ്പോ ഇനി രണ്ടു ദിവസം തൻ്റെ സ്ഥാനം അടുക്കളയിലാണ്..... അടുക്കളയിൽ നിന്ന് ഹാളിലേക്കുള്ള വാതിലും പൂട്ടിയിരിക്കുകയാണ്..... ഭദ്ര അടുക്കളയിൽ കയറി ... ഒന്നും കഴിക്കാനില്ല.... അരിവെയ്ക്കണം അതിനുള്ള പാത്രങ്ങൾ ഒന്നും അടുക്കളയിൽ കണ്ടില്ല എല്ലാം സ്റ്റോർ റൂമിലിട്ട് പൂട്ടിയിട്ടിരിക്കുകയാണ് ഗ്യാസ് കുറ്റിയും കണക്ഷൻ വിടുവിച്ച് സ്റ്റോർ റൂമിലാക്കി.... ഇനി എങ്ങനെ ഭക്ഷണം ഉണ്ടാക്കും ഭദ്ര വിഷമത്തോടെ ചുറ്റിലും നോക്കി....

ഒരു പാത്രത്തിൽ അല്പം റേഷനരി എടുത്തു വെച്ചിട്ടുണ്ട് അല്ലാതെ കഴിക്കാൻ മറ്റൊന്നും അടുക്കളയിൽ ഇല്ല. ഭദ്ര അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങി.... പശുവിന് കഞ്ഞി വെയ്ക്കുന്ന കലം വൃത്തിയായി കഴുകിയെടുത്ത് അതിൽ അല്പം റേഷനരിയിട്ട് കഞ്ഞി വെച്ചു..... അരകല്ലും തറയിൽ കമഴ്ത്തി വെച്ചിരുന്ന വക്കു പോയ സ്റ്റീലിൻ്റെ ചീഞ്ഞട്ടി ഭദ്ര കണ്ടു ...അടുക്കള വശത്ത് നിൽക്കുന്ന പപ്പായയിൽ നിന്ന് ഒന്നു കുത്തിയെടുത്തു അരിഞ്ഞ് ഉപ്പിട്ട് വേവിച്ചെടുത്തു.... പപ്പായ വേവിച്ചതും ചേർത്ത് കഞ്ഞി കുടിച്ചു. വീണ്ടും ഓരോ ജോലിയും ചെയ്തു തീർത്ത് കുളിച്ച് ഇരുട്ടുന്നതിന് മുൻപ് അടുക്കളയിൽ കയറി വാതിലടച്ച് കുറ്റിയിട്ടു..... എവിടെ നിന്നോ ഒരു ഭയം ഭദ്രയിൽ വന്നു മൂടാൻ തുടങ്ങി..... താൻ വിരിച്ചു കിടക്കാറുള്ള ചാക്കെടുത്ത് നിലത്തു വിരിച്ച് ഭദ്ര അതിലേക്ക് കിടന്നു..... ആ വലിയ വീട്ടിൽ താൻ ഒറ്റക്കാണന്നുള്ള ഓർമ്മ ഭദ്രയുടെ ഉറക്കം കെടുത്തി..... എത്ര സന്തോഷമായിരുന്നു താനും അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന തങ്ങളുടെ കൊച്ചു വീട്ടിൽ.... ഞാനും അനിയത്തിയും കെട്ടിപ്പിടിച്ചു കിടന്നാണ് ഉറങ്ങാറുള്ളത്..... കിടക്കുന്നതിന് മുൻപ് ഞങ്ങളുടെ അടുത്ത് വന്ന് നെറുകയിൽ തലോടി ഉമ്മ വെച്ചിട്ടേ അച്ഛൻ ഉറങ്ങാൻ പോകു .......

അമ്മയും അച്ഛനും തറയിൽ പായ് വിരിച്ചാണ് കിടക്കുന്നത്. പഴയ ഒരു കട്ടിൽ ഏതോ വലിയ വീട്ടിൽ നിന്ന് തന്നതാണ് അതിലാണ് ഞാനും അനിയത്തിയും കിടക്കുന്നത്........ പ്ലസ്ടുവിന് പഠിക്കുമ്പോളാണ് അച്ഛന് ഒരപകടം പറ്റുന്നതും ഒരാറുമാസം കിടപ്പിലായി അതിന് ശേഷം അച്ഛൻ്റെ മരണം.... അച്ഛൻ്റെ ചികിത്സക്ക് ആവശ്യമായ പണം തന്നത് നല്ലവരായ നാട്ടുകാരാണ്.... പിന്നെ ഞങ്ങളെ പഠിപ്പിക്കാനായി അമ്മ ഓരോ പണിക്കായി ഇറങ്ങി..... എന്നിട്ടും ഞങ്ങളെ പട്ടിണിക്കിട്ടിട്ടില്ല..... അച്ഛൻ്റെ ആഗ്രഹം ആയിരുന്നു ഞങ്ങളെ നന്നായി പഠിപ്പിക്കണം എന്നുള്ളത്... അച്ഛൻ്റെ ആഗ്രഹം പോലെ ഞങ്ങളെ പഠിപ്പിക്കാൻ വേണ്ടി രാവന്തിയോളം പണിയെടുക്കാൻ അമ്മക്ക് മടിയില്ലായിരുന്നു.... എന്നിട്ടാണ് ആ അമ്മയുടെ സ്നേഹവും കഷ്ടപാടും മറന്ന് ഞാൻ അനന്തുവിനൊപ്പം ചുറ്റിക്കറങ്ങിയത്‌.......

പാവം അമ്മ ഇപ്പോ എന്നെയോർത്ത് സങ്കടപ്പെടുന്നുണ്ടാവും ഇവിടെ വന്നിട്ട് ഇതുവരെ അമ്മയെ ഒന്നു വിളിക്കാനോ കാണാനോ സാധിച്ചിട്ടില്ല.... തൻ്റെ അനിയത്തി... ഒരിക്കൽ പോലും അവളെ പിരിഞ്ഞിരുന്നിട്ടില്ല....... അവളും ഈ ചേച്ചിയെ ഓർത്തു കരയുന്നുണ്ടാകാം.... ഓരോന്നോർത്ത് ഭദ്ര വാവിട്ടു കരഞ്ഞു...... അനന്തു ഇപ്പോ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അമ്മയെ പേടിക്കാതെ തൻ്റെ അടുത്ത് ഇരിക്കാമായിരുന്നു..... പാവം അനന്തു.... അവനും ആഗ്രഹം കാണും ... തന്നെ ചേർത്തു പിടിക്കാനും അടുത്ത് ഇരുത്താനും .... അമ്മയെ പേടിച്ചിട്ടാകും ..... ഭദ്ര ഓരോന്നോർത്ത് കണ്ണീർ വാർത്തു കിടന്നു..... സമയം പോകുംതോറും ഉള്ളിലെ ഭയം കൂടി കൂടി വന്നു..... കണ്ണുകൾ ഇറുകെപൂട്ടി ഭദ്ര നാമം ജപിച്ചു കൊണ്ട് കിടന്നു. എപ്പഴോ മയക്കത്തിലേക്ക് വഴുതി വീണ ഭദ്ര വാതിലിൽ ആരോ മുട്ടുന്നതു കേട്ട് ഞെട്ടിയുണർന്നു. .... ..... തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story