ഭദ്ര: ഭാഗം 9

badhra

രചന: സ്‌നേഹ സ്‌നേഹ

ലോക്കപ്പിൻ്റെ മുന്നിലേക്ക് വധൂവരൻമാരുടെ വേഷത്തിൽ വന്ന തൻ്റെ മകൾ ആര്യയേയും കൂടെയുള്ള ആളെയും കണ്ട് രമണിയും രവിയും ഞെട്ടി..... അമ്മേ ഞങ്ങളെ അനുഗ്രഹിക്കണം വധു വരൻമാരുടെ വേഷത്തിൽ വന്നവർ രവിയുടെയും രമണിയുടെയും മുന്നിൽ ശിരസ്സ് നമിച്ചു. മോളെ..... അമ്മ സംശയിക്കണ്ട .... ഇതു സത്യമാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞു.... ഇതെൻ്റെ ഭർത്താവ് പവിത്രൻ ... പ്രശസ്തനായ കാർഡിയോളജിസ്റ്റാണ് ഡോക്ടർ പവിത്രൻ.... ആര്യ പറഞ്ഞു കേട്ടപ്പോൾ രവിയുടെയും രമണിയുടെയും മുഖം പ്രകാശിച്ചു.... നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നെങ്കിൽ ഒരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ.. ഞങ്ങളു നടത്തി തരുമായിരുന്നല്ലോ അതും നാലാളെ വിളിച്ച് നാലു കൂട്ടം പായസവും കൂട്ടി നല്ലൊന്നാന്തരം സദ്യയും കൊടുത്ത് നടത്തി തരുമായിരുന്നു.... നീ എന്തിനാ ഈ ചതി ഞങ്ങളോട് കാണിച്ചത് അതും ഈ സമയത്ത്‌.... നിങ്ങളോട് പറഞ്ഞിരുന്നെങ്കിൽ ഈ കല്യാണം ഒരിക്കലും നിങ്ങൾ നടത്തി തരുമായിരുന്നില്ല പകരം നിങ്ങൾ ഒരു ദുരഭിമാനകൊല നടത്തും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതു കൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെ വിവാഹം നടത്തിയത്.... അതും ഈ സമയത്ത് തന്നെ നടത്തിയത്..... ഒരു മാസം മുൻപ് ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്തു ....

ഇന്നലെ ഒരു മാസം കഴിഞ്ഞു.. ഞങ്ങളുടെ വിവാഹം ഇപ്പോ ലീഗലായി കഴിഞ്ഞു..... ആരു പറഞ്ഞു ഞങ്ങളീ ബന്ധത്തിന് സമ്മതിക്കില്ലായിരുന്നു എന്ന്. .....നീ സ്വയമങ്ങ് തീരുമാനിച്ചാൽ മതിയോ...? ഏട്ടൻ്റെ കല്യാണം കഴിഞ്ഞ് ഞങ്ങളുടെ ബന്ധം വീട്ടിൽ പറയാൻ വേണ്ടിയാണ് ഏട്ടൻ്റെ കല്യാണം ഉടൻ നടത്തണം എന്ന് ഞാൻ വാശി പിടിച്ചത്... പക്ഷേ ഏട്ടൻ്റെ വിവാഹത്തോടെ എല്ലാം തകിടം മറിഞ്ഞില്ലേ ദേ ഇപ്പോ നിങ്ങൾ മൂന്നു പേരും ലോക്കപ്പിലുമായി....... ഇനി നിങ്ങൾ എന്ന് ഇവിടെ നിന്നിറങ്ങാനാണ് അതു പോലെയുള്ള കാര്യങ്ങൾ അല്ലേ ചെയ്തു കൂട്ടിയിരിക്കുന്നത്..... അതുകൊണ്ടാണോ നീ ഈ ചതി ഞങ്ങളോട് കാണിച്ചത്.. | അല്ല...... ഞങ്ങളുടെ ബന്ധം നിങ്ങളറിഞ്ഞാൽ ഇതൊരിക്കലും നടത്തി തരില്ല എന്ന് എനിക്കറിയാവുന്നതുകൊണ്ട് ....കാരണം എടുത്ത പറയാൻ മാത്രമുള്ള തറവാട്ടു മഹിമയൊന്നും പവിക്കില്ല... ഭദ്രയെ പോലെ താഴ്ന്ന ജാതിയിൽ പെട്ട ഒരാളാണ് പവി...ഇതറിഞ്ഞാൽ നിങ്ങളൊരിക്കലും ഞങ്ങൾടെ വിവാഹം നടത്തി തരില്ല എന്നു മാത്രമല്ല..... ദുരഭിമാനത്തിൻ്റെ പേരിൽ നിങ്ങളെൻ്റ പവിയെ കൊന്നുകളയും എന്നും എനിക്കറിയാമായിരുന്നു.... ആര്യ പറഞ്ഞതു കേട്ട് രവിയും രമണിയും അനന്തുവും ഞെട്ടിത്തരിച്ച് നിന്നു -

.... നീയെന്താ പറഞ്ഞത് .... ഇവനും താഴ്ന്ന ജാതിക്കാരൻ ആണന്നോ .... എന്നെ മാനം കെടുത്തിയ ഇവനേയു നിന്നേയും ജീവനോടെ വെച്ചേക്കില്ല.... രവി ലോക്കപ്പിലെ കമ്പിയിൽ പിടിച്ചു കൊണ്ടലറി ഒരു പാവം പിടിച്ച പെണ്ണിനെ വീട്ടിൽ കൊണ്ടുവന്നു പീഢിപ്പിച്ചതിൻ്റെ വിധിയും ശിക്ഷയും തീർന്ന് പുറത്തിറങ്ങാൻ പറ്റുമോന്ന് നോക്കീട്ട് പോരെ ഇനിയൊരു കൊല നടത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ? എല്ലാം കേട്ടുകൊണ്ടു നിന്ന സിഐ കാർത്തിക് ചോദിച്ചു..... എന്നാലും മോളെ നീ ഞങ്ങളോട് ഈ ചതി കാണിച്ചല്ലോ...?ഇവൻ്റെ എന്തു മഹിമ കണ്ടിട്ടാ ഇവനെ നീ നിൻ്റെ ജീവിതത്തിലേക്ക് ക്കൂട്ടിയത്.... നീ ഒന്നാന്തരം നല്ല തറവാട്ടിൽ പിറന്നവളാണ്. .... അതെങ്കിലും നീ ഓർത്തോ... രമണി ആര്യയുടെ നേരെ നോക്കി കൊണ്ട് പതം പറഞ്ഞുകൊണ്ടിരുന്നു.. അമ്മേ എൻ്റെ ഏട്ടൻ അമ്മ ഈ പറയുന്ന നല്ലൊന്നാന്തരം തറവാട്ടിൽ പിറന്നതാ എന്നിട്ട് ഏട്ടനെ വിശ്വസിച്ച് കൂടെ വന്നവളെ അമ്മ എന്താ ചെയ്തത് ... അടുക്കളയുടെ സ്റ്റോറിൽ കിടത്തി നേരത്തിന് ആഹാരം പോലും കൊടുക്കാതെ വീട്ടിലെയും പുറത്തേയും പണികൾ ചെയ്യിച്ചു.അതു പോരാഞ്ഞിട്ട് തറവാട്ടിൽ പിറന്ന അമ്മേടെ മകൻ രാത്രി അവളുടെ ശരീരം തേടി ആ സ്റ്റോർ റൂമിലെത്തി അവളുടെ ഇഷ്ടമോ അനുവാദമോ ചോദിക്കാതെ അവളെ കീഴ്പ്പെടുത്തി .....

അമ്മയുടെ ഭർത്താവ് എന്നു പറയുന്ന ഈ പകൽ മാന്യനും ഇരുട്ടിനെ മറയാക്കി ആ പെൺക്കുട്ടിയെ തേടിചെന്നു -.... അതു മാത്രമോ തൻ്റെ കൂട്ടുകാർക്കും അവളെ കാഴ്ചവെയ്ക്കും എന്നു തോന്നിയപ്പോളാണ് ആ കുട്ടി ആ വീടുവിട്ടിറങ്ങിയത്..... എന്നിട്ട് നിങ്ങളാരെങ്കിലും അവളെ അന്വേഷിച്ചോ....? എന്തായാലും ഭദ്ര അനുഭവിച്ചതു പോലെയുള്ള ഒരനുഭവവും പവിയിൽ നിന്നോ പവിയുടെ വീട്ടിൽ നിന്നോ എനിക്കുണ്ടാകില്ല... അതാണ് ഞാൻ പവിയിൽ കണ്ട മഹിമ...... ഒരു നല്ല മനുഷ്യനാണ് എൻ്റെ പവി അതും ഞാൻ ശരിക്കും മനസ്സിലാക്കിയതാണ്.... പിന്നെ തൻ്റെ മുന്നിലെത്തുന്ന രോഗികളുടെ ദൈവമാകാറുണ്ട് പവി .... അതു അവരുടെ ജാതിയോ പണമോ നോക്കീട്ടല്ല..... ഇത്രയൊക്കെ മഹിമ മതി എൻ്റെ ഭർത്താവിന്..... എന്തു മഹിമ ഉണ്ടായിട്ടെന്താടി ജാതി അതായി പോയില്ലേ.... തറവാടിന് മാനക്കേട് വരുത്തിവെച്ച നീ അനുഭവിക്കും.... രമണി തലയിൽ കൈ വെച്ച് പ്രാകി.... തറവാടിന് മാനക്കേടു വരുത്തിവെച്ചത് ഞാനല്ല നിങ്ങളുടെ മോനാണ്........ പിന്നെ അമ്മ ഒരു കാര്യം ഓർക്കണം നമ്മൾ മരണത്തോട് മല്ലടിച്ച് ഒരു ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ആ ഡോക്ടർ ഏതു ജാതിയിൽപ്പെട്ടവനാണന്ന് ചോദിച്ചിട്ടില്ല ചികിത്സ തേടുന്നത്. അതുപോലെ നമ്മുടെ മക്കൾക്ക് വിദ്യ പകരുന്ന അധ്യാപകരുടെ ജാതി നോക്കീട്ടാണോ നമ്മുടെ മക്കളെ സ്കൂളിൽ അയക്കുന്നത്. ? ... അല്ല അല്ലേ? അവരിലുള്ള വിശ്വാസം കൊണ്ടാണ്....

അതുപോലെ തന്നെയാണ് ഞാനെൻ്റെ പവിയെ തിരഞ്ഞെടുത്തത്... എനിക്കെൻ്റെ പവിയെ വിശ്വാസമാണ്..... നീ കൂടുതൽ ന്യായം പ്രസംഗിക്കാതെ എൻ്റെ കൺമുന്നിൽ നിന്ന് പോകാൻ നോക്ക് .... പിന്നെ ഞങ്ങളെ വേദനിപ്പിച്ച നീ ഒരു കാലത്തും ഗുണം പിടിക്കില്ല രമണി വീണ്ടും ആര്യയെ പ്രാകി.... .ദേ ഇവളെ ഈ ഭദ്രയെ രണ്ടു മാസം കാലം നിങ്ങളുടെ വീട്ടിലിട്ട് പീഡിപ്പിച്ചതിൻ്റെ അത്ര വരില്ല ....... ഒന്നു പോടി... രമണി മുഖം തിരിച്ചു... ഞാൻ പോകുവാ ...ഇത് നിങ്ങളുടെ തറവാട് അല്ലാലോ ഇവിടുന്ന് പോകാൻ പറയാൻ പവി വാ നമുക്ക് പോകാം .... ആര്യ പവിത്രൻ്റെ കൈയും പിടിച്ച് അവിടുന്ന് പോയി.... അനന്തു നീ എന്താടാ ഒന്നും മിണ്ടാത്തത് നിൻ്റെ നാവിറങ്ങിപോയോ ? ഇപ്പോ ഇവിടെ വന്നിട്ടുപോയത് നിൻ്റെ അനിയത്തിയാ ...നിന്നെ പോലെ അവളും താഴ്ന്ന ജാതിക്കാരനെ കണ്ടു പിടിച്ചു.... രണ്ടു മക്കളും കൂടി കുടുംബത്തിന് മാനക്കേട് വരുത്തിവെച്ചു...... ഞാനിപ്പോ എന്തു മിണ്ടാനാണ്.... ഭദ്രയോട് നമ്മൾ ചെയ്തതിനുള്ള ശിക്ഷയാണ് നമ്മളിപ്പോ അനുഭവിക്കുന്നത്..... എന്നോട് ചെയ്തതിനുള്ള ശിക്ഷ നിങ്ങൾ അനുഭവിക്കാൻ പോകുന്നതേയുള്ളു....... ഇനി ഒരു കാലത്തും നീ ഒരു പെണ്ണിൻ്റേയും പിന്നാലെ പോകരുത് അതിനുള്ളതെല്ലാം ഞാൻ ചെയ്തു കഴിഞ്ഞു.... ഭദ്രേ.... എനിക്ക് തെറ്റുപറ്റി ഭദ്രയോ..

.. ആരെയാടാ നീ പേരു വിളിച്ചത് ഇതു വുമൺ എസ് ഐ ഭദ്രയാണ്.... ആ ബഹുമാനം നൽകി വിളിക്കാൻ പറ്റുമെങ്കിൽ വിളിച്ചാ മതി കേട്ടോടാ&&££#@ മോനേ സി ഐ കാർത്തിക് മുഷ്ടി ചുരുട്ടി ഇരുമ്പഴിയിൽ ഇടിച്ചു കൊണ്ട് പറഞ്ഞു. ഭദ്ര മേഡം വാ നമുക്ക് പോകാം ഭദ്രയും കാർത്തിക്കും അവിടുന്ന് പോയി നീ എന്താടാ പറഞ്ഞത് ഭദ്രയെ ഉപദ്രവിച്ചതിൻ്റെ ശിക്ഷയാണോ ആര്യ ഇങ്ങനെ പോയതെന്നോ? എൻ്റെ അമ്മേ ഞാൻ വെറുതെ പറഞ്ഞതാ ആ ഭദ്രയെ ഒന്നു സുഖിപ്പിക്കാൻ വേണ്ടി .... എങ്ങനെയെങ്കിലും അവളുടെ കാലു പിടിച്ചിട്ടാണെങ്കിലും ഈ കേസിൽ നിന്ന് ഊരിപോകണം അതു മാത്രമാണ് ഇപ്പോ എൻ്റെ ചിന്ത... അവളുടെ കാലു പിടിച്ചിട്ട് എനിക്ക് രക്ഷപ്പെടണ്ട..... അതിലും ഭേദം ചാകുന്നതാ.... അമ്മേ അമ്മ വിചാരിക്കുന്ന പോലെ ഇത് അത്ര നിസ്സാര കേസ് അല്ല ... ആ ഭദ്ര എന്തൊക്കെ കുത്തി പൊക്കി കൊണ്ടുവരും എന്ന് ആർക്കറിയാം കുത്തി പൊക്കി കൊണ്ടുവരാൻ വേറേയും കേസ് വല്ലതും നീ ഉണ്ടാക്കി വെച്ചിട്ടുണ്ടോ...? നിങ്ങളെപ്പോഴാ മനുഷ്യ എൻ്റെ കണ്ണും വെട്ടിച്ച് അവളെ തേടി അവളുടെ മുറിയിൽ പോയത്.... രമണി രോഷാകുലയായി കൊണ്ട് രവിയുടെ മുന്നിലേക്ക് ചീറികൊണ്ട് ചെന്നു..... അവളു പറയുന്ന കള്ളമെല്ലാം നീ വിശ്വസിച്ചോ ...?

ഭദ്രയെ പോലെ ഒരുത്തീനെ തേടി പോകേണ്ട ആവശ്യം എനിക്കെന്താ ?അതും സുന്ദരിയായ എൻ്റെ ഭാര്യ അടുത്തുള്ളപ്പോൾ അവളു പറഞ്ഞത് കള്ളമല്ലന്ന് എനിക്കറിയാം... നിങ്ങളുടെ സ്വഭാവം എനിക്ക് ശരിക്കും അറിയാം അതറിയാവുന്നതുകൊണ്ടാണല്ലോ ഒരു വീട്ടുവേലക്കാരിയെ പോലും വീട്ടിൽ വെയ്ക്കാത്തത്..... നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ മക്കളും.......... നിങ്ങളെ പോലെ തന്നെ നിങ്ങളുടെ മോന് ചെല്ലുന്ന നാട്ടിലെല്ലാം ബന്ധം... ഇപ്പോ മോളും വഴിപിഴച്ചു പോയി.... നീ പറയുന്ന കേട്ടാൽ തോന്നുമല്ലോ നീ വിശുദ്ധയാണന്ന്.... നിൻ്റെ കഥകളൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്.. പറ നിങ്ങൾക്കെന്താ പറയാനുള്ളതെന്നു വെച്ചാൽ പറ... എനിക്കറിയണം ഞാനറിയാത്ത എൻ്റെ കഥ രമണി പൊട്ടിത്തെറിച്ചു കൊണ്ട് രവിയുടെ ഷർട്ടിൻ്റെ കോളറിൽ പിടിച്ചുലച്ചു.... രവി രമണിയുടെ പിടിത്തം വിടുവിച്ചതിന് ശേഷം രമണിയുടെ കവിളുനോക്കി രവിയുടെ കൈത്തലം പതിഞ്ഞു... നിങ്ങളെന്നെത്തല്ലിയല്ലേ ? രമണി രവിയുടെ നേരെ ചീറികൊണ്ടു ചെന്നു. നിങ്ങളൊന്ന് അടങ്ങ് ഇതു വീടല്ല .. പോലീസ് സ്റ്റേഷൻ ആണ് ...നിങ്ങളിപ്പോ നിൽക്കുന്നത് ലോക്കപ്പിനുള്ളിലാണ്....അനന്തു രണ്ടു പേരേയും പിടിച്ചു മാറ്റി കൊണ്ടു പറഞ്ഞു..... പിറ്റേന്ന് മൂന്നു പേരേയും കോടതിയിൽ ഹാജരാക്കി....ഗൗരി മൂന്നു പേർക്കുമുള്ള ജാമ്യപേക്ഷ കോടതിയിൽ സമർപ്പിച്ചെങ്കിലും ജാമ്യം കിട്ടിയില്ല.... പതിനാലു ദിവസത്തേക്ക് മൂന്നു പേരേയും റിമാൻറ് ചെയ്തു........

ഗൗരിയെ കോടതി വളപ്പിനുള്ളിൽ വെച്ച് രണ്ടു കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു......... വാർത്തകളിൽ രണ്ടു ദിവസം നിറഞ്ഞു നിന്നത് അനന്തുവും കുടുംബവും ആയിരുന്നു... അനന്തുവിൻ്റെ കഴിഞ്ഞകാലങ്ങൾ തിരക്കി ചാനലുകാർ ഇറങ്ങി..... അനന്തുവിൻ്റെ ചതിയിൽപ്പെട്ട പല പെൺക്കുട്ടികളും ഭദ്രയുടെ അടുത്ത് പരാതിയുമായി വന്നു..... അനന്തുവിനെതിരെയുള്ള പിടി മുറുകി കൊണ്ടിരുന്നു.... പതിനാലു ദിവസത്തെ റിമാൻ്റിന് ശേഷം രവിക്കും രമണിയ്ക്കും ജാമ്യം ലഭിച്ചു.... എന്നാൽ അനന്തുവിന് ജാമ്യം ലഭിച്ചില്ല.... അനന്തുവിൻ്റെ പഴയ കാലം അറിഞ്ഞ ഗൗരി കോടതിയിലെത്തിയത് രോഷാകുലയായിട്ടായിരുന്നു. പോലീസുകാരുടെ അകമ്പടിയോടെ വന്ന അനന്തുവിൻ്റെ മുന്നിലേക്ക് ഗൗരി വന്നു.... നീ നീയെന്നെ ചതിക്കുകയായിരുന്നു അല്ലേ.... ഭദ്രയെ കുറിച്ച് നീ പറഞ്ഞതെല്ലാം കള്ളമായിരുന്നു അല്ലേ..... ഗൗരി.... നീ എന്നെ അങ്ങനെ വിളിക്കരുത് .... ഭദ്ര മാത്രമല്ല നിൻ്റെ ജീവിതത്തിലൂടെ കഴിഞ്ഞു പോയ പെൺകുട്ടികൾ ഇനി അവരെക്കുറിച്ചും എന്തെങ്കിലും കള്ളം പറയാനുണ്ടോ...?

ഗൗരി തെറ്റുപറ്റി ... ക്ഷമിക്കണം.... ഞാൻ ഉടനെ പുറത്ത് വരും നീ കാത്തിരിക്കണം... നിന്നെപ്പോലെ ഒരുത്തനെ കാത്തിരുന്ന് കാലം കഴിക്കാൻ ഞാൻ ഭദ്രയെ പോലെ പൊട്ടി പെണ്ണല്ല..... അതു കൊണ്ട് ഇന്നത്തോടെ ഞാൻ അവസാനിപ്പിക്കുന്നു നമ്മളു തമ്മിലുള്ള ബന്ധം.... നീ എങ്ങോട്ട് പോകും .... അന്ന് നിൻ്റെ വീട്ടുകാർ പറഞ്ഞിട്ടു പോയത് നീ കേട്ടതല്ലേ.... അന്ന് അവർ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എൻ്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞാൽ അവരെന്നെ സ്വീകരിക്കും.... നിൻ്റെ പ്രണയം സത്യമാണന്നോർത്ത ഞാനൊരു മണ്ടി... അതു കൊണ്ടാണല്ലോ ഭദ്രയെ കുറിച്ച് നീ പറഞ്ഞതെല്ലാം വിശ്വസിച്ച് എൻ്റെ വീട്ടുകാരോട് കള്ളം പറഞ്ഞ് നീയുമായുള്ള വിവാഹത്തിന് അവരെ കൊണ്ട് സമ്മതിപ്പിച്ചത്...... എന്തിനായിരുന്നു അനന്തു നീയെന്നെ ചതിച്ചത് അതിനുള്ള ഉത്തരം ഞാൻ പറഞ്ഞാ മതിയോ......? ചോദ്യം കേട്ട ഭാഗത്തേക്കു നോക്കിയ ഗൗരി അവിടെ കണ്ട ആളെ കണ്ട് ഞെട്ടി ....... തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story