ഭാര്യ: ഭാഗം 10

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അനു നേരെ പോയത് വിക്കിയുടെ അടുത്തേക്കാണ് .... അവൾ ചെല്ലുമ്പോൾ തലയിൽ കെട്ടും വെച്‌ ഒടിഞ്ഞ കൈ കൊണ്ട് ഓറഞ്ച് കുത്തി കേറ്റുന്ന വിക്കിയെ ആണ് കണ്ടത് അവൾ ഒരു നിമിഷം തലക്കടി കിട്ടിയ പോലെ നിന്ന് ....ഇന്നലെ സീരിയസ് ആയി icu വിൽ കിടന്നതാണെന്ന് തോന്നത്തെ ഇല്ല 😅 അവൾ തലക്ക് സ്വയം ഒന്ന് അടിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് പോയി ഇരുന്നു താടക്ക് കയ്യും കൊടുത്തു അവനെ നോക്കി ഇരുന്നു അവളുടെ നോട്ടം കണ്ട് അവൻ ഓറഞ്ച് അവൾക്ക് നേരെ നീട്ടി . " വൊ വേണ്ടാ ... നീ തന്നെ കേറ്റിക്കോ " അപ്പൊ അവൻ വേണ്ടേൽ വേണ്ട എന്ന് പറഞ്ഞു അത് കഴിക്കാൻ തുടങ്ങി അവൾ കുറച്ചു നേരം അവനെ നോക്കി ഇരുന്നു .....

അവൻ കഴിക്കുന്നതിനിടയിൽ വേദന കൊണ്ട് എരിവ് വലിക്കുന്നത് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു ...... വിക്കി അവൾക്ക് കൂടെപ്പിറപ്പ് തന്നെ ആയിരുന്നു ..... അവന്റെ ഈ അവസ്ഥക്ക് താൻ ആണ് കാരണം എന്ന ബോധം അവളെ തളർത്തി ......താൻ കാരണം ഇപ്പോൾ തന്റെ പ്രീയപ്പെട്ടവരും ബുദ്ധിമുട്ടുന്നത് ഓർക്കുമ്പോൾ അവൾക്ക് ദേശ്യവും സങ്കടവും തോന്നി ഹര്ഷന്റെ ഓരോ വാക്കുകളും അവളുടെ മനസ്സിൽ വീണ്ടും വീണ്ടും തികട്ടി വന്നു കൊണ്ടിരുന്നു ..... അവളുടെ കൈകൾ ബെഡിൽ പിടി മുറുക്കി ഇതൊക്കെ വിക്കി ശ്രദ്ധിക്കുന്നുണ്ടായിരുന്നു "നിനക്ക് ഇത് എന്ത് പറ്റിയതാ ..... ആകെ വല്ലാതെ ഇരിക്കുന്നല്ലോ എന്ത് പറ്റി നിനക്ക് ....?"

വിക്കി അവളോട് ചോദിച്ചതും അവൾ അവനെ ഒന്ന് നോക്കി " എന്റെ മുഖം ഒന്ന് മാറിയാൽ തന്നെ നിനക്ക് അത് മനസിലാകും .... എന്നെപ്പോലെ ഒരു ക്ഷാപം കിട്ടിയ ജന്മത്തിനെ നീ നിന്റെ കൂടെപ്പിറപ്പ് ആയി കണ്ടു സ്നേഹിക്കുന്നു ..... പക്ഷെ ഞാൻ കാരണം നിനക്ക് എന്നും വേദനകൾ മാത്രം ആണല്ലോടാ ...... ഞാൻ സ്നേഹിക്കുന്നവരെ ഒക്കെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ ...." അവൾ അവനു മുന്നിൽ നിന്ന് വിതുമ്പിയതും അവൻ അവളെ സംശയത്തോടെ നോക്കി " എന്താടി ..... നീ എന്തൊക്കെയോ ഈ പറയുന്നേ .....?" " ഞാൻ കാരണം അല്ലെ നിനക്ക് ഈ അവസ്ഥ വന്നത് .... ഞാൻ കാരണം അല്ലെ അയാൾ നിന്നെ തല്ലി ചതച്ചത് ...."

അവന്റെ കൈ പിടിച്ചു കൊണ്ട് അവൾ തല താഴ്ത്തി "വിശാൽ വന്നത്‌ ഇവൾ അറിഞ്ഞോ അപ്പൊ ...." വിക്കി മനസ്സിൽ ചിന്തിച്ചുകൊണ്ട് അവളെ നോക്കി നിശബ്ദമായി ഇരുന്നു " ഞാൻ എങ്ങനെ അറിഞുന്നാവും ..... വിക്കീ നിന്നെ ദ്രോഹിച്ചതിന് അയാളോട് ഞാൻ ഒരിക്കലും ക്ഷമിക്കില്ല .... പക്ഷെ നീ തിരിച്ചു പോകണം .... ഞാൻ കാരണം നീ വേദനിക്കുന്നത് എനിക്ക് കണ്ടു നില്ക്കാൻ ആവില്ല ഡാ ..... കാരണം നീയെന്റെ കൂടെപ്പിറപ്പാടാ ...." വിതുമ്പി കൊണ്ട് അവൾ പറഞ്ഞതും വിക്കി അവളുടെ കണ്ണുനീർ തുടച്ചു മാറ്റി " ആഹ് കൂടെപ്പിറപ്പ് ആണല്ലോ ..... അപ്പൊ പിന്നെ ഈ കൂടെപ്പിറപ്പ് എങ്ങനെയാടി നിന്നെ ഒറ്റക്ക് ആക്കി പോകുന്നെ ....

ഞാൻ നിന്നെ വിട്ട് എങ്ങും പോകാൻ ഒരുക്കമല്ല .... മനസ്സിലായോ ....?" അവളുടെ തലക്കിട്ടു ഒന്ന് കൊടുത്തുകൊണ്ട് അവൻ പറഞ്ഞതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു അപ്പോഴാണ് ഹർഷൻ വിക്കിയുടെ മെഡിസിൻ ഏൽപ്പിക്കാനായി അങ്ങോട്ടേക്ക് കടന്നു വന്നത് ..... അവന്റെ കയ്യിൽ പിടിച്ചിരിക്കുന്ന അനുവിനെ കണ്ടതും അവന്റെ മുഖം മാറി അവൻ സ്വയം നിയന്ത്രിച്ചുകൊണ്ട് മെഡിസിൻ അവൾക്ക് നേരെ നീട്ടിയപ്പോൾ ആണ് അവൾ ഹർഷനെ കണ്ടത് അവനെ കണ്ടതും അവളുടെ മുഖം മാറുന്നത് ഹർഷനറിഞ്ഞു ..... അവളാ മെഡിസിൻ തട്ടി എറിഞ്ഞുകൊണ്ട് അവന്റെ ഷിർട്ടിൽ പിടിച്ചുകൊണ്ട് അവനു നേരെ ചീറി " എന്തിനാ നിങ്ങൾ ഇങ്ങോട്ട് വന്നത് .....

ഇവനെ ഇങ്ങനെ കിടപ്പിലാക്കിയിട്ടും മതിയായില്ലേ നിങ്ങൾക്ക് ....ബാക്കിയുള്ള ഇവന്റെ ജീവനും കൂടി എടുക്കാൻ വന്നതാണോ .... ഏഹ്ഹ് ..... ഇനിയും ഇവനെ ദ്രോഹിക്കാൻ നിങ്ങളെ ഞാൻ അനുവദിക്കില്ല .... ഇറങ്ങിപ്പോ ഇവിടെ നിന്ന് ..... " അവനു നേരെ ചീറിക്കൊണ്ട് അവൾ അവനെ പിടിച്ചു തള്ളി ..... തള്ളിയതിന്റെ ആക്കം കൂടിയതുകൊണ്ട് തന്നെ ഹർഷൻ ഭിത്തിയിൽ ചെന്ന് ഇടിച്ചു നിന്ന് .... അവന്റെ വലത്തേ നെറ്റി ഭിത്തിയിൽ ഇടിച്ചു അവൻ ഭിത്തിയിൽ കൈ ചേർത്ത് നിന്നുകൊണ്ട് തലയിൽ കൈ വെച്ച് നിന്ന് ..... തലക്ക് അസഹനീയമായ വേദന തോന്നി അവന് ....

അവൻ തലയിൽ കൈ വെച്ച് അനുവിനെ രൂക്ഷമായി നോക്കിയതും അവൾ രണ്ടും ചെവി പൊത്തി അലറി " നിങ്ങളോട് പോകാൻ അല്ലെ പറഞ്ഞെ ജസ്റ്റ് getlost 😡" അവളുടെ അലർച്ച കേട്ട് അവൻ അവളെ ഒന്ന് കടുപ്പിച്ചു നോക്കി വിക്കിക്ക് ആണേൽ ഇവിടെ എന്താ നടക്കുന്നത് എന്ന് മനസിലായില്ല . "അനു നീയെന്തിനാ സാറിനോട് ഇങ്ങനെ ഒക്കെ ബീഹെവ് ചെയ്യുന്നേ ..... നീയിത് എന്തറിഞ്ഞിട്ടാ ഈ " " മതി .... നീ ഒന്നും പറയണ്ട ... ഇയാളോട് ഇങ്ങനെ അല്ല ബീഹെവ് ചെയ്യേണ്ടത് ..... ഇത്ര ഒക്കെ പറഞ്ഞിട്ടും എന്തിനാ ഇവിടെ നിൽക്കുന്നെ .... ഒന്നിറങ്ങി പൊയ്ക്കൂടേ ..... 😡" അവനെ നോക്കി ചീറിക്കൊണ്ട് അവൾ പറഞ്ഞതും ഹർഷൻ അവളെ ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് പുറത്തേക്ക് പോയി പുറത്തിറങ്ങിയ ഹര്ഷന് തലയിൽ അസഹനീയമായ വേദന തോന്നി ....

എന്തോ ഒളിച്ചിറങ്ങുന്നത് പോലെ തോന്നി ഹർഷൻ തലയിൽ കൈ വെച്ചതും അവന്റെ കയ്യിൽ ചോരക്കറ കണ്ടതും അവൻ ഒന്ന് ഞെട്ടി അവൻ പോക്കറ്റിൽ നിന്ന് കർചീഫ് എടുത്ത് രകതം തുടച്ചു മാറ്റി എങ്കിലും മുറിവിൽ നിന്നും രക്തം അനിയന്ത്രിതമായി ഒഴുകി കൊണ്ടിരുന്നു "അയ്യോ സർ എന്ത് പറ്റി ...... തലയിൽ നിന്ന് ചോര വരുന്നുണ്ടല്ലോ ...?" വിക്കിയുടെ മുറിയിലേക്ക് പോകാൻ നിന്ന സിന്ധു ആവലാതിയോടെ അവിടേക്ക് വന്നു " അത് ഞാൻ ഒന്ന് വീണതാ ...." ഹർഷൻ അവരെ നോക്കാതെ മറുപടി പറഞ്ഞു "സർ വാ .... വേഗം മരുന്ന് വെച്ച് ഡ്രസ്സ് ചെയ്തില്ലെങ്കിൽ ബ്ലഡ് ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കും " സിന്ധു അവനെ നിർബന്ധിച്ചു കൊണ്ട് പോയി മരുന്ന് വെചു കെട്ടി കൊടുത്തു അവനു എന്തുകൊണ്ടോ നല്ല ക്ഷീണം തോന്നിയത് കൊണ്ട് അവൻ വീട്ടിലേക്ക് പോയി •••••••••••••••••••••••••••••••••••

"എന്തിനാ അനൂ നീ സാറിനോട് അങ്ങനെ ഒക്കെ പറഞ്ഞെ .... കുറച്ചു കൂടിപ്പോയി അനു " അവളെ നോക്കി നീരസത്തോടെ പറയുന്ന അവനെ അനു തുറിച്ചു നോക്കി " പിന്നെ നിന്നെ ഈ അവസ്ഥയിലാക്കിയ അയാളോട് ഞാൻ പിന്നെ എങ്ങനെ പെരുമാറണം ..... നിന്നെ ദ്രോഹിച്ച അയാളോട് മാന്യമായി പെരുമാറാൻ എനിക്ക് കഴിയില്ല വിവേക് 😡" അവൾ ദേശ്യത്തോടെ പറഞ്ഞതും വിക്കി ഒന്ന് ഞെട്ടി "നിനക്ക് ഭ്രാന്ത് ആണോ അനു ..... എന്തൊക്കെയാ നീ വിളിച്ചു പറയുന്നേ .....എനിക്ക്‌ ഹർഷൻ സർ ഒരു ദ്രോഹവും ചെയ്തിട്ടില്ല " വിക്കി പറയുന്നത് കേട്ടതും അവൾ സംശയത്തോടെ അവനെ നോക്കി "എന്നെ സർ അല്ല അനു ഉപദ്രവിച്ചത് .....

അവനാ ആ വിശാൽ 😡" അത്‌ പറയുമ്പോൾ വിക്കിയുടെ മുഖം വലിഞ്ഞു മുറുകി " വി ..... വിശാലോ .... അവൻ എങ്ങനെ ഇവിടെ ...?" അവൾ തെല്ല് ഭയത്തോടെ ചോദിച്ചു " നിന്നെയും കൊണ്ട് ഞാൻ ഇങ്ങോട്ട് മുങ്ങിയതാണെന്ന് കരുതി എന്നെ കൊല്ലാൻ ഗുണ്ടകളുമായി ആണ് അവൻ വന്നത് " അവൻ പറയുന്നത് കേട്ടതും അവളുടെ ഉള്ളിൽ അകാരണമായ ഭയം രൂപപ്പെട്ടു " ഞാൻ അവരെ ഒക്കെ മാനേജ് ചെയ്തേനെ .... പക്ഷെ ആ ഭീരു പിന്നിൽ നിന്ന് എന്നെ അടിച്ചു വീഴ്ത്തി ..... നിന്നോടപ്പം നടക്കുന്നതിന് അവൻ എന്നെ ഇന്നലെ കൊല്ലെണ്ടതായിരുന്നു .....

ഇന്ന് ഞാൻ നിന്റെ മുന്നിൽ ജീവനോടെ നിൽക്കുന്നുണ്ടെങ്കിൽ അത് നീയിപ്പോ ആട്ടി ഇറക്കി വിട്ട ആ മനുഷ്യൻ കാരണം ആണ് ..... ഹർഷൻ സാർ ഒരു നിമിഷം വൈകി വന്നിരുന്നെങ്കിൽ ആ വിശാലിന്റെ തോക്കിനു മുന്നിൽ ഞാൻ അവസാനിച്ചേനെ ...... എന്റെ ജീവൻ രക്ഷിച്ചതാണോ അനു സാർ ചെയ്ത തെറ്റ് .....? എന്ത് കണ്ടിട്ടാ നീ സാറിനെ കുറ്റപ്പെടിത്തിയത് .....?" വിക്കി പറയുന്നത് ഒരു ഞെട്ടലോടെയാണവൾ കേട്ട് നിന്നത് .....അവന്റെ ചോദ്യങ്ങൾക്ക് അവളുടെ പക്കൽ ഉത്തരമില്ലായിരുന്നു " ഇത്രയൊക്കെ നീ ആക്ഷേപിച്ചിട്ടും സാർ മുഴുവനും കേട്ട് നിന്ന് ..... അതെന്ത് കൊണ്ടാണെന്ന് അറിയോ നിനക്ക് .... ആ മനുഷ്യന്റെ ഹൃദയം മുഴുവൻ നീയാണ് അനൂ ......

നിന്നോടുള്ള പ്രണയമാണ് ..... അത് ആരെക്കാളും നന്നായി മനസ്സിലാക്കിയവനാണ് ഞാൻ ...... എന്നോട് സാർ കാണിക്കുന്ന ശത്രുത പോലും നിന്നോടുള്ള സ്നേഹം കൊണ്ടാ possessiveness കൊണ്ടാ ..... നിന്നോട് ഒരുപാട് ദ്രോഹം സാർ ചെയ്തിട്ടുണ്ട് എനിക്ക് അറിയാം ...... പക്ഷെ ഒന്ന് നീ ഓർക്കണം .... അതൊക്കെ ചെയ്യുമ്പോൾ സാർ മെന്റലി stable അല്ലായിരുന്നു ..... വലിയ വലിയ കൊലപാതകങ്ങൾ ചെയ്തവർക്ക് പോലും മാനസികനില പരിഗണിച്ചുകൊണ്ട് നമ്മുടെ നിയമം മാപ്പ് കൊടുക്കുന്നു .....

നിനക്ക് എന്ത്കൊണ്ട് അതിന് സാധിക്കുന്നില്ല ..... Afterall നീ ഒരു ഡോക്ടർ അല്ലെ അനു ..... ഇതൊക്കെ ചിന്തിക്കാനുള്ള സെൻസ് ഇല്ലേ നിനക്ക് " അവന്റെ ഓരോ വാക്കുകളും കൂരമ്പു പോലെ അവളുടെ ഹൃദയത്തിലേക്ക് തറച്ചു കയറി " വിവേക് ഞാൻ ..." " ഞാൻ പറഞ്ഞു തീർന്നില്ല അനു ...." നിറകണ്ണുകളോടെ എന്തോ പറയാൻ വന്ന അവളെ തടഞ്ഞുകൊണ്ട് അവൻ തുടർന്ന് " ഒരു പെണ്ണിനോടും ചെയ്യാത്ത ക്രൂരതകൾ സാർ നിന്നോട് ചെയ്തു .... എനിക്കും അതിൽ ദേശ്യം ഉണ്ടായിരുന്നു ..... പക്ഷെ ഇതൊക്കെ ചെയ്യുമ്പോൾ സാറിന്റെ മാനസിക നില തകരാറിൽ ആയിരുന്നെന്ന് അറിഞ്ഞപ്പോൾ ഞാൻ rethink ചെയ്തു ......

മനസ്സിന്റെ താളം നഷ്ടപ്പെട്ട ഒരാളുടെ ചെയ്തികൾ ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഉണ്ടായിരുന്ന ദേശ്യം ഇല്ലാതായി " ഒക്കെ കേട്ട് അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ..... അവൻ പറയുന്നത് ഒക്കെ ശെരിയാണെന്ന് അവൾക്ക് തോന്നി " ഇനിയും നീ നിന്റെ വാശി കാണിക്കരുത് അനു ...... സാർ നിന്നെ എത്രത്തോളം സ്നേഹിക്കുണ്ടെന്ന് നീ തിരിച്ചറിയണം അനു ..... പ്ളീസ് ..... ആ സ്നേഹം നീ കാണാതെ പോയാൽ നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാകും അത് .." വിക്കി പറഞ്ഞു തീർന്നതും അനു കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി .....

ഹർഷനെ ഒരുനോക്ക് കാണാൻ അവളുടെ ഉള്ളം തുടിച്ചു അവൾ എല്ലായിടത്തും അവനെ അന്വേഷിച്ചിട്ടും അവൾക്ക് അവനെ കാണാനായില്ല അവൾ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് സിന്ധുവിന്റെ അടുത്തേക്ക് പോയി " സിന്ധു ചേച്ചി ..... ഹർഷൻ സാറിനെ കണ്ടിരുന്നോ ....?" സിന്ധുവിനെ കണ്ടതും അവൾ കരച്ചിൽ അടക്കി പിടിച്ചുകൊണ്ട് ചോദിച്ചു " ആഹ് .... ഞാൻ നേരത്തെ വിവേക് ഡോക്ടറിന്റെ മുറിയിലേക്ക് വന്നപ്പോ മുറിക്ക് മുന്നിൽ തലയിൽ നിന്ന് രക്തം ഒളിപ്പിച്ചു നിൽക്കുന്ന സാറിനെയാ കണ്ടത് .... ഒരുപാട് ബ്ലഡ് പോയി .... നല്ല വേദന ഉണ്ടായിരുന്നു സാറിന് .... ഞാൻ അത് ഡ്രസ്സ് ചെയ്തു കൊടുത്തതും സാർ വീട്ടിലേക്ക് പോയി "

സിന്ധു അത് പറഞ്ഞതും അവൾ ഹർഷനെ പിടിച്ചു തള്ളിയപ്പോൾ അവൻ ഭിത്തിയിൽ പോയി ഇടിച്ചത് ഓര്മ വന്നു .... അവൻ തലക്ക് കൈ കൊടുത്തു നിന്നത് ഓര്മ വന്നതും അവൾ പിറകിലേക്ക് വേച്ചു പോയി ..... കണ്ണുകളിൽ നിന്ന് ധാര ധാരയായി കണ്ണുനീർ ഒഴുകി .... അവൾ ഒട്ടും താമസിയാതെ പുറത്തേക്ക് ഓടി ..... ഒരു ഓട്ടോയിൽ കയറി വീട്ടിലേക്ക് പോയി ഓട്ടോയിൽ ഇരിക്കുമ്പോളും ഹർഷനെ എത്രയും വേഗം ഒന്ന് കണ്ടാൽ മതി എന്നായിരുന്നു അവൾക്ക് .... കുറ്റബോധം കൊണ്ട് അവളുടെ മനസ്സ് നീറാൻ തുടങ്ങി ..... ഹർഷനെ ഒരുനോക്ക് കണ്ടില്ലെങ്കിൽ മരിച്ചു പോകുമെന്ന് വരെ അവൾക്ക് തോന്നി .....

അവൾ ഡ്രൈവറോട് വേഗം പോകാൻ പറഞ്ഞുകൊണ്ട് കണ്ണുകൾ തുടച്ചു വീടിന് മുന്നിൽ ഓട്ടോ നിന്നതും അവൾ കാശു കൊടുത്തു ഹർഷനെ കാണാനായി ധൃതിയിൽ അകത്തേക്ക് ഓടി " അമ്മേ ഹർഷെട്ടൻ എവിടെ ....?" കരച്ചിൽ അടക്കി കൊണ്ട്‌ കിതപ്പോടെ വന്ന അനു നന്ദിനിയോട് ചോദിച്ചു " മു .... മുറിയിൽ ഉണ്ട് ..." അനു ഹർഷനെ അന്വേഷിച്ചു വന്ന ഞെട്ടലിലും അത്ഭുതത്തിലും അവർ വിക്കലോടെ മറുപടി പറഞ്ഞു അവൾ മുഴുവൻ കേൾക്കാതെ അവന്റെ മുറിയിലേക്കോടി .....

മുറിക്ക് മുന്നിൽ ചെന്നപ്പോൾ മുറി ലോക്ക് ആയിരുന്നു " അവനു നല്ല വേദന ഉണ്ടായിരുന്നു മോളെ ... അതുകൊണ്ട് ഒരു ടാബ്ലറ്റ് കഴിച്ചു അവനുറങ്ങി .... മോൾ ഇപ്പൊ ശല്യപ്പെടുത്തണ്ട ..... അവൻ ഉറങ്ങിക്കോട്ടെ ..". പുറകിൽ നിന്ന് നന്ദിനി പറഞ്ഞതും അവളുടെ മുഖത്തു നിരാശ പടരുന്നത് അവർ കണ്ടു .... ഉള്ളിൽ സന്തോഷിച്ചുകൊണ്ട് അവളെ അവർ നിർബന്ധിച്ചു അവളുടെ മുറിയിലേക്ക് അയച്ചു മുറിയിൽ ചെന്ന് അവൾ ഭിത്തിയിൽ ചാരി നിന്നു .....

വിക്കിയുടെ ഓരോ വാക്കുകളും മനസ്സിലേക്ക് വന്നു അവൾ ഭിത്തിയുടെ ഊർന്ന് നിലത്തേക്കിരുന്നു പോയി "ആ മനുഷ്യന്റെ ഹൃദയം മുഴുവൻ നീയാണ് അനു .... നിന്നോടുള്ള പ്രണയമാണ് ..." വിക്കിയുടെ വാക്കുകൾ വീണ്ടും വീണ്ടും അവളെ മനസ്സിലേക്ക് വന്നു .... അവൾ പൊട്ടി പൊട്ടി കരഞ്ഞുപോയി കരഞ്ഞു തളർന്ന അനു അവിടെ കിടന്നു തന്നെ ഉറങ്ങിപ്പോയി ഉണർച്ച വന്നപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു ....

അവൾ ഒന്ന് മുഖം കഴുകി ഹര്ഷന്റെ മുറിയിലേക്ക് ഓടി ബാൽക്കണിയിൽ ദൂരേക്ക് നോക്കി എന്തോ ആലോചിച്ചു നിൽക്കുവായിരുന്നു ഹർഷൻ ..... അവനെ കണ്ടതും അവൾ ഒന്ന് നിന്നു ...... കണ്ണുകൾ നിറഞ്ഞു ..... ഹർഷനെ കാണാതിരുന്ന ആ മണിക്കൂറുകൾ അവൾക്ക് യുഗങ്ങൾ പോലെ ആയിരുന്നു ഹർഷൻ ഒന്ന് തിരിഞ്ഞതും തനിക്ക് മുന്നിൽ നിൽക്കുന്ന അനുവിനെ കണ്ടതും അവന്റെ കൈ അറിയാതെ തലയിലെ മുറിവിലേക്ക് പോയി അനു പെട്ടെന്നുള്ള ഉൾപ്രേരണയിൽ ഹർഷനെ കരഞ്ഞുകൊണ്ട് ഓടിപ്പോയി കെട്ടിപ്പിടിച്ചു ..... അങ്ങനെ ഒരു നീക്കം ഹർഷൻ പ്രതീക്ഷിക്കാതതു കൊണ്ട് തന്നെ ഹർഷൻ ഒന്ന് ഞെട്ടി .........തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story