ഭാര്യ: ഭാഗം 12

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

“ പിന്നെ എന്തിനാ രാത്രി ആരും കാണാതെ എന്റെ മുറിയിൽ കയറി ഉറങ്ങിക്കിടക്കുന്ന എന്നെ കിസ് ചെയ്തത് ...?" പുരികം പൊക്കിയും താഴ്ത്തിയും അവനെ നോക്കി ചോദിച്ചതും അവൻ ഒന്ന് ഞെട്ടി അവന്റെ മുഖം വിളറി വെളുത്തു .....എന്ത് പറയണമെന്നറിയാതെ അവൻ കുഴങ്ങി " എന്താ ഹർഷേട്ടാ ഞാൻ ചോദിച്ചതിന് മറുപടി പറയാത്തെ ..." അവളുടെ ചോദ്യം കേട്ടതും അവൻ മുഖത്തു കൃത്രിമ ഗൗരവം ഉണ്ടാക്കാൻ ശ്രമിച്ചു "എ ... എന്ത് മറുപടി .... വെളിവില്ലാതെ ഓരോന്ന് വിളിച്ചു പറയുന്നതിന് മറുപടി കൊടുക്കേണ്ട ആവശ്യം എനിക്ക് ഇല്ല ...." അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞൊപ്പിച്ചു "ഓഹോ .... അപ്പൊ നിങ്ങൾ എന്നെ കിസ് ചെയ്തില്ലന്നാണോ പറയുന്നേ ...🤨?"

അവനെ നോക്കി പുരികം പൊക്കി അവൾ ചോദിച്ചതും അവൻ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് അവിടുന്ന് എണീറ്റു " ദേ അനാവശ്യം പറഞ്ഞാൽ എന്റെ തനി സ്വരൂപം നീ കാണും .... ഓരോന്ന് വിളിച്ചു പറഞ്ഞോളും മനുഷ്യന്റെ സ്വസ്ഥത കളയാൻ ആയിട്ട് ..." അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് അത്രേം പറഞ്ഞു അവൻ പുറത്തേക്ക് പോകാൻ തുനിഞ്ഞതും " അതെ അന്ന് രാത്രി ഞാൻ ഉറങ്ങിയില്ലായിരുന്നു കേട്ടോ ..... നിങ്ങൾ പറഞ്ഞതും ചെയ്തതും ഒക്കെ എനിക്ക് നല്ല ഓർമയുണ്ട് ട്ടാ ..." അവൾ വിളിച്ചു പറയുന്നത് കേട്ടതും അവനൊന്ന് നിന്നു .....

അവന്റെ നിൽപ്പ് കണ്ട് അനു ചിരി കടിച്ചു പിടിക്കാൻ ശ്രമിച്ചു ..... അത് കണ്ട അവൻ അവളെ ഒന്ന് തുറിച്ചുനോക്കി കൊണ്ട് വേഗം പുറത്തേക്കിറങ്ങി വാതിൽ വലിച്ചടച്ചു കൊണ്ട് നെഞ്ചിൽ കൈ വെച്ച് ശ്വാസം വിട്ടു അനു അവന്റെ പോക്ക് കണ്ട് വയറും പൊത്തി ഇരുന്നും കിടന്നും ചിരിക്കാൻ തുടങ്ങി കുറെ നേരം ഹർഷൻ വരുന്നത് നോക്കി ഇരുന്നെങ്കിലും പതിയെ അവൾ ഉറക്കത്തിലേക്ക് വീണു അനു ഉറങ്ങി എന്ന് ഉറപ്പായതും ഹർഷൻ മുറിയിലേക്ക് വന്നു ... അവളെ കിടപ്പ് കണ്ട് അവൻ അവളെ ഇടിക്കുന്ന പോലെ കാണിച്ചും അവളെ മനസ്സിൽ ചീത്ത വിളിച്ചും അവന്റെ ദേശ്യം അടക്കി കിടന്നുറങ്ങി ••••••••••••••••••••••••••••••••

രാവിലെ അനു കണ്ണ് തുറന്നപ്പോൾ അവൾ ഹര്ഷന്റെ കൈക്കുള്ളിൽ ആയിരുന്നു .... അവളെയും നെഞ്ചോട് ചേർത്തുറങ്ങുന്ന ഹർഷനെ കണ്ടപ്പോൾ അവൾക്ക് സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു ..... ഉറങ്ങിക്കിടക്കുന്ന അവന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കിയ ശേഷം അവൾ ഏന്തി വലിഞ്ഞു അവന്റെ നെറ്റിയിൽ അവളുടെ ചുണ്ടമർത്തി അവന്റെ കയ്യിൽ തല വെച്ചുകൊണ്ട് അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു കുറച്ചു കഴിഞ്ഞതും ഹർഷൻ പ്രയാസപ്പെട്ട് കൊണ്ട് കണ്ണ് തുറക്കുന്നത് കണ്ടതും അവൾ കണ്ണുകളടച്ചു കിടന്നു കണ്ണ് തുറന്ന ഹർഷൻ കണ്ടത് തന്റെ കൈക്കുള്ളിൽ കിടന്നുറങ്ങുന്ന അനുവിനെയാണ് .....

ഒരുപാട് ആഗ്രഹിച്ച നിമിഷമായിരുന്നു അതവന് ..... ആതുകൊണ്ട്‌ തന്നെ അവൻ ഒരു ചിരിയോടെ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു .... അവളിലേക്ക് മുഖം അടുപ്പിക്കാനായി തുനിഞ്ഞതും അവന് കഴിഞ്ഞ സംഭവങ്ങൾ ഓര്മ വന്നതും അവൻ പിറകിലേക്ക് മാറി അവൾ തന്നോട് ചെയ്തത് ഓർക്കുമ്പോൾ അവളോടുള്ള ദേശ്യം കൂടുന്നുണ്ട് പക്ഷെ അവൾ ഇങ്ങനെ അവന്റെ കൈക്കുള്ളിൽ കിടക്കുന്നത് കാണുമ്പോൾ അവന്റെ ദേശ്യം ഒക്കെ അലിഞ്ഞില്ലാതാകുന്നത് അവനറിഞ്ഞു പെട്ടെന്ന് അങ്ങ് തോറ്റുകൊടുക്കാൻ അവനു കഴിയുമായിരുന്നില്ല ......

എന്നോട് ക്ഷമിക്കാൻ അവൾ തയ്യാറായില്ലല്ലോ പിന്നെ ഞാൻ എന്തിന് ക്ഷമിക്കണം എന്ന ചിന്ത ആയിരുന്നു അവന്റെ ഉള്ളിൽ അവളുടെ മുഖത്തേക്ക് നോക്കും തോറും അവനു അവനെ തന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നി ..... പക്ഷെ അവൻ പിടിച്ചു നിന്ന് അവനവളിൽ നിന്ന് വിട്ട് മാറാൻ ശ്രമിച്ചതും അനു ഉറക്കത്തിലെന്ന വ്യാജേനെ ഒന്ന് കുറുകി കൊണ്ട് അവനോട് ചേർന്ന് കിടന്നു ••••••••••••••••••••••••••••••••• ഹർഷൻ * ഇവൾ ഇത് കൊളമാക്കുന്ന എല്ലാ ലക്ഷണവുമുണ്ട് ..... ഇവിടെ മനുഷ്യൻ ഒരു വിധത്തിൽ നിയന്ത്രിച്ചു നിൽക്കുവാ അപ്പോഴാ അവളുടെ ഒരു 😬 ഇനി ഇതെങ്ങാനും ഉറക്കം നടിക്കുവാണോ 🧐എയ്യ്‌ പോത്തു പോലെ ഉറങ്ങുന്നത് കണ്ടില്ലേ ഇങ്ങനെ പോയാൽ അധിക നാൾ മസിൽ പിടിച്ചു നടക്കാൻ പറ്റുവൊന്ന് തോന്നുന്നില്ല ..... പക്ഷെ ഹര്ഷന് തോറ്റ് കൊടുക്കാൻ മനസില്ല നിന്റെ മുന്നിൽ അത്ര പെട്ടെന്ന് തോറ്റ് തരാൻ എനിക്ക് മനസ്സില്ല ..... ഞാൻ തോറ്റ് തരുമായിരുന്നു ....

കാരണം നിന്നെ ഞാൻ അത്രക്ക് ദ്രോഹിച്ചിട്ടുണ്ട് ..... പക്ഷെ ഇതിപ്പോ എന്റെ അഭിമാനത്തിന്റെ പ്രശ്നാ ജീവിതത്തിൽ ആദ്യമായി നീ എന്നെ തല്ലി ...... ഇന്നേവരെ എന്റെ നേർക്ക് ആരും കൈ ഉയർത്താൻ ധൈര്യപെട്ടിട്ടില്ല ..... പിന്നെ നിന്റെ വിക്കിയെ തല്ലിയെന്നു പറഞ്ഞു അപമാനം വേറെ അവനെ തല്ലണം എങ്കിൽ നാലാള് കാൺകെ നിന്റെ മുന്നിലിട്ടെ ഞാൻ തല്ലൂ .... ഇങ്ങനെ ഇരുട്ടടി കൊടുക്കാൻ മാത്രം ഭീരുവല്ല ഞാൻ നീ ഇനി എത്ര ഒക്കെ ശ്രമിച്ചാലും എന്റെ ഉള്ളിലുള്ള പ്രണയം പുറത്തു കൊണ്ട് വരാൻ കഴിയില്ല അതെന്റെ വാശിയാ .... നീ എന്നോട് ചെയ്തതിനൊക്കെ ഹർഷൻ തിരിച്ചടി തന്നിരിക്കും ....

അതും നിന്റെ അതെ ശൈലിയിൽ ഒരുപക്ഷെ അതിനേക്കാൾ മുകളിൽ അവളെ നോക്കി മനസ്സിൽ അത്രയും പറഞ്ഞു കൊണ്ട് ഞാൻ അവളെ അടർത്തി മാറ്റാൻ ശ്രമിച്ചതും അവൾ എന്നെ വട്ടം പിടിച്ചുകൊണ്ട് എന്നിലേക്ക് ചേർന്ന് കിടന്നു ആ നിമിഷം എന്തോ മനസ്സ് വല്ലാതെ സന്തോഷിക്കുന്നത് പോലെ തോന്നി .... അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു അതെ ചിരിയോടെ അവളെ തന്നെ നോക്കി നിന്നതും അവൾ കണ്ണുകൾ തുറന്ന് എന്നെ നോക്കി പുരികം പൊക്കി കളിയ്ക്കാൻ തുടങ്ങി ശ്യേ പോയി .... മാനം പോയി .....നാണം കേട്ടെന്ന് പറഞ്ഞാൽ മതിയല്ലോ പുല്ല് .... അപ്പൊ ഇവൾ ഉറക്കം നടിച്ചതാണോ .....

കാലത്തി 😬 അവളെ തള്ളി മാറ്റി പോകാൻ നിന്നതും അവളെന്റെ കയ്യിൽ പിടിച്ചു ..... അവളെ ഒന്ന് തുറിച്ചുനോക്കി ഞാൻ എന്റെ കൈ വലിച്ചെടുത്തു " ഇഷ്ടമാണെങ്കിൽ അതങ്ങ് സമ്മതിച്ചു തന്നൂടെ ഹർഷേട്ടാ 😉" അവളുടെ പറച്ചിൽ കേട്ടപ്പോ സത്യം പറഞ്ഞാൽ ദേശ്യം വന്നു " ആര് പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ..... അതിനും മാത്രം എന്ത് ക്വാളിറ്റി ആണ് നിനക്ക് ഉള്ളത് ..... കണ്ടവരുടെ ഒക്കെ തോളിൽ തൂങ്ങി നടക്കുന്ന നിന്നെ ഞാൻ ഇഷ്ടപ്പെടാനോ 😏.... ആദ്യം സ്വന്തം നില എന്താന്ന് മനസിലാക്കാൻ നോക്ക് ....ഇഷ്ടപ്പെടാൻ പറ്റിയ ഒരാൾ 😏" അവളെ ഒന്ന് പുച്ഛിച്ചുകൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങിപ്പോയി ••••••••••••••••••••••••••••••••••

(വിക്കി 'സ് റൂം ) വിക്കിയുടെ മുറിയിൽ ശോകമടിച്ചു ഇരിക്കുന്ന അനുവിനെ നോക്കി താടക്ക് കയ്യും കൊടുത്തു ഇരിക്കുവാണ് വിജയൻ ..... വിക്കി ആണേൽ കാര്യമായ ചിന്തയിൽ ആണ് " എനിക്ക് തോന്നുന്നില്ല ഹർഷേട്ടൻ ഇനി എന്നെ സ്നേഹിക്കുമെന്ന് .... ഹർഷേട്ടൻ പറഞ്ഞത് ശെരിയല്ലേ എന്ത് യോഗ്യതയാ എനിക്ക് ഉള്ളത് .... " അനു സെന്റി അടിക്കാൻ തുടങ്ങിയതും വിക്കി അവളെ നോക്കി പല്ല് കടിച്ചു "ഡീ കോപ്പേ ഒന്ന് മിണ്ടാതിരി ഞാൻ ഒന്ന് ആലോചിക്കട്ടെ .... അവളെ അടുപ്പിലെ ഒരു സെന്റി 😬" വിക്കി പറയുന്നത് കേട്ടതും അവൾ അവനെ ഒന്ന് തുറിച്ചുനോക്കി " നീ ഇങ്ങനെ ഡെസ്പ് ആവല്ലേ മോളെ ... നീ പറയുന്നത് ഒക്കെ കേൾക്കുമ്പോൾ എനിക്ക് നല്ല വിശ്വാസം ഉണ്ട് ....

He really loves you morethan anything .... ആ പ്രണയം കൊണ്ട് മാത്രം ആണ് അവൻ നിന്നോട് ദേശ്യപ്പെട്ടത് .... നീ വിക്കിയുടെ ഒപ്പം നടക്കുന്നത് അവന് ഇഷ്ടപ്പെടുന്നില്ല .... അത് അവൻ indirect ആയിട്ട് പ്രകടിപ്പിക്കുന്നു ..... അതുകൊണ്ടാണ് നിന്നോട് അങനെ ഒക്കെ പറഞ്ഞത് " വിജയൻ അവളെ തലോടി കൊണ്ട് പറഞ്ഞു " exactly .... നിന്റെ കെട്ടിയോൻ കടുവക്ക് possessiveness കൊണ്ട് പ്രാന്തായതാ .....എന്നോട് നീ അടുക്കുമ്പോൾ അങ്ങേര് ഇരുന്ന് ഞെരിപിരി കൊള്ളുന്നത് ഞാൻ എത്ര കണ്ടതാ ..... ഇതൊന്നും പ്രകടിപ്പിക്കാനോ നിന്നോടുള്ള ഇഷ്ടം പറയാനോ അങ്ങേരുടെ ഉള്ളിലെ വാശിയും അഭിമാനവും സമ്മതിക്കില്ല .... അതാണ് പ്രോബ്ലം .... അപ്പൊ നമ്മൾ എന്താ ചെയ്യേണ്ടത് ....

അങ്ങേരുടെ വീക്നെസ്സിൽ തന്നെ കയറി പിടിക്കണം 😁" വിക്കി പറഞ്ഞു നിർത്തിയതും അവർ രണ്ടും അവനെ എന്തെന്ന അർത്ഥത്തിൽ നോക്കി "ജെലസ്‌ 😜.... എത്ര ഒക്കെ എയർ പിടിച്ചാലും നീ മറ്റൊരുത്തനോട് ക്ലോസ്‌ ആയി ബീഹെവ് ചെയ്യുന്നത് അയാൾക്ക് സഹിക്കാൻ പറ്റില്ല .... സൊ ഇന്ന് മുതൽ നീ അങ്ങേരുടെ പിറകെ പോകുന്നത് അങ്ങട്ട് നിർത്താ ..... ന്നിട്ട് സാറിന്റ മുന്നിൽ എന്നെ കുറിച്ച് സംസാരിക്കേം എപ്പൊഴും എന്നോട് സംസാരിക്കേം ക്ലോസ് ആവേം ഒക്കെ ചെയ്യണം ..... ബാക്കി ഒക്കെ നമ്മൾ വിചാരിച്ച പോലെ വന്നോളും " വിക്കി പറയുന്നത് കേട്ട് അവൾ കുറച്ചു നേരം ആലോചിച്ചു " നിനക്ക് ഈ കിടപ്പിലായത് ഒന്നും പോരെ ..... എന്റെ മോനും കൂടി നിന്നെ പെരുമാറിയാൽ പിന്നെ നിന്റെ പല്ലും നഖവും കൂടി ബാക്കി കിട്ടില്ല ....😂" വിജയൻ പറയുന്നത് കേട്ട് വിക്കി പല്ല് കടിച്ചു " ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ അങ്കിളേ 😬....

ഏങ്ങനെലും ഒന്ന് സെറ്റ് ആക്കാൻ നോക്കുമ്പോ ആണ് ...." വിക്കി പല്ല് കടിച്ചതും വിജയൻ ഡീസെന്റ് ആയി " അല്ലടാ ഇതൊക്കെ നടക്കോ ...?" അനു സംശയത്തോടെ ചോദിച്ചു " നടക്കും മോളെ ... ഇവനെ ഞാൻ ഇങ്ങോട്ട് ഇറക്കുമതി ചെയ്തത് തന്നെ നിന്നോട് ക്ലോസ് ആയി ബീഹെവ് ചെയ്യിപ്പിച്ചു ഹര്ഷന് നിന്നെ ഇഷ്ടാണോ എന്നറിയാൻ ആണ് .... അതിൽ ഇവൻ വിജയിച്ചു .... അതുപോലെ ഇതും success ആവും " വിജയൻ അവൾക്ക് ആത്മവിശ്വാസം കൊടുത്തതും വിക്കിയും അതിനോട് യോജിച്ചു പെട്ടെന്ന് വിക്കിയുടെ ഫോണിൽ ഒരു കാൾ വന്നതും അത് കണ്ട് അവന്റെ മുഖം മാറുന്നത് കണ്ടു വിജയനും അനുവും അവനെ ഉറ്റുനോക്കി അവൻ അത് കട്ട് ആക്കിയപ്പോ വീണ്ടും കാൾ വന്നതും അനു ആ ഫോൺ വാങ്ങി അറ്റൻഡ് ചെയ്തു സ്‌പീക്കറിൽ ഇട്ടു "ആഹ് വിക്കിയേട്ടാ 😍 ഞാൻ കരുതി എടുക്കില്ലന്ന് ..... എടുത്തല്ലോ സന്തോഷായി .....

ന്തിനാ വിക്കിയേട്ടാ ന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ .... എനിക്ക് നിങ്ങളെ അത്രക്ക് ഇഷ്ടായിട്ടല്ലേ ഇങ്ങനെ പിറകെ വരുന്നേ .... ഹെലോ .... വിക്കിയേട്ടാ കേൾക്കുന്നുണ്ടോ ..... ഹെലോ ..." മറുതലക്കൽ നിന്ന് അത്രയും കേട്ടതും വിജയനും അനുവും ഞെട്ടിക്കൊണ്ട് വിക്കിയെ നോക്കി .... അവനാണേൽ വേണോ വേണ്ടയോ എന്ന മട്ടിൽ ചിരിക്കുന്നുണ്ട് " ആരാടാ ഈ പെണ്ണ് ....?" അവനെ തുറിച്ചുനോക്കി കൊണ്ട് അനു ചോദിച്ചതും അവനൊന്ന് പരുങ്ങി "പ്ഫാ....പറയടാ ...." വിജയൻ അലറിയതും അവൻ ഒന്ന് ഞെട്ടി " എനിക്ക് അറിയില്ല ..... കുറച്ചു ദിവസായിട്ട് വിളിക്കുന്നു ..... ഊരും പേരും ഒന്നും പറയുന്നില്ല .... അതാ ഞാൻ എടുക്കാഞ്ഞേ ..."

അവൻ അവരെ നോക്കി പറഞ്ഞതും വിജയൻ അവനെ ഒന്ന് ഇരുത്തി നോക്കി "ഞാൻ പറഞ്ഞത് സത്യാ .... ഇതേതോ തെണ്ടി എന്നെ പറ്റിക്കുന്നതാണ് ... അതാ നിങ്ങളോട് പറയാഞ്ഞേ ....ഞാൻ കണ്ട് പിടിച്ചോളാം ..... അല്ല നമ്മൾ എന്താ പറഞ്ഞോണ്ടിരുന്നേ ..... ആഹ് ജെലസ്‌ ആക്കുന്നത് .... അപ്പൊ ഇന്ന് മുതൽ നമ്മടെ കളി തുടങ്ങുവാണു ..." വിക്കി അവരെ നോക്കി പറഞ്ഞതും മൂന്നും കൂടി കൈ വെച്‌ അത് പാസ്സാക്കി  .........തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story