ഭാര്യ: ഭാഗം 14

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അനു * വിശാൽ ...... മെഡിസിൻ പഠിക്കുന്ന കാലം മുതൽ ആണ് വിശാലിനെ ഞാൻ കാണുന്നത് ..... കുട്ടികൾക്കൊക്കെ വിശാലിനെ കുറിച്ച് നല്ല അഭിപ്രായം ആയിരുന്നു .... ഹോം മിനിസ്റ്ററുടെ മകൻ ആയിരുന്നിട്ടും അതിന്റെ യാതൊരു അഹങ്കാരവും സ്വഭാവ ദൂഷ്യങ്ങളും അവനിൽ ഇല്ലായിരുന്നു എല്ലാവര്ക്കും നന്മ മാത്രം ചെയ്ത തിന്മക്ക് എതിരെ പോരാടുന്ന ഒരു കോളേജ് ഹീറോ .... അതായിരുന്നു വിശാൽ ഒരുപാട് തവണ മോശമായ ഉദ്ദേശത്തോടെ എന്നിലേക്ക് അടുത്ത പലരുടെയും കയ്യിൽ നിന്ന് എന്നെ വിശാൽ രക്ഷിച്ചിരുന്നു വിക്കിയെ പോലെ തന്നെ ആയിരുന്നു എനിക്ക് വിശാൽ ..... പക്ഷെ അവന്റെ പ്രണയം തുറന്ന് പറഞ്ഞതോടെ അവനിൽ നിന്ന് അകലാൻ തുടങ്ങി അതോടെ വിശാലിന്റെ സ്വഭാവം മാറാൻ തുടങ്ങി ....

എന്നെ പിടിച്ചടക്കാനുള്ള വാശിയിൽ അവൻ ആകെ മാറി എന്നോടുള്ള പ്രണയം പതിയെ ഭ്രാന്ത് ആകുന്നത് ഞാൻ അറിഞ്ഞു .... എന്നോട് അടുക്കുന്ന എല്ലാവരെയും വിശാൽ കൊല്ലാക്കൊല ചെയ്തു ..... വിക്കിയോട് അവന് പകയായി അവനിൽ നിന്നും ഒരു രക്ഷ എന്ന വണ്ണമാണ് അച്ഛന്റെ നിർദേശമനുസരിച് ഇവിടേക്ക് വന്നത് ..... പക്ഷെ അവൻ എന്നെ തേടി ഇങ്ങോട്ട് വന്നിരിക്കുന്നു വിശാലിനോട് എനിക്ക് ഒരിക്കലും ഒരു വെറുപ്പ് ഉണ്ടായിരുന്നില്ല ..... ഇഷ്ടമുള്ളതൊക്കെ പിടിച്ചടക്കിയ അവന്റെ ജീവിതശൈലി ആണ് ഇതിനൊക്കെ കാരണം .... അത് കൊണ്ട് തന്നെ അവനെ വെറുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല .... വിക്കിയെ പോലെ തന്നായിരുന്നു എനിക്ക് വിശാലും പക്ഷെ ഇന്ന് .....

എനിക്ക് വേണ്ടി മറ്റൊരാളുടെ ജീവൻ എടുക്കാൻ അവൻ തയ്യാറായി എന്നത് എന്നെ അത്ഭുതപ്പെടുത്തി ഞാൻ ഇങ്ങനെ ഒരു ഭാവത്തിൽ വിശാലിനെ സങ്കല്പിച്ചിട്ടു കൂടി ഇല്ല ..... മറ്റുള്ളവരെ വേദനിപ്പിക്കാൻ മനസ്സില്ലാത്തവൻ എനിക്ക് വേണ്ടി മറ്റുള്ളവരെ വേദനിപ്പിച്ചു .... ഇന്ന് അവൻ വിക്കിയുടെ ജീവൻ എടുക്കാനും തുനിഞ്ഞിരിക്കുന്നു ..... ഇത്രത്തോളം അവനെ പ്രകോപിപ്പിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്റെ ഭഗവാനെ .... ഞാൻ കാരണം ആരും വേദനിക്കാൻ ഇട വരുത്തല്ലേ ദേവീ •••••••••••••••••••••••••••••••• രാത്രി എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു .... ഹർഷൻ ഫുഡ് കഴിക്കാതെ വെള്ളവും കുടിച്ചു ഇരിക്കുന്നത് കണ്ടതും അനു അവനെ സംശയത്തോടെ നോക്കി "

നീ എന്താടാ ഒന്നും കഴിക്കാത്തെ...?" അവന്റെ ഇരുപ്പ് കണ്ടതും നന്ദിനി ചോദിച്ചതും അനു അവനെ നോക്കി "വിശപ്പില്ല അമ്മെ ..." കവിളിൽ കൈ വെച്‌ അനുവിനെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് അവൻ മറുപടി പറഞ്ഞതും അവൾ ഒന്ന് സൂക്ഷിച്‌ നോക്കി അടിച്ച അടിയിൽ ഹർഷന്റെ ചുണ്ടിന്റെ സൈഡ് പൊട്ടിയിട്ടുണ്ട് ..... അത് കാരണം അവനു വായ അധികം തുറക്കാനോ കഴിക്കാനോ പറ്റുന്നുണ്ടായിരുന്നില്ല അത് മനസ്സിലായതും അവളെ നോക്കി പേടിപ്പിക്കുന്ന ഹർഷനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചതും ഹർഷൻ അവളെ ഒന്ന് കടുപ്പിച്ചു നോക്കി അവിടെ നിന്നും പോയി അവൻ പോയതും അനു അവിടെ നിന്നും എണീറ്റ് കിച്ചണിൽ പോയി ഒരു ഗ്ലാസിൽ പാലും എടുത്ത് മുറിയിലേക്ക് പോയി

അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ കണ്ണാടിക്ക് മുന്നിൽ നിന്ന് ചുണ്ടിലെ മുറിവ് നോക്കുവായിരുന്നു അവൾ ഒരു ചിരിയോടെ അവനരികിലേക്ക് നടന്നടുത്തു കൊണ്ട് പാൽ അവനു നെരെ നീട്ടി അവൻ അവളെ സംശയത്തോടെ നോക്കുന്നത് കണ്ടതും അവളൊന്ന് ചിരിചു " ചുണ്ട് മുറിഞ്ഞത് കൊണ്ടാ ഒന്നും കഴിക്കാഞ്ഞേ എന്ന് എനിക്കറിയാം .... ദേ ഈ പാൽ കുടിക്ക് ..." അവൾ അവനുനെരെ ഗ്ലാസ് നീട്ടിയതും അവൻ മുഖം തിരിച്ചു " എനിക്കെങ്ങും വേണ്ട നിന്റെ പാല് .... എന്റെ ചെവിട് അടിച്ചു പൊളിച്ചിട്ട് അവളുടെ ഒരു പാല് 😡 കൊണ്ട്‌ പൊക്കോണം ..." അവൻ അവളോട് ചൂടായതും അവൾ അതൊക്കെ കേട്ട് ഇളിച്ചോണ്ട് നിന്നു "എന്തിനാടി ഇങ്ങനെ ഇളിക്കുന്നെ ...?"

"ചുമ്മാ " കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് അവൾ പറഞ്ഞതും അവൻ ഒന്ന് മൂളിക്കൊണ്ട് തിരിഞ്ഞു " അപ്പൊ പാല് വേണ്ടല്ലോ .... വെറുതെ വെയ്റ്റ് ഇട്ട് നിന്നാൽ കൊറച്ചു കഴിഞ്ഞാൽ നല്ല വിശപ്പാവും .... വിശന്നിട്ട് ഉറങ്ങാൻ കൂടി പറ്റില്ല .... അതോണ്ട് ഒന്നൂടി ചോയ്ക്കുവാ .... പാല് വേണോ വേണ്ടയോ ...?" അവനെ നോക്കി പുരികം പൊക്കിയും താഴ്ത്തിയും ചോദിക്കുന്ന അവളെ ഒന്ന് തറപ്പിച്ചുനോക്കിക്കൊണ്ട് അവനാ പാല് വാങ്ങി ഒറ്റ വലിക്ക്‌ കുടിച്ചു "സ്സ്സ്‌ " ഗ്ലാസ് ചുണ്ടിന്റെ സൈഡിൽ തട്ടിയതും അവനൊന്ന് എരിവ് വലിച്ചതും അവൾ അവനടുത്തേക്ക് വന്നു " വേദനയുണ്ടോ ഹർഷെട്ടാ ...?" അവളുടെ ചോദ്യം കേട്ടതും അവനൊന്ന് കടുപ്പിച്ചു നോക്കി കൊണ്ട് തിരിയാൻ നിന്നതും അവളവനെ പിടിച്ചു അവളിലേക്ക് അടുപ്പിച്ചു കൊണ്ട് അവളുടെ അധരങ്ങളാൽ അവന്റെ ചുണ്ടുകൾ പൊതിഞ്ഞു

അവന്റെ ചുണ്ടുകളെ ആവേശത്തോടെ നുണയാൻ തുടങ്ങി അങ്ങനൊരു നീക്കം അവളിൽ നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ഹർഷൻ ഒന്ന് ഞെട്ടി അവൾ അവന്റെ ചുണ്ടുകളെ മോചിപ്പിക്കാതെ ഭ്രാന്തമായി നുണഞ്ഞതും അവന്റെ ഉള്ളിൽ എന്തോ വികാരങ്ങൾ ഉണരുന്നത് അവനറിഞ്ഞു അവന്റെ കരങ്ങൽ യാന്ത്രികമായി അവളെ പൊതിഞ്ഞു ... വിട്ട് മാറാൻ ഒരുങ്ങിയ അനുവിനെ അവൻ ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി ശ്വാസം വിടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതും അവൾ അവനെ തള്ളി മാറ്റി അപ്പോഴാണ് ഹര്ഷന് ബോധം വന്നത് .... അവനു ആകെ നാണക്കേട് തോന്നി ....

അവളുടെ മുഖതെക്ക്‌ നോക്കാൻ അവൻ നന്നേ പാട് പെടുന്നത് കണ്ടതും അനു ചിരി കടിച്ചു പിടിച്ചു നിന്നു "ഇപ്പൊ വേദന കുറവുണ്ടോ ഹർഷേട്ടാ 😉...?" അവനെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് കൊണ്ട് അവന്റെ കവിളിൽ ഉമ്മ വെച്ചതും അവൻ ഒന്ന് ഞെട്ടി "സോറി " ഏന്തി വലിഞ്ഞു അവന്റെ ചെവിയിൽ ചുണ്ട് ചേർത്തുകൊണ്ട് അവൾ പറഞ്ഞുകൊണ്ട് അവനെ തള്ളി മാറ്റി ബെഡിൽ കയറി കിടന്നു ഹർഷൻ ആണേൽ ഇവിടെ എന്താ സംഭവിച്ചേ എന്ന expression ഇട്ട് നിൽക്കുന്നു "ഗുഡ് നൈറ്റ് ഭർത്തൂ .." അവന് ഒരു ഫ്ലയിങ് കിസ്സും കൊടുത്തു അവൾ കിടന്നുറങ്ങി .........തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story