ഭാര്യ: ഭാഗം 15

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

വിക്കിയുടെ മുറിയിൽ ഇരുന്ന് ഇന്നലെ വിശാല് വന്നതും പിന്നീട് ഉണ്ടായ സംഭവങ്ങളും പറയുവാണ് അനു ..... വിക്കി താടക്ക് കയ്യും കൊടുത്തു എല്ലാം കേട്ടിരിക്കുവാണ് "ആരാ ഈ വിശാൽ ...?" അനു പറഞ്ഞു നിർത്തിയതും വിജയൻ അവരോടായി ചോദിച്ചു വിക്കി ഒരു നെടുവീർപ്പോടെ വിശാലിനെ പറ്റി പറഞ്ഞു തീർത്തു " അപ്പൊ ഇനി നമ്മടെ ഓപ്പറേഷൻ ജെലസ്സ്‌ ഇനി ആവശ്യമില്ലല്ലോ .... വിശാൽ വന്ന സ്ഥിതിക്ക് ഇനി ഞാൻ ഫ്രീ ആയി 😌..." വിക്കി ആശ്വാസത്തോടെ പറഞ്ഞതും വിജയൻ അതിനെ ശെരി വെച്ച് " എടാ എനിക്കെന്തോ വല്ലാത്ത പേടി തോന്നുന്നു ..... വിശാൽ ഹർഷേട്ടനെ എന്തേലും ...."

അവൾ പരിഭ്രമത്തോടെ പറഞ്ഞു നിർത്തിയതും വിക്കി ഒന്ന് ശ്വാസം വലിച്ചു വിട്ടുകൊണ്ട് അവളെ നോക്കി " അനു ..... നീ ഇങ്ങനെ പേടിക്കണ്ട .... നിന്റെ കെട്യോന്റെ രോമത്തിൽ തൊടാനുള്ള guts പോലും അവനില്ല .... അത് ഞാൻ കണ്ടതാ .... അടിയും വാങ്ങി പേടിച്ചു ഓടിയവനാ അവൻ .... നീ പേടിക്കാതെ ...." വിക്കി അവൾക്ക് ധൈര്യം കൊടുത്തുകൊണ്ട് ഓരോന്ന് പറയാൻ തുടങ്ങി " എനിക്ക് വിശാലിനെ ഒന്ന് കാണണം വിക്കീ ...?" അനു "എന്തിന് 😳....?" വിക്കി &. വിജയൻ " എടാ അവനോട് മനസ്സ് തുറന്ന് സംസാരിക്കണം .... അവന് ഞാൻ പറഞ്ഞാൽ മനസിലാകുമെന്ന് എനിക്കുറപ്പുണ്ട് .... അവൻ മാറും .... അവൻ പഴേ വിശാൽ ആകും ... I am sure ..”

അവളുടെ പറച്ചിൽ കേട്ടതും വിക്കി അവളെ ഒന്ന് തുറിച്ചുനോക്കി "എനിക്ക്‌ അങ്ങനെ തോന്നുന്നില്ല മോളെ ..... ഇത്രയൊക്കെ അവൻ ചെയ്തുകൂട്ടിയെങ്കിൽ ഇനിയും അവൻ ഇതൊക്കെ തന്നെ ആവർത്തിക്കും എന്ന് എന്റെ മനസ്സ് പറയുന്നു ...." വിജയൻ പറഞ്ഞതും വിക്കി അയാളെ പിന്താങ്ങി "എടീ നീയെന്താടി ഇങ്ങനെ .... അവൻ ഇത്ര ഒക്കെ ചെയ്തിട്ടും നീ എന്താ പടിക്കാത്തെ .... അവൻ ഒരിക്കലും മാറാൻ പോകുന്നില്ല ..." വിക്കി മുഷ്ടി ചുരുട്ടി കൊണ്ട് പറഞ്ഞു "ഇല്ലെടാ .... എത്ര ഒക്കെ ആയാലും അവൻ എന്റെ ഫ്രണ്ടാ .... അവൻ മാറുമെന്ന് എനിക്കുറപ്പുണ്ട് .... എനിക്കവനെ കണ്ടേ പറ്റൂ ..." " നീ എന്തോ ചെയ്യ് 😠"

അവളോട് ദേശ്യപ്പെട്ട് അവന്റെ വോക്കിങ് സ്റ്റിക്കും എടുത്ത് അവൻ അവിടെ നിന്നും പോയതും അവൾ നിസ്സഹായതയോടെ വിജയനെ നോക്കി .... അയാൾ അവളുടെ തലയിൽ തലോടി ഒന്ന് കണ്ണ് ചിമ്മി കാണിച്ചതും അവൾ ഒന്ന് ചിരിച്ചുകൊണ്ട് അവിടുന്ന് പോയി ••••••••••••••••••••••••••••••••• പിന്നീടുള്ള ദിവസങ്ങൾ അനു വിഷലിനെ അന്വേഷിച്ചു ഒരുപാടലഞ്ഞെങ്കിലും അവനെ പറ്റി ഒരു വിവരവും അവൾക്ക് കിട്ടിയില്ല അവൻ മടങ്ങിപ്പോയെന്ന് കരുതി അവൾ അന്വേഷണം മതിയാക്കി മടങ്ങി ....

ഈ ദിവസങ്ങൾ കൊണ്ട് അനു ഹർഷന്റെ ദേശ്യവും വാശിയും കുറയ്ക്കാൻ ഉള്ള പരിശ്രമത്തിൽ ആയിരുന്നു .... അതിൽ ഏറെക്കുറെ ഹർഷൻ വീണെങ്കിലും അവൻ അത് പുറത്തു കാട്ടാതെ നടന്നു വിക്കിക്ക് ആണേൽ ഫോൺ കാളിന്റെ പെരുന്നാൾ ആയിരുന്നു ..... ആ കുട്ടീടെ ശല്യം കൂടിയതും അവനാ കുട്ടിയെ ഫ്രണ്ട് ആക്കി തൽക്കാലത്തേക്ക് തടി തപ്പി അങ്ങനെ ഇരിക്കെ ഒരു ദിവസം വിക്കിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു .... അവൻ അനിഷ്ടത്തോടെ ഫോൺ എടുത്തു " എന്താടി ....?"

"എന്താന്നോ .... ചേട്ടന് എന്താ ഇങ്ങോട്ട് ഒന്ന് വിളിച്ചാൽ 😪..?" "നിന്നെ എന്തിനാ ഞാൻ വിളിക്കുന്നെ .... നിന്റെ ശല്യം സഹിക്കാൻ വയ്യാതെയാണ് ഞാൻ നിന്നെ ഒരു ഫ്രണ്ട് ആയിട്ട് എങ്കിലും കാണുന്നെ .... അപ്പൊ നീ ഇങ്ങനെ ഡിസ്റ്റർബ് ചെയ്യുന്നത് എന്തിനാ .... എന്താ നിനക്ക് വേണ്ടേ 😠...?" " ഏട്ടാ .... ഏട്ടന് എന്തുകൊണ്ടാ എന്റെ സ്നേഹം മനസ്സിലാകാതെ ..... ഞാൻ നിങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്നു .... എന്നിട്ടും എന്തിനാ എന്നെ ഇങ്ങനെ ഒരു disturbance ആയി കാണുന്നെ ...?"

ഇടറുന്ന ശബ്ദത്തോടെ അവൾ പറഞ്ഞതും വിക്കി ഒന്ന് നെടുവീർപ്പിട്ടു "ലുക്ക് .... എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയില്ല .... Because എന്റെ പ്രണയം നീയല്ല ..... എന്റെ പ്രണയം ഒരിക്കലും എനിക്ക് കിട്ടാൻ പോകുന്നില്ലെന്ന് എനിക്ക് അറിയാം .... പക്ഷെ അവളുടെ സ്ഥാനം മറ്റാർക്കും കൊടുക്കാൻ ഞാൻ തയ്യാറല്ല ....." അവൻ ചെറു നോവോടെ പറഞ്ഞു നിർത്തിയതും മറുവശത്തു നിന്ന് നേർത്ത വിതുമ്പൽ മാത്രം കേൾക്കാമായിരുന്നു "തന്നോട് നേരത്തെ പറയേണ്ടതായിരുന്നു .... പക്ഷെ അവൾ പോലും അറിയാത്ത എന്റെ പ്രണയം ആരും അറിയണ്ടാന്ന് ഞാൻ കരുതി .... സൊ പ്ളീസ് ഇനി എന്നെ ഡിസ്റ്റർബ് ചെയ്യരുത് .... ഒരു സുഹൃത് ആയി എന്നും തനിക്കൊപ്പം ഞാൻ ഉണ്ടാവും ....

പ്രോമിസ്" അവളുടെ വിതുമ്പൽ കേട്ടതും അവൻ ശാന്തമായി പറഞ്ഞു "ആരാ അവൾ ....?" ഇടറിയ ശബ്ദത്തോടെ അവൾ ചോദിച്ചതും വിക്കിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു .... വേദന കലർന്ന ഒരു പുഞ്ചിരി "സൗഹൃദം എന്നാണ് പ്രണയത്തിലേക്ക് വഴി മാറിയതെന്ന് എനിക്കറിയില്ല ..... അവളോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ സന്തുഷ്ടയായിരുന്നു ..... നിനച്ചിരിക്കാതെ എന്നിലേക്ക് വന്നു ചേർന്ന വസന്തം ..... ഇന്ന് ഞാൻ തിരിച്ചറിഞ്ഞു ആ വസന്തം മറ്റാർക്കോ വേണ്ടിയുള്ളതാണെന്ന് .....

ഇന്നും ആ വസന്തം എന്റെ ഉള്ളിൽ തന്നെ ഉണ്ട് ..... ഇനി എന്നും എന്റെ ഉള്ളിൽ തന്നെ ഉണ്ടായിരിക്കും ...." നിറപുഞ്ചിരിയോടെ പറഞ്ഞുനിർത്തിയതും ഫോൺ disconnect ആയിരുന്നു ..... വിക്കി അതെ പുഞ്ചിരിയോടെ ബെഡിലേക്ക് മലർന്നു കിടന്നു കൊണ്ട് കണ്ണുകളടച്ചു •••••••••••••••••••••••••••••••••••• രാത്രി അനു മുറിയിലേക്ക് വരുമ്പോൾ ബെഡിൽ കിടന്ന് കൊണ്ട് എന്തോ ചിന്തിക്കുകയായിരുന്നു ഹർഷൻ ..... അവൾ ഒന്ന് ചിരിച്ചുകൊണ്ട് അവന്റെ അടുത്തായി സ്ഥാനം പിടിച്ചതും അവൻ അവളെ കാണാത്ത പോലെ കിടന്നു "ഹർഷേട്ടാ .... ഒന്ന് എണീറ്റെ ...." അവനു നേരെ ഇരുന്നുകൊണ്ട് അവൾ പറഞ്ഞതും അവൻ കേൾക്കാത്ത ഭാവത്തിൽ കിടന്നു " ഒന്ന് എനിക്ക് മനുഷ്യാ ..."

അവൾ ഹർഷനെ പിടിച്ചു കുലുക്കിയതും അവൻ ദേശ്യത്തിൽ എണീറ്റിരുന്നു "എന്താടി 😡.... മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലെ നീ ...?" അവളെ നോക്കി ദേശ്യത്തോടെ അവൻ ചോദിച്ചതും അവളത് കാണാത്ത ഭാവത്തിൽ അവന്റെ മടിയിൽ കയറി ഇരുന്ന് അവന്റെ കഴുത്തിലൂടെ കയ്യിട്ട് അവന്റെ നെഞ്ചിൽ ചാരി കണ്ണ് അടച്ചു കിടന്നു ഹർഷൻ ഇതൊക്കെ കണ്ട് വായും പൊളിച്ചു നോക്കി നിന്നു .... പെട്ടെന്ന് എന്തോ ഒർത്ത പോലെ അവളെ തള്ളി മട്ടൻ നോക്കി "എണീറ്റ് മാറടി ..... നിന്നോടല്ലേ മാറാൻ പറഞ്ഞെ 😡..."

അവളുടെ കയ്യിൽ പിടിച്ചു പിറകിലേക്ക് തള്ളി കൊണ്ട് അവൻ പറഞ്ഞതും അവൾ കൂടുതൽ ശക്തിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവൻ പിന്നേം ബലം പ്രയോഗിക്കാൻ തുടങ്ങിയതും അവൾ അവന്റെ ദേഹത്തു പല്ല് അമർത്തിയതും അവൻ വേദന കൊണ്ട് നിലവിളിച്ചു "ശ്ശ് .....🤫.... ഇനി എന്നെ തള്ളി മാറ്റാൻ നോക്കിയാൽ ഇനിയും കടി കിട്ടും 😠.... മര്യാദക്ക് ഇരുന്നാൽ നിങ്ങൾക്ക് കൊള്ളാം ..." അവനെ നോക്കി കണ്ണുരുട്ടിയതും അവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി "നീ വല്ലാണ്ട് അങ് ഷൈൻ ചെയ്യണ്ട ....

നിന്നെ എന്റെ കയ്യിൽ കിട്ടും ....." അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞതും അവളൊന്ന് ചിരിച്ചുകൊണ്ട് തലപൊക്കി നോക്കി " നിങ്ങൾ എന്നെ ഒന്നും ചെയ്യില്ല ഹർഷേട്ടാ .... Coz u love me.... നിങ്ങൾക്ക് എന്നെ ഇഷ്ടല്ലന്ന് എത്ര ആവർത്തിച്ചാലും എനിക്കറിയാം അത് കള്ളമാണെന്ന് .... അല്ലെങ്കിൽ എന്നെ ഇങ്ങനെ മടിയിൽ ഇരുത്തില്ലായിരുന്നു 😝" "ഞാൻ ഇരുത്തിയതാണോ .... നീ കേറി ഇരുന്നതല്ലേ 😡...." " വേറെ ഏതേലും പെണ്ണുങ്ങൾ ഇങ്ങനെ കേറി ഇരുന്നിട്ട് ഇരുത്തിയില്ലേൽ ഞാൻ കടിക്കും എന്ന് പറഞ്ഞാൽ നിങ്ങൾ ഇരുത്തോ 🤨....?" "....." "ഉത്തരം പറയണം മിസ്റ്റർ ..." "മര്യാദക്ക് ഇറങ്ങിപ്പൊടി എന്റെ മേത്തുന്നു ...😡"

"ഇനി കൂടുതൽ അഭിനയം ഒന്നും വേണ്ടാ ഞാൻ പോവൂല ...." അനു അവനെ ചുറ്റിപ്പിടിച്ചു ഇരുന്ന് ഉറങ്ങാൻ തുടങ്ങി അത് കണ്ടതും ഹർഷന്റെ ചുണ്ടിൽ അവനറിയാതെ ഒരു പുഞ്ചിരി വന്നു .... അവനവന്റെ ദേശ്യവും വാശിയും ഒക്കെ മാറ്റി വെച്ച് നിറമനസ്സോടെ അവളെ ചേർത്ത് പിടിച്ചു അവന്റെ നെഞ്ചോട് ചെർത്തു ..... അത് അറിഞ്ഞെന്ന മട്ടിൽ ഉറക്കത്തിലും അവളുടെ ചുണ്ടിൽ ഒരു ചിരി മൊട്ടിട്ടു •••••••••••••••••••••••••••••••• രാവിലെ ഫുഡ് കഴിക്കുമ്പോൾ ആണ് അനുവിന്റെ ഫോണിലേക്ക് ഒരു കാൾ വന്നത് .... അവളത് അറ്റൻഡ് ചെയ്തതും മറുവശത്തു നിന്ന് പറയുന്നത് കേട്ട് അവൾ ഒന്ന് ഞെട്ടി അവൾ വേഗം കൈ കഴുകി പുറതേക് ഓടി കാറിൽ കയറി എങ്ങോട്ടോ പോയി .... അവളുടെ പോക്ക് കണ്ടു ഹര്ഷനും ബാക്കി ഉള്ളവരും ഏതോ ഭാവത്തിൽ നോക്കി നിന്നു .........തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story