ഭാര്യ: ഭാഗം 17

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

“Hima calling 📞” ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും ഹര്ഷന്റെ മുഖം മാറി .... അവനാ കാൾ അറ്റൻഡ് ചെയ്തു .... അവൾ പറയുന്നതിനെല്ലാം ഒരു മൂളലിൽ മറുപടി നൽകി....അവനാ ഫോൺ കട്ട് ചെയ്തുകൊണ്ട് ഫോൺ നിലത്തേക്കെറിഞ്ഞു പൊട്ടിച്ചു "ആആആ " നിലത്തേക്ക് ഊർന്നു ഇരുന്നുകൊണ്ട് അവൻ തലമുടിയിൽ കൈ കോർത്ത് വലിച്ചുകൊണ്ട് അലറി ഇതൊക്കെ ക്യാമറ കണ്ണിലൂടെ കണ്ടുകൊണ്ട് ഹിമ മറ്റൊരിടത്തു ഇരുന്നു ഗൂഢമായി ചിരിച്ചു "ഹർഷാ .... നിന്നെ ഇങ്ങനെ വേദനിപ്പിക്കാൻ എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിട്ടല്ല .... പക്ഷെ നിന്നെ വിട്ട് കളയാൻ എനിക്ക് ആവുന്നില്ല .... എന്ത് ചെയ്യാനാ .... എന്റെ ഹൃദയത്തിൽ നീയങ് വേരുറച്ചു പോയി ....

നിന്റെ സ്വത്ത് മാത്രം ആയിരുന്നില്ല എന്റെ ലക്‌ഷ്യം .....നിന്നോടുള്ള എന്റെ പ്രണയം ആത്മാർത്ഥമായിരുന്നു .... പക്ഷെ നീ കാരണം എന്റെ കുറെയേറെ വർഷങ്ങൾ ഞാനാ ഇരുമ്പഴിക്കുള്ളിൽ കഴിച്ചു കൂട്ടേണ്ടി വന്നു .... Only because you .... അതിന് ഒരു ചെറിയ revenge .... അതാണ് ഞാൻ ഇപ്പൊ ചെയ്യുന്നത് .... പിന്നെ അവൾ ആ അനാമിക .... അവൾ എന്റെ ഹർഷനെ മോഹിച്ചത് തന്നെ തെറ്റാണ് .... അവൾക്കുള്ള ആദ്യത്തെ അടി ഞാൻ കൊടുത്തു കഴിഞ്ഞു .... ഇപ്പൊ അവളുടെ ഹൃദയം വിങ്ങിപ്പൊട്ടുന്നുണ്ടാകും ....

കരഞ്ഞു തളർന്നിട്ടുണ്ടാകും .... മരണത്തെ കുറിച്ചുപോലും ചിന്തിച്ചിട്ടുണ്ടാകും .... ഇത്ര ഒക്കെ കൊണ്ട് ഞാൻ അടങ്ങില്ല .... അവളെ കൊല്ലാകൊല ചെയ്തു അതിലൂടെ ഹർഷനെ വേദനിപ്പിച്ചു അവളെ കരുവാക്കി തന്നെ ഞാനവനെ സ്വന്തമാക്കും .... ഒപ്പം അവന്റെ സ്വത്തുക്കളും .... അനാമികാ ..... നിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു ..... I am coming to finish you.... " ആ വിഷ്വൽസിലെക്ക്‌ നോക്കി അട്ടഹസിച്ചുകൊണ്ടവൾ പറഞ്ഞു •••••••••••••••••••••••••••••••••••••••••• അനു * ഹർഷേട്ടൻ എന്നെ സ്നേഹിച്ചിട്ടില്ലേ ....?

ആ കണ്ണുകളിൽ ഞാൻ എന്നോടുള്ള പ്രണയം ഒരുപാട് കണ്ടിട്ടുള്ളതാ എന്നോടുള്ള പ്പൊസ്സസ്സീവ്നെസ്സും കേറിങ്ങും ഒക്കെ പിന്നെ എന്തിനായിരുന്നു ...? ഇഷ്ടമല്ലെങ്കിൽ ഭാര്യ ഭാര്യ എന്ന് ഇടക്കിടക്ക് ആവർത്തിച്ചുകൊണ്ട് അധികാരം കാണിച്ചത് എന്തിനാ ....? അപ്പൊ ..... അപ്പൊ ഇതൊക്കെ അഭിനയമായിരുന്നോ .... എല്ലാം നാടകമായിരുന്നോ ....? പക്ഷെ എന്തിന് ..... എന്നോട് പ്രതികാരം ചെയ്യുന്നതാണോ .... സ്നേഹം അഭിനയിച്ചു എന്നെ ചതിച്ചതാണോ...? ഓർക്കുബോൾ കണ്ണീർ അണപൊട്ടി ഒഴുകാൻ തുടങ്ങി ....

സന്തോഷം വിധിക്കപ്പെടാത്ത ജന്മം ആണോ എന്റേത് എന്റെ ദേവീ .... ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത എന്നോട് എന്തിനാ ഇത്രയും ക്രൂരത കാണിക്കുന്നേ .... ഞാൻ എന്റെ ജീവന് തുല്യം സ്നേഹിക്കുന്നത് കൊണ്ടാണോ ഹർഷേട്ടൻ എന്നോട് ഇങ്ങനെ ഒക്കെ ചെയ്യുന്നേ .... അപ്പൊ ആ മനസ്സിൽ എന്നോട് ഒരു തരിമ്പ് പോലും സ്നേഹമില്ലേ .... ഹിമയെ മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടെങ്കിൽ ഞാൻ ഇനി അവർക്കിടയിൽ ഒരു കരടാവാൻ പാടില്ല .... പോകുവാ .... ഈ ലോകത്തു നിന്ന് തന്നെ പോകുവാ ....

അനുവിന് ഇനിയീ ലോകം വേണ്ടാ ആർക്കും വേണ്ടാത്ത ജന്മങ്ങൾക്കുള്ളതല്ല ഈ ഭൂമി ..... ഇനിയും പൊരുതി നില്ക്കാൻ എനിക്ക് കഴിയില്ല * അവൾ പൊട്ടി പൊട്ടി കരഞ്ഞു ..... ഹർഷന്റെ കരുതലും അസൂയയും ഒക്കെ അവളുടെ മനസ്സിലൂടെ കടന്നു പോയി അവൾ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് എണീറ്റ് കബോർഡിൽ നിന്ന് ഒരു ബ്ലേഡ് എടുത്തുകൊണ്ട് ബെഡിലേക്ക് വന്നിരുന്നു "ചെയ്യുന്നത് തെറ്റാണെന്നറിയാം ദേവീ .... പക്ഷെ പിടിച്ചു നിൽക്കാനാവുന്നില്ല .... ഇനി ഞാൻ കാരണം ഹർഷേട്ടന് നഷ്ടങ്ങൾ ഉണ്ടാവരുത് “ വിതുമ്പിക്കൊണ്ട് അവളാ ബ്ലേഡ് കയ്യിലേക്ക് കുത്തി അമർത്തി ..... നെടുകയും കുറുകയും ഒക്കെ വരഞ്ഞു ഒരുപാട് മുറിവാക്കി .....

രക്തം അനിയന്ത്രിതമായി ഒഴുകാൻ തുടങ്ങി ..... അവൾക്ക് അസഹനീയമായ വേദന തോന്നിയെങ്കിലും അവൾ കടിച്ചു പിടിച്ചു ..... കൊറച്ചു കഴിഞ്ഞതും അവൾക്ക് ബോധം മറയുന്നത് പോലെ തോന്നി ..... ബോധരഹിതയായി ബെഡിലേക്ക് വീഴുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ..... അവളുടെ ശരീരത്തിലെ രക്തം ആ ബെഡിലേക്ക് ഒഴുകി ഇറങ്ങി . •••••••••••••••••••••••••••••••••••••••••••• ഹർഷൻ അനുവിന്റെ പിന്നാലെ മുറിയിലേക്ക് പോയത് കണ്ട് പിന്നാലെ പോയതാണ് വിക്കിയും വിജയനും .....

അവർ പറയുന്നത് ഒക്കെ ഞെട്ടലോടെയാണ് വിക്കിയും വിജയനും കേട്ടത് ഹര്ഷന് ഹിമയുമായി ഇപ്പോഴും ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ വിക്കിക്ക് ഹർഷനെ കൊല്ലാനാ തോന്നിയെ .... ഹര്ഷന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് പോയ അനുവിനെ കണ്ടതും അവന്റെ ഹൃദയം നുറുങ്ങി .... മുഷ്ടി ചുരുട്ടി ഹര്ഷന്റെ മുറിയിലേക്ക് പോകാൻ നിന്ന വിക്കിയെ വിജയൻ തടഞ്ഞു " നീയിത് എന്ത് ചെയ്യാൻ പോവാ ...?" " അങ്കിൾ അവളെ അവസ്ഥ കണ്ടില്ല .... അവളുടെ കണ്ണ് നിറയുന്നത് എനിക്ക് കണ്ട് നിൽക്കാനാവില്ല ....

സാറിന്റെ മകനോട് ക്ഷമിക്കാൻ എനിക്കാവില്ല .... അവൾ കരഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ ആയവനും ഇന്ന് കരഞ്ഞിരിക്കും 😡 " ഹര്ഷന്റെ മുറിയിലേക്ക് പോകാൻ നിന്ന വിക്കിയെ വിജയൻ പിടിച്ചു വച്ചു " വിക്കീ നീ ഒന്ന് അവനെ നോക്കിയേ ...." ഫോണും എറിഞ്ഞു പൊട്ടിച്ചു അലറുന്ന ഹർഷനെ ചൂണ്ടിക്കൊണ്ട് വിജയൻ വിക്കിയോടായി പറഞ്ഞു " ഇതിൽ വേറെന്തോ കളിയുണ്ട് .... ഞാൻ അവനെ ന്യായീകരിക്കുന്നതാണെന്ന് നിനക്ക് തോന്നുന്നുണ്ടാകും .... പക്ഷെ അല്ല .... എനിക്ക് അവനെ നന്നായി അറിയാം ....

വഞ്ചനയുടെ വേദന നന്നായി അനുഭവിച്ചവനാ അവൻ .... ആ അവൻ അറിഞ്ഞുകൊണ്ട് മറ്റൊരാളോട് വഞ്ചന കാണിക്കില്ലടാ .... അവനു മോളോടുള്ള പ്രണയം ആത്മാർത്ഥം തന്നെയാ വിക്കീ .... അത് എനിക്ക് നന്നായിട്ടറിയാം .... പക്ഷെ ഇപ്പൊ അവൻ എന്തുകൊണ്ടാ ഇങ്ങനെ ബീഹെവ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല .... ഇതിന് പിന്നിൽ എന്തോ വലിയ ഒരു കാരണം ഉണ്ട് .... അതാണ് നമ്മൾ കണ്ടെത്തേണ്ടത് ..," വിജയൻ പറയുന്നത് ഒരു മൂളലോടെ അവൻ കേട്ടുനിന്നു ....

ആരൊക്കെ ന്യായീകരിച്ചാലും അവന് ഹർഷനോടുള്ള ദേശ്യം കുറയുമായിരുന്നില്ല എന്തിന്റെ പേരിലായാലും ഹർഷൻ കാരണം അവൾ വേദനിക്കുന്നത് വിക്കിക്ക് ഹർഷനോട് അങ്ങേയറ്റം വെറുപ്പുണ്ടാക്കി ..... വിജയനോട് ഒന്നും മിണ്ടാതെ അവൻ അനുവിനടുത്തേക്ക് പോയി വിക്കി മുറി തുറന്ന് അകത്തു കയറിയതും ചോര വാർന്നു കിടക്കുന്ന അനുവിനെ കണ്ട് അവന്റെ നെഞ്ച് ഒന്ന് പിടഞ്ഞു "അനൂൂ ....." അവൻ അലറി വിളിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ഓടി " അനൂ ഡീ കണ്ണ് തുറക്കടീ .... അനൂ കണ്ണ് തുറക്ക് പ്ളീസ് .....

ഡീ എന്താ ഒന്നും മിണ്ടാതെ അനൂ പ്ളീസ് ഒന്ന് കണ്ണ് തുറക്കടീ " അവളുടെ കവിളിൽ തട്ടി വിക്കി ഒരുപാട് വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല .... വിക്കിയുടെ അലർച്ച കേട്ട ഹർഷൻ ഞെട്ടലോടെ നിലത്തു നിന്ന് ചാടി എണീറ്റു "അനൂ ..." അവൻ വേവലാതിയോടെ അവളുടെ മുറി ലക്ഷ്യമാക്കി ഓടി വിജയനും നന്ദിനിയും ഒക്കെ ആ കാഴ്ച കണ്ട് തറഞ്ഞു നിൽക്കുന്നത് കണ്ടതും ഹർഷൻ അങ്ങോട്ടേക്ക് ഓടി നന്ദിനി കരഞ്ഞുകൊണ്ട് അനുവിനെ പൊതിഞ്ഞു പിടിച്ചു " വണ്ടിയെടുക്ക് അങ്കിളെ ..."

നിറഞ്ഞു ചുവന്ന കണ്ണുകളാൽ വിക്കി പറഞ്ഞതും വിജയൻ കണ്ണ് തുടച്ചുകൊണ്ട് പുറത്തേക്ക് ഓടി ഹർഷൻ മുറിയിലേക്ക് കയറിയതും ചോരയിൽ കുളിച്ചു കിടക്കുന്ന അനുവിനെ കണ്ട് പിന്നിലേക്ക് വെച്ച് പോയി ..... ഹൃദയത്തിൽ ആരോ കത്തികൊണ്ട് കുത്തുന്നത് പോലെ അവനു തോന്നി അവൻ ഒരു യന്ത്രം കണക്കെ അവളുടെ അടുത്തേക്ക് പോയി .... അവന്റെ കണ്ണുകൾ അവൻ പോലും അറിയാതെ നിറഞ്ഞു അവളെ വാരി എടുക്കാൻ അവൻ കൈകൾ നീട്ടിയതും വിക്കി അവനെ തള്ളി മാറ്റി " തൊട്ട് പോകരുത് ....😡..? "

അവനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് വിക്കി അവളെ കൈകളിൽ കോരി എടുത്ത് പുറത്തേക്ക് ഓടി ഹർഷൻ നിലത്തേക്ക് ഊർന്നു ഇരുന്നു പോയി ..... അവൻ കാൽമുട്ട് ഉയർത്തി മുഖം പൂഴ്ത്തി ഇരുന്ന് പൊട്ടിക്കരഞ്ഞു " അനൂൂൂ ....." വിരലുകൾ തലമുടിയിൽ കോർത്ത് വലിച്ചുകൊണ്ട് ഒരു ഭ്രാന്തനെ പോലെ അവൻ അലറി •••••••••••••••••••••••••••••••••••••••••••• അനുവിനെ icu വിൽ കയറ്റിയതും പുറത്തു എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഒരു ഭ്രാന്തനെ പോലെ അവൻ നടന്നു ....

നന്ദിനീ കരഞ്ഞു തളർന്നു വിജയനോട് ചേർന്നിരിക്കുന്നുണ്ട് .... വിജയൻ എന്ത് ചെയ്യുമെന്നറിയാതെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് കുറച്ചു കഴിഞ്ഞതും ഡോക്ടർ പുറത്തേക്ക് വന്നു "doctor .... അനൂ ... അവൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ .... അവൾക്ക് ഒന്നും സംഭവിക്കില്ല .... അവൾ ഓക്കേ ആണ് അല്ലെ ഡോക്ടർ ..." ഒരു ഭ്രാന്തനെ പോലെ അവനൊരൊന്ന് പറഞ്ഞതും വിജയൻ അവനെ ചേർത്ത് പിടിച്ചതും അവൻ പൊട്ടിക്കരഞ്ഞുപോയി "വിവേക് താനിങ്ങനെ ഇമോഷണൽ ആകല്ലേ ...

പിന്നെ സർ അനാമികയുടെ കണ്ടിഷൻ കുറച്ചു ക്രിട്ടിക്കൽ ആണ് .... നിങ്ങൾ ഇവിടെ എത്തിക്കാൻ ഒരുപാട് വൈകി .... ബ്ലഡ് ഒരുപാട് പോയിട്ടുണ്ട് .... പിന്നെ വെയ്ൻ നല്ല ആഴത്തിൽ മുറിഞ്ഞിട്ടുണ്ട് ..... നിങ്ങൾ സാമ്യപനത്തോടെ റിയാലിറ്റി മനസ്സിലാക്കണം ..... അനാമിക ഇപ്പൊ വെന്റിലേറ്റർ ന്റെ സഹായത്തോടെയാണ് ജീവിക്കുന്നത് ..... ഞങ്ങളുടെ കഴിവിന്റെ മാക്സിമം ഞങ്ങൾ ശ്രമിച്ചു .... നിങ്ങൾ പ്രാർത്ഥിക്ക് ...." ഡോക്ടർ പറഞ്ഞത് ഒക്കെ ഒരു പ്രതിമ കണക്കെ വിക്കി കേട്ട് നിന്ന് നന്ദിനി കരഞ്ഞുകൊണ്ട് icu വിൽ കിടക്കുന്ന അനുവിനെ നോക്കി വിക്കിയുടെ പ്രതികരണം ഇല്ലാതായതും വിജയൻ അവനെ ഒന്ന് ചേർത്ത് പിടിച്ചു "അങ്കിൾ എന്റെ അനൂ ...."

കൊച്ചു കുട്ടികളെ പോലെ വിതുമ്പിക്കൊണ്ട് അവൻ നിലത്തേക്ക് ഊർന്നിറങ്ങിക്കൊണ്ട് പൊട്ടിക്കരഞ്ഞു .... വിജയൻ അവനെ നെഞ്ചോട് ചെർത്ത്‌ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ വിതുമ്പലിന്റെ ആക്കം കൂടി വന്നു വിക്കിയെ വിജയൻ താങ്ങി പിടിച്ചു ചെയറിൽ ഇരുത്തിയതും ഹർഷൻ കിതപ്പോടെ അങ്ങോട്ടേക്ക് ഓടി വരുന്നത് കണ്ട് വിക്കിയുടെ മുഖം വലിഞ്ഞു മുറുകി .... നീറുന്ന മനസ്സോടെ icu ലക്ഷ്യമാക്കി വന്ന ഹർഷൻ വിക്കിയുടെ ചവിട്ടേറ്റ് തെറിച്ചു വീണു " എന്തിനാടാ നാണംകെട്ടവനെ നീ ഇങ്ങോട്ട് വന്നത് ..... ചത്തൊന്ന് അറിയാൻ വന്നതാണോ ..... ചത്തിട്ടില്ല ... ഒരു ജീവശ്ചവാം പോലെ കിടക്കുന്നുണ്ട് ..... ആ ജീവനും കൂടി എടുക്കണമെങ്കിൽ ചെല്ലെടാ ചെന്ന് കൊല്ല് ....

നീയൊക്കെ എന്റെ വയറ്റിൽ തന്നെ പിറന്നല്ലോടാ മഹാപാപി ...." താഴെ വീണു കിടക്കുന്ന ഹർഷനെ കണ്ട നന്ദിനി പറഞ്ഞതും അവൻ ദയനീയമായി അവരെ നോക്കി " അമ്മെ ഞാൻ ..." നിറ കണ്ണുകളോടെ ഹർഷൻ അവരിലേക്ക് അടുത്തതും നന്ദിനി അവനെ തടഞ്ഞു " വിളിച്ചുപോകരുത് എന്നെ അങ്ങനെ .... ഇത്രക്ക് നീചനാവാൻ നിനക്ക് എങ്ങനെ കഴിഞ്ഞെടാ ... ഇവിടെ നിന്ന് എന്റെ ക്ഷാപം വാങ്ങാതെ ഇറങ്ങിപ്പോ ഇവിടുന്ന് ..." നന്ദിനീ അത്രയും പറഞ്ഞുകൊണ്ട് വിജയനെ ചേർന്ന് നിന്ന് പൊട്ടിക്കരഞ്ഞു " ഇനി നിന്റെ നിഴൽ പോലും അവളിൽ ഏൽക്കാൻ ഞാൻ അനുവദിക്കില്ല ..... അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കൊന്ന് കളയും നിന്നെയും നിന്റെ മറ്റവളെയും ...."

വിക്കി അവനുനേരെ വിരൽ ചൂണ്ടി പറഞ്ഞതും ഹർഷൻ ഒന്നും മിണ്ടാതെ കേട്ട് നിന്ന് "ഇവിടെ നിന്ന് വെറുതെ പ്രശ്നം ഉണ്ടാക്കാതെ നീ പോയെ ഹര്ഷാ ...." വിജയൻ പറഞ്ഞതും അവൻ അയാളെ ഒന്ന് നോക്കിക്കൊണ്ട് ഒരു യന്ത്രം കണക്കെ പുറത്തേക്ക് പോയി അവളുമായുള്ള ഓരോ നിമിഷങ്ങളും അവന്റെ മനസ്സിലൂടെ കടന്നു പോയി .... കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുകി ..... ഹോസ്പിറ്റലിന് പുറത്തു വന്നപ്പോൾ അവൻ കണ്ടു കാറും ചാരി നിന്ന് അവനെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ഹിമയെ അവളെ കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി .....

അവൻ അവൾക്ക് നേരെ പാഞ്ഞടുത്തു അവളുടെ കഴുത്തിൽ കുത്തി പിടിച്ചു അവളുടെ കഴുത്തിൽ പിടിച്ചു അവളെ പൊക്കിയതും അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു " എന്റെ അനുവിന് എന്തെങ്കിലും സംഭവിച്ചാൽ നീ പിന്നെ ജീവനോടെ ഉണ്ടാകില്ലടി പന്ന ###$$$$@ മോളെ 😡..... ഇത്രയും നാൾ ഒരു പാവയെ പോലെ നീ എന്നെയിട്ട് തട്ടി കളിച്ചു .... പക്ഷെ ഇന്ന് നീ കളിച്ചത് എന്റെ പ്രാണനെ വെച്ചാ ..... അവളെക്കാൾ വലുതല്ലെടി എനിക്ക് മറ്റൊന്നും .... അവൾക്ക് വേണ്ടി അവൾക്ക് മുന്നിൽ കൊള്ളരുതാത്തവൻ ആവാൻ എനിക്ക് കഴിഞ്ഞെങ്കിൽ അവൾക്ക് വേണ്ടി നിന്നെ കൊല്ലാനും സാധിക്കും .... എന്റെ സന്തോഷവും ജീവിതവും ഒക്കെ അവളാണ് .....

അവളെ എനിക്ക് നഷ്ടമായാൽ പിന്നെ നിന്റെ ജീവിതം നരകതുല്യമായിരിക്കും ..." അത്രയും പറഞ്ഞു ഹർഷൻ അവളെ നിലത്തേക്കിട്ടു .... ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അവൾ ആഞ്ഞു ചുമച്ചു ഹർഷൻ അവളെ വക വെക്കാതെ കാർ എടുത്ത് എങ്ങോട്ടോ പോയി •••••••••••••••••••••••••••••••••••••••••••• ഹർഷൻ * എന്റെ അനൂ .... അവളിന്ന് ഞാൻ കാരണം മരണത്തെ മുന്നിൽ കണ്ട് അവിടെ കിടക്കുന്നു ..... ഓർക്കുമ്പോൾ എന്റെ ചങ്ക് പൊടിയുന്നുണ്ട് എല്ലാം അവൾക്ക് വേണ്ടിയാ .... അവൾക്ക് വേണ്ടിയാ ഇതൊക്കെ ചെയ്ത്‌ കൂട്ടിയത് ....

പക്ഷെ അവൾ ജീവനൊടുക്കാൻ ശ്രമിക്കുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചില്ല അവളുടെ ജീവനേക്കാൾ വലുതായിരുന്നോ അവൾക്ക് എന്നോടുള്ള പ്രണയം ....?അവൾക്ക് ഞാൻ ഇത്രത്തോളം ഇമ്പോര്ടന്റ്റ് ആയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു അവളുടെ കുറുമ്പും കളിയും ഒക്കെ ആസ്വദിച്ചിട്ടേ ഉള്ളൂ ഞാൻ .... അവളോട് കപട ദേശ്യം കാണിക്കുമ്പോഴും ഒക്കെ ഉള്ള് കൊണ്ട് സന്തോഷിക്കുവായിരുന്നു ഞാൻ അവളൊരു പാവം പൊട്ടി പെണ്ണാ .... സ്നേഹിക്കാം മാത്രേ ആ പാവത്തിനറിയൂ .... അവളെ സ്വന്തമാക്കാൻ എനിക്ക് ഭാഗ്യമില്ല .... അവൾ ആ ഹിമ ..... അവളുടെ കളിയാ ഇതൊക്കെ ....

അവൾ കണക്ക് കൂട്ടിയത് പോലൊക്കെ തന്നെ നടന്നു പക്ഷെ അവൾ ഒന്ന് അറിയുന്നില്ല .... അനുവിന് വേണ്ടി എല്ലാവര്ക്കും വെറുക്കപ്പെട്ടവനായെങ്കിൽ അതെ അവൾക്ക് വേണ്ടി ഞാൻ കൊല്ലാൻ പൊലും മടിക്കില്ല ഏന്റെ പെണ്ണിനെ പഴേ പോലെ കിട്ടിയില്ലെങ്കിൽ അവൾ ആ ഹിമ അറിയും ഞാൻ ആരാണെന്ന് *അവൻ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു അത് ആഞ്ഞു വലിച്ചു കൊണ്ട് എന്തൊക്കെയോ പിറുപിറുത്തു എന്തൊക്കെയോ മനസ്സിലുറപ്പിച്ചുകൊണ്ട് ഹർഷൻ എങ്ങോട്ടെന്നില്ലാതെ കാർ ഓടിച്ചു പോയി .......തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story