ഭാര്യ: ഭാഗം 18

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

മണിക്കൂറുകൾ കടന്ന് പോയെങ്കിലും അനുവിന്റെ കണ്ടിഷനിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല വിക്കി തളർച്ചയോടെ icu വിലേക്ക് തന്നെ നോക്കിയിരിപ്പുണ്ട് .... ഹർഷൻ പോയത് മുതൽ അവനാ ഇരിപ്പ് തുടങ്ങിയതാ പെട്ടെന്ന് ഓടിക്കിതച്ചു കൊണ്ട്‌ വിശാൽ അങ്ങോട്ടേക്ക് കയറി വന്നു .... വിക്കിയേക്കാൾ പരിതാപകരമായിരുന്നു അവന്റെ അവസ്ഥ " അനു .... അവൾ .... അവൾക്കിപ്പോ എങ്ങനെ ഇണ്ട് ....?" ഒരു ഭ്രാന്തനെ പോലെ വിതുമ്പിക്കൊണ്ട് വിശാൽ വിജയൻറെ മുന്നിൽ നിന്നത് കണ്ടതും വിക്കി ദയനീയമായി ആ രംഗം നോക്കി കണ്ടു "ഇപ്പൊ വെന്റിലേറ്ററിലാ .... ഒന്നും പറയാൻ ആയിട്ടില്ല .... മോൾ .... മോള്ടെ ബോഡി മരുന്നുകളോട് react ചെയ്യുന്നില്ല ...

."ബുദ്ധിമുട്ടിക്കൊണ്ട് അയാൾ അത്രയും പറഞ്ഞതും വിശാൽ അയാൾക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു അവന്റെ കരച്ചിലിന്റെ ആക്കം കുറഞ്ഞു നേർത്ത വിതുമ്പലുകളായി മാറി തോളിൽ ആരുടെയോ സ്പർശനമേറ്റു വിശാൽ തലയുയർത്തിയതും നിസ്സംഗമായി അവനുമുന്നിൽ മുട്ടുകുത്തി ഇരുന്ന് അവനെ നോക്കുന്ന വിക്കയെയാണ് കണ്ടത്‌ അവൻ വിതുമ്പലോടെ അവനെ കെട്ടിപ്പിടിച്ചതും വിക്കിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി .... അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം വിക്കി വിശാലിനെ ചേർത്ത് പിടിച്ചു ഏറെനേരം അവർ അങ്ങനെ തന്നെ ഇരുന്നു .... വിജയൻ അവരെ രണ്ടുപേരെയും പിടിച്ചു ചെയറിൽ ഇരുത്തി

"ഞാനാ .... ഞാനാ എന്റെ അനുവിനെ ഈ അവസ്ഥയിൽ ആക്കിയത് ..... ഞാൻ അവൾക്ക് ആ ഫോട്ടോ കൊടുക്കാൻ പാടില്ലായിരുന്നു ..... ഞാനാ അവൾക്ക് ഈ ഗതി വരുത്തിയത് ...." ഒരു കൊച്ചു കുട്ടിയെ പോലെ അത് തന്നെ ആവർത്തിച്ചുകൊണ്ട് വിഷാൽ വിതുമ്പിയതും വിക്കി അവനെ ചേർത്ത് പിടിച്ചു "വി ... വിക്കീ ....." വിശാലിനെ ചേർത്തുപിടിച്ചിരിക്കുന്ന വിക്കിയുടെ പിറകിൽ നിന്നും ഇടർച്ചയോടെയുള്ള ആ വിളി കേട്ടതും അവൻ തിരിഞ്ഞു നോക്കി .... ഒരു നിമിഷം അവന്റെ കണ്ണുകൾ തിളങ്ങി .... കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടി ..... അവൻ അയാളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചുകൊണ്ട് എന്തൊക്കെയോ പറയാൻ തുടങ്ങി "വേണീ .... നമ് ... നമ്മുടെ അനൂ .... അവൾ ... അവൾ അവിടെ ...."

കരഞ്ഞുകൊണ്ട് പറയുന്നത് പൂർത്തിയാക്കാനാവാതെ വിക്കി അവളുടെ തോളിൽ മുഖമർത്തിയതും അവളുടെ കരങ്ങൽ ഒരു ആശ്വാസ കവചം പോലെ അവനെ പൊതിഞ്ഞു "എങ്ങനേലും അവളെ ഒന്ന് രക്ഷിക്ക്‌ .... നമ്മുടെ അനുവിനെ തിരിച്ചുകൊണ്ടു വാ വേണി ... പ്ളീസ് ...” അവൾക്ക് നേരെ കൈകൾ കൂപ്പിക്കൊണ്ട് അവൻ യാചിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ഒപ്പം മറ്റുള്ളവരുടെയും " അവൾക്ക് ഒന്നും സംഭവിക്കില്ല വിക്കീ .... അവൾ അനുവാണ് .... അത്ര പെട്ടെന്ന് അവൾ മരണത്തിന് കീഴടങ്ങില്ല .... അവൾ അതിന് മുതിർന്നാലും നമ്മൾ അവളെ വിട്ട് കൊടുക്കില്ല ..... ഞാൻ കൊണ്ടുവരും അവളെ .... നമ്മുടെ അനുവായി അവൾ നമ്മുടെ കൂടെ തന്നെ ഉണ്ടാവും ..."

വിക്കിയുടെ കൈ രണ്ടും ചേർത്ത് പിടിച്ചു അത്രയും പറഞ്ഞുകൊണ്ട് അവൾ അവിടുന്ന് എണീറ്റു ഡ്യൂട്ടി ഡോക്ടറോട് എന്തൊക്കെയൊ പറഞ്ഞുകൊണ്ട് അവൾ അദ്ദേഹത്തെ കൂട്ടി അകത്തേക്ക് പോയതും വിക്കി പ്രതീക്ഷയോടെ അവൾ പോകുന്നതും നോക്കി ഇരുന്നു ••••••••••••••••••••••••••••••••••••••••••••• ആർത്തിരമ്പി വരുന്ന തിരമാലകളെയും നോക്കി നിൽക്കുവായിരുന്നു ഹർഷൻ .... കയ്യിൽ കത്തിയെരിയുന്ന സിഗരറ്റും കണ്ണിൽ മിഴിനീർ തിളക്കവും ഉണ്ടായിരുന്നു മനസ്സിലേക്ക് അനുവുമായുള്ള സുന്ദര നിമിഷങ്ങൾ കടന്ന് പോയി ..... മണ്ണിലേക്ക് ഊർന്നിരുന്നുകൊണ്ട് അവൻ അനുവിന്റെ ഫോട്ടോയിലൂടെ വിരലോടിച്ചു "നിനക്ക് ഒരിക്കലും എന്നെ വിട്ട് പോകാൻ കഴിയില്ല പെണ്ണെ ....

കാരണം നിന്റെ ജീവനും ആത്മാവും എല്ലാം ഈ ഞാനാണ് .... ആ എന്നെ വിട്ട് എങ്ങും പോകാൻ നിനക്ക് ആവില്ല .... നീ തിരിച്ചു വരും .... നമ്മൾ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കും .... " ഫോട്ടോയിൽ ചുണ്ടമർത്തിക്കൊണ്ട് ഹർഷൻ അവളുടെ ഫോട്ടോ നെഞ്ചോട് ചേർത്തു പുറകിൽ നിന്ന് ഇതൊക്കെ കണ്ടു നിന്ന ഹിമ അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അവനടുത്തേക്ക് നടന്നു " നിന്റെ ആത്മവിശ്വാസം കൊള്ളാം ഹർഷാ .... അവള് ചാകാൻ പാടില്ല .... ജീവനോടെ തിരിച്ചു വരണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം .... അത്ര വേഗം അവൾ ചാകാൻ പാടില്ല .... ഉരുകി ഉരുകി തീരണം അവൾ .... അതെന്റെ കണ്ണ് കൊണ്ട് എനിക്ക് കാണണം .... എന്നാലേ എനിക്ക് സമാധാനം ഉണ്ടാവൂ ...."

ഹര്ഷന്റെ മുന്നിൽ നിന്ന് അവൾ പുച്ഛത്തോടെ പറഞ്ഞതും ഹർഷൻ കത്തുന്ന കണ്ണുകളോടെ ചാടി എണീറ്റു " ഇതൊക്കെ നിന്റെ സ്വപ്നങ്ങളാണ് .... അനു ദേ എന്റെ ഈ നെഞ്ചോട് ചേർന്ന് എന്നും ഉണ്ടാകും .... അവളെ ഒന്നും ചെയ്യാൻ നിനക്കാവില്ല ...." അവളുടെ കഴുത്തിന് പിടിച്ച അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അവളൊന്ന് ചിരിച്ചു " നിന്റെ നെഞ്ചോട് ചേർന്ന് ഉണ്ടാകും .... പക്ഷെ അതവൾ ആയിരിക്കില്ല .... ഈ ഹിമയാ നിന്നോടൊപ്പം ജീവിക്കാൻ പോകുന്നത് ..... അതിന് അവളെ തന്നെ ഞാൻ കരുവാക്കും .... എനിക്കെതിരെ തിരിഞ്ഞാൽ ഞാൻ കിടന്ന ഇരുമ്പഴിക്കുള്ളിൽ അവളെയും ഞാൻ കിടത്തും ...." ഹർഷനെ പുച്ഛിച്ചുകൊണ്ട് അവൾ അവിടുന്ന് പോയതും നിസ്സഹായനായി അവൻ നിന്നു ••••••••••••••••••••••••••••••••••••••••••••••

ഏറെനേരത്തെ കാത്തിരിപ്പിന് ശേഷം വേണി പുറത്തു വന്നു " വേണീ ... അവൾ respond ചെയ്തോ ...?". പ്രതീക്ഷയോടെ അവളെ നോക്കി വിക്കി ചോദിച്ചതും നിസ്സഹായത നിറഞ്ഞ നോട്ടമായിരുന്നു അവനു കിട്ടിയ മറുപടി " നിങ്ങൾ ഇത്രയും ഡോക്ടർസ് ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റുന്നില്ലന്നാണോ നീ പറയുന്നത് ...😡?" അവൾക്ക് നേരെ ചീറിക്കൊണ്ട് വിശാൽ പറഞ്ഞതും വിജയൻ അവനെ പിടിച്ചു വചു " വിശാൽ അനു ഒന്നിനും respond ചെയ്യുന്നില്ല .... അവൾ മെന്റലി വീക്ക് ആണ് ... എന്തെങ്കിലും ഒരു പ്രതികരണം അവളിൽ നിന്ന് ഉണ്ടായാൽ നമുക്ക് ശ്രമിക്കാമായിരുന്നു .... ബട്ട് അവൾ ഒന്നിനോടും പ്രതികരിക്കുന്നില്ല ....”

വേണി പറഞ്ഞതും ദയനീയമായി വിക്കി അവളെ നോക്കി നിന്നു "ഇനിയെന്ത് " എന്ന ചോദ്യമായിരുന്നു അവരുടെയൊക്കെ ഉള്ളിൽ •••••••••••••••••••••••••••••••••••••••••••••• - [ ] അനുവിനെ ഒരുനോക്ക് കാണാൻ ഹര്ഷന്റെ ഉള്ളം തുടിച്ചതും മറ്റൊന്നും ആലോചിക്കാതെ ഹോസ്പിറ്റലിലേക്ക് പോയി അവൻ അകത്തേക്ക് പോയതും വേണി പറയുന്നതൊക്കെ കേട്ട് അവന്റെ കാലുകൾ നിശ്ചലമായി .... അവൾ respond ചെയ്യുന്നില്ല എന്ന് കേട്ടതും ഹർഷൻ ആരെയും വക വെക്കാതെ ഒരു കാറ്റുപോലെ അകത്തേക്ക് പാഞ്ഞു വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസമെടുത്തുകൊണ്ട് ധാരാളം വയറുകൾക്കിടയിൽ കിടക്കുന്ന അനുവിനെ കണ്ടതും അവന്റെ നെഞ്ചോന്ന് പിടഞ്ഞു ....

അവൻ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവളുടെ അടുത്തേക്ക് പോയി മുഖത്തെ സങ്കടം അവൻ അധി വിധക്തമായി മറച്ചു പിടിച്ചുകൊണ്ട് അവളുടെ മുന്നിൽ നിന്ന് " so sad .... ഇങ്ങനെ ആത്മഹത്യ ചെയ്യാൻ മാത്രം ഭീരുവാണോ നീ .... എനിക്ക് നിന്റെ കാര്യത്തിൽ നല്ല സങ്കടമുണ്ട് കേട്ടോ .... എന്തൊക്കെ ആയിരുന്നു .... പുതിയ അനു അങ്ങനെ ആണ് ഇങ്ങനെ ആണ് .... അനുവിന്റെ പ്രണയം പ്രതികാരം ..... 😏 ഇപ്പൊ കണ്ടില്ലേ .... ജീവനൊടുക്കാൻ ശ്രമിച്ചു മരണത്തോട് മല്ലിട്ട് കിടക്കുന്നു ഇത്രയേ ഉള്ളൂ നീ ... നീ വെറുമൊരു പെണ്ണാണ് .... അത് ഓർക്കുന്നത് നല്ലതാ എന്നോട് നിനക്ക് മുടിഞ്ഞ പ്രണയമാണല്ലോ .... സൊ സോറി നിന്നെപ്പോലെ ലോ ക്ലാസ് ആയ അതിലുപരി ഒരു ഭീരു ആയ നീ എനിക്ക് ഒട്ടും apt ആവില്ല ...."

മനസ്സിനെ കല്ലാക്കിക്കൊണ്ട് ഹർഷൻ അത്രയും പറഞ്ഞതും അവനെ തന്നെ ഞെട്ടിച്ചുകൊണ്ട് അനുവിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി "ഡോക്ടർ ...." അതുകണ്ട നേഴ്സ് ഉച്ചത്തിൽ വിളിച്ചുകൊണ്ട് പുറത്തേക്ക് പോയതും വേണിയും വിക്കിയും വിശാലും അകത്തേക്ക് ഓടി വന്നു " ഇപ്പൊ എവിടെപ്പോയി എന്നെ തല്ലാൻ കാണിക്കുന്ന ഉശിര് .... നീ എന്തിനാ എനിക്ക് വേണ്ടി ചാകാൻ നോക്കിയേ ... നീ ഇത്രക്ക് മണ്ടിയാണോ .... ആ വിശാലിനെയോ വിക്കിയെയോ നോക്കിയാൽ പോരായിരുന്നോ ..... ഓ അവർക്ക് എന്റെ അത്രയും പണം ഉണ്ടാവില്ല അല്ലെ .... എന്തായാലും എന്റെ സിമ്പതി പിടിച്ചു പറ്റാനായിട്ട് നിന്റെ ജീവൻ വച്ച് കളിച്ചല്ലോ നീ .... സമ്മതിച്ചു തന്നിരിക്കുന്നു ....

ഇനിയിപ്പോ ഈസി ആയിട്ട് എന്റെ ജീവിതത്തിൽ കയറിക്കൂടാൻ ആയിരിക്കും നിന്റെ പ്ലാൻ ..... പക്ഷെ ഒന്നും നടക്കാൻ പോണില്ല ....". ഹർഷൻ അവളുടെ കണ്ണുകളിൽ നോക്കി അത്രയും പറഞ്ഞതും അവളുടെ കണ്ണുകളിൽ എരിയുന്ന പക കണ്ടു അവൻ വീണ്ടും ഓരോന്ന് പറയാൻ തുടങ്ങി "കണ്ടവന്മാരെ ഒക്കെ തോളിൽ തൂങ്ങി നടക്കുന്ന നിന്നെ എനിക്ക് വേണ്ടാ .... കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മറ്റൊരുത്തന്റെ വിഴുപ്പ് ചുമക്കാൻ ഹര്ഷന് സൗകര്യമില്ലെന്ന് ...." ഉള്ളിൽ അവളോട് ആയിരം മാപ്പ് പറഞ്ഞുകൊണ്ട് അവളിലേക്ക് കുനിഞ്ഞുകൊണ്ട് ഹർഷൻ അത്രയും പറഞ്ഞതും അവനെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവളുടെ കരങ്ങൾ അവന്റെ ചെകിടത്തു പതിഞ്ഞതും ഒരുമിച്ചായിരുന്നു

കണ്ടത് വിശ്വസിക്കാനാവാതെ വേണിയും വിക്കിയും വിശാലും അത്ഭുതത്തോടെ നോക്കി നിന്ന് .... ഹർഷൻ സന്തോഷത്തോടെ കവിളിൽ കയ്യും വെച്ച് അവളെ നോക്കിയതും വെറുപ്പോടെ അവനെ നോക്കുന്ന അനുവിനെ കണ്ടു അവൻ നിറകണ്ണുകളോടെ പുഞ്ചിരിച്ചു "അനൂ ..." നിറകണ്ണുകളാൽ അവനവൾക്ക് നേരെ കൈ നീട്ടാൻ തുനിഞ്ഞതും പെട്ടെന്ന് എന്തോ ഒർത്ത പോലെ അവൻ കൈകൾ പിൻവലിച്ചു " നീ എന്റെ മുന്നിൽ ഒന്നുമല്ല .... ഇന്ന് നീ തന്ന അടിക്ക് ഞാൻ പ്രതികാരം ചെയ്തിരിക്കും .... പോട്ടെടി അഹങ്കാരി ...." അവളെ ഒന്ന് മൂപ്പിച്ചുകൊണ്ട് അവൻ തിരിഞ്ഞതും നിറകണ്ണുകളോടെ അവനെ നോക്കി നിൽക്കുന്ന വിക്കിയെം വിശാലിനെയും വേണിയേം കണ്ട് അവനൊന്ന് കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് പുറത്തേക്ക് പോയതും വേണി അവരെ രണ്ടുപേരെയും പുറത്താക്കി വാതിലടച്ചു

" ഹർഷാ ..." പുറത്തേക്കിറങ്ങിയ ഹര്ഷന്റെ പിന്നിൽ നിന്നും വിക്കി വിളിച്ചതും ഹർഷൻ തിരിഞ്ഞുനോക്കി " thank you .... Thank you so much ....നീ കാരണമാ അവൾ ഇന്ന് ...." മുഴുവനാക്കാതെ വിക്കി ഹർഷനെ കെട്ടിപ്പിടിച്ചു " അവൾ എന്റെ പ്രാണനാ .... അങ്ങനെ അങ്ങ്‌ അവളെ മരണത്തിന് വിറട്ട് കൊടുക്കാൻ എനിക്ക് പറ്റില്ല ..... " ഹർഷൻ അവന്റെ പുറത്തു പതിയെ തട്ടിക്കൊണ്ട് ചിരിയോടെ പറഞ്ഞതും വിക്കി അവനെ വിട്ടു നിന്നു "എന്തിനാ പിന്നെ അവളുടെ ജീവനെടുക്കുന്ന പ്രവർത്തി ചെയ്യാൻ പോയെ ....?" അവനോട് അരിശത്തോടെ വിശാൽ ചോദിച്ചതും അവനൊന്ന് തിരിഞ്ഞു നിന്നു "അനുവിന് വേണ്ടിയാണ് .... അവളെ രക്ഷിക്കാൻ എന്റെ മുന്നിൽ വേറൊരു മാർഗവും ഇല്ലാ ....".......തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story