ഭാര്യ: ഭാഗം 19

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

“ അനുവിന് വേണ്ടിയാണ് .... അവളെ രക്ഷിക്കാൻ എന്റെ മുന്നിൽ വേറെ മാർഗം ഇല്ല ...." ഹർഷൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞതും അവരവനെ സംശയത്തോടെ നോക്കി " അനുവിന് വേണ്ടിയോ ...?" വിശാൽ " മ്മ് .... രണ്ടു ദിവസം മുൻപാണ് എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത് .... ഹിമ അയച്ചതാ ... ദേ നോക്ക് ..." ഫോണിലെ വാട്സാപ്പ് ചാറ്റ് അവർക്ക് നേരെ നീട്ടിക്കൊണ്ട് ഹർഷൻ പറഞ്ഞതും വിക്കി അത് വാങ്ങി നോക്കി " ഹർഷാ .... ഇത് how is it possible .... ഇതൊക്കെ എങ്ങനെയാ നടന്നത് .... ആരാ ചെയ്തേ ...?" ഫോൺ കണ്ട വിക്കി ഞെട്ടലോടെ ഹർഷനോട് ചോദിച്ചു " എന്താ ഇതിലുള്ളത് ..." കാര്യം മനസ്സിലാകാതെ വിശാൽ വിക്കിയോട് ചോദിച്ചു - [ ] "

ഇത് നമ്മുടെ ഹോസ്പിറ്റലിൽ ഇല്ലീഗലായി നടക്കുന്ന ചില അക്റ്റിവിറ്റീസിന്റെ evidence ആണ് .... Drugs ന്റെ മറ്റും ബിസിനസ് നമ്മുടെ ഹോസ്പിറ്റലിൽ നടക്കുന്നു എന്ന് തെളിയിക്കുന്ന papers ആണിത് ..... നീ ഇത് നോക്കിയേ ഈ വിഡിയോയിലുള്ള ഓപ്പറേഷൻ തീയേറ്ററിൽ അനുവാണ് ..... നോക്ക് അവൾ ആ പേശിയന്റിന്റെ ബോഡിയിൽ ഡ്രഗ്സ് വെക്കുന്നു .... ഹോസ്പിറ്റലിൽ smuggling നടക്കുന്നുന്നും അതിന്റെ ഹെഡ് അനുവാണെന്നും തെളിയിക്കാൻ ഈ ഒരൊറ്റ വീഡിയോ മതി ..... "

ഫോണിലുള്ള വീഡിയോ അവർക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞതും വിക്കിയും വിശാലും ഒരുപോലെ ഞെട്ടി " no..... it’s not anu .... she can’t do this.....നമ്മുടെ അനുവിനു ഇങ്ങനെ ചെയ്യാൻ കഴിയില്ല ഹർഷാ ...." വിക്കി പറഞ്ഞതും വിശാൽ അവനെ പിന്താങ്ങി " ഒരിക്കലും ഇത്തരം illeagal ആക്ടിവിറ്റീസിന് അവൾ കൂട്ട് നിൽക്കില്ല ... എനിക്കുറപ്പാ ..." വിശാൽ " അനു ഇങ്ങനെ ചെയ്യുമെന്ന് ഞാനും വിശ്വസിക്കുന്നില്ല .... But she did it ... സ്വബോധത്തോടെ അല്ലെന്ന് മാത്രം ....

ഏതോ കൂടിയ ഇനം ഡ്രഗ്സ് അവളിൽ ഇൻജെക്ട് ചെയ്താണ് അനുവിനെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യിപ്പിച്ചത് .... To trap her ... അതവൾ പോലും അറിഞ്ഞിട്ടില്ലെന്നതാണ് സത്യം ...." ഹർഷൻ പറഞ്ഞു നിർത്തിയതും വിശാലിന്റെ മുഖം മാറി " ഇത്രയും illeagal activities നിങ്ങളുടെ ഹോസ്പിറ്റലിൽ നടന്നിട്ട് നിങ്ങൾ ഇതൊന്നും അറിഞ്ഞില്ല എന്നാണോ പറയുന്നേ .... 😡.... നിങ്ങൾ ഹോസ്പിറ്റലിന്റെ MD അല്ലെ .... നിങ്ങൾ അറിയാതെ അവിടെ ഇങ്ങനെ ഒക്കെ നടന്നെന്നാണോ ....?" വിശാൽ ദേശ്യത്തോടെ ചോദിച്ചതും ഹര്ഷനവനെ തുറിച്ചുനോക്കി "i don’t know .... I don’t know how it happened.... they did this in complete secrecy😡...." വിശാലിനെ ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് അവൻ പറഞ്ഞു "

ഇത്രയും confidential ആയി ഇതൊക്കെ ആരാ ചെയ്തത് .... അനുവിനെ ആരാ ട്രാപ് ചെയ്യാൻ നോക്കുന്നത് ..... എന്താ അവർക്ക് വേണ്ടത് .... എനിക്കൊന്നും മനസ്സിലാകുന്നില്ല ഹര്ഷാ ..." വിവേക് " ഇതൊക്കെ അവളുടെ പണിയാ ... ആ ഹിമയുടെ .... അവളുടെ ടീം അവൾക്കൊപ്പുണ്ട് .... Sex racket .... Smuggling ഇതൊന്നും അവർക്ക് പുതുമയുള്ള കാര്യമല്ല ..... അവരിലാരോക്കെയോ നമ്മുടെ ഹോസ്പിറ്റലിൽ കടന്നു കൂടിയിട്ടുണ്ട് .... അതാരാണെന്ന് എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല .... MD ആയ ഞാൻ ഒന്നും അരിഞ്ഞില്ലെങ്കിൽ അത്രക്ക് കണ്ണിങ് ആയ ആരോ അവരെ സഹായിക്കുന്നുണ്ട് .... we need to find out who it is ... "

ഹർഷൻ പറയുന്നതൊക്കെ അമ്പരപ്പോടെയാണ് അവർ കേട്ട് നിന്നത് " ഹിമ ഇത് വെച്‌ എന്നെ ബ്ലാക്‌മെയ്ൽ ചെയ്യുന്നുണ്ട് .... ഹോസ്പിറ്റൽ അനുവിന്റെ പേരിലാണ് .... പോരാത്തതിന് അവൾക്കെതിരെയുള്ള ആ വീഡിയോ ക്ലിപ്പ് .... ഹിമയെ എന്തെങ്കിലും ചെയ്താൽ അവളുടെ കൂട്ടാളികൾ ആ വീഡിയോ ക്ലിപ്പ് എത്തിക്കേണ്ടിടത് എത്തിക്കുമെന്നാ ഭീഷണി .... അതോണ്ട് അവളെ ഒന്നും ചെയ്യാൻ പറ്റില്ല .... അവൾ പറയുന്നതൊക്കെ അനുസരിക്കുകയല്ലാതെ എനിക്ക് വേറെ ഓപ്ഷൻ ഇല്ല ....?" ഹർഷൻ നിസ്സഹായനായി നിൽക്കുന്നത് കണ്ടതും അവനെ തെറ്റിദ്ധരിച്ചതോർത്തു അവർക്ക് കുറ്റബോധം തോന്നി

"അപ്പൊ നിന്നെയും അനുവിനെയും അകറ്റാനാണ് അവൾ എന്നെ വിളിച്ചു നീ ഇപ്പോഴും അവളുമായി അടുപ്പത്തിലാണെന്ന് പറഞ്ഞത് ...?" വിശാലിന്റെ ചോദ്യത്തിന് അവനൊന്ന് മൂളി " നീ അന്നവിടെ വന്നത് ഞാൻ കണ്ടിരുന്നു .... നിന്നെ കാണിക്കാൻ വേണ്ടിയാണ് അവളപ്പോ കയറി കിസ് ചെയ്തത് .... തള്ളിമാറ്റാൻ ശ്രമിച്ചപ്പോൾ അവൾ ആ വീഡിയോ കാണിച്ചു ബ്ലാക്‌മെയ്ൽ ചെയ്തു ...." ഹർഷൻ തിരിഞ്ഞുകൊണ്ട് പറഞ്ഞതും വിശാലും വിക്കിയും പുറകിലൂടെ ചെന്ന് അവനെ കെട്ടിപ്പിടിച്ചു " സോറി ഹര്ഷാ .... നീ ഇത്രയൊക്കെ സ്ട്രെസ് അനുഭവിക്കുന്നെണ്ടെന്നറിയാതെ നിന്നെ ഞങ്ങൾ ഒരുപാട് കുറ്റപ്പെടുത്തി .... നീ ഞങ്ങളോട് ക്ഷമിക്ക് "

വിക്കി പറഞ്ഞതും ഹർഷനൊന്നു തിരിഞ്ഞുകൊണ്ട് അവരെ ചേർത്ത് പിടിച്ചു " നീ തന്നെയാ അവൾക്ക് പറ്റിയ പാർട്ണർ .... നിന്റെ ഒപ്പം അവൾ സേഫ് ആയിരിക്കും .... അവളെ നീ മറ്റാരേക്കാളും നന്നായി നോക്കുമെന്ന് എനിക്കുറപ്പുണ്ട് . അവൾക്ക് വേണ്ടി ദേ ഇവന്റെ ജീവനെടുക്കാൻ തുനിഞ്ഞവനാ ഞാൻ ..... ആ ഡാഷ് മോളെ .... ആ ഹിമയെ ഞാനിനി ജീവിക്കാൻ അനുവദിക്കില്ല ...." പുറത്തേക്ക് പോകാനായി തുനിഞ്ഞ വിശാലിനെ ഹർഷൻ പിടിച്ചു വച്ചു " വേണ്ട വിശാൽ ... നമ്മൾ എടുത്തു ചാടിയാൽ അത് അനുവിന് പ്രോബ്ലെംസ് ഉണ്ടാക്കും .... അവൾ കളിക്കട്ടെ .... ബോൾ ഇപ്പൊ അവളുടെ കോർട്ടിലല്ലേ .... നമുക്ക് വെയിറ്റ് ചെയ്യാം .... നല്ലൊരു അവസരത്തിനായി .....".

വിശാലിന്റെ തോളിൽ പതിയെ തട്ടിക്കൊണ്ട് അവൻ പുറത്തേക്ക് പോയി വിശാലും വിക്കിയും icu വിലെക്ക്‌ നോക്കി ഇരുന്നതും വേണി പുറത്തേക്ക് വന്നു ... അതുകണ്ടതും അവർ അവളടുത്തേക്ക് ഓടി " there is nothing to worry guyz... she is perfectly alright .... “ അത് കേട്ടപ്പോൾ ആണ് എല്ലാവര്ക്കും ശ്വാസം നേരെ വീണത് " അവൾ നല്ല മയക്കത്തിലാണ് .... മുറിയിലേക്ക് ഷിഫ്റ്റ് ചെയ്തിട്ട് നിങ്ങൾക്ക് അവളെ കാണാം ..." വേണി പറഞ്ഞതും അവർ ചെയറിലേക്ക് ഇരുന്നു " വിശാൽ .... വിക്കീ ... മക്കളെ നിങ്ങൾ ഇന്നലെ മുതൽ ഇതേ ഇരിപ്പല്ലേ .... നിങ്ങൾ പോയി ഒന്ന് ഫ്രഷ് ആയി എന്തെങ്കിലും കഴിക്ക്‌ .... മോൾക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ല .... ചെല്ല് "

നന്ദിനി അവരുടെ രണ്ടുപേരുടെയും തലയിൽ തലോടി കൊണ്ട് പറഞ്ഞതും വിക്കിയും വിശാലും പരസ്പരം നോക്കി പുഞ്ചിരിച്ചു . " ഞങ്ങൾ പൊയ്ക്കോളാം ആന്റി ..." വിക്കി പറഞ്ഞതും നന്ദിനി പുഞ്ചിരിച്ചുകൊണ്ട് അവിടെ നിന്ന് പോയി പിന്നാലെ വിജയനും "വിക്കീ ...." വിശാൽ "മ്മ് ..." "Let me ask you something ....?” ചെയറിലേക്ക് ചാരി ഇരുന്ന് വിക്കിയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് വിശാൽ ചോദിച്ചതും വിക്കി സംശയത്തോടെ അവനെ നോക്കി “What...?” നെറ്റി ചുളിച്ചുകൊണ്ട് അവൻ ചോദിച്ചു "do you love anuu ....?" പോകാനായി തുനിഞ്ഞ വേണി വിശാലിന്റെ ആ ചോദ്യം കേട്ട് ഒന്ന് നിന്നു ....

അവൾ ആകാംഷയോടെ അവന്റെ മറുപടിക്കായി കാതോർത്തു എന്നാൽ വിക്കിക്ക് ആ ചോദ്യം കേട്ട് ചിരിയാണ് വന്നത് ..... അവന്റെ ചിരി കണ്ട് വിശാലിന് ദേശ്യം വന്നു " എന്തിനാ ചിരിക്കൂന്നേ ....?? Answer me .... നീ അവളെ പ്രണയിക്കുന്നുണ്ടോ ....?" വിശാലാണ് ചോദിച്ചതെങ്കിലും മറുപടിക്കായുള്ള ആകാംഷ വേണിയുടെ മുഖത്തായിരുന്നു " പെങ്ങളെ ആർക്കെങ്കിലും പ്രണയിക്കാൻ പറ്റുമോ 😊...?" പുഞ്ചിരിചുകൊണ്ട്‌ വിക്കി പറഞ്ഞു നിർത്തിയതും ആ പുഞ്ചിരി വിശാലിലേക്കും വ്യാപിച്ചു വിക്കിയുടെ മറുചോദ്യം കേട്ടതും വേണിയുടെ കണ്ണുകളിൽ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും തിളക്കമായിരുന്നു ....

എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൾ വിക്കിയെ ഒന്ന് നോക്കി പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു ••••••••••••••••••••••••••••••••••••••••••••• വിക്കി * അനുവിനെക്കുറിച്ചു ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് വിശാൽ എന്നോടാ ചോദ്യം ചോദിച്ചത് എനിക്ക് അണുവിനോട് പ്രണയമാണോ എന്ന് .. പലരും ചോദിച്ച ചോദ്യമാണത് ..... പക്ഷെ എന്റെ പ്രണയം അനുവല്ല അവളെനിക്ക് കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പാണ് .... ഈ ലോകത് ഞാൻ ഏറ്റവും അധികം സ്നേഹിക്കുന്നതും അവളെയാണ് അത് എന്തുകൊണ്ടെന്ന് ചോദിച്ചാൽ ....

I don't know .... എന്ന് കരുതി അവളെന്റെ പ്രണയമല്ല എനിക്ക് ഒരു കൂടെപ്പിറപ്പിന്റെ സ്നേഹം തന്ന് അവളെന്റെ ഒപ്പം കൂടിയത് മുതൽ അവളെനിക്ക് എന്റെ പ്രീയപ്പെട്ട കൂടെപ്പിറപ്പാണ് .... എന്റെ പ്രണയം .... അത് വേണിയാണ് ..... അമ്മാവന്റെ മകൾ ആയിരുന്നിട്ടും എനിക്ക് അവളോട് അങ്ങനെ ഒരു ഫീലിങ്ങ്സ് ഒന്നും ചെറുപ്പത്തിൽ തോന്നിയിട്ടില്ല .. പിന്നീട് എപ്പോഴാ അവളെന്റെ മനസ്സിൽ കയറിക്കൂടിയത് എന്ന് എനിക്കറിയില്ല .... പക്ഷെ ഞാൻ എന്റെ ഇഷ്ടം പറയാൻ തുനിഞ്ഞപ്പോൾ അവൾ പറഞ്ഞത് അവൾക്കൊരു പ്രണയമുണ്ടെന്നാണ് അതാരാണെന്ന് ചോദിക്കാനോ .... എന്റെ ഇഷ്ടം അറിയിക്കാനോ ഞാൻ മുതിർന്നില്ല എന്റെ പ്രണയം എന്റെ ഉള്ളിലൊതുക്കി ....

. ഇന്നവളെ കാണുമ്പോൾ വല്ലാത്ത നഷ്ടബോധം തോന്നുന്നുണ്ട് .... ബട്ട് എനിക്ക് അവളുടെ സന്തോഷമാണ് വലുത് .... അവൾക്കിഷ്ടപ്പെട്ട അയാളോടൊപ്പം തന്നെ അവൾ ജീവിക്കണം 😊 •••••••••••••••••••••••••••••••••••••••••••••• അടുത്ത ദിവസം രാവിലെ അനുവിനെ മുറിയിലേക്ക് മാറ്റി ..... എല്ലാവരും അവളെ കയറി കണ്ടു .... അനുവിന്റെ വീട്ടുകാരൊക്കെ വന്നു .... അവരവളെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഹർഷൻ സമ്മതിച്ചില്ല .... ഹർഷൻ അനുവിനടുത്തേക്ക് പോകുമ്പോൾ അവൾ അസ്വസ്ഥമാകുന്നതറിഞ്ഞ ഹർഷൻ അവളുടെ മുന്നിലേക്ക് പോകാതെയായി അവളെ കാണാൻ അതിയായ ആഗ്രഹം ഉണ്ടായതും രാത്രി അവൾ ഉറങ്ങിയ തക്കം നോക്കി അവൻ അവളടുത്തേക്ക് പോയി

ഹർഷൻ ഉറങ്ങിക്കിടക്കുന്ന അവളുടെ അടുത്തായി കയറി കിടന്നു .... മരുന്നിന്റെ മയക്കത്തിൽ അവളതൊന്നും തന്നെ അറിഞ്ഞില്ല ഹർഷൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു ..... മണിക്കൂറുകൾക്ക് മുന്നേയുള്ള അവളുടെ അവസ്ഥ ഓർത്തപ്പോൾ അവന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ ഇറ്റുവീണു അവൻ അവളുടെ കൈ എടുത്തുകൊണ്ട് കെട്ടിവെച്ച മുറിവിൽ തലോടി ..... ശേഷം അവിടെ അമർത്തി ചുംബിച്ചു അവനവളെ അവന്റെ മാറോട് ചേർത്ത് കിടത്തിക്കൊണ്ട് അവളുടെ തലയിൽ തലോടി " നിനക്ക് എന്നോട് വെറുപ്പാണെന്നറിയാം പെണ്ണെ ..... സത്യങ്ങൾ അറിഞ്ഞാൽ നിനക്ക് അതൊരു ഷോക്ക് ആകും ....

ഇനിയും നിന്നെ ഒരു പരീക്ഷണത്തിന് വിട്ട് കൊടുക്കാൻ മനസ്സ് വരുന്നില്ലെടീ ... നീ എന്നെ വെറുത്താലും ആട്ടിപ്പായിച്ചാലും സാരമില്ല ..... എന്നും ഇതുപോലെ ഞാൻ നിന്റെ ഒപ്പം തന്നെ ഉണ്ടാവും .... " അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തിക്കൊണ്ട് ഹര്ഷനവളെ ചേർത്ത് പിടിച്ചു അവന്റെ നെഞ്ചിലെ സുരക്ഷിതത്വത്തിൽ അവളുറങ്ങുന്നത് കണ്ട നിർവൃതിയിൽ ഹർഷൻ കണ്ണുകളടച്ചു .... പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു .......തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story