ഭാര്യ: ഭാഗം 20

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

രാവിലെ അനു കണ്ണ് തുറന്നതും അവളെ ചുറ്റിപ്പിടിച്ചു കിടക്കുന്ന ഹർഷനെയാണ് കണ്ടത്.... ഇന്നലെ അവൻ പറഞ്ഞതും ചെയ്തതും ഒക്കെ ഓർത്തപ്പോൾ അവൾക്ക് അവനോട് അങ്ങേയറ്റം വെറുപ്പ് തോന്നി ഒരുകാലത്തു അവന്റെ കൈകൾക്കുള്ളിൽ പറ്റികിടക്കാൻ അവൾ ഒരുപാട് കൊതിച്ചിട്ടുണ്ടെകിലും ഇന്ന് അവൾക്ക് അത് അരോചകമായി തോന്നി അവന്റെ സാമിപ്യം അവളെ ശ്വാസം മുട്ടിച്ചു ..... അവൾ അപ്പോഴുണ്ടായ ദേശ്യത്തിൽ അവനെ തള്ളി താഴെയിട്ടു "അമ്മേ 🤕...." നടുവും കുത്തി താഴെ വീണ് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നുകൊണ്ട് അവൻ അറിയാതെ വിളിച്ചു പോയി അനു ബെഡിൽ നിന്ന് എണീക്കാൻ ശ്രമിച്ചെങ്കിലും ക്ഷീണം കൊണ്ട് അവൾക്കതിന് കഴിഞ്ഞില്ല അലർച്ച കേട്ട് ഓടി വന്ന വിക്കിയും വിശാലും അവനെ എണീക്കാൻ സഹായിച്ചു .....

നടുവും താങ്ങി എണീറ്റുനിന്ന ഹർഷൻ അവളെ നോക്കി കണ്ണുരുട്ടി .... അവൾ അതിനെ പുച്ഛത്തോടെ നോക്കി "എന്തിനാടി എന്നെ തള്ളിയിട്ടേ 😡....?" നടുവിന് കയ്യും കൊടുത്ത്‌ ഹർഷൻ അവളെ കടുപ്പിച്ചു നോക്കി " നാണമുണ്ടോ നിങ്ങൾക്ക് .... ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവൾക്കൊപ്പം കയറി കിടന്നിട്ട് ഇപ്പൊ എന്നോട് ചൂടാകുന്നോ .... നിങ്ങളെ ആരാ ഇപ്പൊ ഇങ്ങോട്ട് കയറ്റി വിട്ടേ ..... നിങ്ങളെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ് .... Just get lost 😠" അവൾക്ക് വന്ന ദേശ്യം അവനു നേരെ തീർത്തു കൊണ്ട് അവൾ അവനോട് പോകാൻ പറഞ്ഞു " നീ പറയുമ്പോൾ ഇറങ്ങിപ്പോകാൻ ഇത് നിന്റെ ഹോസ്പിറ്റൽ ഒന്നും അല്ലല്ലോ .... ഞാൻ ഇവിടുത്തെ MD യാണ് ....

എവിടെ വേണേലും നിൽക്കാനുള്ള അവകാശം എനിക്കുണ്ട് ..." ഹര്ഷനും വിട്ട് കൊടുത്തില്ല " അല്ല ... ഹോസ്പിറ്റൽ അനുവിന്റെ പേരിലാണെന്നല്ലേ ഹർഷൻ ഇന്നലെ പറഞ്ഞത് ...?" വിശാൽ വിക്കിയോട് പതിയെ ചോദിച്ചതും ഹർഷൻ അവനെ നോക്കി നാവ് കടിച്ചു " മിണ്ടാതിരിക്കെടാ തെണ്ടീ ....😬 അത് അവൾക്കറിയില്ല ...." വിക്കി അവന്റെ കാലിനിട്ട് ചവിട്ടിക്കൊണ്ട് പറഞ്ഞതും വിശാൽ കാലിൽ പിടിച്ചു കുന്താൻ തുടങ്ങി " വിക്കീ ഇയാളോട് പോകാൻ പറയ് .... ഇയാളുടെ മുഖം കാണുമ്പോൾ എനിക്ക് എന്റെ സമനില തെറ്റുന്നുണ്ട് ...." ഹർഷനെ നോക്കിക്കൊണ്ട് അവളത് പറഞ്ഞതും അവന്റെ മുഖം ദേശ്യത്താൽ ചുവന്നു " എന്നെ കാണുമ്പോൾ നിനക്ക് അത്രക്ക് സമനില തെറ്റുന്നുണ്ടോ .....

എന്നാൽ നീ കേട്ടോ .... നിന്റെ സമനില തെറ്റിക്കാൻ തന്നെയാണ് എന്റെ തീരുമാനം പിന്നെ നീയെന്തോ പറഞ്ഞല്ലോ .... നിന്റെ ഒപ്പം കിടന്നതിൽ എനിക്ക് നാണമില്ലേ എന്ന് .... എന്റെ ഭാര്യയുടെ ഒപ്പം കിടക്കുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല ....😏" അവളെ പുച്ഛിച്ചുകൊണ്ട് അവൻ പറഞ്ഞതും അവളുടെ മുഖം മാറി " നാണമില്ലേ നിങ്ങൾക്ക് ....😡" "ഈ കാര്യത്തിൽ എനിക്കതില്ല ....എന്തേയ് 😏.... എനിക്ക് നിന്റെ ഒപ്പം കിടക്കണമെന്ന് തോന്നിയാൽ ഞാൻ ഇനിയും കിടക്കും .... അതിന് നിന്റെ കഴുത്തിൽ താലി കെട്ടിയ അധികാരം മാത്രം മതി എനിക്ക് ..." അവന്റെ സംസാരം അനുവിനെ ശെരിക്കും ചൊടിപ്പിച്ചു "നിങ്ങൾ കെട്ടിയ താലി താലീന്ന് ഇടക്കിടക്ക് പറയുന്നുണ്ടല്ലോ ......

ആ താലിയോട് ഇത്തിരി എങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ മറ്റൊരുത്തിയെ തേടി നിങ്ങൾ പോകുമായിരുന്നൊ .....? സ്നേഹം നടിച്ചു എന്നെ ചതിക്കുമായിരുന്നോ ....?" അവളുടെ അരിശത്തോടെയുള്ള ചോദ്യം കേട്ടതും ഹർഷന്റെ മുഖം മാറി ..... മുഷ്ടി ചുരുട്ടിപിടിച്ചു അവൻ സ്വയം നിയന്ത്രിച്ചു " അനൂ 😡😡😡..... നിർത്തു ..... എന്തറിഞ്ഞിട്ടാ നീയീ ....." അവൾക്ക് നേരെ ചീറിയ വിക്കിയെ ഹർഷൻ കൈ കൊണ്ട് തടഞ്ഞു വേണ്ട എന്ന അർത്ഥത്തിൽ ഹർഷൻ അവരെ നോക്കി തലയാട്ടി " പക്ഷെ ഹര്ഷാ .... ഇവൾ എല്ലാം അറിയേണ്ടത് അത്യാവശ്യമാണ് ...."

വിശാൽ പറഞ്ഞതും ഹർഷൻ വേണ്ട എന്ന അർത്ഥത്തിൽ കണ്ണ് കാണിച്ചുകൊണ്ട് അവരെ പുറത്തേക്ക് കൊണ്ടുപോയി അവർ പോകുന്നത് കണ്ടതും അനു ഒന്നും മനസ്സിലാകാതെ അവരിലേക്ക് തന്നെ നോട്ടം പായിച്ചു " എന്താ ഹര്ഷാ .... നീയെന്തിനാ ഞങ്ങളെ തടഞ്ഞേ .... അവൾ എല്ലാം അറിയണം ...." പുറത്തേക്കിറങ്ങിയതും ഹര്ഷന്റെ കയ്യിൽ നിന്ന് കുതറിക്കൊണ്ട് വിശാൽ പറഞ്ഞു "അത് വേണ്ട വിശാൽ .... അവളൊന്നും അറിയണ്ട ...." " അറിയണം ഹര്ഷാ .... അല്ലെങ്കിൽ അവൾക്ക് നിന്നോടുള്ള വെറുപ്പ് കൂടുകയേ ഉള്ളൂ .... നീ എന്താ അത് മനസ്സിലാക്കാത്തെ ....?" വിക്കി " എനിക്കറിയാം വിക്കീ ..... അവളെന്നെ വെറുക്കുമായിരിക്കും ....

പക്ഷെ സത്യങ്ങളൊക്കെ അവളെ അറിയിച്ചു അവൾക്ക് വീണ്ടുമൊരു ഷോക്ക് ഉണ്ടാക്കാൻ വയ്യട .... അവൾ ഒന്നും അറിയണ്ട .... സമാധാനത്തോടെ ഇരുന്നോട്ടെ ....." അത്രയും പറഞ്ഞ ഹർഷൻ തിരിഞ്ഞുനോക്കാതെ അവിടെ നിന്ന് പോയി പിന്നാലെ അവരും പോയി •••••••••••••••••••••••••••••••••••••••••••• വിശാൽ ഹോസ്പിറ്റലിന് പുറത്തേക്കിറങ്ങിയതും വേഗത്തിൽ ഓടി വന്ന ഒരു പെൺകുട്ടിയുമായി കൂട്ടിമുട്ടിയതും അവൾ നിലത്തേക്ക് വീണു ..... വീഴാൻ നേരം അവളൊരു ആശ്രയമെന്നോണം വിശാലിന്റെ ഷിർട്ടിൽ പിടിത്തമിട്ടതും അവൾക്ക് മീതെ അവനും വീണു വീഴ്ചയിൽ വിശാലിന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ അബദ്ധവശാൽ കവർന്നതും അവർ രണ്ടുപേരുടെയും ഉള്ളിൽ കറന്റ് കടന്നുപോയത് പോലെ അവർക്ക് തോന്നി പുറത്തേക്ക് വന്ന വിക്കി ഈ കാഴ്ചകണ്ടു തറഞ്ഞു നിന്നുപോയി .....

അവൻ കണ്ണ് ചിമ്മാൻ പോലും മറന്നുകൊണ്ട് അവരെ നോക്കി കണ്ണും തള്ളി നിന്നു വിശാൽ ഏതോ ലോകത്തെന്ന പോലെ അതെ പൊസിഷനിൽ കിടന്നു ..... അവൾ പെട്ടെന്ന് ബോധം വന്ന പോലെ അവളുടെ തല വെട്ടിച്ചതും വിശാൽ ഒന്ന് ഞെട്ടിക്കൊണ്ട് കണ്ണ് തള്ളി അവനവിടെ നിന്നും എണീക്കാൻ നിന്നതും അവളുടെ കാലിൽ ചവിട്ടി വീണ്ടും അവളിലേക്ക് തന്നെ വന്നു വീണു കരിമഷി കൊണ്ട് വേലി തീർത്ത അവളുടെ കണ്ണുകൾ ഭയംകൊണ്ട് ചിമ്മി കളിക്കുന്നത് അവൻ കൗതുകത്തോടെ നോക്കി കണ്ടു വിറയ്ക്കുന്ന അവളിടെ ചുണ്ടുകളും ചെന്നിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന വിയർപ്പ് കണങ്ങളും കാൺകെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു വിക്കി ഒന്ന് തലകുടഞ്ഞുകൊണ്ട് അവരെ നോക്കി .... ഇനിയും ആ കിടപ്പ് കാണാനുള്ള ത്രാണി അവനില്ലാത്തതുകൊണ്ട് തന്നെ അവൻ അവരടുത്തേക്ക് ഓടി - [ ]

" ഡാ കോപ്പേ ഒന്ന് എണീക്കടാ .... ഇമ്മാതിരി കിടപ്പ് കിടന്നാൽ ഇവിടെ തന്നെ ഈ കൊച്ചിന്റെ ഡെലിവറി നടത്തേണ്ടി വരും ....🤥" വിക്കിയുടെ സംസാരം കേട്ടാണ് രണ്ടുപേർക്കും എവിടെയാണെന്നുള്ള ബോധം വന്നത് ..... വിഷാൽ ഞെട്ടി പിടഞ്ഞുകൊണ്ട് അവളിൽ നിന്ന് ഉരുണ്ടു മാറികൊണ്ട് ചാടി എണീറ്റതും അവളും എണീറ്റു " എന്ത് പ്രഹസനമാടാ ഇത് 🙄.... ഫസ്റ്റ് മീറ്റ് തന്നെ ലിപ്‌ലോക്കിൽ ആണല്ലോ .... നീ ഇത്രക്ക് കാമഭ്രാന്തനാണെന്ന് ഞാൻ അറിഞ്ഞില്ല 😪 അപ്പൊ ഈ ഉദ്ദേശത്തോടെയാണോ നീ ഇന്നലെ എന്നെ കെട്ടിപ്പിടിച്ചേ 🤥.... ശ്യേ നിനക്ക് അമ്മേം ആങ്ങളമാരൊന്നും ഇല്ലേ 😪...? മോശമായിപ്പോയി വളരെ മോശമായിപ്പോയി ....". വിക്കി വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞതും വിശാലവനെ നോക്കി പല്ല് കടിച്ചു അവൻ വിക്കിക്ക് ഒരു ചവിട്ട് കൊടുത്തുകൊണ്ട് ആ കുട്ടിക്ക് നേരെ തിരിഞ്ഞു " sorry ....

ഞാൻ വീണപ്പോ അറിയാതെ .... അറിയാതെ സംഭവിച്ചതാ ... I am so sorry ....” വിശാൽ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചതും അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞോടി അവൾ പോകുന്നതും നോക്കിക്കൊണ്ട് അവൻ വിക്കിക്ക് നേരെ തിരിഞ്ഞു " എന്താ നീ പറഞ്ഞെ .... കാമഭ്രാന്തൻ അല്ലിയോടാ ..... ഞാൻ അറിയിച്ചു തരാടാ തെണ്ടിീ 😬😬...." വിശാൽ അവന്റെ കൈ പിടിച്ചു പിന്നിലേക്ക് ആക്കി കൊണ്ട് അവനോട് പറഞ്ഞതും വിക്കി വേദനകൊണ്ട് കൂവി " ഡാ തെണ്ടീ വിടടാ ..... ഡാ കാലാ വിടടാ എന്റെ കൈ .... അയ്യോ അമ്മെ ഈ കാലൻ എന്നെ ഇപ്പൊ കൊല്ലുവെ .... അയ്യോ നാട്ടാരെ ഓടി വായോ 😪....". അവന്റെ കാറൽ കൂടിയപ്പോ അവൻ കൈ വിട്ടു " അവന്റെ ഒരു കാമഭ്രാന്തൻ .... അവൾ എന്ത് കരുതി കാണോ എന്തോ ...?"

വിശാൽ വിക്കിയെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞതും വിക്കി അവനെ സംശയത്തോടെ നോക്കി "അവളെന്ത് കരുതിയാലും നിനക്കെന്താ .... നിനക്കവളെ അറിയോ ...?" വിക്കി സംശയത്തോടെ ചോദിച്ചു "മ്മ് അറിയാം .... പപ്പേടെ ഫ്രണ്ടിന്റെ മോളാ .... മായ ....ഇതിനെക്കൊണ്ട് എന്നെ കെട്ടിക്കാനാണ് പപ്പേടെ പ്ലാൻ ..." വിശാൽ മറ്റെങ്ങോ നോക്കിക്കൊണ്ട് പറഞ്ഞതും വിക്കി ഞെട്ടി " ഏഹ്ഹ് .... അപ്പൊ നീ കെട്ടാൻ പോകുന്ന കുട്ടിയാണോ അത് ...?" വിക്കി ആശ്ചര്യത്തോടെ ചോദിച്ചതും വിശാൽ അവനെ നോക്കി കണ്ണുരുട്ടി " നീയെന്തിനാ അതിന് നോക്കി പേടിപ്പിക്കുന്നെ .... ഞാൻ ന്റെ ക്യൂരിയോസിറ്റി കൊണ്ട് ചോയ്ച്ചതല്ലേ 😁..."

വിക്കി പറഞ്ഞതും അവനൊന്ന് ഗൗരവത്തിൽ മൂളിയതും വിക്കി പോയി കാറിൽ കയറി വിശാൽ കാറിനടുത്തേക്ക് നടന്നുകൊണ്ട് ഒന്ന് തിരിഞ്ഞു നോക്കിയതും ഹോസ്പിറ്റലിനുള്ളിലേക്ക് കയറാൻ നിന്ന മായ അവനെപ്പോലെ തന്നെ ഒന്ന് തിരിഞ്ഞുനോക്കി വിശാൽ നോക്കുന്നത് കണ്ട് അവൾ വേഗം തിരിഞ്ഞുകൊണ്ട് അകത്തേക്ക് ഓടി .... അത് കണ്ടതും അറിയാതെ അവൻ ചിരിച്ചു പോയി അതെ ചിരിയോടെ വിശാൽ വന്ന് കാറിൽ കയറിയതും ഇതൊക്കെ കണ്ട് അവനെ നോക്കി ചിരിക്കുന്ന വിക്കിയെ കണ്ട് അവന്റെ മുഖത്തെ ചിരി മാഞ്ഞു അവൻ മുഖത്തു കുറെ ഗൗരവം വരുത്തിക്കൊണ്ട് വിക്കിയെ നോക്കി നെറ്റി ചുളിച്ചു " എന്താ ...?" ഗൗരവത്തോടെ തന്നെ അവൻ ചോദിച്ചു " ഒന്നുല്ല .... ഒന്നുല്ല ...." ചിരിച്ചുകൊണ്ട് തലയാട്ടിക്കൊണ്ട് അങ്ങനെ പറഞ്ഞു വിക്കി കാര് സ്റ്റാർട്ട് ചെയ്തതും വിശാൽ പുറത്തേക്ക് നോക്കി ഇരുന്നു ••••••••••••••••••••••••••••••••••••••••••••

"ആഹ്‌ .... ഇതാരാ മായമോളോ ....?" ഡോർ തുറന്ന് അനു കിടക്കുന്ന മുറിയിലേക്ക് കയറി വന്ന മായയോടായി നന്ദിനി ചോദിച്ചു " മോളെപ്പോ എത്തി .... നീ വരുന്ന കാര്യം അവൻ എന്നോട് പറഞ്ഞില്ലല്ലോ ...." അവളെ കണ്ടതും വിജയൻ അവളോടായി പറഞ്ഞു " ഞാൻ ഇന്ന് രാവിലെയാ എത്തിയത് ... വന്നപ്പോ നിങ്ങളൊക്കെ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞു .... അപ്പൊ നേരെ ഇങ്ങോട്ട് വിട്ടു ..." അവൾ ചിരിയോടെ മറുപടി കൊടുത്തു " മോൾക്ക് ഇതാരാണെന്ന് മനസ്സിലായോ .... വിജയേട്ടന്റെ അനുജന്റെ മകളാ ... മായ ..." മായയെ തന്നെ നോക്കിയിരിക്കുന്ന അനുവിനെ കണ്ടതും നന്ദിനി അവളെ പരിചയപ്പെടുത്തി മായയെ നോക്കി അവളൊന്ന് ചിരിച്ചു ....

മായാ അവൽക്കരികിലായി വന്നിരുന്നു " ഏട്ടത്തിക്ക് എന്നെ ഓര്മയുണ്ടാവില്ല .... കല്യാണത്തിന് ഒന്ന് കണ്ടതല്ലേ ..... പിന്നീട് ഞാൻ ഉള്ളപ്പോ ഏട്ടത്തി ഇവിടെ ഇല്ലായിരുന്നല്ലോ ...." അവൾ അനുവിനെ നോക്കി പറഞ്ഞതും അവളൊന്ന് ചിരിച്ചു മായ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു .... അവളൊരു വായാടിയാണെന്ന് അനുവിന് മനസ്സിലായി .... അവൾ ചിരിയോടെ എല്ലാം കേട്ടിരുന്നു മണിക്കൂറുകൾ കഴിഞ്ഞിട്ടും അവളുടെ സംസാരം തീർന്നില്ല .... എങ്കിലും അവളുടെ ആ പൊട്ടത്തരമൊക്കെ അനു ആസ്വദിച്ചു .... മായയെ എന്തുകൊണ്ടോ അവൾക്ക് വല്ലാണ്ട് ഇഷ്ടമായി " ഇച്ചിരി നേരമെങ്കിലും ആ വായക്ക്‌ ഒന്ന് റസ്റ്റ് കൊടുക്കടീ ...."

അകത്തേക്ക് വന്ന ഹർഷനെ കണ്ടതും അനുവിന്റെ മുഖം മാറി .... അവൾ അവനെ നോക്കാതെ മറ്റെങ്ങോ നോക്കി ഇരുന്നു "ഞാൻ ഏട്ടന്റെ നാവുകൊണ്ടല്ലല്ലോ സംസാരിക്കുന്നെ .... എന്റെ നാവു കൊണ്ടല്ലേ ...ഹും 😏" അവനെ പുച്ഛിച്ചു മുഖം തിരിച്ച മായയെ നോക്കി അവൻ കണ്ണുരുട്ടി " ഡീ 😡" " D അല്ല E .... ഏട്ടന്റെ ഈ കലിപ്പൊക്കെ ഏട്ടത്തിടെ അടുത്ത് മതി .... ഇങ്ങോട്ട് എടുക്കണ്ട ....." " നിന്നെ ഞാൻ എടുത്തോളാം .... കേട്ടോടി കുട്ടിത്തേവാങ്കെ .."

അവളെ നോക്കി പല്ല് കടിച്ചുകൊണ്ട് പുറത്തേക്ക് പോയ ഹർഷനെ നോക്കി അവൾ കൊഞ്ഞനം കുത്തിക്കൊണ്ട് വീണ്ടും ഓരോന്ന് സംസാരിക്കാൻ തുടങ്ങി അപ്പോഴാണ് പുറത്തുപോയ വിക്കിയും വിശാലും തിരികെ വന്നത് ഡോർ തുറന്ന് അകത്തേക്ക് കയറിയ വിക്കിയും വിശാലും മായയെ കണ്ട് ഞെട്ടി മായ വിശാലിനെ കണ്ടതും ഇരുന്നിടത്തു നിന്ന് ചാടി എണീറ്റു .... അവനെ കണ്ടതും അവൾ നിന്ന് വിയർക്കാൻ തുടങ്ങി " നീയോ .... നീയെന്താ ഇവിടെ ...?" അനുവിനടുത് പാതാർച്ചയോടെ നിൽക്കുന്ന മായയെ കണ്ടതും വിശാൽ ചോദിച്ചു .......തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story