ഭാര്യ: ഭാഗം 21

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

" നീയോ .... നീയെന്താ ഇവിടെ ...?" അനുവിനടുത് പാതാർച്ചയോടെ നിൽക്കുന്ന മായയെ കണ്ടതും വിശാൽ ചോദിച്ചു " നിനക്ക് ഇവളെ അറിയോ ...?" അനു സംശയത്തോടെ ചോദിച്ചു - [ ] " പിന്നില്ലാണ്ട് .... ഇതല്ലേ ഇവൻ കെട് ......ആാ ..." വിക്കിയെ പറയാൻ തുടങ്ങിയതും വിശാൽ അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു .... വിക്കി കാലും പിടിച്ചു കാറാൻ തുടങ്ങി മായ ആണേൽ എന്താ ചെയ്യാ എങ്ങോട്ടാ പോവാ എന്ന നിലക്ക് നിൽക്കുന്നുണ്ട് .... അനു മൂന്നിനേയും ഒരു സംശയത്തോടെ നോക്കി ഇരുന്നു "അത് അനൂ .... അത് പിന്നെ ഇത് .... ഇവൾ പപ്പേടെ ഫ്രണ്ടിന്റെ മോളാ .... അങ്ങനെ അറിയാം ...."

വിക്കിയെ നോക്കി പല്ല് കടിച്ചുകൊണ്ട് അനുവിനോട് പറഞ്ഞു വിശാൽ മായയെ ഒന്ന് പാളി നോക്കിയതും അവൾ നിന്ന് വിയർക്കുന്നത് കണ്ടു നേരത്തത്തെ കിസ്സിന്റെ ഹാങ്ങോവർ ആയിരിക്കുമെന്ന് അവൻ ചിരിയോടെ ഓർത്തു " ഒറ്റക്ക് നിന്ന് ചിരിക്കാൻ നിനക്ക് ഭ്രാന്തായോ ...?" അവന്റെ പുറത്തടിച്ചുകൊണ്ട് വിക്കി ചോദിച്ചതും വിശാൽ അവനെ നോക്കി പേടിപ്പിച്ചു " ഭ്രാന്തന്മാര് മാത്രേ ഒറ്റക്ക് നിന്ന് ചിരിക്കത്തുള്ളൂ ....😠..?" "അങ്ങനെ അല്ല ..... ഭ്രാന്തന്മാരും ഇങ്ങനെ ചിരിക്കാറുണ്ട് ..... പ്രണയം ഭ്രാന്താകുന്നവരും ഇങ്ങനെ ചിരിക്കാറുണ്ട് ....😉" ഒരു കള്ളചിരിയോടെ വിശാലിനെയും മായയെം നോക്കി അവനത് പറഞ്ഞതും രണ്ടുപേരും പരസ്പരം നോക്കി അവളുടെ കാപ്പികണ്ണിൽ അധികനേരം നോക്കി നില്ക്കാൻ എന്തുകൊണ്ടോ അവനു കഴിഞ്ഞില്ല "

ഏട്ടത്തി .... ഞാൻ ... ഞാൻ പോയിട്ട് പിന്നെ വരാം ...." മായ അത്രയും പറഞ്ഞൊപ്പിച്ചു കൊണ്ട് വേഗം പുറത്തേക്കിറങ്ങി അവളുടെ പോക്ക് കണ്ട് വിക്കി പൊട്ടിച്ചിരിച്ചു ..... വിശാൽ ഊറി വന്ന പുഞ്ചിരി അതിസമര്ഥമായി മറച്ചു വെച്ചുകൊണ്ട് അനുവിലെക്ക്‌ തിരിഞ്ഞു "അവളെന്താ ഇവിടെ ....?" അനുവിനോടായി വിശാൽ ചോദിച്ചതും അവൾ കളിച്ചു ചിരിച്ചു അവൾക്ക് മുന്നിൽ നിൽക്കുന്ന അവരെ കണ്ണും മിഴിച്ചു നോക്കി ഇരുന്നു അവൾ കണ്ണ് തിരുമ്മിക്കൊണ്ട് അവരെ നോക്കിയതും വിശാൽ അവൽക്കരികിലായി ഇരുന്നു " നീ എന്താ ഞങ്ങളെ ഇങ്ങനെ നോക്കുന്നെ ....?" വിശാൽ അവളുടെ നോട്ടം കണ്ട് ചോദിച്ചു " നിന്നേം എന്നേം ഒരുമിച്ച് കണ്ടതിന്റെ ഷോക്കാ .....😅..."

വിക്കി അവളുടെ തലക്ക് ഒന്ന് കൊടുത്തുകൊണ്ട് അവളുടെ മറ്റേ സൈഡിൽ വന്നിരുന്നു കൊണ്ട് വിശാലിന്റെ തോളിൽ കയ്യിട്ടു " ഇതൊക്കെ എങ്ങനെ സംഭവിച്ചു ...?" അവരെ നോക്കി അത്ഭുതത്തോടെ ചോദിച്ചു "ആഹ് അതൊക്കെ സംഭവിച്ചു ..." വിശാൽ ചിരിയോടെ പറഞ്ഞു " എന്നാലും തെണ്ടി കൊറേക്കാലം കൂടെപ്പിറപ്പ് പോലെ നടന്നിട്ട് എന്നെ കൊല്ലാൻ നിനക്ക് എങ്ങനെ മനസ്സ് വന്നെടാ 😬...?" വിശാലിനെ നോക്കി പല്ല് കടിച്ചുകൊണ്ട് വിക്കി ചോദിച്ചതും അവന്റെ മുഖത്തെ ചിരി മാഞ്ഞു അവൻ കുറ്റബോധത്താൽ തല കുനിച്ചു " നിന്നെ കൊല്ലാൻ എനിക്ക് കഴിയുമായിരുന്നില്ലെടാ .... ഒരിക്കൽ പോലും ഞാൻ അങ്ങനെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല .....

ആ ഹിമ എന്നെ വിളിച്ചതിൽ പിന്നെയാ ഞാൻ അങ്ങനെ ഒക്കെ ചിന്തിക്കാൻ തുടങ്ങിയെ ....അവൾ ചിന്തിപ്പിച്ചൂ എന്ന് പറയുന്നതാവും കൂടുതൽ ശെരി ... നീയിവളെ ബലമായി സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന് തോന്നിയപ്പോൾ നിയന്ത്രണം വിട്ടുപോയി ..... നിന്നോട് ഒരിക്കലും അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു ....sorry വിക്കീ .... നീയെന്നോട് ക്ഷമിക്ക് .." തല താഴ്ത്തിക്കൊണ്ട് അവനത്തുപറഞ്ഞതും വിക്കി ഒന്ന് ആഞ്ഞുകൊണ്ടവനെ കെട്ടിപ്പിടിച്ചു "ഒന്ന് പോടാ അവന്റെ ഒരു ചോറി ...." വിശാലിന്റെ വയട്ടിനിട്ട്‌ ഒരിടി കൊടുത്തുകൊണ്ട് വിക്കി അവനെ കെട്ടിപ്പിടിച്ചു " നീ എന്റെ മനസ്സിൽ ഇപ്പോഴും ആ പഴേ വിച്ചു തന്നെയാ .....

നിന്നോട് ഒരുതരി വെറുപ്പ് പോലും ഈ മനസ്സിൽ ഇല്ലടാ ...." വിക്കി പറഞ്ഞു തീർത്തതും വിച്ചുവിന്റെ ( വിശാൽ ) കണ്ണുകൾ നിറഞ്ഞിരുന്നു ഇതൊക്കെ കണ്ട് അനു മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു ..... വിച്ചു മാറും എന്ന് അവൾക്ക് ഉറപ്പായിരുന്നു .... അവരുടെ പരിഭവങ്ങളും സ്നേഹ പ്രകടനങ്ങളും ചെറു ചിരിയോടെ അവൾ നോക്കിക്കണ്ടു " അല്ലെടീ .... മായ എന്താ ഇവിടെ ...?" കുറെ നേരത്തെ വിശേഷം പറച്ചിലിനൊടുവിൽ വിക്കി ചോദിച്ചു " നിനക്ക് ഇപ്പൊ എപോഴും ആ കൊച്ചിന്റെ കാര്യം അറിയാനാണല്ലോ താല്പര്യം ...🤨...?" വിക്കി പുരികം പൊക്കി ചോദിച്ചതും വിചു ഒന്ന് തറപ്പിച്ചുനോക്കി " മായ അച്ഛന്റെ അനുജന്റെ മോളാ ... നാട്ടിൽ വരുമ്പോഴൊക്കെ അവൾ നമ്മുടെ വീട്ടിലാ നിൽക്കാറ് ...."

അനു പറഞ്ഞു നിർത്തിയതും വിശാൽ ഒന്ന് മൂളിക്കൊണ്ട് പുറത്തേക്ക് പോയി അവൻ പോകുന്നത് നോക്കി വിക്കി ഒന്ന് ഊറി ചിരിച്ചുകൊണ്ട് പിന്നാലെ പോയി ••••••••••••••••••••••••••••••••••••••••••••• വിക്കി പുറത്തേക്ക് ഇറങ്ങിയതും വേണി ആരോടോ സംസാരിച്ചു നിൽക്കുന്നത് കണ്ടു ചിരിച്ചുകൊണ്ട് സംസാരിക്കുന്ന അവളെ അവൻ പരിസരം മറന്ന് നോക്കിനിന്നു സംസാരിക്കുമ്പോൾ അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ അവന്റെ കണ്ണുകൾ ഒപ്പിയെടുത്തു ..... കാറ്റിൽ പറന്ന് കളിക്കുന്ന അവളുടെ മുടിയിഴകൾ അവളെ കൂടുതൽ സുന്ദരിയാക്കി സംസാരിച്ചു തിരിഞ്ഞ അവൾ വിക്കിയെ കണ്ടതും അവളുടെ കണ്ണിൽ ഒരു തിളക്കം ഉണ്ടായത് അവൻ കണ്ടു അവൾ ചിരിയോടെ അവനരികിലേക്ക് ഓടിയടുത്തു " സുഗാണോടി മരംകേറി ....?"

അവൾക്ക് മുന്നിൽ ചിരിയോടെ നിന്നുകൊണ്ട് അവൻ ചോദിച്ചു " ആഹ്മ് 😊" " നിന്നെ അങ്കിൾ സ്റ്റേറ്റ്സിലേക്ക് നാട് കടത്തിയതല്ലേ .... പിന്നെ എങ്ങനെ ഇവിടെ ....?" അവൻ സംശയത്തോടെ ചോദിച്ചതും അവൾ ഒരു കള്ളചിരി ചിരിച്ചു " ഞാൻ വല്ല നാട്ടിലും പോയി കിടന്നാൽ എന്റെ ചെക്കനെ വേറെ വല്ലവൾമാരും കൊണ്ടുപോകുന്നത് ഞാൻ കാണേണ്ടി വരും .... അതോണ്ട് ഇങ് പോന്നു .... എടുപിടിന്ന് കല്യാണവും ഫിക്സ് ആയി .... ധാ ഇൻവിറ്റേഷൻ .... നിന്നെയൊക്കെ വിളിക്കാൻ ആണ് ഞാൻ ഇങ്ങോട്ട് വന്നത് തന്നെ .... ..." അവനുനേരെ envelope നീട്ടിക്കൊണ്ട് അവൾ പറയുന്നത് ഒക്കെ അവനൊരു ഷോക്ക് ആയിരുന്നു ....

ഹൃദയത്തിൽ നിന്ന് എന്തോ അടർത്തി മാറ്റുന്നത് പോലെ അവനു തോന്നി എങ്കിലും അവൻ മുഖത്തു പുഞ്ചിരിയുടെ മുഖമൂടി ഇട്ട് അത് വാങ്ങിക്കൊണ്ട് അവൾക്ക് wishes പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് പോയി അവൻ നേരെ പോയത് പാർക്കിലേക്കാണ് .... അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നുകൊണ്ട് അവൻ കണ്ണടച്ചിരുന്നു കണ്ണുകൾക്കിടയിലൂടെ കാണുനീർ ഒലിച്ചിറങ്ങി വിവാഹക്കാര്യം പറയുമ്പോൾ അവളിൽ ഉണ്ടായിരുന്ന സന്തോഷം അവൻ ഓർത്തു " ഞാനെന്തിനാണ് സങ്കടപ്പെടുന്നത് ..... അവൾ സന്തോഷിക്കുന്നത് കാണാനല്ലേ ഞാൻ ആഗ്രഹിക്കുന്നത് ഇല്ല വിക്കീ നീ കരയാൻ പാടില്ല ... എന്റെ കണ്ണുനീർ പോലും ഒരു ക്ഷാപമായി അവൾക്ക് വന്ന് ഭവിക്കാൻ പാടില്ല ..."

വിക്കി കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് മുഖത്തു ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവിടെ നിന്ന് പോകാൻ നിന്നതും അവന്റെ ഫോൺ റിങ് ചെയ്തു " അജ്ഞാത calling 📞" കാൾ കണ്ടതും അവനത് കട്ട് ആക്കിയപ്പോൾ പിന്നെയും കാൾ വന്നു .... അവസാനം സഹികെട്ട് അവൻ ഫോൺ എടുത്തു " എന്താടി .... നിന്നോട് ഞാൻ പറഞ്ഞതല്ലേ നിന്നെ എനിക്ക് ഇഷ്ടല്ലന്ന് ..... പിന്നെ എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നേ ...?" അവൾ എന്തെങ്കിലും പറയും മുന്നേ വിക്കി ദേശ്യപ്പെട്ടു " ആഹ ചേട്ടനിന്ന് ചൂടിലാണല്ലോ ... എന്ത് പറ്റി ...?" അവൾ ചിരിയോടെ ചോദിച്ചു " നിനക്കിപ്പോ എന്താ വേണ്ടേ 😡..." " എനിക്ക് വേണ്ടത് എന്തായാലും ഏട്ടന് തരാൻ പറ്റില്ല ..... അതോണ്ട് അത് വിട് .... അല്ല ഇന്നെന്താ ഇത്ര ചൂടിൽ എന്ത് പറ്റി ...?" "

നീ ഒന്ന് വെച്ചിട്ട് പോകുന്നുണ്ടോ .... എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നേ ...😡?" " ആഹ് എന്റെ ശല്യം തീരാൻ പോകുവാണ് .... ഇതെന്റെ ലാസ്റ്റ്‌ കാൾ ആണ് 😊" "ഒഹ്ഹ്‌ സന്തോഷം ...." അമർശത്തോടെയുള്ള അവന്റെ സംസാരം കേട്ട് അവളൊന്ന് ചിരിച്ചു " നാളെ രാവിലെ 10 മണിക്ക് ഏട്ടൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിനടുത്തുള്ള പാർക്കിൽ വരാൻ പറ്റുമോ ....?" കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ ചോദിച്ചു " പറ്റില്ല ..." എടുത്തടിച്ചപോലുള്ള അവന്റെ മറുപടി കേട്ട് അവളൊന്ന് ചിരിചു " നാളെ വന്നില്ലെങ്കിൽ എന്റെ വിളി തുടർന്നൊണ്ടെ ഇരിക്കും .... ബ്ലോക്ക് ചെയ്താലും ഞാൻ നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടേ ഇരിക്കും .... നാളെ അവസാനമായിട്ട് നിങ്ങളെ ഒന്ന് കാണണം അത്രേ ഉള്ളൂ .....

പിന്നെ എന്റെ shalyam ഉണ്ടാവില്ല ..... വന്നില്ലെങ്കിൽ ഞാൻ ശല്യപ്പെടുത്തിക്കൊണ്ടേ ഇരിക്കും ...." " ശല്യം ...." അവൻ ദേശ്യത്തോടെ പറഞ്ഞതും അവളൊന്ന് ചിരിച്ചു " അപ്പൊ നിങ്ങൾ വരുന്നോ .... ഇല്ലയോ ....?" വിക്കി ദേശ്യത്തിൽ ഫോൺ കട്ട് ചെയ്തുകൊണ്ട് അവിടെ ഇരുന്നു കുറെ നേരം പോകണോ വേണ്ടയോ എന്ന് ചിന്തിച്ചു അവനറിയാതെ അവനെ സ്നേഹിക്കുന്ന ആ അജ്ഞാതയെ കാണാൻ അവന്റെ ഉള്ളിലും ഒരു ആഗ്രഹം ഉണ്ടായിരുന്നു കുറെ നേരം എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയ ശേഷം അവൻ അവിടെ നിന്നും പോയി ••••••••••••••••••••••••••••••••••••••••••• "അവളുടെ ജീവന്റെ തുടിപ്പ് ഇനി മണിക്കൂറുകളുടെ ധൈർഖ്യമേ ഉണ്ടാകൂ ..." ഫോണിലൂടെ പറഞ്ഞുകൊണ്ട് ഹിമ ക്രൂരമായി ചിരിച്ചു

" അവളെ ഇഞ്ച് ഇഞ്ചായി കൊല്ലണം എന്നല്ലേ നീ പറഞ്ഞത് ....?" മറുപുറത്തുനിന്ന് അയാൾ ചോദിച്ചു " അങ്ങനെ തന്നെയായിരുന്നു എന്റെയും പ്ലാൻ .... പക്ഷെ അവൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഹർഷൻ എന്നിൽ നിന്നും കൂടുതൽ അകലുകയെ ഉള്ളൂ .... അവളെ അവൻ ഇങ്ങനെ ഭ്രാന്തമായി സ്നേഹിക്കുന്നത് എനിക്ക് കണ്ടു നില്ക്കാൻ കഴിയുന്നില്ല .... അവൾ മരിച്ചാലും ഹർഷൻ എന്നെ അംഗീകരിക്കില്ലെന്ന് അറിയാം .... പക്ഷെ അവനെ ഞാനെന്റെ വരുതിയിൽ കൊണ്ട് വരും ..... എത്രയൊക്കെ ആയാലും അവനും വിചാരവികാരങ്ങൾ ഉള്ള ഒരു ആണല്ലേ .... " പുച്ഛത്തോടെയുള്ള അവളുടെ ചിരി കണ്ട അവളുടെ കൂട്ടാളികൾ കത്തിയുമായി അവിടെ നിരന്നു നിന്നു

" ഇപ്പൊ കൊല്ലണ്ട ..... കൊല്ലാതെ തന്നെ അവളെ കൊല്ലണം ..... വേദനകൊണ്ട് അവൾ ജീവിച്ചു മരിക്കണം .... അധികം വൈകാതെ എന്റെ ഈ കൈ കൊണ്ട് തന്നെ അവൾ മരിക്കും ...." തനിക്ക് മുന്നിൽ നിൽക്കുന്ന കിങ്കരന്മാർക്ക് നിർദ്ദേശം നൽകി അവൾ ഫോണും കൊണ്ട് പുറത്തേക്ക് പോയി ••••••••••••••••••••••••••••••••••••••••••• രാത്രി ആയതും വിജയനും നന്ദിനിയും വീട്ടിലേക്ക് പോയി .... വിക്കി ഡ്യൂട്ടിക്ക് കയറിയതുകൊണ്ട് തന്നെ അവൻ ബിസി ആയിരുന്നു .... വേണി വിവാഹം ക്ഷണിക്കാനായി ഫ്രണ്ട്സിനെ കാണാൻ പോയിരിക്കുവാണ് ..... വിശാലും ഹര്ഷനും അനുവിന്റെ മുറിക്ക് പുറത്തു കാവലിരുന്നു വിശാലിന്റെ ഫോണിലേക്ക് ഒരു കാൾ വന്നതും ഹർഷനോട് ഇപ്പൊ വരാമെന്നു പറഞ്ഞു അവൻ പുറത്തേക്ക് പോയി

" സർ ഈ മരുന്ന് ഇപ്പൊ കൊടുക്കാനുള്ളതാ .... " നേഴ്സ് അനുവിന്റെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നുകൊണ്ട് prescription അവനുനേരെ നീട്ടിയതും അവനത് വാങ്ങി " മ്മ് ഒകായ് .... ഞാൻ ഇത് വാങ്ങി. വരും വരെ നിങ്ങൾ ഇവിടെ ഉണ്ടാകണം ..." ഹർഷൻ അത്രെയും പറഞ്ഞു അവിടെ നിന്നും പോയി " നേഴ്സ് .... നിങ്ങൾക്കൊരു കാൾ ഉണ്ട് .... " അകത്തേക്ക് കയറാൻ നിന്ന അവരെ പിന്നിൽ നിന്ന് വിളിച്ചുകൊണ്ട് റിസപ്ഷനിസ്റ്റ്‌ പറഞ്ഞതും അവർ അങ്ങോട്ടേക്ക് പോയി എല്ലാവരും പോയതും മുഖം മറച്ച ഹിമയുടെ കിങ്കരന്മാർ അനുവിന്റെ മുറിയിലേക്ക് ഇടിച്ചു കയറി ഉറക്കത്തിലായിരുന്നത് കൊണ്ട് അനു ഇതൊന്നും തന്നെ അറിഞ്ഞില്ല അവരിലൊരാൾ അനുവിനടുത്തേക്ക് പോയി

അവളുടെ വായ പൊത്തിയതും അവൾ കണ്ണുകൾ തുറന്നു തനിക്ക് മുന്നിൽ മുഖം മറച്ചു കത്തിയും പിടിച്ചു നിൽക്കുന്ന ആളെ കണ്ട അവൾ ഭയന്നു നിലവിളിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല ..... അവൾ കയ്യും കാലുമിട്ട് അടിക്കാൻ തുടങ്ങിയതും അവരൊക്കെ ചേർന്ന് അവളെ പിടിച്ചു വച്ചു അവൾക്ക് നേരെ കത്തി വീശിയതും അവൾ അതിൽ നിന്ന് ഒഴിഞ്ഞുമാറാനായി ഒരു വശത്തേക്ക് തിരിഞ്ഞതും അവളുടെ കയ്യിൽ കത്തി കൊണ്ട് മുറിവായി വേദന kond അവൾ കണ്ണ് ഇറുക്കെ അടച്ചു പിടിച്ചു ....

ആ മുറിവിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി അവൾ ഉള്ള ശക്തിയിൽ അവരെ തള്ളി മാറ്റി അവിടെ നിന്നും ഇറങ്ങി ഓടാൻ നിന്നതും അതിലൊരുത്തൻ അവളെ പിടിച്ചു വച്ച് അവളെ പിടിച്ചു വച്ചുകൊണ്ട് അവൾക്ക് നേരെ കത്തിയുമായി അതിലൊരുത്തൻ നടന്നു വന്നു ഇതേസമയം പേഴ്‌സ് അനുവിന്റെ മുറിയിൽ വെച്ച് മറന്ന ഹർഷൻ തിരികെ വന്നപ്പോൾ അനുവിന് നേരെ കത്തി പിടിച്ചു നിൽക്കുന്നവനെയാണ് കണ്ടത് അവളുടെ കയ്യിൽ നിന്ന് ഒലിച്ചിറങ്ങുന്ന രകതം കണ്ടെത്തും അവന്റെ നാഡിനരമ്പുകൾ വലിഞ്ഞു മുറുകി ..... കണ്ണുകൾ ചുവന്നു അവൻ കൊടുങ്കാറ്റ് പോലെ അവൽക്കരികിലേക്ക് പാഞ്ഞു.......തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story