ഭാര്യ: ഭാഗം 22

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അവളുടെ കയ്യിൽ നിന്ന് ഒലിച്ചിറങ്ങുന്ന രകതം കണ്ടതും അവന്റെ നാഡിനരമ്പുകൾ വലിഞ്ഞു മുറുകി ..... കണ്ണുകൾ ചുവന്നു അവൻ കൊടുങ്കാറ്റ് പോലെ അവൽക്കരികിലേക്ക് പാഞ്ഞു അവളെ പിടിച്ചു വച്ചിരിക്കുന്നവന്മാരെ ഹർഷൻ ചവിട്ടി തെറിപ്പിച്ചതും അനു ഞെട്ടലോടെ ഹർഷനെ നോക്കി " ഇവളുടെ ദേഹത്തു ഈ മുറിവുണ്ടാക്കിയതാരാ .....?". അവിടെയുണ്ടായിരുന്ന ചെയർ കാലുകൊണ്ട് നീക്കി അവർക്കഭിമുഖമായി ഇട്ട് അതിൽ കാലും കയറ്റി വെച്ച് ഇരുന്നുകൊണ്ട് ഹർഷൻ ചോദിച്ചു ഹര്ഷന്റെ ഭാവവും ഇരിപ്പും കണ്ട അവർക്ക് ഭയം കൂടി .....

അനുവിനെ കുത്താൻ നോക്കിയവൻ ഒരു ആശ്രയമെന്നോണം ബാക്കി ഉള്ളവരെ നോക്കി "ചോദിച്ചത് കേട്ടില്ലേ ..... ഈ മുറിവ് ഉണ്ടാക്കിയതാരാണെന്ന് .... മര്യാദക്ക് വന്നാൽ ഞാൻ അവനെ മാത്രേ ഇടിക്കൂ ..... അല്ലേൽ നിങ്ങൾ എല്ലാം അനുഭവിക്കേണ്ടി വരും .... now the choice up to you...” ചെയറിൽ ഒന്ന് നിവർന്നിരുന്നുകൊണ്ട് ഹർഷൻ പറഞ്ഞതും ആ ഗുണ്ടകൾ അനുവിനെ കുത്തിയവനെ നോക്കി " okay... നിങ്ങൾക്ക് പറയാൻ വയ്യേൽ ഞാൻ പറയിപ്പിക്കാം ..." ഹർഷൻ ചെയറിൽ നിന്ന് ചാടി എണീറ്റുകൊണ്ട് ആ ചെയർ എടുത്ത് അടുത്ത് നിന്നവന്റെ തലക്ക് അടിച്ചു അവൻ നിലത്തു വീണതും ഹർഷൻ അവനെ ആ ചെയറുകൊണ്ട് തന്നെ തല്ലി അവശനാക്കി

" നീയാണോടാ അവളെ കുത്തിയെ .... പറയടാ പന്ന &&###%* നീയാണോ കുത്തിയെ ...." അവനെ തലങ്ങും വിലങ്ങും തല്ലിക്കൊണ്ട്‌ ഹർഷൻ അലറി അയാൾ വേദനകൊണ്ട് പുളഞ്ഞുകൊണ്ട് അല്ലെന്ന് തലയാട്ടി " പിന്നെ ഏത് പന്ന പുന്നാര മോനാടാ എന്റെ പെണ്ണിനെ തൊട്ടത്‌ .... പറയടാ ...." അവന്റെ മുടി പിടിച്ചു വലിച്ചുകൊണ്ട് അവൻ ചോദിച്ചതും അയാൾ അനുവിനെ കുത്തിയവന് നേരെ കൈ ചൂണ്ടി അയാൾ ഹര്ഷന്റെ പ്രവർത്തികൾ തെല്ല് ഭയത്തോടെ നോക്കിക്കാണുവായിരുന്നു .... ഹർഷൻ അവനു നേരെ നടന്നു നീങ്ങിയതും അയാൾ കൂടെ ഉള്ളവന്മാരെ ഒന്ന് തിരിഞ്ഞുനോക്കി കൂടെ വന്നവരൊക്കെ ഹർഷനെ പേടിചു മാറി നിൽക്കുന്നുണ്ട് ....

അവരോട് കണ്ണ് കാണിച്ചതും അല്പം മടിച്ചാണെങ്കിലും ഹര്ഷന് നേരെ തിരിഞ്ഞു അവർ ഹര്ഷന് നേരെ ഓടിയടുത്തതും ഹർഷൻ അവരെ വായുവിൽ പറത്തിക്കൊണ്ട് അയാൾക്ക് നേരെ തിരിഞ്ഞു അയാൾ സ്വയരക്ഷക്കായി കത്തിയെടുത്തു വീശി .... അത് ഹര്ഷന്റെ കയ്യിൽ ചെറുതായി ഉരഞ്ഞു അനു അത് കണ്ട് ഒന്ന് ഭയന്നു " ഹർഷേട്ടാ ..." അവൾ അറിയാതെ വിളിച്ചുപോയി ഹർഷൻ അവളെ ഒന്ന് നോക്കിക്കൊണ്ട് അയാളുടെ കയ്യിൽ നിന്ന് കത്തി പിടിച്ചു വാങ്ങിക്കൊണ്ട് മൂക്കിടിച്ചു പൊട്ടിച്ചു പൈപ്പ് തുറന്ന് വിട്ടതുപോലെ അയാളുടെ മുഖത്ത് നിന്ന് ചോര ഒലിച്ചിറങ്ങി

ഹർഷൻ അയാളുടെ കൈ പിടിച്ചു തിരിച്ചുകൊണ്ടു നിലത്തേക്ക് തള്ളി കയ്യിൽ കത്തികൊണ്ട് വരഞ്ഞു " ഈ കൈ കൊണ്ടല്ലേ നീ എന്റെ പെണ്ണിനെ ദ്രോഹിച്ചേ ..... നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ എന്റെ ജീവനെ തൊട്ടത്‌ .... അവളെ കൊല്ലാൻ നോക്കിയ നീ ഇനി ജീവിച്ചിരിക്കാൻ പാടില്ല ..." ഒരു ഭ്രാന്തനെ പോലെ അലറിക്കൊണ്ട് ആ കത്തി അയാളുടെ ശരീരത്തിലേക്ക് അവൻ കുത്തിയിറക്കാൻ തുനിഞ്ഞതും അനു “ nooo” എന്നലറി കൊണ്ട് ആ കത്തി തട്ടിക്കളഞ്ഞു ഹർഷൻ നിറഞ്ഞു ചുവന്ന കണ്ണുകളോടെ തനിക്ക് മുന്നിൽ പേടിച്ചരണ്ട് നിൽക്കുന്ന അനുവിനെ നോക്കി അവൻ പെട്ടെന്ന് ഒന്ന് ആഞ്ഞുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു

" നി ... നിനക്ക് ഒന്നും പറ്റിയില്ലല്ലോ ...?" അവൻ ബുദ്ധിമുട്ടികൊണ്ട് ചോദിച്ചതും അവൾ ഏതോ ലോകത്തെന്ന പോലെ ഇല്ലന്ന് മൂളി ഹര്ഷനവളെ കൂടുതൽ ചേർത്തു പിടിച്ചു .... ശ്വാസംപോലും വിടാൻ മറന്ന് ശക്തിയിൽ കെട്ടിപ്പിടിച്ചു " എ ...എനിക്ക് വേദനിക്കുന്നു ...?" പിടിയുടെ ശക്തി കൂടിയതും അനു അവനോട് പതിയെ പറഞ്ഞതും ഹർഷണവളെ വിട്ടു കൊണ്ട് അവളുടെ മുഖം കൈകളിൽ കോരി എടുത്തുകൊണ്ട് അവളുടെ വിരിനെറ്റിയിൽ അമർത്തി ചുംബിച്ചു കണ്ണുകൾ അടച്ചു പിടിച്ചുകൊണ്ട് അവൻ അങ്ങനെ നിന്നതും അവന്റെ കണ്ണുകളിൽ നിന്ന് ഒരിറ്റ് കണ്ണുനീർ അവളുടെ മുഖത്തേക്ക് വന്നു പതിച്ചു

ഹർഷൻ അവളെ ഒന്ന് വിട്ട് നിന്നപ്പോഴും അവളുടെ നോട്ടം മുഴുവൻ അവനിലായിരുന്നു ഹർഷനെ അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല "തനിക്ക് നേരെ ഒരുത്തൻ കത്തി ചൂണ്ടിയപ്പോൾ അവനെ കൊന്ന് കളയാൻ നോക്കിയ ഹർഷേട്ടന് എന്നെ അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാൻ കഴിയുമോ ...?" അവൾ മനസ്സിൽ ചിന്തിച്ചു ഹർഷൻ അവളിൽ നിന്ന് വിട്ട് നിന്നപ്പോൾ ആണ് അവളുടെ കയ്യിലുള്ള മുറിവ് കണ്ടത് അവൻ വേവലാതിയോടെ അവളുടെ കൈ പിടിച്ചു നോക്കി .... അവളെ ബെഡിൽ ഇരുത്തിക്കൊണ്ട് ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു വന്നു അവൻ പതിയെ കോട്ടൺ കൊണ്ട് മുറിവ് ക്ലീൻ ചെയ്തു ....

അവൾക്ക് വേദന ഉണ്ടാവാതിരിക്കാൻ അവൻ പതിയെ ഊതിക്കൊണ്ടാണ് ചെയ്തത് ഇത്രത്തോളം ശ്രദ്ധയോടെ ആ മുറിവ് കെട്ടുന്ന ഹർഷനിൽ നിന്ന് അവൾക്ക് കണ്ണെടുക്കാനായില്ല ... അവനാ മുറിവ് കെട്ടി കഴിഞ്ഞു തിരിഞ്ഞതും അടികൊണ്ടു വീണ ഗുണ്ടകളൊക്കെ സ്ഥലം കാലിയാക്കി പോയിരുന്നു അവൻ മുറിവ് കെട്ടി എണീറ്റപ്പോൾ ആണ് ഹര്ഷന്റെ കയ്യിലെ ചോര അവൾ കണ്ടത് " അയ്യോ ദേ ചോര വരുന്നു ..." അവൾ അല്പം വേദനയോടെ അത് പറഞ്ഞുകൊണ്ട് അത് ക്ലീൻ ചെയ്യാൻ പോയതും അവൻ അതിനെ തടഞ്ഞു " ശരീരത്തിലേറ്റ മുറിവിനേക്കാൾ വേദനയാണ് മനസ്സിനേറ്റ മുറിവുകൾ ... അത് സഹിക്കാമെങ്കിൽ ഇതും സഹിക്കാൻ പറ്റും 😊.."

അവളെ നോക്കി പുഞ്ചിരിയോടെ അവൻ പറഞ്ഞതും അവൾ അവന്റെ വേദന നിറഞ്ഞ കണ്ണുകളിലേക്കാണ് നോക്കിയത് .... സിന്ധുവിനെ അവിടെ കൂട്ടിരുത്തിക്കൊണ്ട് അവൻ മെഡിസിൻ വാങ്ങാനായി പുറത്തേക്ക് പോയി ••••••••••••••••••••••••••••••• വിഷാലിനെ വിജയൻ രാത്രി വീട്ടിലെക്ക്‌ ക്ഷണിച്ചതുകൊണ്ട് അവൻ ഒരുപാട് വൈകി ആണേലും അവിടേക്ക് തന്നെ പോയി കാളിങ് ബെൽ അടിച്ചതും മായയാണ് അവനു വാതിൽ തുറന്നുകൊടുത്തത് ... അവൻ അവളെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചുകൊടുത്തു " അങ്കിൾ ആന്റി ഒക്കെ എവിടെപ്പോയി ....?" അവൻ അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു " അവര് കിടന്നു .... ഫുഡ് കഴിച്ചാര്ന്നോ ..?"

അവളുടെ ചോദ്യം കേട്ട് അവനവളെ ഒന്ന് നോക്കിക്കൊണ്ട് മൂളി " വാ മുറി കാണിച്ചു തരാം ..." അവൾ അവനു മുന്നിലായി നടന്നുകൊണ്ട് പറഞ്ഞതും പിന്നാലെ അവനും പോയി " ധാ ഇതാ മുറി ..." മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറാൻ നിന്നതും താഴെ കിടക്കുന്ന മാറ്റിൽ ചവിട്ടി അവളുടെ ബാലൻസ് പോയി അവൾ വീഴാൻ പോയതും വിശാൽ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ അവനോട് ചേർത്തുപിടിച്ചു അവളുടെ കണ്ണുകൾ ഭയം കൊണ്ട് ചിമ്മിക്കളിച്ചു .... ചുണ്ടുകൾ വിറകൊണ്ടു അവൻ അതൊക്കെ കൗതുകത്തോടെ നോക്കിക്കണ്ടു അവന്റെ നിൽപ്പും ഭാവവും കണ്ട അവൾക്ക് വെപ്രാളമായി .... കണ്ണുകൾ ചുമ്മാ ചുമ്മാ ചിമ്മി തുറന്നു ..

വിച്ചു രണ്ടു വിരലുകൾ കൊണ്ട് അവളുടെ ചുണ്ടുകളെ കൂട്ടിപ്പിടിച്ചുകൊണ്ട് അവളെ നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി അവൾ അവന്റെ പ്രവർത്തിയിൽ ഞെട്ടിക്കൊണ്ട് അവനെ നോക്കി “ഇതെന്താ എന്നെ കാണുമ്പോൾ മാത്രം ഇങ്ങനെ വിറക്കുന്നത് ...?" ചെറുചിരിയോടെ അവൻ ചോദിച്ചതും അവൾ അവന്റെ കയ്യിൽ നിന്നും കുതറി മാറിക്കൊണ്ട് അവനെ തുറിച്ചുനോക്കികൊണ്ട് തിരിഞ്ഞു നടന്നു "പിന്നേയ് ഇതൊരു ശീലമാക്കണ്ട ..." അവൾ തിരിഞ്ഞു നടക്കുന്നത് കണ്ടതും അവൻ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞതും അവൾ സംശയത്തോടെ തിരിഞ്ഞുനോക്കി " എന്ത് ..?" "അല്ല എന്നെ കാണുമ്പോൾ ഒക്കെ നിനക്കിപ്പോ വീഴ്ച കുറച്ചു കൂടുതാലാണ് .... അതുകൊണ്ട് പറഞ്ഞതാ ..."

ചിരിച്ചുകൊണ്ട് അവൻ പറഞ്ഞതും അവളവനെ നോക്കി കണ്ണുരുട്ടി " പോഡെർക്കാ ..." അവൾ അവനെ നോക്കി മുഖം കോട്ടി കൊണ്ട് വിളിച്ചു " ഡീ .... നിക്കടി അവിടെ ..." അത് പറഞ്ഞവൻ മുന്നോട്ട് വന്നതും അവൾ അമ്മെന്ന് വിളിച്ചുകൊണ്ട് ഓടി മുറിയിൽ കയറി വാതിലടച്ചു ഡോറിൽ ചാരി നിന്ന് വിശാലിനെ കുറിച്ചോർത്തു അവൾ പുഞ്ചിരിച്ചുകൊണ്ട് ബെഡിലേക്ക് വീണു തലയിണ കെട്ടിപ്പിടിച്ചു കിടന്നു •••••••••••••••••••••••••••••• " എന്തായി തീരുമാനം ...?" അജ്ഞാതയുടെ മെസ്സേജ് കണ്ടതും വിക്കി ഒന്ന് നെറ്റി ചുളിച്ചു എങ്കിലും അവൻ റിപ്ലൈ ഒന്നും കൊടുത്തില്ല ....

അതുകൊണ്ട് തന്നെ അവൾ പിന്നെയും msg അയച്ചുകൊണ്ടിരുന്നു “ഇനിയെങ്കിലും റിപ്ലൈ തന്നില്ലെങ്കിൽ ഞാൻ നിന്റെ വീട്ടിലേക്ക് കയറി വരും ..." അവളുടെ ലാസ്റ്റ്‌ മെസ്സേജ് കണ്ടതും അവൻ പല്ല് കടിച്ചുകൊണ്ട് ടൈപ്പാൻ തുടങ്ങി " നിനക്ക് എന്താടി വേണ്ടേ 😡...?” " എനിക്ക് വെണ്ടത്‌ നിങ്ങളെയാ ... എന്തെ തരാൻ പറ്റോ 😏...?" "😡😡😡😡" " ഓ തൊടങ്ങി 😬 എന്ത് പറഞ്ഞാലും മൊഖത് മുളക്പൊടി വീണ ആ ഓഞ്ഞ ഇമോജി ഇട്ടോളും പുല്ല് ..." "നിനക്ക് പറ്റില്ലെങ്കിൽ പോടീ ... നിന്നെ ഞാൻ പിടിച്ചു വചിട്ടൊന്നുല്ലല്ലൊ 😡.." " 😬😬😬😬" "......." "😒😒😒😒" "......." "അതെ ..." "....." "അതെയ് .." "എന്താ 😡" "നാളെ വരോ ...🙁..?" " എങ്ങോട്ട് ...?"

" അതും മറന്നോ ... നാളെ പാർക്കിൽ മീറ്റ് ചെയ്യന്നു ഞാൻ പറഞ്ഞതല്ലേ ..." "....." " നിങ്ങൾ വരോ ഇല്ലയോ ...?" " ഇല്ലാ ..." " ഓഹോ ഉറപ്പാണോ ..?" " മ്മ് ..." " മ്മ് മ്മ് എനിക്ക് മനസിലായി ... നാളെ വന്ന കഴിഞ്ഞാൽ ഞാൻ പിന്നെ നിങ്ങളെ വിളിക്കാനോ കാണാനോ വരില്ലെന്ന് പറഞ്ഞതുകൊണ്ട് അല്ലെ ... അപ്പൊ ഏട്ടന് എന്നെ മിസ് ചെയ്യും അല്ലെ 🙈... ശൊ ഇതങ് നെരിട്ട്‌ പറഞ്ഞാൽ എന്താ ..?" "😬😬😬😬😬.... നിന്നെ മിസ് ചെയ്യും എന്ന് ഞാൻ പറഞ്ഞോ നിന്നോട് 😡" " മിസ് ചെയ്യില്ലെങ്കിൽ നിങ്ങളത് തെളിയിക്ക് ... നാളെ വന്നില്ലെങ്കിൽ ഞാൻ കരുതും ഇയാൾക്ക് എന്നെ ഇഷ്ടാണ് ന്ന് ...അപ്പൊ എല്ലാം പറഞ്ഞ പോലെ .... റ്റാറ്റാ Goodnight Ummaaaaaahhhh😘😘😘😘😘"

അത്രയും ടൈപ്പ് ചെയ്ത്‌ അവൾ ഓഫ്‌ലൈൻ ആയി " ശല്യം ..." വിക്കി ഫോൺ ബെഡിലേക്ക് എറിഞ്ഞുകൊണ്ട് ദേശ്യത്തിൽ പറഞ്ഞു ••••••••••••••••••••••••••••••••••••••••••••• ഹർഷൻ മരുന്നും വാങ്ങി വന്നപ്പോൾ അനു ഫുഡ് കഴിച്‌ കിടന്നിരുന്നു അവൻ അവൽക്കരികിലായി ചെയർ വലിച്ചിട്ടുകൊണ്ട് അവളുടെ കൈ രണ്ടും കൈക്കുള്ളിലാക്കികൊണ്ട് കയ്യിൽ മൃദുവായി ചുംബിച്ചു ഉറങ്ങിക്കിടക്കുന്ന അവളുടെ തലയിൽ അവൻ വാത്സല്യത്തോടെ തലോടി "

ഇതിന്റെ പിന്നിൽ അവൾ ആ ഹിമയാണെന്ന് എനിക്ക് അറിയാം .... അവൾ കളിച്ചു കളിച്ചു എന്റെ പെണ്ണിനെ തൊട്ട് കളിയ്ക്കാൻ തുടങ്ങി .... ഇനിയും ക്ഷമയോടെ കാത്തിരിക്കുന്നതിൽ അർത്ഥമില്ല .... എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ .... അല്ലെങ്കിൽ അതനുവിന് ആപത്താണ് ...." മനസ്സിൽ വന്ന ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവൻ അനുവിന്റെ കൈകൾ ചുണ്ടോട് ചേർത്തുകൊണ്ട് കണ്ണടച്ചിരുന്നു .....തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story