ഭാര്യ: ഭാഗം 23

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

മനസ്സിൽ വന്ന ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവൻ അനുവിന്റെ കൈകൾ ചുണ്ടോട് ചേർത്തുകൊണ്ട് കണ്ണടച്ചിരുന്നു അവളിൽ നിന്ന് ഒരു ഞെരക്കം കേട്ടതും അവൻ കണ്ണ് തുറന്നുനോക്കിയതും അവൾ ഉറക്കത്തിൽ തിരിഞ്ഞു അവനു നേരെ കിടന്നു അവൻ ചിരിയോടെ അവൾ ഉറങ്ങുന്നതും നോക്കി താടക്കും കൈ കൊടുത്തു നോക്കിയിരുന്നു ഉറക്കിൽ അവൾ പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ അവന്റെ ചുണ്ടിലും മനോഹരമായ ഒരു പുഞ്ചിരി തത്തിക്കളിച്ചു കുറച്ചു നേരം അവൻ അതെ ചിരിയോടെ അവളെ നോക്കിയിരുന്നു

" എന്തിനാ വന്നേ ..." പെട്ടെന്ന് ആ ചോദ്യം കേട്ട് അവനൊന്ന് ഞെട്ടി അവൻ അവളെ സൂക്ഷിച്ചു നോക്കി ഇല്ല അവൾ ഉറങ്ങുകയാണ് " എന്നെ ഇഷ്ടല്ലന്ന് അല്ലെ പറഞ്ഞെ പിന്നെ എന്തിനാ വന്നേ ....?". ഉറക്കത്തിൽ കൊച്ചു കുട്ടികളെ പോലെ കീഴ്ചുണ്ട് പിളർത്തിക്കൊണ്ട് അവൾ ചോദിക്കുന്നത് കേട്ടതും ഹര്ഷന് ചിരി പൊട്ടി അവനാ ചിരി കടിച്ചു പിടിച്ചുകൊണ്ട് അവളിലേക്ക് തന്നെ നോട്ടം പായിച്ചു " നിങ്ങൾക്ക് എന്നെ ഇഷ്ടാണെന്നൊക്കെ എനിക്കറിയാം .... എന്നെ കളിപ്പിക്കാൻ വേണ്ടിയാ ഇപ്പൊ ഇങ്ങനൊക്കെ ചെയ്യുന്നേ എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ ..... എനിക്ക് നിങ്ങളെന്നു വെച്ചാൽ ജീവനാ ... അത്രക്ക് ഇഷ്ടാ "

അവൾ ഉറക്കത്തിനിടയിൽ അവ്യക്തമായി പറയുന്നതൊക്കെ അവൻ നിറപുഞ്ചിരിയോടെ കേട്ടിരുന്നു അവളുടെ തലയിൽ പതിയെ തലോടിക്കൊടുത്തു " ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച ഹർഷേട്ടന് എന്നെ ചതിക്കാൻ കഴിയില്ല ഹർഷേട്ടന്റെ സ്നേഹം കിട്ടാൻ ഞാൻ ഇനി എന്താ ചെയ്യണ്ടേ ...." അവളുടെ ദൈന്യത നിറഞ്ഞ ചോദ്യം കേട്ടതും അവന്റെ മുഖം വാടി .... " എനിക്ക് ഒരുമ്മരോ ഹർഷേട്ടാ ..." കൊച്ചു കുട്ടികളെ പോലെ ചിണുങ്ങിക്കൊണ്ട് അവൾ ചോദിച്ചതും അവൻ കുനിഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവൾ ഒന്ന് കുറുകകിക്കൊണ്ട് അവനെ വട്ടം പിടിച്ചതും അവൻ ശബ്ദമുണ്ടാക്കാതെ അവൾക്കൊപ്പം കയറി കിടന്നു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു

അവളുടെ പുറത്തു പതിയെ തട്ടിക്കൊണ്ട് അവൻ അവളോട് ചേർന്നുകിടന്നു ഉറക്കത്തിലേക്ക് വഴുതി വീണു ••••••••••••••••••••••••••••••••••••••••••••• പിറ്റേന്ന് രാവിലെ അനു കണ്ണ് തുറന്നതും പതിവ് പോലെ അവളെ അണച്ച് പിടിച്ചു കിടക്കുന്ന ഹർഷനെയാണ് കണ്ടത് ജീവിതകാലം മുഴുവൻ ഇങ്ങനെ കിടക്കാൻ പറ്റിയെങ്കിൽ എന്നവൾ ഒരുനിമിഷം ആശിച്ചുപോയി അവളെ വിടാതെ നെഞ്ചോട് ചേർത്ത് കിടക്കുന്ന ഹർഷൻ അവൾക്ക് ഒരു കൗതുകമായിരുന്നു " എനിക് നിങ്ങളെ ഒട്ടും മനസ്സിലാക്കാൻ പറ്റുന്നില്ല ചിലപ്പോൾ എനിക്ക് തോന്നും നിങ്ങൾ ഈ ഭൂമിയിൽ ഏറ്റവും വെറുക്കുന്നത് എന്നെയാണെന്ന് മറ്റുചിലപ്പോൾ തോന്നും

നിങ്ങളെ ജീവനേക്കാൾ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ശെരിക്കും നിങ്ങൾക്ക് എന്നെ ഇഷ്ടാണോ നാവുകൊണ്ട് അല്ലെന്നും പ്രവർത്തികൊണ്ട് ആണെന്നും തെളിയിക്കുന്നു എന്റെ ഭഗവാനെ എനിക്കൊരു ഉത്തരം കാണിച്ചു താ നീ ......" അവൾ ഹര്ഷന്റെ മുഖത്തു നൊക്കി നിസ്സഹായയായി പറഞ്ഞു " ഇത്ര ഒക്കെ സംഭവിച്ചിട്ടും എന്തുകൊണ്ടാ എനിക്ക് നിങ്ങളെ വെറുക്കാൻ പറ്റാത്തെ ...? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ദേവിയേ ..." അവൾ ഒരു നെടുവീർപ്പിട്ടുകൊണ്ട് തിരിഞ്ഞതും അവളെ തന്നെ നോക്കി പുഞ്ചിരിയോടെ കിടക്കുന്ന ഹര്ഷനെക്കണ്ടു അവളൊന്ന് പകച്ചു അവൾ അവനിൽ നിന്ന് കുതറി മാറി വിട്ടിരുന്നുകൊണ്ട് ഗൗരവത്തിൽ അവനെ നോക്കി

" നിങ്ങളോട് ആരാ പറഞ്ഞെ ഇവിടെ കേറി കിടക്കാൻ ...?" അവൾ ഗൗരവത്തോടെ ചോദിച്ചു അവൻ തലക്ക് താങ്ങും കൊടുത്തു അവൾക്ക് നേരെ തിരിഞ്ഞുകിടന്നുകൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു "എന്താ 😠...?" അവന്റെ നോട്ടവും ചിരിയും കണ്ട് അവൾ ചോദിച്ചതും അവൻ എണീറ്റിരുന്നു " എനിക്കൊരു ഉമ്മരോ ഹർഷേട്ടാ ....?" അവളെപ്പോലെ ചിണുങ്ങിക്കൊണ്ട് അവളുടെ കാതിൽ ചുണ്ട് ചേർത്തുകൊണ്ട് അവൻ അവളെ കളിയാക്കിയതും അവൾ ഒന്ന് പകച്ചുനിന്നു പോയി അവളുടെ നിൽപ്പും ഭാവവും കണ്ട് അവനു ചിരി വരുന്നുണ്ടായിരുന്നു " അപ്പൊ മനസ്സിൽ ഇതൊക്കെയാണല്ലേ ..... നീ കൊള്ളാല്ലോ പകല് സമയം എന്നെ കടിച്ചുകീറാൻ വരും ....

രാത്രി ആയാൽ ചെ ചെ 🤥...." അവളെ ഇടങ്കണ്ണിട്ട് നോക്കി അവൻ അത്രയും പറഞ്ഞതും അനു കാറ്റ് പോയ ബലൂണ് പോലെ ആയി " ഉമ്മ വേണേൽ ചോദിച്ചാൽ പോരെ ... ചേട്ടൻ തരില്ലേ 😝" അവൾക്ക് നേരെ ഉമ്മ വെക്കുന്നപോലെ ആഞ്ഞതും അവളവനെ തള്ളിയിട്ട് ഓടി ബാത്‌റൂമിൽ കയറി വാതിലടച്ചു കൊണ്ട് നെഞ്ചിൽ കൈ വെച്ചു നിന്നു •••••••••••••••••••••••••••••••••••••••••••• "മായ മോളെ .... ഈ ചായ ഒന്ന് വിച്ചു മോന് കൊണ്ട് കൊടുക്ക് ...." നന്ദിനി ഒരു കപിൽ ചായ പകർന്നു മായക്ക് നേരെ നീട്ടിയതും അവൾ ഉത്സാഹത്തോടെ അത് വാങ്ങി അവന്റെ മുറിയിലേക്ക് ഓടി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകി ഒതുക്കുകയായിരുന്നു വിശാൽ .

മായാ വാതിൽക്കൽ നിന്ന് അവൻ മുടി ചീകുന്നത് കൗതുകത്തോടെ നോക്കി നിന്നു നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകളെ മാടി ഒതുക്കിക്കൊണ്ട് അവൻ തിരിഞ്ഞതും അവനെ തന്നെ നോക്കി നിൽക്കുന്ന മായയെ കണ്ട് അവനൊന്ന് നെറ്റി ചുളിച്ചു അവൻ അവളെ നോക്കുന്നതൊന്നും അറിയാതെ അവൾ അവന്റെ മുഖത്തു തന്നെ കണ്ണ് നട്ടു നിന്നു വിച്ചു അവൽക്കരികിലേക്ക് നടന്നതും അവൾ ഏതോ ലോകത്തെന്ന പോലെ പുഞ്ചിരിയോടെ അവനെ നോക്കി നിന്നു അവളുടെ നിൽപ്പും ചിരിയും കണ്ട് അവൻ അവൾക്ക് മുന്നിൽ കയ്യും കെട്ടി ഗൗരവത്തിൽ നിന്നു അവൾ അതെ നിൽപ്പ്‌ തുടർന്നതും അവൻ അവൾക്ക് നേരെ വിരലുകൊണ്ട് ഒന്ന് ഞൊട്ടിയതും അവൾ ഞെട്ടിത്തരിച്ചു

അവനെ നോക്കി കയ്യും കെട്ടി ഗൗരവത്തോടെ തന്നെ നോക്കിയുള്ള അവന്റെ നിൽപ്പ് കണ്ടതും അവൾ വേണോ വേണ്ടയോ എന്ന മട്ടിലൊന്ന് ചിരിച്ചു കൊടുത്തു "എന്തേ 🤨...?" അവൻ ഗൗരവത്തോടെ ചോദിച്ചു "അത്‌ ... അത് പിന്നെ ... ആഹ് ചായ തരാൻ വന്നതാ ...." അവൾ ചായ അവനുനേരെ നീട്ടിക്കൊണ്ട് മുഖത്തു നോക്കാതെ പറഞ്ഞു "ഹ്മ്മ് ...." അവളെ മൊത്തത്തിലൊന്ന് നോക്കിക്കൊണ്ട് ഒന്ന് അമർത്തിമൂളി ആ ചായയും വാങ്ങി ചുണ്ടോട് ചേർത്തുകൊണ്ട് അവൻ പുറത്തേക്ക് പോയി അവൾ കാണിച്ചുകൂട്ടിയതോർത് സ്വയം തലക്ക് ഒന്ന് കൊടുത്തിട്ട് അവൾ അവനു പിന്നാലെ താഴേക്ക് പോയി ••••••••••••••••••••••••••••••••••••••••••••

" punctuality എന്ന് പറയുന്ന സാധനമില്ല .... 10 മണീന്ന് പറഞ്ഞിട്ട് ഇപ്പൊ 10:05 ആയി .... പെണ്ണുങ്ങൾ ഒക്കെ ഇങ്ങനാ .... ഒരു സ്ഥലത്തും സമയത് എത്തില്ല ...." പാർക്കിൽ അജ്ഞതയയെം കാത്തു വാച്ചിൽനോക്കി വിക്കി ഓരോന്ന് പിറുപിറുത്തു കുറച്ചു കഴിഞ്ഞ്‌ കാറിൽ വന്നിറങ്ങുന്ന വേണിയെ കണ്ട് അവനൊന്ന് പകച്ചു .... അവൻ അവിടിരുന്നു ഒരു ന്യൂസ്‌പേപ്പർ എടുത്തു തുറന്നുപിടിച്ചുകൊണ്ട് മറഞ്ഞിരുന്നു " ഇവൾ എന്താ ഇവിടെ ...? ഞൻ എന്താ ഇവിടെ എന്ന് ചോതിച്ചാൽ ഞാൻ എന്ത് പറയും എന്നാലും ഇവൾ ഫ്രണ്ട്സിനെ കാണാൻ പോയതല്ലേ .... ഇവിടെ എന്ത് ചെയ്യുവാ ...."? അവൻ പതിയെ പിറുപിറുത്തുകൊണ്ട് മറഞ്ഞിരുന്നു " പേപ്പർ നേരെ പിടിക്കടാ ...." അവന്റെ അടുത്ത് വന്നിരുന്ന വേണി പറഞ്ഞതും അവൻ ഞെട്ടിതിരിഞ്ഞു അവളെ നോക്കി

" ആഹ് ... ഹായ് നീ വേണീ നീയോ .... ഞാൻ നിന്നെ കണ്ടില്ലായിരുന്നു കേട്ടോ .... അല്ല നീയെന്താ ഇവിടെ ....?". അവൻ തടിതപ്പാൻ ഓരോന്ന് പറഞ്ഞൊപ്പിച്ചതും അവൾ അവനെ നോക്കി കയ്യും കെട്ടി ഗൗരവത്തോടെ ഇരുന്നു " ഞാൻ ഒരാളെ കാണാൻ വന്നതാ .... അല്ല നീയെന്താ ഇവിടെ ...🤨?.... ആരെ കാണാനാ മോനിത്ര ലുക്ക് ആയി കെട്ടിയൊരുങ്ങി വന്നേക്കുന്നെ 🤨..." അവൾ ഗൗരവത്തോടെ ചോദിച്ചതും അവനൊന്ന് പകച്ചു " ഏഹ്ഹ് ആരെക്കാണാൻ .... ഞാൻ ആരെയും കാണാൻ വന്നതല്ല .... വെറുതെ ഇതുവഴി പോയപ്പോ വെറുതെ ഒന്ന് കയറിയതാ ...." അവൻ പരിഭ്രമം മറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു

" ഇതുവഴി പോകുമ്പോ വെറുതെ ഒന്ന് കയറാൻ ഇത് നിന്റെ അമ്മായിയപ്പന്റെ വീടാണോ ...?" അവൾ കണ്ണുരുട്ടിക്കൊണ്ട് ചോയ്ച്ചതും അവൻ നിന്ന് ബബ്ബബ്ബ അടിച്ചു " അയ്യോ ടൈം ഒരുപാടായി .... ഇന്ന് എനിക്ക് കൊറേ അപ്പോയിന്മെന്റ്സ് ഉള്ളതാ ... അപ്പൊ ശെരി പിന്നെ കാണാം ..." അതും പറഞ്ഞു അവൻ വാണം വിട്ടപോലെ ഒരു പോക്ക് ആയിരുന്നു കാറിൽ കയറാനായി ഡോർ തുറന്നതും അവന്റെ ഫോൺ റിങ് ചെയ്തു " അജ്ഞാത calling 📞" " നീയിതെവിടാടി .... പെൺപിള്ളേർ ആയാൽ കുറച്ചൊക്കെ punctuality വേണം ... വെറുതെ മനുഷ്യന്റെ സമയം കളയാൻ ..." അവൻ ഫോൺ എടുത്ത ഉടനെ അവളോട് കയർത്തു " ശെടാ ഇപ്പൊ കുറ്റം എനിക്കായോ ....

നിങ്ങൾക്കല്ലേ സമയം വൈകിന്ന് പറഞ്ഞു എണീറ്റുപോയത് ....?" ചിരിച്ചുകൊണ്ട് അവൾ പറയുന്നത് കേട്ടതും വിക്കി ഒന്ന് ഞെട്ടി അവൻ ഞെട്ടലോടെ വേണി ഇരുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതും ഫോണും കയ്യിൽ പിടിച്ചു അവനെ നോക്കി ചിരിക്കുന്ന വേണിയെ കണ്ടതും അവന് അത്ഭുതത്തോടെ നോക്കി നിന്നുപോയി അവൻ കുറച്ചു നേരം തറഞ്ഞു നിന്നുകൊണ്ട് പെട്ടെന്ന് എന്തോ ഒർത്ത പോലെ പെട്ടെന്ന് അവൻ കാർ തുറന്ന് അതിലുണ്ടായിരുന്ന ഇൻവിറ്റേഷൻ കാർഡ് എടുത്തു തുറന്നുനോക്കി 💖νєηι ναѕυ∂єν 💖 💞ωє∂ѕ 💞 💖νινєк кяιѕнηα💖 ലെറ്റർ കണ്ട് വിക്കി ഞെട്ടി .....തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story