ഭാര്യ: ഭാഗം 24

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

💖νєηι ναѕυ∂єν 💖 💞ωє∂ѕ 💞 💖νινєк кяιѕнηα💖 ലെറ്റർ കണ്ട് വിക്കി ഞെട്ടി അവൻ വിശ്വാസം വരാതെ വേണിയെ നോക്കിയതും അവൾ ഫോൺ ഉയർത്തിക്കൊണ്ട് അവനുനേരെ ചിരിയോടെ കൈ വീശി കാണിച്ചു വിക്കിക്ക് ഒന്നും വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല ..... സന്തോഷം ആണോ ഞെട്ടലാണോ എന്താണെന്ന് അറിയാത്ത ഒരു ഭാവത്തിൽ അവൻ അവിടെ തന്നെ തറഞ്ഞു നിന്നു അവന്റെ നിൽപ്പുകണ്ടു വേണി ചിരിയോടെ അവന്റെ അടുത്തേക്ക് നടന്നു അവന്റെ മുന്നിൽ ചെന്ന് കൈകെട്ടി നിന്നു വിക്കി ഒന്ന് ഞെട്ടിക്കൊണ്ട് ആ ലെറ്ററിലേക്കും അവളുടെ മുഖത്തേക്കും ഉറ്റുനോക്കി " എന്താ ചേട്ടാ ഷോക്കായോ 😉...?"

അവനെ കളിയാക്കിക്കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടാണ് അവൻ ഞെട്ടലിൽ നിന്ന് പുറത്തു വന്നത് " വേണീ ഇത് .... ഇതൊക്കെ എങ്ങനെ ....?" അവൻ വിശ്വസിക്കാനാകാതെ ചോദിച്ചു "കൂടുതൽ ചിന്തിച്ചു കൂട്ടണ്ട .... ഞാൻ പറഞ്ഞു തരാം ഞാൻ 8 ത്തില് പഠിക്കുന്ന സമയത്താണ് നീയും ഞാനുമായുള്ള വിവാഹം ചെറുപ്പത്തിലേ ഉറപ്പിച്ചതാണെന്ന് അമ്മയും അച്ഛനും സംസാരിക്കുന്നതിലൂടെ അറിയുന്നത് എന്തോ അന്ന് എനിക്ക് വല്ലാത്ത സന്തോഷം തോന്നി .... അന്നുവരെ ഒരു ഫ്രണ്ട് ആയിട്ട് കണ്ട നീയാണ് എന്റെ ലൈഫ് പാർട്ണർ എന്നറിഞ്ഞപ്പോൾ എന്തോ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു എനിക്ക് ഒരുപക്ഷെ എനിക്ക് നിന്നോട് പ്രണയം ഉണ്ടായിരുന്നിരിക്കാം

പക്ഷെ ഞാൻ പോലും അത് തിരിച്ചറിഞ്ഞത് അച്ഛന്റെയും അമ്മയുടെയും സംസാരത്തിലൂടെയാണ് .... പിന്നീടങ്ങോട്ട് നിന്നെ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി നീ എവിടെപ്പോയാലും അവിടെയൊക്കെ നിന്റെ ഒപ്പം വരാൻ തുടങ്ങി .... നിനക്ക് പ്രീയപ്പെട്ടതൊക്കെ എനിക്കും പ്രീയപ്പെട്ടതായി ഒരു നിഴല് പോലെ നിനക്കൊപ്പം നടന്നു നീ അറിയാതെ നിന്നെ ഭ്രാന്തമായി പ്രണയിച്ചു എന്റെ മനസ്സിൽ എന്താന്ന് അനുവിന് മനസ്സിലായിരുന്നു ..... നിന്നോട് ഇഷ്ടം തുറന്ന് പറയാൻ അവൾ എന്നെ ഒരുപാട് നിര്ബന്ധിച്ചപ്പോളാണ് ഞാൻ നിന്നോട് അത് പറയാൻ തീരുമാനിച്ചത് പക്ഷെ പറഞ്ഞു മുഴുവാനാക്കും മുന്നേ നീ അവിടെ നിന്നും പോയതിൽ എനിക്ക് നല്ല നിരാശ തോന്നി

പിന്നീട് എന്തുകൊണ്ടോ നിന്നോട് അത് പറയാൻ ഞാൻ മുതിർന്നില്ല .... പറയാൻ മുതിർന്ന അനുവിനെയും ഞാൻ തടഞ്ഞു അപ്പോഴാണ് എനിക്ക് നിന്നെ ഫോൺ ചെയ്യാൻ തോന്നിയത് .... പുതിയ നമ്പർ എടുത്ത് നിന്നെ വിളിച്ചു ഒരു അജ്ഞാതയായി എന്റെ ഇഷ്ടം പറഞ്ഞപ്പോൾ എനിക്ക് എത്രത്തോളം സന്തോഷമുണ്ടായി എന്നത് നിനക്ക് അറിയില്ല നിനക്ക് ഇനി വേറെ ഇഷ്ടം ഉണ്ടെങ്കിൽ അത് അറിയാനും കൂടിയാണ് ഞാൻ നിന്നെ വിളിച്ചത് അന്ന് നീ നിനക്കൊരു പ്രണയമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി .....

നീ പറഞ്ഞതൊക്കെ വെച്ച് നോക്കിയപ്പോൾ അത് അനുവാണെന്ന് ഞാൻ കരുതി .... അണുവിനെയാണ് നീ സ്നേഹിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഞാൻ മരണത്തെക്കുറിച്ചുപോലും ചിന്തിച്ചു പോയി വല്ലാത്ത ഒരു മനസികാവസ്ഥയായിരുന്നു അത് ആ സമയത്താണ് എന്റെയും നിന്റെയും വിവാഹം ഉറപ്പിക്കാൻ പോവാണെന്ന് അച്ഛൻ പറഞ്ഞത് അത് കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നത്പോലെ തോന്നി പക്ഷെ നിന്റെ ഇഷ്ടമില്ലാതെ ഒന്നും നിന്നിൽ അടിച്ചേൽപ്പിക്കാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു ....

അതിനി എന്റെ പ്രണയം ആയാൽ പോലും നിന്നോട് കാര്യങ്ങളൊക്കെ പറഞ്ഞു ഈ വിവാഹം മുടക്കാനാണ് ഞാൻ ഇങ്ങോട്ട് വന്നത് തന്നെ പക്ഷെ നീ വിശാലിനോട് അനു നിനക്ക് പെങ്ങളാണെന്ന് പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി അനുവല്ലെങ്കിൽ പിന്നെ നിന്റെ പ്രണയം ആരാണെന്ന് ഞാൻ ചിന്തിച്ചു എന്റെ പേര് അല്ലാതെ മറ്റൊരു പേരും അപ്പോൾ എന്റെ മനസ്സിൽ വന്നില്ല പിന്നീടുള്ള നിന്റെ നോട്ടവും ഭാവവും എന്നെ കാണുമ്പോൾ ഉള്ള നിരാശയും ഇതൊക്കെ കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു നിന്റെ പ്രണയം അത് ഞാനാണെന്ന് അത് ഒന്നുകൂടി ഉറപ്പിക്കാനാണ് ഞാൻ നിനക്ക് invitation തന്നത് അന്ന് ഞാൻ കണ്ടു നിന്റെ കണ്ണുകളിലുണ്ടായിരുന്ന വേദന നീ ഒരുത്തൻ കാരണമാ ഞാൻ ഇത്രയും വേദനിച്ചത്

അപ്പൊ പിന്നെ നീയും ഇത്തിരി നേരം വേദനിക്കട്ടേന്ന് ഞാനും കരുതി എന്തായാലും നീ ആ ലെറ്റർ തുറന്ന് നോക്കില്ലെന്ന് എനിക്കുറപ്പായിരുന്നു ...." വേദനയോടെ പറഞ്ഞു തുടങ്ങി ചിരിയോടെ പറഞ്ഞു തീർത്തതും വിക്കി ഒരു ഞെട്ടലോടെയും അതിലുപരി കൗതുകത്തോടെയും ഒക്കെ കേട്ടിരുന്നു " എന്താടാ .... എന്നെ കെട്ടി എന്റെ മക്കളുടെ അച്ഛനായി ജീവിക്കാൻ നിനക്ക് എന്തേലും എതിർപ്പുണ്ടോ ...?" ചിരിച്ചുകൊണ്ട് അവളവനോട് ചോദിച്ചതും അവൻ പെട്ടെന്ന് അവളെ വാരി പുണർന്നു കണ്ണുകളടച്ചു അവനവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു .... സന്തോഷം കൊണ്ടാവണം അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി വേണി നിർവൃതിയോടെ അവന്റെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു

ഏറെനേരത്തിനു ശേഷം അവനവളിൽ നിന്ന് അടർന്നു മാറി " നീ മറുപടി ഒന്നും പറഞ്ഞില്ല .... Will you be mine for ever ....?” കുസൃതി നിറഞ്ഞ അവളുടെ ചോദ്യത്തിന് അവൻ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ചിരിയോടെ തലയാട്ടി അവളുടെ തോളിൽ കയ്യിട്ട് അവനോട് ചേർത്ത് നിർത്തി അവളെയും കൊണ്ട് അവൻ നടന്നു വര്ഷങ്ങളുടെ ദൈർഗ്യമുള്ള അവരുടെ മൗനമായ പ്രണയവിശേഷങ്ങൾ പറഞ്ഞുകൊണ്ട് രണ്ടുപേരും കൈകോർത്തുപിടിച്ചു പ്രണയവും പരിഭവങ്ങളും പരസ്പരം പങ്കു വെച്ചുകൊണ്ട് അവർ നടന്നു നീങ്ങി ••••••••••••••••••••••••••••••••••••••••••• അനുവിനെ ഇന്ന് ഡിസ്ചാർജ് ചെയ്തു ....

അവളുടെ വീട്ടിലേക്ക് പോകാൻ അവൾ ഒരുപാട് വാശി പിടിച്ചെങ്കിലും ഹർഷൻ അവളെ തൂക്കിയെടുത്തു വീട്ടിലേക്ക് കൊണ്ട് പോയി " മര്യാദക്ക് ഇവിടെ കിടന്നോളണം .... ഇവിടുന്ന് എങ്ങാനും ഒരടി അനങ്ങിയാൽ നിന്റെ മുട്ടുകാലു ഞാൻ തല്ലിയൊടിക്കും കേട്ടോടി കുട്ടി ഡോക്ടറെ ..... ." അവളെ ബെഡിൽ കൊണ്ടിരുത്തി ശേഷം ഹർഷൻ അവൾക്ക് നേരെ ചീറിയതും അവൾ അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി അവനവളെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് ഫ്രഷ് ആകാൻ പോയി " രണ്ട് ദിവസം കമ്പ്ലീറ്റ് റസ്റ്റ് എടുക്ക് ..... ഈ മുറിയുടെ പുറത്തേക്ക് ഇറങ്ങിയാൽ ..... എന്നെ അറിയാല്ലോ നിനക്ക് ...." പുറത്തുവന്ന ഹർഷൻ അവളെ നോക്കി കണ്ണുരുട്ടി പറഞ്ഞു "

അതിന് എനിക്ക് കുഴപ്പമൊന്നുമില്ലന്ന് ഡോക്ടർ പറഞ്ഞില്ലേ .... പിന്നെന്താ ..." അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് പറഞ്ഞതും അവനവളുടെ ചുണ്ടിന് ഒരടി കൊടുത്തു " പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി ....😡" അത്രയും പറഞ്ഞു അവൻ പുറത്തേക്ക് പോയി ഇതൊക്കെ ചെറുചിരിയോടെ വാതിൽക്കൽ നിന്ന് നോക്കി കാണുവായിരുന്നു വിച്ചു "വിച്ചേട്ടന് ഇപ്പോഴും ഏട്ടത്തിയെ ഇഷ്ടാണോ ....?" പിറകിൽ നിന്ന് ഇടർചോയോടെയുള്ള ചോദ്യം കേട്ടാണ് വിച്ചു തിരിഞ്ഞുനോക്കിയത് തനിക്ക് മുന്നിൽ നിരാശയോടും അതിലുപരി ആകാംഷയോടും കൂടി നിൽക്കുന്ന മായയെ കണ്ടതും അവനൊന്ന് പുഞ്ചിരിച്ചു അതെ പുഞ്ചിരിയോടെ അവൻ അനുവിനെ ഒന്ന് തിരിഞ്ഞുനോക്കി "മ്മ് .... "

ഒരു പുഞ്ചിരിയോടെ അവനവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് ഒന്ന് മൂളിക്കൊണ്ട് തലയാട്ടി മായയുടെ കണ്ണിൽ ഒരു മിഴിനീർ തിളക്കം അവൻ കണ്ടു ..... അവയിൽ നിരാശ പടർന്നു " ഒരുപാട് കാലം പ്രാണനായി ഹൃദയത്തിൽ കൊണ്ട് നടന്നതല്ലേ ..... അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല ...." അനുവിനെ നോക്കിക്കൊണ്ട് അവൻ പറഞ്ഞതും മായ അവിടെ നിന്നും തിരിഞ്ഞോടി അവൾ ഓടിപ്പോകുന്നതും നോക്കി അവനങ്ങനെ നിന്നു ••••••••••••••••••••••••••••••••••••••••••••• വിശാൽ * അനുവിനെ ഇപ്പോഴും ഇഷ്ടമാണോ എന്ന് ചോദിച്ചാൽ ...... ഇഷ്ടാണ് കാരണം ആദ്യ പ്രണയം ആർക്കും അങ്ങനെ ഒന്നും മറക്കാൻ കഴിയില്ല പക്ഷെ അവളെ പിടിച്ചടക്കാനുള്ള വാശിയും ആഗ്രഹവും ഒന്നും തന്നെ എനിക്കില്ല

അവളുടെ ജീവനും ജീവിതവും സന്തോഷവും ഒക്കെ ഹർഷനാണ് .... അവർ തന്നെയാണ് ഒന്നിക്കേണ്ടത് ..... അതുകൊണ്ട് തന്നെ അവളെ മറക്കാൻ തന്നെ തീരുമാനിച്ചു അതിനൊരിക്കലും എനിക്ക് കഴിയില്ലെന്ന് അറിയാം .... എന്നും ഒരു നോവായി അനു എന്നും എന്റെ മനസ്സിലുണ്ടാവുമെന്ന് എനിക്ക് അറിയാം പക്ഷെ മനസ്സ് കൊണ്ടുപോലും അവളോട് തെറ്റ് ചെയ്യാൻ പാടില്ല .... മാറണം എനിക്ക് വേണ്ടി എന്റെ പാപ്പക്ക് വേണ്ടി അനുവിന്റെ നന്മക്ക് വേണ്ടി ..... എനിക്ക് മാറിയേ പറ്റൂ * മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടി നടന്നകലുന്ന മായയെ നോക്കി അവനൊരു പുഞ്ചിരിയോടെ നിന്നു ••••••••••••••••••••••••••••••••••••••••••••

"എന്നാലും സ്വന്തം കല്യാണം ഇൻവിറ്റേഷൻ ലെറ്റർ കണ്ട് അറിയുന്ന ആദ്യത്തെ ആളാവും ഞാൻ 🤥...." വേണിക്കൊപ്പം വീട്ടിലേക്ക് പോകവേ വിക്കി പറഞ്ഞതും വേണി അവനെ നോക്കി വാ പൊത്തി ചിരിച്ചു "നീ ചിരിക്കണ്ടടി കുരിപ്പേ .... ഈ കല്യാണം ഒന്ന് കഴിയട്ടെ .... നിന്റെ ചിരിയൊക്കെ തീർത്തു തരുന്നുണ്ട് ...." അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി "പ്ർര്ർ .... ഒഞ്ഞു പോടാപ്പാ ..." "പോടാപ്പാന്നാ 😬 ഏട്ടാന്ന് വിളിക്കെടീ ..." അവളുടെ ചെവിക്ക് പിടിച്ചുകൊണ്ട് പറഞ്ഞതും അവൾ ഇരുന്ന് കാറാൻ തുടങ്ങി " ഡാ വിടടാ .... ഡാ കാലാ വിടടാ .... എനിക്ക് നോവുന്നു വിടടാ തെണ്ടി ..."

" ഏട്ടാന്ന് വിളിക്ക് എന്നിട്ട് ആലോചിക്കാം വിടണോ വേണ്ടയൊന്ന് ...." അവൻ ഒന്നുകൂടി പിടിമുറുക്കികൊണ്ട് പറഞ്ഞതും അവൾ അവനെ നോക്കി പല്ലു കടിച്ചു " വിടടാ ഏട്ടാ 😬..." അവൾ പല്ല് കടിച്ചു പറഞ്ഞതും അവനൊന്ന് തുറിച്ചു നോക്കി " ഡാ എട്ടാന്നോ .... സ്നേഹത്തോടെ ഏട്ടാന്ന് വിളിക്ക് ..." അവൻ പറയുന്നത് കേട്ട് അവൾ ചെവി വിടുവിക്കാൻ നോക്കിക്കൊണ്ട് ചിണുങ്ങി ഏട്ടാന്ന് വിളിച്ചു " that’s my girl..”വീടിന് മുന്നിൽ കാർ നിർത്തിക്കൊണ്ട് അവൻ പറഞ്ഞു " പോടാ ഏട്ടൻ തെണ്ടി ....” അവൾ ഡോർ തുറന്ന് പുറത്തേക്ക് ഓടിക്കൊണ്ട് വിളിച്ചുകൂവിക്കൊണ്ട അകത്തേക്ക് പോയി " നിന്നെ ഞാൻ എടുത്തോളാം ട്ടോ ...."

അവൻ വിളിച്ചു പറഞ്ഞതും അവൾ കൊഞ്ഞനം കുത്തി അകത്തേക്ക് ഓടി •••••••••••••••••••••••••••••••••••••••••••• അനു ഫുഡ് കഴിക്കാൻ താഴേക്ക് ഇറങ്ങാൻ നിന്നതും അവൾക്കുള്ള ഫുഡുമായി ഹർഷൻ മുറിയിലേക്ക് കയറി വന്നു അവൻ അവൾക്കുള്ള ഫുഡ് വാരി കൊടുക്കാൻ തുനിഞ്ഞതും അവളവനെ നെറ്റി ചുളിച്ചു നോക്കി " ന്താ നോക്കി നിക്കുന്നെ ... ഇത് കഴിക്ക്‌ " അവൾക്ക് നേരെ ഒരുരുള നീട്ടിക്കൊണ്ട് അവൻ പറഞ്ഞു " എന്റെ കൈക്ക് കുഴപ്പൊന്നുള്ളല്ലോ ..." അവൾ അവന്റെ കയ്യിലേക്ക് നോക്കി പറഞ്ഞു

"അതെനിക്കും അറിയാം .... തല്ക്കാലം മോളിത് കഴിക്കാൻ നോക്ക് ..." അല്പം ഗൗരവത്തോടെ അവൾക്ക് നേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു " ഇങ്ങു തന്നേക്ക് ഞാൻ കഴിച്ചോളാം ..." അവളാ ഫുഡ് വാങ്ങാനായി കൈ നീട്ടിയതും അവനാ കൈ തട്ടിമാറ്റി " ദേ നീ എന്നെ വെറുതെ ദേശ്യം പിടിപ്പിക്കല്ലേ അനൂ .... ഇത് കഴിച്ചേ നീ ...." അവൻ ശാസനയോടെ പറഞ്ഞതും അവൾ മുഗം ചുളിച്ചു " കഴിക്കടീ ഇത് ..." അവളുടെ ഇരുപ്പ് കണ്ട് അവൻ ദേശ്യപ്പെട്ടതും അവള് ആ ഉരുള വേഗം വായിലാക്കി അവനൊരു കൊച്ചുകുട്ടിക്കെന്ന പോലെ വാത്സല്യത്തോടെ ഓരോ ഉരുളയാക്കി അവളുടെ വായിൽ വെച്ചുകൊടുത്തു

അവനെ ദേശ്യം പിടിപ്പിക്കാതെ ആ ഫുഡ് മുഴുവൻ അവൾ കഴിച്ചു അവൻ അവൾക്ക് വാരി കൊടുക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുക്കുന്നത് കണ്ടു അവൾ കൗതുകത്തോടെ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു ഫുഡ് കഴിപ്പിച്ചു കഴിഞ്ഞു അവൻ നോക്കിയതും അവനെ തന്നെ ഒരു വല്ലാത്ത ഭാവത്തിൽ നോക്കിയിരിക്കുന്ന അവളെയാണ് കണ്ടത് അവനൊരു ചിരിയോടെ അവളെ നോക്കി പുരികം പൊക്കിയതും അവൾ പെട്ടെന്ന് നോട്ടം മാറ്റി ഹർഷൻ ചിരിച്ചുകൊണ്ട് അവളടുത്തേക്ക് നീങ്ങിയിരുന്നതും അവളൊന്ന് പകച്ചുകൊണ്ട് അവനെ നോക്കി അവൻ അവളുടെ ചുണ്ടിലേക്ക് കൈ കൊണ്ടുപോയതും അവൾ കണ്ണും തള്ളി അവനെ നോക്കി അവനതുകണ്ടു ഒന്ന് ചിരിച്ചു ....

ശേഷം അവളുടെ ചുണ്ടിൽ പറ്റിയിരിക്കുന്ന ഫുഡ് വിരലുകൊണ്ട് തുടച്ചുമാറ്റിക്കൊണ്ട് അവിടുന്ന് എണീറ്റ് നിന്ന് അവളൊന്ന് നെഞ്ചിൽ കൈ വെച്ച് ആശ്വസിച്ചുകൊണ്ട് അവനെ നോക്കിയതും ഒരു കള്ളച്ചിരിയോടെ അവളെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് അവൻ പുറത്തേക്ക് പോയി അവൾക്ക് ഹർഷനെ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല .... അവൻ പോകുന്നത് നോക്കി തടക്കും കൈ കൊടുത്തു അവളിരുന്നു.....തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story