ഭാര്യ: ഭാഗം 25

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഹർഷൻ ഏത് നേരവും അനുവിനൊപ്പം ഇരുന്നു ..... ഒരു കൊച്ചുകുട്ടിയെ നോക്കുന്നത് പോലെ അവൻ അനുവിനെ പരിചരിച്ചു പതിയെ അവളും ഓക്കേ ആയി ..... ക്ഷീണം ഒക്കെ മാറി അവൾ എണീറ്റ് നടക്കാൻ തുടങ്ങി ഹർഷനോട് എന്തുകൊണ്ടോ അവൾ ദേശ്യം കാണിച്ചില്ല ..... അവൻ പറയുന്നതൊക്കെ തലയാട്ടി അനുസരിച്ചു അടുത്ത മാസം വിക്കിയുടെ വിവാഹം ആണ് .... രണ്ടാഴ്ച മുന്നേ എത്തണം എന്ന ആജ്ഞാപനം നടത്തി വിക്കിയും വേണിയും അവരുടെ നാട്ടിലേക്ക് തിരിച്ചു മായ നാട്ടിലുള്ള ഒരു കോളേജിൽ പിജിക്ക് ജോയിൻ ചെയ്തു അവൾ വിച്ചുവിൽ നിന്ന് ഒരുകാലം പാലിച്ചു നിന്നു .....

സാധാരണ എന്തെങ്കിലും കരണമുണ്ടാക്കി അവനടുത്തേക്ക് പോയ അവൾ അവനിൽ നിന്ന് അകലം പാലിക്കുന്നത് അവനും ശ്രദ്ധിച്ചിരുന്നു ഒരു ദിവസം മായ കോളേജ് കഴിഞ്ഞു പുറത്തേക്ക് വന്നതും അവളെ കാത്തു വിച്ചു നിൽപ്പുണ്ടായിരുന്നു അവളവനെ മറി കടന്ന് പോകാൻ തുനിഞ്ഞതും അവന്റെ കാര്യങ്ങൾ അവളിൽ പിടുത്തമിട്ടു അവളൊന്ന് വിറച്ചുകൊണ്ട് എന്തെന്ന ഭാവത്തിൽ തിരിഞ്ഞുനോക്കി "നിന്നെ പിക്ക് ചെയ്യാൻ ഹർഷൻ എന്നെയാ പറഞ്ഞു വിട്ടത് ..... വന്നു കേറ് ....". ചെറുചിരിയോടെ അവളുടെ മുഖത്തുനിന്ന് കണ്ണെടുക്കാതെ അവൻ പറഞ്ഞതും അവളൊരു ചടപ്പോടെ നിന്ന് "എന്തേ .... വരുന്നില്ലേ 🤨"

അവളെ നോക്കി ഗൗരവത്തിൽ ചോദിച്ചതും അവൾ മടിച്ചു മടിച്ചു അവന്റെ ബൈക്കിന് പിന്നിൽ കയറി അവനെ തൊടാതെ അവൾ നീങ്ങിയിരിക്കുന്നത് കണ്ടതും അവനൊന്ന് ചിരിച്ചു "ഇങ്ങനെ ഇരുന്നാൽ കുറച്ചു കഴിയുമ്പോ പിന്നെ നീങ്ങേണ്ടി വരില്ല ..... ഏതെങ്കിലും വണ്ടിയുടെ അടിയിൽ പോയി സേഫ് ലാൻഡിംഗ് നടത്താം ...." അവൻ അവളെ കളിയാക്കി പറഞ്ഞതും അവൾ അവനടുത്തേക്ക് നീങ്ങിയിരുന്നു അവന്റെ തോളിൽ കൈ വെക്കാനായി തുനിഞ്ഞതും പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ഒന്ന് മടിച്ചു ഇതൊക്കെ മിററിലൂടെ കണ്ട വിച്ചു അവളുടെ കൈ പിടിച്ചു അവന്റെ തോളിൽ വച്ചു "ഞാൻ നിന്നെ പിടിച്ചു തിന്നത്തൊന്നുമില്ല പെണ്ണെ 😅...."

അവൻ കളിയായി പറഞ്ഞതും അവളൊന്ന് ചമ്മിയ ചിരി ചിരിച്ചു അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു ..... രണ്ടുപേരും ഒന്നും മിണ്ടിയില്ല എങ്കിലും ആ യാത്ര അവർ രണ്ടുപേരും ആസ്വദിക്കുന്നുണ്ടായിരുന്നു .... അതിന്റെ തെളിവെന്നോണം രണ്ടുപേരുടെയും ചുണ്ടിൽ മനോഹരമായ പുഞ്ചിരി ഉണ്ടായിരുന്നു വീടിന് മുന്നിൽ ബൈക്ക് നിന്നതും അവൾ വേഗം ചാടിയിറങ്ങി അകത്തേക്ക് ഓടാൻ നിന്ന അവളുടെ കയ്യിൽ അവൻ പിടുത്തമിട്ടു അവൾ ഒന്ന് ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കിയതും അതെ ചിരിയോടെ തന്നെ ഉറ്റുനോക്കുന്ന വിച്ചുവിനെയാണ് കണ്ടത് "എന്തെ ...?"

അവന്റെ നിൽപ്പും ചിരിയും കണ്ടവൾ ചോദിച്ചു "മ്മ്ഹ്‌മ്മ്ഹ്‌ ..." തോളനക്കിക്കൊണ്ട് ഒന്നുമില്ലെന്ന അർത്ഥത്തിൽ അവനൊന്ന് മൂളികൊണ്ട് അവളുടെ കൈ വിട്ടു "മായാ ...." അവളൊന്ന് ചിരിച്ചുകൊണ്ട് തിരികെ നടക്കാൻ തുനിഞ്ഞതും പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി "എന്താ വിച്ചേട്ടാ .....?" അവൾ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു "ഞാനിപ്പോ എന്താ പറയാ 🙆🏻‍♂️..." അവൾ കേൾക്കാത്ത വണ്ണം അവൻ നെറ്റി ഉഴിഞ്ഞുകൊണ്ട് പതിയെ പറഞ്ഞു "എന്ത് പറ്റി ....?" അവന്റെ നിൽപ്പ് കണ്ട് അവൾ ചോദിച്ചു "അത് പിന്നെ ... ആഹ് താനെന്താ എന്നെ വിച്ചേട്ടാ എന്ന് വിളിക്കുന്നെ ....?" അവൻ ഒരു കാരണം കിട്ടിയ ആശ്വാസത്തിൽ അവളോട് ചോദിച്ചു "

വിച്ചേട്ടന്റെ അമ്മയാ പറഞ്ഞത് വിച്ചേട്ടന് വിച്ചൂന്ന് വിളിക്കുന്നതാ ഇഷ്ടമെന്നും ഒരുപാട് ഇഷ്ടമുള്ളവരൊക്കെ വിച്ചൂന്നാ വിളിക്കുന്നെന്നും ഒക്കെ അതാ ...." അവൾ പറഞ്ഞു നിർത്തിയതും അവന്റെ കണ്ണുകൾ വിടർന്നു "അപ്പൊ നിനക്ക് എന്നെ ഒരുപാട് ഇഷ്ടാണ് ല്ലേ ....?" അവനൊരു കള്ളച്ചിരിയോടെ ചോദിച്ചതും അവളൊന്ന് ഞെട്ടി അപ്പോഴാണ് അവൾ പറഞ്ഞതിന്റെ പൊരുൾ അവൾക്ക് തന്നെ മനസ്സിലായത് അവൾ വാപൊത്തി കണ്ണും തള്ളി അവനെ നോക്കിയതും അവൻ ചിരിച്ചുകൊണ്ട് ബൈക്കും എടുത്തു പോയി .... അവളാണേൽ പറ്റിയ അമളി ഓർത്തു തലക്ക് കയ്യും കൊടുത്തു അവൻ പോകുന്നതും നോക്കി നിന്നു ••••••••••••••••••••••••••••••••••••••••••••

ഓവർടൈം ഡ്യൂട്ടി കഴിഞ്ഞു അനു ഗ്രൗണ്ട് ഫ്ലോറിലുള്ള പാർക്കിങ്ങിലേക്ക് ഫോണിൽ നോക്കി നടക്കവേ പെട്ടെന്ന് മുഖം മറച്ച കുറച്ചു ആളുകൾ അവൾക്ക് ചുറ്റും വളഞ്ഞു - [ ] ഭാരമുള്ള എന്തോകൊണ്ട് അവളുടെ തലയ്ക്കടിച്ചതും അവൾ വേദന കൊണ്ട് നിലവിളിച്ചു .... അവളുടെ വായ പൊത്തി അവളെ കാറിലേക്ക് വലിച്ചു കയറ്റിയതും അവളുടെ ബോധം മറഞ്ഞിരുന്നു ബോധം വന്നപ്പോൾ അവളൊരു കൊടുങ്കാട്ടിലായിരുന്നു ...... അവളൊന്ന് ആയാസപ്പെട്ടുകൊണ്ട് കണ്ണുകൾ വലിച്ചു തുറന്നതും ചുറ്റും കൂരാകൂരിരിട്ടു കണ്ട് അവളൊന്ന് ഭയന്നു - [ ] അവൾ തലക്ക് താങ്ങും കൊടുത്തു അവിടുന്ന് എണീറ്റ് നിന്ന് അവൾ ചുറ്റും നോക്കിയതും അവളെ ഇങ്ങോട്ട് കൊണ്ടുവന്നവർ അവൾക്ക് ചുറ്റും വളഞ്ഞു നിൽക്കുന്നത് കണ്ട് അവളൊന്ന് പകച്ചു നിന്ന്

"ആഹാ ..... ഉണർന്നോ .... Anyway welcome miss. Anamika .... oh sorry Mrs. Anamika harshavardhan ആണല്ലോ ..... അത് ഞാൻ അങ്ങ് മറന്നു .... ഞാൻ ആരാണെന്ന് നിനക്ക് മനസ്സിലായോ ....?" തനിക്ക് മുന്നിൽ നിന്ന് പുച്ഛത്തോടെ സംസാരിക്കുന്ന പെൺകുട്ടിയെ അവൾ സംശയത്തോടെ നോക്കി "അധികം ആലോചിച്ചു ബുദ്ധിമുട്ടണ്ട ... എന്റെ പേര് കേട്ടാൽ ഒരു പക്ഷെ നിനക്ക് അറിയുമായിരിക്കും .... ഞാൻ ഹിമ ..... നീ ഇപ്പൊ സ്വന്തമാക്കി വച്ചിരിക്കുന്ന ഹര്ഷന്റെ യഥാർത്ഥ അവകാശി ...." അവൾക്ക് മുന്നിൽ നിന്ന് പുച്ഛത്തോടെയും അതിലുപരി അഹങ്കാരത്തോടെയും പറയുന്നത് കേട്ട് അനു ഒന്ന് ഞെട്ടി

"എന്താ ബേബി ..... ഷോക്ക് ആയോ ..... ഇപ്പഴേ ഇങ്ങനെ ഷോക്ക് ആയാൽ എങ്ങനെയാ .... ഇനിയും എത്ര ഷോക്ക് ആകാൻ കിടക്കുന്നു നീ ...." അവൾക്ക് നേരെ നിന്നുകൊണ്ട് പലഭാവങ്ങളിൽ പറയുന്ന ഹിമയെ അവളൊരു തരാം പകപ്പോടെ നോക്കി നിന്നു " നിന്നെ ഇങ്ങനെ എന്റെ കയ്യിൽ കിട്ടാൻ ഞാൻ എത്രയായി കാത്തിരിക്കുന്നെന്ന് അറിയോ ..... എന്റെ ഹർഷനെ തട്ടിയെടുത്ത നിനക്ക് മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും എനിക്ക് വിധിക്കാനില്ല ...." അവളുടെ മുടിയിൽ കുത്തി പിടിച്ചു അവളെ നിലത്തേക്ക് തള്ളിയിട്ടുകൊണ്ട് അവൾ ഒരു സൈക്കോയെ പോലെ പറഞ്ഞു അനുവിന്റെ കഴുത്തിലെ താലി കാണും തോറും ഹിമയുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് പോലെ തോന്നി

അനുവിനെ അവൾ ഒരു ഭ്രാന്തിയെപ്പോലെ വലിച്ചെണീപ്പിച്ചുകൊണ്ട് അവളുടെ താലിയിൽ പിടുത്തമിട്ടു "ഈ താലി എനിക്ക് അവകാശപ്പെട്ടതാണ് ..... ഇതിന്റെ സ്ഥാനം ദേ ഇവിടെയാണ് .... എന്റെ ഈ നെഞ്ചോട് ചേർന്നാണ് ഇത് കിടക്കേണ്ടത് ...." അവളുടെ നെഞ്ചിൽ അടിച്ചു കാണിച്ചു കൊണ്ട് അവൾ പറഞ്ഞതും അനു അവളെ പകയോടെ നോക്കി "ഇതിനി നിന്റെ കഴുത്തിൽ വേണ്ടാ ...." അത്രയും പറഞ്ഞു അനുവിന്റെ താലി വലിച്ചു പൊട്ടിക്കാൻ തുനിഞ്ഞ ഹിമയുടെ കരണത്തു അനുവിന്റെ കരങ്ങൾ പതിച്ചു അടിയുടെ ശക്തിയിൽ അവൾ പിന്നിലേക്ക് വേച്ചു പോയി

ഹിമയുടെ കിങ്കരന്മാർ അനുവിന് നേരെ തിരിഞ്ഞതും ഹിമ വേണ്ടെന്ന അർത്ഥത്തിൽ അവരെ തടഞ്ഞു "ഇന്നത്തോടെ നിന്റെ ചാപ്റ്റർ അവസാനിക്കാൻ പോകുവാണ് അനാമികാ ...... ഹർഷൻ ഇനിമുതൽ എനിക്ക് മാത്രം സ്വന്തം ....," അവളെ നോക്കി ഗൂഢമായി ചിരിച്ചുകൊണ്ട് പറഞ്ഞവൾ അനുവിനടുത്തേക്ക് നടന്നു വന്നു ഇതേസമയം അനുവിനെ കാണാതെ ഹര്ഷനാ ഹോസ്പിറ്റൽ മുഴുവൻ അലയുകയായിരുന്നു .....തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story