ഭാര്യ: ഭാഗം 26

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഹർഷൻ ആ ഹോസ്പിറ്റൽ മുഴുവൻ അനുവിനെ തിരഞ്ഞു അവൻ കാർ പാർക്കിങ്ങിലേക്ക് പോയി തിരഞ്ഞതും അവിടെ നിന്നും അനുവിന്റെ കാറിന്റെ കീ അവനു കിട്ടി ഹര്ഷന് അതുകണ്ടപ്പൊ ഒരു പന്തികേട് തോന്നി .... അവൻ ചുറ്റും നോക്കിയതും പെട്ടെന്ന് ഒരാൾ അവന്റെ മുന്നിലേക്ക് ചാടിക്കൊണ്ട് അവന്റെ തലക്കടിച്ചതും അവനൊന്ന് ആടിക്കൊണ്ട് താഴെ വീണു •••••••••••••••••••••••••••••••••••••••••• അവൻ കണ്ണ് തുറന്നതും അവന്റെ കയ്യും കാലും ബന്ധിച്ചു കാറിൽ കിടത്തിയിരിക്കുകയായിരുന്നു അവനൊന്ന് ഞെരങ്ങിക്കൊണ്ട് എണീറ്റിരിക്കാൻ ശ്രമിച്ചു

ഡോറിന്റെ ഗ്ലാസ്സിലൂടെ അവൻ പുറത്തേക്ക് നോക്കിയതും അനുവിന്റെ മുടിക്കുത്തിൽ പിടിച്ചുകൊണ്ട് അവളെ തള്ളിയിടുന്ന ഹിമയെ കണ്ട് അവന്റെ കണ്ണുകൾ ചുവന്നു മുഖം ദേശ്യം കൊണ്ട് വലിഞ്ഞു മുറുകി അവൻ പിന്നിൽ കെട്ടിയിരിക്കുന്ന അവന്റെ കൈകൾ വേര്പെടുത്തായി ശ്രമിച്ചു പിന്നിലൂടെ കൈ കൊണ്ടുപോയി കാലുകൾക്ക് താഴെ കൂടി കൊണ്ട് വന്നു അവൻ കൈ മുന്നിലേക്കെടുത്തു ശേഷം ഡോറിലെ ഗ്ലാസ് കൈത്തണ്ട കൊണ്ട് ഇടിച്ചു പൊട്ടിച്ചു പൊട്ടിയ ഗ്ലാസിന്റെ ചില്ലുകളുപയോഗിച്ചു അവൻ കയ്യിലേയും കാലിലെയും കെട്ടുകളഴിച്ചു

അവൻ വേഗം കാറിലെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയതും കത്തിയുമായി അവൾക്ക് മുന്നിൽ നിൽക്കുന്ന ഹിമയെ കണ്ട് അവന്റെ കണ്ണുകൾ തീഗോളം പോലെ കത്തി ജ്വലിച്ചു ഒട്ടും സമയം പാഴാക്കാതെ അവൻ അവൾക്കരികിലേക്ക് പാഞ്ഞു കയ്യിൽ കിട്ടിയ വടി എടുത്തു ഹര്ഷനവളുടെ തലക്കടിച്ചു വീഴ്ത്തികൊണ്ട് അവൻ അനുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു ഹിമ താഴെ വീണുകൊണ്ട് തലക്ക് താങ്ങും കൊടുത്തു വേദന കൊണ്ട് നിലവിളിച്ചു അപ്പോഴേക്കും അവളുടെ കിങ്കരന്മാർ അവനു നേരെ തിരിഞ്ഞു ഹർഷൻ അനുവിനെ ഒരു വശത്തേക്ക് മാറ്റി നിർത്തിക്കൊണ്ട് അവർക്ക് നേരെ തിരിഞ്ഞു അവനുനേരെ പാഞ്ഞടുക്കുന്ന ഓരോരുത്തരെയും നിലമ്പരിശാക്കികൊണ്ടവൻ മുന്നേറി

അനു അല്പം ഭയത്തോടെ ഇതൊക്കെ നോക്കി കണ്ടു "ഹർഷേട്ടാ ..." പിന്നിൽ നിന്നുള്ള അനുവിന്റെ വിളി കേട്ടാണ് ഹർഷൻ തിരിഞ്ഞു നോക്കിയത് മുഖം മറച്ചൊരാൾ അനുവിന്റെ കഴുത്തിൽ കത്തി വെച്ച് നിൽക്കുന്നത് കണ്ടതും അവനൊന്ന് പകച്ചു അവന്റെ കൈകാലുകൾ നിശ്ചലമായി ഹര്ഷന്റെ നിൽപ്പ് കണ്ടതും അതിലൊരുത്തൻ അവനെ തലങ്ങും വിലങ്ങും തല്ലി അവന്റെ ദേഹത്തുനിന്ന് ചോര പൊടിഞ്ഞിട്ടും അനുവിനെ ഓർത്തു അവൻ എല്ലാം കൊണ്ട് നിന്നു "ഹർഷേട്ടാ ...." അവൻ നിലത്തേക്ക് വീണതും കരഞ്ഞുകൊണ്ട് അനു അലറി വിളിച്ചു തനിക്ക് നേരെ കത്തി വെച്ചുനിൽക്കുന്നയാളെ വക വെക്കാതെ അവൾ അവനടുത്തേക്ക് ഓടി

അവനെ കുലുക്കി വിളിച്ചുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞതും അവൻ തലക്ക് കയ്യും കൊടുത്തു എണീറ്റിരുന്നു "ഹർഷനെ തല്ലാൻ നിങ്ങളോട് ആരാ പറഞ്ഞത് ..... ആ കിടക്കുന്നത് എന്റെ പ്രാണനാ.... അവനു നേരെ ഇനി ഒരു മൺതരി എങ്കിലും വീണാൽ കൊന്നു കളയും നിന്നെയൊക്കെ ...." നിലത്തുനിന്നെണീറ്റ ഹിമ അവർക്കു നേരെ ചീറിക്കൊണ്ട് ഹർഷനടുത്തേക്ക് വന്നതും അവളെ തള്ളി മാറ്റിക്കൊണ്ട് അവൻ അനുവിനെ പിടിച്ചു ഒരു വിധത്തിൽ എണീറ്റ് നിന്നു " ഹര്ഷാ നിനക്ക് ഒന്നും പറ്റിയില്ലല്ലോ ..... നീ ഓക്കേ ആണോ .....?" ഹിമ അവന്റെ കയ്യിൽ പിടിച്ചതും അവനവളെ തള്ളി മാറ്റി കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു " ഇതെന്റെ പെണ്ണിനെ തൊട്ടതിന് ....."

അടിച്ചു കഴിഞ്ഞതും അവൻ തീപാറുന്ന നോട്ടത്തോടെ അവളെ നോക്കി പറഞ്ഞു " ട്ടെ ...." ഒന്ന് ആടികൊണ്ടു നേരെ നിന്ന അവളെ കരണം നോക്കി ഹർഷൻ ഒന്നുകൂടി കൊടുത്തു " ഇത് ഞാൻ കെട്ടിയ താലിയിൽ കൈ വെച്ചതിന് ....... പിന്നെ ഇനി കിട്ടാൻ പോകുന്നത് നീ എന്റെ കുടുംബത്തു കേറി കളിച്ചതിന് ....." അത്രയും പറഞ്ഞുകൊണ്ട് ഹർഷൻ അവളെ ഒന്ന് കൂടി അടിച്ചതും പിന്നിൽ മുഖം മറച്ചു കത്തിയുമായി നിന്നിരുന്ന ആ വ്യക്തി ഹർഷനെ ചവിട്ടി താഴെയിട്ടു ഹർഷൻ താഴെ വീണതും അയാൾ ഹിമയെ പിടിച്ചെണീപ്പിച്ചുകൊണ്ട് അനുവിനെ അടിച്ചിട്ടു കിങ്കരന്മാരോട് അവരെ കെട്ടിയിടാൻ ആജ്ഞാപിച്ചുകൊണ്ട് അയാൾ അവർക്ക് നേരെ ഒരു ചെയർ എടുത്തിട്ടുകൊണ്ട് ഇരുന്നതും ആ ഗുണ്ടകൾ അനുവിനെയും ഹർഷനെയും ബന്ധിച്ചുകൊണ്ട് അവർക്ക് മുന്നിലേക്കിട്ടു ജാക്കറ്റിട്ട്‌ മുഖവും മറച്ചു

തനിക്ക് മുന്നിലിരിക്കുന്ന ആ വ്യക്തിയെ ഹർഷൻ സംശയത്തോടെ നോക്കി അവന്റെ നോട്ടം കണ്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അയാൾ മുഖത്തെ മാസ്ക് ഊരി മാറ്റിയതും തങ്ങൾക്ക് മുന്നിൽ കത്തിയുമായി ഇരിക്കുന്നതാരാണെന്നറിഞ്ഞ ഹർഷൻ ഞെട്ടി " സി ..... സിന്ധു ചേച്ചി ....." വിശ്വസിക്കാനാകാതെ ഹർഷൻ അവരെ നോക്കി ഉരുവിട്ടതും അവരൊരു പൊട്ടിച്ചിരിയോടെ ഹര്ഷന് മുന്നിൽ കുത്തിയിരുന്നു " എന്താ MD സാറേ ഷോക്ക് ആയോ .....?" അവർ ഒരു പരിഹാസത്തോടെ ചോദിച്ചതും ഹർഷൻ അവരെ നോക്കി മുഷ്ടി ചുരുട്ടി അനുവിന് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല ...... അവളുടെ മുഖത്തു പുച്ഛം മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളിൽ ഒരു നിഗൂഢ ഭാവം നിറഞ്ഞു നിൽക്കുന്നത് ഹിമ കണ്ടെങ്കിലും അവളത് കാര്യമാക്കാതെ ഹര്ഷനിലേക്ക് നോട്ടം പായിച്ചു

" you cheat ..... അപ്പൊ കൂടെ നിന്ന് ചതിക്കുവായിരുന്നല്ലേ .... Bloody ...." ഹര്ഷന് അവന്റെ ദേശ്യം നിയന്ത്രിക്കാനാവുന്നുണ്ടായിരുന്നില്ല അത്രയധികം അവർ സിന്ധുവിനെ വിശ്വസിച്ചിരുന്നു " എന്തിന് വേണ്ടിയാ ഇത്രക്കും ചീപ്പ് ആയ ഒരു play ..... നീ ആരാ .... Who the hell are you ...😡....?” ഹർഷൻ ദേശ്യം കൊണ്ടലറി " cool baby .... എന്തിനാ ഇങ്ങനെ temper ആകുന്നെ .... Relax .... ഇത് ആരാണെന്നല്ലേ നീ ചോദിച്ചത് എന്നാൽ കേട്ടോ ..... She is my blood .... എന്റെ സ്വന്തം സഹോദരിയാണ് ...." ഹര്ഷന് നേരെ മുട്ട് കുത്തിയിരുന്നുകൊണ്ട് ഹിമ പറയുന്നത് കേട്ട് ഹർഷൻ ഞെട്ടി " whatttt .....?" വിശ്വസിക്കാനാകാതെ അവൻ ചോദിച്ചു

" മനസിലായില്ലേ ..... ഞാനിവൾടെ സ്വന്തം ചേച്ചിയാണെന്ന് ..... നിന്നെ ട്രാപ് ചെയ്യാനാണ് വർഷങ്ങൾക്ക് മുന്നേ നേഴ്സ് ആയി നിന്റെ ഹോസ്പിറ്റലിൽ കയറിപ്പറ്റിയത് ഇനി എന്തെങ്കിലും അറിയണോ ..." പുച്ഛത്തോടെയുള്ള അവളുടെ ചോദ്യം കേട്ടതും ഹര്ഷന് പെരുവിരൽ മുതൽ ദേശ്യം അരിച്ചു കയറി " എന്താ ഡോക്ടർ മാഡം ഇത്രയൊക്കെ കേട്ടിട്ടും നിനക്കൊരു ഷോക്കും ഇല്ലല്ലോ .... ?" അവരെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന അനുവിനെനൊക്കി സിന്ധു ചോദിച്ചുകൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു മറുപടിയായി അതെ പുച്ഛത്തോടെ അവളവരെ നോക്കി " ഞങ്ങളെ ഞെട്ടിച്ചു കഴിഞ്ഞില്ലേ ...... ഇനി നിങ്ങൾ ഞെട്ടാൻ തയ്യാറായിക്കോളൂ ...."

ഗൂഢമായി അവരെ നോക്കി പറഞ്ഞുകൊണ്ട് അവൾ വാച്ചിലേക്ക് നോക്കിയതും ചെവിയടപ്പിക്കുന്ന തരത്തിൽ വെടിയൊച്ചകൾ കേട്ടതും ഒരുമിച്ചായിരുന്നു സിന്ധുവും ഹിമയും ഒന്ന് പകച്ചുകൊണ്ട് ചുറ്റും നോക്കിയതും തങ്ങളെ വളഞ്ഞ ഒരു കൂട്ടം പോലീസുകാരും അവരൊപ്പം നിൽക്കുന്ന വിശാലിനിയുമാണ് കണ്ടത് അവർ ഞെട്ടലോടെ അനുവിനെ നോക്കിയതും ചിരിയോടെ നിലത്തു നോക്കി ഇരിന്നുകൊണ്ട് അവൾ എണീറ്റു ഹർഷൻ ഒന്നും മനസ്സിലാകാതെ എല്ലാവരെയും നോക്കിയാ ശേഷം അനുവിലേക്ക് നോട്ടം പായിച്ചു വിശാൽ അവൾക്ക് thumbs up കാണിച്ചുകൊണ്ട് അവൽക്കരികിലേക്ക് നടന്നു വന്ന് അവരുടെ കെട്ടുകളഴിച്ചു കൊടുത്തു

ആ പോലീസ് ടീമിന്റെ ഹെഡ് എന്ന് തോന്നിപ്പിക്കുന്ന ഒരാൾ അവരുടെ കയ്യിലുള്ള ആയുധങ്ങളൊക്കെ പിടിച്ചു വാങ്ങിയ ശേഷം ഗുണ്ടകളെ ഒക്കെ ജീപ്പ് വരുത്തി അതിലേക്ക് വലിച്ചു കയറ്റി അയാൾ അനുവിന് നേരെ തിരിഞ്ഞു " അനൂ ഇത്രയും നേരം അവരല്ലേ ഡയലോഗ് അടിച്ചത് ..... ഇനി ഡയലോഗ് എന്താന്ന് അവർക്കൊന്ന് അറിയിച്ചു കൊടുക്ക് ...." അയാൾ അവളോട് പറഞ്ഞതും അവളൊന്ന് ചിരിച്ചുകൊണ്ട് അവർക്കുമുന്നിൽ കൈകെട്ടി നിന്നു "എന്താ സിസ്റ്റേഴ്സ് രണ്ടും ഷോക്ക് ആയോ ...."സിന്ധു ഹർഷനോട് പറഞ്ഞത് പോലെ അവരെ പരിഹസിച്ചുകൊണ്ട് പറഞ്ഞതും അവർ അവളെ നോക്കി മുഷ്ടി ചുരുട്ടി "നീയൊക്കെ എന്താടി കരുതിയെ ഞാൻ ഒരു ബഫൂൺ ആണെന്നോ .....

നിന്റെയൊക്കെ ഈ ചീപ്പ് ഡ്രാമ മനസിലാകാത്ത പൊട്ടിയാണെന്നോ എല്ലാം അറിയുന്നുണ്ടായിരുന്നെടീ ഞാൻ ദേ ഇവര് നിന്റെ ചേച്ചിയാണെന്ന് എത്രയോ മുന്നേ ഞാൻ അറിഞ്ഞതാ ..... എല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ നിന്നത് ഇങ്ങനൊരു ദിവസത്തിന് വേണ്ടിയാ നിന്നെയൊക്കെ ഇതുപോലെ എന്റെ മുന്നിൽ നിർത്താൻ വേണ്ടിയാടി ഒന്നുമറിയാത്ത പൊട്ടിയെപോലെ നിനക്കൊക്കെ മുന്നിൽ നിന്നത് ....." പുച്ഛത്തോടെയും അതിലുപരി വിജയ ഭാവത്തോടെയും അനു പറയുന്നത് കേട്ട് സിന്ധുവും ഹിമയും ഹര്ഷനും ഞെട്ടി .....................തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story