ഭാര്യ: ഭാഗം 27

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നീയൊക്കെ എന്താടി കരുതിയെ ഞാൻ ഒരു ബഫൂൺ ആണെന്നോ ....നിന്റെയൊക്കെ ഈ ചീപ്പ് ഡ്രാമ മനസിലാകാത്ത പൊട്ടിയാണെന്നോ എല്ലാം അറിയുന്നുണ്ടായിരുന്നെടീ ഞാൻ ദേ ഇവര് നിന്റെ ചേച്ചിയാണെന്ന് എത്രയോ മുന്നേ ഞാൻ അറിഞ്ഞതാ ..... എല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ നിന്നത് ഇങ്ങനൊരു ദിവസത്തിന് വേണ്ടിയാ നിന്നെയൊക്കെ ഇതുപോലെ എന്റെ മുന്നിൽ നിർത്താൻ വേണ്ടിയാടി ഒന്നുമറിയാത്ത പൊട്ടിയെപോലെ നിനക്കൊക്കെ മുന്നിൽ നിന്നത് ....." പുച്ഛത്തോടെയും അതിലുപരി വിജയ ഭാവത്തോടെയും അനു പറയുന്നത് കേട്ട് സിന്ധുവും ഹിമയും ഹര്ഷനും ഞെട്ടി ഹിമയെയും സിന്ധുവിനെയും പുച്ഛത്തോടെ നോക്കിയ ശേഷം അവൾ ആ പോലീസുകാരനടുത്തേക്ക് നടന്നു "ഹിമാ നിനക്കിവനെ ഓർമ്മയുണ്ടോ ......

നിന്നെ അറസ്റ്റ് ചെയ്ത ആ മഹാൻ ദേ ഇവനാണ് ..... ഹർഷേട്ടന്റെ ഫ്രണ്ട് ആയിട്ടല്ലെ നിനക്ക് ഇവനെ അറിയൂ എന്നാൽ നിനക്ക് അറിയാത്ത ഒരു ബന്ധം കൂടി ഞങ്ങൾ തമ്മിലുണ്ട് ഇവൻ..... ACP സിദ്ധാർഥ് മേനോൻ എന്റെ കസിൻ ആയതുകൊണ്ടാണ് നിനക്കൊക്കെ എന്റെ മുന്നിൽ ഇങ്ങനെ നിൽക്കേണ്ടി വന്നത് ....." അവനവളുടെ കസിൻ ആണെന്നറിഞ്ഞപ്പോ ഹിമയും സിന്ധുവും വീണ്ടും ഞെട്ടി കൂട്ടത്തിൽ ഹര്ഷനും ഞെട്ടി "അച്ഛൻ ഹോസ്പിറ്റൽ എന്റെ പേരിലേക്ക് മാറ്റിയ വിവരം എന്നോ ഞാൻ അറിഞ്ഞതാണ് ..... നാട്ടിലെത്തി ഹോസ്‌പിറ്റലിൽ ചാർജ് എടുത്തപ്പോൾ ആദ്യം എന്നെ കാണാൻ വന്നത് ദേ ഇവനാണ് ..." സിദ്ധാർത്ഥിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് അവൾ തുടർന്നു

"സൗഹൃദ സംഭാഷണത്തിന് വന്നതായിരുന്നില്ല അവൻ ..... എന്റെ പേരിലുള്ള ഹോസ്പിറ്റലിൽ നടക്കുന്ന ഇല്ലീഗൽ ആക്ടിവിറ്റീസിന്റെ സീരിയസ്നെസ്സ് അവൻ പറഞ്ഞു MD ആയ ഹർഷേട്ടൻ പോലും അറിയാതെ ഇത്രയൊക്കെ നടക്കണമെങ്കിൽ ഇതിന് പിന്നിലുള്ളവർ അത്രക്ക് കണ്ണിങ് ആയിരിക്കണമെന്ന് ഇവൻ പറഞ്ഞു സിസിടിവി ചെക്ക് ചെയ്തിട്ടും അതിൽ ഞങ്ങൾക്ക് വേണ്ടതൊന്നും കിട്ടിയിരുന്നില്ല ..... അതിലുള്ള വിശ്വാൽസ് ഒക്കെ നമ്മുടെ ഹോസ്പിറ്റലിലെ കുടുക്കാൻ വേണ്ടി കരുതിക്കൂട്ടി ആരൊക്കെയോ recreate ചെയ്ത വിഷ്വൽസ്‌ ആയിരുന്നത് ഹർഷേട്ടന്റെ signature ഉപയോഗിച്ചാണ് പല തിരിമറികളും നടന്നത് എന്നറിഞ്ഞപ്പോൾ തൊട്ട് ഞാൻ നിന്നെ സംശയിച്ചു തുടങ്ങിയതാ .....

കാരണം നിങ്ങളിലൂടെയാണ്. ഹർഷേട്ടന്റെ ക്യാബിനിലേക്ക് ഫയലുകൾ എത്തുന്നത് ..... വിശ്വസ്തയായ സിന്ധു ചേച്ചി കൊണ്ട് വന്നാൽ പിന്നെഹർഷേട്ടൻ അത് വായിച്ചു നോക്കാറുപോലുമില്ല ...... നോക്കാൻ തുനിഞ്ഞാൽ തന്നെ ധൃതി കാണിച്ചു നിങ്ങൾ അതിന് സമ്മതിക്കാറുമില്ല ...." സിന്ധുവിന് നേരെ തിരിഞ്ഞുകൊണ്ട് അവൾ പറഞ്ഞതും ഹർഷൻ മുഷ്ടി ചുരുട്ടി സിന്ധുവിനെ നോക്കി "പിന്നീടാണ് നിന്നെ ഞാൻ വാച്ച് ചെയ്യാൻ തുടക്കിയത് ..... സിധുവിന്റെ സഹായത്തോടെ നിന്റെ ഫോൺ calls ട്രാക്ക് ചെയ്തു പക്ഷെ അത് മാത്രം പോരല്ലോ തെളിവിന് ..... നിങ്ങൾ പോലും അറിയാത്ത വിധത്തിൽ നിങ്ങളുടെ ക്യാബിനിലും ഹോസ്പിറ്റലിന്റെ ഓരോ മുക്കിലും മൂലയിലും ഞാൻ ഹിഡൻ ക്യാമെറകൾ ഫിക്സ് ചെയ്തു എന്നിൽ drugs കുത്തിവെച്ചു

എന്നെക്കൊണ്ട് നിങ്ങൾ ചെയ്യിപ്പിച്ചതൊക്കെ ആ ക്യാമറാസിൽ റെക്കോർഡഡ് ആണ് .... With voice clips ഇത്രയൊക്കെ പോരെ മോളെ ഹിമേ നിന്നെയും നിന്റെ ചേച്ചിയെയും ആജീവനാന്തകാലം ജയിലിൽ അടക്കാൻ ..... പോരാഞ്ഞിട്ട് എനിക്ക് നേരെയുള്ള murder attempt .... ഒന്നല്ല രണ്ടു തവണ ..... പിന്നെ ഹർഷേട്ടനെ കിഡ്നാപ് ചെയ്ത കേസ് വേറെ ദൈവം സഹായിച്ചു നിങ്ങടെ പേരിൽ കേസുകൾക്ക് ഒന്നും ഒരു പഞ്ഞവുമില്ല .... അപ്പൊ pinne ഈ പോലീസ് ചേട്ടന്മാരോടൊപ്പം പോകുവല്ലേ ....?" അവർക്ക് മുന്നിൽ വിജയ ഭാവത്തോടുകൂടി നിൽക്കുന്ന അവളെ ഹർഷൻ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത് ലേഡി constables വന്ന് അവരെ കൊണ്ടുപോകാൻ നിന്നതും അനു അവരെ തടഞ്ഞു

"ഒരു കണക്ക് കൂടി ബാക്കി ഉണ്ട് ..... സിദ്ധു may i ...?" അവൾ അനുവാത്തിനായി സിദ്ധുവിനെ നോക്കി "procied ...." ചിരിച്ചുകൊണ്ട് സിദ്ധു പറഞ്ഞതും പടക്കം പൊട്ടുന്ന ശബ്ദത്തോടെ അനുവിന്റെ കൈകൾ ഹിമയുടെ കരണതു പതിഞ്ഞു "ഇതെന്തിനാന്നറിയോ എന്നേം ഹർഷേട്ടനേം തമ്മിൽ പിരിക്കാൻ ശ്രമിച്ചതിന് നീ ഒറ്റയൊരുത്തി കാരണം ഞാൻ ഹർഷേട്ടനെ തെറ്റിദ്ധരിച്ചു ..... വെറുത്തു .... വേദനിപ്പിച്ചു ഇതിന്റെയൊക്കെ പാപ പരിഹാരത്തിനായി ഇനി ചേച്ചിയും അനിയത്തിയുംകൂടി ശിഷ്ടകാലം ജയിലിൽ കഴിയ്‌ ..... മനുഷ്യ ജീവനെടുത്തു എനിക്ക് ശീലമില്ല അതുകൊണ്ടാ നിന്നെയൊന്നും കൊല്ലാതെ വിടുന്നെ ജയിലിൽ സുഖജീവിതമാണെന്ന് ഒന്നും കരുതണ്ട ......

നിങ്ങൾ ഇനി നരകിക്കാൻ പോകുന്നതേ ഉള്ളൂ ..... " അത്രയും പറഞ്ഞുകൊണ്ട് അനു തിരിഞ്ഞതും അവളെയും നോക്കി ചിരിയോടെ നിൽക്കുന്ന വിശാലിനെയും സിദ്ധുവിനേയും കണ്ട് അവളൊന്ന് ചിരിച്ചു ..... ഒരു വിജയത്തിന്റെ ചിരി വിശാലിന്റെ വകയുള്ള നടയടി കൂടി കഴിഞ്ഞിട്ടാണ് അവറ്റകളെ സിദ്ധു കൊണ്ട് പോയത് " ഹർഷാ .... ഞാൻ ബൈക്കിലാ വന്നത് .... നിങ്ങൾ അതെടുത്തു വാ .... ഞാൻ സിദ്ധുവിനോപ്പം പോകുവാ ...." ബൈക്ക്ന്റെ കീ അവൻ ഹര്ഷന് കൊടുത്തുകൊണ്ട് അവർ പോയിട്ടും ഹർഷൻ ഞെട്ടൽ മാറാതെ അനുവിനെ നോക്കി നിന്നു " എന്താ ഹർഷേട്ടാ ഷോക്ക് മാറിയില്ലേ ....?" അവളവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചുകൊണ്ട് വശ്യമായി ചോദിച്ചതും അവനൊന്ന് നെറ്റി ചുളിച്ചു

" എന്താ ഇന്നലെവരെ ഞാൻ ഒന്ന് അടുത്തേക്ക് വരുന്നത് തന്നെ വെറുപ്പായിരുന്നില്ലേ .... ഇപ്പൊ എന്താ 😏...? " അവൻ പുച്ഛത്തോടെ പറഞ്ഞതും അവൾ ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ കുത്തി " അതൊക്കെ ന്റെ നമ്പർ അല്ലായിരുന്നോ 😉..." അവൾ സൈറ്റ് അടിച്ചുകൊണ്ട് പറഞ്ഞതും ഹർഷൻ അവളെയൊന്ന് ഇരുത്തി നോക്കി " ആണോ ....?" പതിയെ അവന്റെ ചുണ്ടിലും ഒരു കള്ളച്ചിരി സ്ഥാനം പിടിച്ചു " ആന്നേ ..... അന്ന് ഹോസ്പിറ്റലിൽ വെച്ച് ഞാൻ ഹർഷേട്ടനോട് ചൂടായത് ഓർമ്മയുണ്ടോ അന്ന് നിങ്ങൾ മൂന്നിന്റെം സംസാരവും പെരുമാറ്റവും കണ്ടപ്പഴേ എനിക്ക് ഡൌട്ട് തോന്നിയതാ പിന്നെ വിച്ചുവിനോട് ഞാൻ ചോദിച്ചു ....

ഞാൻ ചോദിക്കാൻ കാത്തുനിന്നപോലെ അവനപ്പോ തന്നെ എല്ലാം പറഞ്ഞു ഒന്നും അറിയാത്തപോലെ നിന്നതാ ..... എന്റെ ദുഃഖം കണ്ടു അവളുമാർ കുറച്ചു സന്തോഷിക്കട്ടേന്ന് കരുതി പിന്നെ ഹർഷേട്ടനോട് കലിപ്പിട്ട്‌ നിന്നില്ലെങ്കിൽ എല്ലാം കുളമാകും ..... എനിക്ക് എന്നെ തന്നെ വിശ്വാസമില്ലന്നെ 🙈..... അതാ ചുമ്മാ കലിപ്പിട്ടത്‌ ...." അവളൊരു ചമ്മലോടെ പറഞ്ഞു നിർത്തിയതും ഹര്ഷന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി " ഓഹോ ..... അതെന്താ അങ്ങനെ ....?" അവളെ തന്നെ നോക്കി ഒരു വശ്യമായ ചിരിയോടെ അവൻ ചോദിച്ചു " ദേ ഹർഷേട്ട. നിങ്ങടെ ഈ വഷളൻ ചിരിയാണ് മനുഷ്യനെ വഴി തെറ്റിക്കുന്നെ ..... ഇത് കാണുമ്പോ .....".

അവൾ മുഴുവനാക്കാതെ ഒന്ന് നിർത്തി " കാണുമ്പോ ....?" അവൻ കള്ളച്ചിരിയോടെ ചോദിച്ചു " കാണുമ്പോ ..... കാണുമ്പോ ഒന്നുല്ല ..... മാറങ്ങോട്ട് ..... കൊടുങ്കാട്ടിൽ വെച്ചാ അങ്ങേരുടെ ഒരു കിന്നാരം പറച്ചിൽ ..." അവൾ ചമ്മലുമാറ്റാനായി അവനെ തള്ളി മാറ്റി ബൈക്കിനടുത്തേക്ക് പോയി പിന്നാലെ ചിരിച്ചുകൊണ്ട് ഹര്ഷനും അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത്‌ അവളോട് കയറാൻ പറഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു ഹർഷനോടൊപ്പമുള്ള ബൈക്കിലെ ആദ്യത്തെ യാത്രയായിരുന്നു അത് " നോക്കി നിക്കാതെ വന്നു കയറടി ...." അവളുടെ നിൽപ്പ് കണ്ട ഹർഷൻ ഒന്ന് കടുപ്പിച്ചു പറഞ്ഞതും അവൾ അപ്പൊ തന്നെ ബൈക്കിൽ ചാടിക്കയറിയത് കണ്ട ഹർഷൻ ചിരിയോടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു

അവൾ ഹര്ഷന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചു അവളൊരു ചിരിയോടെ അവന്റെ തോളിൽ തലവെച്ചു കിടന്നതും അവന്റെ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായിരുന്നു അവരുടെ ആദ്യത്തെ നൈറ്റ് റൈഡ് രണ്ടുപേരും ആസ്വദിക്കുകയായിരുന്നു •••••••••••••••••••••••••••••••••••••••••••• " സിദ്ധു നിന്റെ കസിൻ ആയിരുന്നോ .... എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ ....?"രാത്രി മുറിയിലെ ഷെൽഫിൽ ഡ്രസ്സ് ഒക്കെ എടുത്തു വെക്കുന്ന അനുവിനെ ഒന്ന് നോക്കിക്കൊണ്ട് ഹർഷൻ ചോദിച്ചു " എങ്ങനെ അറിയാനാ കെട്ട്‌ കഴിഞ്ഞപ്പോ തൊട്ട് ന്നെ കൊല്ലാകൊല ചെയ്യാനായിരുന്നില്ലേ നിങ്ങൾക്ക് നേരമുണ്ടായിരുന്നുള്ളൂ.... എന്റെ ബന്ധുക്കാരെ നോക്കാൻ നിങ്ങൾക്കെവിടെയാ സമയം ....?"

അവളുടെ പറച്ചിൽ കേട്ടതും അവൻ അവളെ ഒന്ന് തറപ്പിച്ചുനോക്കി " ഇത്രയൊക്കെ സംഭവങ്ങളുണ്ടായിട്ടും നീയെന്താ എന്നോട് പറയാഞ്ഞേ .... എന്നെ ഇങ്ങനെ തീ തീറ്റിക്കണമായിരുന്നോ ...?" " എന്നെ ഒരുപാട് തീ തീറ്റിച്ചതല്ലേ .... കുറച്ചു തീ നിങ്ങളും കൂടി തിന്നട്ടെന്ന് കരുതി ..... എന്തേയ് 🤨....?" ബെഡിലിരുന്ന് തുറിച്ചുനോക്കുന്ന ഹർഷനോട് അവൾ ഗൗരവത്തോടെ പറഞ്ഞു " ഓഹ് അപ്പൊ പ്രതികാരം ചെയ്തതാണല്ലേ ....?" അവൾക്ക് മുന്നിൽ പോയി നിന്നുകൊണ്ട് അവൻ കണ്ണ് കൂർപ്പിച്ചു " ആണെന്ന് കൂട്ടിക്കോ ...." അവളതും പറഞ്ഞു ഷെൽഫും അടച്ചു ഫ്രഷ് ആകാൻ പോയി ഹർഷൻ അവൾ പോയത് മുതൽ വലിയ ചിന്തയിലാണ് അനു ഇറങ്ങി വന്നതും എന്തൊക്കെയോ ചിന്തിച്ചു മുകളിലേക്ക് നോക്കി കിടക്കുന്ന ഹർഷനെ കണ്ട് ഒന്ന് നെറ്റി ചുളിച്ചു

അവൾ അവനെ അധികം മൈൻഡ് ചെയ്യാതെ കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് തല തോർത്തി ചിന്തയിൽ നിന്നുണർന്ന ഹർഷനൊന്ന് നോക്കിയതും മുടി മുന്നിലേക്കിട്ട് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന അനുവിനെ കണ്ടു അവനൊരു ചിരിയോടെ അവൽക്കരികിലേക്ക് നടന്നു പിന്നിലൂടെ അവനവളെ വാരി പുണർന്നതും അനു അവനെ നിഷ്കരുണം തള്ളി മാറ്റി .... How cruel ..?😪 അവനൊന്ന് നെറ്റി ചുളിച്ചവളെ നോക്കിയതും അവളവനെ നോക്കി കണ്ണുരുട്ടി " അധികം ടച്ചിങ് ഒന്നും വേണ്ടാ ..... ഫസ്റ്റ് നൈറ്റിൽ തന്നെ സ്വന്തം ഭാര്യയെ കരയിപ്പിച്ച മൂരാച്ചിയാ നിങ്ങള് ..... അന്ന് ചെയ്തതൊക്കെ ഞാൻ മറന്നിട്ടൊന്നുല്ല എല്ലാം മനസ്സിൽ കുറിച്ചിട്ടിട്ടുണ്ട് .....?"

" എന്തിന് 😪..? അവളവനെ തുറിച്ചുനോക്കി പറഞ്ഞതും അവൻ ദയനീമായി നോക്കി പറഞ്ഞു " നിന്ന് ചിണുങ്ങാതെ പോയി കിടന്നുറങ് മനുഷ്യാ ..." അവളവനെ ഒന്ന് കടുപ്പിച്ചുനോക്കിക്കൊണ്ട് പുറത്തേക്ക് പോയതും ഹർഷൻ എന്തോ പോയ അണ്ണാനെ പോലെ അവളെ പോക്കും നോക്കി നിന്നു " പ്രതികാരം ചെയ്യുവാണല്ലേടി 😬...." അവൾ പോകുന്നതും നോക്കി ആരോടെന്നില്ലാതെ അവൻ പറഞ്ഞു .....................തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story