ഭാര്യ: ഭാഗം 28

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

രാത്രി വിശാൽ ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുത്തു കുടിച്ചുകൊണ്ട് മുകളിലേക്ക് പോകാൻ നിന്നതും ഫ്രന്റ് ഡോർ തുറന്ന് കിടക്കുന്നത് കണ്ട് അവനൊന്ന് നെറ്റി ചുളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി നോക്കി പുറത്തു ഒറ്റക്ക് നിന്ന് ആകാശത്തേക്ക് നോക്കുന്ന മായയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു " രാത്രിയിലിങ്ങനെ ആകാശത്തേക്ക് നോക്കി നില്ക്കാൻ നല്ല രസാല്ലേ ..... " അവളടുത്തേക്ക് പോയി നിന്നുകൊണ്ട് അവളെപ്പോലെ ആകാശത്തേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞതും അവളൊന്ന് ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി അവൻ ആണെന്ന് അറിഞ്ഞപ്പോൾ അവളുടെ മുഖത്തു വന്ന പുഞ്ചിരി അവൻ ശ്രദ്ധിച്ചു

അവനെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് അവൾ ആകാശത്തേക്ക് തന്നെ നോക്കി നിന്നു " എന്ത് പറ്റി ..... എന്തിനാ ഇങ്ങനെ ഒറ്റക്ക് ഇവിടെ വന്ന് നിന്നത് ....എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ....?" അവൻ മുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് ചോദിച്ചു " ഒന്നുല്ല ...." അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞതും അവൻ അവൾക്ക് നേരെ തിരിഞ്ഞു " you know one thing..... ഈ ഒന്നുല്ല എന്നുള്ള വാക്കിൽ തന്നെ എന്തെങ്കിലുമൊക്കെ ഉണ്ടാകും ..... ഒരുപാട് വേദനകളും വിഷമങ്ങളും ഉണ്ടാവും അത് മറയ്ക്കാൻ വേണ്ടി ആ ഒരൊറ്റ വാക്കിൽ നമ്മൾ എല്ലാം ഒതുക്കും അതുകൊണ്ട് തന്നെയാണ് വേദനകളും വിഷമങ്ങളും കൂടുന്നത് സങ്കടമായാലും സന്തോഷമായാലും അത് ഷെയർ ചെയ്യാൻ പഠിക്കണം എന്നാലേ ശെരിക്ക് ജീവിക്കാൻ പറ്റൂ .....

നീയിപ്പോ ഒന്നുല്ലന്ന് പറഞ്ഞു മനസ്സിൽ ഒളിപ്പിക്കുന്നതൊക്കെയോർത്തു ചിലപ്പോൾ നിനക്ക് ദുഖിക്കേണ്ടി വരും എന്തും തുറന്ന് പറയാനുള്ള ധൈര്യമാണ് നമുക്ക് ഏറ്റവും ആദ്യം വേണ്ടത് ...." എന്തൊക്കെയോ അർത്ഥം വെച്ചു അവൻ പറയുന്നതൊക്കെ അവൾ കേട്ടിരുന്നു പിന്നെയും അവൻ എന്തൊക്കെയോ പറഞെങ്കിലും അവളത് ഒന്നും തന്നെ കേൾക്കുന്നുണ്ടായിരുന്നില്ല അവൾ വല്ലാത്ത ഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു എന്തോ പറഞ്ഞുകൊണ്ട് വിശാൽ തിരിഞ്ഞതും കണ്ണിമ വെട്ടാതെ തന്നെ നോക്കിയിരിക്കുന്ന മായയെ കണ്ട് അവനൊന്ന് പുഞ്ചിരിച്ചു അവൻ കയ്യും കെട്ടി അവൾക്ക് മുന്നിൽ നിന്നു " നീയെന്താ സ്വപ്നം കാണുവാണോ ....?"

പുരികം പൊക്കി അല്പം ഗൗരവത്തിൽ അവനവളോട് ചോദിച്ചതും അവളൊന്ന് ഞെട്ടികൊണ്ട് നോട്ടം മാറ്റി " മായാ ..... Let me ask you something ....?" അവൻ അവൾക്കരികിലേക്ക് ചേർന്നു നിന്ന്കൊണ്ട് ചോദിച്ചതും അവളൊന്ന് വിറച്ചു "എ .... എന്താ ....?" അവൾ വിക്കലോടെ ചോദിച്ചു "എന്നെ കാണുമ്പോൾ നീ എന്താ ഇങ്ങനെ disturbed ആകുന്നെ ..... നിനക്ക് പേടിയുണ്ടോ ....are you afraid of me ...?" അവന്റെ ചോദ്യം കേട്ടതും അവൾ ഇല്ലായെന്ന അർത്ഥത്തിൽ തലയാട്ടി " if it’s not fear then why are you being disturbed in my presence ....? Do you love me ....?” അവളുടെ നിശബ്ദത കണ്ട് അവൻ ആർദ്രമായി ചോദിച്ചതും അവളൊന്ന് പതറി എന്ത് പറയണമെന്നറിയാതെ അവൾ കുഴങ്ങി അവന്റെ മുഖത്തു നോക്കി ഒരായിരം വട്ടം ഇഷ്ടമാണെന്ന് പറയാൻ അവളുടെ ഉള്ളം തുടിച്ചു .....

മറുപടി പറയാൻ തുനിഞ്ഞെങ്കിലും വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങിയതുപോലെ വല്ലാത്ത ഒരു ഭയവും വെപ്രാളവും തോന്നി അവൾ മറുപടി നൽകാതെ തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും വിച്ചു അവളുടെ കയ്യിൽ പിടുത്തമിട്ടു " tell me maya ..... Do you love me ....?" അവൻ അവളുടെ കയ്യിൽ പിടിച്ചു ആർദ്രമായി പറഞ്ഞതും മായ വിങ്ങിപ്പൊട്ടിക്കൊണ്ട് വിച്ചുവിന്റെ നെഞ്ചിലേക്ക് വീണു "hey .... What happened .... Why are you crying ....?" അവൻ വേവലാതിയോടെ ചോദിച്ചു "ഇഷ്ടമാണ് ...... ഒരുപാടൊരുപാട് ഇഷ്ടമാണ് ..... ഒരുപക്ഷെ എന്റെ പ്രാണനേക്കാളേറെ ..... വര്ഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുവാ ഞാൻ .... പറയാനുള്ള ധൈര്യമില്ലായിരുന്നു ......

ഇനിയും പറയാതെ കൊണ്ട് നടക്കാൻ വയ്യ വിച്ചേട്ടാ ...." കൊച്ചു കുട്ടികളെ പോലെ വിതുമ്പിക്കൊണ്ട് തന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന മായയെ അവൻ ചേർത്ത് പിടിച്ചു സമാധാനിപ്പിക്കാനെന്ന വണ്ണം അവൻ അവളുടെ പുറത്തു പതിയെ തട്ടി "hey .... എന്തായിത് ..... Relax " അവൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു അത്രെയും നാൾ അവളുടെ ഉള്ളിലുണ്ടായിരുന്ന വിഷമങ്ങളൊക്കെ അവൾ കരഞ്ഞു തീർത്തു അവളോട് കരച്ചിൽ നിർത്താൻ അവൻ ആവുന്നത് പോലെയൊക്കെ പറഞ്ഞെങ്കിലും അവൾ നിർത്തിയില്ല "ഛീ നിർത്തടി ...... കൊറേ നേരായി പറയുന്നു .... ഇനി നിന്റെ ശബ്ദം പുറത്തുവന്നാൽ അടിച്ചു കരണം പൊളിക്കും ഞാൻ 😡"

ക്ഷമ നശിച്ചു വിച്ചു അവൾക്ക് നേരെ ചീറിയതും അവൾ വായ പൊത്തിപ്പിടിച്ചു കരച്ചിലടക്കി വാപൊത്തി നിന്ന് കരയുന്ന അവളെ കണ്ടതും അവനൊന്ന് നെടുവീർപ്പിട്ടുകൊണ്ട് അവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്ത് കൊണ്ട് കെട്ടിപ്പിടിച്ചു അതവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു .... അവളൊന്ന് ഞെട്ടിക്കൊണ്ട് തലപൊക്കി അവനെ ഒന്ന് നോക്കി " എന്താടി 😡..?" അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചതും ചുമലു കൂച്ചികൊണ്ട് അവൾ പഴേ പോലെ നിന്നു അതുകണ്ടു ഒന്ന് ചിരിച്ചുകൊണ്ട് അവനവളുടെ തലയിൽ ഉമ്മ വെച്ചതും അവളൊന്ന് കണ്ണുകൾ ഇറുക്കിയടച്ചു കുറച്ചു കഴിഞ്ഞതും വിച്ചു അവളിൽ നിന്ന് വിട്ടു നിന്നു .....

അവൾക്ക് അവനെ നോക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി അവൾ അവനെ നോക്കാതെ അകത്തേക്ക് നടന്നതും അവനവളെ പിന്നിൽ നിന്നും വിളിച്ചു ..... അവനൊന്ന് ചിരിച്ചുകൊണ്ട് അവൾക്കരികിലേക്ക് നടന്നതും അവൾ സംശയത്തോടെ നെറ്റി ചുളിച്ചു " I am madly in love with you 😘....” അവളുടെ കാതിൽ ചുണ്ടു ചേർത്തുകൊണ്ട് അവൻ ആർദ്രമായി പറഞ്ഞതും അവന്റെ ആ ചുടുനിശ്വാസം തട്ടി അവളൊന്ന് വിറച്ചു പിടക്കുന്ന കണ്ണുകളോടെ അവളവനെ നോക്കിയതും അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു " പൊയ്ക്കോ 😊" അവളുടെ കവിളിൽ കൈ ചേർത്ത് വെച്ചുകൊണ്ട് പറഞ്ഞതും അവൾ ഏതോ ലോകത്തെന്ന പോലെ തിരിഞ്ഞു നടന്നു അവൾ പോകുന്നത് ഒരു ചിരിയോടെ നോക്കി നിന്ന ശേഷം അവൻ അകത്തേക്ക് കയറിപ്പോയി •••••••••••••••••••••••••••••••••••••••••••

(വിക്കിസ് ഹോം ) കിടക്കാൻ നേരം മുറിയുടെ വാതിലടക്കാൻ വന്ന വിക്കി തന്റെ മുറിക്ക് മുന്നിലൂടെ ചാടി തുള്ളി പോയ വേണിയെ കണ്ടതും അവൻ അവളെ പിടിച്ചു വലിച്ചു അകത്തേക്ക് ഇട്ടു ഡോർ അടച്ചു " നീയെന്താ ഈ നേരത്തു ഇവിടെ ഇവിടെ ...🤨...?" വിക്കി അല്പം ഗൗരവത്തോടെ ചോദിച്ചു " അതെന്ന എനിക്ക് ഇവിടെ വരാൻ ഇന്ന സമയം എന്നൊക്കെ ഉണ്ടോ 😏...?" വേണി അവനെ നോക്കി പുച്ചിച്ചതും അവൻ അവളെ നോക്കി കണ്ണുരുട്ടി " വിവാഹം കഴിയുന്നത് വരെ ഈ പടി ചവിട്ടരുതെന്ന് നിന്നോട് അമ്മാവൻ പറഞ്ഞിട്ടുള്ളതല്ലേ 🤨🤨🤨...?" " ഒഹ്ഹ്‌ അതിന് നിന്നെ കാണാൻ വന്നതൊന്നുമല്ല .... ഞാൻ ന്റെ അപ്പച്ചിനെ കാണാൻ വന്നതാ 😏😏..."

"ഓഹോ .... അപ്പോ നീ എന്നെ കാണാൻ വന്നതല്ല ല്ലേ 🤨....?" "അല്ല ..." വേണി അവനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു "ആഹാ .... നിന്നെ ഇന്ന് ഞാൻ ശെരിയാക്കി തരാം ....?" അവൻ അവളെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി വേണി അവനെ നോക്കി പുരികം പൊക്കിയതും അവൻ അവൾക്ക് നേരെ നടന്നടുത്തു അവൻ വരുന്നതിനനുസരിച് അവൾ പിന്നിലേക്ക് നടന്നു നടന്നു നടന്നു ഭിത്തിയിൽ ഇടിച്ചു നിന്നതും വിക്കി ചിരിച്ചുകൊണ്ട് അവൾക്ക് ഇരു വശതും അവൻ കൈ കുത്തി നിന്നു "എ .... എന്താ ...?" അവളെ നോക്കി വശ്യമായി ചിരിക്കുന്ന വിക്കിയെ നോക്കി അവൾ ചോദിച്ചു വിറയ്ക്കുന്ന അവളുടെ ചുണ്ടുകളെ അവൻ രണ്ടു വിരലുകൊണ്ട് ചേർത്ത് പിടിച്ചതും അവൾ അവന്റെ കൈ തട്ടി മാറ്റി അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു .....

അവൻ അവളെ തന്നെ നോക്കി പുഞ്ചിരിയോടെ നിന്നു "എന്താ 😠...?" അവന്റെ നൊട്ടം കണ്ടവൾ ചോദിച്ചു "I need your lips😘...” അവളെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് വിക്കി പറയുന്നത് കേട്ട് അവളൊന്ന് ഞെട്ടി അവൾ തിരിച്ചെന്തോ പറയാൻ വന്നതും വിക്കി അവളുടെ അധരങ്ങളെ കവർന്നെടുത്തു അവൻ മതി വരുവോളം അവളുടെ അധരങ്ങളെ താലോലിച്ചു അവളൊന്ന് ഞെട്ടിക്കൊണ്ട് പെരുവിരലിൽ ഉയർന്നു പൊങ്ങിയതും അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി ദീർഘനേരത്തെ ചുംബനത്തിന് ശേഷം അവർ പരസ്പരം അടർന്നു മാറി അവൾക്കവനെ ഫേസ് ചെയ്യാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി തനിക്ക് മുന്നിൽ ചിരിയോടെ നിൽക്കുന്ന വിക്കിയെ തള്ളി ബെഡിലേക്ക് ഇട്ടുകൊണ്ട് അവൾ പുറത്തേക്കിറങ്ങി ഓടി •••••••••••••••••••••••••••••••••••••••••

അനു മുറിയിലേക്ക് വരുമ്പോൾ ഹർഷൻ ബെഡിന്റെ ഹെഡ് ബോര്ഡില് ചാരി ഇരുന്ന് എന്തോ ചിന്തിക്കുന്നത് കണ്ട് അവൾ ഡോർ ലോക്ക് ചെയ്തു വന്നു ബെഡിലിരുന്നു അവളെ കണ്ടതും അവൻ അവൾക്ക് മനോഹരമായ പുഞ്ചിരി സമ്മാനിച്ചു ..... അവൾ അത് കാണാത്ത ഭാവത്തിൽ ബെഡിൽ കേറി കിടന്നുകൊണ്ട് പുതപ്പിക്കൊണ്ട് മൂടി " നീ ഉറങ്ങാൻ പോവാണോ 🤥...?" അവൾ കിടക്കുന്നത് കണ്ട ഹർഷൻ ചോദിച്ചു " കണ്ടിട്ട് എന്ത് തോന്നുന്നു 🤨...?" അവൾ ഗൗരവത്തോടെ ചോദിച്ചു " എന്റെ പൊന്നനൂ .... ഇപ്പോഴാ എല്ലാം ഒന്ന് സെറ്റ് ആയത് ... അപ്പൊ നീയിങ്ങനെ ഇടഞ്ഞു നിൽക്കല്ലെ ഒന്ന് റൊമാന്റിക് ആവടി ...." ഹർഷൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് സോഫ്റ്റ് ആയി പറഞ്ഞു

" അയ്യടാ .... റൊമാന്റിക് ആകാൻ പറ്റിയ ചളുക്ക് ..." അവളവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു " ഞാൻ ഒന്നും മറന്നിട്ടില്ല ...... അന്നേ നിങ്ങക്ക് ഞാൻ ഓങ്ങി വെച്ചതാ ...... പ്രതികാരം അത് വീട്ടാനുള്ളതാണ് 😏..." അവളവനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞതും ഹർഷൻ അവളെ നോക്കി പല്ല് കടിച്ചു "പട്ടി 😬" അവൻ അവളെ നോക്കി പിറുപിറുത്തു "എന്തെങ്കിലും പറഞ്ഞായിരുന്നു 🤨....?" അവൾ പുരികം പൊക്കി ചോദിച്ചതും അവൻ അവസാനശ്രമം എന്ന വണ്ണം അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു "ടീ അനൂട്ടി ..... Atleast ഒരുമ്മയെങ്കിലും താടി .." അവൻ വിനയത്തോടും താഴ്മയോടും കൂടി പറഞ്ഞു "ഇനിയും നിങ്ങൾ വാ തുറന്നാൽ തറയിൽ കിടക്കേണ്ടി വരും .....

മര്യാദക്ക് മിണ്ടാതെ കിടന്ന് ഉറങ്ങാൻ നോക്ക് ..." അവൾ പറഞ്ഞു നിർത്തിയതും അവൻ അവളെ നോക്കി കണ്ണുരുട്ടി "നിനക്ക് ഉമ്മക്ഷാപം കിട്ടൂടി ദുഷ്ടേ ...." അവളെ നോക്കി പല്ല് കടിച്ചുകൊണ്ട് അവൻ തിരിഞ്ഞുകിടന്നതും അനു ചിരി കടിച്ചു പിടിച്ചു കിടന്നു അൽപനേരം കഴിഞ്ഞതും ഹർഷൻ പതിയെ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളോട് ചേർന്ന് കിടന്നു അതറിഞ്ഞ വണ്ണം അവൾ ചിരിച്ചുകൊണ്ട് കണ്ണ് തുറക്കാതെ അവനെ എതിർക്കാതെ അവന്റെ കൈക്കുള്ളിൽ ചുരുണ്ടുകൂടിയതും ഒരു ചിരിയോടെ അവനവളെ ചേർത്ത് പിടിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു.....................തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story