ഭാര്യ: ഭാഗം 29

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

രാവിലെ അനു കണ്ണ് തുറന്ന് എണീറ്റിരുന്നതും കണ്ണാടിക്ക് മുന്നിൽ നിന്ന് റെഡി ആകുന്ന ഹർഷനെ കണ്ട് അവളൊന്ന് നെറ്റിചുളിച്ചു അവൾ ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ 8 മണി കഴിഞ്ഞിരുന്നു .... 9:30 ക്ക് ഒരു ഡെലിവറി ഫിക്സ് ചെയ്ത കാര്യം അപ്പോഴാണ് അവൾ ഓർത്തത് ....അവൾ ലേറ്റ് ആയതോർത്തു തലക്ക് കൈ കൊടുത്തുകൊണ്ട് ഹർഷനെ നോക്കി അവൻ അനുവിനെ അറിയാതെ പോലും നോക്കുന്നില്ല ..... അവൻ ഗൗരവത്തിൽ ഷിർട്ടിന്റെ സ്ലീവ് ഒകെ മടക്കി വെച്ചുകൊണ്ട് മുടി ചീകാൻ തുടങ്ങി ഉമ്മ കൊടുക്കാത്തതിന്റെ പ്രധിഷേധമാണെന്ന് അവൾക്ക് മനസ്സിലായിരുന്നു ....

അവളൊന്ന് തുറിച്ചു നോക്കിക്കൊണ്ട് ഫ്രഷ് ആകാൻ പോയി പുറത്തിറങ്ങിയപ്പോൾ ഹർഷൻ അവിടെ ഉണ്ടായിരുന്നില്ല അവൾ പെട്ടെന്ന് റെഡി ആയി താഴേക്ക് പോയപ്പോഴേക്കും ഹർഷൻ ഫുഡ് കഴിക്കാൻ ഇരുന്നിരുന്നു നേരം വൈകിയതുകൊണ്ട് തന്നെ അവൾ കഴിക്കാനൊന്നും നിൽക്കാതെ പുറത്തേക്ക് ഓടി "മോളെ എന്തേലും കഴിച്ചിട്ട് പോ ...." നന്ദിനി അവളുടെ പിറകെ ഓടിയെങ്കിലും അവൾ ലേറ്റ് ആയി എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് കാര് എടുത്ത് പോയി ഹർഷൻ അത് കണ്ട് ദേശ്യത്തിൽ എണീറ്റ് കൈ കഴുകി അവളുടെ പിറകെ പോയി അനു ചെന്നയുടനെ തന്നെ ലേബർ റൂമിലേക്ക് ഓടി .....

കേസ് കുറച്ചു ക്രിട്ടിക്കൽ ആയതുകൊണ്ട് തന്നെ അവൾക്ക് മണിക്കൂറുകളോളം അവിടെ ചിലവഴിക്കേണ്ടി വന്നു ഹർഷൻ നേരെ ചെന്നത് അനുവിന്റെ ക്യാബിനിലേക്കാണ് ..... അവൻ കുറെ നേരം അവളെയും കാത്തിരുന്നു ഹർഷൻ അവളെവിടെയാണെന്ന് അന്വേഷിച്ചറിഞ്ഞ ശേഷം ക്യാന്റീനിൽ പോയി അവൾക്കുള്ള ഫുഡും ഒരു ജൂസും വാങ്ങി അവളുടെ ക്യാബിനിൽ വെച്ചു ലേബർ റൂമിന് പുറത്തു പോയി അവളെ കാത്തിരുന്നു ഏകദേശം രണ്ട് മണി കഴിഞ്ഞിരുന്നു അനു പുറത്തേക്ക് വന്നപ്പോൾ ..... അവളെ കണ്ടപ്പോൾ അവനൊന്ന് തുറിച്ചുനോക്കാൻ മറന്നില്ല അവൻ കാറ്റുപോലെ പാഞ്ഞു ചെന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പോയി

കൂടിനിന്ന ആളുകളൊക്കെ വായും പൊളിച്ചു നോക്കുന്നുണ്ടെങ്കിലും അവനത് മൈൻഡ് ചെയ്തില്ല അവൻ അവളെ ഒന്ന് ക്യാബിനിൽ കയറ്റിക്കൊണ്ടു ഡോർ ലോക്ക് ചെയ്തുകൊണ്ട് തിരിഞ്ഞു ദേശ്യത്തിൽ മുഷ്ടി ചുരുട്ടി അവനവളെ തുറിച്ചുനോക്കിയതും എന്തോ പറയാൻ വന്ന അവൾ ഒന്ന് ആടിക്കൊണ്ട് തലക്ക് കൈ കൊടുത്തു നിന്നു ഹർഷൻ അതുകണ്ട പരിഭ്രാന്തനായി അവൽക്കരികിലേക്ക് ഓടിയതും അവൾ കുഴഞ്ഞ്‌ അവന്റെ കൈകളിലേക്ക് വീണു " അനു ഡീ കണ്ണ് തുറക്ക് ഡീ ...." അവൻ അവളെ നെഞ്ചോട് ചേർത്തിക്കൊണ്ട് അവളെ കവിളിൽ തട്ടി വിളിച്ചു അവൻ അവളെ താങ്ങി എടുത്തു കൊണ്ട് അവിടെ രോഗികൾക്ക് കിടക്കാനായി കൊണ്ടിട്ട ബെഡിൽ അവളെ കിടത്തിക്കൊണ്ട് മുഖത്തു വെള്ളം കുടഞ്ഞു അവൾ പ്രയാസപ്പെട്ടുകൊണ്ട് കണ്ണുകൾ വലിച്ചു തുറക്കുന്നത് കണ്ടു

ഹർഷൻ ആശ്വാസത്തോടെ ഒന്ന് ശ്വാസം വലിച്ചു വിട്ടു അനു കണ്ണ് തുറന്ന് നോക്കിയതും തന്നെ നോക്കി കണ്ണുരുട്ടുന്ന ഹർഷനെയാണ് കണ്ടത് അവളൊന്ന് തലക്ക് കൈ കൊടുത്തു എണീക്കാൻ ശ്രമിച്ചതും അവൻ അവളെ താങ്ങി ഭിത്തിയിൽ ചാരി ഇരുത്തി അവളെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് അവൻ അവൾക്കായി വാങ്ങിയ ഫുഡുമായി അവൾക്ക് മുന്നിൽ വന്നിരുന്നു അവൾ രാവിലെ അവന്റെ ആറ്റിറ്റ്യൂഡ് ഓർത്തു അവനെ മൈൻഡ് ചെയ്യാതെ വേറെ എങ്ങോട്ടോ നോക്കി ഇരുന്നു അവനാ ഫുഡ് അവൾക്ക് നെരെ നീട്ടിയതും അവളത് വാങ്ങാതെ അവനെ പുച്ഛിച്ചു തിരിഞ്ഞിരുന്ന് "പിടിക്കടീ പുല്ലേ ഇത് 😡...." ഒരൊറ്റ അലർച്ചയായിരുന്നു ഹർഷൻ അവളൊന്ന് ഞെട്ടിക്കൊണ്ട് വേഗം ആ ഫുഡ് വാങ്ങി "തളർച്ചയായാലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല ..."

അവനൊന്ന് തറപ്പിച്ചുനോക്കിക്കൊണ്ട് എണീറ്റ് പോകാൻ നിന്നതും അവൾ അവന്റെ കയ്യിൽ പിടിച്ചു " വാരി തരോ ...☹️...." കൊച്ചു കുട്ടികളെ പോലെ ചുണ്ട് ചുളുക്കി കരയണ പോലെ അവൾ പറയുന്നത് കണ്ടതും അറിയാതെ ഹർഷൻ ചിരിച്ചുപോയി അവൻ അവളുടെ തലക്ക് ഒരു മേട്ടം കൊടുത്തുകൊണ്ട് അവളുടെ കയ്യിൽ നിന്നും ആ ഫുഡ് വാങ്ങി അവളൊന്ന് ഇളിച്ചുകൊണ്ട് അവനടുത്തേക്ക് നീങ്ങിയിരുന്നത് അവൻ അത് വാരി അവൾക്ക് നേരെ നീട്ടി അവൾ അത് വായിലാക്കികൊണ്ട് അവനെ നോക്കി ഒന്ന് ഇളിച്ചുകൊടുത്തതും അവൻ അവളെ ഒന്ന് കടുപ്പിച്ചു നോക്കി "ഹർഷേട്ടൻ കഴിച്ചാര്ന്നോ ....?" അവൾ വായിലുള്ളത് വിഴുങ്ങിക്കൊണ്ട് അവനോട് ചോദിച്ചു "ഞാൻ കഴിച്ചിട്ടാ വന്നേ ...."

അവൻ ഫുഡ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു "അപ്പൊ ലഞ്ച് കഴിചില്ലേ .... ടൈം കൊറേ ആയില്ലേ .....ഹർഷേട്ടനെന്താ ഇത്ര നേരമായിട്ടും കഴിക്കാഞ്ഞേ ...?" അവൾ അവൻ നീട്ടിയത് വായിലാക്കിക്കൊണ്ട് പറഞ്ഞതും അവനൊന്ന് കടുപ്പിച്ചു നോക്കി "സമയത്തിന് കഴിക്കാത്ത നീ എന്നെ ചോദ്യം ചെയ്യണ്ട 😠" അവൻ പറയുന്നത് കേട്ട് ചുണ്ടു ചുളുക്കികൊണ്ട് അവനെ നോക്കി " അത് ലേറ്റ് ആയോണ്ടാ ഞാൻ ☹️...." അവൾ പറയുന്നതിന് അവൻ കടുപ്പിച്ചു ഒന്ന് മൂളി ഹർഷൻ അവൾക്ക് നേരെ വീണ്ടും നീട്ടിയതും അവൾ അവന്റെ കൈ പിടിച്ചു അവനു നേരെ നീട്ടി "വേണ്ടാ .... നീയിത് കഴിക്ക്‌ ഞാൻ പിന്നെ കഴിച്ചോളാം ...."

അവൻ അവളെ തടഞ്ഞുകൊണ്ട് പറഞ്ഞതും അവൾ നിഷേധാര്ഥത്തില് തലയാട്ടിക്കൊണ്ട് ഒരു ഉരുള എടുത്ത് അവളുടെ കൈ കൊണ്ട് അവനു നേരെ നീട്ടിയതും അവൻ ചിരിച്ചുകൊണ്ട് അത് വാങ്ങി കഴിച്ചു ഫുഡ് കഴിച്ചു കഴിഞ്ഞതും അവൻ അവളുടെ കയ്യും വായയും ഒക്കെ കഴുകിയ ശേഷം അവൻ വാങ്ങിക്കൊണ്ടുവന്ന അവളുടെ favourite ജ്യൂസ് അവൾക്ക് നേരെ നീട്ടിയതും അവൾ ആവേശത്തോടെ അത് വാങ്ങി കുടിച്ചു കുടിച്ചു തീർന്നതും തന്നെ തന്നെ നോക്കി ചിരിയോടെ നിക്കുന്ന ഹർഷനെയും അവൾ കുടിച്ചു തീർത്ത ജ്യൂസ്ന്റെ ബോട്ടിലും അവൾ മാറി മാറി നോക്കി "ഹർഷേട്ടന് വേണാരുന്നോ ....?"

അവൾ ചോദിച്ചതും അവൻ അവളുടെ ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്ന ജ്യൂസ്ലേക്ക് നോക്കിക്കൊണ്ട് ഒന്ന് തലയാട്ടി "തീർന്നുപോയല്ലോ 🤥..." അവൾ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞതും അവൻ അവൾക്കരികിലേക്ക് നീങ്ങിയിരുന്നു "It’s okay..... ഞാൻ ഇതിൽന്ന് കുടിച്ചോളാം 😉..." അവളുടെ ചുണ്ടിൽ തൊട്ട് കാണിച്ചുകൊണ്ട് ഹർഷൻ പറഞ്ഞതും അവളൊന്ന് ഞെട്ടി എന്തോ ഒന്ന് പറയാൻ വന്നതും അവനവളെ പറയാൻ അനുവദിക്കാതെ അവനിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് അവളുടെ അധരങ്ങളെ കവർന്നെടുത്തു അവൾ കണ്ണും തള്ളി കുറച്ചു നേരം നിന്നു .....

ബോധം വന്നപ്പോൾ അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചതും അവൻ കൂടുതൽ ശക്തിയോടെ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി പതിയെ പതിയെ അനുവും അത് ആസ്വദിച്ചു തുടങ്ങി ..... രണ്ടുപേരും മത്സരിച്ചു ചുംബിച്ചു അവൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അവൻ അവളിൽ നിന്ന് അടർന്ന് മാറി അവൾക്ക് അവനെ ഫേസ് ചെയ്യാൻ വല്ലാത്ത ചടപ്പ് തോന്നി അവൾ അവനെ നോക്കാതെ അവിടെ നിന്നും പോകാൻ നിന്നതും അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചോട് ചേർത്ത് നിർത്തി അവളുടെ പിടക്കുന്ന കണ്ണുകളിലേക്ക് ഒരു കുസൃതി ചിരിയോടെ അവൻ നോക്കിനിന്നു

അവളുടെ ഉയർന്ന ഹൃദയമിടിപ്പുകൾ അവനു കേൾക്കാമായിരുന്നു അവനവളെ കൂടുതൽ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ ഇടുപ്പിലൂടെ കൈകൾ വരിഞ്ഞു മുറുക്കി " once more 😉..." ഒരു കള്ളച്ചിരിയോടെ അവനത് പറഞ്ഞതും അവളൊന്ന് വിറച്ചു " വേ .... വേണ്ട ...." വിറയ്ക്കുന്ന ചുണ്ടുകളോടെ അവളത് പറഞ്ഞതും അവനവളെ നൊക്കി വശ്യമായി പുഞ്ചിരിച്ചു അവനൊന്ന് ചിരിച്ചുകൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തിയതും അവളൊന്ന് വിറച്ചുകൊണ്ട് പെരുവിരലിൽ ഉയർന്നു പൊങ്ങി അവന്റെ താടി രോമങ്ങൾ അവളെ ഇക്കിളിപ്പെടുത്തിയതും അവൾ തല വെട്ടിച്ചു ..... അവൻ അവളെ ഇറുകെ പിടിച്ചുകൊണ്ട് അവന്റെ പല്ലുകൾ അവളുടെ പിന്കഴുത്തിൽ അമർത്തി

" സ്സ് ...." അവളൊന്ന് എരിവ് വലിച്ചുകൊണ്ട് കണ്ണുകളടച്ചതും ആ വേദന ഷെമിക്കാൻ എന്ന വണ്ണം അവൻ അവിടെ അമർത്തി ചുംബിച്ചു അല്പനേരത്തെ റൊമാന്സിഫിക്കേഷനു ശേഷം ഹർഷൻ അവളിൽ നിന്ന് അടർന്നു മാറി .... അവളെ ഒന്ന് ഇരുത്തി നോക്കി ചിരിയോടെ പുറത്തേക്ക് പോയി ഹർഷൻ പോയതും അവളൊന്ന് ഞെഞ്ചിൽ കൈ വെച്ച് ആശ്വസിച്ചുകൊണ്ട് ചെയറിലേക്ക് ഇരുന്നു അവൻ കാണിച്ചു കൂട്ടിയതോർത് പതിയെ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി തത്തി കളിച്ചു ...............തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story