ഭാര്യ: ഭാഗം 30

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

മായാ കോളേജിൽ നിന്ന് വന്നശേഷം ഫ്രഷ് ആകാനായി മുറിയിലേക്ക് പോയി അവൾ ഫ്രഷ് ആയി ഇറങ്ങിയ ശേഷം കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് തല തോർത്താൻ തുടങ്ങി അവൾ തലമുടി പിന്നിലേക്കിട്ടുകൊണ്ട് കണ്ണാടിയിലേക്ക് നോക്കിയതും വാതിൽക്കൽ നിന്ന് കയ്യും കെട്ടി തന്നെ നോക്കുന്ന വിച്ചുവിനെ കണ്ടു ഞെട്ടി അവളൊന്ന് ഞെട്ടി തിരിഞ്ഞു അവനെ നോക്കിയതും അവൻ വല്ലാത്ത ഒരു ചിരിയോടെ ഡോർ ചാരി അവൽക്കരികിലേക്ക് നടന്നു അവളൊന്ന് ഉമിനീരിറക്കി കൊണ്ട് അവൻ വരുന്നത് നോക്കി നിന്നു .....

അവന്റെ മുഖത്തെ വശ്യമായ ചിരിയിൽ അവളൊന്ന് പരുങ്ങിക്കൊണ്ട് തിരിഞ്ഞു നിന്നു അവൻ ചിരിയോടെ അവൾക്കടുത്തേക്ക് പോയി നിന്നു ..... കുറച്ചു നേരം അവൾ പതർച്ചയോടെ നിൽക്കുന്നത് അവൻ നോക്കിക്കൊണ്ട് നിന്നു അവനിൽ നിന്നും അനക്കം ഒന്നും ഇല്ലന്ന് കണ്ടു അവൾ പതിയെ ഒന്ന് തിരിഞ്ഞു നോക്കി അവൾക്ക് മുന്നിൽ മാറിൽ കയ്യും കെട്ടി പുരികം പൊക്കിയും താഴ്ത്തിയും കളിക്കുന്ന വിച്ചുവിനെ കണ്ടതും അവളൊന്ന് കണ്ണ് ഇറുക്കി അടച്ചുകൊണ്ട് ചമ്മലോടെ നാവു കടിച്ചുകൊണ്ട് അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു

അവളുടെ ഈ കാട്ടികൂട്ടലൊക്കെ കണ്ട് അവൻ ഗൗരവത്തോടെ നോക്കി നിന്നു "എന്താ ...☹️...? ചുണ്ടുചുളുക്കി കൊണ്ട് അവളുടെ ചോദ്യം കേട്ടതും അവൻ അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു അവളൊന്ന് ഞെട്ടിക്കൊണ്ട് അവനെ തലയുയർത്തി നോക്കി ...... അവന്റെ നെഞ്ചോട് ചേർന്ന് കിടന്ന് കണ്ണ് ചിമ്മിക്കൊണ്ട് തന്നെ നോക്കുന്ന മായയെ അവൻ ഒരു ചിരിയോടെ നോക്കി അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിലേക്ക് അവന്റെ നോട്ടം വന്ന് പതിച്ചു "you know what .....

എന്നെക്കാണുമ്പോൾ മാത്രം വിറയ്ക്കുന്ന ഈ ചുണ്ടുകൾ കാണുമ്പോൾ എനിക്കെന്താ തോനുന്നെന്നറിയോ ....? " അവളുടെ ചുണ്ട് രണ്ട് വിരലുകൾ കൊണ്ട് കൂട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചതും അവൾ വിറച്ചുകൊണ്ട് അവനെ ഒന്ന് നോക്കി "I feel like kissing you 😍...." അവളുടെ നോട്ടം കണ്ടു അവൻ ആർദ്രമായി പറഞ്ഞതും അവൾ ഞെട്ടലോടെ ചുണ്ടുകൾ ഉള്ളിലേക്ക് വലിച്ചു വിച്ചു ഒന്ന് ചിരിച്ചുകൊണ്ട് അവളെ ഒന്നുകൂടി ചേർത്ത് നിർത്തി "ഇതാ ഇപ്പൊ നന്നായെ .... എന്നെ നല്ല ഇഷ്ടാണെന്നൊക്കെയാ പറയുന്നേ ..... എന്നിട്ട് എന്നെ കണ്ടാലോ .....

എങ്ങുമില്ലാത്ത പേടിയും 😬 ഇതാണോ നിന്റെ ഇഷ്ടം ....? നീ എനിക്ക് ഒരു ഉമ്മയെങ്കിലും തന്നിട്ടുണ്ടോ ....? അത് പോട്ടെ അറ്റ്ലീസ്റ്റ് നീ ഒരു I love you എങ്കിലും പറഞ്ഞോ ....? I don’t think that you love me🤷🏻‍♂️...” വിച്ചു അല്പം ഗൗരവത്തോടെ പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി " okay fine ..... നിനക്ക് തരാൻ ബുദ്ധിമുട്ടാണേൽ ഞാൻ വേറെ ആരോടേലും ചോദിച്ചോളാം 😏" അവളെ പുച്ഛിച്ചുകൊണ്ട് വിച്ചു ഒന്ന് തിരിഞ്ഞതും ഉടനടി അവൾ അവനെ പിടിച്ചു തിരിച്ചുകൊണ്ടു അവന്റെ ചുണ്ടുകൾ കവർന്നെടുത്തു വിച്ചു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അവന്റെ കൈകൾ അവളിൽ മുറുകി ....

അവൾ ഇരച്ചു കയറിയ ദേശ്യം മുഴുവൻ അവന്റെ ചുണ്ടുകളിലൂടെ തീർത്തു പല്ലുകൾ അമർത്തിക്കൊണ്ട് അവൾ അവന്റെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി അവൻ രക്തത്തിന്റെ ചുവയറിഞ്ഞിട്ടും അവളിൽ നിന്ന് വിട്ട് മാറാൻ മുതിർന്നില്ല ഒടുവിൽ ശ്വാസം വിലങ്ങിയപപ്പോൾ അവൾ അവനെ തള്ളി മാറ്റി " പോരാ പോരാ ..... stamina പോരാ ...." അവൻ ഒരു കള്ളച്ചിരിയോടെ തനിക്ക് മുന്നിൽ നിന്ന് കിതക്കുന്ന അവളെ നോക്കികൊണ്ട് അവൻ പറഞ്ഞതും അവളൊന്ന് കൂർപ്പിച്ചു നോക്കി " കടിച്ചു നശിപ്പിച്ചു കളഞ്ഞല്ലോടി ഡ്രാക്കുളക്ക് ഉണ്ടായവളെ 😬...."

അവൻ ചുണ്ടിൽ പിടിച്ചു നോക്കിക്കൊണ്ട് പറഞ്ഞതും അവളൊന്ന് അവനെ നോക്കി പേടിപ്പിച്ചു "Anyway I enjoyed a lot 😚...." അവൾക്ക് നേരെ ഉമ്മ വെക്കുന്നത് പോലെ വന്നതും അവൾ അവന്റെ ചുണ്ടിന് ഒരടി കൊടുത്തു " ദേ ഇനിയെങ്ങാനും വേറെ വല്ലവളുമാരുടെയും അടുത്ത് പോകുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തേക്കരുത് 😡..... ചിന്തിച്ചാൽ ......?" " ചിന്തിച്ചാൽ 😜....?" അവൻ കുസൃതിയോടെ ചോദിച്ചു " കൊന്ന് കളയും ഞാൻ 😡..." അവന്റെ നെഞ്ചിൽ കുത്തിക്കൊണ്ട് അവൾ കണ്ണുരുട്ടി പറഞ്ഞതും അവൻ അവളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് അവളെ നെഞ്ചോട് ചെർത്തു " എനിക്ക് ആരെയും വേണ്ടേ .....

എനിക്ക് നിന്നെ മതിയെടി ഡ്രാക്കുളക്കുട്ടി ...." അവളെ അവനിലേക്ക് അണച്ച് പിടിച്ചുകൊണ്ട് പറഞ്ഞതും അവൾ ചിരിയോടെ അവന്റെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു "അതേയ് ....." കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ തലയുയർത്തിക്കൊണ്ട് വിളിച്ചു " മ്മ് ന്തേയ് ....?" "ഈ ഉമ്മ തരുന്നതും i love you പറയുന്നതിൽ ഒന്നുമല്ല പ്രണയം ..... കേവലം വാക്കുകളിലൂടെയോ ശരീരങ്ങളിലൂടെയോ അല്ല പ്രണയം പരസ്പരം കൈ മാറേണ്ടത് മനസ്സുകളിലൂടെയാണ് ......

ഇരുമനസ്സുകൾ തമ്മിൽ അടുക്കുമ്പോളാണ് പ്രണയത്തിന് പൂർണത കൈവരിക്കുന്നത് മനസ്സ് പറയുന്നത് കേൾക്കാതെ ബാഹ്യ സൗന്ദര്യത്തിലോ മറ്റു ആകര്ഷണങ്ങളിലോ അകപ്പെട്ടുകൊണ്ട് അതാണ് പ്രണയം എന്ന് കരുതുന്നതാണ് ശുദ്ധ മണ്ടത്തരം പ്രണയം പങ്കിടേണ്ടത് മനസ്സുകളിലൂടെയാണ് ....... ശാരീരികമായ ഒത്തുചേരൽ ആണ് പ്രണയം എന്ന് കരുതിയാൽ ജീവിതത്തിൽ തോറ്റു പോവുകയേ ഉള്ളൂ വിച്ചേട്ടാ ഒരിക്കലും മറ്റുള്ളവരെ പോലെ ആകാൻ ശ്രമിക്കരുത് ....

നമുക്ക് നമ്മുടേതായ തീരുമാനങ്ങളും ഇഷ്ടങ്ങളും ഉണ്ടായിരിക്കണം ..... പിന്നെ നമ്മുടെ ഒക്കെ ജീവിതം വളരെ ഈസി ആയിരിക്കും ...." " ഒരുമ്മ ചോയ്ച്ചതിനാണോ നീ ഇത്രക്ക് ഫിലോസഫി ഒക്കെ പറയുന്നേ 🙄...?" അവൾ പറഞ്ഞു നിർത്തിയതും അവൻ എടുത്തടിച്ച പോലെ ചോദിച്ചു " ഫിലോസഫി അല്ല വിച്ചേട്ടാ .....ഇതൊക്കെ നമ്മൾ അറിഞ്ഞിരിക്കേണ്ടതാ ...." അവന്റെ നെഞ്ചിൽ പതിയെ ഇടിച്ചു കൊണ്ട് അവൾ പറഞ്ഞതും വിച്ചു ഒന്ന് ചിരിച്ചുകൊണ്ട് അവളെ ചേർത്ത് പിടിച്ചു •••••••••••••••••••••••••••••••••••••••••••••

രാത്രി ഹർഷൻ മുറിയിലേക്ക് വരുമ്പോൾ ഡ്രസ്സ് ഒക്കെ ഷെൽഫിൽ മടക്കി വെക്കുവായിരുന്നു അനു അവനൊന്ന് ചിരിച്ചുകൊണ്ട് പിന്നിലൂടെ പോയി അവളെ കെട്ടിപ്പിടിച്ചു അവളൊന്ന് ഞെട്ടിക്കൊണ്ട് തിരിഞ്ഞതും അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു " പേടിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ 😬..." അവൾ അവനോട് ചൂടായതും ഹർഷൻ അവളെ പിടിച്ചു തിരിച്ചുകൊണ്ടു പിന്നിലൂടെ കെട്ടിപ്പിടിച്ചു നിന്നു " എന്ത് പറ്റി ഇന്ന് നല്ല മൂടിലാണല്ലോ ...."

അവളൊന്ന് മങ്ങിയ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞതും ഹർഷൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി .... മദ്യത്തിന്റെ ഗന്ധം അവളുടെ മൂക്കിലേക്ക് ഇരച്ചു കയറിയതും അവളവനെ തള്ളി മാറ്റി " ഹർഷേട്ടൻ കുടിച്ചിട്ടുണ്ടോ 😡..." അവൾ അവനോട് ചൂടായതും അവനത് കേൾക്കാത്ത ഭാവത്തിൽ വീണ്ടും അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവന്റെ കുറ്റിത്താടി അവളെ ഇക്കിളിപ്പെടുത്തിയതും അവൾ അവന്റെ കയ്യിൽ നിന്നും കുതറി മാറി അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അവന്റെ നെഞ്ചോട് ചേർത്ത് നിർത്തി

അവളൊന്ന് വിറച്ചുകൊണ്ട് അവനെ നോക്കി വേണ്ടായെന്ന അർത്ഥത്തിൽ തലയാട്ടി അവനത് വക വെക്കാതെ അവളുടെ ടോപ് കുറച്ചു താഴ്ത്തിക്കൊണ്ട് അവളുടെ പിൻകഴുത്തിൽ പല്ലുകളമർത്തി അവളൊന്ന് എരിവ് വലിച്ചുകൊണ്ട് അവനെ തള്ളിമാറ്റാൻ ശ്രമിചെങ്കിലും അവൻ അവളിലേക്ക് കൂടുതൽ ബലം പ്രയോഗിച്ചു " എന്നെ തടയരുത് അനൂ ..... I need you ...." അവളെ വാരി എടുത്തുകൊണ്ട് അവളുടെ കാതോരം പറഞ്ഞതും അവൾ അവന്റെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു " ഹർഷേട്ടാ ..... ഇപ്പൊ വേണ്ടാ .... എനിക്ക് ഇപ്പൊ ..... വേണ്ടാ ഹർഷേട്ടാ ..... നല്ല വേദന ഉണ്ട് ...."

മെൻസസിന്റെ വരവറിയിച്ചുകൊണ്ട് അസഹനീയമായ വേദന അവളിൽ രൂപപ്പെട്ടതും അവൾ വയറു പൊത്തിക്കൊണ്ട് ദയനീയമായി പറഞ്ഞു അവൻ അതൊന്നും കേട്ട ഭാവം നടിക്കാതെ അവളെ ബെഡിലേക്ക് ഇട്ടുകൊണ്ട് ഷർട്ട് ഊരി മാറ്റി അവളിലേക്ക് അമർന്നതും അനു അവളുടെ മുഴുവൻ ശക്തിയും പ്രയോഗിച്ചു അവനെ തള്ളി മാറ്റി ബെഡിൽ നിന്ന് ചാടി എണീറ്റുകൊണ്ട് അവൾ അവനെ തീ പാറുന്ന കണ്ണുകളോടെ നോക്കി സ്വന്തം ഭർത്താവ് ആയാലും അവളുടെ അനുവാദം ഇല്ലാതെ അവളെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചതിൽ അവൾക്ക് അവനോട് വെറുപ്പ് തോന്നി തന്റെ പാതിയുടെ ആശ്വാസവാക്കും പരിചരണവും സ്നേഹവും ആഗ്രഹിക്കുന്ന സമയത്തു തന്നെ കീഴ്പ്പെടുത്താൻ നോക്കിയ ഹർഷനോട് അവൾക്ക് അമർഷം തോന്നി അവൾ അവനെ അമർഷത്തോടെ നോക്കിക്കൊണ്ട് ആ മുറിയിൽ നിന്നും ഇറങ്ങിപ്പോയി .............തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story