ഭാര്യ: ഭാഗം 31

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

തന്റെ പാതിയുടെ ആശ്വാസവാക്കും പരിചരണവും സ്നേഹവും ആഗ്രഹിക്കുന്ന സമയത്തു തന്നെ കീഴ്പ്പെടുത്താൻ നോക്കിയ ഹർഷനോട് അവൾക്ക് അമർഷം തോന്നി അവൾ അവനെ അമർഷത്തോടെ നോക്കിക്കൊണ്ട് ആ മുറിയിൽ നിന്നും ഇറങ്ങിപ്പോയി അവൾ ഇറങ്ങിപ്പോകുന്നതും നോക്കിക്കൊണ്ട് മദ്യലഹരിയുടെ ആലസ്യത്തിൽ ഹർഷൻ കണ്ണുകളടച്ചു കൊണ്ട് ഉറക്കത്തിലേക്ക് വീണു അനു നേരെ പോയത് ടെറസ്സിലേക്കാണ് ...... അവൾ അവിടെ മുട്ടുകുത്തിയിരുന്നു കൊണ്ട് പൊട്ടിക്കരഞ്ഞു എന്തോ ഹർഷനെ ഒരു വിധത്തിലും അവൾക്ക് ഉൾകൊള്ളാൻ ആയില്ല .....

മനസ്സ് മുഴുവനും കലങ്ങി മറിഞ്ഞു കുത്തി വലിക്കുന്നത് പോലെയുള്ള അസഹ്യമായ വേദന അവളെ തളർത്തുമ്പോഴും ഹര്ഷന്റെ പ്രവർത്തി അവളുടെ മനസ്സിനെയും കുത്തി നോവിച്ചു തന്റെ അനുവാദമില്ലാതെ കീഴ്പ്പെടുത്താൻ മാത്രം ഹർഷേട്ടൻ അധപതിച്ചുവോ ....? അവൾ ഒരുനിമിഷം ചിന്തിച്ചു ഇല്ല ഹർഷേട്ടാ ..... നിങ്ങൾ ഇന്നെന്റെ മനസ്സിനെ ഒരുപാട് നോവിച്ചു ഞാൻ ആഗ്രഹിച്ചതുപോലെ ഒരു ഭർത്താവ് ആകാൻ നിങ്ങൾക്ക് സാധിക്കില്ല നിങ്ങൾക്ക് ഇപ്പോഴും ഇഷ്ടപ്പെടുന്നത് പിടിച്ചടക്കുന്നത് ഒരു ഹരമായിരിക്കും ...... അത്തരം ഒരു ഹരം ആയി മാറാൻ എനിക്ക് കഴിയില്ല .....

എന്റെ ഉള്ളിലെ സ്ത്രീത്വം അതിന് അനുവദിക്കില്ല കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവൾ ഭിത്തിയോട് ചേർന്നിരുന്നു എന്തുകൊണ്ടോ ഹര്ഷന്റെ ഈ നീക്കം അവളെ വല്ലാതെ വേദനിപ്പിച്ചു അവൾ മുട്ടിന് മേൽ തല താഴ്ത്തിവെച്ചു അങ്ങനെ തന്നെ ഇരുന്നു നേരം പുലരുവോളം അവളാ ഇരുപ്പ് തുടർന്നു •••••••••••••••••••••••••••••••••••••••••••• കണ്ണിലേക്ക് സൂര്യരശ്മികൾ തുളച്ചു കയറിയപ്പോഴാണ് ഹർഷൻ കണ്ണുകൾ വലിച്ചു തുറന്നത് അവൻ ഒന്ന് മൂരി നിവർന്നുകൊണ്ട് എണീറ്റിരുന്നതും തലക്ക് വല്ലാത്ത ഭാരം തോന്നി അവൻ തലക്ക് കൈ കൊടുത്തുകൊണ്ട് ബെഡിന്റെ ഹെഡ് ബോർഡിൽ ചാരി ഇരുന്നുകൊണ്ട് സംഭവിച്ചതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു ഇന്നലെ ഫ്രണ്ടിന്റെ വക അവൻ അച്ഛനായതിന്റെ സന്തോഷത്തിൽ ഒരു പാർട്ടി ഉണ്ടായിരുന്നു ......

അനു തിരിച്ചു വന്നതോടെ നിർത്തി വച്ചതായിരുന്നു മദ്യപാനം ഇന്നലെ അവരൊക്കെ കൂടി നിർബന്ധിച്ചപ്പോൾ കുറച്ചു അധികം കഴിക്കേണ്ടി വന്നു മദ്യം ഉള്ളിൽ ചെന്നാൽ എന്താ ചെയുന്നത് എന്നൊന്നും പറയാൻ പറ്റില്ല വിവാഹം കഴിഞ്ഞിട്ടും ഇത്രയും വർഷങ്ങളായിട്ടും കുട്ടികൾ ഇല്ലല്ലോ എന്ന ഫ്രണ്ടിന്റെ കളിയാക്കലിന് പിന്നിൽ പല അർത്ഥങ്ങളും ഉണ്ടായിരുന്നു അവനുമായി ഒരു പോര് കഴിഞ്ഞ ശേഷമാണ് വീട്ടിലേക്ക് കയറി വന്നത് എന്തോ അനുവിനെ കണ്ടപ്പോൾ നേരത്തെ എന്നെ പരിഹാസത്തോടെ നോക്കിയവരുടെ മുഖം മനസ്സിലേക്ക് തെളിഞ്ഞു വന്നു പിന്നീട് ഒരു വാശിയായിരുന്നു .....

മദ്യ ലഹരിയിൽ അവൾ പറയുന്നതും അവളുടെ അവസ്ഥയും ഞാൻ കണക്കിലെടുത്തില്ല അവളുടെ എതിർപ്പുകളെ പാടെ അവഗണിച്ചുകൊണ്ട് അവളിലേക്ക് പടരാൻ ശ്രമിച്ചു ......,, ഹർഷൻ ഒരു കുറ്റബോധത്തോടെ കഴിഞ്ഞത് ഒക്കെ ഓർത്തെടുത്തു അവന് അവനോട് തന്നെ ദേശ്യവും വെറുപ്പും തോന്നി ..... അവൻ ബെഡിൽ നിന്ന് ചാടിയിറങ്ങി അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി " അനുവിന്റെ അനുവാദം ഇല്ലാതെ അവളെ കീഴ്പ്പെടുത്താൻ എങ്ങനെ തോന്നിയെനിക്ക് ..... I feel ashamed of myself ....😡..." അവൻ മുഷ്ടി ചുരുട്ടിക്കൊണ്ട് പറഞ്ഞു അവനെ ദയനീയമായി നോക്കുന്ന അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു വരുംതോറും അവന്റെ ഉള്ളിൽ കുറ്റബോധം വന്നു നിറഞ്ഞു അവൻ വേഗം പുറത്തേക്കിറങ്ങി ......

അനുവിനെ എല്ലായിടത്തും തിരഞ്ഞെങ്കിലും അവളെ എങ്ങും കണ്ടില്ല " ഡാ മോനെ .... ധാ ഈ ഇഞ്ചിച്ചായ മോൾക്ക് കൊടുത്തേക്ക് ..... ഒട്ടും വയ്യന്ന് തോന്നുന്നു ..... ഞാൻ രാവിലെ നോക്കുമ്പോ ടെറസ്സിൽ വയറും പൊത്തി ഇരിക്കുവായിരുന്നു.... ഉറങ്ങിയില്ലെന്ന് തോന്നുന്നു .... ഞാനാ ഗസ്റ്റ് റൂമിൽ കൊണ്ട് കിടത്തിയെ ..... ഒന്ന് ശ്രദ്ധിച്ചേക്കണേടാ ....." ചായ അവനെ ഏല്പിച്ചുകൊണ്ട് നന്ദിനി തിരിഞ്ഞു നടന്നതും അവൻ അതിവേഗം ഗസ്റ്റ്‌ റൂം ലക്ഷ്യമാക്കി നടന്നു അവൻ ഡോർ തുറന്ന് അകത്തേക്ക് നോക്കിയപ്പോൾ പുതപ്പിനടിയിൽ കിടന്നുറങ്ങുന്ന അവളെ കണ്ടതും അവനു ആശ്വാസം തോന്നി അവൻ പതിയെ ഡോർ ലോക്ക് ചെയ്തു അവൾക്കരികിലേക്ക് പോയി നല്ല ഉറക്കത്തിലായിരുന്നു അവൾ ഹർഷൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ പുതപ്പിനടിയിലേക്ക് നുഴഞ്ഞു കയറി അവളുടെ തല പതിയെ പൊക്കി അവന്റെ നെഞ്ചോട് ചേർത്തുകൊണ്ട് അവളെ അണച്ച് പിടിച്ചതും അവളൊന്ന് ഞെരങ്ങികൊണ്ട് കണ്ണ് തുറന്നു അവളെയും ചേർത്തുപിടിച്ചു കിടക്കുന്ന ഹർഷനെ കണ്ടതും അവൾ ഞെട്ടി പേടിയോടെ പിന്നിലേക്ക് നീങ്ങി

" അനൂ ..... ഞാൻ ...." അവൻ അവൾക്ക് നേരെ കൈകൾ നീട്ടിക്കൊണ്ട് എന്തോ പറയാൻ ആഞ്ഞതും അവൾ പിന്നോട്ട് നീങ്ങിയിരുന്നു "എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ ..... പോ പോ ഇവിടുന്ന് ...... നിങ്ങളോടാ പറഞ്ഞെ ഇറങ്ങിപ്പോകാൻ ..... എനിക്ക് നിങ്ങളെ കാണണ്ട ....." അവൾ ഭയത്തോടെ പറഞ്ഞതും ഹർഷൻ ദയനീയമായി അവളെ ഒന്ന് നോക്കി " അനൂ ..... നീ എന്നെ വെറുക്കല്ലെടി ....." അവന്റെ വാക്കുകളിൽ ദൈന്യത നിറഞ്ഞു നിന്നിരുന്നു " നിങ്ങളെ സ്നേഹിക്കാൻ അല്ലാതെ വെറുക്കാൻ എനിക്ക് കഴിയില്ല ..... പക്ഷെ എന്റെ അവസ്ഥ അറിഞ്ഞിട്ടുകൂടി എന്നെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന നിങ്ങളെ എങ്ങനെയാ എനിക്ക് അംഗീകരിക്കാൻ കഴിയാ ....? ഒരു ഭാര്യക്കും അതിന് കഴിയില്ല ഹർഷേട്ടനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് ..... ബഹുമാനിക്കുന്നുമുണ്ട് എന്നെ ഹർഷേട്ടന് മുന്നിൽ സമർപ്പിക്കാനും ഞാൻ മനസ്സ് കൊണ്ട് തയ്യാറാണ് പക്ഷെ .....

എന്റെ അവസ്ഥ കൂടി നിങ്ങളെന്താ മനസ്സിലാക്കാത്തെ ....? ഒരു പെണ്ണിന്റെ പൂര്ണസമ്മതം ഇല്ലാതെ അവളിലേക്ക് ആഴ്ന്നിറങ്ങുന്നത് എത്ര വലിയ തെറ്റാണെന്ന് അറിയോ എന്നെ ഏറ്റവും അധികം വേദനിപ്പിച്ചത് ഇത്ര ഒക്കെ സ്നേഹിച്ചിട്ടും എന്നെ മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെന്ന് ഓർക്കുമ്പോഴാ ഇനിയും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ..... ഹർഷേട്ടന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ ഹർഷേട്ടന് ഞാൻ വഴങ്ങി തന്നേക്കാം ..... പ .... പക്ഷെ അതൊരിക്കലും എന്റെ പൂർണ സമ്മതത്തോടെ ആയിരിക്കില്ല ...... പിന്നീട് ഒരിക്കലും എന്റെ മനസ്സിൽ നിങ്ങളോടുള്ള പ്രണയവും ഉണ്ടായിരിക്കില്ല ഒരു ജീവശ്ചവം പോൽ പിന്നീട് ഞാൻ ജീവിക്കില്ല ..... അവസാനിപ്പിക്കും ഞാൻ എന്റെ ഈ ജീവിതം ...." വിതുമ്പികൊണ്ട് അവൾ പറഞ്ഞു തീർത്തതും ഹർഷന്റെ കരങ്ങൽ അവളുടെ കരണത് പതിഞ്ഞിരുന്നു " ഇനി മേലാൽ ഇമ്മാതിരി വേണ്ടാതീനം ഒന്നും പറഞ്ഞേക്കരുത് ..."

അവൻ അവൾക്ക് നേരെ ശബ്ദമുയർത്തിക്കൊണ്ട് പറഞ്ഞു കവിളിൽ കയ്യും വെച്ച് സങ്കടം കടിച്ചുപിടിച്ചു നിറ കണ്ണുകളോടെ അവൾ നോക്കിയതും ഹർഷൻ ഉടൻ തന്നെ അവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചെർത്തു " അങ്ങനെ ഒക്കെയാണോടി നീ എന്നെക്കുറിച്ചു കരുതിയെക്കുന്നെ .....? നിന്നെ ഞാൻ പ്രണയിക്കുന്നില്ലന്ന് നീ കരുതുന്നുണ്ടോ .....? നിന്നെ തന്നെ നോക്കിയിരിക്കാറുള്ള ഈ കണ്ണുകളിൽ കാമം ആയിരുന്നു എന്നാണോ .....? നിനക്ക് എന്നെങ്കിലും എന്റെ പ്രവർത്തിയിൽ കാമം ആണെന്ന് തോന്നിയിട്ടുണ്ടോ ..... നിന്നിലേക്ക് അടുക്കാൻ ശ്രമിക്കുന്ന ഓരോ ശ്രമങ്ങളിലും നീ അപ്പോ കാമം ആണോ കണ്ടത് ......?" വിങ്ങുന്ന മനസ്സോടെ അവൻ ചോദിക്കുന്നത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഇല്ലാ ..... എന്റെ ഹർഷേട്ടന് അത്തരത്തിൽ ചിന്തിക്കാനോ തരം താഴാനോ കഴിയില്ല ....,,,

അവളുടെ ഉൽമനസ്സ്‌ മന്ത്രിച്ചു "ഇന്നലെ മദ്യലഹരിയിൽ സംഭവിച്ചു പോയതാ തെറ്റാണെന്ന് അറിയാം ..... എത്ര ക്ഷമ പറഞ്ഞാലും ഉണങ്ങുന്ന മുറിവുകൾ അല്ല ഞാൻ ഉണ്ടാക്കിയതെന്നും എനിക്ക് അറിയാം പക്ഷെ അനൂ ഇതിന്റെ പേരിൽ നീ എന്നെ വെറുക്കരുത് .... എനിക്കത് സഹിക്കാൻ പറ്റില്ലെടീ ...." അവളെ അണച്ച് പിടുച്ചുകൊണ്ട് അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ അണപൊട്ടി ഒഴുകി " നിന്റെ മനസ്സിൽ ഞാൻ ഇപ്പൊ ഒരു കാമഭ്രാന്തൻ ആണെന്ന് എനിക്ക് അറിയാം പക്ഷെ ഒരു അച്ഛൻ ആകാൻ എന്റെ മനസ്സിൽ എത്രത്തോളം ആഗ്രഹമുണ്ടെന്ന് നിനക്ക് മനസ്സിലാവില്ല എന്റേതായി ലാളിക്കാൻ എനിക്ക് ഒരു കുഞ്ഞിനെ വേണം ...... ആ ആഗ്രഹം ഏറെയായി എന്നെ നൊമ്പരപ്പെടുത്തുന്നു എന്നിട്ടും പറഞ്ഞു ബുദ്ധിമുട്ടിക്കാൻ ഞാൻ വന്നിട്ടുണ്ടോ അനൂ ....

ഇല്ലാ കാരണം എനിക്ക് വലുത് നിന്റെ സന്തോഷമായിരുന്നു പക്ഷെ ഇന്നലെ എന്റെ മനസ്സിന്റെ പിടി വിട്ടു പോയി അനൂ ..... ബോധമില്ലാതെ ഞാൻ നിന്നെ കടന്നു പിടിക്കാൻ ശ്രമിച്ചു തെറ്റാണ് ..... സമ്മതിക്കുന്നു ഞാൻ പക്ഷെ അതിന്റെ പേരിൽ നീയെന്നെ വെറുക്കരുത് അനൂ ..... ഞാൻ ഇനി ഒരിക്കലും മോശമായ രീതിയിൽ നിന്നിലേക്ക് അടുക്കാൻ കൂടി ശ്രമിക്കില്ല ....." അവൻ പറഞ്ഞു തീർന്നതും അവളുടെ കൈകളും അവനെ ചുറ്റി പിടിച്ചിരുന്നു പൊട്ടി കരഞ്ഞു പോയി അവൾ എന്തോ പറയാൻ തുനിഞ്ഞ അവളെ പറയാൻ അനുവദിക്കാതെ അവൻ അവളിൽ നിന്നും അടർന്നു മാറി ശേഷം അവളുടെ മുഖത്തേക്ക് നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും പുറത്തേക്ക് പോയി അവനു വല്ലാണ്ട് hurt ആയി എന്ന് അവൾക്ക് മനസ്സിലായി അവൻ പോയ ഭാഗത്തേക്ക് നിറ കണ്ണുകളോടെ നോക്കി നിൽക്കാനെ അവൾക്കായുള്ളൂ  .............തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story