ഭാര്യ: ഭാഗം 32

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അനു ആ ദിവസം മുഴുവൻ മുറിക്കുള്ളിൽ കഴിച്ചുകൂട്ടി ..... ശാരീരികമായും മാനസികവുമായി അവൾ ഒരുപാട് ക്ഷീണിച്ചിരുന്നു കുറ്റബോധം കൊണ്ട് അവൾക്ക് പുറത്തേക്കിറങ്ങാനോ ഹർഷനെ ഫേസ് ചെയ്യാനോ കഴിയുമായിരുന്നില്ല അവൾ ആ ദിവസം മുഴുവൻ മുറിയിൽ തന്നെ ഇരുന്നു ..... ഹർഷനെ അവൾ പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് അവൻ അങ്ങോട്ടേക്ക് വന്നില്ല അവന് മുറിയിൽ ഇരുന്ന് മടുപ്പ് തോന്നിയിട്ടാവണം അവൻ ഹോസ്പിറ്റലിലേക്ക് പോയി .....,,ഇടക്ക് അവൾക്കുള്ള ഭക്ഷണവുമായി വന്ന നന്ദിനി പറഞ്ഞു അവൾക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല എല്ലാ മാസവും ഇങ്ങനെ തന്നെ ആണല്ലോ ....,,

മുന്നിൽ ഇരിക്കുന്ന ഭക്ഷണത്തെ നോക്കി അവൾ നെടുവീർപ്പിട്ടു വൈകുന്നേരം ആയപ്പോൾ അവൾ ബെഡിൽ നിന്ന് എണീറ്റ് ഒന്ന് ഫ്രഷ് ആയി ഇറങ്ങി നന്ദിനി കൊണ്ട് വന്ന ഇഞ്ചിച്ചായ കുടിച്ചപ്പോൾ അവൾക്ക് കുറച് ആശ്വാസം തോന്നി ഹർഷൻ തന്റെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിച്ചു പോയി ഏതൊരു പെണ്ണും ഈയൊരു അവസ്ഥയിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് തന്റെ പാതിയുടെ ആശ്വാസവാക്കുകൾ തന്നെയാണല്ലോ ചേർത്ത് പിടിച്ചുകൊണ്ട് സ്നേഹത്തോടെയുള്ള ഒരു ചുംബനം മതി എല്ലാ തളർച്ചയും വേദനയും പാടെ മാറാൻ ഹർഷേട്ടനിൽ നിന്ന് ഇനി അങ്ങനെ ഒന്നും പ്രതീക്ഷിക്കണ്ട ..... വല്ലാതെ നൊന്തു ആ മനസ്സ് .....,,,,

അവൾ നിരാശയോടെ ഓർത്തു അവൾ കുറച്ചു നേരം മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നടു വേദനയും കാലു കടച്ചിലും അവളെ ബുദ്ധിമുട്ടിച്ചപ്പോൾ അവൾ ബെഡിലേക്ക് ഇരുന്നുകൊണ്ട് ഹെഡ് ബോർഡിൽ തല ചായ്ച്ചു കൊണ്ട് കണ്ണുകളടച്ചു മനസ്സ് മുഴുവൻ ഹർഷന്റെ കലങ്ങിയ കണ്ണുകളായിരുന്നു ...... അടഞ്ഞിരിക്കുന്ന കണ്ണുകൾക്കിടയിലൂടെ ഒരിറ്റു കണ്ണുനീർ ഒലിച്ചിറങ്ങി തലയിൽ ഒരു സ്പർശനമേറ്റാണ് അവൾ കണ്ണ് തുറന്നത് തനിക്കൊപ്പമിരുന്ന് കൊണ്ട് തലയിൽ തലോടുന്ന നന്ദിനിയെ നോക്കി അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു " മോൾടെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം ..... രാവിലെ നിങ്ങളുടെ സംസാരം യാദൃശ്ചികമായി ആണെങ്കിലും ഞാൻ കേട്ടിരുന്നു 😊...."

നന്ദിനി പുഞ്ചിരിയോടെ പറഞ്ഞു തീർന്നതും അവൾ കരഞ്ഞുകൊണ്ട് അവരെ ചുറ്റിപ്പിടിച്ചു " ഞാൻ കാരണം ഹർഷേട്ടൻ ഒരുപാട് വിഷമിക്കുന്നുണ്ടല്ലേ ....?" അവരെ വരിഞ്ഞു മുറുക്കിക്കൊണ്ട് അവൾ ചോദിച്ചതും അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം നന്ദിനി അവളുടെ പുറത്തു പതിയെ തട്ടി കൊടുത്തു " എന്താ മോളെ ഇത് .....എന്തിനാ ഇങ്ങനെ കരയണേ .... മോള് ഒരു തെറ്റും ചെയ്തിട്ട് അല്ലല്ലോ ആ സാഹചര്യത്തിൽ ഏതൊരു പെണ്ണും അങ്ങനെ ഒക്കെയേ behave ചെയ്യൂ പക്ഷെ മോള് ഹര്ഷന്റെ വേദന കാണാതെ പോകുന്നു ..... ചെറുപ്പം മുതലേ കുഞ്ഞു കുട്ടികളെ ലാളിക്കാൻ അവനൊരുപാട് ഇഷ്ടാ ഒരു കൂടെപ്പിറപ്പ് ഇല്ലാത്തതിൽ അവൻ എത്രത്തോളം വേദനിച്ചിട്ടുണ്ടെന്ന് അറിയോ .....

അവന്റെ വിഷമം മാറ്റാനുള്ള ഭാഗ്യം ദൈവം ഞങ്ങൾക്ക് തന്നില്ല ആ അവൻ ഒരു അച്ഛനാവാൻ കൊതിക്കുന്നതിൽ എന്ത് തെറ്റാ മോളെ ഉള്ളത് ഏതൊരു പുരുഷനും ആഗ്രഹിക്കുന്നതല്ലേ തന്റേതായി ലാളിക്കാൻ ഒരു കുഞ്ഞിനെ വേണമെന്ന് അതല്ലേ മോളേ അവനും ആഗ്രഹിക്കുന്നത് ഇത് അവന്റെ മാത്രം ആഗ്രഹമല്ല ..... എന്റെ പേരക്കുട്ടിയെ ലാളിക്കാൻ എനിക്കും ആഗ്രഹമുണ്ട് ..... എല്ലാവര്ക്കും ആഗ്രഹമുണ്ട് അവനോ ഞങ്ങളോ അത് പറഞ്ഞു മോളെ ബുദ്ധിമുട്ടിക്കാത്തതു മോളോട് ഉള്ള ഇഷ്ടം കൊണ്ടാ വിവാഹം കഴിഞ്ഞ്‌ ഇത്രയും വര്ഷങ്ങളായില്ലേ ..... ഇനിയെങ്കിലും നിങ്ങൾ നിങ്ങടെ ജീവിതം തുടങ്ങണം മോളെ എന്റെ സ്വന്തം മോളായി കണ്ടാ ഞാൻ ഇതൊക്കെ പറഞ്ഞത് ....

ഇനിയെന്താ വേണ്ടതെന്ന് മോള് ആലോചിക്ക് ...."മറുപടി ഒന്നും പറയാതെ കൊച്ചു കുട്ടികളെ പോൽ വിതുമ്പുന്ന അനുവിന്റെ നെറ്റിയിൽ ഉമ്മ കൊടുത്തുകൊണ്ട് അവർ അവിടെ നിന്നും പോയി അവർ പോയ ശേഷം അനു അവർ പറഞ്ഞതിനെ പറ്റി ഏറെ നേരം ചിന്തിച്ചു 'അമ്മ പറഞ്ഞതൊക്കെ തികച്ചും ന്യായമല്ലേ ....? ഇത്രയും കാലമായിട്ടും ഹർഷേട്ടന്റെയോ അച്ഛന്റെയോ അമ്മയുടേയോ ഇഷ്ടങ്ങളെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടുണ്ടോ ....? അവരുടെ ആഗ്രഹങ്ങളെ അറിയാൻ ശ്രമിച്ചിട്ടുണ്ടോ ....? ഇല്ലാ ..... ഒരിക്കൽ പോലും ഞാൻ അതിന് ശ്രമിച്ചിട്ടില്ല ..... എന്നിട്ടും ഒരു വാക്ക് കൊണ്ടുപോലും അവരാരും എന്നെ നോവിച്ചില്ല എങ്ങനെയാ എനിക്ക് ഇത്ര സെൽഫിഷ് ആകാൻ കഴിഞ്ഞത് .....

വാശിയും ദേശ്യവും കാണിച്ചു ഇത്രയും വർഷങ്ങൾ ഞാൻ പാഴാക്കി ഇനിയും അത് ഉണ്ടാകാൻ പാടില്ല .... എല്ലാത്തിനും ഇന്നത്തോടെ ഒരു തീരുമാനം ഉണ്ടാകണം ....,, മനസ്സിൽ പലതും കണക്ക് കൂട്ടി അവൾ ഒരു വിധത്തിൽ എണീറ്റ് ബാൽക്കണിയിലേക്ക് നടന്നു അവൾ ബാൽക്കണിയിൽ നിന്ന് മുറ്റത്തേക്ക് നോക്കിയതും ഹർഷന്റെ കാർ മുറ്റത്തു വന്ന് നിന്നതും ഒരുമിച്ചായിരുന്നു ഹർഷൻ അകത്തേക്ക് കയറിയതും അവൾ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് തിരിഞ്ഞു നടന്നു ഹർഷൻ മുറിയിലേക്ക് നടന്നു പോയതും പിന്നാലെ അവളും പോയി അവൾ അവന്റെ പിന്നാലെ അകത്തു കയറി വാതിലടച്ചതും ശബ്ദം കേട്ട് ഹർഷൻ തിരിഞ്ഞു നോക്കി അവളെ കണ്ടപ്പോൾ അവന്റെ മുഖത്തു ദേശ്യമാണോ വിഷമമാണോ കുറ്റബോധമാണോ എന്നൊന്നും അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല

അവൻ ഒന്നും മിണ്ടാതെ അവളെ മറികടന്ന് പുറത്തേക്ക് പോകാൻ തുനിഞ്ഞതും അവൾ അവന്റെ കൈകളിൽ പിടുത്തമിട്ടു അവൾ ദയനീയമായി അവനെ നോക്കിയെങ്കിലും അവളെ ഒന്ന് നോക്കുക പോലും അവൻ ചെയ്തില്ല " എന്താ ഹർഷേട്ടാ ഇങ്ങനെ ഒക്കെ ....?" തൊണ്ടക്കുഴിയിൽ നിന്ന് വന്ന ഗദ്‌ഗദത്തെ കടിച്ചമർത്തി അവൾ ചോദിച്ചു " വേണ്ട അനൂ .... നിന്റെ വെറുപ്പ് സംബാധിക്കാൻ എനിക്ക് വയ്യടി .... നിനക്ക് ഒരു ബുദ്ധിമുട്ടായി ഞാൻ ഇനി വരില്ല .... നീ ഈ റൂം യൂസ്‌ ചെയ്തോ ..... ഞാൻ മാറി തരാം ...." മറ്റെങ്ങോ നോക്കിക്കൊണ്ട് കലങ്ങിയ കണ്ണുകളോടെ അവൻ പറഞ്ഞു നിർത്തി ഹർഷൻ അവളുടെ കൈകളിൽ നിന്ന് കൈ വേർപെടുത്തിക്കൊണ്ട് പുറത്തേക്ക് പോയതും അവൾ ഒരു നിമിഷം തറഞ്ഞു നിന്നു അവന്റെ വാക്കുകൾ അവളുടെ മനസ്സിനെ കീറിമുറിച്ചു .....

ഹൃദയത്തിൽ നിന്ന് എന്തോ പറിഞ്ഞു പോകുന്നതുപോലെ അവൾക്ക് തോന്നി പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൾ അവനു പിന്നാലെ ഓടി നിറഞ്ഞൊഴുകുന്ന കണ്ണിലൂടെ സ്റ്റെയർ ഇറങ്ങിപ്പോകുന്ന ഹർഷനെ അവൾ അവയക്തമായി കണ്ടു കണ്ണുനീർ കാഴ്ചയെ മറച്ചപ്പോഴും അത് വകവെക്കാതെ അവൾ സ്റ്റെയർ ഓടി ഇറങ്ങിയതും കാലു തെറ്റി ഒരു അലർച്ചയോടെ stepil നിന്ന് താഴേക്ക് ഉരുണ്ടു വീണു ശബ്ദം കേട്ട് ഹർഷൻ തിരിഞ്ഞുനോക്കിയതും stepil നിന്ന് ഉരുണ്ടു വീഴുന്ന അനുവിനെ കണ്ടവൻ തറഞ്ഞു നിന്നു അധികം ഉയരത്തിൽ നിന്നായിരുന്നില്ല അവൾ വീണിരുന്നത് ..... എന്നാലും അവളുടെ നെറ്റി പൊട്ടി ചോര വരുന്നുണ്ടായിരുന്നു നിലത്തു കിടന്നു കൊണ്ട് ഒലിച്ചിറങ്ങുന്ന ചോരയിൽ കൈ വെച്ചുകൊണ്ടുള്ള അനുവിനെ കണ്ടതും അവൻ ഉള്ള് പിടഞ്ഞു കാറ്റ് പോലെ അവൻ അവൽക്കരികിലേക്ക് പാഞ്ഞു " അനൂ ...."

അവളെ അടുത്തേക്ക് ഓടുന്നതിനിടയിൽ അവൻ വിളിച്ചു ശബ്ദം കേട്ട് എല്ലാവരും ഇറങ്ങി വന്നു വേവലാതിയോടെ അനുവിന് ചുറ്റും കൂടി ഹർഷൻ അവളെ വാരി പുണർന്നുകൊണ്ട് ഉമ്മകൾ സമ്മാനിച്ചു ..... അവളെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് എന്തൊക്കെയോ പുലമ്പി വീഴ്ചയിൽ കാലിനും തലക്കും നല്ല വേദന തോന്നിയെങ്കിലും ഹര്ഷന്റെ പ്രവർത്തിയിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു അത് കണ്ടിട്ടാവണം കൂടി നിന്നവരുടെ ചുണ്ടിലും ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു " മോളെ .... മോൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ ....?" അവളുടെ തലയിൽ കൈ വെച്ചുകൊണ്ട് വിജയൻ ചോദിച്ചതും ഇല്ലായെന്ന അർത്ഥത്തിൽ അവൾ തലയാട്ടി

" ഹർഷാ .... നീ മോളെ മുറിയിൽ കൊണ്ട് പോയി കിടത്തു ..... ഈ മുറിവ് ഒക്കെ ഡ്രസ്സ് ചെയ്തു കൊടുക്ക് ...." വിജയൻറെ ശബ്ദം കേട്ടതും അവൻ ബോധം വന്നപോലെ അവളിൽ നിന്ന് വിട്ടിരുന്നു ശേഷം അവളെ കയ്യിൽ കോരി എടുത്തുകൊണ്ട് മുകളിലേക്ക് പോയി അവന്റെ കയ്യിൽ കിടന്നുകൊണ്ട് അവന്റെ മുഖത്തുള്ള ടെൻഷനും വേദനയും നോക്കികാണുവാണ് അനു മുറിഞ്ഞത് തനിക്കാണേലും വേദന ഹര്ഷന് ആണെന്ന് പോലും അവൾക്ക് തോന്നിപ്പോയി അവളൊരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞതും അവൻ ആവലാതിയോടെ അവളെയും കൊണ്ട് വേഗം മുറിയിലേക്ക് പോയി " നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ .....

അല്ലെങ്കിൽ വേണ്ട ഞാൻ ഡോക്ടറെ വിളിക്കാം ...." അവളെ ബെഡിൽ കിടത്തിക്കൊണ്ട് അവൻ ഫോൺ എടുത്തതും അവളാ ഫോൺ വാങ്ങിക്കൊണ്ട് വേണ്ടന്ന് പറഞ്ഞു നെറ്റിപൊട്ടിയതുകൊണ്ട് ചെറിയ രീതിയിൽ ചോര ഒലികുന്നുണ്ടായിരുന്നു അതുകണ്ട ഹർഷൻ ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തുകൊണ്ടു വന്ന് ആ മുറിവ് കോട്ടൺ വെച്ച് തുടച്ചു വൃത്തിയാക്കി മരുന്ന് വെക്കാൻ നേരം അവൾ എരിവ് വലിക്കുന്നത് കണ്ട് അവൻ ചെറിയ കുട്ടിയെ പോലെ കണ്ട് ഊതിക്കൊടുക്കുന്നതൊക്കെ ഒരു ചിരിയോടെ നോക്കിയിരുന്നു " നിനക്ക് ഒന്ന് സൂക്ഷിച്ചു സ്റ്റെയർ ഇറങ്ങിയാൽ എന്താ .... എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ .....?" അവൻ മരുന്ന് വെക്കുന്നതിൽ ശ്രദ്ധ കൊടുത്തുകൊണ്ട് ശാസനയോടെ പറഞ്ഞതും അവളൊന്ന് ചിരിച്ചു " എനിക്കെന്ത് പറ്റിയാലും നിങ്ങൾക്ക് എന്താ ..... എന്നെ വേണ്ടാഞ്ഞിട്ടല്ലേ നിങ്ങൾ നേരത്തെ ഇവിടുന്ന് ഇറങ്ങിപ്പോയത് .....

നിങ്ങടെ പിന്നാലെ വന്നിട്ടാ ഞാൻ വീണേ ....." അവൾ ഗൗരവത്തോടെ മറുപടി പറഞ്ഞതും അവൻ അവളെ നോക്കി കണ്ണ് തുറിച്ചു " നിന്നെ എനിക്ക് വേണ്ടാന്ന് നിന്നോട് ആരാടി പറഞ്ഞെ 😡....?" അവളെ വലിച്ചടുപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു " അതിപ്പോ ആരേലും പറയണോ ..... നിങ്ങൾക്കിപ്പോ എന്നെ ഇഷ്ടല്ല ..... അതുകൊണ്ടാ ഇങ്ങനെ ഒഴിവാക്കുന്നെ എന്റെ ഭാഗത്തു നിന്ന് വന്ന ഒരു തെറ്റിന് എന്നെ ഇങ്ങനെ ഒക്കെ ശിക്ഷിക്കാണോ ..... ഞാൻ നിങ്ങളെ എന്റെ ജീവനക്കാളേറെ സ്നേഹിക്കുന്നത് കൊണ്ടാണോ എന്നെ ഇങ്ങനെ തട്ടി കളിക്കുന്നത് ..... അവോയ്ഡ് ചെയ്യുന്നത് ശാരീരികമായും മാനസികമായും ഒട്ടും prepared അല്ലാതിരിക്കുമ്പോ ബലമായി കീഴ്പ്പെടുത്താൻ നോക്കുന്ന ഭർത്താവിനോട് ഞാൻ പിന്നെ എങ്ങനെ പെരുമാറാനാ ആ ദേശ്യത്തിലും വിഷമത്തിലും എന്തൊക്കെയോ പറഞ്ഞു പോയി ..... അതിന് എന്നെ ഇങ്ങനെ വേദനിപ്പിക്കണോ ......

ഇതിനും മാത്രം എന്ത് തെറ്റാ ഹർഷേട്ടാ ഞാൻ ചെയ്തത് ....?" ഗൗരവത്തോടെ പറഞ്ഞു തുടങ്ങി കരച്ചിലിൽ അവസാനിച്ചതും ഒരു കവചം പോലെ ഹർഷന്റെ കരങ്ങൾ അവളെ ചുറ്റി പിടിച്ചിരുന്നു " നിന്നെ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഒന്നുമല്ല പെണ്ണെ .... പെട്ടെന്ന് നീ അങ്ങനെ ഒക്കെ പെരുമാറിയപ്പോൾ നീ എന്നെ വെറുത്തുപോയി എന്ന് വരെ എനിക്ക് തോന്നിപ്പോയി ..... അതുകൊണ്ടാ ഒരു ബുദ്ധിമുട്ടായി നിന്റെ മുന്നിലേക്ക് വരണ്ടന്ന് കരുതിയത് ....." പറയുന്നതിനൊപ്പം അവന്റെ കൈ അവളെ കൂടുതൽ ചേർത്തുപിടിച്ചു " എനിക്ക് ഹർഷേട്ടനെ വെറുക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ ......

നിങ്ങൾ എനിക്ക് ഒരിക്കലും ഒരു ബുധിമുട്ടല്ല ഹർഷേട്ടാ നിങ്ങൾ ഇല്ലാത്തൊരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല ..... എന്റെ പ്രാണനേക്കാൾ ഇഷ്ടാ എനിക്ക് അത്രത്തോളം സ്നേഹിക്കുന്നുണ്ട് ..... ആ എന്നെ ഇങ്ങനെ അകറ്റി നിർത്തല്ലേ ഹർഷേട്ടാ ..... ഹർഷേട്ടൻ ചെറിയൊരു ഡിസ്റ്റൻസ് ഇട്ട് പെരുമാറിയാൽ പോലും എനിക്കത് സഹിക്കാൻ പറ്റില്ല ....?" അവന്റെ നെഞ്ചിൽ കിടന്ന് പറയുന്നതിനൊപ്പം അവൾ പൊട്ടിക്കരഞ്ഞു ഹര്ഷനവളെ ഇരുകൈ കൊണ്ടും ചേർത്തുപിടിച്ചു ...... ഇനി ഒരിക്കലും അകലില്ലെന്ന് അവന്റെ ഹൃദയം അവളോട് പറഞ്ഞുകൊണ്ടിരുന്നു ഇരുവരുടെയും ഹൃദയതാളം പോലും ഒന്നായ ആ നിമിഷം അവരുടെ പിണക്കവും പരിഭവങ്ങളും അവിടെ തീർന്നു ••••••••••••••••••••••••••••••••••••••••••

കോളേജിൽ നിന്ന് വന്ന മായ മുറിയിലേക്ക് പോകുന്ന പോക്കിൽ വിച്ചുവിന്റെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി പെട്ടെന്ന് ഒരു കൈ അവളെ പിടിച്ചു ഉള്ളിലേക്ക് ഇട്ടു .... അവൾ ഒന്ന് ഞെട്ടിത്തിരിഞ്ഞു നോക്കിയതും വാതിലും ചാരി കയ്യും കെട്ടി തന്നെ നോക്കി ചിരിക്കുന്ന വിച്ചുവിനെ കണ്ടപ്പോൾ അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി തത്തി കളിച്ചു "എന്താണ് ഒരു എത്തിനോട്ടം ഒക്കെ ...🤨.." പുരികം പൊക്കിയുള്ള അവന്റെ ചോദ്യത്തിന് അവളൊന്ന് ഇളിച്ചു കൊടുത്തു അതുകണ്ടു അവനൊന്ന് ചിരിച്ചുകൊണ്ട് അവളുടെ തലക്ക് ഒരു മേട്ടം കൊടുത്തുകൊണ്ട് അവളെ തോളിലൂടെ കയ്യിട്ടു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു "ഞാൻ നിന്റെം എന്റേം പാരന്റ്സിനോട് നമ്മുടെ കാര്യം ഒക്കെ പറഞ്ഞിട്ടുണ്ട് ....

കേട്ടപ്പോൾ എല്ലാവരും ഹാപ്പി .... ഇന്ന് തന്നെ നമ്മളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞേക്കുവാ ...." അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ വിശ്വസിക്കാനാകാതെ അവനെ നോക്കി "സത്യമാണോ ....?" അവൾ സന്തോഷം അടക്കാൻ കഴിയാതെ ചോദിച്ചതും അവനൊന്ന് തലയാട്ടി "ഇനി നിന്നെ ഒഫീഷ്യൽ ആയിട്ട് സ്വന്തമാക്കാൻ ഏതാനും ദിനങ്ങൾ കൂടി മാത്രം ...." അവളെ അണച്ച് പിടിച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ അവനോട് ചേർന്ന് നിന്നു "നീ പോയി തിങ്ങ്സ് ഒക്കെ പാക്ക് ചെയ്യ് ..... ഇപ്പൊ തന്നെ പോയേക്കാം ....ഇവിടെ എല്ലാവരോടും ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട് ...." അവളെ അടർത്തി മാറ്റിക്കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് തലയാട്ടി

"love you so much 😘...." പോകാനായി തുനിഞ്ഞ അവളുടെ കവിളിൽ ചുണ്ടമർത്തിക്കൊണ്ട് അവൻ അവളെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് പുറത്തേക്ക് പോയി കവിളിൽ കയ്യും വെച്ച് അവൻ പോകുന്നത് ഒരു ചിരിയോടെ അവൾ നോക്കി നിന്നു ••••••••••••••••••••••••••••••••••••••••• (അനൂസ് റൂം ) " ഹർഷേട്ടാ ...." ഏറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ വിളിച്ചു " മ്മ് പറയ് ....." അവൻ അവളുടെ തലയിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു " എനിക്കൊരു ഉമ്മരോ ☹️..." ചുണ്ടുചുളുക്കി അവനെ നോക്കി ചോദിച്ചതും അവളുടെ ആ ഭാവം കണ്ടവൻ ചിരിച്ചുപോയി " ഇങ്ങനൊരു പെണ്ണ് 😅...." അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ അവളുടെ വിരി നെറ്റിയിൽ അമർത്തി ചുംബിച്ചു ....

അവൾ ഒന്നുകൂടി അവനിലേക്ക് ചേർന്നിരുന്നു " ഹ്മ്മ് ഇനി നീ റസ്റ്റ് എടുക്ക് ...." അവളെ പിന്നിലേക്ക് അടർത്തി മാറ്റിക്കൊണ്ട് അവൻ പറഞ്ഞതും അവൾ ചിണുങ്ങിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു "മടിയിലിരുത്ത് ഹർഷേട്ടാ ....." അവൾ ചിണുങ്ങിയതും അവനവളെ മടിയിലേക്ക് കയറ്റി ഇരുത്തി " സ്സ്‌ ...". സ്റ്റെയറിൽ നിന്ന് വീണപ്പോ കാലു മടങ്ങിയിരുന്നു .... കാലു വലിച്ചപ്പോ വേദന കൊണ്ടവൾ എരിവ് വലിച്ചു അത് മനസ്സിലായതും ഹർഷൻ ഒരു കൈ കൊണ്ട് അവളെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് മറുകൈകൊണ്ടു അവളുടെ കാൽ ഉഴിഞ്ഞു കൊടുത്തു അവന്റെ നെഞ്ചിലെ സുരക്ഷിതത്വത്തിൽ അവൾ പതിയെ ഒന്ന് മയങ്ങി ഹർഷൻ അവളുടെ മുഖത്തേക്ക് തന്നെ കുറച്ചുനേരം നോക്കിയിരുന്നു അവളുടെ കാട്ടികൂട്ടലൊക്കെ ഓർത്തപ്പോൾ അവനറിയാതെ തന്നെ ഒന്ന് ചിരിച്ചുപോയി അവളെ ചേർത്ത് പിടിച്ചു അവളുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവളെ ബെഡിലേക്ക് കിടത്തിയ ശേഷം അവൻ പുറത്തേക്ക് പോയി .............തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story