ഭാര്യ: ഭാഗം 35

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഹർഷൻ അനുവിനോടുള്ള ദേശ്യത്തിൽ ബൈക്കും എടുത്ത് എങ്ങോട്ടോ പോയി അനു ഒരുപാട് ഡോറിൽ തട്ടി വിളിച്ചെങ്കിലും അവളുടെ നിലവിളികളൊക്കെ അവളിലേക്ക് തന്നെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു അവൾ നിലത്തേക്ക് ഊർന്നിരുന്നുകൊണ്ട് ആ ഇരുട്ടിനെ ഭയത്തോടെ നോക്കി ..... ആ വലിയ വീട്ടിൽ അവൾ ഒറ്റക്ക് ആണെന്ന സത്യം അവളെ കൂടുതൽ ഭയപ്പെടുത്തി അവൾ കാലുകൾക്കിടയിൽ തലകുനിച്ചുകൊണ്ട് ഏറെനേരം അങ്ങനെ തന്നെ ഇരുന്നു മണിക്കൂറുകൾ കടന്നുപോയി ..... അനു നിലത്തു പടർന്ന ചുവന്ന ദ്രവത്തെ നിസ്സഹായതയോടെ നോക്കി .....

അവൾക്ക് ദേശ്യവും അമർഷവും ഒക്കെ തോന്നി തന്റെ അവസ്ഥ പോലും ഓർക്കാതെ തന്നെ ഈ ഇരുട്ടുമുറിയിൽ ഹർഷൻ പൂട്ടിയിട്ടതോർത്തു അവൾക്ക് അവനോട് ദേശ്യം തോന്നി ഹര്ഷന്റെ ദേശ്യവും വാശിയും അവൾക്ക് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ..... അവളുടെ ഉള്ളിലെ ഈഗോ അതിന് അനുവദിച്ചില്ല എന്നതാണ് സത്യം •••••••••••••••••••••••••••••••••••••••• ഹർഷൻ ഏറെ വൈകിയാണ് തിരിച്ചെത്തിയത് .... തിരികെ വന്നപ്പോൾ അമ്മാവനും കുടുംബവും ഒക്കെ എത്തിയിരുന്നു "ഡാ അനുമോൾ എവിടെ .... ഇന്നവൾ ലീവ് അല്ലായിരുന്നോ ..... ഞാൻ വന്നത് മുതൽ അവളെ നോക്കുവാ ..... മോൾ എവിടെ .....?"

അകത്തേക്ക് കയറി വരുന്ന ഹർഷനടുത്തേക്ക് നടന്നുകൊണ്ട് നന്ദിനി ചോദിച്ചതും ഹർഷൻ തലക്ക് കൈ കൊടുത്തു മുകളിലേക്ക് നോക്കി അവൻ അപ്പോഴാണ് അനുവിനെ പൂട്ടിയിട്ടത് ഓര്മ വന്നത് ..... അവൻ പിടക്കുന്ന ഹൃദയത്തോടെ സ്റ്റെയർ കയറി ഓടി ശ്വാസം പോലും വിടാൻ മറന്ന നിമിഷമായിരുന്നു അവന് ..... അവൻ അതിവേഗം സ്റ്റോർ റൂം ലക്ഷ്യമാക്കി ഓടി .... വേഗം ലോക്ക് തുറന്ന് വാതിൽ ചവിട്ടി തുറന്ന് കൊണ്ട് കാറ്റുപോലെ അകത്തേക്ക് കടന്നു "അനൂ ...." നിലത്തു കണ്ട ചോരപ്പാട് കണ്ട് അവൻ ഭയത്തോടെ അവളെ വിളിച്ചതും തല കുനിച്ചിരുന്ന അനു പതിയെ തലയുയർത്തി ചുവന്നു കലങ്ങിയ കണ്ണുകളോടെയുള്ള നോട്ടമായിരുന്നു അവനുള്ള മറുപടി .....

അപ്പോഴാണ് പറ്റിയ തെറ്റിനെക്കിറിച്ചു അവനു ബോധമുണ്ടായത് "അനൂ .... സോറി ഞാൻ .... ഞാൻ ഓർത്തില്ല .... സോറി പെട്ടെന്ന് വന്ന ദേശ്യത്തിൽ പൂട്ടിയിട്ടതാ .... ഇങ്ങനെ ഒക്കെ ആകുമെന്ന് ഞാൻ .... " അവൾക്ക് നേരെ കൈകൾ നീട്ടിക്കൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ തട്ടിമാറ്റി അവിടെ നിന്നും ഇറങ്ങിയോടി മുറിയിൽ കയറി വാതിലടച്ചു ഏറെ നേരം കരഞ്ഞു ..... ശേഷം അവൾ ഡ്രസ്സ് ചേഞ്ച് ചെയ്തു ഫ്രഷ് ആയി സ്റ്റോർ റൂം ക്ലീൻ ചെയ്തു മുറിയിലേക്ക് തന്നെ വന്നു ഹർഷൻ അവളോടൊന്ന് സംസാരിക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും അവൾ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങാൻ കൂട്ടാക്കിയില്ല "ഹർഷാ ..... നിന്റെ വൈഫ് എവിടെ ..... കണ്ടില്ലല്ലോ ....?"

രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ ഹര്ഷന്റെ അമ്മാവൻ നന്ദൻ ചോദിച്ചു "ഓ ഞങ്ങളെ ഒന്ന് മുഖം കാണിക്കാൻ തമ്പുരാട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാവും ..... വന്നിട്ട് ഇത്ര നേരമായിട്ടും ഒന്ന് താഴേക്ക് ഇറങ്ങി വന്നോ ..... നല്ല അഹങ്കാരമുള്ള കൂട്ടത്തിൽ ആണെന്ന് തോന്നുന്നു ...." അമ്മായി പറഞ്ഞതും ഹർഷൻ ഒന്നും മിണ്ടാതെ ഇരുന്നു "അയ്യോ ഏട്ടത്തി അങ്ങനെ ഒന്നുമില്ല .... മോൾക്ക് നല്ല സുഖമില്ലായിരുന്നു ..... ഒട്ടും വയ്യന്ന് തോന്നുന്നു ..... അല്ലെങ്കിൽ എപ്പോഴേ വരേണ്ട സമയം കഴിഞ്ഞു ...." നന്ദിനി അവരെ തിരുത്തിക്കൊണ്ട് പറഞ്ഞതും അവർ ഒന്ന് അമർത്തി മൂളി "ആഹ് മോള് വന്നല്ലോ ...." സ്റ്റെയർ ഇറങ്ങി വരുന്ന അനുവിനെ കണ്ട വിജയൻ പറഞ്ഞതും അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു

"ഇതാണോ നന്ദു നിന്റെ മരുമകൾ .....?" അനുവിനെ ഒരു തരം അനിഷ്ടത്തോടെ നോക്കിക്കൊണ്ട് അമ്മായി നന്ദിനിയോടായി ചോദിച്ചു "പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് .... നമ്മുടെ ഹർഷനു ഇവളെക്കാൾ ചേർച്ച ദേ എന്റെ മോള് നിയയാ ...." അവർ അടുത്തിരിക്കുന്ന മകളെ ചൂണ്ടി പരഞ്ഞതും അനുവും ഹർഷനും നിയയെ ഒന്ന് നൊക്കി "അത് അവനും അറിയാം ..... ചെറുപ്പത്തിൽ എന്റെ മോളുടെ പിറകെ ഒരുപാട് നടന്നതല്ലേ അവൻ ..... ആ ഹിമ വന്ന് ഇവനെ കറക്കിയെടുത്തില്ലായിരുന്നെങ്കിൽ ഇന്ന് ഈ പെണ്ണിന്റെ സ്ഥാനത് എന്റെ മോള് നിന്നേനെ ...."

അനുവിനെ പുച്ഛത്തോടെ നോക്കിക്കൊണ്ട് അമ്മായി പറയുന്നത് കേട്ട് അനു ഇട്ടിരുന്ന ടോപ്പിൽ അവൾ കൈകൾ മുറുക്കി ഹർഷൻ ആണേൽ ഇടി വെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയിൽ അനുവിനെ ദയനീയമായി നോക്കി "ഇതൊക്കെ എന്തിനാ ഇപ്പൊ ഇവിടെ പറയുന്നേ ....?" നന്ദൻ (അമ്മാവൻ ) ഗൗരവത്തോടെ ചോദിച്ചതും അവർ നിശബ്ദമായി അനുവിന് അവർ പറയുന്നത് കേട്ടതും പിന്നെ അവിടെ നില്ക്കാൻ തോന്നിയില്ല .... തലവേദനയാണെന്ന് പറഞ്ഞു അവൾ മുകളിലേക്ക് കയറിപ്പോയി ഹർഷന് അമ്മാവനെ വലിയ ഇഷ്ടവും ബഹുമാനവും ഒക്കെയാണ് ..... അതുകൊണ്ടാണവൻ അമ്മായി പറയുന്നതൊക്കെ കേട്ട് മിണ്ടാതെ ഇരുന്നത് "ഹർഷാ നീ മുകളിലേക്ക് ചെല്ല് .....

മോൾക്ക് വിഷമം ആയിന്ന് തോന്നുന്നു എവിടെ എന്താ പറയണ്ടേ എന്ന ബോധം ഇവൾക്കില്ല ..... നീ ചെല്ല് " ഹർഷന്റെ തോളിൽ തട്ടിക്കൊണ്ട് നന്ദൻ പറഞ്ഞതും ഹർഷൻ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് അവിടെ നിന്നും എണീറ്റു മുകളിലേക്ക് പോകാൻ നേരം അവൻ കണ്ടു അവനെ തന്നെ നോക്കി ഇരിക്കുന്ന നിയയെ •••••••••••••••••••••••••••••••••••••••••• ഹർഷൻ മുറിയിലേക്ക് ചെന്നപ്പോൾ അനുവിനെ അവിടെ എങ്ങും കണ്ടില്ല ..... ബാൽക്കണിയുടെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടതും അവൻ അങ്ങോട്ട് നടന്നു ആകാശത്തേക്ക് നോക്കി മാറിൽ കയ്യും കെട്ടി നിൽക്കുന്ന അവളെ അവനൊരു പുഞ്ചിരിയോടെ നോക്കിനിന്നു

അവൻ ശബ്ദമുണ്ടാക്കാതെ അവളുടെ പിന്നിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചതും അവളൊന്ന് ഞെട്ടിക്കൊണ്ട് അവനെ തള്ളിമാറ്റി അവനുനേരെ തുറിഞ്ഞുകൊണ്ട് അവളവനെ നോക്കി ദഹിപ്പിച്ചതും അവനൊന്ന് ചിരിച്ചു കൊടുത്തു " എന്റെ പൊന്നനൂ .... നീയിങ്ങനെ കിട്ടുന്ന സമയം ഒക്കെ ദേശ്യം കാണിച്ചാൽ എങ്ങനാ നിനക്ക് എന്നോട് വഴക്കിടുന്നത് അത്രക്ക് ഇഷ്ടാണോ ..... എന്തേലും കരണമുണ്ടാക്കി എന്നോട് വഴക്കിടുന്നത് നിനക്കിപ്പോ ഒരു ശീലമായിരിക്കുവാ ...." അവളുടെ കവിളിൽ നുള്ളിക്കൊണ്ട് അവൻ ചിരിയോടെ പറഞ്ഞതും അവൾ അവന്റെ കൈ തട്ടി മാറ്റി അവനെ തുറിച്ചുനോക്കി " നീയെന്തിനാ ഈ നിസ്സാര കാര്യത്തിനൊക്കെ ഇങ്ങനെ ദേശ്യപ്പെടുന്നെ ....?"

അവളുടെ നോട്ടം കണ്ടവൻ ചോദിച്ചു " നിങ്ങൾക്ക് ഇതൊക്കെ നിസ്സാരകാര്യമാണോ .... വിക്കി എന്റെ കൂടെപ്പിറപ്പാ .... അവന്റെ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളിലും പങ്കെടുക്കാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് അപ്പൊ പെട്ടെന്നുള്ള വാശിക്ക് ഞാൻ എന്തെങ്കിലും പറഞ്ഞാൽ സമാധാനത്തോടെ കാര്യം പറഞ്ഞു മനസ്സിലാക്കിപ്പിക്കാതെ മുറിയിൽ പൂട്ടിയിടുവാണോ ചെയ്യേണ്ടേ .... ?അതും ഈ സമയത്തു ...."പറയുന്നതിനൊപ്പം അവളുടെ ശബ്ദം കടുത്തു വന്നു " എന്റെ അനൂ .... നിനക്ക് അറിയില്ലേ എന്റെ ദേശ്യം .... ദേശ്യം വന്നാൽ എനിക്ക് കണ്ണ് കാണാൻ പറ്റില്ല .... അപ്പൊ എന്തൊക്കെയാ ചെയ്തു കൂട്ടുന്നതെന്ന് എനിക്ക് തന്നെ അറിയില്ല ...." അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ നിലത്തേക്കിരുന്നുകൊണ്ട് സമാധാനത്തോടെ പറഞ്ഞതും അവൾ ദേശ്യത്തോടെ നോക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല ....

അതുകണ്ടതും അവനൊന്ന് ശ്വാസം വലിച്ചു വിട്ടു " അനൂ .... എനിക്ക് അമ്മാവനെ ഒരുപാടിഷ്ടാ .... ചെറുപ്പത്തിൽ എന്റെ അച്ഛനും അമ്മയും എന്നെ ലാളിച്ചതിനേക്കാൾ കൂടുതൽ ലാളിച്ചതും സ്നേഹിച്ചതും അമ്മാവനാ എനിക്ക് എന്നും ഒരു best friend ആണ് എന്റെ അമ്മാവൻ .... അമ്മാവന്റെ ഒപ്പമാ ഞാൻ ചെറുപ്പത്തിൽ വളർന്നത് തന്നെ .... ഒടുവിൽ അമ്മാവൻ വിദേശത്തു പോയപ്പോൾ എനിക്ക് വല്ലാത്ത ഒരു ശൂന്യത ആയിരുന്നു ..... ഇതുപോലെ വർഷങ്ങൾ കൂടുമ്പോൾ ആണ് അമ്മാവൻ വരുന്നത് അമ്മാവൻ വരുന്നത് എനിക്ക് വലിയ സന്തോഷാ ..... തിരികെ പോകുന്നത് വരെ ഞാൻ അമ്മാവനൊപ്പം തന്നെ കൂടും .... എങ്ങും പോകില്ല .....

ഹിമ ഉണ്ടായിരുന്നപ്പോഴും അങ്ങനെ തന്നെ ആയിരുന്നു അതുകൊണ്ടാ ഞാൻ നിന്നോട് പോകണ്ട എന്ന് പറഞ്ഞത് ..... നീ വിഷമിക്കണ്ട നമുക്ക് എൻഗേജ്മെന്റിനു പോകാം ..... എന്നിട്ട് വിവാഹ ദിവസവും പോകാം .... അത് പോരെ നീ തന്നെ ഒന്ന് ആലോചിച്ചു നോക്കിയേ ..... അമ്മാവനും ഫാമിലിയും ഇങ്ങോട്ടേക്ക് വരുമ്പോൾ നമ്മൾ ഇവിടെ ഇല്ലെങ്കിൽ അവർ എന്താ കരുതാ .... After all അവർ നമ്മുടെ ഗസ്റ്റ്‌ അല്ലെടി ...." അവളുടെ കവിളിൽ കൈ വെച്ചുകൊണ്ട് അവൻ ശാന്തമായി പറഞ്ഞതും അവളൊന്നും മിണ്ടാതെ കേട്ടിരുന്നു അവൾ ഒന്നടങ്ങി എന്ന് അവനു ബോധ്യമായതും അവനൊന്ന് ശ്വാസം വലിച്ചു വിട്ടു " ഇനിയെങ്കിലും ഒന്ന് ചിരിക്കടീ ..... ഒന്നുല്ലേലും ഞാൻ നിന്റെ ഒരേയൊരു കെട്ടിയോൻ അല്ലെടി .....

ഒന്ന് ക്ഷമിക്കെടീ ..." അവൻ കുസൃതിയോടെ പറഞ്ഞതും അവളവനെ തള്ളി മാറ്റി "വോ വേണ്ടാ .... നിങ്ങൾക്ക് ഞാൻ ചേരില്ല ആ നിയയേ ചേരൂ ..... ചെല്ല് പോയി നിങ്ങടെ മുറപ്പെണ്ണിനെ ചിരിപ്പിക്കാൻ നോക്ക് 😏" അവനെ പുച്ഛിച്ചു കൊണ്ട് അവനെ തള്ളിമാറ്റി അവൾ അവിടെ നിന്നും എണീറ്റതും അവൻ അവളെ നോക്കി പല്ല് കടിച്ചു " അമ്മാവനെ കാണാൻ ആണോ അമ്മാവന്റെ മോളെ കാണാൻ ആണോ ഇവിടെ നിൽക്കുന്നത് എന്നൊക്കെ എനിക്ക് മനസിലാകും ..... ആ ഹിമ മാത്രേ ഉണ്ടാകൂ എന്നാ ഞാൻ കരുതിയെ .... ഇപ്പൊ അടുത്ത അവതാരവും എത്തി .... ഇനി ആരൊക്കെയാ വരാൻ പോകുന്നതെന്ന് ആർക്കറിയാം ...."

അവൾ അവനെ കടുപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞതും അവനും അവിടെ നിന്ന് എണീറ്റുനിന്നു " ഓ .... അതേടി ഞാൻ നിയയെ കാണാനാ ഇവിടെ നിൽക്കുന്നത് ..... നിയയും ഹിമയും മാത്രമല്ല ഒരുപാട് പെൺപിള്ളേരെ ഞാൻ പ്രേമിച്ചിട്ടുണ്ട് ..... എന്തേ നിനക്ക് വല്ല നഷ്ടവുമുണ്ടോ ....😡..?" അവനും വിട്ടു കൊടുത്തില്ല " എനിക്ക് ഒരു നഷ്ടവും ഇല്ല ...നിങ്ങൾ അവളുമാരെ കെട്ടിപ്പിടിച്ചു ഇരുന്നോ ..... ഈ അനുവിനെ അതിന് കിട്ടില്ല ...." അത്രയും പറഞ്ഞു ചവിട്ടിത്തുള്ളി അവൾ പോയതും ഹർഷൻ ദേശ്യത്തിൽ ബാൽക്കണിയുടെ കൈവരിയിൽ ഇടിച്ചു " നിനക്ക് നഷ്ടമുണ്ടോ ഇല്ലയൊന്ന് ഞാൻ തെളിയിച്ചു തരാം .... ആരോടാ നീ വാശി കാണിക്കുന്നേ .....

നിന്നെ എങ്ങനെ വരുതിക്ക് കൊണ്ടുവരണമെന്ന് എനിക്ക് അറിയാം ...," മനസ്സിൽ പലതും ചിന്തിച്ചുകൊണ്ട് അവൻ മുറിയിലേക്ക് പോകുന്ന അനുവിനെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം അവൻ അകത്തേക്ക് നടന്നു അനു ബെഡിൽ കിടക്കാതെ നേരെ പോയി സോഫയിൽ കിടക്കുന്നത് കണ്ടതും അവൻ അവളെ നോക്കി കണ്ണുരുട്ടി ..... അവളത് കാണാത്ത മട്ടിൽ തിരിഞ്ഞുകിടന്നതും അവൻ മനസ്സിൽ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് ബെഡിലേക്ക് കയറി ഇരുന്നു അവൻ അവളെ ഒന്ന് നോക്കിക്കൊണ്ട് ഒന്ന് ഗൂഡമായി ചിരിച്ചുകൊണ്ട് ഫോൺ എടുത്ത് ആർക്കോ ഡയല് ചെയ്തു " ഹലോ .... നിയാ .....". അനുവിനെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് അവൻ ഫോണിലൂടെ പറഞ്ഞു അവൾ തിരിഞ്ഞുനോക്കുമെന്ന് അവൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല " ഒന്നുമില്ല .... ഞാൻ വെറുതെ വിളിച്ചതാ ... നീ ഉറങ്ങിയില്ലേ ....? അതെന്തു പറ്റി ....?

ആഹ് വെറുതെ പോസ്റ്റ് അടിച്ചു ഇരിക്കുമ്പോൾ നിനക്ക് എന്നെ വിളിച്ചാൽ എന്താ .... നിന്റെ ബോറടി മാറ്റാൻ അല്ലെ മുറച്ചെറുക്കൻ ആയിട്ട് ഞാൻ ഇവിടെ ഉള്ളത് 😉 ആഹ് എനിക്കും നിന്നോട് ഒരുപാട് സംസാരിക്കാനുണ്ട് ..... ഒരു കാര്യം ചെയ്യാം നമുക്ക് നാളെ ഒന്ന് പുറത്തേക്ക് പോകാം ..... അപ്പൊ നമുക്ക് കുറച്ചു ഫ്രീ ആയി സംസാരിക്കാം ആഹ് okay അപ്പൊ നാളെ കാണാം ..... ഗുഡ് നൈറ്റ് സ്വീറ് ഡ്രീംസ് ഡിയർ ....." ഇത്രയൊക്കെ പറഞ്ഞിട്ടും അനുവിൽ നിന്ന് ഒരു നോട്ടം പോലും ഉണ്ടായില്ല അവൻ അവളെ നോക്കി പല്ല് കടിച്ചുകൊണ്ട് എന്തൊക്കെയോ മനസ്സിൽ പ്ലാൻ ചെയ്തുകൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു ........തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story