ഭാര്യ: ഭാഗം 36

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

രാവിലെ മുതൽ ഹർഷൻ അനുവിനെ വാശി കയറ്റാനായി നിയയുടെ പിന്നാലെ നടന്നെങ്കിലും അനു അത് കണ്ട ഭാവം നടിച്ചില്ല ഉച്ചയായപ്പോ നിയയും ഹര്ഷനും കൂടി പുറത്തു പോയി ..... ഏറെ വൈകിയാണ് തിരികെ വന്നത് " മോളെ നാളെ വിക്കിയുടെ engagement അല്ലെ .... മോള് പോകുന്നില്ലേ ....?" ചായ കുടിക്കാൻ നേരം വിജയൻ അവളോടായി ചോദിച്ചതും അവൾ ഹർഷനെ ഒന്ന് നോക്കിയ ശേഷം അയാളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു " ആരാ വിക്കീ ....?" അവരുടെ സംസാരം കേട്ട് നന്ദൻ ചോദിച്ചു " അത് മോളുടെ ഫ്രണ്ടാ ഏട്ടാ .... നമ്മുടെ ഹോസ്പിറ്റലിലാ വർക്ക് ചെയ്യുന്നേ ..... കുറെ കാലം ഇവിടെ ആയിരുന്നു .... പാവം പയ്യനാ ഏട്ടാ ...." നന്ദിനി ഇടയിൽ കയറി പറഞ്ഞു

" ആഹാ എന്നിട്ടാണോ മോളിവിടെ നിൽക്കുന്നെ ..... വിവാഹത്തിന് അവർ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് ഇതുപോലുള്ള ഫ്രണ്ട്സിനെയാണ് ...... " നന്ദൻ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞതും അവളൊന്ന് ചിരിച്ചുകൊണ്ട് ഹർഷനെ നോക്കി കണ്ണുരുട്ടി " ഞാനാ അവളോട് പോകണ്ടാന്ന് പറഞ്ഞെ .... അങ്കിൾ ഒക്കെ വരുമ്പോൾ ഇവൾ ഇവിടെ ഇല്ലെങ്കിൽ അത് മോശമല്ലേ ...." ഹർഷൻ അവളെ ഒന്ന് നോക്കിയ ശേഷം അയാളോട് പറഞ്ഞു " എന്ത് മോശം ..... ഒരു കാരണവുമില്ലാതെ ഊരുചുറ്റാൻ ഒന്നുമല്ലല്ലോ .... മോൾടെ ബെസ്റ്റ്‌ ഫ്രണ്ടിന്റെ വിവാഹമല്ലേ നീ ഇത്രക്ക് ടിപ്പിക്കൽ ഹസ്ബന്റ്‌ ആണോ ഹര്ഷാ ..... ഒരിക്കലും സ്വന്തം ഇഷ്ടങ്ങൾ ഭാര്യയിൽ അടിച്ചേൽപ്പിക്കരുത് ....

സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാനുള്ളവൾ അല്ല ഭാര്യ ..... അവൾക്കും ഉണ്ടാകും ഇഷ്ടങ്ങളും ആഗ്രഹങ്ങളും .... അത് സാധിച്ചു കൊടുക്കുമ്പോൾ ആണ് ഒരു ഭർത്താവ് എന്ന നിലയിൽ നിന്റെ ജീവിതത്തിന് ഒരു അർത്ഥമുണ്ടാകുന്നത് ആഹ് അതൊക്കെ പോട്ടെ ..... മോളെ ഇന്ന് തന്നെ മോള് പോകാൻ റെഡി ആയിക്കോ .... ഇവൻ വരുന്നില്ലെങ്കിൽ വേണ്ട മോളെ ഞാൻ ഡ്രോപ്പ് ചെയ്യാം .... പ്പെട്ടെന്ന് റെഡി ആയി വാ ...." നന്ദൻ പറഞ്ഞു തീർന്നതും അനു വിജയനെയും നന്ദിനിയെയും ഒന്ന് നോക്കി .... അവർ ചിരിച്ചുകൊണ്ട് തലയാട്ടിയതും അവൾ അകത്തേക്ക് പോയി റെഡി ആയി വന്ന് നന്ദന്റെ ഒപ്പം പോയി ഹർഷൻ ആണേൽ ആകാശത്തു കൂടി പോയ പാരയെ ഏണി വെച്ച് പിടിച്ച അവസ്ഥയിൽ ആയിരുന്നു •••••••••••••••••••••••••••••••••••••••••••

ഹർഷൻ ശ്ശെ അവൾ പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല ..... എന്നാലും എന്നോട് പോട്ടെ എന്നൊരു വാക്ക് പോലും അവൾ ചോദിച്ചില്ലല്ലോ എങ്ങനെ ചോദിക്കാനാ .... അമ്മാതിരി പെർഫോമൻസ് അല്ലെ ഞാൻ കാണിച്ചത് .... നിയക്കൊപ്പം അത്രയും ടൈം സ്പെൻഡ്‌ ചെയ്തിട്ടും അവൾ react ചെയ്തില്ലല്ലോ ..... പണി പാളുമെന്നാ തോന്നുന്നേ ...... ശ്ശെ .... ഒന്നും വേണ്ടായിരുന്നു ..... മര്യാദക്ക് അവളെ ഒപ്പം അങ്ങ്‌ പോയാൽ മതിയായിരുന്നു .... ഇതിപ്പോ പണി ഇരന്നു വാങ്ങിയത് പോലെ ആയി ഇനിയിപ്പോ എന്ത് ചെയ്യാനാ ...... അവളടുത്തേക്ക് പോകാതെ വേറെ വഴിയില്ല .... എങ്ങനേലും ഒന്ന് മെരുക്കി എടുക്കണം ..... പെണ്ണിന് ഇപ്പൊ ഇപ്പൊ ഇച്ചിരി ജാടയും അഹങ്കാരവും കുറച്ചു കൂടിവരുവാ ..... എങ്ങനെ മെരുക്കുവോ ആവോ 🙆🏻‍♂️* ഹർഷൻ പലതും ചിന്തിച്ചുകൊണ്ട് മുറിയിലേക്ക് പോയി ......

അമ്മാവൻ നാളെ ബന്ധു വീട്ടിലേക്ക് പോകുമെന്ന് അറിഞ്ഞപ്പോൾ അവൻ ആ സമയം വിക്കിയുടെ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു അവനു വല്ലാതെ ശ്വാസം മുട്ടുന്നത് പോലെ തോന്നി ..... അനുവില്ലാതെ അവനു ഭ്രാന്ത് പിടിക്കുന്നത് പോലെയൊക്കെ തോന്നി അവൻ രാത്രി മുഴുവൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമയം കളഞ്ഞു കുറച്ചു കഴിഞ്ഞതും അവൻ ഫോൺ എടുത്ത് അവൾക്ക് വിളിച്ചു നോക്കി ..... മൂന്ന് നാല് തവണ വിളിച്ചെങ്കിലും അവൾ അറ്റൻഡ് ചെയ്തില്ല " anuu 😤...." ഫോൺ ബെഡിലേക്ക് എറിഞ്ഞുകൊണ്ട് അവൻ ദേശ്യത്തിൽ ബെഡിലേക്ക് മറിഞ്ഞു രാവിലെ മുതൽ അവൻ അമ്മാവൻ പോകുന്നതും നോക്കിയുള്ള ഇരുപ്പ് തുടങ്ങി .....

ഇതിനിടയിൽ പലതവണ അവൻ അവളെ വിളിച്ചെങ്കിലും അവൾ എടുത്തില്ല ഉച്ച ഭക്ഷണത്തിന് ശേഷം അമ്മാവനും കുടുംബവും റ്റാറ്റാ ബൈ ബൈ പറഞ്ഞു പോയതും ഹർഷൻ വിജയനോടും നന്ദിനിയോടും പറഞ്ഞ ശേഷം അവന്റെ കാറുമെടുത്തു പറന്നു ••••••••••••••••••••••••••••••••••••••••••• "ഡീ അനൂ ...... നീയെന്താ ഇതുവരെ റെഡി ആകാത്തെ ..... എല്ലാവരും ഒരുങ്ങി ഇറങ്ങി .... നീ എന്നെ മിനുക്കിയത് മതി .... നീ പോയി വേഗം ഒരുങ്ങാൻ നോക്ക് .... വേഗം ആവട്ടെ ....". തന്റെ മുഖത്തു മിനുക്കുപണികൾ നടത്തുന്ന അനുവിനെ വേണി നിർബന്ധിച്ചു പറഞ്ഞു വിട്ടു .....

അനു അവളുടെ തിങ്ങ്സ് ഉള്ള മുറിയിലേക്ക് കയറി ഡ്രെസ്സും എടുത്ത് ഫ്രഷ് ആകാൻ പോയി റെഡ് ആൻഡ് ബ്ലാക്ക് കോമ്പിനേഷൻ ഉള്ള ഒരു സാരി ആയിരുന്നു അവളുടെ വേഷം ..... സ്റ്റോൺ ഡിസൈൻ ഉള്ള സാരി അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു അവൾ കണ്ണാടിക്ക് മുന്നിലേക്ക് വന്നു നിന്നുകൊണ്ട് മുടി ഭംഗിയായി ചീകി കെട്ടി ക്ലിപ്പ് ഇട്ടു വെച്ച് ..... കണ്ണിൽ കണ്മഷി വാലിട്ടെഴുതിയ ശേഷം അവൾ സാരിയുടെ മുന്താണി നന്നായി ഒന്ന് ഒതുക്കികൊണ്ട് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവളൊന്ന് ഞെട്ടി " നിങ്ങളെന്താ ഇവിടെ 🤨....?" തനിക്ക് മുന്നിൽ ചിരിയോടെ മാറിൽ കൈയും കെട്ടി നിൽക്കുന്ന ഹർഷനെ നോക്കി അവൾ ഗൗരവത്തോടെ ചോദിച്ചു "You are looking gorgeous 😍...

"ഒരു കള്ളച്ചിരിയോടെ അവനത് പറഞ്ഞതും ഊറി വന്ന പുഞ്ചിരി അതി സമർത്ഥമായി മറച്ചു പിടിച്ചുകൊണ്ട് അവൾ ഗൗരവം നടിച്ചു നിന്നു അവൻ അതെ ചിരിയോടെ നിൽക്കുന്നത് കണ്ടതും അവൾ കണ്ണാടിക്ക് നേരെ തിരിഞ്ഞുകൊണ്ട് സാരി ഒക്കെ ശെരിയാക്കാൻ തുടങ്ങി ഹർഷൻ അവളുടെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് അവൾ മുടിയിൽ വെച്ചിരുന്ന ക്ലിപ്പ് വലിച്ചൂരി അവൾ ദേശ്യത്തോടെ തിരിഞ്ഞുകൊണ്ട് അവന്റെ കയ്യിൽ നിന്ന് ക്ലിപ്പ് തട്ടിപ്പറിച്ചു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി അവളാ ക്ലിപ്പ് വീണ്ടും തലയിലേക്ക് കൊണ്ടുപോയതും അവൻ അവളുടെ കയ്യിൽ പിടുത്തമിട്ടു അവൾ അവനെ സംശയഭാവത്തോടെ നോക്കിയതും അവനൊന്ന് ചിരിച്ചുകൊണ്ട് അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു "

കെട്ടി വെക്കുന്നതിനേക്കാൾ നിനക്ക് ഭംഗി ദേ ഇങ്ങനെ പാറി പറക്കുന്നത് കാണുന്നതാ ...." പാറി പറക്കുന്ന അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് അവൻ ആർദ്രമായി പറഞ്ഞതും അവൾ പോലും അറിയാതെ അവളുടെ ചുണ്ടിൽ ഒരു സ്ഥാനം പിടിച്ചു " Anuu..... I feel like kissing you 😍..." അവളുടെ ചുണ്ടുകളിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞതും അവളവനെ തള്ളിമാറ്റി " ആ നിയയെ പോയി വിളിക്ക് ..... രാത്രി കൊഞ്ചാനും കറങ്ങിനടക്കാനും ഒക്കെ അവൾ മതിയല്ലോ .... ഉമ്മിക്കാനും അവളടുത്തേക്ക് തന്നെ പൊയ്ക്കോ 😏...." അവനെ പുച്ഛിച്ചുകൊണ്ട് അവൾ തിരിഞ്ഞുനിന്നു മാറിൽ കൈ കെട്ടി നിന്നതും ഹർഷൻ ചിരിച്ചുകൊണ്ട് പിന്നിലൂടെ വന്ന് അവളെ കെട്ടിപ്പിടിച്ചു

" അപ്പൊ എന്റെ വൈഫിക്ക് അതൊക്കെ കൊണ്ടായിരുന്നു ല്ലേ 🤭🤭🤭..." അവളെ കളിയാക്കി അവൻ പറഞ്ഞതും അവൾ കൈ മുട്ട്‌ കൊണ്ട് അവന്റെ വയറ്റിൽ ഇടിച്ചു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി " എടീ പൊട്ടാസെ 🤦🏻‍♂️ ഞാൻ അവൾക്കൊപ്പം കറങ്ങി നടന്നതൊന്നുമല്ല ..... അവൾക്ക് ആരുമായൊ മുടിഞ്ഞ പ്രേമം .... അത് അമ്മാവനെക്കൊണ്ട് സമ്മതിപ്പിക്കാൻ എന്റെ ഹെല്പ് ചോദിക്കാനാ അവൾ എന്നെയും കൊണ്ട് പുറത്തേക്ക് പോയത് .... പിന്നെ കിട്ടിയ അവസരത്തിൽ നിന്നെ കുറച്ചു വട്ട്‌ കലിപ്പിക്കാമെന്ന് ഞാനും കരുതി ...." അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ തോളിൽ തലവെച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ കൈയും കെട്ടി വേറെ എങ്ങോട്ടോ നോക്കി നിന്നു

" ഓഹ് ഇനിയും തീർന്നില്ലേ നിന്റെ പിണക്കം 🙆🏻‍♂️...?" അവൻ അവളെ പിടിച്ചു തിരിച്ചുകൊണ്ടു തലയിൽ കൈ വച്ചു നിന്നു " ഇല്ലാ 😏😏..." അവൾ അവനെ പുച്ഛിച്ചുകൊണ്ട് മുഖം തിരിച്ചു " ഓഹോ .... എന്നാൽ തീർക്കേണ്ടത് എങ്ങനെയാണെന്ന് എനിക്ക് അറിയാം ...." അവളെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് മീശ പിരിക്കുന്ന അവനെ അവൾ സംശയത്തോടെ നോക്കി അവൻ നിമിഷനേരം കൊണ്ട് അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ കവർന്നെടുത്തു അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി .... അവനിൽ നിന്ന് അവളത് പ്രതീക്ഷിക്കുന്നില്ല എവിടുന്നോ വന്ന ബോധത്തിൽ അവളവനെ ഉന്തി മാറ്റാൻ ശ്രമിച്ചെങ്കിലും ഹർഷൻ അവളെ ഭിത്തിയോട് ചേർത്ത് നിർത്തിക്കൊണ്ട് അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി

പതിയെ പതിയെ അവളും അത് ആസ്വദിക്കാൻ തുടങ്ങി ...... അവളുടെ കരങ്ങൽ അവനിൽ മുറുകി ...... ശ്വാസം വിലക്കിയപ്പോൾ ഹർഷൻ ഒരു കിതപ്പോടെ അവളിൽ നിന്ന് വിട്ട് മാറി അനുവിന് തലയുയർത്താൻ കഴിഞ്ഞില്ല .... തന്റെ മുഖത്തേക്ക് നോക്കാതെ തല കുനിച്ചു നിൽക്കുന്ന അനുവിനെ കണ്ടതും അവനു ചിരി വന്നു " ഇപ്പൊ പിണക്കം മാറിയോ ..... മാറിയില്ലേൽ ഒന്നൂടി തരാം ...." അവളുടെ കാതിൽ ചുണ്ടമർത്തിക്കൊണ്ട് അവൻ പറഞ്ഞതും അവളൊന്ന് വിറച്ചുകൊണ്ട് വേണ്ടാ എന്ന അർത്ഥത്തിൽ തലയാട്ടി " അപ്പൊ പിണക്കം മാറിയ സ്ഥിതിക്ക് ..... മൈ ഡിയർ വൈഫി എനിക്കൊരു ഹഗ്ഗ്‌ തന്നേ ...."

ഇരു കൈയും അവൾക്ക് നേരെ നീട്ടിക്കൊണ്ട് കുസൃതിയോടെ അവൻ പറഞ്ഞതും അവൾ ഒന്ന് മടിച്ചു നിന്നു " ഒന്നൂടി വേണോ 😝...." കള്ളച്ചിരിയോടെ അവൻ ചോദിച്ചതും അവൾ ഞെട്ടിക്കൊണ്ട് ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു അവളുടെ കോപ്രായങ്ങൾ കണ്ടവൻ പൊട്ടി ചിരിച്ചതും അവൾ അവന്റെ നെഞ്ചിൽ കൈ കൊണ്ട് കുത്തിക്കൊണ്ട് ചിരിയോടെ അവന്റെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു ഹർഷൻ അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് അവളെ ഇറുക്കി പുണർന്നതും അവൾ പെരുവിരലിൽ ഉയർന്നു പൊങ്ങി അവന്റെ കവിളിൽ ചുണ്ടമർത്തിക്കൊണ്ട് അവന്റെ നെഞ്ചിലെ ചൂടിൽ ഒതുങ്ങി നിന്നു അല്പ നേരത്തിന് ശേഷം ഹർഷൻ അവളിൽ നിന്ന് വിട്ടു നിന്ന് "

ഇനിയും ഇങ്ങനെ നിന്നാൽ ഇവിടെ പലതും നടക്കും ..... നിനക്ക് engagement മിസ് ആവും ..... നമുക്ക് രാത്രി വിശദമായിട്ട് ഒന്ന് കാണണം ..... പൊയ്ക്കോ " അവളെ നോക്കി ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞതും അവളവന്റെ വയറിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് ഓടി അവൻ വയറിൽ കൈ വെച്ചുകൊണ്ട് അവൾ പോകുന്നതും നോക്കി അവിടെ നിന്നു .......തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story