ഭാര്യ: ഭാഗം 38

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

" Say Yes or No ...." അവളുടെ മുഖത്തു നോക്കി ആകാംക്ഷയോടെ അവൻ ചോദിച്ചതും അവളൊന്ന് പുഞ്ചിരിച്ചു " yes ..." നാണം കലർന്ന പുഞ്ചിരിയോടെ അവളുടെ ചുണ്ടുകൾ ഉരുവിട്ടു അത് കേട്ടതും ഹര്ഷന്റെ കണ്ണുകൾ തിളങ്ങി ..... ഒരു വശ്യമായ ചിരിയോടെ അവൻ അവളെ ബെഡിലേക്ക് തള്ളിയിട്ടുകൊണ്ട് അവൾക്ക് മീതെ ബെഡിൽ കൈ കുത്തി നിന്നു ഹര്ഷന്റെ പ്രവർത്തിയിൽ അനു ആദ്യമൊന്ന് പതറിയെങ്കിലും പതിയെ അവളുടെ മനസ്സും അവനിലേക്ക് അലിഞ്ഞുചേരാൻ തയ്യാറെടുത്തു ഹർഷൻ ഒരു കള്ളച്ചിരിയോടെ അവളിലേക്ക് മുഖം അടുപ്പിച്ചു ......

അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തിയതും അവളൊന്ന് പൊള്ളിപ്പിടഞ്ഞു ഹര്ഷന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ ഓടി നടന്നതും അവളുടെ കൈകൾ അവനിൽ മുറുകി ഹർഷൻ അവളുടെ സാരിയുടെ മുന്താണിയിലേക്ക് കൈകൾ കൊണ്ടുപോയതും ഡോറിൽ മുട്ട്‌ കേട്ടതും ഒരുമിച്ചായിരുന്നു ..... ഹർഷൻ അത് കേൾക്കാത്ത ഭാവത്തിൽ വീണ്ടും അവൾക്ക് നേരെ കൈകൾ കൊണ്ടുപോയതും മുട്ടിന്റെ ശബ്ദം കൂടി വന്നു ഹർഷൻ കണ്ണുകൾ ഇറുകെയടച്ചുകൊണ്ട് ശ്വാസം വലിച്ചു വിട്ടുകൊണ്ട് അവളിൽ നിന്ന് അടർന്ന് മാറിയതും അനു അവനെ നോക്കി വായപൊത്തി ചിരിച്ചു ഹർഷൻ അവളെയൊന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് കാറ്റുപോലെ വാതിൽ തുറന്ന് പുറത്തേക്ക് പോയി അനുവിനെ കാണാതെ വന്ന് ഡോറിൽ മുട്ടിക്കൊണ്ടിരുന്ന വേണി അവന്റെ പോക്ക് കണ്ട് വായും പൊളിച്ചു നിന്നു

" ഇതെന്താടി ആർക്കോ വായുഗുളിക വാങ്ങാൻ പോണ പോലെ ഇങ്ങനെ പോണത് ....👀.... എന്താ സംഭവം ...." അവൻ പോയതും അനുവിന് നേരെ തിരിഞ്ഞുകൊണ്ട് വേണി ചോദിച്ചു " ആഹ് അതൊക്കെ ഉണ്ട് ..... അല്ല നീയെന്തിനാ വന്നേ ....?" അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിക്കൊണ്ട് ചോദിച്ചു " ആഹ് ഞാൻ നിന്നെ കാണാഞ്ഞപ്പോ തിരക്കി വന്നതാ .... എന്റെ കെട്ട്‌ കൂടാൻ വന്നിട്ട് നീ ഇങ്ങനെ കെട്യോനെ കെട്ടിപ്പിടിച്ചു മുറിയിൽ ഇരുന്നാൽ എങ്ങനാ ..... വാ ഇങ്ങോട്ട് 😬..." വേണി അവളെയും വലിച്ചോണ്ട് താഴേക്ക് പോയി ഇടക്കിടക്ക് ഹർഷനെ നോക്കുമ്പോഴൊക്കെ അവനവൾക്ക് കണ്ണുരുട്ടി കാണിക്കും ..... അത് കണ്ടവൾ ചിരി കടിച്ചു പിടിച്ചു നിൽക്കും " എന്തുവാടേ ..... ഡാ വിക്കീ ഇതൊരു കല്യാണവീടല്ലേ .....

അപ്പൊ പാട്ടും ഡാൻസ് ഒക്കെ വേണ്ടേ ..... ഇതൊരുമാതിരി ആകെ ശോകം ആണല്ലോ ..... ഞാൻ പോയി സോങ് പ്ലേയ് ചെയ്യാൻ പോവാ ...." വിച്ചു അത്രയും പറഞ്ഞു പോയി പാട്ട് പ്ലേയ് ചെയ്തതും ലൈറ്റ്സ്‌ ഒക്കെ ഓഫായി കളർ ലൈറ്റ്സ്‌ ഓൺ ആയി 🎼ചെക്കനും പെണ്ണും ടെൻഷനടിച്ചു ചങ്ക് പറിച്ചു ചേർന്നൊരു കല്യാണം... ചങ്ക് കൊടുക്കും ചങ്ക്സുകളെല്ലാം ആർപ്പ് വിളിച്ച കൂടണ കല്യാണം തകിലടിയോ…ഓ നിറപൊലിയോ...ഓ വരനെവിടെ.. വധുയെവിടെ.. വിളി അളിയോ.. നമ്മുടെ ചെക്കന്റെ കല്യാണം ..കളറാണെടാ നമ്മുടെ ചെക്കന്റെ കല്യാണം.. കിടുവാണെടാ.. നമ്മുടെ പെണ്ണിന്റെ കല്യാണം.. പൊളിയാണെടാ നമ്മുടെ പെണ്ണിന്റെ കല്യാണം..

കൊലമാസ്സടാ ചെക്കനും പെണ്ണും ടെൻഷനടിച്ചു ചങ്ക് പറിച്ചു ചേർന്നൊരു കല്യാണം.... തനി തരികിടയല്ലാ ഒരു മണകുണയല്ലാ പുലിയിവനൊരു പുല്ലാ… മുരുകനെടാ ഇവളൊരുമണിമുല്ലാ പുതിയൊരു മഴവില്ലാ… നിറമെഴുതിയ ചില്ലാ പെണ്ണൊരുത്തി.. പന്തലാകെ പെയ്യും ..ചന്തമല്ലേ ചങ്കുപോലെ ചങ്കും കൂടെയില്ലേ... അവനും… അവളും അവരും… ഇവരും അവിടെ.. ഇവിടെ.. ഇടറി.. ചിതറി.. ചിരിതൻ തണലായ്‌.. മതിയോ.. പറ പൊന്നളിയാ.. നമ്മുടെ ചെക്കന്റെ നമ്മുടെ പെണ്ണിന്റെ നമ്മുടെ ചെക്കന്റെ.. പെണ്ണിന്റെ.. ചെക്കന്റെ.. പെണ്ണിന്റെ.. ചെക്കന്റെ.. നമ്മുടെ ചെക്കന്റെ കല്യാണം ..കളറാണെടാ നമ്മുടെ ചെക്കന്റെ കല്യാണം.. കിടുവാണെടാ നമ്മുടെ പെണ്ണിന്റെ കല്യാണം..

പൊളിയാണെടാ നമ്മുടെ പെണ്ണിന്റെ കല്യാണം.. കൊലമാസ്സടാ (2)🎼 പാട്ട് തീരുന്നത് വരെ എല്ലാം കൂടി ഡാൻസ് കളിച്ചു ..... ഇടക്ക് അനു വിഷ്ണുവിനൊപ്പം ഡാൻസ് കളിക്കുന്നത് കണ്ടതും ഹർഷൻ അവരെ നോക്കി പല്ല് കടിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് പോയി അനുവിനെ വലിച്ചു കൊണ്ട് ഒരു തൂണിന്റെ മറവിലേക്ക് മാറി നിന്നു അവൾ അവനെ കണ്ടതും ഒന്ന് ഇളിച്ചുകൊടുത്തു ..... ഹർഷൻ മുഷ്ടി ചുരുട്ടിക്കൊണ്ട് അവളെ തുറിച്ചുനോക്കി ..... അവനു വല്ലാതെ ദേശ്യം വരുന്നുണ്ടായിരുന്നു അവൻ ഒന്ന് സൈഡിലേക്ക് നോക്കിക്കൊണ്ട് അവളുടെ തലപിടിച്ചു തിരിച്ചുകൊണ്ടു അവളുടെ ചുണ്ടുകൾ കവർന്നെടുത്തു അവൾ കണ്ണും തള്ളി നിന്നതും ഹർഷൻ അവളുടെ അധരത്തിലേക്ക് അവന്റെ പല്ലുകളമർത്തി .....

അവൾ എരിവ് വലിച്ചുകൊണ്ട് അവനിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചതും അവൻ അവളിലേക്ക് കൂടുതൽ അമർന്നു ..... അവൾ കൈകൾ കൊണ്ടവന്റെ നെഞ്ചിൽ പിടിച്ചതും അവൻ ഒരുകൈ കൊണ്ട് അവളുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് വീണ്ടും അവളിലെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി ...... അവൻ അവന്റെ ദേശ്യം മുഴുവൻ അവളുടെ അധരത്തിൽ ആഴ്ന്നിറങ്ങി അവൻ അതെ പൊസിഷനിൽ നിന്നുകൊണ്ട് അവളെയും കൊണ്ട് പിന്നിലേക്ക് നടക്കാൻ തുടങ്ങിയതും അവൾ അവിടെ തന്നെ നിന്നുകൊണ്ട് അവനിൽ നിന്ന് കുതറി മാറാൻ നിന്നതും അവൻ അവളെ തൂക്കിയെടുത്തു മുറിയിലേക്ക് കൊണ്ടുപോയി അവനവളെ ബെഡിൽ കൊണ്ട് പോയി ഇട്ടുകൊണ്ട് ഇടുപ്പിൽ കയ്യും വെച്ചു അവളെ നോക്കി കണ്ണുരുട്ടിയതും അവൾ എങ്ങോട്ട് ഇറങ്ങി ഓടുമെന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിന്തിച്ചു

ഹർഷൻ ഷർട്ട് ഊരിമാറ്റി അവളുടെ അടുത്തേക്ക് വന്നതും അവൾ പതിയെ പിന്നിലേക്ക് നീങ്ങി അവനവളുടെ കയ്യിൽ പിടിച്ചു വലിച്ചതും അവളവന്റെ നെഞ്ചിൽ വന്നു ലാൻഡായി ..... അവളൊന്ന് വിറച്ചുകൊണ്ട് അവനെ നോക്കിയതും അവൻ ആർദ്രമായി അവളെ നോക്കി "നിനക്ക് പേടിയുണ്ടോ അനൂ ...." അവളുടെ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചുകൊണ്ട് അവൻ ചോദിച്ചതും അവൾ ഉണ്ടെന്നും ഇല്ലെന്നും എന്ന രീതിയിൽ തലയാട്ടി "okay fine ..... ഞാൻ ഒരിക്കലും നിന്നെ ഫോഴ്സ് ചെയ്യില്ല അനൂ .... നിന്റെ പൂർണ്ണസമ്മതം ഇല്ലാതെ ഞാൻ ഒരിക്കലും ഒന്നും ചെയ്യില്ല ..... Don’t worry...." അവളുടെ കൈയിൽ ചുണ്ടു ചേർത്തുകൊണ്ട് അവൻ അത്രയും പറഞ്ഞുകൊണ്ട് തിരിഞ്ഞതും

ഞൊടിയിടകൊണ്ട് അവൾ അവനെ അവളിലേക്ക് വലിച്ചടുപ്പിച്ച ശേഷം അവന്റെ ചുണ്ടുകൾ കവർന്നെടുത്തു ഹര്ഷന് സന്തോഷവും അത്ഭുതവും ഒക്കെ തോന്നി ..... അനുവിന്റെ കൈകൾ അവന്റെ പുറത്തു മുറുകി ..... അവളുടെ ശരീരത്തിലൂടെ അവന്റെ കൈകൾ കുസൃതി കാട്ടി ഓടി നടന്നു ഹർഷൻ അവളുടെ മുത്താണിയിൽ പിടിച്ചു വലിച്ചതും അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഒടുവിൽ യാതൊരു മറയുമില്ലാതെ അവർ ഇരുവരും തമ്മിൽ അലിഞ്ഞു ചേർന്നു ..... താഴെ വിവാഹാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ മുകളിൽ അനുവും ഹര്ഷനും മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായ ആത്മനിർവൃതിയിൽ അവർ ഉറക്കത്തിലേക്ക് വഴുതി വീണു .......തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story