ഭാര്യ: ഭാഗം 39

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ദിവസങ്ങൾ അതിവേഗം കടന്നുപോയി ..... ഇന്നാണ് വിക്കിയുടെ വിവാഹദിവസം .. അനു രാവിലെ തന്നെ ഹർഷനുള്ള ചായയുമായി മുറിയിലേക്ക് പോയി ..... അവൻ എണീറ്റിട്ടുണ്ടായിരുന്നില്ല അവൾ ചായ ടേബിളിൽ വെച്ചുകൊണ്ട് നടുവിന് കയ്യും കൊടുത്തു അവനെ നോക്കി നെടുവീർപ്പിട്ടു അവൾ അവന്റെ ദേഹത്ത് നിന്നും പുതപ്പ് വലിച്ചുമാറ്റിക്കൊണ്ട് അവനെ വിളിച്ചു "ഹർഷേട്ടാ എണീക്ക് .... നേരം വൈകി പെട്ടെന്ന് എണീക്ക് ....." അവളവനെ കുലുക്കി വിളിച്ചതും അവൻ ഒന്ന് തിരിഞ്ഞുകൊണ്ട് അവളെ വലിച്ചു അവന്റെ നെഞ്ചത്തോട്ട് ഇട്ടു അവൾ ഒന്ന് നെഞ്ചിൽ കൈ വെച്ച് ശ്വാസം വിട്ടുകൊണ്ട് അവനെ നോക്കി കണ്ണുരുട്ടി "പേടിച്ചു പോയല്ലോ മനുഷ്യാ ....

നിങ്ങൾ അപ്പൊ ഉറങ്ങുവല്ലായിരുന്നോ ...😬 ?"അവൾ അവനെ നോക്കി പല്ല് കടിച്ചതും അവൻ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു അത് കണ്ടതും അവളും അറിയാതെ ചിരിച്ചു പോയി .... അവൾ അവന്റെ നെഞ്ചിൽ കൈ കൊണ്ട് കുത്തികൊണ്ട് പതിയെ ചിരിചു "അനൂ .... ഒരു മോർണിംഗ് കിസ് ആയാലോ 😉...." കള്ളച്ചിരിയോടെ അവൻ പറഞ്ഞതും അവളൊന്ന് തലയുയർത്തി നോക്കി "ആദ്യം പോയി പല്ല് തേയ്ക്ക് മനുഷ്യാ ...." അവന്റെ നെഞ്ചിൽ ഇടിച്ചുകൊണ്ട് അവൾ അവനിൽ നിന്ന് അടർന്നു മാറി "ദേ ഈ ഷർട്ടും മുണ്ടും ഇട്ടാൽ മതി .... ഞാൻ ഹർഷേട്ടന് വേണ്ടി വാങ്ങിയതാ ..... വേഗം പോയി ഫ്രഷ് ആക്‌ ...."

അവനു മുന്നിലേക്ക് ഒരു കവർ നീട്ടിക്കൊണ്ട് അവൾ പറഞ്ഞതും അവനൊന്ന് ചിരിച്ചുകൊണ്ട് അതുവാങ്ങിയ ശേഷം അവളുടെ വിരിനെറ്റിയിൽ അമർത്തി ചുംബിച്ചു ..... അവളൊരു ചിരിയോടെ അത് ഏറ്റു വാങ്ങിയതും അവൻ ഡ്രെസ്സും എടുത്ത് ഫ്രഷ് ആകാനായി പോയി ഹർഷൻ ഫ്രഷ് ആകാൻ പോയതും അനു താഴേക്ക് പോയി ..... അവിടെ അല്പസ്വല്പം സഹായങ്ങളൊക്കെ ചെയ്തശേഷം അവൾ വേണിയെ ഒരുക്കാനായി പോയി മായയും അനുവും കൂടി ചേർന്ന് വേണിയെ അണിയിച്ചൊരുക്കി .... Red and golgen കളർ കോമ്പിനേഷൻ പട്ടുസാരിയായിരുന്നു വേണിയുടെ വേഷം അവളെ ഒരുക്കിയ ശേഷം മായയും അനുവും റെഡി ആകാനായി മുകളിലേക്ക് പോയി

അനു മുറിയിലേക്ക് ചെല്ലുമ്പോൾ ഹർഷൻ മുടി ചീകിയൊതുക്കുകയായിരുന്നു ..... അവൻ മുടി ചീകി തിരിഞ്ഞതും അനുവിനെ കണ്ട് അവനൊന്ന് പുഞ്ചിരിച്ചു റെഡ് കളർ ഷിർട്ടിൽ ബ്ലാക്ക് ബട്ടൺ പിടിപ്പിച്ചതും വെള്ള മുണ്ടും അവനു നന്നായി ഇണങ്ങുന്നുണ്ടായിരുന്നു ..... അവൾ കണ്ണെടുക്കാതെ അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടതും അവൻ അവളെ പുരികം പൊക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചതും അവൾ അവനടുത്തേക്ക് നടന്നു .... അവന്റെ അടുത്തു ചെന്ന് അവന്റെ മുഖം കൈക്കുള്ളിലാക്കി പെരുവിരലിൽ ഉയർന്നു പൊങ്ങി അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചുകൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു

ഹർഷൻ ചെറുചിരിയോടെ അവളുടെ അരയിലൂടെ കയ്യിട്ട് അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചതും അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് അവന്റെ മുഖത്തേക്ക് തന്നെ ഒരു ചിരിയോടെ നോക്കി നിന്ന് "മ്മ്ഹ ....?അവളുടെ നോട്ടം കണ്ടവൻ ചിരിയോടെ പുരികം പൊക്കിയതും അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടി "പെട്ടെന്ന് റെഡി ആയി വാ .... ഞാൻ താഴെ ഉണ്ടാകും 😊..." അവളുടെ കവിളിൽ പതിയെ തട്ടിക്കൊണ്ട് അവൻ പുറത്തേക്ക് നടന്നതും അവൾ കവിളിൽ തൊട്ട് കൊണ്ട് അവൻ പോകുന്നതും നോക്കി നിന്നു അവൾ അവൾക്കായുള്ള സാരി എടുത്തുകൊണ്ട് വന്ന് വേഗം റെഡി ആയി വന്നു ..... താഴേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾ കണ്ടു തന്നെ നോക്കി

പുഞ്ചിരിയോടെ നിൽക്കുന്ന ഹർഷനെ ..... എല്ലാവരും ഒരുങ്ങി ഇറങ്ങി ഓഡിറ്റോറിയത്തിലേക്ക് വിട്ടു മായയും അനുവും വിശാലും ഹര്ഷനും ഒരേ കളർ ഡ്രസ്സ് കോഡ് ആയിരുന്നു ..... വിക്കി ഗോൾഡ് കളർ ഷർട്ടും കസവിന്റെ മുണ്ടും ആണ് ധരിച്ചത് ഹർഷനും വിക്കിയും വിച്ചുവും കൂടി മണ്ഡപത്തിന്റെ ഒരു വശത്തു നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് മുഹൂർത്തത്തിന് സമയമായതും വിക്കി മണ്ഡപത്തിലേക്ക് കയറി ഇരുന്നു .... അല്പം കഴിഞ്ഞ്‌ വേണിയെയും കൂട്ടി അനുവും മായയും ബന്ധുക്കളും മണ്ഡപത്തിലേക്ക് വന്നു മുഹൂർത്തമായതും മുതിർന്നവരുടെ ആശീർവാദത്തോടെ വിക്കി വേണിയുടെ കഴുത്തിൽ താലി കെട്ടി .....

അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി അവളെ സുമംഗലിയാക്കിയതും കൂടിനിന്നവരൊക്കെ കൊരവയിട്ടു ഫുഡ് ഒക്കെ കഴിച്ചശേഷം വിക്കിയും വേണിയും വിക്കിയുടെ വീട്ടിലേക്ക് തിരിച്ചു ..... അമ്മാവൻ ഇന്ന്തന്നെ തിരിക്കും എന്ന് നന്ദിനി വിളിച്ചു പറഞ്ഞതും ഹര്ഷനും അനുവും ബാക്കി ചടങ്ങുകൾക്ക് നിൽക്കാതെ വീട്ടിലേക്ക് പോയി അവർ എത്തി കുറച്ചു കഴിഞ്ഞതും അമ്മാവനും കുടുംബവും airpotil ലേക്ക് പോകാനായി ഇറങ്ങി .... അവർ പോയതും അനു നന്ദിനിയോട് വിക്കിയുടെ വിവാഹ വിശേഷങ്ങളൊക്കെ പറയാൻ തുടങ്ങിയതും ഹർഷൻ ഫോണും കൊണ്ട് മുറിയിലേക്ക് പോയി വിജയൻ വന്നതും നന്ദിനി അയാളുടെ അടുത്തേക്ക് പോകുന്നത് കണ്ട് അനു മുറിയിലേക്ക് നടന്നു

അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ ഹർഷൻ ബെഡിൽ കിടന്ന് ഫോണിൽ തോണ്ടികിടക്കുകയായിരുന്നു അവളൊന്ന് ചിരിച്ചുകൊണ്ട് അവനടുത്തേക്ക് നടന്നു ..... ബെഡിൽ കയറി അവന്റെ കൈക്കിടയിലൂടെ നുഴഞ്ഞുകേറി അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നതും അവനൊന്ന് ചിരിച്ചുകൊണ്ട് അവളുടെ തലയിൽ തലോടിക്കൊണ്ട് ഫോണിലേക്ക് നോക്കി ഒരുപാട് ദിവസമായി ഓടി നടക്കുന്നത് കൊണ്ടാവും അവൾക്ക് നല്ല ക്ഷീണം തോന്നി .... അവന്റെ നെഞ്ചിൽ കിടന്ന് അവൾ മയങ്ങിയതും ഹർഷൻ വാത്സല്യത്തോടെ അവളുടെ മുടിയിൽ വിരലോടിച്ചു കൊണ്ടിരുന്നു രാത്രി ആയിട്ടും അവൾ എണീക്കുന്നില്ലെന്ന് കണ്ടതും അവൻ അവളെ വിളിച്ചു

" അനൂ .... ഡീ എണീറ്റെ .... എന്തേലും കഴിച്ചിട്ട് കിടക്ക്‌ ... ഡീ എണീക്ക് ...." അവളുടെ കവിളിൽ തട്ടിക്കൊണ്ട് അവൻ വിളിച്ചെങ്കിലും അവളിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല ഒരുപാട് തവണ വിളിച്ചെങ്കിലും അവൾ ഉണർന്നില്ല ..... അത് അവനെ പരിഭ്രാന്തനാക്കി "അനൂ ഡീ ഒന്ന് കണ്ണ് തുറക്ക് ..... ദേ ചുമ്മാ തമാശ കളിക്കല്ലേ ..... എനിക്ക് ദേശ്യം വരുന്നുണ്ട് ..... ഡീ എണീക്കടി ..,," അവൻ അവളെ വീണ്ടും വീണ്ടും കുലുക്കി വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല അവൻ വിജയനെയും നന്ദിനിയെയും വിളിച്ചു വരുത്തി ..... വിജയൻറെ നിർദേശം അനുസരിച്ചു അവനവളെ വാരി എടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി ഹോസ്പിറ്റലിന് ഉള്ളിൽ അവൻ പരിഭ്രമത്തോടെ നിന്നതും ഡോക്ടർ അവനെത്തേടി ഒരു സന്തോഷവാർത്തയുമായി ആണ് വന്നത്

അതെ അവൻ ഒരു അച്ഛനാകാൻ പോകുന്നു കേട്ടത് വിശ്വസിക്കാനാവാതെ അവൻ തറഞ്ഞു നിന്നു ..... അവൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിമിഷമായിരുന്നു അത് .... അവനു വളരെയധികം സന്തോഷം നൽകുന്ന വാർത്തയായിരുന്നു..... അവൻ അനുവിനെ ഒന്ന് കാണാനായി ഞെരിപിരി കൊണ്ടു അവളെ ഒന്ന് കാണാനും വാരി പുണരാനും അവന്റെ മനസ്സ് വെമ്പി .... തനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഒരു ഗിഫ്റ് തന്നെയാണ് അവൾ തന്നത് എന്നവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു അവൻ വരാൻ പോകുന്ന തന്റെ കുഞ്ഞിനെ സ്വപ്നം കണ്ടുകൊണ്ട് അനുവിനടുത്തേക്ക് നടന്നു ......തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story