ഭാര്യ: ഭാഗം 40

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അവൻ വരാൻ പോകുന്ന തന്റെ കുഞ്ഞിനെ സ്വപ്നം കണ്ടുകൊണ്ട് അനുവിനടുത്തേക്ക് നടന്നു അവൻ അകത്തേക്ക് കയറിയതും അനു വയറിൽ തലോടി ഇരിക്കുന്നത് കണ്ടതും അവൻ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് പോയി അവളുടെ കൈ രണ്ടും ചേർത്തുപിടിച്ചു ഒരു കൈ കൊണ്ട് അവളെ അവന്റെ നെഞ്ചോട് ചേർത്തുകൊണ്ട് അവളുടെ വിരിനെറ്റിയിൽ അമർത്തി ചുംബിച്ചു സന്തോഷം കൊണ്ടവന്റെ കണ്ണുകൾ നിറഞ്ഞതും അനു ആ കണ്ണുനീരിനെ തുടച്ചു മാറ്റിയ ശേഷം അവന്റെ വലതു കൈ അവളുടെ കൈക്കുള്ളിലാക്കിക്കൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു "സന്തോഷായോ ഹർഷേട്ടാ ....?"

അവൾ നിറപുഞ്ചിരിയോടെ ചോദിച്ചതും അവൻ ചിരിച്ചുകൊണ്ട് തലകുലുക്കി ഡോറിൽ മുട്ട് കേട്ടതും അവൾ അവനിൽ നിന്ന് അകന്നു മാറി വിജയനും നന്ദിനിയും അനുവിന്റെ അച്ഛനും അമ്മയും ഒക്കെ എത്തിയിരുന്നു ..... വിവാഹം കഴിഞ്ഞു 8 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ മകൾക്ക് ഒരു കുഞ്ഞിക്കാല് കാണാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു അവർ എല്ലാവരും അനുവിനെ മത്സരിച്ചു സ്നേഹിച്ചു ...... പെട്ടെന്ന് ഒന്ന് ഡിസ്ചാർജ് ആയിരുന്നെങ്കിൽ എന്ന് ഹർഷൻ ആഗ്രഹിച്ചു ഡിസ്ചാർജ് കിട്ടിയതും എല്ലാവരും കൂടി അനുവിനെ കൂട്ടി വീട്ടിലേക്ക് പോയി വീട്ടിലെത്തിയതും അവളെ ഇടം വലം തിരിയാൻ അനുവദിക്കാതെ എല്ലാവരും അവളുടെ ചുറ്റുമിരുന്ന് ഓരോന്ന് കഴിപ്പിക്കാൻ തുടങ്ങി

അനു ദയനീയമായി ഹർഷനെ ഒന്ന് നോക്കിയതും അവൻ അവളുടെ മുഖഭാവങ്ങൾ മാറിൽ കയ്യും കെട്ടി നിന്ന് ഒരു ചിരിയോടെ നോക്കുന്നുണ്ട് പ്രെഗ്നൻസി കഴിയുന്നത് വരെ അവളെ ഹോസ്‌പിറ്റലിലേക്ക് അയക്കില്ലെന്ന് എല്ലാവരും കൂടി തീരുമാനിച്ചു ..... ഹര്ഷനും അതിനെ ശെരി വെച്ച് ഒരുപാട് പലഹാരങ്ങൾ കഴിച്ചതുകൊണ്ട് അനുവിന് ഉറക്കം തൂങ്ങാൻ തുടങ്ങി ..... അതുകണ്ടു അവളെ ബെഡിലേക്ക് കിടത്തിക്കൊണ്ട് എല്ലാവരും പുറത്തേക്ക് പോയതും ഹർഷൻ ഡോർ ലോക്ക് ചെയ്തു അവൻ അനുവിനടുത്തേക്ക് വന്നതും അവൾ മയങ്ങിയിരുന്നു അവനൊന്ന് അവളുടെ അടുത്തിരുന്നുകൊണ്ട് അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു ....

ശേഷം വയറിലെ സാരി അല്പം മാറ്റിക്കൊണ്ട് അവിടെ മൃദുവായി ചുംബിച്ചുകൊണ്ട് അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു രാത്രി ആയതും അനുവിന്റെ വീട്ടുകാരൊക്കെ മടങ്ങിപ്പോയി ..... വിജയനും നന്ദിനിയും ഹര്ഷനും എങ്ങും പോകാതെ അനുവിനോപ്പം തന്നെ കൂടി അവൾ ഉറക്കമുണർന്നതും നന്ദിനി കിച്ചണിലേക്ക് ഓടി ..... ഹർഷൻ അവളെ തനിയെ എണീക്കാൻ അനുവദിക്കാതെ അവളെ താങ്ങി എണീപ്പിച്ചു "ഡാ സൂക്ഷിച്ചു ...." വിജയൻ ഹർഷനോട് പറഞ്ഞതും അവൻ പതിയെ അവളെ ഹെഡ് ബോർഡിലേക്ക് ചാരി ഇരുത്തി അനുവാണേൽ ഇവരുടെയൊക്കെ കോപ്രായങ്ങൾ കണ്ട് വായും പൊളിച്ചു ഇരുപ്പുണ്ട്

"എന്താ മോളെ എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ ....?" അവളുടെ ഇരുപ്പ് കണ്ട വിജയൻ വേവലാതിയോടെ ചോദിച്ചു "എന്റെ അച്ഛാ .... നിങ്ങൾ എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നെ ..... ഞാൻ okay ആണ് അച്ഛാ ..... നിങ്ങളൊക്കെ പോയി കിടക്കാൻ നോക്ക് ...." അവരുടെ രണ്ടുപേരുടെയും ടെൻഷൻ കണ്ട് അവളൊന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു "അല്ല മോളെ ആദ്യമൊക്കെ നല്ല ശ്രദ്ധ വേണമെന്ന് ഡോക്ടർ പറഞ്ഞത് മോളും കേട്ടതല്ലേ ..... അതാ ഇത്രക്ക് ടെൻഷൻ .... ഡാ മോളെ ഇവിടുന്ന് അനങ്ങാൻ സമ്മതിക്കരുത് ....." അയാൾ ഹർഷനെ നോക്കി പറഞ്ഞതും അനു വിജയനെ നോക്കി ഒന്ന് ചിരിച്ചു ....

തന്റെ പേരക്കുട്ടി വരാൻ പോകുന്നതിൽ ആ മനസ്സിലുള്ള സന്തോഷവും അനുവിനെക്കുറിച്ചുള്ള ആധിയും ഒക്കെ അവൾക്ക് വിജയൻറെ മുഖത്തു കാണാൻ കഴിഞ്ഞിരുന്നു "ആഹ് സംസാരിച്ചതൊക്കെ മതി ..... ന്റെ കുട്ടിക്ക് വിശക്കുന്നുണ്ടാകും ..... മാറങ്ങോട്ട് ...." കയ്യിൽ ഫുഡുമായി വന്ന നന്ദിനി വിജയനെ തള്ളി മാറ്റി അനുവിന് അടുത്തായി ഇരുന്നുകൊണ്ട് ഒരു ഉരുള എടുത്ത് അവൾക്ക് നേരെ നീട്ടിയതും അവൾ ചുണ്ടു ചുളുക്കി മൂന്നുപേരെയും നോക്കി "കഴിക്ക് മോളെ ...." അവൾക്ക് നേരെ നീട്ടിക്കൊണ്ട് നന്ദിനി പറഞ്ഞതും അവൾ വേണ്ടന്ന് തലയാട്ടി "ദേ ഒന്നങ്ങ്‌ തന്നാലുണ്ടല്ലോ .... മര്യാദക്ക് വാങ്ങി കഴിക്കെടീ ...."

ഹർഷൻ ദേശ്യപ്പെട്ടതും അവൾ അവനെ നോക്കി മുഖം വീർപ്പിച്ചുകൊണ്ട് നന്ദിനിക്ക് നേരെ തിരിഞ്ഞു "എനിക്ക് വേണ്ട അമ്മാ .... ഇപ്പൊ തന്നെ നിങ്ങളൊക്കെ കൂടി ഓരോന്ന് കഴിപ്പിച്ചു വയർ ഫുൾ ആക്കി ..... ഇനിയും കഴിച്ചാൽ ഞാൻ വയർ പൊട്ടി ചത്തുപോകും ...." അവൾ വയറും പിടിച്ചു കൊഞ്ചിക്കൊണ്ട് പറഞ്ഞതും നന്ദിനി അവളുടെ കയ്യിൽ പതിയെ ഒന്ന് തല്ലി "ഫുഡ് കഴിച്ചു നീ ചാകുവാണേൽ അത് ഞങ്ങൾ സഹിച്ചു ..... നീ അത് കഴിക്കാൻ നോക്ക് ...." ഹർഷൻ പറയുന്നത് കേട്ടതും അവൾ അവനെ നോക്കി കണ്ണുരുട്ടി "ഓ അപ്പൊ ഞാൻ ചത്താലും നിങ്ങൾക്ക് കുഴപ്പം ഇല്ലേ ...." അവൾ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞതും ഹർഷൻ അവളെ ഗൗരവത്തോടെ നോക്കി "എനിക്കൊരു കുഴപ്പവുമില്ല .....

ഞാൻ വേറെ കെട്ടി അഞ്ചാറ് പിള്ളേരൊക്കെ ആയി സുഗായിട്ട് ജീവിക്കും ...." ഹർഷൻ അത് കൂടി പറഞ്ഞപ്പോൾ അവൾക്ക് നിയന്ത്രണം വിട്ടു .... മുഖമൊക്കെ ചുവന്നു തുടുത്തു .... വിജയനും നന്ദിനിയും ഇതൊക്കെ കണ്ട് സ്വയം തലക്കടിച്ചു "നിങ്ങൾ വേറെ കെട്ടോ .....?" കണ്ണും നിറച്ചു ദേശ്യത്തോടെ അവൾ ചോദിച്ചതും ചിരി കടിച്ചു പിടിച്ചു അവൻ ഗൗരവത്തോടെ ഇരുന്നു "ആഹ് കെട്ടും ...." ഇത്തവണ നിറഞ്ഞു വന്ന അനുവിന്റെ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി ..... ചുണ്ടുപിളർത്തിക്കൊണ്ട് അവൾ കുനിഞ്ഞിരുന്നു "ഡാ ചെക്കാ .... നീ എന്റെ കയീന്ന് വാങ്ങിക്കും .... മോളെ വിഷമിപ്പിക്കാതെ എണീറ്റ് പോടാ അപ്പുറത് ....."

അവനെ നോക്കി കണ്ണുരുട്ടി നന്ദിനി പറഞ്ഞതും അവനൊന്ന് കണ്ണ് ചിമ്മികാണിച്ചുകൊണ്ട് ചുണ്ടുപിളർത്തി കുനിഞ്ഞിരിക്കുന്ന അനുവിനെ നോക്കി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി അവൻ പോയതും നന്ദിനി നിർബന്ധിച്‌ എങ്ങനെ ഒക്കെയോ അവളെ ഫുഡ് കഴിപ്പിച്ചു .... അവൾക്കുള്ള ടാബ്ലെറ്സ് ഒക്കെ കൊടുത്തുകൊണ്ട് അവളെ കിടത്തിയ ശേഷമാണ് വിജയനും നന്ദിനിയും പോയത് അവർ പോയതും ഹർഷൻ മൂളിപ്പാട്ടും പാടി മുറിയിലേക്ക് വന്നു അനു അവനെ കണ്ടതും മുഖം വീർപ്പിച്ചുകൊണ്ട് തിരിഞ്ഞു കിടന്നു ഹർഷൻ ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ അടുത്തായി ചെന്ന് കിടന്നുകൊണ്ട് അവളെ തോണ്ടി അവൾ മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടതും അവൻ വീണ്ടും വീണ്ടും തോണ്ടി ക്ഷമ നശിച്ചു

അവൾ എണീറ്റിരുന്നുകൊണ്ട് അവനെ നോക്കി കണ്ണുരുട്ടിയതും അവൻ ഒന്ന് ഇളിച്ചു കാണിച്ചു അപ്പോഴും അവൾ മുഖം കയറ്റി വെച്ചിരുന്നു ഹർഷൻ ഒന്ന് ചിരിച്ചുകൊണ്ട് എണീറ്റിരുന്നതും അവൾ മുഖം തിരിച്ചു വേറെങ്ങോ നോക്കി ഇരുന്നു "എന്താടി കുട്ടിഡോക്ടറെ നിനക്ക് ഒരു ഗൗരവം ....?" അവൻ അവളുടെ തടയിൽ പിടിച്ചുകൊണ്ട് പുരികം പൊക്കി ചോദിച്ചതും അവൾ അവന്റെ കൈ തട്ടി മാറ്റി "ഓഹോ ..... അപ്പൊ നീ മിണ്ടില്ല .... Okay നീ മിണ്ടണ്ട .... ഞാൻ ന്റെ കുഞ്ഞിനോട് സംസാരിച്ചോളാം ...ഹും 😏...." അവളെ നോക്കി പുച്ഛിച്ചുകൊണ്ട് അവൻ അവളുടെ മടിയിലേക്ക് കിടന്നുകൊണ്ട് അവളുടെ അരയിലൂടെ ചുറ്റിപ്പിടിച്ചു വയറിൽ തലവെച്ചു കിടന്നു

അവൾ അവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവൻ അട്ട ഒട്ടി പിടിച്ചപോലെ അങ്ങനെ തന്നെ കിടന്നു അവൾ മുഖം വീർപ്പിച്ചുകൊണ്ട് അവനെ നോക്കിയതും അവനത് മൈൻഡ് ചെയ്യാതെ കുഞ്ഞിനോട് സംസാരിക്കാൻ തുടങ്ങി "അച്ഛേട വാവേ ..... വാവ കേൾക്കുന്നുണ്ടോ .... വാവേട ഈ അമ്മക്കുണ്ടല്ലോ ഈ പാവം അച്ചയോട് സംസാരിക്കാൻ പറ്റില്ലത്രേ 😏 അവൾ സംസാരിച്ചില്ലെങ്കിലെന്താ എന്നോട് സംസാരിക്കാൻ എന്റെ വാവയുണ്ട് .... അല്ലേ വാവേ ...." അവളുടെ വയറിൽ മുഖം ചേർത്തുകൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി "ഇതേ എന്റെ വാവയാ ..... എന്റെ വാവ എന്നോട് മാത്രേ സംസാരിക്കൂ .... അതോണ്ട് അങ്ങോട്ട് മാറി നിൽക്ക്‌ ....."

അവൾ അവനെ തള്ളി മാറ്റിക്കൊണ്ട് ചുണ്ടുകൂർപ്പിക്കുന്നത് കണ്ടതും അവൻ പൊട്ടിച്ചിരിച്ചു "എന്താ 😠....?" അവന്റെ ചിരി ദഹിക്കാത്ത വണ്ണം അവൾ ചോദിച്ചു "നീ ഇത്രക്ക് പൊട്ടിയാണോടി ..... വല്യ ഡോക്ടർ ആണെന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം ..... ഞാൻ നിന്റെ തിരുവായ തുറപ്പിക്കാൻ ഒരു നമ്പർ ഇട്ടതല്ലേ ..... ഇത്ര ചെറുപ്പത്തിലേ കുഞ്ഞിനോട് ഇതൊക്കെ പറഞ്ഞാൽ അത് മനസ്സിലാക്കാൻ അതിന് പറ്റോ ..... പൊട്ടിക്കാളി 🤣🤣🤣🤣..." അവളെ കളിയാക്കിക്കൊണ്ട് അവൻ ഇരുന്നും കിടന്നുമൊക്കെ ചിരിച്ചതും അവൾക്ക് ദേശ്യം വന്നു അവൾ അവന്റെ കൈ പിടിച്ചു കടിച്ചു പറിച്ചു "ആ .... ഡീ പേപ്പട്ടീ വിടടീ ....ആ വേദനിക്കുന്നേടി വിട് വീട് ...."

അവൻ വേദന കൊണ്ട് കാറി കൂവിയതും അവൾ അവനെ വിട്ടു "നിങ്ങൾക്ക് വേറെ കെട്ടണോ .....?" അവൾ വീണ്ടും കടിക്കാൻ ആഞ്ഞുകൊണ്ട് ചോദിച്ചതും അവൻ വേണ്ടായെന്ന് തൊഴുതു പറഞ്ഞതും അവൾ അവനെ ഒന്ന് നോക്കിക്കൊണ്ട് ബെഡിലേക്ക് കിടന്നു അവൻ അവളെ ചുറ്റിപ്പിടിക്കാൻ പോയതും അവളവനെ ചവിട്ടി താഴെയിട്ടു "ഇന്ന് അവിടെ കിടന്നാൽ മതി ..... ഇങ്ങോട്ട് കയറി വന്നാൽ ഞാൻ കടിക്കും ..... മര്യാദക്ക് താഴെ കിടന്നുറങ്ങാൻ നോക്ക് ...." താഴെ വീണ ഹർഷന് ഒരു തലയിണ ഇട്ടുകൊടുത്തുകൊണ്ട് അവൾ പറഞ്ഞു അവൾ ലൈറ്റ് ഓഫാക്കി കിടന്നതും അവൻ അവളെ നോക്കി പല്ല് കടിച്ചുകൊണ്ട് ആ തലയിണ എടുത്തു ..... തലയിണ മടിയിൽ വെച്ചുകൊണ്ട് അതിന് മുകളിൽ താടക്കു കൈയും കൊടുത്തവൻ അനുവിനെ നോക്കി അങ്ങനെ ഇരുന്നു ......തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story