ഭാര്യ: ഭാഗം 41

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

പിന്നീടുള്ള ദിവസങ്ങൾ ഹർഷൻ അവൾക്കൊപ്പം തന്നെ ആയിരുന്നു വിജയനും നന്ദിനിയും ഹർഷനും കൂടി അവളെ താഴത്തും തലയിലും വെക്കാതെ കൊണ്ട് നടന്നു മാസങ്ങൾ കൊഴിഞ്ഞു പോയി ..... വയറിനൊപ്പം അവളുടെ ശരീരവും വീർത്തു വന്നു..... ഒപ്പം അവശതയും കൂടി ഹർഷന് അവളുടെ അവസ്ഥയിൽ വല്ലാത്ത ദുഖമുണ്ടായിരുന്നു അവൻ ഏത് നേരവും അവൾക്കൊപ്പം കൂടി കാലു കടച്ചിൽ അവളെ ബുദ്ധിമുട്ടിക്കുമ്പോൾ അവൾക്ക് ആശ്വാസമായി അവൻ അവൽക്കരികിൽ എത്തും അവൾ ഉറങ്ങുന്നത് വരെ കാലു തടവി വേദനക്ക് ആശ്വാസം നൽകും സ്നേഹപരിചരണങ്ങൾ കൊണ്ട് അവളുടെ എല്ലാ വേദനകളും അവൻ ഒരു പരിധി വരെ ഇല്ലാതാക്കി 7 ആം മാസം ചടങ്ങു നടത്താൻ വേണ്ടി അനുവിന്റെ കുടുംബം വന്നു .....

അവളെ ഒരു രാജകുമാരിയെ പോലെ ഒരുക്കി അവളുടെ ചടങ്ങുകൾ നടത്തി ഹർഷൻ അതൊക്കെ നിറഞ്ഞമനസ്സോടെ നോക്കിക്കണ്ടു അനുവിന്റെ അച്ഛനും അമ്മയും അവളെ ഒപ്പം കൂട്ടാൻ വാശി പിടിച്ചെങ്കിലും വരുന്നില്ല എന്ന് അവൾ തറപ്പിച്ചു പറഞ്ഞുകൊണ്ട് ഹർഷന്റെ കയ്യിൽ തൂങ്ങി ചിണുങ്ങി ..... ഒടുവിൽ ഹർഷൻ പറഞ്ഞപ്പോൾ അവളെ ഹര്ഷന്റെ വീട്ടിൽ തന്നെ നിർത്താൻ തീരുമാനിച്ചു വിജയനും നന്ദിനിക്കും അവളെ പിരിയാൻ ആവില്ലായിരുന്നു അങ്ങനെ ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി " ഹർഷേട്ടാ ..... നാളെ വിച്ചൂന്റേം മായയുടേം വിവാഹമല്ലേ ..... അച്ഛനും അമ്മയും ഒക്കെ പോയി ..... എന്നേം അങ്ങോട്ട് കൊണ്ട് പോവോ പ്ളീസ് ...."

അനു അവന്റെ നെഞ്ചിൽ ചാരി കിടന്നുകൊണ്ട് കൊഞ്ചി " അത് മാത്രം നീ പറയണ്ട ..... എന്റെ പ്രിൻസസ് വരുന്നത് വരെ നിന്നെ ഞാനീ മുറിക്ക് പുറത്തിറക്കില്ല.... " അവൻ അവളുടെ കൈ വിരലുകൾക്കിടയിലൂടെ കൈകോർത്തുകൊണ്ട് പറഞ്ഞതും അവൾ അവനെ തലയുയർത്തി നോക്കി " പ്രിൻസസ് ആണെന്ന് ഉറപ്പിച്ചോ .....? ചിലപ്പോ പ്രിൻസസ് ആണെങ്കിലോ ....?" അവൾ സംശയത്തോടെ ചോദിച്ചു " no എനിക്കുറപ്പാ ..... ഇത് അച്ഛേടെ കാന്താരിക്കുട്ടി തന്നെയാ ...." അവൻ അവളുടെ വയറിൽ തഴുകി പറഞ്ഞതും അവളൊന്ന് ചിരിച്ചു " ന്റെ കാന്താരി വരുന്നത് വരെ പൊന്നുമോൾ ഈ മുറിക്ക് പുറത്തേക്ക് ഇറങ്ങില്ല ..... മര്യാദക്ക് ഇവിടെ അടങ്ങി ഒതുക്കി ഇരിക്കുന്നതാ നിനക്ക് നല്ലത് ...."

അല്പം ഗൗരവത്തോടെ അവനത് പറഞ്ഞതും അവൾ മുഖം കയറ്റി വെച്ചിരുന്നു " ദേ അനൂ .... ഇതാണ് എനിക്ക് ദേശ്യം വരുന്നേ .... എന്തെങ്കിലും പറയാൻ വേണ്ടി കാത്തിരിക്കുവാ മുഖം വീർപ്പിക്കാൻ ...." അവൻ അവളെ നോക്കി കണ്ണുരുട്ടിയതും അവൾ ചുണ്ടുചുളുക്കി അവനെ നോക്കി " പ്ളീസ് ഹർഷേട്ടാ ...... ഞാൻ ഇനി എങ്ങും പോകണമെന്ന് പറയില്ല പ്ളീസ് പ്ളീസ് പ്ളീസ് ..... ന്റെ ഹർഷേട്ടനല്ലേ പ്ളീസ് പ്ലീസ് പ്ലീസ് ....." അവന്റെ താടക്ക് പിടിച്ചു കൊഞ്ചിച്ചുകൊണ്ട് അവൾ കെഞ്ചിയതും അവൻ അവളെയൊന്ന് ഇരുത്തി നോക്കി " ശെരി ശെരി ഞാൻ കൊണ്ടുപോകാം ..... ബട്ട് കുറച്ചു കണ്ടിഷൻസ് ഉണ്ട് ...." അവൻ പറഞ്ഞു നിർത്തിയതും അവൾ ആകാംഷയോടെ അവനെ നോക്കി

" താലികെട്ടിന് ടൈം ആകുമ്പോഴേ ഞാൻ നിന്നെ കൊണ്ട് പോകത്തുള്ളൂ .... പിന്നെ ഞാൻ നിക്കുന്നിടത് അടങ്ങി ഒതുങ്ങി എനിക്കൊപ്പം നിന്നോളണം ..... പിന്നെ ആരെങ്കിലും വന്ന് വിളിച്ചാൽ അവരുടെ കൂടി തുള്ളിച്ചാടി പോകാനോ ഡാൻസ് ചെയ്യാനോ പാടില്ല ....." അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തതും അവൾ താടക്കും കൈ കൊടുത്തിരുന്നു അവനെ ഒന്ന് നോക്കി " ഇതിനെക്കാളും നല്ലത് ഞാൻ ഇവിടെ ഇരിക്കുന്നതല്ലേ 😬.....?" അവൾ പിറുപിറുത്തു " ഇതൊക്കെ ഓക്കേ ആണേൽ ഞാൻ കൊണ്ടുപോകാം ....." അവൻ പറഞ്ഞു നിർത്തിയതും അവളൊന്ന് ആലോചിച്ചു "ഇപ്പൊ സമ്മതിക്കാം അവിടെ ചെന്നിട്ട് എന്ത് വേണേലും ചെയ്യാല്ലോ .....,,"

അവൾ മനസ്സിൽ കണക്ക് കൂട്ടി അവനോട് ഓക്കെ പറഞ്ഞു അവൻ അവളെ ബെഡിൽ ഇരുത്തിയിട്ട് താഴേക്ക് പോയി അവൾക്കുള്ള ഫുഡുമായി വന്നു അവർ രണ്ടുപേരും കൂടി ആ ഫുഡ് കഴിച്ചശേഷം അവൻ അവൾക്കുള്ള മെഡിസിൻ ഒക്കെ എടുത്തുകൊടുത്തു മെഡിസിന്റെ മയക്കത്തിൽ അനു വേഗം ഉറങ്ങി ..... ഹർഷൻ ലൈറ്റ് ഓഫ് ചെയ്തുകൊണ്ട് ഒരു ഫയലുമെടുത്തു മുറിക്ക് പുറത്തേക്ക് പോയി •••••••••••••••••••••••••••••••••••••••••••• " ഡാ വിക്കീ ആ സ്പ്രേ ഇങ് താടാ ..... നീ ഇന്നത് തീർക്കോ ..... കല്യാണം എന്റെയാടാ തെണ്ടീ ...." കണ്ണാടിക്ക് മുന്നിൽ നിന്ന് സ്പ്രേ എടുത്ത് തലങ്ങും വിലങ്ങും പൂശുന്ന വിക്കിയെ നോക്കി വിച്ചു പല്ല് കടിച്ചു

" ഓ കിടന്ന് ചാവാതെ .... ഇന്നാ നിന്റെ സ്പ്രേ 😏...." സ്പ്രേ അവനു നേരെ എറിഞ്ഞുകൊണ്ട് അവൻ വേണിയുടെ അടുത്തേക്ക് പോയി " എന്നെ മായയുടെ അടുതുപോലും വിടാതെ ഇവിടെ പിടിച്ചു ഇരുത്തിയിട്ട് നിങ്ങൾ ഇതെവിടെ പോയി കിടക്കുവായിരുന്നു മനുഷ്യാ 😬.....?" വേണി അല്പം വീർത്ത വയറും താങ്ങി പിടിച്ചുകൊണ്ട് എണീറ്റ് അവനെ നോക്കി കണ്ണുരുട്ടി ..... അവൾക്കിപ്പോൾ 5 മാസം കഴിഞ്ഞു അതുകൊണ്ട് തന്നെ വിക്കി അവളെ ഒന്ന് അനങ്ങാൻ കൂടി സമ്മതിക്കുന്നില്ല " ഞാൻ ചെക്കനെ ഒരുക്കാൻ പോയതാ 😌...." അവൻ അവളെയും കൊണ്ട് അവിടെ ഇരുന്നുകൊണ്ട് പറഞ്ഞു " ഓ ഒരുക്കാൻ പോയ കഥയൊന്നും പറയണ്ട .... വിച്ചു സ്പ്രെക്ക് വേണ്ടി അലറിയത് ഞാൻ കേട്ടായിരുന്നു ...."

അവൾ അവനെ മൊത്തത്തിൽ ഒന്ന് നോക്കി പറഞ്ഞതും അവനൊന്ന് ഇളിച്ചു കാണിച്ചു " അല്ലെടീ ഈ അനു എവിടെ പോയി കിടക്കുവാ .... ഇന്നലെ തന്നെ എത്തുമെന്ന ഞാൻ കരുതിയെ ....?" അവൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു " അവള് ഹർഷന്റെ വീട്ടു തടങ്കലിലാ ..... അവൾ വിളിച്ചിരുന്നു ...താലികെട്ടാൻ സമയത്തെ കൊണ്ടുവരുള്ളൂന്നു പറഞ്ഞു അവനെ കൊറേ പ്രാകിയിട്ടാ ഫോൺ വെച്ചത് ...." വിച്ചു അങ്ങോട്ട് വന്നുകൊണ്ട് പറഞ്ഞു " ശ്യേ ..... ഹർഷൻ എന്താ ഇങ്ങനെ ....? ഭാര്യമാർ ഗർഭിണി ആണെന്ന് പറഞ്ഞു അവരെ ഇങ്ങനെ ഒക്കെ പിടിച്ചു വെക്കാൻ പാടില്ല .... മോശം മോശം ....."

അവൻ വിച്ചുവിനോട് പറഞ്ഞുകൊണ്ട് തിരിഞ്ഞതും വേണി മാറിൽ കൈയും കെട്ടി അവനെ നോക്കി "എന്നെ കസേരയിൽന്നു എണീക്കാൻ സമ്മതിക്കാത്ത നിങ്ങളാണോ ഹർഷേട്ടനെ കുറ്റം പറയുന്നേ .....?" അവൾ അവനെ നോക്കി കണ്ണുരുട്ടിയതും അവനൊരു വളിച്ച ചിരി ചിരിച്ചുകൊണ്ട് വരുന്നോർക്കും പോണോർക്കും കൈ വീശി കാണിച്ചു ..... ഇടങ്കണ്ണിട്ട് വേണിയെ നോക്കുന്നുമുണ്ട് " മുഹൂർത്തത്തിന് സമയമായി ...." മണ്ഡപത്തിൽ നിന്ന് പൂജാരി വിളിച്ചു പറഞ്ഞതും വിക്കി വിച്ചുവിനെയും കൂട്ടി മറുകൈയിൽ വേണിയെയും മുറുകെ പിടിച്ചുകൊണ്ട് മണ്ഡപത്തിലേക്ക് കയറി വിച്ചു മണ്ഡപത്തിലേക്ക് കയറി ഇരുന്നതും മായയുടെ അച്ഛൻ അവളെയും മണ്ഡപത്തിലേക്ക് കൈ പിടിച്ചു കയറ്റി കൊരവയുടെയും പഞ്ചാരി മേളത്തിന്റെയും ആരവത്തോടെ അവൻ താലി കയ്യിലെടുത്തുകൊണ്ട് ചുറ്റും ഒന്ന് നോക്കി

ഹർഷന്റെ കൈയും പിടിച്ചു വിക്കിയുടെ അടുത്തായി പുഞ്ചിരിച്ചു നിൽക്കുന്ന അനുവിനെ കണ്ടതും അവൻ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് മായയുടെ കഴുത്തിൽ താലി കെട്ടി സിന്ദൂരം ചാർത്തി അവളുടെ സിന്ദൂരരേഖ ചുമപ്പിച്ചപ്പോൾ അവളുടെ ഉള്ളിൽ തന്റെ പ്രണയസാക്ഷാൽക്കാരത്തിന്റെ ആനന്ദം അല തല്ലുകയായിരുന്നു അത് അറിഞ്ഞെന്ന വണ്ണം അവൻ അവളുടെ കൈകളെ കോർത്ത് പിടിച്ചുകൊണ്ട് പുഞ്ചിരിയോടെ അവളെ നോക്കി ..... കണ്ണുകൾ തമ്മിൽ ഇടഞ്ഞതും അവൾ വെപ്രാളത്തോടെ നോട്ടം മാറ്റി അഗ്നിക്ക് ചുറ്റും വലം വെച്ചശേഷം മുതിർന്നവരുടെ ആശീർവാദത്തോടെ അവർ ഒന്നായി

അനു ഹര്ഷന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ തക്കം പർത്തിരിക്കവെ ആണ് മായ അവനോട് യാത്ര പറയാൻ വന്നത് ആ സമയം നോക്കി അവൾ അവിടെ നിന്നും മുങ്ങി മായ വന്ന് കണ്ണ് നിറച്ചു ഹര്ഷന്റെ മുന്നിൽ നിന്നതും അവനവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു "എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും പെങ്ങളായി ഇവൾ മാത്രമേ ഉള്ളൂ ...... വേദനിപ്പിക്കില്ലാന്ന് അറിയാം ..... എന്നാലും നോക്കിക്കൊള്ളണെടാ ..... ഒരു പാവം പൊട്ടി പെണ്ണാ ....." നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് വിച്ചുവിന്റെ കൈയിൽ പിടിച്ചുകൊണ്ട് ഹർഷൻ പറഞ്ഞതും മായ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവന്റെ നെഞ്ചിലേക്ക് വീണു വിച്ചു നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് മായയെ കൂട്ടി അവിടെ നിന്നും യാത്രയായി

അവർ പോയതും അവൻ തിരിഞ്ഞുനോക്കിയപ്പോൾ അനുവിനെ കണ്ടില്ല .... അവൻ പല്ല് കടിച്ചു അവളെ തപ്പി നടന്നതും അനു നിലത്തു വീണ് കിടന്ന് കരയുന്നതാണ് കണ്ടത് ആ കാഴ്ച കണ്ടതും അവന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി .... അവന്റെ ഹൃദയമിടിപ്പുകൾ വർധിച്ചു ശ്വാസം പോലും വിടാൻ മറന്ന് അവൻ അവൾക്കരികിലേക്ക് ഓടി "അനൂ .... ഡീ ... എന്താ പറ്റിയെ ...." അവൻ പിടക്കുന്ന ഹൃദയത്തോടെ അവളെ കോരിയെടുത്തു "എടാ മോൾക്ക് പെയിൻ വന്നൂന്നാ തോന്നുന്നേ ..... വേദന സഹിക്കാഞ്ഞിട്ടു ബോധം പോയതാണെന്ന് തോന്നുന്നു ..... ഭാഗ്യത്തിന് വീഴാൻ നേരം ഞാൻ കണ്ടു .... ഞാനാ ഇവിടെ കിടത്തിയത് .... വാ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം .....

നീ അവളെ ഉണർത്തു ..... ഞാൻ അച്ഛനെ വിളിച്ചിട്ട് വരാം ...." അത്രയും പറഞ്ഞുകൊണ്ട് നന്ദിനി പോയതും അവൻ അവളുടെ കവിളിൽ തട്ടി ഉണർത്താൻ നോക്കി "അനൂ .... ഡീ കണ്ണ് തുറക്കടീ .... ഡീ കണ്ണ് തുറക്ക് .... ഡീ ...." അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചതും അവൾ പ്രയാസപ്പെട്ടുകൊണ്ട് കണ്ണുകൾ പതിയെ തുറന്നു അതുകണ്ടതും ഹർഷൻ ആശ്വാസത്തോടെ വിജയൻ കൊണ്ടുവന്ന കാറിലേക്ക് അവളുമായി കയറി വിക്കിയും വേണിയും അവർക്ക് പിന്നാലെ പോയി അവൾ മയങ്ങാതിരിക്കാൻ അവൻ അവളുടെ കവിളിൽ തട്ടിക്കൊണ്ടിരുന്നു ഹോസ്പിറ്റലിൽ എത്തിയതും അവളെ അതിവേഗം ലേബർ റൂമിലേക്ക് കൊണ്ട് പോയി

ഹർഷന്റെ കൈകളെ അവൾ വിടാതെ പിടിച്ചിരിന്നത് കൊണ്ട് അവനും അവൾക്കൊപ്പം ലേബർ റൂമിലേക്ക് കയറി വേദന കൊണ്ട് അവൾ നിലവിളിച്ചപ്പോൾ ഹര്ഷന്റെ ഹൃദയത്തിൽ കത്തി കുത്തിയിരിക്കുന്ന വേദന തൊന്നി പ്രസവവേദന എന്നത് മനുഷ്യ ശരീരത്തിലെ എല്ലാ അസ്ഥികളും ഒരുമിച്ചു ഒടിയുമ്പോൾ ഉണ്ടാകുന്ന വേദനക്ക് തുല്യമാണെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് ഇത്രക്ക് ഭീകരമാണെന്ന് ഹർഷൻ അപ്പോൾ തിരിച്ചറിഞ്ഞു അത്രയധികം വേദന സഹിക്കുമ്പോഴും അവൾ ഹര്ഷന്റെ കയ്യിലെ പിടി വിട്ടിരുന്നില്ല അവളുടെ നിലവിളി ശബ്ദത്തിനൊപ്പം അവളുടെ പിടിയും മുറുകി വന്നു ഹർഷന് അത് കണ്ടുനിൽക്കാൻ കഴിയാതെ അവൻ കണ്ണുകൾ ഇറുക്കിയടച്ചു .....

കണ്ണുകൾ നിറഞ്ഞൊഴുകി " ആാാാ ......" ഒരു അലർച്ചയോടെ അനു മയങ്ങി വീണതും ഒരു കുഞ്ഞിന്റെ കരച്ചിൽ കാതിലേക്ക് അരിച്ചു കയറി ....ഹർഷൻ ഞെട്ടി കണ്ണുകൾ തുറന്നു ചോരയിൽ കുളിച്ചുകൊണ്ട് ഒരു കുഞ്ഞുരൂപത്തെ ഡോക്ടർ കൈകളിൽ പൊക്കി എടുത്തതും അവന്റെ കണ്ണുകൾ വിടർന്നു .... കണ്ണുകളിൽ അവശേഷിച്ചിരുന്ന അവസാനത്തെ തുള്ളിയും ഒലിച്ചിറങ്ങി അവന്റെ കൈകളും ചുണ്ടുകളും വിറച്ചു ..... ഹൃദയം വേഗത്തിൽ മിടിച്ചു .... കണ്ണുകൾ തുടിക്കാൻ തുടങ്ങി അവൻ കുഞ്ഞിന് നേരെ കൈകൾ നീട്ടിയതും ഡോക്ടർ കുഞ്ഞിനെ അവനു കൈമാറി കുഞ്ഞിനെ കണ്ടതും ഇതൊക്കെ ഒരു സ്വപ്‌നമാണെന്ന്‌ അവനു തോന്നി ..... കണ്ണുകൾ നിറഞ്ഞു .....

അവൻ സന്തോഷത്തോടെ കരഞ്ഞുകൊണ്ട് കുഞ്ഞിനെ വാരി പുണർന്നു ഡോക്ടർ കുഞ്ഞിനെ അവന്റെ കയ്യിൽ നിന്ന് വാങ്ങിക്കൊണ്ട് കുഞ്ഞിനെ തുടച്ചു വൃത്തിയാക്കി അവൻ തളർന്നു കിടക്കുന്ന അനുവിനെ ഒന്ന് നോക്കി ..... അവളുടെ വിരിനെറ്റിയിൽ അമർത്തി ചുംബിച്ചുകൊണ്ട് അവൻ ഡോക്ടർക്ക് നേരെ തിരിഞ്ഞു " പെൺകുഞ്ഞാണ് 😊...." കുഞ്ഞിനെ അവന്റെ കൈയിൽ വച്ചുകൊടുത്തുകൊണ്ട് പറഞ്ഞതും അവൻ സന്തോഷം കൊണ്ട് കുഞ്ഞിനെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു ഡോക്ടർ കുഞ്ഞിനെ പുറതുള്ളവർക്ക് കാണിക്കാൻ അനുവാദം കൊടുത്തതും അവൻ സന്തോഷത്തോടെയും അഭിമാനത്തോടെയും പുറത്തേക്ക് ഇറങ്ങി കുഞ്ഞിനെ കണ്ടതും എല്ലാവരും വന്ന് അവളെ കയ്യിലെടുക്കാൻ ശ്രമിച്ചെങ്കിലും അവൻ വിട്ട് കൊടുത്തില്ല അവൻ കുഞ്ഞിനെ നെഞ്ചോട് അണച്ച് പിടിച്ചുകൊണ്ട് അവർക്ക് കാണിച്ചു കൊടുത്തതും എല്ലാവരും ഒരു ചിരിയോടെ അവന്റെ പ്രവർത്തിയെ നോക്കിക്കണ്ടു "മോൾക്ക് പേര് വല്ലതും കണ്ടു വച്ചിട്ടുണ്ടോ ....?" നന്ദിനി ചോദിച്ചതും ഹർഷനൊന്ന് ചിരിച്ചുകൊണ്ട് തലയാട്ടി .....തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story