ഭാര്യ: ഭാഗം 9

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ചുറ്റും ഇരുട്ട് പടർന്നത് കണ്ട് അവൻ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി മുന്നോട്ട് നടന്നതും ആരുടെയോ ചവിട്ടേറ്റ് അവൻ തെറിച്ചു വീണു അവൻ നിലത്തു നിന്ന് കൈ കുത്തി എഴുന്നേറ്റ് നിന്നുകൊണ്ട് ചുറ്റും നോക്കി മുഖത്തേക്ക് ശക്തമായ കരങ്ങൽ വന്നു ഇടിച്ചതും അവൻ പുറകിലേക്ക് വേച്ചു പോയി അവൻ ഒന്ന് നേരെ നിൽക്കുന്നതിന് മുന്നേ അടുത്ത പ്രഹരം ഉണ്ടായി ഭാരമുള്ള എന്തോ ഒന്ന് തലക്കടിച്ചപ്പോൾ വിക്കി തലക്ക് കയ്യും കൊടുത്തു മുട്ട്‌ കുത്തി താഴെ ഇരുന്നു പോയി പെട്ടെന്ന് അവിടെ മൊത്തം പ്രകാശം പടർന്നതും മുട്ട് കുത്തി ഇരിക്കുന്ന വിക്കിക്ക് മുന്നിൽ അയാൾ ചമ്രം പടിഞ്ഞു ഇരുന്നത് കണ്ടു വിക്കി ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അവനെ നോക്കി പുച്ഛിച്ചു "നീയോ ....? "

തലക്ക് അസഹ്യമായ വേദന തോന്നിയെങ്കിലും അത് കടിച്ചു പിടിച്ചു കൊണ്ട് അവൻ പുച്ഛത്തോടെ ചോദിച്ചു "അതേടാ ഞാൻ തന്നെ .... എന്നെ നീയിവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ ..... അതാടാ ഈ വിശാൽ .....നിന്റെയൊക്കെ പ്രതീക്ഷക്ക് ഒരുപാട് മുകളിലാടാ ഞാൻ .... നിന്നോട് ഞാൻ പല തവണ warn ചെയ്തെതാ അനു അവൾ എന്റേതാണെന്ന് ...... അവളോട് കൂടുതൽ അടുക്കരുതെന്നും ..... എത്ര പറഞ്ഞാലും നിന്റെ തലയിൽ കയറില്ലെന്ന് വെച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ ..... ഇപ്പൊ നീ അവളെയും കൂട്ടി കേരളത്തിലോട്ട് വന്നുന്നു അറിഞ്ഞപ്പോൾ നിന്നെ പച്ചക്ക് കത്തിക്കാനാടാ ഞാൻ വന്നത് ...... ഇന്നത്തോടെ വിവേക് എന്ന ചാപ്റ്റർ ഞാൻ അങ് ക്ലോസ്‌ ചെയ്യുവാ ..."

അവൻ അവിടെ നിന്ന് എണീറ്റുകൊണ്ട് കൂടെ നിക്കുന്നവരെ നോക്കി കണ്ണ് കാണിച്ചതും ഗുണ്ടകൾ എന്ന് തോന്നിക്കുന്ന അവർ വിക്കിക്ക് നേരെ പാഞ്ഞു വന്നു "ഇത്തിരി ജീവൻ ബാക്കി വച്ചേക്കണം ..... അവന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ ആയിരിക്കണം " കാറിന്റെ ബോണറ്റിലേക്ക് ചാടി കയറിക്കൊണ്ട് വിശാൽ അവരോടായി പറഞ്ഞു കൂട്ടത്തോടെ കുനിഞ്ഞിരിക്കുന്ന വിക്കിയുടെ അടുത്തേക്ക് ഓടി അടുത്ത ഗുണ്ടകൾ ഓരോ വശങ്ങളിലേക്ക് തെറിച്ചുപോകുന്നത് കണ്ട് വിശാൽ ഒന്ന് ഞെട്ടി എല്ലാത്തിനെയും നിലമ്പരിശാക്കി കൊണ്ട് വിശാലിനെ നോക്കി പുച്ഛചിരിയോടെ നിൽക്കുന്ന വിവേകിനെ കണ്ടതും അവൻ ഒന്ന് പതറി "അടിച്ചു കൊല്ലടാ ആ പന്നിയെ 😡"

. പതർച്ച അതി സമർത്ഥമായി മറച്ചു വെച്ചുകൊണ്ട് അവൻ അലറിയതും വീണു കിടക്കുന്നവരൊക്കെ ചാടി എണീറ്റ് കൊണ്ട് വിക്കിക്ക് നേരെ പാഞ്ഞു അവനു നേരെ വീശിയ ഹോക്കി സ്റ്റിക്കിൽ പിടുത്തമിട്ടു കൊണ്ട് അവനൊന്ന് കറങ്ങി കൊണ്ട് പിന്നിലുള്ളവരെ ചാടി ചവിട്ടിക്കൊണ്ട് നിലത്തു നിന്ന് അവന്റെ ശക്തിക്ക് മുന്നിൽ തോറ്റുകൊണ്ട് ഓരോരുത്തരായി വീഴാൻ തുടങ്ങിയതും വിശാൽ കൈയിൽ കിട്ടിയ ഇരുമ്പ് വടി കയ്യിലെടുത്തു വിക്കിയുടെ പിന്നിലൂടെ പോയി അവന്റെ തലക്ക് ശക്തമായി അടിച്ചു വിക്കി അങ്ങനൊരു നീക്കം പ്രതീക്ഷിക്കാതിരുന്നത്‌ കൊണ്ട് തന്നെ അവനത് തടയാനായില്ല തലക്ക് കൈ കൊടുത്തുകൊണ്ട് തിരിഞ്ഞ്‌ നോക്കിയ വിക്കിയെ വീണ്ടും വിശാൽ അടിച്ചു താഴെ ഇട്ടു അവന്റെ ദേശ്യം തീരുന്നത് വരെ അവൻ തല്ലി ......

തലയിൽ നിന്ന് ചോര ഒലിച്ചിറങ്ങിയപ്പോ അവനു തല ചുറ്റുന്നത് പോലെ തോന്നി " പിടിച്ചെണീപ്പിക്കട അവനെ " കിങ്കരമാരോട് വിശാൽ ആജ്ഞാപിച്ചതും വിക്കിയെ അവർ താങ്ങി നിർത്തി " എനിക്ക് നിന്റെ കാര്യം ഓർക്കുമ്പോ നല്ല സങ്കടം ഉണ്ട് .... ഈ ചെറുപ്രായത്തിൽ തന്നെ മരിക്കേണ്ടി വന്നല്ലോ .... പക്ഷെ എന്ത് ചെയ്യാനാ എന്റെ പെണ്ണിന്റെ കാര്യത്തിൽ ഞാൻ ഭയങ്കര സെൽഫിഷ് ആണ് " അവൻ വിക്കിയുടെ കവിളിൽ പിടിച്ചു മുഖം ഉയർത്തി കൊണ്ട് പറഞ്ഞതും ആ വേദനക്കിടയിലും അവനൊന്ന് ചിരിച്ചു "പക്ഷെ എനിക്ക് നിന്നോട് സഹതാപം ആണ് തോന്നുന്നത് വിശാൽ ..... ഏന്നുമുതൽ നീ അനുവിനെ സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചു തുടങ്ങിയോ അന്ന് മുതൽ നിന്റെ നാശവും തുടങ്ങി ....

എന്നെ കൊന്നാലും അനു നിന്റേതാവില്ല ...... നിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു ..." വിക്കി പല്ല് ചിലക്കുന്നത് പോലെ ശബ്ദമുണ്ടാക്കി അവനെ ഒന്ന് പുച്ഛിച്ചു കൊണ്ട് ചിരിച്ചു " ചാകാൻ പോകുമ്പോഴും നിന്റെ മുഖത്തുള്ള ഈ പുഞ്ചിരി ഉണ്ടല്ലോ i appreciate it ...... പക്ഷെ നിന്റെ സംസാരം കേട്ട് നില്ക്കാൻ ഉള്ള ടൈമ് എനിക്ക് ഇല്ല .....സൊ ഗുഡ് ബൈ മിസ്റ്റർ വിവേക് കൃഷ്ണ " അത്രയും പറഞ്ഞുകൊണ്ട് പുറകിൽ മറച്ചു വെച്ച ഗൺ അവൻ വിക്കിക്ക് നേരെ ചൂണ്ടിക്കൊണ്ട് ഷൂട്ട് ചെയ്യാൻ നിന്നതും പുറകിൽ നിന്ന് ഒരു ചവിട്ടേറ്റ് അവൻ തെറിച്ചു വീണതും ഒപ്പമായിരുന്നു തെറിച്ചു വീണ വിശാൽ ദേശ്യത്തോടെ തിരിഞ്ഞതും അവന്റെ കാറിന് മുകളിൽ കാലിന്മേൽ കാൽ കയറ്റി ഇരിക്കുന്ന ഹർഷൻ കണ്ട് ദേശ്യത്തോടെ ചാടി എണീറ്റ് നിന്ന് ഹർഷനെ കണ്ടതും വിക്കിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു "ആരാടാ നീ ....?😡".

ഹർഷനെ കണ്ടതും വിശാൽ അവനു നേരെ ചീറി " ഞാൻ ആരോ ആയിക്കോട്ടെ ..... പിന്നെ നിനക്ക് സംസാരിച്ചു നില്ക്കാൻ സമയമില്ലെന്ന് അല്ലെ പറഞ്ഞത് അപ്പൊ പിന്നെ വേഗം തുടങ്ങാം " കാറിനു മുകളിൽ നിന്ന് ചാടി ഇറങ്ങി കൊണ്ട് ഹർഷൻ പറഞ്ഞതും വിശാൽ മറ്റവന്മാരെ നോക്കി കണ്ണ് കാണിച്ചു തനിക്ക് നേരെ ഓടി അടുക്കുന്നവരെ നിമിഷ നേരം കൊണ്ട് അവൻ വായുവിലുയർത്തി ...... ഒരു അടി പോലും അവന്റെ ദേഹത്തു ഏൽപ്പിക്കാൻ അവർക്കായില്ല പിന്നിൽ നിന്ന് ആക്രമിക്കാൻ നോക്കിയവർ ഹര്ഷന്റെ ചവിട്ടേറ്റ് തെറിച്ചു വീണു 5 മിനിറ്റ് കൊണ്ട് വിശാലും സംഘവും വീണു ..... ഓരോരുത്തരായി ജീവനും കൊണ്ട് എണീറ്റ് ഓടാൻ തുടങ്ങിയതും വിശാലും എങ്ങനെയൊക്കെയോ എണീറ്റ് നിന്നു "

നീ ജയിച്ചുന്നു കരുതണ്ട വിവേക് ........ ഞാൻ തിരിച്ചു വരും നിന്റെ ജീവനെടുക്കാൻ ......നിന്റെയും " വിക്കിയെ നോക്കി പറഞ്ഞുകൊണ്ട് അവസാനം ഹര്ഷന് നേരെയും ഭീഷണി വാരി വിതറിക്കൊണ്ട് വേഗം കാറിൽ കയറിപ്പോയതും ഹർഷൻ പുച്ഛത്തോടെ ചിരിച്ചു "അവന്റെ പെണ്ണ് എന്നൊക്കെ പറയുന്നത് കേട്ടല്ലോ ......മറ്റുള്ളവരുടെ പെണ്ണിനെ ആഗ്രഹിക്കാൻ പോയാൽ ഇതായിരിക്കും അവസ്ഥ " വിക്കിക്ക് നേരെ തിരിഞ്ഞു കൊണ്ട് ഹർഷൻ പറഞ്ഞതും വിക്കി ഒന്ന് ചിരിച്ചു " എന്തായാലും ഞാൻ നിനക്ക് ഓങ്ങി വെച്ചിരുന്നതാ അവൻ നിനക്ക് തന്നത് ....." ഹർഷൻ എഴുന്നേൽക്കാൻ പാട് പെടുന്ന വിക്കിയെ നോക്കി പറഞ്ഞതും അവനൊന്ന് ചിരിച്ചു "

പിന്നെന്തിനാ എന്നെ അവന്റെ കയ്യിൽ നിന്ന് രക്ഷിച്ചേ ....?" ചിരിയോടെ വിക്കി ചോദിച്ചു "അവൻ വന്നു നിന്നെ അങ്ങ് കൊന്നിട്ട് പോയാൽ എന്റെ കണക്ക് ഒക്കെ തീർക്കാൻ പറ്റില്ലല്ലോ .....നീ എന്റെ ശത്രു ആണ് ...... എന്റെ എന്ന ടാഗ് ചെയ്യപ്പെട്ട്‌ കഴിഞ്ഞാൽ പിന്നെ വേറൊരുത്തൻ അതിൽ തൊടുന്നത് എനിക്ക് ഇഷ്ടമല്ല .... അത് ശത്രുവിന്റെ കാര്യമായാലും ....” ഹര്ഷന്റെ സംസാരം കേട്ട് വിക്കിക്ക് ചിരിയാണ് വന്നത് ന്ത് strange character ആണെന്ന് അവൻ മനസ്സിലോർത്തു •••••••••••••••••••••••••••••••••••• പിറ്റേന്ന് രാവിലെ അനു ഹോസ്പിറ്റലിനുള്ളിലേക്ക് ഓടി കയറി ....... അവൾ വിക്കി കിടക്കുന്ന റൂമിലേക്ക് ഇടിച്ചു കയറി തലയിലും കയ്യിലും ഒക്കെ കെട്ടുമായി കിടക്കുന്ന വിക്കിയെ കണ്ടതും അവൾ അവനടുത്തേക്ക് ഓടി " ഡാ ..... എന്താടാ ഇതൊക്കെ ..... നിനക്ക് എന്താ പറ്റിയെ .....?"

അവൾ അവന്റെ കോലം കണ്ടു അവനോട് ചോദിച്ചു "ഇന്നലെ ആരാണ്ടൊക്കെയോ ചേർന്ന് പെരുമാറിയതാ ...... ഹർഷൻ സർ ആണ് ഇവിടെ എത്തിച്ചത് " ഡ്യൂട്ടി യിൽ ഉണ്ടായിരുന്ന സിന്ധു പറഞ്ഞതും അവൾ കൊടുങ്കാറ്റ് പോലെ പുറത്തേക്ക് പോയ് അവൾ ഹര്ഷന്റെ ക്യാബിൻ തള്ളി തുറന്ന് കൊണ്ട് അവനു മുന്നിലേക്ക് ചെന്നു ..... ഇതുകണ്ട ഹർഷൻ അവളെ നെറ്റി ചുളിച്ചു നോക്കി " MD യുടെ ക്യാബിനിലേക്ക് വരുമ്പോ knock ചെയ്യണമെന്ന് അറിയില്ലേ ....?" " ആരാ വിക്കിയെ തല്ലിയത്‌ ...?" അവന്റെ ചോദ്യം വക വെക്കാതെ അവൾ ചോദിച്ചു " ന്ത് ..? " അവൻ നെറ്റി ചുളിച്ചു " ഇന്നലെ രാത്രി വിക്കിയെ തല്ലിയത്‌ ആരാണെന്ന് ....?" ഇത്തവണ അവളുടെ ശബ്ദം കടുത്തിരുന്നു "

അത് നീ അവനോട് പോയി ചോദിക്ക് ..... എനിക്ക് അറിയില്ല ...." അവൻ ഫയലിലേക്ക് നോട്ടം പായിച്ചുകൊണ്ട് പറഞ്ഞു " എന്നാൽ എനിക്ക് അറിയാം .... അത് നിങ്ങൾ തന്നെയാ ..... നിങ്ങൾ അല്ലാതെ വേറെ ആരും ഇങ്ങനെ ചെയ്യില്ല ...... നിങ്ങൾ ഒരു മനുഷ്യൻ ആണോ ....? ദ്രോഹിക്കാവുന്നതിന്റെ പരമാവധി നിങ്ങൾ എന്നെ ദ്രോഹിച്ചു ...... ഇപ്പൊ എനിക്ക് പ്രീയപ്പെട്ടവരെയും ദ്രോഹിക്കാൻ തുടങ്ങി ..... ഇത്രക്ക് ദുഷ്ടൻ ആവാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു ...ഇതിനൊക്കെ നിങ്ങൾ അനുഭവിക്കും ..." അവൾ ചീറിക്കൊണ്ട് പറഞ്ഞതും ഹർഷൻ മുഷ്ടി ചുരുട്ടി പിടിച്ചു " ഓ ഇതൊക്കെ ചെയ്യാൻ അറിയാമെങ്കിൽ അനുഭവിക്കാനും എനിക്ക് അറിയാം ......

എന്തായാലും നീ കണ്ടു പിടിച്ച സ്ഥിതിക്ക് ഇനി ഞാൻ എന്തിനാ ഒളിപ്പിക്കുന്നെ .... സത്യം പറയാലോ നിന്നെ ദ്രോഹിച്ചില്ലെങ്കിൽ എനിക്ക് വല്ലാത്ത വീർപ്പുമുട്ടലാ ...അതുകൊണ്ട് ഞാൻ തന്നെയാ അവനെ തല്ലിയത്‌ ..... തരം കിട്ടിയാൽ ഇനിയും തല്ലും നീ എന്നെ എന്തോ ചെയ്യും 😏....?" ദേശ്യം വന്നതും വിട്ടുകൊടുക്കാതെ ഹര്ഷനും പറഞ്ഞു "ട്ടെ " ഹർഷൻ പറഞ്ഞു തീർന്നതും അവളുടെ കാര്യങ്ങൾ അവന്റെ മുഖത്തു പതിഞ്ഞു ....... ഹർഷൻ പ്രതീക്ഷിച്ചതായിരുന്നില്ല ..... അവനു അവളുടെ ആ പ്രവർത്തിയിൽ അതിയായ ദേശ്യം വന്നു " ഡീ ...😡"

" അലറണ്ട .... നിങ്ങൾ എന്ത് ചെയ്താലും നിങ്ങളെ എതിർക്കാതെ നില്ക്കാൻ ഞാൻ പഴേ അനു അല്ല ..... എന്നെ നിങ്ങൾ എത്ര ദ്രോഹിച്ചാലും ഞാൻ അത് ചിലപ്പോ സഹിച്ചെന്ന് വരും ..... പക്ഷെ എന്നെ വേദനിപ്പിക്കാൻ വേണ്ടി എനിക്ക് പ്രീയപ്പെട്ടവരെ ദ്രോഹിച്ചാൽ എന്റെ മറ്റൊരു രൂപം കൂടി നിങ്ങൾ കാണും .....അനാമികയുടെ പ്രണയം അല്ലെ നിങ്ങൾ കണ്ടിട്ടുള്ളൂ ..... ഇനി നിങ്ങൾ അനാമികയുടെ പ്രതികാരത്തിനായി ഒരുങ്ങി ഇരുന്നോ " അവനെ ഒന്നും പറയാൻ അനുവദിക്കാതെ അവൾ ഡോർ വലിച്ചടച്ചു അവിടെ നിന്നും ഇറങ്ങിപ്പോയി.........തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story