ബോഡിഗാർഡ് : ഭാഗം 12

bodyguard

രചന: നിലാവ്

രണ്ടുപേരും കാര്യമായി തർക്കിക്കുന്നതിനിടയിലാണ് ഒരു സ്ത്രീ അങ്ങോട്ട് കയറി വരുന്നത്... അവരുടെ കയ്യിൽ ഇരുവർക്കുമുള്ള വിവാഹ വസ്ത്രങ്ങൾ ഉണ്ടായിരുന്നു.. അത് കണ്ടതും രണ്ടുപേരും പരസ്പരം മുഖത്തോട് മുഖം നോക്കി...

വന്ന സ്ത്രീ അവരുടെ കയ്യിൽ അതും കൊടുത്ത് അവിടുന്ന് പോയതും രണ്ടുപേരും ഒരു ധാരണയിൽ എത്തി മൂപ്പനോട് ഉള്ള സത്യങ്ങൾ തുറന്നു പറഞ്ഞു ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപെടാമെന്ന്.. അങ്ങനെ രണ്ടു പേരും കൂടി മൂപ്പനെ കാണാൻ വേണ്ടി പോവുകയാണ്...

അപ്പോഴാണ് അവിടെ മൂപ്പന്റെ നേതൃത്വത്തിൽ നാട്ടുകൂട്ടം നടക്കുന്നത് ഇരുവരും കാണുന്നത്...

ഇതെന്തുവാ....അവൾ ചുറ്റും നോക്കികൊണ്ട് ചോദിച്ചു..

ഇതാണ് നാട്ടുകൂട്ടം... അവൻ പതുക്കെ പറഞ്ഞു..

എന്താ കാട്ടുകൂട്ടമോ ..

കാട്ടുകൂട്ടം അല്ലേടി.. നാട്ടുകൂട്ടം...അവൻ അവളെ നോക്കി പല്ലിരുമ്മി..

രണ്ടും ഒന്ന് തന്നെയാ.. കാട്ടിൽ നടക്കുന്ന കൂട്ടമായത് കൊണ്ട് കാട്ടുകൂട്ടം എന്നും വിളിക്കാം അതും പറഞ്ഞു അവനെ നോക്കി നന്നയിയി ഇളിച്ചു കാണിച്ചു...

തൊട്ടപ്പുറത്തു കണ്ട കാഴ്ചയിൽ രണ്ടുപേരുടെയും കണ്ണുകൾ മിഴിഞ്ഞു വന്നു...

ഒരുത്തനെ കെട്ടിയിട്ട് ചാട്ടവാറുകൊണ്ട് അടിക്കുന്നു.. അയാൾ വേദനകൊണ്ടു പുളയുവാണ്.. കുറച്ചപ്പുറത്തു ഒരുത്തനെ തീക്കനലിലൂടെ നടത്തുന്നു.. മറ്റൊരാളെ കെട്ടിയിട്ട് കണ്ണിൽ പച്ചമുളക് അരച്ച് പുരട്ടുകയാണ്.. അയാൾ അലറി വിളിക്കുന്നുണ്ട്...

അഗ്നി കാര്യം അറിയാൻ വേണ്ടി തൊട്ടടുത്തു ഉണ്ടായിരുന്ന ഒരാളോട് കാര്യം തിരക്കി അപ്പോഴാണ് അയാൾ പറയുന്നത് ഇത് ഇവിടത്തെ ശിക്ഷാ രീതിയാണ് എന്നാണ്...

അല്ല ഇവരൊക്കെ എന്ത്‌ തെറ്റാണു ചെയ്തത് എന്ന് അഗ്നി വീണ്ടും ചോദിച്ചപ്പോൾ അയാൾ പറയുകയാണ്..

ആദ്യത്തെ ആൾ കളവ് പറഞ്ഞതിനാണ് ഈ ശിക്ഷ കൊടുക്കുന്നത്.. രണ്ടാമത്തെ ആൾ ചെയ്തത് മോഷണകുറ്റമാണ്.. മൂന്നാമത്തെ ആൾ ഇവിടത്തെ ഒരു പെണ്ണിനേയും കൊണ്ട് ഇന്നലെ രാത്രി ഇവിടുന്നു ഒളിച്ചോടാൻ നോക്കി...

ഇതൊക്കെ കേട്ടതും  അഗ്നിക്ക് തൃപ്തിയായി..ശ്രീ പേടിയോടെ അഗ്നിയുടെ കയ്യിൽ മുറുക്കി പിടിച്ചു....

അല്ല ഞങളുടെ കല്യാണം എപ്പഴാ... അഗ്നി അയാളോട് ചോദിച്ചു..

ഈ നാട്ടുകൂട്ടം കഴിഞ്ഞ ഉടനെ കാണും..എന്താ..അയാൾ അഗ്നിയോട് തിരിച്ചു ചോദിച്ചു..

അല്ല പെട്ടെന്ന് കല്യാണം കഴിച്ചിട്ട് വേണം ഞങ്ങൾക്ക് ഇവിടുന്നു പോവാൻ..

അതൊന്നും പറ്റില്ല... കല്യാണം കഴിഞ്ഞു സദ്യയൊക്കെ കഴിച്ചു ശാന്തി മുഹൂർത്തം കഴിഞ്ഞിട്ടേ നിങ്ങളെ മൂപ്പൻ വിടുള്ളു..ഇത് ഇവിടത്തെ ആചാരമാണ്..

അത് കേട്ടതും അഗ്നി ചിരിക്കണോ കരയണോ എന്നപോലെ ശ്രീയെ നോക്കി..എവിടെയാണെങ്കിൽ പ്രത്യേകിച്ച് ഭവമാറ്റം ഒന്നും ഇല്ല 

കൊള്ളാം എത്ര മനോഹരമായ ആചാരം.. 
എന്നും അയാളോട് പ്രത്യേക താളത്തിൽ പറഞ്ഞു അവളെയും കൊണ്ട് തങ്ങളുടെ കുടിലിലേക്ക് തിരിച്ചു പോന്നു...

ഇനി താലികെട്ടിനു നിന്നു കൊടുക്കുക അതേ ഒരു വഴി ഉള്ളു... സത്യം പറഞ്ഞാൽ മൂപ്പൻ നമ്മുടെ തലവെട്ടും..

നമ്മുടെ അല്ല തന്റെ.. ഞാൻ കളവൊന്നും പറഞ്ഞില്ലല്ലോ...ഞാൻ എന്റെ നിരപരാധിത്യം തെളിയിച്ചു രക്ഷപെട്ടോളാം..

എടീ സാമദ്രോഹീ..ഇവിടെ താൻ പറയുന്നത് കേൾക്കാനൊന്നും ആരും നിൽക്കില്ല നേരെ കൊണ്ട് പോയി തലവെട്ടുക അത്രേ ഉള്ളു..

തലവെട്ടാൻ അയാൾ ആരാ ബഹുബലിയ...അന്നേരം ഞാൻ ദേവസേന ആയി അയാളുടെ കൈ വെട്ടിയിരിക്കും 

മ്മ്.. പിന്നെ ഞൊട്ടും... ഡയലോഗടിക്ക് ഇപ്പഴും ഒരു കുറവും ഇല്ല 

അല്ല.. ഈ ശാന്തി മുഹൂർത്തം എന്ന് വെച്ചാൽ എന്തുവാ... അവളുടെ ചോദ്യം കേട്ട് അഗ്നി അവളെ ഒന്ന് നോക്കി..

തത്കാലം നമുക്ക് ഇവരുടെ താലികെട്ടിനു നിന്നു കൊടുക്കാം.. അത് കഴിഞ്ഞു അയാൾ ഇപ്പോ പറഞ്ഞ ആ സംഭവം ഉണ്ടല്ലോ എന്താ അത്. ആ ശാന്തിമുഹൂർത്ഥം.. ആ എന്ത് തേങ്ങയും ആവട്ട് അതും പെട്ടെന്ന് നടത്തി നമുക്ക് ഇവിടുന്ന് സ്ഥലം വിടണം കേട്ടോ..

അവളുടെ പറച്ചിൽ കേട്ട് അഗ്നിക്ക് ഇത്തവണ ചിരിക്കാതിരിക്കാൻ ആയില്ല..
അവന്റെ പൊട്ടിച്ചിരി കണ്ടതും അവൾ ഒന്നും മനസിലാവാതെ അവനെ നോക്കിയിരിപ്പാണ്...

അതേ ശ്രീ.. എന്തായാലും നാട്ടുകൂട്ടം കഴിയാതെ താലികെട്ട് നടക്കില്ല.. അതുകൊണ്ട് നമുക്ക് ഒരു കാര്യം ചെയ്യാം...സമയം ലഭിക്കാൻ വേണ്ടി നമുക്ക് ഈ ശാന്തിമുഹൂർത്തം ആദ്യം ആക്കിയാലോ..

അവൻ എന്താണ് ഉദ്ദേശിച്ചത് എന്നറിയാതെ അവൾ ഒന്ന് മൂളിക്കൊണ്ട് തലയാട്ടി....

പെട്ടെന്ന് കഴിയുന്ന സംഭവമാണോ അതോ.. വീണ്ടും അവൾക്ക് സംശയം...

അതൊക്കെ തന്റെ മിടുക്ക് പോലെ ഇരിക്കും എന്നും പറഞ്ഞു അവൻ ഉള്ളിലൂറിയ ചിരി മറച്ചു പിടിച്ചു...

എടൊ താൻ ജന്മനാ മണ്ടിയാണോ അതോ മണ്ടിയയായി അഭിനയിക്കുകയാണോ കഷ്ടം എന്നും പറഞ്ഞു അവൻ അവിടുന്ന് നടക്കാനൊരുങ്ങി 

എന്തായാലും നനഞ്ഞു ഇനി കുളിച്ചിട്ട് കയറാം.. പെട്ടെന്ന് റെഡിയാവാൻ നോക്ക്.. ജസ്റ്റ്‌ ഒരു താലി കെട്ട് ഇവിടുന്ന് പുറത്തു കടന്ന ശേഷം നമുക്ക് അഴിച്ചു മാറ്റിയേക്കാം.. എന്നും പറഞ്ഞു അവൻ മുറിവിട്ടിറങ്ങി..

അവിടത്തെ ആജാരപ്രകാരമുള്ള വിവാഹ വസ്ത്രം അണിഞ്ഞു ഇരുവരും
വിവാഹത്തിനായ് ഒരുങ്ങി...

മൂപ്പന്റെ കയ്യിൽ നിന്നും അഗ്നി താലി ഏറ്റുവാങ്ങുമ്പോൾ അഗ്നി അവളെ ഒന്ന് നോക്കി...

ഇവിടുത്തുകാരുടെ വിശ്വാസപ്രകാരം ഈ താലി അണിയുന്നവൾ അവളുടെ പാതിയുടെ മരണം വരെ അണിയണം എന്നാണ്... ഈ താലി ഒരിക്കലും അഴിച്ചു മാറ്റുകയോ നഷ്ടപ്പെടുകയോ വന്നാൽ അതിലൂടെ വൻ വിപതുകൾ നിങ്ങളെ തേടിയെത്തും....പ്രത്യേകിച്ച് ഈ കുട്ടിയെ ....

മൂപ്പന്റെ വാക്കുകൾ തീച്ചുള പോലെ ഇരുവരുടെയും കാതിൽ തുളച്ചു കയറി..

ജീവതകാലം മുഴുവൻ ഒരുമിച്ചു ജീവിച്ചോളാം എന്നും മരണം കൊണ്ടല്ലാതെ ഞങ്ങളെ വേർപെടുത്താൻ ആവില്ല എന്നും ദൈവത്തിന് മുന്നിൽ സത്യം ചെയ്യണമെന്ന് മൂപ്പൻ ആവശ്യപ്പെട്ടപ്പോൾ ഇരുവർക്കും അത് അനുസരിക്കുകയെ നിർവ്വാഹം ഉണ്ടായിരുന്നുള്ളു...

അങ്ങനെ ഗോത്രവർഗക്കാരുടെ സാനിധ്യത്തിൽ  അവരുടെ ആജാരത്തോടെയും അനുഷ്ടാനത്തോടെയും അഗ്നിസാക്ഷയായി അവൻ അവളെ തന്റെ പാതിയാക്കി...ഒരു നുള്ള് സിന്ദൂരം കൊണ്ട് അവളുടെ സീമന്ത രേഖ ചുവപ്പിക്കുമ്പോൾ ആ നിമിഷം അവളുടെ മിഴികൾ അറിയാതെ കൂമ്പിയടഞ്ഞു പോയി...ദൈവത്തിന് മുന്നിൽ നിന്നു കൈകൾ കൂപ്പി പ്രാർത്ഥിക്കുമ്പോൾ ഇരുവരുടെയും കണ്ണിൽ നനവ് പടർന്നിരുന്നു.. വ്യത്യസ്തമായ ചടങ്ങുകളോടെ ഇരുവരുടെയും ബന്ധം ഒന്നുകൂടി കൂട്ടിയുറപ്പിച്ചു മൂപ്പൻ ഇരുവരുടെയും തലയിൽ കൈവെച്ചു അനുഗ്രഹിച്ചു...

പിന്നീട് വിവാഹ സദ്യ ആയിരുന്നു.. അതും ഇരുവർക്കും ഒരു പ്രത്യേക അനുഭവം തന്നെ ആയിരുന്നു...

ചടങ്ങുകൾക്ക് ശേഷം ഇരുവരും മുറിയിൽ വിശ്രമിക്കുകയായിരുന്നു... ശ്രീ അവളുടെ കഴുത്തിലെ താലിയിൽ നോക്കി ഇരിക്കുകയാണ്...അവളുടെ പ്രവർത്തികൾ അഗ്നി ഇടം കണ്ണാലെ നോക്കുന്നുണ്ടായിരുന്നു...മഞ്ഞചരടിൽ കോർത്ത താലിക്ക് ഇടയിൽ കറുത്ത മുത്തുകൾ വരുന്ന ദക്ഷിനേന്ത്യൻ സ്റ്റൈലിൽ ഉള്ള മംഗളസൂത്രം ആയിരുന്നു അത്..

അതേ ഈ താലി കാണാൻ നല്ല ഭംഗിയാല്ലെ... ഇത് സ്വർണം ആയിരിക്കുമോ അതോ....

പോയി മൂപ്പനോട് ചോദിച്ചിട്ട് വാ.. മനുഷ്യൻ ഇവിടെ ഉള്ള സമാധാനവും പോയി കിടക്കുമ്പോഴാണ് അവളുടെ ഉണക്ക ചോദ്യം..എന്റെ അമ്മയോട് ഞാനിനി എന്തു പറയും എന്തോ..

എന്ത്‌ പറയാൻ താൻ കെട്ടി എന്ന് പറയണം...

ഓ.. പിന്നെ.. എന്റെ അമ്മയ്ക്ക് ഭാവി മരുമകളെ കുറിച് ചില സങ്കല്പങ്ങൾ ഒക്കെയും ഉണ്ട്..

ഇയാൾ നേരത്തെ പറയുന്നുണ്ടല്ലോ സങ്കല്പം സങ്കല്പം എന്ന് കേൾക്കട്ടെ തന്റെ സങ്കല്പത്തിലെ കെട്ടിയോളുടെ ക്വാളിറ്റിസ് 

ഇനി എന്തോന്ന് കേൾക്കാൻ..അതിലെ ഒരു ക്വാളിറ്റിയും തനിക്കില്ല അത്ര അറിഞ്ഞാൽ പോരെ... ഹും പെട്ടെന്ന് ഇവിടുന്നു പോവാൻ റെഡിയായിക്കോ ഞാൻ മൂപ്പന്റെ കയ്യോ കാലോ പിടിച്ചു നമ്മളെ ഇന്ന് തന്നെ പറഞ്ഞുവിടണം എന്ന് പറയാൻ പോവുകയാണ്..അഗ്നി അതും പറഞ്ഞു എഴുന്നേറ്റു.

അപ്പോ ശാന്തി... എന്തുവാ ശാന്തിമുഹൂർത്തം...

ഓ... എടീ മരക്കഴുതേ... അങ്ങനെ പറഞ്ഞാൽ എന്താണെന്ന് തനിക്ക് അറിയാവോ..

മ്ച്ചും...എന്തുവാ...

ഫസ്റ്റ് നൈറ്റ്‌....

അത് കേട്ടതും അവൾ കിളിപോയി നിൽകുവാണ്...

അങ്ങനെ അഗ്നി മൂപ്പനോട് എന്തൊക്കെയോ പറഞ്ഞു അവർക്ക് അവിടുന്ന് തിരിച്ചു പോവാനുള്ള അനുമതി വാങ്ങി...എല്ലാവരും അവരെ സന്തോഷത്തോടെ യാത്ര അയച്ചു..

അവർക്ക് മലയോരത്തു നിന്നും പുറത്തു കടക്കാനുള്ള വഴി കാട്ടികൊടുക്കാൻ കൂടെ രണ്ടുപേരെയും അയച്ചു.. അങ്ങനെ ഏറെ നേരത്തെ കാൽനട യാത്രയ്ക്ക് ഒടുവിൽ അവര് ഒരു വണ്ടി കാണുന്നു അതിൽ കയറി അവര് അവിടം വിടുകയാണ്...

വണ്ടി ഹൈവെയിൽ എത്തിയതും ഒരു ടാക്സി പിടിച്ചു ഇരുവരും തിരുവനന്തപുരത്തെ യാത്ര തിരിച്ചു...ക്ഷീണം കാരണം യാത്രയിലുടനീളം അവൾ ഉറക്കത്തിൽ ആയിരുന്നു..

ശ്രീ.. ശ്രീ...എഴുന്നേൽക്ക്...അഗ്നി വിളിക്കുന്നത് കേട്ടിട്ടാണ് അവൾ കണ്ണ് തുറന്നു നോക്കുന്നത്..

എവിടെയാ ഇത്..

ഇവിടെയാണ് ഞാൻ താമസിക്കുന്നത് എന്ന് മാത്രം പറഞ്ഞു അവൻ വണ്ടിയിൽ നിന്നും ഇറങ്ങി .. പിന്നാലെ അവളും.. ടാക്സിക്ക് ക്യാഷ് കൊടുത്ത് അവൻ മുന്നിൽ കാണുന്ന ഇരുനില വീടിന്റെ കാളിംഗ് ബെൽ അമർത്തി...

മധ്യവയസ്കരായ ഒരു സ്ത്രീയും പുരുഷനും ഡോർ തുറന്നു പുറത്തിറങ്ങി...

ആരിത് അഗ്നിയോ... ഇന്ന് രാവിലെ എത്തും എന്ന് പറഞ്ഞിട്ട് എന്തെ വൈകിയത്...അല്ല ആരാ ആ പെൺകുട്ടി...അതും പറഞ്ഞു അവര് ശ്രീയെ നോക്കി ചോദിച്ചു...

അതെന്റെ ഭാര്യായാ ആന്റി...

അത് കേട്ടതും രണ്ടുപേരും ഞെട്ടി. കൂടെ അകത്തും നിന്ന് വന്ന അഗ്നിയുടെ കൂട്ടുകാരൻ അജിത്തും...

അവൻ അഗ്നിയോട് കാര്യം തിരക്കിയപ്പോൾ അവൻ എല്ലാം നാളെ പറയാം എന്നും പറഞ്ഞു മുകളിലത്തെ നിലയിലെ കീ വാങ്ങി പുറത്തെ സ്റ്റയറിലൂടെ അകത്തു കയറി.. 

ഹായ് ആന്റി ഹായ് അങ്കിൾ ഹായ് ബ്രോ.. വിശദമായി നാളെ പരിചയപ്പെടാം.. എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ ഗുഡ് നൈറ്റ്‌ എന്നും പറഞ്ഞു അഗ്നിക്ക് പിന്നാലെ അവളും ചെന്നു...

അഗ്നി അവന്റെ മുറിയിലേക്ക് ചെന്നതും അഗ്നിയുടെ പിന്നാലെ അവളും ചെന്നു..

താൻ എന്തിനാ ഇങ്ങോട്ട് വന്നത്... അപ്പുറത് വേറെയും രണ്ടു മുറി ഉണ്ടല്ലോ അതിൽ ഏത് വേണമെങ്കിലും എടുക്കാം..അഗ്നി ഡോർ അടക്കാൻ ഒരുങ്ങി..

എനിക്ക് ഒറ്റയ്ക്ക് കിടക്കാനൊന്നും പറ്റില്ല.. ഒന്നുല്ലേലും ഞാൻ നിങ്ങളുടെ ഭാര്യയല്ലേ മനുഷ്യാ..

ഭാര്യ... ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ..ഒന്ന് പോയി തരുമോ ഇവിടുന്ന്...

നിങ്ങളെന്തിനാ മനുഷ്യാ എന്നെ കാണുമ്പോൾ കുരിശ് കണ്ട പിശാഷിനെ പോലെ പേടിക്കുന്നത്..

പിന്നെ പേടിക്കാതെ ഒറ്റ ദിവസം കൊണ്ട് എന്റെ ജീവിതം കുട്ടിച്ചോറാക്കിയില്ലേ.. ഇനിയിപ്പോ ലൈഫ് ലോങ്ങ്‌ തന്നെ സഹിക്കാനൊന്നും എനിക്ക്‌ പറ്റില്ല...

എനിക്ക് ചിലവിനു തരുന്നത് ഓർത്തു ഇയാൾ വിഷമിക്കുകയൊന്നും വേണ്ട.. എന്റെ കയ്യിൽ ആവശ്യത്തിൽ കൂടുതൽ ബാങ്ക് ബാലൻസ് ഉള്ളതാ..

തന്നെ പോറ്റാനുള്ള സാലറിയൊക്കെ എനിക്ക് കിട്ടും.. പക്ഷെ അതൊന്നും അല്ല എന്റെ പ്രശ്നം.. എനിക്ക് കുറേ ലക്ഷ്യങ്ങൾ ഉള്ളതാ അതിനിടയിൽ താനൊരു ബാധ്യത തന്നെയാ....

ഓ.. അങ്ങനെ...അപ്പോ ഈ താലി നിങ്ങൾ തന്നെ അഴിച്ചു മാറ്റി എടുത്തോളൂ.. നാളെ രാവിലെ ഞാൻ ഇവിടുന്ന് സ്ഥലം വിട്ടോളാം...അതും പറഞ്ഞു അവൾ അവന്റെ അരികിൽ പോയി നിന്നതും അവൻ ആ താലിയിലേക്ക് നോക്കി.. അവന്റെ കൈ അതഴിക്കാനായി നീണ്ടതും അവനത് പറ്റിയില്ല...അവൻ കൈ പിൻവലിച്ചു..

എന്നാൽ ഞാൻ തന്നെ അഴിച്ചേക്കാം എന്നും പറഞ്ഞവൾ അഴിക്കാൻ ഒരുങ്ങിയതും അവളുടെ കയ്യിൽ അഗ്നിയുടെ പിടി വീണു..

വേണ്ട.. അവര്.. അവര് പറഞ്ഞത് നമ്മൾ അങ്ങനെ തള്ളിക്കളയണ്ട.. ഇതിപ്പോ കഴുത്തിൽ കിടന്നോട്ടെ..

എങ്കിൽ കിടന്നോട്ടെ.....

പ്ലീസ്.ശ്രീ .. എനിക്ക് യഥാർഥ്യവുമായി പൊരുത്തപ്പെടാൻ കുറച് സമയം വേണം.. ഈ താലി കെട്ടി എന്ന് കരുതി എനിക്ക് തന്റെ കൂടെ ഒരു ജീവിതം ഇപ്പോ പറ്റില്ല.... എന്ന് കരുതി ഞാനിതിനു വില കല്പിക്കുന്നില്ല എന്നല്ല... നമുക്ക് രണ്ടുപേർക്കും മുന്നിൽ ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ട്..അതിനിടയിൽ ഒരുമിച്ചു ഒരു മുറിയിൽ....നമുക്ക് ലൈഫ് സെറ്റിൽഡ് ആയ ശേഷം ഒരുമിച്ചു ഒരു തീരുമാനം എടുക്കാം...ശ്രീ പ്ലീസ്...എന്നെ ഒന്ന് മനസിലാക്ക്..

ശരി... ഇയാളുടെ സമാധാനം ഞാനായിട്ട് കളയുന്നില്ല.. എനിക്കും ഇയാളുടെ ഭാര്യയായി ഈ മുറിയിൽ കഴിയാൻ താല്പര്യം ഒന്നും ഉണ്ടായിട്ടല്ല..ഒറ്റയ്ക്ക് കിടക്കാൻ ഒരു പേടി..വീട്ടിൽ ഞാനും അനിയത്തിയും ഒരുമിച്ചു കിടക്കും..പിന്നെ എന്റെ പേര് ശ്രീലക്ഷ്മി എന്നല്ല കേട്ടോ...അത്കൊണ്ട് ഈ ശ്രീ വിളി ഇനി വേണ്ട കെട്ടോ..

അപ്പോ ആ പേരും കള്ളമായിരുന്നോ..

മ്മ്..ഞാൻ അന്നേരം തോന്നിയത് പറഞ്ഞതാ.. എന്റെ പേരും അഡ്രസ്സും മൊത്തം ഇതിലുണ്ട്.. എന്റെ അച്ഛനെ ഇയാൾ അറിയുമായിരിക്കും എന്നും പറഞ്ഞു അവൾ ഒരു ഫയൽ അവന്റെ കയ്യിൽ കൊടുത്ത് മുറിവീട്ടിറങ്ങി...

അത് കണ്ടതും അവന്റെ കണ്ണ് മിഴിഞ്ഞു വന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story