ബോഡിഗാർഡ് : ഭാഗം 13

bodyguard

രചന: നിലാവ്

കട്ട്‌.‌.....കട്ട്.....കട്ട്‌ 

കഥയുടെ ഇടയിൽ കയറി കട്ട്‌ പറഞ്ഞ സാക്ഷിയുടെ മുഖത്തേക്ക് അഗ്നി സംശയത്തോടെ നോക്കി...

എന്താ.....

ഇത്രയും കേട്ടപ്പോൾ എനിക്ക് ഒരു സംശയം ഇയാൾ തന്നെയാണോ അയാളെന്ന്...ആണോ ഡെവിളെ..സാക്ഷി അതും ചോദ്ച്ചുകൊണ്ട് പുരികം പൊക്കി..

ഹേയ് അത് ഞാൻ ഒന്നും അല്ല... ഒരു പേരിൽ എന്തിരിക്കുന്നു...താൻ അല്ലെ പറഞ്ഞത് എനിക്ക് തന്നോട് പ്രേമം ആണെന്നും അതെന്റെ കണ്ണിലൂടെ മനസിലാവുന്നുണ്ടെന്നും.. അവനാണ് ഞാൻ എങ്കിൽ ഒന്ന് കെട്ടിയ അവനു തന്നോട് പ്രേമം തോന്നാൻ ചാൻസ് ഉണ്ടോ.....

അപ്പോ എന്നോട് പ്രേമം ആണെന്ന് സമ്മതിച്ചുല്ലേ...ഒന്നുകിൽ അവൾ തന്നെ തേച്ചു കാണും അല്ലെങ്കിൽ അവൾക്ക് എന്തെങ്കിലും സംഭവിച്ചുകാണും...ഞാൻ ആദ്യം പറഞ്ഞത് ആവാനാണ് കൂടുതൽ സാധ്യത.. തന്റെ സ്വഭാവം വെച്ച് നോക്കിയാൽ അവൾ ഇട്ടിട്ട് പോയില്ലെങ്കിലേ അത്ഭുതം ഉള്ളു..പിന്നെ കഥ കേട്ടിടത്തോളം എനിക്ക് തോന്നിയത് രണ്ടുപേർക്കും പരസ്പരം പ്രണയം ഒന്നും തോന്നിയിട്ടില്ല..ഇരുവർക്കും ഇടയിൽ ഒരു ലവ് ട്രാക്ക് വന്നിട്ടില്ല....

ഭാവിയിൽ വന്നുകൂടാ എന്നില്ലല്ലോ...

അതില്ല എന്നാലും..

താനിങ്ങനെ തോക്കിൽ കയറി വെടിവെക്കല്ലേഡോ. ഞാൻ ബാക്കി കൂടി പറയട്ടെന്ന്..അതിനു മുൻപ് താൻ ഒരു കാര്യം ചെയ്യ് എന്നും പറഞ്ഞു അവൻ വണ്ടി നിർത്തി അവന്റെ സീറ്റ് ബെൽറ്റ്‌ ഊരി സീറ്റിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് നീങ്ങി..

എന്തുവാ... അവന്റെ പ്രവർത്തി കണ്ടു സാക്ഷി ചോദിച്ചു...

അവൻ ഒന്നും മിണ്ടാതെ കുറച്ചു കൂടി നീങ്ങി വന്നതും അവന്റെ നിശ്വാസം അവളുടെ മുഖത്തേക്ക് പതിഞ്ഞു... സാക്ഷിയുടെ നെഞ്ച് എന്തിനെന്നറിയാതെ പടപടാന്ന് മിടിക്കാൻ തുടങ്ങി....

അവൻ തന്നെ ചുംബിക്കാൻ വരുന്നതാണെന്ന് കരുതിയ സാക്ഷി അറിയാതെ കണ്ണുകൾ അടച്ചു പോയിരുന്നു.... അവളുടെ ഭാഗത്തു നിന്നു  സീറ്റ് ബെൽറ്റ്‌ ക്ലിപ്പ് എടുത്ത്   അമർത്തിയപ്പോഴാണ് അവൾക്ക് കാര്യം മനസിലാവുന്നത്...പക്ഷെ അവൾ കണ്ണു തുറന്നില്ല..അവളുടെ ഇരു കണ്ണിലേക്കും അവൻ ചെറുതായി ഊതിയതും അവൾ കണ്ണ് തുറന്നു ചമ്മിയ മുഖത്തോടെ അവനെ നോക്കി...

മന്ത്രിപുത്രിക്ക് സീറ്റ് ബെൽറ്റ്‌ ബാധകമല്ല എന്നുണ്ടോ... ഞാൻ കുറേ നേരമായി തന്നെ ശ്രദ്ധിക്കുന്നു....നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ് എന്നും പറഞ്ഞു അവളുടെ അരികിൽ നിന്നും അകന്നു മാറാന്നോരുങ്ങവേ അവൾ അവന്റെ കോളറിൽ പിടിച്ചുവലിച്ചു അവളോട് അടുപ്പിച്ചു....അന്നേരം ഇരുവരുടെയും നിശ്വാസങ്ങൾ തമ്മിൽ കലർന്നു... മിഴികൾ തമ്മിൽ കൊരുത്തു...

അത് ഡെവിൾ അല്ലെന്ന് ഞാൻ വിശ്വസിച്ചോട്ടെ....

എന്താ...

ആ ഹീറോ ഡെവിൾ അല്ലെന്ന് ഞാൻ വിശ്വസിച്ചോട്ടെന്ന് ..

എന്തിനാ...

വെറുതെ...

മ്മ്.. അവനൊന്നു മൂളിക്കൊണ്ട് അവളുടെ മൂക്കിലൂടെ വിരലോടിച്ചു ചുണ്ടിനു മുകളിലായി പതിയെ ഒന്ന് തഴുകികൊണ്ട് ചോദിച്ചു നല്ല അസൂയ ഉണ്ടല്ലേ...

എനിക്കോ...എന്തിന്...

എന്തിനോ..എന്നും പറഞ്ഞു അവളിൽ നിന്നും അകന്നു മാറി അവന്റെ സ്ഥാനത്തു വന്നിരുന്നു.....

അതൊക്കെ പോട്ടെ.. അവളുടെ റിയൽ നെയിം എന്തായിരുന്നു.. അത് ഹീറോയോട് മാത്രം പറഞ്ഞാൽ മതിയോ ഞാനും കൂടി അറിയണ്ടേ... പറ.. പറ..

അതെങ്ങനെ ഞാൻ അറിയും അത് അവര് തമ്മിൽ നടന്ന ഡീലിങ്ങ്സ് അല്ലെ....

അതെങ്ങനെ ശരിയാവും..സാക്ഷി ചുണ്ട് കോട്ടികൊണ്ട് അഗ്നിയെ നോക്കിയതും അവൻ അവളെ നോക്കി കണ്ണിറുക്കികൊണ്ട് അതേ ശരിയാവുകയുള്ളു എന്നും പറഞ്ഞു  വണ്ടി മുന്നോട്ടെടുത്തു....


💫💫💫💫💫💫💫💫💫💫💫💫💫💫💫💫

അഗ്നി കഥ  തുടരുകയാണ്..


പിറ്റേന്ന് രാവിലെ അഗ്നിക്ക് മുന്നിൽ കുളിച്ചു ഫ്രഷായി അവന്റെ മുണ്ടും ഷർട്ടും ഇട്ടുകൊണ്ട് കോഫിയുമായി മുറിയിലേക്ക് ചെന്നതാണ് അവൾ..

ഗുഡ്മോർണിംഗ് കെട്ടിയോൻ... കുളിച്ചു ഫ്രഷായി കണ്ണാടിക്ക് മുന്നിൽ നിന്നും തല ചീകുന്ന അഗ്നിക്ക് നേരെ കോഫി നീട്ടികൊണ്ട് അവൾ പറഞ്ഞു...

അവളെ മൊത്തത്തിൽ ഒന്ന് നോക്കി കോഫിയും വാങ്ങികൊണ്ട് ചോദിച്ചു

എന്താ ഉദ്ദേശം...

എന്റെ ഡ്രസ്സ്‌ അലക്കി ഇട്ടിട്ടുണ്ട്.. അതുണങ്ങി കഴിയുന്നത് വരെ ഞാൻ ഇതിടും.. അത് കഴിഞ്ഞു എനിക്ക് പുറത്ത് പോയി കുറച്ചു ഡ്രസ്സ്‌ വാങ്ങിക്കണം... തത്കാലം ഇതേ ഉള്ളു വേറെ ഒരുദ്ദേശവും ഇല്ല..

അതല്ല.. എന്നെ കൊലയ്ക്ക് കൊടുക്കാനാണോ തന്റെ ഉദ്ദേശം എന്നാ ചോദിച്ചത്..a

ഞാനെന്തിന് നിങ്ങളെ കൊലയ്ക്ക് കൊടുക്കണം..

പിന്നെ തന്റെ അച്ഛൻ ഇതറിഞ്ഞാൽ എന്നെ ജീവിക്കാൻ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ... ഇപ്പോ ഇത് അച്ഛനെന്നല്ല ആരും അറിയാൻ പോണില്ല.... ഞാൻ ഒരു ഫ്രണ്ടിന്റെ കൂടെ പെയിങ് ഗസ്റ്റ് ആയി താമസിക്കുന്നു എന്നാണ് വീട്ടിൽ പറഞ്ഞിട്ടുള്ളത് എം. അച്ഛൻ ഇങ്ങോട്ട് വരാനൊന്നും പോണില്ല.. പിന്നെ താമസിക്കാൻ ഇത്രയും നല്ലൊരിടം വേറെ എവടെ കിട്ടും.. നമ്മൾ ഒരുമിച്ച് താമസിക്കുമ്പോൾ സ്വാഭാവികമായും ചോദ്യങ്ങൾ വരും അതിനു ഈ താലി കഴുത്തിൽ കിടക്കുന്നത് നല്ലതാണ്.. ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം ഒരുത്തന്റെ താലി കഴുത്തിൽ വീണാൽ ആ താലിയോട്  ചെറിയ രീതിയിൽ എങ്കിലും നീതി പുലർത്തണം...താലി ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം പലതിൽ നിന്നുള്ള ഒരു സേഫ്റ്റി ആണ്.. ലൈഫ് ലോങ്ങ്‌ ഈ സേഫ്റ്റി വേണം എന്ന് തോന്നിയാൽ പഠനം കഴിഞ്ഞു അച്ഛനോട് പറയും എനിക്ക് ഇയാളെ മതിയെന്ന്...എന്റെ ആഗ്രഹത്തിന് അച്ഛൻ എതിരൊന്നും പറയില്ല എന്നാണ് എന്റെ വിശ്വാസം... ഇനിയിപ്പോ എതിര് പറഞ്ഞാൽ എനിക്കും ഉണ്ട് വാശി...

പറയാൻ എന്തെളുപ്പം... എനിക്ക് കൂടുതൽ ഒന്നും പറയാനില്ല ഞാൻ പോവുകയാണ്... എനിക്ക് ഇന്നെന്തായാലും ജോലിക്ക് ജോയിൻ ചെയ്യണം...ഞാൻ ഇറങ്ങുവാണെന്നും  പറഞ്ഞു കോഫി കുടിച്ച കപ്പ്‌ കയ്യിൽ കൊടുത്ത് ഒരു താങ്ക്സും പറഞ്ഞു അവളോട് കൂടുതൽ ഒന്നും സംസാരിക്കാതെ അവൻ പുറത്തിറങ്ങി..
അവൻ പോയതിനു പിന്നാലെ അവൾ ബാൽക്കണിയിൽ ചെന്ന് താഴേക്ക് നോക്കിയപ്പോൾ ഇന്നലെ കണ്ട കൂട്ടുകാരനെയും ബുള്ളറ്റ്ന്റെ പിറകിൽ കയറ്റി അവൻ അവിടുന്ന് പോവുന്നത് കണ്ടു...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫

ട്രാൻസ്ഫർ ആണല്ലേ....മ്മ്... തന്റെ അച്ഛന്റെ പി എ വിളിച്ചു പറഞ്ഞിട്ടുണ്ട്... അവിടെ അലമ്പുണ്ടാക്കി ഇങ്ങോട്ട് പോന്നതാണല്ലേ....

പ്രിൻസിപൾ മുഖത്ത് നിന്നും കണ്ണട മുഖത്ത് നിന്നും എടുത്ത് മാറ്റി അവൾക്ക് നേരെ മുഖം തിരിച്ചുകൊണ്ട് ചോദിച്ചു..

വേണോന്ന് വെച്ച് അലമ്പുണ്ടാക്കിയതല്ല സാറെ.... അവൻ അത് ഇരന്നു വാങ്ങിയതാ...

മ്മ്.. മതി മതി... അല്ല ഫസ്റ്റ് ഡേയ് ആയിട്ട് എന്താ ഇത്രയും ലേറ്റ്...

അതുപിന്നെ സാർ എനിക്കിവിടം തീരെ പരിജയം ഇല്ല...ചോയിച്ചു ചോയിച്ചു വന്നപ്പോൾ 12 മണി ആയിപോയി...

മ്മ്.. ഇപ്പോ ക്ലാസ്സിലേക്ക് ചെല്ല്... അവിടെ
ഇപ്പോ ക്ലാസ്സു നടക്കുന്നുണ്ടാവും ഈ ലെറ്റർ കാണിച്ചാൽ മതി എന്നും പറഞ്ഞു അവൾക്ക് നേരെ ഒരു കവർ നീട്ടി..

താങ്ക്സ് യൂ സാർ എന്നും പറഞ്ഞു ഇറങ്ങാൻ നേരമാണ് പ്രിൻസി പിറകിൽ നിന്നും വിളിക്കുന്നത്....

കുട്ടി ഒന്ന് നില്ക്കു അച്ഛന്റെ പവർ വെച്ച്  ഇവിടെ അലമ്പുണ്ടാക്കാം എന്ന് കരുതണ്ട.. ഞാൻ ഭയങ്കര സ്ട്രിക്ട് ആണ് കേട്ടല്ലോ..

മ്മ്... കേട്ടു സാർ എന്നാൽ ഞാൻ അങ്ങോട്ട് എന്നും പറഞ്ഞു അവൾ അവിടുന്ന് ഇറങ്ങി ഇടനാഴിയിലൂടെ നടന്നു....അവിടെ കണ്ട ഒരു കുട്ടിയോട് ഫസ്റ്റ് ഇയർ ബി ബി എ ക്ലാസ്സ്‌ ഏതാണെന്നു ചോദിച്ചു ആ കുട്ടി പറഞ്ഞ വഴിയിലൂടെ ചെന്ന് ഒരു ക്ലാസ്സിന് മുന്നിൽ വന്നു നിന്നതും  നടന്നുകൊണ്ട്  ഒരു സാറിനെ അവൾ കണ്ടു ... അയാൾ ലാസ്റ്റ് നെഞ്ചിലെ ബോയ്നോട് എന്തോ ക്യുഎസ്ടിയൻ ചോദിക്കുന്നുണ്ട്..


മേ ഐ കം ഇൻ സാർ...??

അവൾ അനുവാദം ചോദിച്ചതും അയാൾ മുഖം തിരിച്ചു... ആളെ കണ്ടതും അവൾ കിളി പോയി നിൽകുവാണ്... അയാളുടെ അവസ്ഥയും. മറിച്ചായിരുന്നില്ല... പക്ഷെ ഉള്ളിലെ ഞെട്ടൽ പുറത്തു കാട്ടാതെ അയാൾ ചോദിച്ചു.. മ്മ്... എന്തു വേണം........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story