ബോഡിഗാർഡ് : ഭാഗം 16

രചന: നിലാവ്

കുറച്ചു കഴിഞ്ഞു ശ്രീ മെല്ലെ അടുക്കളയിലോട്ട് ചെന്നതും അഗ്നി അവിടെ കാര്യമായി എന്തൊക്കെയോ ചെയ്യുകയാണ്.... അവളെ കണ്ടതും ആളുടെ ഭാഗത്തു സ്ഥിര സ്ഥായി ഭാവം...

ഓ.. മഹാറാണി എഴുന്നള്ളിയോ...വന്നു പച്ചക്കറി അരിയാൻ നോക്ക് പെണ്ണെ ..

ദേ.. മനുഷ്യ നിങ്ങൾ കോളേജിലും എനിക്കൊരു വില കല്പിക്കുന്നില്ല.. ഇവിടെയെങ്കിലും എനിക്കിത്തിരി വില തന്നൂടെ ...

അത് കേട്ട അഗ്നി തൊഴുത് വണങ്ങി കൊണ്ട് പറഞ്ഞു..ഓ.. അടിയൻ.. ഇത്രേം മതിയോ ആവോ..

ഓ... അറിയന്മേലാഞ്ഞിട്ട് ചോദിക്കുകയാ ഞാൻ നിങ്ങളുടെ ആരാ..

സ്വന്തം കഴുത്തിലേക്ക് ഒന്ന് നോക്കിയാൽ മതി അപ്പോ മനസിലാവും..

ആ ഒരു ബോധം ഉണ്ടായിട്ടാണോ എന്നെ ഇങ്ങനെ... കഷ്ടം ഉണ്ട്ട്ടോ... ഒന്നുല്ലേലും ഞാനൊരു വയ്യാത്ത കുട്ടിയല്ലേ...എന്നെകൊണ്ട് ഇങ്ങനെയൊക്കെ പണി എടുപ്പിക്കാവോ...മനസാക്ഷി വേണം മനുഷ്യ മനസ്സാക്ഷി..

കുണുവാവ കൂടുതൽ സെന്റിയടിച്ചു കഷ്ടപെടണം എന്നില്ല... എനിക്കിത്തിരി മനസാക്ഷി കുറവാണ് എന്ന് കരുതിക്കോ ..

അതെനിക്ക് മനസിലായതാ.. ഹും എവിടെയാ വെജിറ്റബിൾസ് എന്നും പറഞ്ഞു കൗണ്ടർ ടോപിന് മുകളിൽ കയറി ഇരുന്നതും അവൻ വെജിറ്റബിൾസ് എടുത്ത് അവളുടെ മുന്നിൽ വെച്ചു..അവൾ കട്ട്‌ ചെയ്യാനായി തുടങ്ങിയതും..

എടീ അത് കഴുകിയിട്ടില്ല...

സോറി ഞാൻ അറിഞ്ഞില്ല.. ഒന്ന് കഴുകി തരാവോ... ഞാൻ ഇവിടെ ഇരുന്ന് പോയില്ലേ...

അത് കേട്ടതും അവൻ അവളെ ദഹിപ്പിച്ചു നോക്കി പച്ചക്കറി കഴുകിയ ശേഷം അവളുടെ അരികിൽ വെച്ചുകൊടുത്തു കൊണ്ട് പറഞ്ഞു ഇനി മേലാൽ മുടി കെട്ടാതെ എങ്ങാനും കിച്ചണിൽ കയറിയാൽ അതും പറഞ്ഞു തിരിയാൻ നേരം അവൾ ബാക്കിൽ നിന്നും പിറുപിറുത്തു ഒരു വൃത്തിക്കാരൻ വന്നിരിക്കുന്നു.. ഹും എന്നും പറഞ്ഞു അവൾ പച്ചക്കറിയുമായി യുദ്ധം തുടങ്ങി...ആ സമയം അഗ്നി ചപ്പാത്തിക്കുള്ള മാവ് കുഴക്കാനായി വെള്ളവും ആട്ടപ്പൊടിയും ഉപ്പും എടുത്ത് വെക്കുകയാണ്...

കുറച്ചു നേരം കഴിഞ്ഞു തിരിഞ്ഞു നോക്കിയ അഗ്നി കാണുന്നത് ഞങ്ങൾ സന്തുഷ്ടരാണ് സിനിമയിലെ അഭിരാമിയെ പോലും വെല്ലുന്ന രീതിയിൽ പച്ചക്കറികൾ അരിഞ്ഞു വെച്ച്
ശ്രീ കഴിവ് തെളിയിച്ചിരിക്കുന്നതാണ്.. അത് കണ്ടതും അവനു മനസിലായി ഇവൾക്ക് പാചകത്തിന്റെ ബാലപാഠം പോലും അറിയില്ല എന്ന്.. പിന്നെ പച്ചക്കറി അവളുടെ കയ്യിൽ നിന്നും വാങ്ങി അവൻ കട്ട്‌ ചെയ്തോളാം എന്ന് പറഞ്ഞു ശേഷം അവളോട് ചപ്പാത്തിക്ക്‌ കുഴക്കാൻ പറഞ്ഞതും അവൾ ശരി എന്നും പറഞ്ഞു ഒരു ബൗളിലേക്ക് പൊടി ഇട്ടതും അവൾക്ക് അവളുടെ മുടി ഡിസ്റ്റർബൻസ് ആയി തോന്നി..

ഹേയ്...ഈ മുടി ഒന്ന് കെട്ടിതരുമോ...??

നിന്റെ മറ്റവനോട് പറ എന്ന് പറയാനാണ് ആദ്യം തോന്നിയത്... ഇനിയിപ്പോ അങ്ങനെ പറഞ്ഞാൽ ആ കൈകൊണ്ട് മുടി കെട്ടി അതിൽ തന്നെ മാവ് കുഴച്ചെന്നും വരാം.. ബ്ലാഹ്...എന്നും മനസ്സിൽ പറഞ്ഞു അവളോട് ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാൻ പറഞ്ഞു അവളുടെ പിറകിൽ ചെന്നു നിന്ന് അവളുടെ മുടിയിഴകൾ ഒതുക്കി വെച്ചു... അവളുടെ പിൻകഴുത്തിലും ചെന്നിയിലും വിയർപ്പുത്തുള്ളികൾ സ്ഥാനം പിടിച്ചിരുന്നു... അവളിൽ നിന്നു വമിക്കുന്ന വിയർപ്പിന്റെയും ഷാമ്പൂവിന്റെയും ലോഷന്റെയും സമ്മിശ്ര ഗന്ധം അവന്റെ നാസികയിൽ തുളച്ചു കയറി... അതവനെ വല്ലാത്തൊരു അനുഭൂതിലേക്ക് കൂട്ടികൊണ്ട് പോവുന്നത് പോലെ തോന്നി.. ചെറുതായി ശ്വാസം വലിച്ചു അവളിലെ ആ ഗന്ധം ആസ്വദിച്ചു... അവളുടെ പിൻകഴുത്തിൽ കാണുന്ന കറുത്ത മറുകിൽ അവന്റെ നോട്ടം ചെന്ന് പതിച്ചു....വെളുത്ത കഴുത്തിൽ തെളിഞ്ഞു കാണുന്ന കറുത്ത കുഞ് മറുകിന് വല്ലാത്തൊരഴാകാണെന്ന് അവനു തോന്നിപോയി....കണ്ണെടുക്കാൻ തോന്നിയില്ല....

നിങ്ങൾ എന്തെടുക്കുവാ മനുഷ്യ പെട്ടെന്ന് കെട്ട്...

അത് കേട്ടതും അവൻ തലകുടഞ്ഞു നോട്ടം മാറ്റി അവളുടെ മുടിയൊക്കെ രണ്ടുകയ്യും ഉപയോഗിച്ച് കൂട്ടി പിടിച്ചു കെട്ടി കൊടുത്തു..

അതേ ഈ മനുഷ്യാ വിളി കുറച്ചു കൂടുന്നുണ്ട്...

അപ്പൊ നിങ്ങൾ മനുഷ്യൻ അല്ലെ.. പിന്നെ എന്താ കടുവയാ.. ചുമ്മാതല്ല ക്ലാസ്സിൽ അങ്ങനെയൊരു പേര് വീണത്..

അത് കേട്ടതും അവനു ചെറുതായി ദേഷ്യം വന്നു.. ആരാ.. ആരാ എനിക്ക് ആ പേര് ഇട്ടത്..

ആ.. ദേ ഇത് തന്നെയാണ് നിങ്ങളുടെ കുഴപ്പം....ഇത് കണ്ടാൽ കടുവ എന്നല്ലാതെ പിന്നെന്താ പറയാൻ തോന്നുവാ..എന്റെ പൊന്നോ...എന്നും പറഞ്ഞു അവൾ മാവ് കുഴച്ചു... കുഴച്ചു കുഴച്ചു അവസാനം നല്ലവണ്ണം വെള്ളം ആയതും അവൻ അവളെ അവിടുന്ന് പിടിച്ചു എഴുന്നേൽപ്പിച്ചു ഇന്നിനി ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞതും അവൾ വിചാരിക്കുകയാണ്... ഒന്നും അറിയില്ല എന്നപോലെ നിന്നാൽ ഒരു പണിയും ചെയ്യാതെ കെട്ടിയോൻ ഉണ്ടാക്കുന്നത് കഴിച്ചു ഇവിടെ സുഖിച്ചു കഴിയാം.. കൊള്ളാം.. ശേഷം അവൻ അരിഞ്ഞു വെച്ച ക്യാരറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി...

അവൻ നോക്കി പേടിപ്പിച്ചതും അവൾ കഴിപ്പ് നിർത്തി...

ശ്രീ ദേ അവിടെ മഞ്ഞൾ പൊടി മുളക് പൊടി മല്ലിപൊടി ഗരം മസാല പൊടി ഇതൊക്കെയുണ്ട്.. എല്ലാം ഇങ്ങോട്ട് എടുത്ത് വെക്ക്..എല്ലാത്തിന്റെയും കണ്ടെയ്നറിന് പുറമെ പേരെഴുതി വെച്ചിട്ടുണ്ട്..അതുകൊണ്ട് അതും അറിയില്ല എന്ന് പറയരുത്...

എവിടെയാ അത് വെച്ചിട്ടുള്ളത്..അവൾ ചോദിച്ചതും കിച്ചണിലെ വാൾ സ്റ്റോറേജ് ക്യാബിനറ്റ് അവൻ ചൂണ്ടി..

ഇവിടെയാ...


അവൾ ഏന്തി വലിഞ്ഞു തുറന്നു നോക്കുന്നതിനിടയോൾ ചോദിച്ചു..

മ്മ്..അവൻ മൂളിക്കൊണ്ട് അവളെ ഒന്നു നോക്കി..അവൾ ഇട്ടിരിക്കുന്ന ടീ ഷർട്ട് പൊങ്ങി ഇടുപ്പൊക്കെ നല്ലപോലെ കാണാം..

ദൈവമേ... കുരിശ് എന്റെ കോണ്സെന്ട്രേഷൻ മൊത്തം കളയും...

അവൻ വായും പൊളിച്ചു തന്നെ നോക്കുന്നത് കണ്ടതും അവൻ പറഞ്ഞ സാധങ്ങൾ ഒക്കെയും എടുത്ത് വെച്ച് അവനോട്‌ കാര്യം തിരക്കി...

ഒന്നുല്ല.. താൻ ഇനി ഇവിടെ നിന്നാൽ ശരിയാവില്ല...ഫുഡ്‌ ആയാൽ ഞാൻ വിളിക്കാം എന്നും പറഞ്ഞു അവളെ പറഞ്ഞയച്ചു..

ശോ..ഇതൊക്കെ കണ്ടുകൊണ്ട് ഞാനെങ്ങനെ മനസ്സമാധാനത്തോടെ ഉറങ്ങും എന്തോ..ഓ.. ശവം എന്നും പറഞ്ഞു അവൻ ജോലി തുടർന്നു..

എന്നാൽ കാര്യം മനസിലായ ശ്രീക്ക് അവന്റെ അന്നേരത്തെ ഭാവങ്ങൾ കണ്ടു ചിരിയാണ് വന്നത്.. അപ്പോ എന്റെ പ്രെസെൻസിൽ കടുവേടെ കണ്ട്രോൾ പോവുന്നുണ്ടല്ലേ...മ്മ്.. നിങ്ങളുടെ കളയിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം.. എങ്കിൽ എനിക്ക് പലതിൽ നിന്നും രക്ഷപെടാം... എന്നും മനസ്സിൽ പറഞ്ഞു അവൾ ചിരി ഉള്ളിലൊതുക്കി അവിടുന്ന് പോയി..


💫💫💫💫💫💫💫💫💫💫💫💫💫💫💫💫

പിറ്റേന്ന് രാവിലെ അഗ്നിയുടെ കൂടെ പോവാൻ വേണ്ടി അവൾ പെട്ടെന്ന് കുളിച്ചൊരുങ്ങി നല്ലൊരു ചുരിദാർ ഇട്ടു.. താലിമാല ഡ്രസ്സിനുള്ളിൽ ആരും കാണാത്തപോലെ ഒളിച്ചു വെച്ചു ചെറുതായി സിന്ദൂരം ഇട്ടു.. കഴിഞ്ഞ ദിവസം ഡ്രെസ്സൊക്കെ എടുക്കുമ്പോൾ ദ്രാവക ഫോമിൽ ഉള്ള സിന്ദൂരം അവൾ വാങ്ങിയിരുന്നു..കഴുത്തിൽ താലി കിടക്കുമ്പോൾ സിന്തൂരവും അണിയണം എന്നൊരു തോന്നൽ അവൾക്കുണ്ടായി...
ആരും കാണാത്ത രീതിയിൽ വളരെ നേർപ്പിച്ചു അവൾ സിന്ദൂരം ചാർത്തി കണ്ണാടിയുടെ മുന്നിൽ വന്നു നിന്നപ്പോൾ അവൾക്ക് അഗ്നിയുടെ മുഖമാണ് ഓർമ വന്നത്... ശേഷം മുടി വെച്ച് അത് കവർ ചെയ്ത് മുറിയിൽ നിന്നു ഇറങ്ങുമ്പോഴേക്കും അവൻ ഫുഡ്‌ കഴിച്ചു എഴുന്നേറ്റ് ദൃതിയിൽ സ്റ്റയർ കയറി ഇറങ്ങുന്നത് കണ്ടു....ബാൽക്കണിയിൽ ചെന്ന് നോക്കിയപ്പോൾ അജിത് സാറും അഗ്നിയും വേറെ വേറെ ബുള്ളറ്റിൽ പോവുന്നത് കണ്ടു...

ദുഷ്ടൻ ഞാൻ വരും എന്ന് കരുതിയാവും ഒരു വാക്ക് പോലും പറയാതെ പോയത്.. ദേഷ്യം കാരണം അവൾ ഒന്നും കഴിച്ചതും ഇല്ല അടുക്കളയിലോട്ട് പോയതും ഇല്ല...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫

കോളേജിൽ ചെന്നതും നേരത്തെ പോയി ക്ലാസ്സിൽ ഇരിക്കണ്ടല്ലോ എന്ന് കരുതി
വാക മരച്ചുവട്ടിൽ ഇരുന്നു അമലിനോടും
കാവ്യയോടും സംസാരിക്കാൻ നേരമാണ് അഗ്നിയുടെ വണ്ടി അതിലൂടെ കടന്നു പാർക്കിംഗ് ഏരിയയിലേക്ക് പോവുന്നത് മൂവരും കാണുന്നത് ...

അത് കണ്ടതും ശ്രീയുടെ മുഖം വാടി..

ദേഡി..നോക്ക് ഇപ്പോ എങ്ങനെ ഇരിക്കണ് ഞാൻ പറഞ്ഞതല്ലേ അഗ്നി സാറും ലാവണ്യ മാഡവും തമ്മിൽ ലവ് ആണെന്ന് അപ്പോ നീയെന്താ പറഞ്ഞത്
അങ്ങനെയൊന്നും അല്ല ഇതൊരു വൺവെ ലവ് ആണെന്ന്...മാഡത്തിന് മാത്രമേ  സാറിനോട് ഒരിത് ഉള്ളു.. എന്നിട്ടിപ്പോ കണ്ടോ രണ്ടും തൊട്ടുരുമ്മി
വരുന്നത്...രണ്ടുപേർക്കും പരസ്പരം ഇഷ്ടമാ... അവര് സ്റ്റാഫ്‌റൂമിൽ വെച്ച് കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറുന്നത് ഞാൻ കണ്ടതാ....

അമൽ പറയുന്നത് കേട്ടതും ശ്രീയുടെ ഉള്ളിൽ എന്തിനെന്നറിയാതെ ലാവണ്യ മാഡത്തിനോട് ദേഷ്യം വന്നു നിറഞ്ഞു...

ആരാ ആ പെണ്ണ് ഇവിടത്തെ മിസ്സാ...

മ്മ്. ലാവണ്യ... ഇവിടത്തെ ആൺപിള്ളേരുടെ മലർ മിസ്സ്‌..പുള്ളിക്കാരി നമുക്കും ഒരു സബ്ജെക്ട് എടുക്കുണ്ട്...ഇവിടുത്തെ മഹാ അലമ്പന്മാർ പോലും പുള്ളികാരിയുടെ ക്ലാസിൽ മാത്രം ഡീസന്റ് ആയി ഇരിക്കും.. അത്രയ്ക്കും ഫാൻസാണ് പുള്ളിക്കാരിക്ക്...ഇവിടുത്തെ സാറന്മാർ പോലും പുള്ളിക്കാരിയെ വായി നോക്കി നിക്കും.. എന്തിനു ഈ ഞാൻ പോലും ചിലപ്പോൾ വായി നോക്കാറുണ്ട്..എന്താ സൗന്ദര്യം.. നല്ല തനി നാടൻ ലുക്ക്‌ ... അതാണ് സൗന്ദര്യം.. അല്ലേലും അഗ്നി സാറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അതുപോലൊരു മുതൽ വന്നു കൊത്തിയാൽ ആരായാലും വേണ്ടെന്ന് വെക്കുമോ.. അമൽ പറയുന്നത് കേട്ടതും
ശ്രീയുടെ സമാധാനം മുഴുവനും പോയി..

ബെല്ലടിച്ചതും മൂന്നു പേരും ക്ലാസ്സിൽ ചെന്ന്... ഫസ്റ്റ് ഹവർ അവളുടെ മനസ്സ് ആസ്വസ്ഥമായിരുന്നു..അവൾക്ക്‌ ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റിയില്ല.. മനസ്സ് നിറയെ അഗ്നിയോടുള്ള ദേഷ്യവും പരിഭവവും സങ്കടവും കാരണം നെക്സ്റ്റ് ഹവർ അവൾ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് വാകചോട്ടിൽ ഇരിക്കുകയായിയുന്നു..

അവളുടെ മനസ്സ് ഇത്രമാത്രം സങ്കടപെടുന്നത് എന്തിനാണെന്ന് അവൾക്ക് തന്നെ അറിയുന്നുണ്ടായിരുന്നില്ല... അങ്ങനെ ഒന്നും ഉണ്ടാവില്ല....ഒന്നുല്ലേലും ആളുടെ
കെട്ടിയോളല്ലേ ഞാൻ.. ഈ താലി ചാർത്തി തരുമ്പോൾ രണ്ടുപേരും വാക്ക് കൊടുത്തതല്ലേ മരിക്കും വരെ ഒരുമിച്ചു ജീവിച്ചോളാമെന്ന്..... ഇതൊക്കെ വെറും ഗോസിപ് ആയിരിക്കും.. എനിക്കറിയാം എന്നോട് ചെറിയ ഇഷ്ടം ഒക്കെയും ഉണ്ടെന്ന്...രാവിലെ എന്നെ ബൈക്കിൽ കയറ്റാതെ പോയിട്ട് വല്ലോരെയും കയറ്റിയാൽ എനിക്ക് സഹിക്കുമോ. ഇല്ല.. ഓ ഒരു ലാവണ്യ...അവൾ ഇരുന്ന് ചിന്തിക്കുവാണ്..

അന്നേരമാണ് സീനിയർ പയ്യന്മാർ വന്നു അവളോട് സംസാരിക്കുന്നത്... കുറച്ചു അലമ്പൻ പിള്ളേർ ആയിരുന്നു അത്... പക്ഷെ അവളോട് നല്ല രീതിയിൽ ആണ് അവര് സംസാരിച്ചത്... 

പ്രിൻസിയുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന അഗ്നി കാണുന്നത് ക്ലാസും കട്ട്‌ ചെയ്ത് ചിലവന്മാരോട് കത്തിയടിക്കുന്ന ശ്രീയെയും.. അതുകണ്ടതും അവൻ ദേഷ്യം വന്നു... അവളുടെ അരികിൽ കൂടി അവളെ തുറിച്ചു നോക്കി പോവുന്ന അഗ്നിയെ കണ്ടതും ശ്രീ പുച്ഛം വാരി വിതറി.. ഒന്നും കഴിക്കാത്തത് കൊണ്ട് അവൾ കാന്റീനിൽ ചെന്നു വല്ലതും കഴിക്കാം എന്ന് കരുതി...അവരെയും കൂടെ അവരെയും ക്ഷണിച്ചു....

അങ്ങനെ കാന്റീനിൽ ചെന്ന അവന്മാരുടെ കൂടെ ഇരുന്നു കഴിക്കുന്നതുനിടയിലാണ് അഗ്നിയുടെ തലവട്ടം അവൾ കാണുന്നത്...അവരുടെ തൊട്ടരികിൽ ആയി മറ്റൊരു ടേബിളിൽ ഇരുന്നു അവൻ ചായ കുടിക്കാൻ തുടങ്ങി... അവൻ ചായ കുടിക്കുന്നുണ്ടെകിലും ശ്രദ്ധ മുഴുവൻ അവളിലാണ്.. കാരണം അവന്മാരുടെ സ്വഭാവം അഗ്നിക്ക് നന്നായിട്ട് അറിയാം...അവന്മാർ അവളോട് അടുത്തിടപഴകുന്നത് കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി.. ഒരുത്തൻ സംസാരത്തിനിടയിൽ
അവളുടെ തോളിൽ കയ്യിട്ടതും ശ്രീ അവന്റെ കയ്യെടുത്തു മാറ്റി അവരോട് ബൈ പറഞ്ഞു എഴുന്നേറ്റു നടക്കാനൊരുങ്ങി..അന്നേരം അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.. അത് മനസിലാക്കിയ ശ്രീ ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് കരുതി അവിടുന്ന് നടന്നകന്നു....അപ്പോഴേക്കും ആ ഹവർ കഴിഞ്ഞിരുന്നു...ഇനിയും ക്ലാസ്സിൽ ഇരുന്നിലേൽ ശരിയാവില്ല എന്ന് കരുതിയ ശ്രീ ക്ലാസ്സിലേക്ജ് ചെന്നു.. ബെല്ലടിച്ചതും ബുക്കും കയ്യിൽ പിടിച്ചു ഗൗരവത്തിൽ ക്ലാസ്സുലേക്ക് വന്ന അഗ്നിയെയാണ് കാണുന്നത്... എല്ലാരും എഴുന്നേറ്റ് വിഷ് ചെയ്തു... ശ്രീക്ക് നേരെ ദഹിപ്പിച്ചൊരു നോട്ടം പായിച്ചതും അവൾക്ക് എന്തോ അപായ സൂചന മണത്തു...

ഓൾ ഓഫ് യൂ ക്ലോസ് യുവർ ബുക്സ്..

എല്ലാവരോടും ബുക്ക്‌ ക്ലോസ് ചെയ്യാൻ പറഞ്ഞു....ശേഷം ശ്രീക്ക് നേരെ തിരിഞ്ഞു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story