ബോഡിഗാർഡ് : ഭാഗം 18

bodyguard

രചന: നിലാവ്

എന്താ നിനക്ക് പറയാനുണ്ടെന്ന് പറഞ്ഞത്... പെട്ടെന്ന് പറ എനിക്ക് നാളത്തേക്കുള്ള നോട്ട്സ് പ്രിപ്പയർ ചെയ്യാനുള്ളതാ...കുളി കഴിഞ്ഞു വന്ന ശ്രീയോടായി അഗ്നി അത് പറഞ്ഞതും അവൾക്ക് ചൊറിഞ്ഞു കേറി വന്നതാണ് പിന്നെ വേണ്ടെന്ന് വെച്ച് ശേഷം പറഞ്ഞു നമുക്ക്‌ ബാൽക്കണിയിൽ ചെന്ന് ഇത്തിരി കാറ്റുകൊണ്ട് സംസാരിച്ചാലോ...

അതൊന്നും വേണ്ട ഇവിടെ നിന്നു പറഞ്ഞാൽ മതി..

ശേ.. നശിപ്പിച്ചു... ബാൽക്കണിയിൽ ചെന്ന് ഇത്തിരി നേരം വിദൂരതയിലേക്ക് നോക്കി നിന്നു അതിന്റെ ഇടയിൽ കുറച്ചു  ബിജിഎമ്മും ഒക്കെയായി അതാണല്ലോ ഈ സിനിമയിലും സീരിയലിലും ഒക്കെ ഇത്തരം സിറ്റുവേഷനിൽ ഉണ്ടാവാറുള്ളത്.. അത്കൊണ്ട് ചടങ്ങ് ചടങ്ങ് ചടങ്ങ് പോലെ നടക്കട്ടെന്ന് കരുതി പറഞ്ഞതാ വേണ്ടെങ്കിൽ വേണ്ട.....

നീ പെട്ടെന്ന് പറ ശ്രീ...

നീ പെട്ടെന്ന് പറ ശ്രീ... ഇത് മതി എനിക്ക്‌ താൻ നീ ആയല്ലോ..അതും മനസ്സിൽ പറഞ്ഞു അവൾ പറയാൻ തുടങ്ങി.

അത്.. പിന്നെ.. എനിക്ക്.. അത്രയും പറഞ്ഞു അവൾ നിർത്തി..അവൾക്ക് ചെറിയൊരു സ്റ്റാർട്ടിങ് ട്രബിൾ..ഛെ.. പറയാൻ പറ്റുന്നില്ലല്ലോ എന്തേലും നല്ല കാര്യം പറയാൻ വരുമ്പോൾ ഒടുക്കത്തെ വിക്കും വിറയലും.. അവൾ ആത്മാഗതം പറഞ്ഞു..

മ്മ്..നിനക്ക്..... പറ..ആളുടെ ശബ്ദത്തിൽ ഗൗരവം കലർന്നുവോ എന്നൊരു തോന്നൽ ഇല്ലാതില്ല..

ശെടാ.. ഇയാൾക്കെന്താ ഇത്ര ദൃതി പറയുവല്ലേ..ദാ പിടിച്ചോ..നമ്മൾ തമ്മിൽ കണ്ടിട്ട് കുറേ ദിവസങ്ങൾ ഒന്നും ആയില്ല എന്നറിയാം...ഒറ്റ നോട്ടത്തിൽ ഇയാളോട് എനിക്ക് ഒരു കുന്തവും തോന്നിയില്ല എങ്കിലും ഇയാളുടെ താലി കഴുത്തിൽ വീണ ശേഷം എനിക്ക് എന്തോ ഒരിത്... ആ ഒരിതിനെ എന്ത്‌ പേരിട്ടു വിളിക്കണം എന്നൊന്നും എനിക്കറിയില്ലായിരുന്നു.. പക്ഷേ ഇന്ന് ഇയാളുടെ പേരിനോട് ചേർന്ന് മറ്റൊരാളെ കുറിച് എല്ലാരും പറയുന്നത് കേട്ടപ്പോൾ ഹൃദയത്തിൽ എവിടെയൊക്കെയോ ഒരു വേദന.. പിന്നീട് അത് ദേഷ്യത്തിന് വഴി മാറി അതാണ് ക്ലാസ്സ്‌ കട്ട്‌ ചെയ്തത്...പിന്നീട് ഇയാളോട് അങ്ങനെ പെരുമാറിയതും.. കോളേജിൽ നിന്നു വന്നതിനു ശേഷം ഒരുപാട് ചിന്തിച്ചു നോക്കി... അങ്ങനെ ചിന്തകൾക്കൊടുവിൽ എനിക്കൊരു ഉത്തരം കിട്ടി..യെസ് ഐ ആം ഇൻ ലവ് വിത്ത്‌ യൂ.. റിയലി ലവ് യൂ.... ഐ കാണ്ട് ലവ് വിതൗട് യൂ....അത്രയും പറഞ്ഞു ശ്രീ ഒന്ന് നിർത്തി...

കഴിഞ്ഞോ....

എന്തോന്ന്..

പറഞ്ഞു കഴിഞ്ഞോന്ന്..

മ്മ്...കഴിഞ്ഞു 

ഇത് കേട്ടു കിളിപോയി നിൽക്കുന്ന അഗ്നിയെ പ്രതീക്ഷിച്ചു നിന്ന അവൾക്ക് തെറ്റിപ്പോയി ഗയ്‌സ്... കിളിപോയിട്ട് അവിടെ ഒരു പൂമ്പാറ്റ പോലും പറന്നില്ല.. ഒരാളിവിടെ കൈവിട്ട് പോവരുതല്ലോ എന്ന് കരുതി കഷ്ടപ്പെട്ട് പ്രൊപ്പോസ് ചെയ്തപ്പോൾ തിരിച്ച് കിട്ടിയത് ഒരുലോഡ് പുച്ഛവും സ്ഥിരം ആറ്റിട്യൂടും . ഇത്രയും ആറ്റിട്യൂട് ഇടേണ്ട ആവശ്യം കടുവയ്ക്ക് ഉണ്ടോ.. ഹും..

പറഞ്ഞു കഴിഞ്ഞെങ്കിൽ ഇനി ഞാൻ പറയാം..

ഐ ലവ് യൂ ടു എന്നല്ലേ എനിക്കറിയാം..പോ അവിടുന്ന് എനിക്ക് നാണമാ...

പിന്നേ ഐ ലവ് യൂ ടൂ ഒറ്റ വീക്ക്‌ വെച്ച് തന്നാലുണ്ടല്ലോ......നിന്നെപ്പോലെ വെറും ദിവസങ്ങൾ കൊണ്ട് എനിക്ക് നിന്നോട് ഐ ലവ് യു ടൂ പറയാൻ പറ്റില്ല ശ്രീ.... എനിക്ക് എല്ലാത്തിനും കുറച്ഛ് സമയം വേണം...പിന്നെ നിന്റെ ആ നിൽപ്പും ആ പറയാൻ പോവുന്ന സ്റ്റൈലും നേരത്തെ ഉള്ള പൊട്ടിത്തെറിയും കണ്ടപ്പോഴേ എനിക്ക് തോന്നിയതാ നീ പറയാൻ പോവുന്നത് ഇതായിരിക്കും എന്ന്...

ഓ വല്യ ജ്യോത്സ്യൻ വന്നിരിക്കുന്നു എന്നും ആത്മഗതം പറഞ്ഞുകൊണ്ട് അവനോട് തുടർന്നു..മനസിലായല്ലോ.. എന്നിട്ടെന്താ ഇത്രയും പുച്ഛം... ഞാൻ നിങ്ങളോട് നിങ്ങളുടെ കിഡ്‌നിയോ ലിവറോ ഒന്നും ചോദിച്ചില്ലല്ലോ... ഒരിറ്റു സ്നേഹം... അതും ഇവിടുന്ന് മാത്രം.... അതും അല്ല ഇയാളോട് പെട്ടെന്ന് എന്നെ തിരിച്ചു സ്നേഹിക്കാൻ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ.. പതിയെ മതി..എനിക്ക് തിരക്കില്ല...സ്നേഹത്തോടെ ഒരു നോട്ടം... ഒരു ഹഗ് പിന്നെ വല്ലപ്പോഴും ഒരു ചുംബനം അതും നെറ്റിയിലേക്കോ കവിളിലേക്കോ മതിയാവും... അതുകൊണ്ട് ഞാൻ തൃപ്തിപെട്ടോളാം...

ഇത്രേം മതിയോ ആവോ..

തത്കാലം ഇത്രേം മതി.. ബാക്കിയൊക്കെ നമുക്ക് എല്ലാരുടെയും അനുഗ്രഹത്തോടെ കെട്ടിക്കഴിഞ്ഞു മതിട്ടോ... അവൾ നാണം ഒക്കെയും വരുത്തികൊണ്ട് പറഞ്ഞു..

ഹ്മ്മ് നടന്നത് തന്നെ..ആദ്യം നീ മര്യാദക്ക് പഠിച്ചു പാസ്സാവാൻ നോക്ക്... ഒരക്ഷരം പഠിക്കുല്ല ക്ലാസ്സിലും ഇരിക്കുല്ല എന്നിട്ട് അവൾക്ക് പ്രേമിക്കണം പോലും..

എന്റെ മനുഷ്യ ഞാൻ എന്റെ കെട്ടിയോനോടാണ് പ്രേമിക്കാൻ പറഞ്ഞത് അല്ലാതെ വഴിയെ പോണവന്മാരോടൊന്നും അല്ല...


ഇടയ്ക്കിടെ ഈ കെട്ടിയോൻ എന്ന് പറയണം എന്നില്ല...

പിന്നെ എന്ത്‌ പറയണം കണവൻ എന്ന് പറഞ്ഞാൽ മതിയോ.. ദേ മനുഷ്യാ 
 എന്റെ മനസ്സിൽ ഉള്ളത് ഞാൻ മുഖത്ത് നോക്കി പറഞ്ഞു.. അല്ലാതെ ഉള്ളിൽ സ്നേഹം ഒളിപ്പിച്ചു പുറമെ മറ്റൊന്നു കാണിച്ചു നടക്കാൻ എനിക്ക് അറിയില്ല .. എനിക്ക് എന്റെ സ്ഥാനം കിട്ടിയേ പറ്റു..അത്കൊണ്ട് ഇയാൾ വേറെ പെണ്ണിനെ കുറിച്ചു ചിന്തിക്കാനോ ബൈക്കിൽ കയറ്റാണോ. പാടില്ല... അതെനിക്ക്‌ ഇഷ്ടമല്ല.....എല്ലാം കൈവിട്ട് പോയിട്ട് അവസാനം മോങ്ങനൊന്നും എന്നെ കിട്ടില്ല..

ഞാൻ പറഞ്ഞതല്ലെ ഒരു മരംചുറ്റി പ്രേമത്തെ കുറിച്ചൊന്നും ചിന്തിക്കാനുള്ള മനസികാവസ്ഥയിൽ അല്ല ഞാനുള്ളത് എന്ന്...

മരം ചുറ്റാതെയും പ്രേമിച്ചാൽ മതിന്നേ ..ഇയാൾക്കിപ്പോ പോലീസാവണം അത്രയല്ലേ ഉള്ളു... ആയിക്കോ.. അതും നമ്മുടെ സ്നേഹവുമായി എന്താ ബന്ധം...

എന്റെ ശ്രീ... നീ പറയുംപോലെ ഇപ്പൊ നമുക്കിടയിൽ പ്രണയം വന്നാൽ പിന്നെന്നെയത് പലതിലേക്കും വഴി മാറിയെന്ന് വരാം...

മോൻക്ക് കണ്ട്രോൾ പോവും എന്ന് പേടിയാണോ...ഗൊച്ചു ഗള്ളൻ..

അയ്യോ... നീ ഇനി ഏത് കോലത്തിൽ വന്നാലും എന്റെ കണ്ട്രോൾ കളയാൻ പറ്റില്ല..

മ്മ് എം.നമുക്ക് നോക്കാം..

ശ്രീ തമാശ വിട്.എനിക്ക് തന്റെ അച്ഛൻ ഇതറിഞ്ഞാൽ ഉള്ള ഭവിശ്യത്തിനെ കുറിച്ച് നല്ല പേടി ഉണ്ട്...താലികെട്ടി..ശരിയാണ് അതിപ്പോ ആരും അറിഞ്ഞിട്ടില്ല... നമ്മളായിട്ട് ആരെയും അറിയിക്കാനും പോവണ്ട....ഞാനൊന്നു സെറ്റിൽഡ് ആയിക്കോട്ടെ അത് കഴിഞ്ഞു നമുക്ക് എന്താന്നു വെച്ചാൽ ആലോചിക്കാം...

ഇയാൾ ആദ്യം ഒരു നിലപാട് എടുക്കാൻ നോക്ക്.. ഇതിപ്പോ എവിടെയും തൊടാതെ നിന്നാൽ ഞാൻ എന്ത്‌ അർത്ഥത്തിലാ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നത്.. നല്ലൊരു ലൈൻ സെറ്റാക്കണം എന്ന് കരുതി തന്നെയാ ഇങ്ങോട്ട് വണ്ടി കയറിയത്... അതിങ്ങനെയും ആയി.. ഇനിയിപ്പോ ഉള്ളത് വെച്ച് ഓണം പോലെ കഴിച്ചു കൂട്ടാം എന്ന് കരുതിയപ്പോൾ നിങ്ങൾക്ക് ഒടുക്കത്തെ ജാടയും.. നിങ്ങൾ എനിക്ക് ഉത്തരം തന്നെ പറ്റു മനുഷ്യ .. എന്റെ മൂന്ന് വർഷമാണ്‌ നിങ്ങൾ കാരണം നഷ്ടപെടാൻ പോവുന്നത്.....നിങ്ങൾക്ക്‌ പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറയണം മിസ്റ്റർ അഗ്നിദേവ് ..

പറ്റില്ല...മതിയോ 

അങ്ങനെ പറയരുത്.. കുറച്ചു ആലോചിച്ചു പറഞ്ഞാൽ മതി..ഞാൻ കാത്തിരുന്നോളാം...

ശ്രീ നീ ചുമ്മാ ഓരോന്ന് പറഞ്ഞു സമയം കളയുന്നതല്ലാതെ വേറെ ഒരു പ്രയോജനവും ഉണ്ടാവും എന്ന് തോന്നുന്നില്ല..

അതിനിത്തിരി പുളിക്കും.. മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കുന്നവൾ അല്ല ഈ ഞാൻ... എനിക്ക് ഇയാൾ കുറച്ചു പരിഗണന തന്നെ പറ്റു...

എന്ത്‌ പരിഗണന...

ഒരു ഭാര്യയുടെ പരിഗണന...

സോറി.. അതിപ്പോ നിനക്ക് തന്നാൽ നീ പിന്നെ എന്റെ തലയിൽ കയറി നിരങ്ങും...നമുക്ക് പിന്നെ ആലോചിക്കാം..

നിങ്ങൾ തരണ്ട.. ഞാനത് വാങ്ങിക്കാൻ പറ്റുമോന്ന് നോക്കട്ടെ...

.ഇനിയതിന്റെ പേരിൽ ഒരു തർക്കം വേണ്ട....ശരി.തന്നിരിക്കുന്നു...

എന്ത്‌..

പരിഗണന...

ഹും..പരിഗണനപോലും ....നാക്കു കൊണ്ട് പറഞ്ഞാൽ പോര പ്രവർത്തിച്ചു കാണിക്കണം...ട്രെയിനിലെ സീൻ കണ്ടപ്പോൾ ഞാൻ കരുതി ചാരുഖ് ഖാൻ
ആണെന്ന്.. പക്ഷെ ഇപ്പഴല്ലെ അറിയുന്നത് വെറും അൺറൊമാന്റിക് മൂരാച്ചി ആണെന്ന്....കണ്ണുകൊണ്ട്പോലും ഇത്തിരി റൊമാൻസ് വരാത്ത വെറും കടുവ..

ഡീ... ആരാടി കടുവ.... മ്മ് ആരാന്നു...

നിങ്ങൾ തന്നെ...

അത് കേട്ടതും അവൻ അവളുടെ കയ്യിൽ പിടിച്ചു തിരിച്ചു..

ഇനി പറ ആരാ കടുവ...

അവളുടെ മുഖത്തേക്ക് നോക്കി പല്ലു ഞെരിച്ചു കൊണ്ട് ചോദിച്ചതും അവൾ അവന്റെ കണ്ണിലേക്ക് ഒന്ന് നോക്കി.. അവന്റെ മുഖമാകെ അവളുടെ കണ്ണുകൾ അലഞ്ഞു നടന്നു...

ദേഷ്യം വരുമ്പോ ഇങ്ങക്ക് ഒടുക്കത്തെ ഗ്ലാമറാണല്ലോ മനുഷ്യ... അതാ ഞമ്മളെ ഖൽബ് ഇളക്കി കളഞ്ഞത്.... ദേ കണ്ട.. കണ്ട... ഇതുപോലെ... ഈ കണ്ണിലോട്ട് നോക്കിയിരുന്നാൽ പിന്നെ ഞമ്മക്ക്‌ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല.. ഇങ്ങളും ഞമ്മളും മാത്രമേ അവിടുള്ളു... കൂടെ റൊമാന്റിക് ബിജിഎമ്മുവും.. റബ്ബാവേ  .. അതാണിപ്പോ എന്റെ മനസിലെ ബിജിഎം.... അതും പറഞ്ഞു അവന്റെ കണ്ണിലേക്കു ആഴ്ന്നിറങ്ങി.. അതോടെ അവന്റെ അടി പതറി തുടങ്ങി...അത് വ്യക്തമായി അവൾ ശ്രദ്ധിക്കുകയും ചെയ്തു.. അവന്റെ പിടിയുടെ ശക്തി കുറഞ്ഞു വന്നു ..

അവനെ നോക്കി സൈറ്റടിച്ചതും അവൻ പെട്ടെന്ന് പിടി അയച്ചു മുഖം തിരിച്ചു കളഞ്ഞു...

ഓ.. എന്ത്‌ പിടിയാന്റെ മനുഷ്യാ പിടിച്ചത്..
 ഫുഡ്‌ റെഡി ആയെന്നല്ലേ പറഞ്ഞത് നമുക്ക് പോയി കഴിച്ചാലോ  എന്നിട്ട് വേണം ഈ നെഞ്ചോട് ചേർന്നുറങ്ങാൻ എന്നും പറഞ്ഞു അവൾ അവിടുന്ന് നടന്നു നീങ്ങി ..പെട്ടെന്ന് നടത്തം നിർത്തി  അവനെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു....കടുവേ... saranghaeyo...

എന്തോന്ന്...

Sa rang hae yo... എന്നും പറഞ്ഞു കൈ വിരൽ കൊണ്ട് കൊറിയൻ പ്രണയ ചിഹ്നം കാണിച്ചു കൊണ്ട് അവിടുന്ന് പോയതും ഇത്തവണ അഗ്നിയുടെ കിളി പോയിരിക്കുവാണ്.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story