ബോഡിഗാർഡ് : ഭാഗം 3

bodyguard

രചന: നിലാവ്

വൈകുന്നേരം കോളേജ് കഴിഞ്ഞ് സാക്ഷി പുറത്തിറങ്ങിയപ്പോഴാണ് വണ്ടിയുടെ ബോണറ്റിന്റെ മുകളിൽ ചാരിയിരുന്നു കണ്ണടച്ചു കിടക്കുന്ന അഗ്നിയെ സാക്ഷി കാണുന്നത്... അവൻ അറിയാതെ മെല്ലെ മുങ്ങിയേക്കാം എന്നും കരുതി  റോസിന്റെ സ്കൂട്ടിയുടെ പിറകിൽ ഇരുന്നതും റോസ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു ആക്സിലേറെറ്റർ കൊടുത്തതും വണ്ടി മൂവ് ചെയ്യുന്നില്ല എന്നറിഞ്ഞ സാക്ഷി തിരിഞ്ഞു നോക്കി... അപ്പോഴാണ് വണ്ടിയുടെ പിറകിൽ പിടിച്ചിരിക്കുന്ന അഗ്നിയെ ഇരുവരും കാണുന്നത്..

മാഡം ഇതെങ്ങേട്ടാ.....

ഞാൻ എനിക്ക് ഇഷ്ടമുള്ളിടത്തേക്ക് പോവും അത് ചോദിക്കാൻ താൻ ആരാ..

ഞാൻ ആരും ആയിക്കോട്ടെ.... മാഡം ഇതിൽ നിന്നിറങ്ങി വണ്ടിൽ കയറാൻ നോക്ക്..

താൻ പോടോ... ഞാനിന്ന് ഇവരുടെ കൂടെയാ വരുന്നത് ....ഞങ്ങൾക്ക് ചെറിയ ഷോപ്പിങ് ഉള്ളതാ.. അത് കഴിഞ്ഞു ഞാൻ വന്നോളാം...

എങ്കിൽ മാഡം എന്റെ കൂടെ വന്നോളൂ.. എവിടെയാ പോവേണ്ടത് എന്ന് വെച്ചാൽ ഞാൻ ഡ്രോപ്പ് ചെയ്യാം....

അത് കേട്ടതും വേറെ വഴിയില്ലാതെ സാക്ഷി അഗ്നിയുടെ കൂടെ വണ്ടിയിൽ കയറി...ഇതും കൂടി ആയതോടെ സാക്ഷിക്ക് അവനോടുള്ള ദേഷ്യം ഇരട്ടിച്ചു..

എങ്ങോട്ടാ മാഡം പോവേണ്ടത്...???

ഓ.. എങ്ങോട്ടെങ്കിലും ഒന്ന് വിട്.. മനുഷ്യനിവിടെ ഭ്രാന്ത്‌ പിടിച്ചിരിക്കുവാ...

ഓക്കേ.. എന്നാൽ ഞാനൊരു മാളിലേക്ക് വിടാം അവിടെ ആവുമ്പോൾ ഷോപ്പിങ്ങും നടക്കും മാഡത്തിന്റെ ചൂട് തണുപ്പിക്കാൻ വല്ലതും കഴിക്കുകയും ചെയ്യാം എന്നും പറഞ്ഞു അഗ്നി വണ്ടി മാളിലേക്ക് പറപ്പിച്ചു വിട്ടു...

വണ്ടിയിൽ നിന്നിറങ്ങിയ സാക്ഷിയുടെ കൂടെ തന്നെ അഗ്നിയും നടക്കാൻ തുടങ്ങി...

അതേ... ഇങ്ങനെ നടന്നാൽ ഇയാൾ എന്റെ കെട്ടിയോൻ ആണെന്നെ എല്ലാരും കരുതുള്ളു... ഇത്തിരി ഗ്യാപ്പിട്ട് നടന്നാൽ വല്യ ഉപകാരം ആയേനെ...

അത് ശ്രദ്ധിക്കാതെ അഗ്നി നടത്താം തുടർന്നു...

അതേ.. താൻ ഇവിടെ നിന്നാൽ എനിക്ക് കുറച്ചു ഡ്രസ്സ്‌ നോക്കണം..അതുകൊണ്ട് ഞാൻ ദേ അങ്ങോട്ട് പോകുവാ..അതും പറഞ്ഞു സാക്ഷി നടക്കാൻ ആരംഭിച്ചതും അവനും പിന്നാലെ നടന്നു...

എന്താ ഉദ്ദേശം....സാക്ഷി ഈർഷ്യയോടെ ചോദിച്ചു..

അത് ഇനിയും മനസിലായില്ല..

ശെടാ ഇത് വല്യ കഷ്ടം ആയല്ലോ..

മാഡം ഡ്രസ്സ്‌ നോക്കിക്കോളൂ ഞാൻ അവിടെ നിന്നോളാം..

എനിക്ക് ട്രയൽ റൂമിൽ കയറണം അന്നേരം താനും കൂടെ വരുമോ..???

മാഡത്തിന് നിർബന്ധം ആണെങ്കിൽ ഞാൻ വന്നേക്കാം...

അത് കേട്ടതും അവൾ അവനെ തറപ്പിച്ചു നോക്കി....

ടോയ്ലറ്റ് ഒഴികെ ബാക്കി എല്ലായിടത്തും എനിക്ക് വരാൻ പെർമിഷൻ ഉണ്ട് അതാണ് ഞാൻ അങ്ങനെ പറഞ്ഞത്...

അത് കേട്ടതും സാക്ഷി ചവിട്ടി തുള്ളി ഡ്രസ്സ്‌ നോക്കാൻ തുടങ്ങി.... Casual വെയർ ഡ്രെസ്സാണ് അവൾ ആദ്യം നോക്കിയത്...

പിന്നീടാണ്‌ അവൾ ഓർക്കുന്നത് നെക്സ്റ്റ് വീക്ക്‌ ഫ്രണ്ടിന്റെ വീട്ടിൽ ഒരു പാർട്ടി ഉണ്ടെന്ന്.. അതിനു പറ്റിയ ഒരു പാർട്ടി വെയർ ഡ്രസ്സ്‌ കൂടി എടുത്തേക്കാമെന്ന്..അതിന് ശേഷം അവൾ  പാർട്ടി വെയർ ഗൗൺ നോക്കാൻ തുടങ്ങി...കുറേ എണ്ണം നോക്കി എങ്കിലും അവൾക്ക് ഒന്നും ഇഷ്ടപെട്ടില്ല... അവസാനം അവൾ അവിടെ ഉള്ളതിൽ ഏറ്റവും ഭംഗി ഉള്ള രണ്ടു ഗൗൺ കയ്യിൽ പിടിച്ചു.. ഒന്ന് ഓഫ്‌ വൈറ്റ് കളറും ഒന്ന് മെറൂൺ കളറും ആയിരുന്നു.. അവൾ അതിൽ നിന്നു ഏതെടുക്കും എന്നറിയാതെ ഡൗട്ടടിച്ചു നില്കുന്നത് കണ്ടിട്ടാണ് അഗ്നി അവളുടെ അരികിലേക്ക് ചെല്ലുന്നത്...

ഇതിന് ഇത്രയും കൺഫ്യൂഷന്റെ ആവശ്യം ഒന്നും ഇല്ല..ഇത് രണ്ടും തനിക്ക് നന്നായി ചേരും.. ബട്ട്‌ കുറച്ചുകൂടി ഭംഗി ഉണ്ടാവുക മെറൂൺ ആയിരിക്കും..സാക്ഷിയുടെ അരികിൽ വന്നവൻ അത് പറഞ്ഞതും ഒരു നിമിഷം അവൾ അവനെ കണ്ണെടുക്കാതെ നോക്കി നിന്നുപോയി എന്ന് വേണം പറയാൻ.....പക്ഷെ സാക്ഷി അവൻ മുന്നിൽ തോറ്റു കൊടുക്കില്ല എന്നപോലെ അവനെ പുച്ഛിച്ചു തള്ളി വൈറ്റ് കളർ ഗൗൺ എടുത്ത് ട്രയൽ റൂമിലേക്ക് നടന്നു...അതിട്ടു നോക്കിയ സാക്ഷി സാറ്റിസ്‌ഫൈഡ് ആയിരുന്നു.. അത് പാക്ക് ചെയ്യാൻ പറഞ്ഞു ബില്ല് പേയ് ചെയ്തു...

ശരിക്കും പറഞ്ഞാൽ തനിക്കു ആ വൈറ്റ് തന്നെയായിരിക്കും കൂടുതൽ ചേരുക...ഞാൻ പറഞ്ഞതിന് എതിരായിട്ടേ താൻ പ്രവർത്തിക്കു എന്നെനിക്ക്‌ നന്നായിട്ട് അറിയാവുന്നത് കൊണ്ടാണ് ഞാൻ ആദ്യം മെറൂൺ കളർ കൂടുതൽ ചേരും എന്ന് പറഞ്ഞത്.. എന്നും പറഞ്ഞു അവൻ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു.....

ഇനിയെന്താണ് പ്ലാൻ വീട്ടിലേക്കോ അതോ മറ്റെവിടെയെങ്കിലും... അഗ്നി അത് പറഞ്ഞു കഴിയും മുൻപേ അവൾ എസ്‌കേലേറ്ററിനടുത്തേക്ക് എത്തിക്കഴിഞ്ഞിരുന്നു.. പിന്നാലെ അഗ്നിയും ചെന്നു... അവനെക്കാളും മുൻപേ എത്തണം എന്ന് കരുതി ധൃതിയിൽ എസ്‌കലേറ്ററിലേക്ക് കാലെടുത്തു വെച്ചതും അവൾ ബാലൻസ് തെറ്റി വേച്ചുപോയി.... തൊട്ടടുത്ത നിമിഷം ബലഹീനമായ  കരങ്ങൾ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചിരുന്നു.... വീണു ആകെ ചമ്മി നാറി എന്ന് കരുതി കണ്ണടച്ചുപോയ സാക്ഷി തന്റെ നഗ്നമായ ഇടുപ്പിൽ ആരുടെയോ കരസ്പർശനത്തിന്റെ ചൂടേറ്റതുപോലെ തോന്നിയതും അവൾ കണ്ണു വലിച്ചു തുറന്നു... അപ്പോഴാണ് അവൾ തിരിച്ചറിയുന്നത് താനിപ്പോൾ അഗ്നിയുടെ നെഞ്ചോട് ചേർന്നാണ് നിൽപ്പുള്ളതെന്ന്... അവന്റെ കയ്യിപ്പോഴും തന്റെ ഇടുപ്പിൽ മുറുകെ പിടിച്ചിട്ടുണ്ട്.. വീഴാതിരിക്കാൻ പിടിക്കുന്ന സമയത്തു കൈ ടോപ്പിനുള്ളിലേക്ക് പോയതാണ്...പോയിന്റെഡ് ഹീൽഡ് ഷൂസ് ആയിരുന്നു അവൾ ഇട്ടിട്ടുണ്ടായിരുന്നത്.. അതിനാലാണ് അവൾക്ക് ബാലൻസ് തെറ്റിപോയത്...

അന്നേരം സാക്ഷിയുടെ ശരീരത്തിലൂടെ ഒരു മിന്നൽപിണർ കടന്നു പോയത് പോലെ തോന്നി...ഹൃദയതാളം ഉയർന്നു...ആ നിമിഷം ഇരുവരുടെയും മിഴികൾ തമ്മിൽ കൊരുത്തു.... പെട്ടെന്നു സ്വബോധത്തിലേക്ക് വന്ന അഗ്നി അവളെ നേരെ നിർത്തി പിടി വിട്ടു.. അപ്പോഴേക്കും അവര് നെക്സ്റ്റ് ഫ്ലോറിൽ എത്തിയിരുന്നു...അപ്പോഴും സാക്ഷി അതേ ഷോക്കിൽ തന്നെയായിരുന്നു...അവന്റെ കയ്യിലെ ചൂട് അവളുടെ ഇടുപ്പിൽ അപ്പോഴും ഉള്ളതുപോലെ അവൾക്ക് തോന്നി...അവന്റെ കൈ പതിഞ്ഞിടത്തേക്ക് അവളുടെ കൈ പോവാനാഞ്ഞതും പരിസരബോധം വന്ന സാക്ഷി  തല കുടഞ്ഞു അവൻ തന്റെ ശത്രു ആണെന്ന് മനസിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു..

സാക്ഷി ഫുഡ്‌കോർട്ട് ലക്ഷ്യം വെച്ച് നടന്നു പിന്നാലെ അഗ്നിയും.. അവളിരുന്ന ടേബിളിന് മുന്നിൽ വന്നു ഒരു ചെയർ വലിച്ചിട്ട് അഗ്നിയും ഇരുന്നു..

തനിക്ക് മറ്റെവിടെയെങ്കിലും ഇരുന്നൂടെ... ഇവിടെ ഒരുപാട് സ്ഥലം ഉണ്ടല്ലോ...

അഗ്നി അതിന് മറുപടി പറയാൻ നില്കാതെ ഒരു ഫ്രഷ് ജ്യൂസ് ഓർഡർ ചെയ്തു... സാക്ഷിക്കാണെങ്കിൽ അവന്റെ പ്രവർത്തി കണ്ടിട്ട് ദേഷ്യവും വരുന്നുണ്ട്.. സാക്ഷിയും അവളുടെ ഓർഡർ കൊടുത്ത് വെയിറ്റ് ചെയ്യാൻ തുടങ്ങി...

ഇയാളെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല എന്തെങ്കിലും ഒരു പണി കൊടുത്തില്ലേൽ എനിക്കിന്ന് മനസ്സമാധാനമായി ഉറങ്ങാൻ
പറ്റുമെന്ന് തോന്നുന്നില്ല.. എന്നും മനസ്സിൽ കരുതി അവൾ ചുറ്റും നോക്കി.. അപ്പോഴാണ് അവരുടെ തൊട്ടരികിൽ ഇരിക്കുന്ന ടീമ്സിനെ അവൾ ശ്രദ്ധിക്കുന്നത്.. കണ്ടാൽ തന്നെ അറിയാം  കഞ്ചാവ് ടീംസ് ആണെന്ന്.. അമ്മാതിരി ലുക്കുള്ള കുറച്ചു പയ്യന്മാർ...
തത്കാലം ഇവര് മതി എന്ന് കരുതി സാക്ഷി ഒരവസരത്തിനായി കാത്തിരുന്നു..അപ്പോഴേക്കും ഇരുവരും ഓർഡർ ചെയ്ത ഫുഡ്‌ എത്തിയിരുന്നു...


മറ്റേ ടീമിലെ ഒരുത്തൻ എഴുന്നേറ്റ് പോയി പെട്ടെന്ന് തന്നെ തിരിച്ചു വരാൻ നേരമാണ് സാക്ഷി കാല് കൊണ്ട് കസേര മെല്ലെ നീക്കുന്നത്...അതോടെ അവൻ തറയിലേക്ക് മൂക്കും കുത്തി വീണു.... അവനെ എല്ലാവരും കൂടി എഴുന്നേൽപ്പിച്ചു....സാക്ഷി ചിരി അടക്കി പിടിച്ചു നിന്നു..അവളുടെ ആ പ്രവർത്തി അഗ്നി ശ്രദ്ധിക്കുന്നുണ്ടായിരുന്നു...

കുറച്ചു കഴിഞ്ഞതും പയ്യന്മാരുടെ അരികിലേക്ക് വെയ്റ്റെർ ഫുഡ്‌ കൊണ്ട് വന്നതും സാക്ഷി കാലുവെച്ചു വെയ്റ്ററെ വീഴ്തിയതും ഫുഡ്‌ ഒക്കെയും അതിലെ മറ്റൊരുത്തന്റെ ദേഹത്തേക്ക് വീണു.. ഇത്തവണ സാക്ഷിയുടെ പ്രവർത്തി അവരിൽ ഒരുത്തൻ കണ്ടിരുന്നു... അവൻ സാക്ഷിയുടെ അരികിൽ വന്നു ചൂടായതും സാക്ഷി അവളുടെ മുന്നിലിരിക്കുന്ന ഐസ്ക്രീം അവന്റെ മുഖത്തേക്ക് അതുപോലെ കമഴ്ത്തി...അന്നേരം അവൻ അവളുടെ കയ്യിൽ കേറി പിടിച്ചതും അവൾ അവന്റെ മുഖത്തേക്ക് നോക്കി ഒന്നു കൊടുത്തതും അവര് എല്ലാവരും അവളുടെ നേരെ തിരിഞ്ഞു...ഇത്തവണ സാക്ഷി ചെറുതായൊന്നു പേടിച്ചു അഗ്നിയെ നോക്കി..
അവനാണെങ്കിൽ എല്ലാം കണ്ടു ആസ്വദിച്ചു ജ്യൂസ് കുടിക്കുന്ന തിരക്കിലും...

ഡീ... നീ ഇവനെ അടിക്കു അല്ലേടി എന്നും പറഞ്ഞു ഒരുത്തൻ അവളുടെ നേരെ വന്നതും സാക്ഷി അവനെ തള്ളിമാറ്റി അഗ്നിയുടെ അരികിൽ വന്നു നിന്നു......അപ്പോഴേക്കും അഗ്നി ജ്യൂസ് ഫിനിഷ് ചെയ്ത് എഴുന്നേറ്റു...ഇതാണ് പറ്റിയ അവസരം എന്ന് മനസിലാക്കിയ സാക്ഷി അഗ്നിയുടെ കൈ മുറുകെ പിടിച്ചു... ധൈര്യം ഉണ്ടെങ്കിൽ ഇയാളെ തൊട്ട് നോക്ക്... എന്നിട്ടേ എന്നെ തൊടാൻ പറ്റുള്ളൂ..സാക്ഷി അവന്മാരെ വെല്ലു വിളിച്ചു...

കൊള്ളാം..നൈസായിട്ട് എനിക്ക് പണി തന്നുല്ലേ..അഗ്നി സാക്ഷിയെ നോക്കി പതുക്കെ പറഞ്ഞു...

ദേ.. എനിക്കെന്തെങ്കിലും പറ്റിയാൽ എന്റെ അച്ഛൻ തന്നെ വെറുതെ വിടില്ല
സാക്ഷി അവന്റെ കയ്യിൽ അമർത്തിപിടിച്ചുകൊണ്ട് പറഞ്ഞു..

ഡോ..ആ പെണ്ണിനെ ഇങ്ങോട്ട് വിട്.. അത് തന്റെ ആരാ.. അവരിൽ ഒരാള് അഗ്നിയെ നോക്കി പറഞ്ഞു..

ഇതെന്റെ ഭർത്താവാടാ പട്ടി... സാക്ഷി അവനെ നോക്കി പറഞ്ഞു..എന്നിട്ട് അഗ്നിയെ നോക്കികൊണ്ട് പറഞ്ഞു  ഈ വേട്ടാവെളിയന്മാരുടെ ഇടിച്ചു പരിപ്പിളക്ക് ചേട്ടാ...ആദ്യം എന്റെ കൈക്ക് കേറി പിടിച്ച അവന്റെ മോന്തക്ക്‌ തന്നെ ഒന്ന് കൊടുത്തേക്ക്.

അത് കേട്ടതും അഗ്നി വായും പൊളിച്ചു നിന്നു... ചേട്ടനോ...?? 


ഓഹോ ഭർത്താവാണോ എങ്കിൽ ആദ്യം ഇവന്നിട്ട് തന്നെ കൊടുക്കാം അല്ലെ എന്നും കരുതി അവർ അഗ്നിയുടെ നേരെ തിരിഞ്ഞതും അഗ്നി സമാധാനപരമായി പറഞ്ഞു..

എന്റെ പോന്ന് അനിയന്മാരെ ഇതെന്റെ ഭാര്യയാണ് സമ്മതിച്ചു.. പക്ഷേ തലയ്ക്കു വെളിവില്ലാത്ത കൊച്ചാ... രാവിലത്തെ ഗുളിക കഴിച്ചില്ല അതാ ഇങ്ങനെ വയലന്റ് ആവുന്നതു.. സോറി.. സോറി..വീട്ടിൽ അടങ്ങി ഇരിക്കാഞ്ഞിട്ട് കൊണ്ട്‌ വന്നതാ..
ഇത്തവണ നിങ്ങൾ ഒന്ന് ക്ഷമിക്ക്..

അഗ്നി പറഞ്ഞത് കേട്ടതും സാക്ഷിക്ക് ദേഷ്യം ഇരച്ചു കയറി..

തലയ്ക്ക് വെളിവില്ലെൽ ചങ്ങലയ്ക്ക് ഇടണം.. അല്ലാതെ ബാക്കി ഉള്ളോരുടെ
മെക്കിട്ട് കേറുകയല്ല വേണ്ടത്...അതിലൊരുത്തൻ പറഞ്ഞത് കേട്ടതും സാക്ഷി അവനു നേരെ തിരിഞ്ഞു

ആർക്കടാ തലക്ക് വെളിവില്ലാത്തത്..ആരെയാടാ ചങ്ങലക്കിടേണ്ടത്..താൻ വല്യ ഡയലോഗ് ഇറക്കിയാണ്ടല്ലോ...തന്നെ കണ്ടാൽ അറിയാം കഞ്ചാവ് ആണെന്ന്...
ശിഷ്ടകാലം ഗോതമ്പുണ്ട തിന്നാനുള്ള വക ഞാനുണ്ടാക്കി തരും.. ഞാൻ ആരാന്നറിയോ.... എന്നും പറഞ്ഞു അവന്റെ മുഖത്തേക്ക് അവിടെ കിടക്കുന്ന ഗ്ലാസ്സിലെ വെള്ളം എടുത്ത് ഒഴിച്ചതും.. അവന്മാർ എല്ലാം അവളെ വളഞ്ഞു... ഇവിടെ ഇനിയും നിന്നാൽ പ്രശ്നം കൂടുതൽ വഷളാവുകയെ ഉള്ളു എന്ന് കരുതിയ അഗ്നി അവിടെ ഇരിക്കുന്ന കവറും കയ്യിലെടുത്തു വെയ്റ്ററുടെ കയ്യിൽ ഫുഡിന്റെ കാശും കൊടുത്ത് അവളുടെ കയ്യും പിടിച്ചു ഒരൊറ്റ ഓട്ടമായിരുന്നു....


തന്റെ കയ്യും പിടിച്ചു ഓടുന്ന അഗ്നിയെ കണ്ടു സാക്ഷി ഓരോന്ന് വിളിച്ചു പറയുന്നുണ്ട്..

ഡോ... എന്റെ കയ്യെന്ന് വിട്... എവിടേക്കാ എന്നെയും വലിച്ചോണ്ട് ഓടണേ.. വിട്.. വിടാൻ.. വിടെടോ..

ഒന്ന് മിണ്ടാതിരിക്കുമോ.. അവന്മാർ പിന്നാലെയുണ്ട്...

താനിത്രയും പേടിത്തൊണ്ടൻ ആയിരുന്നെന്ന് അറിഞ്ഞില്ല....വീട്ടിൽ എത്തട്ടെ അച്ഛനോട് പറഞ്ഞു കൊടുക്കുന്നുണ്ട്... ബോഡിഗാർഡ് ആണ് പോലും.. ഹും..
സാക്ഷി പിറുപിറുത്തു..

അവന്മാർ പിന്നാലെ വരുന്നത് കണ്ടതും അഗ്നി ഓട്ടത്തിന്റെ വേഗത കൂട്ടി..

എടൊ പതുക്കെ..എനിക്ക് ഓടാൻ പറ്റുന്നില്ല....എന്റെ ഹീൽഡ് ഷൂസ് ആണ്..


അത് കേട്ട അഗ്നി ഓട്ടം നിർത്തി അവളുടെ നേരെ തിരിഞ്ഞു അവളെയും പൊക്കിയെടുത്തു തോളിലിട്ട് ഓടാൻ തുടങ്ങി...

അവന്റെ ആ പ്രവർത്തിയിൽ സാക്ഷി കിളി പോയി നിൽക്കുവാണ്..

എന്താ ഈ കാണിക്കുന്നത്.. താഴെ ഇറക്ക്.. താഴെ ഇറക്കാൻ.... സാക്ഷി അവനെ തല്ലാനും പിച്ചാനും തുടങ്ങി...

ഡീ..പുല്ലേ അടങ്ങിയിരിക്ക്.. ഇവിടെ നിന്നാൽ താൻ പെടും... കൂടെ ഞാനും...സി സി ടിവി ഫുട്ടേജ് നോക്കിയാൽ അറിയാൻ പറ്റും ആരാണ് ഇവിടെ തെറ്റ് ചെയ്തത് എന്ന്....പിന്നീട് മന്ത്രിപുത്രി നാറും കൂടെ തന്റെ അച്ഛനും....അത്കരുതിയാ ഇവിടുന്ന് രക്ഷപെടുന്നത് അല്ലാതെ അവന്മാരെ പേടിച്ചിട്ടല്ല.. കേട്ടോടി അഹങ്കാരി.. എനിക്കിട്ട് പണിയാൻ നോക്കിയത് ആണെന്ന് മനസിലായി.. സ്വഭാവംവെച്ച് ഇവിടുന്ന് എടുത്ത് താഴെ എറിയുകയാണ് വേണ്ടത്... അതും പറഞ്ഞു അഗ്നി ഓട്ടം തുടർന്നു...പാർക്കിംഗ് ഏരിയയിൽ എത്തിയതും അവളെ കാറിന്റെ മുൻവശത്തെ ഡോർ തുറന്നു ഒരൊറ്റ ഏറായിരുന്നു..

അയ്യോ അമ്മേ... എൻറെ നടു...

ശേഷം അവൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവിടുന്ന് പറപ്പിച്ചു....


അവര് പിന്നാലെ വരുന്നില്ല എന്നുറപ്പ് വരുത്തിയ അഗ്നി വണ്ടി സ്ലോ ചെയ്ത് അവളെയൊന്നു നോക്കി...അവൾ അന്നേരം അവനെ ദഹിപ്പിക്കുന്ന നോട്ടം നൽകി...


താനെന്താ നേരത്തെ എന്നെ വിളിച്ചത് എടീ പുല്ലെന്നോ.. കാണിച്ചു തരാം..

നീ.. പോടീ പുന്നാര മോളെ... ഇപ്പഴോ.. ഹ്ഹ്മ്മ്‌....അഹങ്കാരത്തിനു ഇപ്പഴും ഒരു കുറവും ഇല്ലല്ലേ... അതേ സ്വഭാവം.. ഇവിടെ എത്തിയപോഴല്ലേ അറിയുന്നത് ഈ സാധനം ആണ് മന്ത്രിയുടെ മോളെന്നു...സാക്ഷി അവളെ നോക്കി പുച്ഛം വാരി വിതറി..

ഓ.. അപ്പോ തനിക്കു എല്ലാം ഓർമ്മയുണ്ടല്ലേ... പറഞ്ഞതിൽ സന്തോഷം.. എന്താ ഈ വരവിനു പിന്നിൽ...

എന്തുദ്ദേശം...മുകളിൽ നിന്നുള്ള ഓർഡർ അനുസരിക്കുക തത്കാലം അത്രേ ഉള്ളു
. അടങ്ങി ഒതുങ്ങി നിന്നാൽ തനിക്ക് കൊള്ളാം..

അത് പറയാം താനാരാ... ദേ കൂടുതൽ ശോ ഇറക്കിയാൽ ഉണ്ടല്ലോ ഞാൻ അച്ഛനോട് എല്ലാം പറയും....

ഞാൻ പോയാലും എനിക്ക് പകരം മറ്റാരെങ്കിലും വരും.... അതുകൊണ്ട് ഒന്നുകൂടി ആലോചിച്ചിട്ട് ചെയ്യുന്നത് നല്ലതായിരിക്കും... അതും അല്ല ഞാൻ തന്നെ കിസ്സ് ചെയ്തതിനു തന്റെ കയ്യിൽ വല്ല തെളിവും ഉണ്ടോ ഇല്ലല്ലോ...അത് അന്ന് അറിയാതെ പറ്റിപോയതാണ്.
സോറി..അന്ന് വെള്ളത്തിന്റെ പുറത്ത് അവന്മാർ വാശി കയറ്റിയപ്പോൾ...അറിയാതെ ഞാൻ..അഗ്നി തപ്പിതടഞ്ഞു.....

ഓക്കേ.. പഴയകാര്യം ഞാൻ വിട്ടിരിക്കുന്നു.. അതുകൊണ്ട് നമുക്ക് ഒരു ധാരണയിൽ എത്തിയാലോ...

മനസിലായില്ല..

ഇയാൾ എനിക്ക് കുറച്ചു ഫ്രീഡം തരണം..
എന്റെ നിഴൽ പോലെ കൂടെ വരണം എന്നില്ല.. രാവിലെയും വൈകുന്നേരവും ഡ്രോപ്പ് ചെയ്യുകയും പിക് ചെയ്യുകയും ചെയ്താൽ മതി..ബാക്കിയുള്ള സമയം എന്നെ എന്റെ വഴിക്ക് വിടണം 

സോറി.. എനിക്ക് ഡ്യൂട്ടിയിൽ കൃത്രിമം കാണിക്കാൻ പറ്റില്ല..തനിക്ക് വല്ലതും പറ്റിയാൽ ഞാൻ സമാധാനം പറയേണ്ടി വരും.. സോ അക്കാര്യത്തിൽ നോ കോംപ്രമൈസ്.. ഇനി മുതൽ ഞാൻ ഡ്യൂട്ടി ശക്തമാക്കേണ്ടി വരും.
ആവശ്യമില്ലാതെ കുറെ ശത്രുക്കളെ കൂടി സാമ്പാദിച്ചു വെച്ചില്ലെ...
നേരത്തെ ഉണ്ടായ പിള്ളേറില്ലെ അവന്മാർ ഇവിടത്തെ നമ്പർ വൺ ക്രിമിനൽ സംഘത്തിലെ ആൾക്കാരാണ്.. കൂടാതെ എല്ലാം മറ്റേതും.. മുന്നിൽ ചെന്ന് ചാടാതിരുന്നാൽ തനിക്ക് കൊള്ളാം....

പിന്നേ ഞാൻ ആരാന്നു അവമാർക്ക് അറിയാഞ്ഞിട്ടാണ്...സാക്ഷി വിട്ടുകൊടുക്കാൻ തയാറായില്ല..

അതേ ഇടയ്ക്കിടെ എല്ലാരോടും പറയുന്നുണ്ടല്ലോ ഞാൻ ആരാന്നു അറിയുമോ എന്ന്..
സത്യം പറഞ്ഞാൽ കേരളത്തിലെ സി എമ്മിനെ പോലും ചിലർക്ക് അറിയാൻ പാടാണ്.. പിന്നെയാണ് സി എമ്മിന്റെ മോള്.. മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ മോളായിരുന്നേൽ നാലാളു അറിഞ്ഞേനെ.. ഇതിപ്പോ ഞാൻ തന്നെ അറിയുന്നത് ഇവിടെ വന്നതിന് ശേഷമാ.. മുൻപേ അറിഞ്ഞരുന്നേൽ ഞാനിതിൽ വന്നു തലവെക്കില്ലായിരുന്നു....

അഗ്നി പറഞ്ഞത് കേട്ടതും സാക്ഷി കാറ്റഴിച്ച ബലൂൺ പോലെ ആയി...പിന്നെ സാക്ഷി ഒന്നും മിണ്ടിയില്ല..

ഹെലോ... വീടെത്തി...അഗ്നി അവൾക്ക് നേരെ വിരൽ ഞൊടിച്ചു കൊണ്ട് പറഞ്ഞു...

അവനെ പുച്ഛിച്ചു തള്ളി ഡോർ തുറന്നു ഇറങ്ങാൻ നേരം അവൾ ഒന്നുകൂടി അഗ്നിയെ നോക്കി പറഞ്ഞു

പെട്ടിയും പ്രമാണവും എടുത്ത് ഇയാൾ റെഡി ആയി നിന്നോ... ഞാൻ ഇയാളെ വൈകാതെ ഇവിടുന്ന് ഓടിച്ചിരിക്കും.. പഴയ കാര്യം പറയില്ല.. പക്ഷെ തന്നെ ഓടിക്കാൻ വേണ്ടി എന്ത്‌ തറ പരിപാടിയും ഞാൻ ചെയ്‌തെന്ന് വരാം... ഹും.. ഇത് സാക്ഷിയാണ്...എന്നും പറഞ്ഞു അവൾ ഇറങ്ങാൻ നേരം അവൻ പിന്നിൽ നിന്നു അവളെ വിളിച്ചു..

ഒന്ന് നിന്നെ...ആ നഖം ഒക്കെയും ഒന്ന് വെട്ടിക്കൂടെ മനുഷ്യന്റെ കഴുത്തു മുഴുവൻ നീറുവാ...

അത് കേട്ട അവൾ കണക്കായിപ്പോയി എന്നും പറഞ്ഞു അകത്തേക്ക് പോയി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story