ബോഡിഗാർഡ് : ഭാഗം 6

bodyguard

രചന: നിലാവ്

തനിക്ക് ഇറങ്ങാനുള്ള സ്ഥലം എത്തിയതും സാക്ഷി ഇറങ്ങാനൊരുങ്ങി.. അന്നേരമാണ് അവളുടെ ഡ്രെസ്സിന്റെ പിറകു വശത്തെ സിബ് ഇളകിയിരിക്കുന്നത് അഗ്നി ശ്രദ്ധിച്ചത്.... അവളുടെ പുറംഭാഗവും ഇന്നർവെയറും ഒക്കെയും ശരിക്കും കാണാൻ പറ്റുമായിരുന്നു...സാക്ഷി ഡോർ തുറന്നതും അഗ്നിയുടെ പിടി അവളുടെ കയ്യിൽ വീണിരുന്നു..

അവൾ എന്താ എന്നപോലെ അവനെ നോക്കിയതും അവനത് പറയാൻ ചെറിയ ചമ്മൽ തോന്നി എങ്കിലും പറയാതിരുന്നാൽ ശരിയാവില്ല എന്ന് കരുതി പറഞ്ഞു തന്റെ ഡ്രെസ്സിന്റെ സിബ് ഇളകിയിരിക്കുവാ...

അത് കേട്ടതും അവൾ ഒരുതരം പിടിച്ചിലോടെ തിരിഞ്ഞു പുറം ഭാഗം അവൻ കാണാതിരിക്കാൻ പാടുപെട്ട് സിബ് ഇടാൻ ശ്രമിച്ചു എങ്കിലും അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല.. അത് മനസ്സിലാക്കിയ അവൻ അവളെ തിരിച്ചു നിർത്തി അവളുടെ മുടി വകഞ്ഞു മാറ്റി സിബ് ഇട്ടു കൊടുത്തതും രണ്ടുപേർക്കും പരസ്പരം മുഖത്തേക്ക് നോക്കാൻ മടി തോന്നി... സാക്ഷി അവനോട് ഒന്നും മിണ്ടാതെ വണ്ടിയിൽ നിന്നിറങ്ങി ദൃതിയിൽ നടന്നു പോവുന്നത് അഗ്നി ശ്രദ്ധിച്ചു.... കുറച്ചു ദൂരം പിന്നിട്ടതും അവൾ ഒന്ന് നിന്നു തിരിഞ്ഞു നോക്കി എങ്കിലും അന്നേരം അഗ്നി നോട്ടം മാറ്റിക്കളഞ്ഞു.... അവൻ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയ സാക്ഷി ദീർഘമായി ഒന്ന് നിശ്വസിച്ചു മുന്നോട്ട് നടന്നു....

സാക്ഷി പോയതും അഗ്നിയുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു...നേരത്തെ അവൾ സമ്മാനിച്ച ചുംബനം ഓർമ വന്നതും 
അവന്റെ കൈ അറിയാതെ അവന്റെ കവിളിൽ തലോടി...എന്തൊക്കെയോ ആലോചിച്ചു അവൻ ചെറുതായി മയങ്ങിയയിരുന്നു..


ആരോ വണ്ടിയുടെ ഗ്ലാസിൽ തട്ടുന്ന ശബ്ദം കേട്ടിട്ടാണ് അഗ്നി ഗ്ലാസ്സ് താഴ്ത്തുന്നത്... അപ്പോഴാണ് സാക്ഷിയെയും താങ്ങിപിടിച്ചു നിൽക്കുന്ന റോസിനെയും നന്ദുവിനെയും കാണുന്നത്... അത് കണ്ട അഗ്നി പെട്ടെന്ന് ഡോർ തുറന്നു കാര്യം അന്വേഷിച്ചു..

എന്റെ ഡെവിളെ ഒന്നും പറയണ്ട ആ രമേശിനോടുള്ള ദേഷ്യത്തിൽ സോഫ്റ്റ്‌ ഡ്രിങ്ക് ആണെന്ന് കരുതി ആൽക്കഹോൾ എടുത്ത് മോന്തിയതാണ്.. പിന്നെ കാണുന്നത് ഈ അവസ്ഥയാണ്... ഇനിയും ഇവൾ ഇവിടെ നിന്നാൽ വല്ലതും നടക്കും...

ആരാ ഈ രമേശ്... അഗ്നി റോസിനെ നോക്കി അത് ചോദിച്ചതും

സാക്ഷി പിച്ചും പെയ്യും പറയാൻ തുടങ്ങി..അവളുടെ നാക്ക് നല്ലപോലെ കുഴുയുന്നുണ്ടായിരുന്നു....

എന്റെ ഡെവിളെ ഒന്ന് കൊണ്ട്‌ പോവുമോ...റോസ് അഗ്നിയോട് കെഞ്ചിപറഞ്ഞു..

എന്റെ പേര് ഡെവിൾ എന്നല്ല..

സോറി സാച്ചു അങ്ങനെയാ പറയാറ്..എന്നാൽ ബോഡിഗാർഡ് ചേട്ടൻ ആ ഡോർ ഒന്ന് ഓപ്പൺ ചെയ്യാമോ എന്ന് റോസ് പറഞ്ഞതും അഗ്നി ഡോർ തുറന്നു സാക്ഷിയെ അവർ അവിടെ എങ്ങനെയൊക്കെയോ ഇരുത്തി ഡോർ ക്ലോസ് ചെയ്തു...

ബോഡിഗാർഡ് ചേട്ടൻ സാക്ഷിയുടെ മാത്രം ഡെവിൾ ആണല്ലേ.... എന്തായാലും അവളുടെ ഉള്ള ബോധം കൂടി പോവുന്നതിനു മുൻപ് എങ്ങനെയെങ്കിലും വീട്ടിൽ എത്തിക്കാൻ നോക്ക്....

ഒന്നമർത്തി മൂളി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവിടുന്ന് പോയി..

സാക്ഷി ആണെങ്കിൽ ആകെ കിളിപോയി നിൽക്കുവാണ്...

എടൊ ഡെവിളെ ഞാനൊന്നും കാഴ്ച്ചില്ലെന്ന് എനിക്ക് വിശക്കുന്നു... താൻ വണ്ടി നിർത്തി എനിക്ക് വല്ലതും വാങ്ങി തരുവോ...

ഒരു കുപ്പി വോഡ്ക വാങ്ങി തരട്ടെ...

അതെന്തുവാ ഡെവിളെ...

കുന്തം ഒന്ന് മിണ്ടാതിരിക്കുവോ...ഈ വെള്ളമടി പതിവുള്ളതാണോ അതോ ആദ്യമായിട്ടാണോ...

ആദ്യമായിട്ടാ ഡെവിളെ .. അവനില്ലേ ആ രമേശ്‌ അവനെന്നെ ചൊറിഞ്ഞു അപ്പോ ഞാൻ എന്തോ ഒന്നെടുത്തു കുടിച്ചു...ഡെവിളെ ഡെവിളിനു അവനു ഇരുട്ടടി കൊടുക്കാൻ പറ്റുമോ... അവനെ.. അവൻ മഹാ ചെറ്റയാ....

ഞാൻ കൊട്ടേഷൻ പണി സ്വീകരിക്കാറില്ല..

ഡെവിളിനു പറ്റില്ലെങ്കിൽ വേണ്ട...ഞാൻ തന്നെ കൊടുത്തോളാം

ഈ കോലത്തിൽ എങ്ങനെയാ വീട്ടിൽ കേറി ചെല്ലുക.. സാർ എന്ത്‌ കരുതും...

അയ്യോ.. ഡെവിളെ അച്ഛന്റെ മുന്നിൽ പെട്ടാൽ ഇന്നത്തോടെ എന്റെ പാർട്ടിക്ക്‌പോക്ക് നില്ക്കും.. ഞാൻ ഇന്ന് നന്ദുവിന്റെ കൂടെ  അവളുടെ വീട്ടിലേക്ക് പോവും എന്ന് പറഞ്ഞിട്ടുണ്ട്...ഇപ്പൊ അച്ഛനും അമ്മയും ഒക്കെ ഉറങ്ങിക്കാണും...അത്കൊണ്ട് ഞാനിന്നു ഡെവിളിന്റെ കൂടെ താമസിച്ചോളാം..

എന്തോന്ന്...

ഞാനിന്നു ഡെവിളിന്റെ കൂടെ ഔട്ട്‌ ഹൌസിൽ താമസിച്ചോളാമെന്ന്..

എന്നിട്ട് വേണം നാളെ രാവിലെ പുതിയ കഥ മെനയാൻ...

ഇല്ല ഡെവിളെ.. അച്ഛന് എന്നെ ഈ കോലത്തിൽ കണ്ടാൽ സങ്കടം ആവും.. മന്ത്രി ആണെങ്കിലും ഞാൻ വഴിതെറ്റി പോവുന്നത് കണ്ടാൽ അച്ഛന് സഹിക്കില്ല...അതുകൊണ്ടാ പ്ലീസ് ഡെവിൾ ഞാനിന്നു നല്ല കുട്ടി ആയിക്കോളാം.. എന്നിട്ട് നാളെ രാവിലേ എഴുന്നേറ്റു പൊക്കോളാം..

അത് കേട്ടതും അഗ്നി താല്പര്യമില്ലാത്ത മട്ടിൽ മൂളി...

സ്ഥലമെത്തി താനിറങ്....അഗ്നി അത് പറഞ്ഞതും സാക്ഷി എങ്ങനെയാ ഇറങ്ങുക എന്നപോലെ നോക്കി..

എന്റെ ദൈവമേ  .... എന്നും പറഞ്ഞു അവൻ ഇറങ്ങിയ ശേഷം ഡോർ തുറന്നു കൊടുത്തു..

മ്മ്.. ഇറങ്ങ്..

എന്താ...

ഇറങ്ങാൻ...

എങ്ങനെയാ ഇറങ്ങുക... എന്നെ എടുക്കുവോ...

ഇപ്പോ അവളുടെ ബാക്കിയുള്ള കിളികളും പോയിരിക്കുവാണെന്ന് അവനു മനസ്സിലായി..

കൊച്ചു കുഞ്ഞിനെപോലെ അവനു നേരെ കൈ രണ്ടും ഉയർത്തി എന്നെ എടുക്ക് എന്ന് പറയുന്ന അവളെ കണ്ടതും അഗ്നി വേറെ വഴിയില്ലാതെ പരിസരത്തൊന്നും ആരും ഇല്ല എന്നുറപ്പ് വരുത്തി അവളെ കൈകളിൽ കോരിയെടുത്തു ഔട്ട്‌ ഹൗസിലേക്ക് നടന്നു... മുറി തുറന്നു അകത്തു കയറിയ അഗ്നി അവളെ ബെഡിലേക്ക് ഒരേറായിരുന്നു..

അമ്മേ...എന്റെ നടുവൊടിഞ്ഞേ.. താനെന്തു പണിയാ ഡെവിളെ ഈ കാണിച്ചത് എന്നും പറഞ്ഞു അവളൾ ഗൗൺ പോക്കാനൊരുങ്ങിയതും അഗ്നി അതിനെ തടഞ്ഞു കൊണ്ട് ചോദിച്ചു താനെന്ത് വൃത്തികേടാണീ കാണിക്കുന്നത്...

ഡെവിളെ എന്റെ നടു നല്ല വേദന... എവിടെയാ വേദന എന്ന് നോക്കാന.. സാക്ഷി ചുണ്ട് കോട്ടികൊണ്ട് പറഞ്ഞു..

ഏതു നേരത്താണാവോ എനിക്ക് ഇവിടേക്ക് വരാൻ തോന്നിയത് എന്നും പറഞ്ഞു നെറ്റിത്തടം ഉഴിഞ്ഞു..

ഡെവിളെ എനിക്ക് വിശക്കുന്നു... ഇവിടെ വല്ലതും ഉണ്ടോ...

വയറ് ഉഴിഞ്ഞുകൊണ്ട് പറയുന്നവളെ കണ്ടതും അവനു ചെറിയ വിഷമം തോന്നി...എങ്കിലും അത് പുറത്ത് കാണിക്കാതെ അവളെ നോക്കിപറഞ്ഞു
മിണ്ടാതെ അവിടെ കിടന്നോണം.. എന്നും പറഞ്ഞു അവൻ ഡോറും തുറന്നു പുറത്തിറങ്ങാൻ നേരമാണ് അവൾ പിന്നിൽ നിന്നും പറയുന്നത് ഡെവിൾ നക്ഷത്രം എണ്ണാൻ പോവുകയാണോ.. ഞാൻ കൂടി വരട്ടെ നമുക്ക് ഒരുമിച്ചു നക്ഷത്രം എണ്ണിക്കളിക്കാം.. എനിക്കിവിടെ ഒറ്റയ്ക്ക് ഇരിക്കാൻ പേടിയാ..

എന്നിട്ട് വേണം അവിടത്തെ ക്യാമെറയിൽ അത് കൃത്യമായി പതിഞ്ഞു
തന്റെ അച്ഛൻ എന്റെ കഴുത്തിനു പിടിക്കാൻ... ഞാൻ എങ്ങും പോണില്ല പോരെ.. ദൈവത്തെ ഓർത്തു അടങ്ങി അവിടെ എങ്ങാനും കിടക്കാൻ നോക്ക്..

ഡെവിളെ എനിക്ക് ഈ ഡ്രസ്സ്‌ മാറണം.. ഇതിട്ടിട്ട് എനിക്ക് ഉറങ്ങാൻ പറ്റില്ല ഡെവിളെ... അതുകൊണ്ട് തന്റെ ഒരു ഡ്രസ്സ്‌ തരാവോ...

അത് കേട്ട അഗ്നി അവന്റെ ഒരു ത്രീ ഫോർത്തും ടീ ഷർട്ടും അവൾക്ക് നേരെ എറിഞ്ഞു... ഞാൻ പുറത്ത് നിൽക്കാം താനിത് ചേഞ്ച്‌ ചെയ്യ് എന്നവൻ പറഞ്ഞു ഡോറും അടച്ചു പുറത്തിറങ്ങി...

കുറച്ചു കഴിഞ്ഞതും ശൂ.. ശൂ എന്നൊരു ശബ്ദം കേട്ടിട്ടാണ് അവൻ അകത്തേക്ക് വരുന്നത്... അകത്തു കയറിയ അഗ്നിയുടെ കിളികളെല്ലാം രാജ്യം വിട്ടുപ്പോയി എന്ന് വേണം പറയാൻ.. വെറും ടീ ഷർട്ട് മാത്രമാണ് അവളിപ്പോ ഇട്ടിരിക്കുന്നത്....അത്യാവശ്യം ലെങ്ത് ഉള്ളതിനാൽ കഷ്ടിച്ച് നഗ്നത മറഞ്ഞിട്ടുണ്ടെങ്കിലും അവളുടെ കാലുമുഴുവൻ അവനു മുന്നിൽ അനാവൃതമാണ്... ഒരു പ്രാവശ്യമേ അഗ്നി അവളെ നോക്കിയുള്ളൂ പെട്ടെന്ന് നോട്ടം മാറ്റി പാന്റെടുത്തിടാൻ പറഞ്ഞു...

അത് എനിക്ക് പാകം ആവുന്നില്ല ഡെവിളെ..

കിളിപ്പോയ ഇവൾ ഇതല്ല ഇതിനപ്പുറവും കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.. നാളെ രാവിലെ ഈ കുരിശിന് ഇത് വല്ലതും ഓർമ കാണുമോ... എവിടുന്ന്.. ഇവളുടെ അഹങ്കാരം ഇത്തിരി കുറയ്ക്കണമെങ്കിൽ ഈ ഒരു കോലത്തിൽ ഒരു ഫോട്ടോ എടുത്ത് കാണിച്ചു കൊടുക്കണം എന്നും മനസ്സിൽ   കരുതി അവൾ അറിയാതെ ഒരു ഫോട്ടോയും എടുത്ത ശേഷം അവന്റെ മുണ്ട് അവൾക്ക് ഉടുപ്പിച്ചു കൊടുത്തു...അതിനു ശേഷം അവളോട് കിടന്നോളാൻ പറഞ്ഞതും അവൾ അനുസരണയുള്ള കുട്ടിയെ പോലെ ബെഡിൽ പോയി കിടന്നു...

ഡെവിളെ.. എങ്ങോട്ടാ ഈ പോവുന്നത് ഇവിടെ വന്നു കിടക്ക് എന്നും പറഞ്ഞു അവന്റെ കയ്യും പിടിച്ചു വലിച്ചതും അവൻ നേരെ ചെന്നു വീണത് ബെഡിൽ അവളുടെ അരികിലും.. തൊട്ടടുത്ത നിമിഷം അവൾ അവനെ ഇറുകെ പുണർന്നിരുന്നു....ഞാനിങ്ങനെ ഉറങ്ങിക്കോട്ടെ ഡെവിളെ എന്നും പറഞ്ഞു കുറുകികൊണ്ട് അവനോട് ഒന്നുകൂടി ഒട്ടിചേർന്നു കിടന്നു..

അവളെ പിടിച്ചു മാറ്റിയാൽ അവൾ വീണ്ടും ഓരോന്ന് കാട്ടിക്കൂട്ടും എന്നറിയാവുന്ന അഗ്നി അവൾ ഉറങ്ങി കഴിഞ്ഞു എഴുന്നേൽക്കാം എന്ന് കരുതി അവളെ എതിർക്കാതെ അതുപോലെ കിടന്നു.... പക്ഷെ ക്ഷീണം കാരണം അവളോടൊപ്പം അവനും ഉറങ്ങിപോയിരുന്നു...


രാവിലേ ആദ്യം ഉണർന്നത് സാക്ഷി ആയിരുന്നു അവൾക്ക് തലപൊട്ടിപൊളിയുംപോലെ തോന്നി.... കണ്ണു വലിച്ചു തുറന്നു നോക്കിയപ്പോഴാണ് താനാരുടെയോ കരവലയത്തിനുള്ളിലാണെന്ന് അവൾക്ക്‌ മനസ്സിലാകുന്നത്..തലചെരിച്ചു മെല്ലെ നോക്കിയതും സുഖമായി ഉറങ്ങുന്ന അഗ്നിയെയാണ് കാണുന്നത്.. താനിപ്പോ അവന്റെ നെഞ്ചിലാണ് ഉള്ളതെന്ന് അവൾക്ക് മനസിലായി...

അവനിൽ നിന്നും അകന്ന് മാറി ഇന്നലത്തെ സംഭവങ്ങൾ എല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു... ഇന്നലെ ആരോടോ ഉള്ള ദേഷ്യത്തിൽ എന്തോ എടുത്ത് കുടിച്ചതു മുതൽ പിന്നീട് അഗ്നിയുദടെ കൂടെ അവന്റെ മുറിയിൽ എത്തുന്നത് വരെയുള്ള കാര്യങ്ങൾ ഒരു മിന്നായം പോലെ ഓർമ്മ വന്നതും അവൾക്ക്‌ ഏകദേശം എല്ലാം മനസിലായി....അതിന് ശേഷം എന്താണ് നടന്നത് എന്ന് ഓർമ വരുന്നില്ലായിരിന്നു...

തന്റെ ശരീരത്തിലേക്ക് നോക്കിയ സാക്ഷി ഞെട്ടി പണ്ടാരം അടങ്ങി അഗ്നിയെ ഒന്ന് നോക്കി...അവന്റെ മുണ്ടും ടീ ഷർട്ടുമാണ് താൻ ഇട്ടിരിക്കുന്നത് എന്നറിഞ്ഞതും അവൾക്ക് ജാള്യത തോന്നി...

ഏത് നേരവും എയർ പിടിച്ചു നിൽക്കുന്ന
അവന്റെ നിഷ്കളങ്കമായ മുഖമാണ് അവിടെ അവൾക്ക്‌ കാണാൻ പറ്റിയത്.. ഏതോ ഉൾപ്രേരണയിൽ അറിയാതെ അവന്റെ മുടിയിലൂടെ ഒന്ന് വിരലോടിച്ചു.. അവന്റെ മുഖത്തേക്ക് അവളുടെ മിഴികൾ ഉടക്കി.....

അവിടെ കണ്ട ക്ലോക്കിൽ സമയം നോക്കിയപ്പോൾ അഞ്ചു മണി.. ഇനിയും ഇവിടെ നിന്നാൽ അത് ഒരുപക്ഷെ തന്നെക്കാൾ കൂടുതൽ ബാധിക്കുക അവനെ ആയിരിക്കും എന്ന് തോന്നിയ
സാക്ഷി മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റ് തന്റെ ഡ്രെസും എടുത്ത് ഡോറും തുറന്നു അവിടുന്നു പോയി.. ആരും കാണാതെ എങ്ങനെയൊക്കെയോ വീടിനുള്ളിൽ കയറി അവളുടെ മുറിയിൽ ചെന്നു ഡ്രസ്സ്‌മാറി വാഷ്റൂമിൽ ചെന്ന് ഷവർ ഓൺ ചെയ്തപ്പോൾ കഴിഞ്ഞ ദിവങ്ങളിലെ ഓരോ സംഭവങ്ങളും അവളുടെ ഓർമകളിൽ വന്നതും അവളെറിയാതെ തന്നെ സ്വയം തലയ്ക്കു കൈ കൊടുത്ത് നിന്നു പോയി...

ഫ്രഷായി വന്ന സാക്ഷി നേരെ ചെന്നത് സി സി ടി വി കൺട്രോളിങ് റൂമിലേക്കാണ്.. അവിടെ ചെന്ന് ഇന്നലെ രാത്രി ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ നോക്കി... വണ്ടി നിന്നിറങ്ങിയ താൻ അഗ്നിക്ക് നേരെ എടുക്കാൻ വേണ്ടി കൈ ഉയർത്തുന്നതും അവൻ തന്നെ കൈകളിൽ എടുത്ത് നടക്കുന്നതും കണ്ടതും അവളുടെ മുഖത്ത് മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു...
ആ ദൃശ്യം അവളുടെ ഫോണിലേക്ക് പകർത്തിയ ശേഷം അവൾ അത് അവിടുന്ന് ഡിലീറ്റ് ചെയ്ത്  വേറെ വല്ലതും ഉണ്ടോന്നു നോക്കി അതൊക്കെ ഡിലീറ്റ് ചെയ്ത്..മുറിയിൽ വന്നിരുന്നു
ഒന്നുകൂടി തന്റെ ഫോണിലെ വീഡിയോ നോക്കി....

പിന്നെ ഫോൺ വെച്ചു അവൾ മയക്കത്തിലേക്ക് വഴുതി വീണു....
ഉറക്കത്തിൽ അവളിൽ മിന്നായം പോലെ ചില രംഗങ്ങൾ തെളിഞ്ഞു വന്നു.....സാക്ഷിയുടെ കഴുത്തിൽ അഗ്നി താലി ചാർത്തുന്നതും അവന്റെ കൈകളാൽ അവളുടെ സീമന്ത രേഖ ചുവപ്പിക്കുന്നതും...സാക്ഷി ഞെട്ടിയുണർന്നു മുടിയിൽ കൊരുത്തു വലിച്ചു... ഇത്തവണ അവൾക്ക് അത് വെറും സ്വപ്നമായി തോന്നിയില്ല... തല വീണ്ടും പൊട്ടിപൊളിയും പോലെ തോന്നി.. വ്യക്തമല്ലാത്ത രീതിയിൽ വീണ്ടും ചില മങ്ങിയ ഓർമ്മകൾ..അവൾക്ക് തല പെരുകുംപോലെ തോന്നി... ഉറക്കെ നില വിളിക്കാൻ തോന്നി..വാഷ് റൂമിൽ ചെന്ന് ശവറിനടിയിൽ കുറേ നേരം നിന്നു അത് വെറും സ്വപ്നമാണെന്ന് മനസ്സിനെ പറഞ്ഞു മനസിലാക്കി ഡ്രസ്സ്‌ മാറി വന്നു..

ഇതേ സമയ അഗ്നി തന്റെ മുറിയിൽ ഇരുന്ന് ഫോണിലുള്ള തന്റെയും സാക്ഷിയുടെയും ഒരുമിച്ചുള്ള ഫോട്ടോയിലേക്ക് നോക്കിയിരിപ്പായിരുന്നു...

എന്റെ അനുവാദം പോലും ചോദിക്കാതെ എന്റെ ഹൃദയത്തിൽ കൂടൊരുക്കി പിന്നീട്
എന്നോട് ഒരു വാക്ക് പോലും പറയാതെ എന്നിൽ നിന്നും ഓഡിയോളിച്ചില്ലേ.. എന്തിനായിരുന്നു എല്ലാം...  എന്റെ ഓർമ്മകൾ പോലും നിന്നിൽ അവശേഷിക്കുന്നത് ഞാനൊരു ആഭാസനായിട്ടാണ്.....ഇനി എനിക്ക് എന്റെ ആ പഴയ ശ്രീയെ തിരിച്ചു കിട്ടുമോ.. കിട്ടില്ലെന്നറിയാം.. എങ്കിലും ആഗ്രഹിച്ചുപോവുകയാണ് ഞാനും നീയും ഒരുമിചുണ്ടായിരുന്ന ആ ദിവസങ്ങൾ തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന്.... നിനക്ക് വേണ്ടിയാണു ഞാൻ ഇവിടെ വന്നത്...നിനക്ക് ഒരു പോറൽ പോലും ഏൽക്കാൻ ഞാൻ സമ്മതിക്കില്ല അതുകൊണ്ടാണ് നിഴലുപോലെ ഞാൻ കൂടെ നിൽക്കുന്നത്....അവന്റെ കണ്ണുകൾ അന്നേരം ഈറനണിഞ്ഞിരുന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story