ബോഡിഗാർഡ് : ഭാഗം 8

bodyguard

രചന: നിലാവ്

കാറിലായിരുന്നു ഇരുവരുടെയും യാത്ര...
സാക്ഷിക്ക്‌ റോസിനെയും നന്ദുവിനെയും പിരിഞ്ഞിരിക്കുന്നതിന്റെ ചെറിയ വിഷമം ഉണ്ടായിരുന്നുവെന്നല്ലാതെ അഗ്നിയുടെ കൂടെ അവന്റെ നാട്ടിലേക്ക് പോവുന്നതിൽ അവൾക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു....അവൾ ട്രിപ്പ് മൂഡിൽ ആകെ ത്രില്ലിലാണ്..

ഡെവിളെ... എവിടെയാ ഇയാളുടെ നാട്..

ഉഗാണ്ടയിലാ എന്തെ...

പറ ഡെവിളെ.

ഒരു ഉൾഗ്രാമം ആണ്... എന്തെ മാഡത്തിന് വരാൻ ബുദ്ധിമുട്ടുണ്ടോ..

ബുദ്ധിമുട്ടൊന്നും ഇല്ല.. അവിടെ തീയറ്ററൊക്കെ കാണുമായിരിക്കും അല്ലെ..

പിന്നേ കാണും കാണും...

എന്നാൽ നമുക്ക് നാളെത്തന്നെ പോയി ഫഹദ് ഫാസിലിന്റെ ആവേശം കാണണം കേട്ടോ .. എത്ര നാളെയെന്നറിയോ സ്വസ്ഥമായി തീയറ്ററിൽ ഒരു പടം ഒക്കെയും കണ്ടിട്ട്... സാക്ഷിയുടെ ആവേശം കാണാനുള്ള ആവേശം കണ്ടതും അഗ്നി ഉറക്കെ ചിരിച്ചു..

എന്താ ഡെവിളെ ചിരിക്കുന്നത്...

അല്ല മിക്കവാറും ഇവിടെ റിലീസ് ചെയ്ത പടം അവിടെ ഇറങ്ങുമ്പോ ഒരു വർഷം ഒക്കെയും കഴിയും അതോർത്തു ചിരിച്ചു പോയതാ..

പിന്നെ എന്തിനാ തിയറ്ററിൽ പോയി കാണുന്നത് യൂട്യൂബിലും ടെലിഗ്രാമിലും  ഒക്കെ  കാണുമല്ലോ അതിൽ നിന്നും കണ്ടാൽ പോരെ...സാക്ഷി ചിരിയോടെ പറഞ്ഞു...

അത് തന്നെയാണ് എനിക്ക് തന്നോടും പറയാനുള്ള ഓ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യില്ലേ അപ്പോ കണ്ടാൽ പോരെ...

മ്മ്.. അതൊന്നും പറ്റില്ല എനിക്ക് നമ്മുടെ റംഗണ്ണന്റെ വിളയാട്ടം തീയറ്ററിൽ പോയി തന്നെ കാണണം.. അതുകൊണ്ട് നമുക്ക് ഇവിടുന്നു എവിടുന്നേലും   ആവേശം കണ്ടിട്ട് പോയാൽ പോരെ ഡെവിളെ..

സോറി... ഞാനൊരു ഡി ക്യു ഫാനാണ്...
അതുകൊണ്ട് ആവേശം കാണാൻ എനിക്കത്ര വലിയ ആവേശം ഒന്നും ഇല്ല..അല്ലേലും ഡി ക്യു വിനു മുന്നിൽ തന്റെ ഫഹദ് ഫാസിൽ ഒന്നും അല്ല..

ദേ... ഡെവിൾ വേറെ എന്ത് വേണേലും പറഞ്ഞോ പക്ഷേ ഞങ്ങടെ fafa യെ തൊട്ട് കളിച്ചാൽ സീനാകുവേ...

Fafa യാ... അതെന്ത് തേങ്ങയാ..

ഹാ..Fafa.. Fahad ഫാസിൽ..

അതൊക്കെ വിട്.. ഇന്നലത്തെ സംഭവം പറ... എവിടുന്നാ അവന്മാരെ വീണ്ടും കണ്ടത്...

അത് പബ്ബിൽ നിന്നാ.. എന്നും പറഞ്ഞു
അവനെ നോക്കി നന്നായിട്ട് ചിരിച്ചു കാണിച്ചു...

പബ്ബിലും പോവൂല്ലേ.. കൊള്ളാം...

വാപ്പോഴും...

മ്മ്.. മ്മ്...

അവൻ ചോദിക്കുവാ എവിടെയാഡി നിന്റെ പേടിത്തൊണ്ടൻ കെട്ടിയോനെന്നു.. ഡെവിളിനെ പറഞ്ഞാൽ എനിക്ക് സഹിക്കുമോ...
സാക്ഷി അഗ്നിയെ പാളി നോക്കികൊണ്ട് പറഞ്ഞു..

അപ്പോ ഞാൻ പറഞ്ഞു പേടിത്തൊണ്ടൻ നിന്റെ അച്ഛനാണ് ... അപ്പോ അവൻ എന്നെ എടീന്ന് വിളിച്ചു.... അപ്പോ ഞാൻ അവനെ പോടാ പട്ടി എന്ന് വിളിച്ചു... അപ്പോ അവൻ ഡീ പുന്നാര മോളെ എന്ന് വിളിച്ചു അപ്പോ ഞാൻ അവന്റെ അച്ഛനെയും അമ്മയെയും അപ്പൂപ്പനെയും അമ്മൂമ്മയേയും എന്തിന് അവന്റെ കുടുംബക്കാരെ മൊത്തം ചീത്ത പറഞ്ഞു ...അപ്പോ അവന്റെ കൈക്ക് കേറി പിടിച്ചു... അപ്പോ ഞാൻ
അവിടെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യം എടുത്ത് അവന്റെ മോന്തക്ക് ഒഴിച്ചു.. അപ്പോ അവൻ എന്റെ കഴുത്തിനു പിടിച്ചു അന്നേരം അവിടേ കിടന്നിരുന്ന ഒരു ബിയർ ബോട്ടിൽ എടുത്ത് അവന്റെ തലമണ്ട നോക്കി ഒന്ന് കൊടുത്തതും അവന്റെ തല പൊട്ടി ചോരയൊലിച്ചു അടുത്ത നിമിഷം അവൻ ബോധം മറഞ്ഞു അവിടെ വീണു.. അന്നേരം എല്ലാരും ഓടിക്കൂടി കുറെ പേര് ചേർന്ന് അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ട്‌ പോയ തക്കം നോക്കി ഞങ്ങൾ അവിടുന്ന്  മെല്ലെ മുങ്ങി... ഇത്രേ ഞാൻ ചെയ്തുള്ളു ഡെവിളെ അല്ലാതെ വേറെ ഒരു തെറ്റും ഞാൻ ചെയ്തില്ല... അതിനാ
എന്റെ അചഛൻ എന്നെ വഴക്ക് പറഞ്ഞു ഇപ്പോ തന്റെ കൂടെ ഏതോ പട്ടിക്കാട്ടിലേക്ക് പറഞ്ഞു വിടുന്നത്..സാക്ഷി നിഷ്കുവായി പറയുന്നത് കേട്ടതും അഗ്നി അവളെ ഒന്ന് നോക്കിപ്പോയി...

കിലുക്കം reloaded കൊള്ളാം..
എന്റെ കൂടെ വന്നിട്ട് എന്റെ നാടിനെ ട്രോള്ളുന്നോടി സി എമ്മിന്റെ മോളെ... ഇങ്ങനെ പോയാൽ ഞാൻ മോഹൻലാൽ ചെയ്തത് പോലെ എവിടേലും കൊണ്ടു തള്ളും കേട്ടോ..

അങ്ങനെ ഡെവിൾ ഒരിക്കലും ചെയ്യില്ല എന്നെനിക്ക് നന്നായിട്ട് അറിയാം...

അതെന്താ....

ഡെവിളിന് എന്നോട് പ്രേമം അല്ലെ... സാക്ഷി അവന്റെ മുഖത്തേക്ക് നോക്കി അത് പറഞ്ഞതും അഗ്നിക്ക് അവളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാതെയായി..

ആരുപറഞ്ഞു എനിക്ക് തന്നോട് പ്രേമം ആണെന്ന്... എനിക്ക് തന്നോട് പ്രേമം പോയിട്ട് ഒരിറ്റു സ്നേഹം പോലും ഇല്ല..


അത് കള്ളം...  ഡെവിളിന്റെ കണ്ണ് കണ്ടാൽ അറിയാല്ലോ ഡെവിളിന് എന്നോട് പ്രത്യേക കരുതലും സ്നേഹവും ഒക്കെയുണ്ടെന്ന്.. അത് എന്തിനാണെന്ന് മാത്രം എനിക്കറിയില്ല എന്നും പറഞ്ഞു അവൾ സീറ്റിൽ ചാരിയിരുന്നു....പിന്നീട് അഗ്നി ഒന്നും മിണ്ടാൻ നിന്നില്ല... കുറച്ചു നേരം ഇരുവരും പരസ്പരം നോക്കിയത് പോലും ഇല്ല....

ഡെവിൾ... ഇനിയും  ഒരുപാട് ദൂരം ഉണ്ടോ ..

ഉണ്ടോന്നോ... നമ്മൾ. മിക്കവാറും നാളയെ എത്തുള്ളു...

അയ്യോ.. എനിക്ക് ബോറടിക്കുന്നു..

എങ്കിൽ താൻ ഉറങ്ങിക്കോ...

ഉറക്കം വരുന്നില്ല ഡെവിളെ..

ഈ ഡെവിളെ എന്നുള്ള വിളി മാറ്റാൻ പറ്റുമോ...

എന്നാൽ ഡ്രാക്കുള എന്നാക്കിയാലോ...

അതിനേക്കാൾ ബേധം ഡെവിൾ തന്നെയാ...

തനിക്ക് കഥ കേൾക്കാൻ താല്പര്യം ഉണ്ടോ..അഗ്നി ചോദിച്ചു 

ഉണ്ടോന്നോ... എപ്പോ കേട്ടുവെന്ന് ചോദിച്ചാൽ മതി..

എങ്കിൽ ഞാൻ ഒരു കഥ പറയട്ടെ...

മ്മ് പറ. പറ...ലവ് സ്റ്റോറിയാണോ.. അതോ ട്രാജടിയോ...

രണ്ടും ഉണ്ട്...

ശോ.. ട്രാജെടി കേട്ടാൽ എനിക്ക് വിഷമാവും...

താൻ ആദ്യം കഥ കേട്ട് നോക്ക്...

ഡെവിളെ ഒരു മിനിറ്റ്... ഇത് ഡെവിൾ എഴുതിയ സ്റ്റോറി ആണോ...

അല്ല.. ഇതൊരു റിയൽ സ്റ്റോറി ആണ്.. കഥ നടക്കുന്നത് ഏകദേശം നാലര വർഷങ്ങൾക്ക് മുൻപാണ്..

ബിജിഎം ഇടട്ടെ ഡെവിളെ...

ഇപ്പോ വേണ്ട.. ആവശ്യം വരുമ്പോൾ ഞാൻ പറഞ്ഞോളാം..

ഓക്കേ.. ഇയാൾ ലാഗ് അടിപിക്കാതെ കഥ പറ..

പറയുവല്ലേ...

കഥ ആരംഭിക്കുന്നത് റെയിൽവേ സ്റ്റേഷനിൽ വെച്ചിട്ടാണ്... പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനു നേരെ പച്ചകോടി വീശിയതും ചൂളമടി ശബ്ദത്തോടെ ട്രെയിൻ പതുക്കെ അവിടുന്ന് നീങ്ങി തുടങ്ങി... അപ്പോഴാണ് നമ്മുടെ നായിക ഈ ട്രെയിനിൽ കയറാൻ വേണ്ടി ഓടിക്കിതച്ചു വരുന്നത് നമ്മുടെ  നായകൻ കാണുന്നത്...അയാൾ അവിടുന്ന് എഴുന്നേറ്റ് ഡോറിന്റെ ഭാഗത്തു നിന്നു നായികയ്ക്ക് നേരെ കൈ നീട്ടുകയാണ്...അത് കണ്ട നായിക
ഓട്ടത്തിന്റെ സ്പീഡ് കൂട്ടി അവനു തിരിച്ചു കൈകൊടുക്കാൻ ശ്രമിക്കുന്നുണ്ട്..

തുജേ ദേക്കാ തൊ യെ ജാനാ സനം... പ്യാർ ഹോതാഹേ ദീവാനാ സനം...

സാക്ഷിയുടെ പാട്ടു കേട്ട് അഗ്നി അവളെ നോക്കിപ്പോയി ...

ഇപ്പൊ എന്തായാലും ഇവിടെ സോങ് വേണം ഡെവിളെ...അതുപോട്ടെ എന്നിട്ട് അവളെ അവൻ ട്രെയിനിലേക്ക്‌ വലിച്ചു കയറ്റി ഷാരുഖാൻ ആയോ അതോ  ദിലീപ് ആയോ...

രണ്ടും ആയില്ല...

അപ്പൊ ഇത് ദിൽവാലെ ദുൽഹനിയെ ലേ ജായേങ്കെ മൂവിയും അല്ല മര്യാദ രാമനും അല്ല ..... അപ്പോ പിന്നെ ഏതു മൂവിയാ...

ഇത് മൂവി ഒന്നും അല്ല... പിന്നീ കഥയുടെ ഇടയിൽ ഇതുപോലെ വല്ലതും പറഞ്ഞാൽ ഞാൻ പിന്നെ അതോടെ നിർത്തും കേട്ടോ..

ഓ.. ആയിക്കോട്ടെ.. ഞാൻ മിണ്ടുന്നില്ല പോരെ.. പക്ഷെ എനിക്ക് ഹീറോയ്ക്കും ഹീറോയിനും ഒരു ഇമേജിൻ ഫേസ് കിട്ടിയാൽ കൊള്ളാം.... ഷാരുഖ് ഖാനും കജോളും തന്നെ ആണെന്ന് കരുതാല്ലേ..

ഹേയ്.. നോ.. ഇവിടെ ട്രെയിൻ സീൻ വെച്ചിട്ട് അവരാണെന്ന് കരുതിയാൽ ബാക്കി കേൾക്കുമ്പോൾ തനിക്കത് ആക്‌സെപ്റ്റ് ചെയ്യാൻ പറ്റി എന്ന് വരില്ല അത്കൊണ്ട് ഹീറോയിന്റെ ഫേസ് തന്റെത് തന്നെ ആയിക്കോട്ടെ...

ഞാനോ... മ്മ്.. ഓക്കേ.. എന്നാൽ ഹീറോ ഡെവിൾ ആയിക്കോട്ടെ..

അത് തന്റെ ഇഷ്ടം..

അപ്പൊ ഫിക്സഡ് ഡെവിൾ ഹീറോ ഞാൻ ഞാൻ ഹീറോയിൻ... ഇയാൾ കഥ പറ ഞാൻ കണ്ണടച്ചിരുന്നു കേൾക്കട്ടെ എന്നും പറഞ്ഞു സാക്ഷി കഥ കേൾക്കാൻ ചെവി കൂർപ്പിച്ചു നിന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story