ക്യാമ്പസിലെ ചെഗുവേര: ഭാഗം 13

campasilechekuvera

രചന: മിഖായേൽ

അതേ... ഒന്നു നിന്നേ....Internals കഴിയുമ്പോ election notification ഉണ്ടാവും...നീയാണ് കലാസ്കോഡ്... കുറച്ച് പാട്ട് പഠിച്ചു വച്ചേക്കണം... അത്രയും പറഞ്ഞ് സഖാവൊരു പോക്കായിരുന്നു... എനിക്ക് സമ്മതമാണോ അല്ലയോന്ന് പോലും ഒരു ചോദ്യം അങ്ങേർടെ ഭാഗത്ത് നിന്നും ഉണ്ടായില്ല...ആ ഞെട്ടലിൽ അടിമുടി തരിച്ചു നിൽക്ക്വായിരുന്നു ഞാൻ.... പിന്നെ വേറെ വഴിയൊന്നും കാണാൻ നില്ക്കാതെ സംഗീതേടെ കൈയ്യും പിടിച്ച് ക്ലാസിലേക്ക് നടന്നു... first sem Internals അടുത്തതോടെ full concentration പഠിപ്പില് മാത്രമായി ഒതുങ്ങിയിരുന്നു.... ഹൈസ്കൂൾ മുതൽ മലയാളത്തിന് ഒരു അടിത്തറയുള്ളോണ്ട് എല്ലാ ടെക്സ്റ്റും just ഒന്ന് വായിച്ചു വിട്ടാൽ മതിയായിരുന്നു...അവിടെയും പാരയായി ancient Malayalam literature അവതരിച്ചു...അത് പിന്നെ സംഗീതയ്ക്കൊപ്പമിരുന്ന് പഠിച്ച് ഒരു കരയ്ക്കെത്തിച്ചു... ഫസ്റ്റ് സെമ് ഇന്റേണൽ അനുസരിച്ചാണ് ക്ലാസില് ടീച്ചേഴ്സ് ശരിയ്ക്കും നമുക്ക് വിലയിടുന്നത്...ഈ first impression is the best impression എന്നു പറയും പോലെ...

ടൈം ടേബിൾ വരും മുമ്പേ അതുകൊണ്ട് എല്ലാവർക്കും പരീക്ഷ ചൂട് തലയ്ക്ക് കയറി... first exam ദിവസം നല്ല ഒന്നാന്തരം cello gripper ന്റെ നീല മഷി പേന മൂന്നെണ്ണവുമായ ഞാൻ ക്ലാസിലേക്ക് കയറിയത്.... Question കൈയ്യിൽ കിട്ടും വരെ pin drop silence ആയിരുന്നു ക്ലാസിൽ...B.Com ലെ സുപ്രഭ ടീച്ചറായിരുന്നു ക്ലാസിൽ.... സെക്കന്റ് ബെല്ല് മുഴങ്ങിയതും ടീച്ചർ എല്ലാവരുടേയും കൈയ്യിലേക്ക് question paper തന്നു... വെറുതെ അല്ല....അഞ്ച് മിനിറ്റ് നേരത്തെയാണേ question തന്നത്... അതുകൊണ്ട് എല്ലാവരും പെട്ടെന്ന് എഴുതണം എന്നൊരു പറച്ചിലും... First internal അല്ലേ യൂണിവേഴ്സിറ്റി പരീക്ഷയേക്കാൾ മുന്തൂക്കം കൊടുത്താണ് ഞാൻ exam attend ചെയ്തത്.... ക്ലാസ് total silent ആയിരിക്കുമ്പോഴാ ഒരു അശരീരി ഉയർന്നു കേട്ടത്... മറ്റൊന്നുമല്ല additional sheet നായുള്ള അർച്ചന ബുജ്ജീടെ ചോദ്യം തന്നെ... പിന്നെ അവളെ എങ്ങനെയെങ്കിലും തോൽപ്പിക്കണംന്ന് തന്നെയായിരുന്നു എന്റെ ലക്ഷ്യം.... ഞാൻ വച്ച് കത്തിച്ചു....

ഒടുവിൽ കാറ്റ് കയറ്റി കാറ്റ് കയറ്റി പേപ്പർ ഹൈഡ്രജൻ ബലൂൺ പോലെ പൊങ്ങി ഉയർന്ന് എന്റെ നെറ്റിയ്ക്ക് സമം നിന്നതും ഞാൻ പേപ്പർ പിൻ ചെയ്തു ടീച്ചറിനെ ഏൽപ്പിച്ചു... അപ്പോഴേക്കും സമയം ഏതാണ്ട് കഴിയാറായിരുന്നു.... ഫസ്റ്റ് exam അങ്ങനെ വളരെ ഗംഭീരമായി കഴിഞ്ഞതു കൊണ്ട് പിന്നെ അടുത്ത exam ലേക്ക് concentration കൊടുത്തു.... അതിനിടയിൽ ക്ലാസ് റൂം വരാന്തകളിൽ വച്ചും മാഞ്ചോട്ടിലും ബുള്ളറ്റിന് പുറത്തും മെയിൻ ഗേറ്റിനടുത്ത് വച്ചുമൊക്കെയായി ഞാൻ സഖാവിനെ കാണാറുണ്ടായിരുന്നു... പക്ഷേ ഒരു തവണ പോലും ഞാൻ വാങ്ങി കൊടുത്ത ഷർട്ടിട്ട് അങ്ങേരെ ഒന്ന് കാണാൻ കഴിയാത്ത സങ്കടം അപ്പോഴും എന്നെ അലട്ടിക്കൊണ്ടിരുന്നു.... ആ ദേഷ്യവും സങ്കടവുമെല്ലാം പിന്നെയുള്ള exam തകർത്തെഴുതി ഞാൻ തീർത്തു....ഓണം സെലിബ്രേഷൻ കഴിഞ്ഞതു കൊണ്ട് സീനിയേഴ്സ് ജൂനിയേഴ്സ് വ്യത്യസമില്ലാതെ എല്ലാവരുമായി നല്ല പരിചയമായിരുന്നു....അവിടേം except that ബൂർഷ്വാ......

എല്ലാ ഡിപ്പാർട്ട്മെന്റിലേയും internal exam ഏകദേശം കഴിഞ്ഞ് പിന്നെ കുറച്ചു നാൾ മെയിൻ exam ന് വേണ്ടിയുള്ള study ലീവായിരുന്നു.... Internal ന് വേണ്ടി നന്നായി പഠിച്ചിരുന്നത് കൊണ്ട് മെയിൻ exam പ്രതീക്ഷിച്ചതിലും ഭംഗിയായി അറ്റന്റ് ചെയ്യാൻ കഴിഞ്ഞു.... അങ്ങനെ അതെല്ലാം കഴിഞ്ഞ് 2nd sem ന്റെ ക്ലാസ് തുടങ്ങിയപ്പോഴാണ് കോളേജിൽ NSS selection നടക്കുന്നത്.... NSS program officer വിജു കുമാർ സാർ ആയതു കൊണ്ട് ഞങ്ങൾ മലയാളം ഡിപ്പാർട്ട്മെന്റിന് അത് ചെറിയ തോതിൽ ഗുണം ചെയ്യുന്ന കാര്യമായിരുന്നു.... NSS വോളന്റിയർ സഖാവിന്റെ best friend ജിഷ്ണു ചേട്ടനായിരുന്നു....ആ ചേട്ടൻ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലാണെങ്കിൽ കൂടി സഖാവും ആ ചേട്ടനും തമ്മിൽ അഭേദ്യമായ എന്തോ ഒരു ബന്ധമുണ്ടായിരുന്നു... സഖാവിന്റെ വാലായി എപ്പോഴും കൂടെ കാണുമായിരുന്നു...... സെമിനാർ ഹാളില് വച്ചായിരുന്നു സെലക്ഷൻ നടന്നത്... ഗ്രേസ് മാർക്ക് പ്രതീക്ഷിച്ച് ഞാനും സംഗീതയും അൻസിയും കൂടി അവിടേക്ക് ചെന്നു...

വാതിൽക്കൽ തന്നെ സഖാവുണ്ടായിരുന്നു...സഖാവിന് ഒരു നോട്ടം കൊടുത്ത് സംഗീതേം കൂട്ടി ഞങ്ങള് അകത്തേക്ക് നടന്നു.... എന്റെ മെയിൻ ഐറ്റം പാട്ടായതുകൊണ്ട് അസ്സലൊരു പാട്ട് പാടിയതും എനിക്ക് സെലക്ഷൻ കിട്ടി... സംഗീത ഡാൻസും അഭിനയവും കൊണ്ട് പിടിച്ചു നിന്നു...അൻസിയ്ക്ക് മാത്രം പ്രത്യേകിച്ച് കലാവാസനകൾ ഒന്നുമില്ലാത്തോണ്ട് അവള് സംഭവത്തീന്ന് reject ആയി.... എന്റെയും സംഗീതേടെയും ഡീറ്റെയിൽസുകളെല്ലാം ഫോമിൽ ഫില്ല് ചെയ്ത് ഹാളിന് വാതിൽക്കൽ ഇരുന്ന സിഞ്ചൂന്റെ കൈയ്യിൽ ഏൽപ്പിച്ച് തിരിഞ്ഞു നടന്നപ്പോഴാ പിന്നിൽ നിന്നും ഒരു വിളി വന്നത്.... ഏയ്...!!! ആ ശബ്ദം കേട്ട് ഞാനും സംഗീതയും,അൻസിയും ഒരുപോലെ തിരിഞ്ഞു... പക്ഷേ ആ വിളിയുടെ ഉടമയെ ഞങ്ങൾക്ക് അത്ര പരിചയം തോന്നിയില്ലായിരുന്നു... അതുകൊണ്ട് ആകെയൊരു സംശയ ഭാവത്തിൽ തന്നെ ഞങ്ങള് രണ്ടാളും ആൾടെ മുഖത്തേക്ക് നോക്കി നിന്നു... നീലാംബരി...ല്ലേ...??? ഞാനതു കേട്ട് അതേന്ന് തലയാട്ടി...

എന്നെ ഇയാൾക്ക് അറിയാൻ വഴിയില്ല... ഞാൻ സ്റ്റെഫിൻ...!!!1st year maths ലെയാ... ഞാനതിനും ഒന്നും മനസിലാവാത്ത പോലെ തലയാട്ടി നിന്നു.... എന്നോട് എന്റെയൊരു Friend പറഞ്ഞിരുന്നു മലയാളം ഡിപ്പാർട്ട്മെന്റില് നന്നായി പാട്ട് പാടുന്ന ഒരു കൊച്ചുണ്ടെന്ന്...അത് ഇയാളായിരുന്നു അല്ലേ... പാട്ട് ഞാൻ ഇപ്പൊഴാ കേട്ടത്... സൂപ്പറായിട്ടുണ്ട്....എന്ത് ഫീലാ ഇയാടെ ശബ്ദത്തിനെന്നറിയ്വോ.... ശരിയ്ക്കും എനിക്ക് ഒരുപാടൊരുപാട് ഇഷ്ടായി.... സ്റ്റെഫിൻ എന്റെ മുന്നിൽ നിന്ന് അങ്ങനെയൊക്കെ പറഞ്ഞതും സംഗീതയും അൻസിയും ഒരുമാതിരി ആക്കി ചിരിയ്ക്കാൻ തുടങ്ങി... പക്ഷേ എന്റെ നോട്ടം അതിനെയെല്ലാം അവഗണിച്ച് നേരെ പോയത് ഹാളിന്റെ വാതില്ക്കല് ഞങ്ങൾക്ക് നേരെ ലുക്ക് വിട്ടു നിന്ന സഖാവിലേക്കായിരുന്നു.... അപ്പോഴും സ്റ്റെഫിൻ ഒരു വാക്കിന് ഇട തരാതെ നിന്ന് സംസാരിക്ക്യായിരുന്നു...അവന്റെ സംസാര ശൈലി സംഗീതേടെയും അൻസീടെയും ഇഷ്ടം പിടിച്ചു പറ്റുന്ന തരത്തിലുള്ളതായിരുന്നു....

അതുകൊണ്ട് അവര് പെട്ടെന്ന് ഫ്രണ്ട്സായി... എനിക്ക് പിന്നെ അവനോട് പ്രത്യേകിച്ച് മുൻ വൈരാഗ്യം ഒന്നുമില്ലാത്ത സ്ഥിതിയ്ക്ക് അകറ്റി നിർത്താനും തോന്നീല്ല...കാരണം ആള് ആ ഡിപ്പാർട്ട്മെന്റിലെ ഒരു പാവം പയ്യനാണെന്നായിരുന്നു പൊതുവേയുള്ള അഭിപ്രായം..... അങ്ങനെ അവിടെ അന്ന് രണ്ട് കാര്യങ്ങളായിരുന്നു നടന്നത്... ഒന്ന് ഞാനും സംഗീതയും ഔപചാരികമായി college NSS ന്റെ വോളന്റിയർസ് ആയി... പിന്നെ ഒന്ന് സ്റ്റെഫിൻ എന്ന തീരെ കലിപ്പനല്ലാത്ത ഒരു നല്ല ഫ്രണ്ടിനെ കിട്ടി.... പിന്നീടുള്ള ദിവസങ്ങൾ ക്ലാസും പഠിപ്പുമായി മുന്നോട്ട് പോയി...അതിനിടയിൽ ഡിപ്പാർട്ട്മെന്റ് programs ഓ കോളേജ് പ്രോഗ്രാംസോ ഒന്നും ഉണ്ടായിരുന്നില്ല... പല പാർട്ടിക്കാരുടെ ഇടയ്ക്കിടേയുള്ള ക്യാമ്പെയ്നുകൾ മാത്രമായിരുന്നു ഏക ആശ്വാസം..... അങ്ങനെ ഒരു ദിവസം മരുഭൂമിയിലെ മഴ പോലെ ഒരു ഫ്രീ hour വീണുകിട്ടി.... ഞങ്ങളെല്ലാവരും അല്പം കത്തിയടിയുമായി സമയം തള്ളി നീക്കിയിരുന്നപ്പോഴാ സ്റ്റെഫിനും അവന്റെ ഫ്രണ്ട് അശ്വിനും ആ വഴി വന്നത്....

അൻസിയും സംഗീതയും ഞാനിരുന്ന ബഞ്ചിനടുത്തുള്ള ജനൽ തിട്ടയിൽ ഇരിക്ക്യായായിരുന്നു.....ഞങ്ങളെ കണ്ടതും സ്റ്റെഫിനും അശ്വിനും അവിടെ പതിയെ ഒന്ന് ബ്രേക്കിട്ടു.... ലൈബ്രറീന്നെടുത്ത ടെക്സ്റ്റിന്റെ ഫ്രണ്ട് പേജ് ഇളകിയിരുന്നത് ഒട്ടിച്ചെടുക്കുന്ന തിരക്കിലായിരുന്നു ഞാൻ....സ്റ്റെഫിൻ ഞങ്ങളോട് നല്ല പരിചയത്തിൽ ആയതുകൊണ്ട് വാക്കുകൾക്ക് പഞ്ഞമില്ലാതെ അവന്റെ സംസാരം തുടങ്ങി....അൻസിയ്ക്കും സംഗീതയ്ക്കുമൊപ്പമിരുന്ന് ഞാനും അതൊക്കെ കേട്ടിരുന്നു... പെട്ടെന്നാ അവൻ ക്ലാസിനകത്തേക്ക് കയറി വന്ന് ബഞ്ചിൽ എനിക്കടുത്തായി ഇരുന്നത്... എന്താ നീലൂ...നീ എന്താ ഇത്ര തിരക്കിട്ട് ചെയ്യുന്നേ...??? അത്... ലൈബ്രറീന്നെടുത്ത ടെക്സ്റ്റാടാ... ഫ്രണ്ട് പേജിളകി...അതൊന്ന് പൊതിഞ്ഞു വച്ചതാ... ഞാൻ മറുപടിയും കൊടുത്ത് വീണ്ടും പണി തുടർന്നു... അതിനാണോ നീ കഷ്ടപ്പെടുന്നേ...ദേ അതിങ്ങ് തന്നേ...അച്ചായനില്ലേ ഇവിടെ..അച്ചായൻ പൊതിഞ്ഞു തരാംന്നേ...!!!! ഞാനതു കേട്ട് അവനെ ആക്കിയ മട്ടിൽ ഒന്നിരുത്തി നോക്കി....

പക്ഷേ ആദ്യ ഡയലോഗ് വന്നത് സംഗീതേടെ വായിൽ നിന്നായിരുന്നു.... എന്തോന്നാ...എന്തോന്നാ...അച്ചായനോ...??? ഏത് വഴിയ്ക്ക്...??? ഹത്.... പിന്നെ ഞാനൊന്നൂല്ലേലും മാമോദീസ വെള്ളം വീണ നല്ല ഒന്നാന്തരം ക്രിസ്ത്യാനി അല്ലായോ എന്റെ സംഗീതേ.... ഹോ... അങ്ങനെ... അതുകൊണ്ട്...!!! സംഗീത വീണ്ടും ഒന്നാക്കിയിളിച്ചു കാണിച്ചു... അല്ല...ഈ പള്ളീലച്ഛനാവാൻ നേർച്ച പറഞ്ഞിരിക്കുന്ന നീ എങ്ങനെയാ സ്റ്റെഫിനേ അച്ചായൻ ആവുന്നേ...??? അശ്വിൻ എന്തോ അർത്ഥം വച്ച മട്ടിൽ പറഞ്ഞ് ഇടംകണ്ണാലെ എന്നെയൊന്നു നോക്കിയതും ഞാനവിനെ തറപ്പിച്ചൊന്ന് നോക്കി... ഞാൻ പള്ളീലച്ഛനായാലെന്താ...??? ഞങ്ങടെ പള്ളീലച്ഛന്മാർക്ക് പെണ്ണ് കെട്ടാം... സത്യായിട്ടും കെട്ടാം.....ഡീ നീലു ഞങ്ങടെ ഇടവകേലെ അച്ഛന്മാർക്ക് കെട്ടുന്നേന് ഒരു problem ഇല്ല...!!! അത് നീ എന്തിനാ എന്നോട് പറയുന്നേ..നിങ്ങടെ ഇടവകേലെ അച്ഛനോ കൊച്ചച്ഛനോ കെട്ടാമെങ്കി എനിക്കെന്താ....നീ പോയി കെട്ട്....!!!ഞാനതും പറഞ്ഞ് ടെക്സ്റ്റ് ശരിയാക്കി വച്ചു...അപ്പോഴും സ്റ്റെഫിൻ കാര്യത്തിന് ഒരു clarity വരുത്താൻ കിണഞ്ഞ് പരിശ്രമിക്ക്യായിരുന്നു....ആ hour കഴിയാൻ കൃത്യം പതിനഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാ സ്റ്റുഡന്റ്സ് യൂണിയന്റെ ചേട്ടന്മാര് കൂട്ടത്തോടെ ക്ലാസിലേക്ക് വന്നു കയറിയത്.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story