ക്യാമ്പസിലെ ചെഗുവേര: ഭാഗം 15

campasilechekuvera

രചന: മിഖായേൽ

 നോമിനേഷൻ ലെറ്റർ കൊടുത്ത ആരും ഈ ക്ലാസ് വിട്ട് പുറത്തിറങ്ങാൻ പാടില്ല... അതുപോലെ കൈയ്യിൽ കരുതിയിരിക്കുന്ന ID cards എന്റെ അനുവാദമില്ലാതെ ഒരു കാരണവശാലും തിരികെ കൊടുക്കരുത്.... അത്രയും പറഞ്ഞ് സഖാവ് പുറത്തേക്ക് ഒരോട്ടമായിരുന്നു....!!! സഖാവ് പറഞ്ഞത് കേൾക്കാനുള്ള ക്ഷമ കാണിക്കാതെ അവർക്ക് കുറച്ചു പിന്നിലായി ഞങ്ങളും തിടുക്കപ്പെട്ട് നടന്നു...ക്ലാസിൽ നിന്നും നടുമുറ്റത്തേക്ക് ഇറങ്ങിയതും സഖാവ് ശരിയ്ക്കും ശര വേഗത്തിൽ പായുകയായിരുന്നു....സ്റ്റെയർ കയറി നേരെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലേക്ക് വച്ച് പിടിച്ചതും ഞങ്ങളും തൊട്ടു പിന്നിലായി കൂടി... ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് എത്തിയതും ഒരു കിതപ്പോടെ ക്ലാസിന് വാതിൽക്കൽ നിന്ന് ഞങ്ങള് കാഴ്ചകള് കണ്ടു.... അധികം students തടിച്ചു കൂടാതിരിയ്ക്കാൻ വളരെ പതിഞ്ഞ സ്വരത്തിലായിരുന്നു സഖാവ് കിരണിനോട് സംസാരിച്ചത്...അത് കേൾക്കാനായി അല്പം കഷ്ടപ്പെട്ട് ഞാനും സംഗീതയും ചെവി കൂർപ്പിച്ച് നിന്നു..

കിരണേ എല്ലാ വർഷവും നീ കാണിക്കുന്ന സ്ഥിരം അഭ്യാസം ഇറക്കാൻ നോക്കല്ലേ നീ... നിനക്കറിയാല്ലോ ഈ ക്യാമ്പസിൽ നിന്റെ പാർട്ടീടെ ഒരു നോമിനേഷൻ പോയിട്ട് ഒരു ചെറിയ തോരണത്തിന്റെ തുണ്ട് പോലും ഉയരാൻ അനുവദിക്കില്ല ഞാൻ.... പിന്നെ ആരെ കാണിക്കാനാ നീ ഈ പണിയ്ക്ക് പോകുന്നേ....!!! സഖാവ് കൈ നെഞ്ചിന് മീതെ കെട്ടി നിന്ന് വളരെ സമാധാന സ്വരത്തിലായിരുന്നു സംസാരിച്ചു നിന്നത്.... എന്താ ഘോഷേ നിനക്കും നിന്റെ പാർട്ടിയ്ക്കും പേടിയായി തുടങ്ങിയോ..??? ഞാനും എന്റെ പിള്ളേരും ഒരു നോമിനേഷൻ കൊടുക്കാൻ തീരുമാനിച്ചപ്പോഴേ വിറച്ചു പോയോ നീ.... അത് കേട്ട് സഖാവ് പുച്ഛത്തോടെ ഒന്ന് ചിരിച്ചു നിന്നു...അപ്പോഴും ആ മുഖത്തെ ഭാവത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല... ഒരു എതിരാളി വേണ്ടേ ഘോഷേ നിനക്കും നിന്റെ പാർട്ടിയ്ക്കും...അതും നിന്നോട് മുട്ടാൻ പാകത്തിന്....ഞങ്ങളും ഒന്ന് ശ്രമിച്ചു നോക്കട്ടേ നിന്റെ പാർട്ടിയ്ക്ക് കിടപിടിക്കാൻ കഴിയ്വോന്ന്...

മോനേ കിരണേ..... കടലിൽ അലയടിച്ചു വരുന്ന കൂറ്റൻ തിരമാല കണ്ട് കടൽവെള്ളം ബക്കറ്റിൽ കോരി വീട്ടിൽ കൊണ്ടു വന്ന് അതിൽ തിരമാല കാണണംന്നൊക്കെ വാശി പിടിച്ചാ....അതൊരു വല്ലാത്ത ആഗ്രഹമായിപ്പോവില്ലേ.... പിന്നെ ഞങ്ങളോട് മുട്ടാനുള്ള നിന്റെ അടുത്ത ആഗ്രഹം...മുട്ടാൻ പോയിട്ട് ഈ മുട്ടുകാല് നിവർത്തി ഞങ്ങൾക്ക് മുന്നിലൊന്ന് നില്ക്കണമെങ്കി പോലും നിനക്ക് എന്റെ അനുവാദം കൂടിയേ തീരു....നീ നോമിനേഷൻ സമർപ്പിച്ച് നാളെ ഞങ്ങളെയങ്ങ് ഒലത്തിക്കളയുംന്ന ഭയപ്പാടോടെ നിന്റെ മുന്നില് കേണപേക്ഷിയ്ക്കാൻ വന്നതല്ല ഞാൻ.... എതിരില്ലാതെ ജയിക്കാൻ പോകുന്ന മൂന്ന് സീറ്റുകൾ ഇപ്പോൾ തന്നെ ഞങ്ങൾക്കുണ്ട്... ബാക്കിയുള്ള സീറ്റുകളിൽ മാത്രമേ മത്സരം ഉണ്ടാവു..... പാരമ്പര്യം ആവോളമുള്ള സ്റ്റുഡന്റ്സ് യൂണിയന് കിടപിടിക്കാൻ അപ്പോഴും നിനക്കൊന്നും യോഗ്യത ഇല്ലാന്ന് സാരം.... ഒരു candidate സ്ഥാനത്ത് പോലും നീയൊക്കെ സ്റ്റുഡന്റ്സ് യൂണിയന്റെ എതിരാളിയാവാൻ പാടില്ല....

ഒന്നുമില്ലേലും നോമിനേറ്റ് ചെയ്യാനും സപ്പോർട്ട് ചെയ്യാനും അടക്കം മൂന്ന് പേര് വേണ്ടേ...!!ആ മൂന്ന് അംഗ സംഖ്യ നീയൊക്കെ ഇവിടെ തികച്ചു കഴിഞ്ഞാൽ ഈ ഘോഷിവിടെ ജീവനോടെ ഇരുന്നിട്ട് കാര്യമില്ലല്ലോ....!!! പേടിയാണോ സഖാവേ...!!!പേടിച്ചിട്ടാണോ... എനിക്കറിയാം ഈ സമയം ഈ ക്യാമ്പസിന്റെ ഘോഷണ്ണന് ഒന്ന് ശബ്ദമുയർത്തി സംസാരിക്കാൻ പോലും കഴിയില്ലാന്ന്...കാരണം സമയോചിതമാല്ലാത്ത ഇടപെടീൽ ബാധിക്കുന്നത് സഖാവ് നട്ടു നനച്ചു വളർത്തിക്കോണ്ടു വരുന്ന പാർട്ടിയേയും വരാൻ പോകുന്ന കോളേജ് ഇലക്ഷനേയും ആവും... അതുകൊണ്ട് ഞങ്ങള് നോമിനേഷൻ കൊടുത്താലും ആ സീറ്റിൽ മത്സരിച്ചാലും സഖാവൊന്നും ചെയ്യാൻ പോകുന്നില്ല.... നോമിനേഷൻ നിനക്ക് കൊടുക്കാം... പക്ഷേ നോമിനേഷൻ പിന്വലിക്കേണ്ട ഡേറ്റ് ദുഃഖാചരണം കാരണം യൂണിവേഴ്സിറ്റി തീരുമാനിച്ചതിലും ഒരു ദിവസം നീണ്ടു പോകുമെന്ന് മാത്രം....ഘോഷണ്ണന് പേടിയാ... ഇവിടെ ഈ മണ്ണില് ഇപ്പോ ഇങ്ങനെ നില്ക്കുമ്പോഴും ഇനി വരാൻ പോകുന്ന 28 ആം തീയതി ഉച്ചയ്ക്ക് 1.30 വരെയും......

എന്നു കരുതി 28ആം തീയതി വരെ ഞാനെന്തും ക്ഷമിച്ചു സമാധാനപ്രിയനായി ആശ്രമവും കെട്ടി ഇരുന്നോളുംന്ന് വെറുതെ മനക്കോട്ട കെട്ടിയിരിക്കണ്ട മോനേ കിരണേ....ഇവിടെ ഇപ്പോ ദേ മൂന്നാം വർഷം തികയ്ക്കാൻ പോക്വാ ഞാൻ...ഈ ഘോഷ് ജീവിതത്തിൽ ആദ്യം കണ്ട ക്യാമ്പസുമല്ല ഇത്.... ഇത്രയും നാളും ഈ ക്യാമ്പസിൽ നിന്റെ പാർട്ടീടെ ഒരു കൊടി പോയിട്ട് ആരുടേയും വായിൽ നിന്നും അതിന്റെ ആദ്യത്തെ അക്ഷരം പോലും ഉയർന്നു കേട്ടിട്ടില്ല...അതിനിയൊട്ട് കേൾക്കാൻ അനുവദിയ്ക്കേം ഇല്ല ഈ ഘോഷ്....!!! അത് നിനക്കറിയില്ലേലും മൈതാനത്ത് അരട്രൗസറും ഇട്ട് അഭ്യാസം കാണിക്കുന്ന നിന്റെ ചേട്ടൻ വരുണിന് നന്നായി അറിയാം.... സമയം പോലെ ചോദിച്ചാൽ മതി ചേട്ടനോട്...പറഞ്ഞു തരും അവൻ....വിശദമായിട്ട്.... പിന്നെ നിന്റെ നിർദ്ദേശ പ്രകാരം മലയാളം ഡിപ്പാർട്ട്മെന്റിലേക്ക് ഒരുത്തനെ ചാവേറായി എറിഞ്ഞിട്ടുണ്ടെന്നറിഞ്ഞു... സ്പോർട്സ് ക്വാട്ടയില് കേറിയ നിനക്ക് ഓടാനുള്ള കഴിവ് ആവശ്യത്തിലും അധികം ഉണ്ട്....

പക്ഷേ അവന്റെ കാര്യം അങ്ങനെയല്ല....ചെറിയ പയ്യനാ... വെറുതെ പണി വാരിക്കൂട്ടണ്ടാന്ന് കൂടി പറഞ്ഞേക്കണം.... ഇനി ഒരുതവണ കൂടി എന്നെക്കൊണ്ട് സംസാരിപ്പിക്കാൻ ഇടവരുത്താതെ ആ നോമിനേഷൻ പേപ്പർ നീയങ്ങ് കീറിക്കളഞ്ഞേക്ക് കിരണേ...!!!അതാ നിനക്കും....നിന്റെ ഈ തടിയ്ക്കും നല്ലത്...!!! സഖാവ് പറഞ്ഞതെല്ലാം കേട്ടപ്പോ ശരിയ്ക്കും ബലൂണിന്റെ കാറ്റഴിച്ചു വിട്ട പോലെയായിരുന്നു കിരണിന്റെ അവസ്ഥ...ആ കുറഞ്ഞ സമയം കൊണ്ട് അവൻ വെട്ടിവിയർത്തിരുന്നു...അവന്റെ ആ expression കണ്ടപ്പോഴേ എല്ലാ കാര്യവും തീരുമാനമാക്കിയ മട്ടിൽ സഖാവ് ക്ലാസിൽ നിന്നും പുറത്തേക്ക് നടന്നു...അത് കാണേണ്ട താമസം ഞാൻ സംഗീതേടെ കൈയ്യും പിടിച്ച് വലിച്ച് താഴേക്കൊരോട്ടമായിരുന്നു...ആ ഓട്ടം ചെന്നു നിന്നത് ഹിസ്റ്ററി ക്ലാസിലും.... സഖാവ് വരും മുമ്പേ ഞാനുമവളും അവിടെ ഹാജർ വച്ചിരുന്നു... ഞങ്ങളെ കണ്ടതും എല്ലാവരും ഒരുപോലെ കണ്ണും മിഴിച്ച് ഒരേ നോട്ടമായിരുന്നു...

എല്ലാം കുറേ പരിചയമില്ലാത്ത ചേച്ചിമാരും ചേട്ടന്മാരും ആയതു കൊണ്ട് ഞങ്ങള് അധികം mind ആക്കാതെ പുറത്തേക്ക് കണ്ണും നട്ടിരുന്നു.... അപ്പോഴാ സഖാവും ടീമും അവിടേക്ക് വന്നത്...കൂടെ ആദർശ് ചേട്ടനുമുണ്ടായിരുന്നു... സഖാവിന്റെ മുഖത്തെ expression കണ്ട് ആകെ ഭയപ്പാടോടെയായിരുന്നു ആ ചേട്ടൻ നടന്നത്....!! ക്ലാസിലേക്ക് കയറിയ പാടെ സഖാവ് നോമിനേഷൻ കൊടുത്ത എല്ലാവരേയും അടുത്ത് വിളിപ്പിച്ചു... ഞങ്ങളെല്ലാവരും സഖാവിന് ചുറ്റിലുമായി സ്ഥാനം പിടിച്ചിരുന്നു.... ഏതാനും നിമിഷങ്ങൾക്കുള്ളിൽ നോട്ടിഫിക്കേഷൻ സമർപ്പിക്കേണ്ട time കഴിയും...നിലവിൽ 2nd Dc rep 1st and 2nd Pg rep എന്നീ സീറ്റുകളിൽ മത്സരം ഉണ്ടാവില്ല...അത് നമ്മള് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും... 2nd Dc maths ലെ അജ്മലും, 1st and 2nd Pg ഗൗരിയും, അനന്തുവുമായിരിക്കും.... ബാക്കി സീറ്റുകളിലാണ് മത്സരം വരുന്നത്...അതും ചെയർമാൻ, വൈസ്, എന്നിവ tight ആവാൻ തീരെ ചാൻസില്ല... പിന്നെ കടുത്ത മത്സരം വരാൻ പോകുന്നത് UUC ലും ജനറൽ സെക്രട്ടറിയിലുമാ....

അതുകൊണ്ട് candidates ൽ തീരുമാനം ആകും വരെ ഈ നിൽക്കുന്ന ഒറ്റയെണ്ണം ക്യാമ്പസിൽ ഒരു Issue create ചെയ്യാനോ, ഏതെങ്കിലും പ്രോബ്ലത്തിൽ എന്റെ സമ്മതം കൂടാതെ ഇടപെടാനോ പാടില്ല....!!!!😠😠😠 അത്രയും പറഞ്ഞ് സഖാവ് ആദർശ് ചേട്ടനെ ഒന്നിരുത്തി നോക്കി.... ഞങ്ങളെല്ലാവരും അതിന് മറുപടിയായി തലയാട്ടി നിന്നു... ഞാൻ ഡമ്മിയായതുകൊണ്ട് അധികം പ്രോബ്ലം ഇല്ലല്ലോ എന്ന ആശ്വാസമായിരുന്നു അപ്പോ.... ആദർശേ നീ എന്തിനാ അവനോട് വെറുതെ സംസാരിക്കാൻ പോയേ...!!! ജിഷ്ണു ചേട്ടൻ അല്പം അനുനയത്തിൽ ചോദിച്ചു... അത് പിന്നെ...അവന്മാര് വെറുതെ നമ്മളെ ഞോണ്ടാൻ വന്നപ്പോ കൈയ്യും കെട്ടി നോക്കി നിൽക്കാൻ പറ്റീല്ല...!!!അതാ ഞാൻ... എന്നിട്ട് നീ അവന്മാർക്കിട്ട് പൊട്ടിച്ചോടാ...😠😠 പറയാൻ....!!!😠😠😠 സഖാവ് again എസ്കലേറ്റ് കലിപ്പിൽ നിന്ന് വിറച്ചതും ആദർശ് ചേട്ടന്റെ സ്വരം താഴ്ന്നു.. അവന്മാര് ഞോണ്ടാൻ വന്ന് പോലും..നിന്നെക്കൊണ്ട് എന്തിന് വേണ്ടീട്ടാ നോമിനേഷൻ കൊടുപ്പിച്ചേന്ന് ബോധമുണ്ടോ നിനക്ക്...

എനിക്ക് വിറഞ്ഞ് കേറി വന്നാ സകലയെണ്ണത്തിനേം വാരിയിട്ട് ഞാനലക്കും...പറഞ്ഞില്ലാന്ന് വേണ്ട....😠😠😠 നിന്റെ പേരിലുള്ള ആദർശം അടുത്ത 28ആം തീയതി വരെ നീ ആർക്കും മുന്നിൽ എടുക്കാൻ നോക്കരുത്....!!! ആവശ്യമില്ലാതെ ഒരു problem create ചെയ്ത് ഇലക്ഷൻ നിർത്തി വയ്ക്കാനുള്ള തന്ത്രമാ അവന്റെയൊക്കെ... അതിലേക്ക് നിന്റെ ഈ ആദർശവുമായി ചെന്നാൽ ഉണ്ടാവാൻ പോകുന്നത് എന്താണെന്ന് ശരിയ്ക്കൊന്ന് ആലോചിച്ച് നോക്ക്... ഇവിടെ ഇപ്പോ എന്ത് നടന്നാലും എനിക്ക് ചുറ്റിനും നില്ക്കുന്ന നിങ്ങളെ ആരെയും അത് ബാധിക്കാൻ പോകുന്നില്ല..ആ attitude ആണ് ഓരോരുത്തരിലും വേണ്ടത്.... കാരണം നിങ്ങളുടെ സ്വഭാവവും പ്രവർത്തിയുമാണ് വരുന്ന 28ആം തീയതി ഈ ക്യാമ്പസ് നെഞ്ചിലേറ്റാൻ പോകുന്നത്.... അപ്പോ സ്റ്റുഡന്റ്സ് യൂണിയന്റെ candidates മുതൽ ഇതിൽ പങ്കുചേരുന്ന ഓരോ പ്രവർത്തകർ പോലും ആ മര്യാദയോടെ വേണം ഓരോ students നും മുന്നിൽ ചെന്നു നിൽക്കാൻ.... നിലവിൽ നമുക്ക് ഈ ക്യാമ്പസിൽ അധികം എതിരാളികൾ ഇല്ല.... നമുക്ക് മുമ്പേ ഇവിടെ പഠിച്ചു പോയ സഖാക്കളുടെ പക്വതയോടെയുള്ള തീരുമാനങ്ങളുടേയും അവരുടെ സമയോചിതമായ ഇടപെടലുകളുടേയും ഫലമാണത്...

.അതിനെ നിലനിർത്തിപ്പോവേണ്ട ചുമതല students union ന്റെ ഓരോ പ്രവർത്തകരിലും ഉണ്ട്.... അതുകൊണ്ട് ഇനിയുള്ള നാളുകൾ നമ്മുടെ ശ്രദ്ധ വരാനിരിക്കുന്ന കോളേജ് ഇലക്ഷനിൽ മാത്രം ഒതുങ്ങണം.....കോളേജിന്റെ ക്രമസമാധാന നിലയിൽ ഒരു ചെറിയ ഉലച്ചിൽ പോലും ഉണ്ടാവാൻ പാടില്ല....ഓരോ വിദ്യാർഥികളുടേയും വോട്ടുകൾ നമ്മുടെ പാർട്ടീടേതയായി ഊട്ടിയുറപ്പിച്ചു വയ്ക്കണം ഓരോരുത്തരും...!!! അതിന് ഈ കൂടി നില്ക്കുന്ന ഓരോരുത്തരും ബാധ്യസ്ഥരാണ്.... ഞാനതു കേട്ട് സംഗീതേ ഒന്ന് നോക്കി...അവളതെല്ലാം ശ്രദ്ധിച്ച് നില്ക്ക്വായിരുന്നു.... സഖാവ് അത്രയും പറഞ്ഞവസാനിപ്പിയ്ക്കും മുമ്പേ ഒരു announcement ഉയർന്നു കേട്ടു....അതിന്റെ ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്നവണ്ണം സഖാവിന്റെ സംസാരം അവസാനിപ്പിച്ചു.. എല്ലാവരും ആ announcement കേട്ടു തുടങ്ങി.... 📢 Dear students....!!! 2013-14 വർഷത്തെ കോളേജ് ഇലക്ഷനോടനുബന്ധിച്ചുള്ള നോമിനേഷൻ സമർപ്പിയ്ക്കാനുള്ള സമയം അവസാനിച്ചിരിക്കുന്നു...ഇനി വരുന്ന നോമിനേഷനുകൾ സ്വീകരിക്കപ്പെടുന്നതല്ല....!!!

അതോടൊപ്പം 2nd Dc representative ആയി അജ്മൽ ഷാ, 1st Pg representative ആയി ഗൗരി കൃഷ്ണ, 2nd Pg representative ആയി അനന്തു സദാശിവൻ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായും അറിയിക്കുന്നു....Thank you.....📢 അത്രയും കേട്ടതും ഓരോ ക്ലാസുകളിൽ നിന്നും ഉച്ചത്തിലുള്ള കൈയ്യടി ശബ്ദങ്ങൾ ഉയർന്നു കേട്ടു....ഞങ്ങൾ നിന്ന ക്ലാസിലും ഒരു കൂട്ട കൈയ്യടി ഉയർന്നതും സഖാവ് മനസ് നിറഞ്ഞൊന്ന് പുഞ്ചിരിച്ചു...മരഭൂമിയിലെ മഴ പോലെ ഇടയ്ക്കിടെയുള്ളൊരു പ്രതിഭാസമാണതെങ്കിലും അത് കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു.... എല്ലാവരുടേയും മുഖത്ത് സന്തോഷത്തിന്റെ അലകൾ നിറഞ്ഞതും സഖാവ് വീണ്ടും പഴയ ഗൗരവം ഫിറ്റ് ചെയ്തു... നോമിനേഷൻ പിൻവലിക്കുന്ന ദിവസം വരെ എല്ലാവരും ID card കൈയ്യിൽ തന്നെ വയ്ക്കണം... ഓഫീസിൽ നിന്നും ഇപ്പോ ഞാൻ പെർമിഷൻ വാങ്ങി വരാം... അപ്പോഴേക്കും അഭിയും, വന്ദനയും,സുവിനും പല ക്ലാസുകളിലേക്ക് തിരിഞ്ഞ് ക്യാമ്പെയ്ൻ തുടങ്ങി വയ്ക്കണം ......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story