ക്യാമ്പസിലെ ചെഗുവേര: ഭാഗം 16

campasilechekuvera

രചന: മിഖായേൽ

 പ്രത്യേകം ശ്രദ്ധിച്ചു വേണം...നമ്മള് ഫസ്റ്റ് തുടങ്ങി വയ്ക്കുന്നേയുള്ളൂ... രാഷ്ടീയ ക്യാമ്പെയ്ൻ മതി...കൗണ്ടറുകളിൽ തൊടാൻ പോവരുത്... അത് ഇനിയുള്ള ദിവസങ്ങളിൽ മതി... പിന്നെ ജിഷ്ണു നീ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ സഖാക്കളെ സ്വീകരിച്ച് just ഒന്ന് അറേഞ്ച് ചെയ്തു നിർത്തണം...ഒരു പ്രകടനം ഉള്ളതാ.... അഭീ പറഞ്ഞത് ഓർമ്മയുണ്ടല്ലോ...!!! സഖാവ് ഒന്നുകൂടി ഓർമ്മപ്പെടുത്തി തിടുക്കപ്പെട്ട് പുറത്തേക്കോടി...ഞാനും സംഗീതയും അതുകണ്ട് എന്ത് ചെയ്യണംന്നറിയാതെ വായും പൊളിച്ചു നിന്നു പോയി...കാരണം അവിടെ അപ്പോഴേക്കും എല്ലാവരും ഒരുതരം പ്രത്യേക ഊർജം സംഭരിച്ചെടുത്ത പോലെ active ആയിരുന്നു...അത് കുറച്ചധികം ഞങ്ങളിലേക്ക് പകർന്നു എന്നും പറയാം... പിന്നെ അവിടെ നിന്ന് സമയം കളയാതെ ഞങ്ങളെല്ലാവരും കൊടികളും റിബണുകളും തോരണങ്ങളുമായി ജിഷ്ണു ചേട്ടന് പിന്നാലെ വച്ച് പിടിച്ചു.... മുദ്രാവാക്യം എന്ന് പറഞ്ഞാൽ....

ഒരു രക്ഷേം ഇല്ലാത്ത മുദ്രാവാക്യമായിരുന്നു ജിഷ്ണു ചേട്ടന്റേത്...തൊണ്ട കീറിപ്പൊളിച്ച് വിളിയ്ക്ക്വാന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും അത് കാണുന്നത് ആദ്യമായിട്ടായിരുന്നു.... എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരെയും മുന്നിൽ നിർത്തി ഞങ്ങളെല്ലാവരും അതിന് പിന്നിലായി അണി നിരന്നു... അവരുടെ മൂന്നു പേരുടേയും കഴുത്തിൽ ചുവപ്പ് റിബൺ കോർത്തെടുത്ത മാല അണിഞ്ഞിരുന്നു.....ശരിയ്ക്കും പറഞ്ഞാൽ അങ്ങനെ നിന്നപ്പോ എനിക്ക് ചെറിയ തോതിൽ ഒരാവേശമൊക്കെ തോന്നി തുടങ്ങി....!!! 🚩അഭിവാദ്യങ്ങൾ.... അഭിവാദ്യങ്ങൾ..!!! ധീര സഖാക്കൾക്കഭിവാദ്യങ്ങൾ....!!!! നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ....!!!!🚩 💪ആരിതു പറയുവതറിയാമോ.... പുന്നപ്രയുടെ പുന്നാരങ്ങൾ.... വയലാറിന്റെ വസന്തങ്ങൾ.... കയ്യൂരിന്റെ കരുത്തന്മാർ.... കൂത്തുപറമ്പിൻ ധീരന്മാർ.... വെള്ളക്കൊടിയുടെ വെള്ളിത്തേരിൽ... വെള്ളിടി വീശി വരുന്നു ഞങ്ങൾ....💪

ആ വരികൾ ക്യാമ്പസിന്റെ ഓരോ കോണിലും തട്ടിത്തെറിച്ചു പ്രകമ്പനം സൃഷ്ടിയ്ക്ക്യായിരുന്നു...അത്രയും അലർച്ച കലർന്ന സ്വരത്തോടെയായിരുന്നു ആ മുദ്രാവാക്യം മുഴങ്ങി കേട്ടത്...ഏറ്റുചൊല്ലുന്ന സ്വരങ്ങളിലും അങ്ങേയറ്റം ആവേശം കലർന്നിരുന്നു... ഓരോ ക്ലാസ് മുറികൾക്ക് മുന്നിലൂടെയും പ്രകടനം കടന്നു പോയപ്പോ ഓരോ students ഉം ഞങ്ങളെ നോക്കി കാണുകയായിരുന്നു....അവരുടെ എല്ലാം കണ്ണുകളിലും students യൂണിയനോടുള്ള ഇഷ്ടവും വിശ്വാസവും നിറഞ്ഞുനിൽക്കുന്നുണ്ടേയിരുന്നു..ഒരു സീനിയർ ചേട്ടൻ കൈയ്യിലേക്ക് ഒരു കൊടി എടുത്ത് തന്നതും ഞാനത് മുറുകെ ചേർത്ത് പിടിച്ച് പ്രകടനത്തിനൊപ്പം നടന്നു... എന്റെയുള്ളിൽ ആദ്യമാദ്യം തോന്നിയ പേടിയും, ചെറിയ നാണക്കേടുകളും പതിയെ പതിയെ ഇല്ലാതാവുകയായിരുന്നു.... പ്രകടനം അവസാനിപ്പിച്ച് എല്ലാവരും തിരികെ റസ്റ്റ്റൂമിലേക്ക് വന്നിരുന്നപ്പോഴായിരുന്നു ഹിസ്റ്ററി ക്ലാസിൽ നിന്നും സഖാവിന്റെ ശബ്ദം ഉയർന്നു കേട്ടത്...

പിന്നെ ഇടംവലം ചിന്തിക്കാതെ നേരെ ഹിസ്റ്ററി ക്ലാസിലേക്ക് പാഞ്ഞു...ഞാനവിടേക്ക് ഓടിയടുത്തപ്പോഴേക്കും ക്യാമ്പെയ്ൻ അവസാനിപ്പിച്ചു കൊണ്ടുള്ള അവസാന രണ്ട് വരികളും മുഴങ്ങി കേട്ട കൈയ്യടികളും മാത്രമായിരുന്നു ശേഷിച്ചത്....ഒരു നിരാശയോടെ ഞാൻ വരാന്തയിൽ തന്നെ നിന്നതും സഖാവ് ക്ലാസിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു... എന്നെ കണ്ടപ്പോ പഴയ ഗൗരവമില്ലായിരുന്നു...അതിനു പകരം ചെറിയൊരു പുഞ്ചിരിയുമായിട്ടായിരുന്നു സഖാവിന്റെ വരവ്...സഖാവിനൊപ്പം ഇറങ്ങി വന്ന 2nd year history ലെ സിഞ്ചൂനെ എനിക്കായ് പരിചയപ്പെടുത്തിയായിരുന്നു സഖാവിന്റെ വരവ്... ഞാനത് കേട്ട് സിഞ്ചൂനെ നോക്കി ഒന്ന് പുഞ്ചിരിച്ച് നിന്നു.... ഇവൻ കലാസ്കോഡ് എങ്ങനെ വേണംന്ന് പറഞ്ഞു തരും.... നീലാംബരീ...നീ അത്യാവശ്യം പാടാൻ പറ്റിയ കുറച്ചു നല്ല പാട്ടുകൾ ഇവനൊപ്പം ചേർന്ന് കണ്ടുപിടിച്ചു വയ്ക്കണം.... നിന്റെ ശബ്ദം ഈ ക്യാമ്പസിൽ കുറച്ചു പേരുടെയെങ്കിലും മനസിൽ ഇടം നേടിയിട്ടുണ്ട്...

അതിനിയും ഉയരും.....അതിന് പറ്റിയ കുറച്ചു പാട്ട്..... പിന്നെ ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ ക്ലാസിൽ കയറാം എന്നുള്ള പ്രതീക്ഷയൊന്നും വെയ്ക്കണ്ട...ക്ലാസുണ്ടാവില്ലാന്നുള്ളതാണ് സത്യം... പക്ഷേ എല്ലാ ഡിപ്പാർട്ട്മെന്റും പേരിന് attendance എടുക്കും...!!! അയ്യോ...അപ്പോ എനിക്ക് attendance കിട്ടാതിരിയ്ക്ക്വോ...??? ക്ലാസിൽ കയറാതെ എങ്ങനെയാ attendance കിട്ടുന്നേ... അതൊന്നും ഓർത്ത് വിഷമിക്കണ്ട...നിനക്ക് condonation ഒന്നും വരില്ല..വരാതെ ഞാൻ നോക്കിക്കോളാം...!!! അത് കേട്ടപ്പോ ചെറിയ ആശ്വാസം തോന്നി... എങ്കിലും സംഗീതേടെ കാര്യം കൂടി തീരുമാനം ആകാത്തോണ്ട് ചെറിയൊരു ടെൻഷൻ തോന്നി... എനിക്ക് മാത്രമല്ല...!!! ഇവൾക്കും attendance വേണമായിരുന്നു... അത് കേട്ട് സഖാവ് ചെറിയൊരു പുഞ്ചിരി മുഖത്തൊളിപ്പിച്ച് എന്നേയും അവളേം മാറിമാറി നോക്കി.... നീലാംബരിയ്ക്ക് escort ആണോ സംഗീത...!!! സഖാവിന്റെ വായിൽ നിന്നും അങ്ങനെ ഒരു ചോദ്യം കേട്ടതും ഞാനൊരമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കി....

പേടിയ്ക്കണ്ട രണ്ടാളും... attendance shortage ഒന്നും ഉണ്ടാവില്ല... ഞാൻ വിജു കുമാർ സാറിനോട് പറഞ്ഞേക്കാം...ഇനി ഈ പ്രശ്നത്തിന്റെ പേരിൽ കലാസ്കോഡിന് ഒരു പോരായ്മയും വരുത്തരുത്... ഞാനതിന് തലയാട്ടി സമ്മതം മൂളിയതും സഖാവ് അവിടെ നിന്നും നടന്നകന്നു....വരാന്തയുടെ ഓരോ കോണിലുമുള്ള വിദ്യാർത്ഥികൾ ഘോഷണ്ണൻ എന്ന ഒരേ മന്ത്രത്തോടെ സഖാവിലേക്ക് ദൃഷ്ടി പതിപ്പിച്ചു നിന്നത് ഞാനൊരു തരം ആരാധനയോടും അതിലൊളിപ്പിച്ച കുശുമ്പോടും നോക്കി കണ്ട് നിന്നു....പിന്നെയുള്ള സമയമത്രയും സിഞ്ചൂനൊപ്പമിരുന്ന് ഓരോ songs ഉം പാടി നോക്കി...സിഞ്ചൂന് ഇഷ്ടമുള്ളത് എനിക്കും എനിക്കിഷ്ടമുള്ളത് സിഞ്ചൂനും തീരെ ഇഷ്ടമായില്ല...ഒടുവിൽ ഡ്യുയറ്റ് പാടാനുള്ള ഞങ്ങളുടെ തീരുമാനം പാടെ ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു.... പക്ഷേ എന്തിനും അന്തിമ തീരുമാനം വരുന്നത് ചെഗുവേരേടെ വായിൽ നിന്നും മാത്രമാ...ആ തീരുമാനത്തിന് മുന്നിൽ പിന്നെ അപ്പീൽ ഇല്ലാ എന്നാണ് പൊതുവെ വയ്പ്പ്....

ആ മനസ് ഒന്നലിയണമെങ്കി ഒരാൾ വിചാരിച്ചാലേ നടക്കൂ... മറ്റാരുമല്ല ജിഷ്ണു ചേട്ടൻ തന്നെ...!!! അങ്ങനെ വൈകുന്നേരം അടുക്കാറായതും കലാസ്കോഡ് ഏകദേശം സെറ്റായി..കരോക്കെ song ആയിരുന്നു ഉദ്ദേശിച്ചിരുന്നത്... പക്ഷേ ക്യാമ്പസിൽ അതൊക്കെ strictly restricted ആയിരുന്നു... അതുകൊണ്ട് orchestration ഇല്ല... ഓരോ ദിവസവും പാടാനുള്ള കുറേ പാട്ടുകൾ ഞങ്ങളാ കുറഞ്ഞ സമയം കൊണ്ട് സെറ്റാക്കി... ഒപ്പം സിഞ്ചുവും, രാഗേഷും, വൃന്ദയും, വന്ദന ചേച്ചിയുമൊക്കെയായി ഞങ്ങൾ നല്ല പരിചയത്തിലായി.... അന്ന് വൈകിട്ട് ഒരു പാർട്ടി മീറ്റിങും കഴിഞ്ഞായിരുന്നു വീട്ടിലേക്ക് പോയത്...ഇലക്ഷൻ കമ്മിറ്റി രൂപീകരണമായിരുന്നു...ബിനീഷേട്ടൻ ആയിരുന്നു അതിന്റെ സെക്രട്ടറി...പ്രസിഡന്റ് ആനന്ദും.... അവിടെ വച്ച് ഏകദേശം ക്യാമ്പെയ്ൻ കമ്മിറ്റികൾക്കും കലാസ്കോഡിനും എല്ലാം തീരുമാനമായി... candidates നെ മാത്രം സഖാവും ബാക്കി മുതിർന്ന നേതാക്കളും ചേർന്നായിരുന്നു തിരഞ്ഞെടുത്തത്....!!!

അതെല്ലാം കഴിഞ്ഞ് കുറച്ച് വൈകിയായിരുന്നു വീട്ടിലേക്കുള്ള ബസ് പിടിച്ചത്..ബസ് സ്റ്റാൻഡിലേക്ക് നാടക്കും വഴി പിന്നിൽ നിന്നും സഖാവിന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ട് ഞാനും സംഗീതയും ഒരുപോലെ തിരിഞ്ഞു നോക്കി... സഖാവ് അപ്പോഴേക്കും ബുള്ളറ്റ് ഞങ്ങൾക്ക് മുന്നിൽ സ്ലോ ചെയ്തിരുന്നു.... സഖാവിന് തൊട്ടു പിന്നിലായി ജിഷ്ണു ചേട്ടനുമുണ്ടായിരുന്നു... എങ്ങനെയാ പോകുന്നേ... ഒരുപാട് സമയമായല്ലോ....!!!ഇനി ഇവിടെ നിന്നും ബസ് കിട്ടില്ലല്ലോ...!! അത് സാരല്ല...!!ഇവിടുന്ന് കിട്ടിയില്ലെങ്കിലും സ്റ്റാന്റിൽ നിന്നുമുണ്ട്....!!! ഞാൻ പറഞ്ഞത് കേട്ട് സഖാവ് ബുള്ളറ്റ് ഓഫ്ചെയ്ത് കീ ഊരിയെടുത്തു...അത് കാണേണ്ട താമസം ജിഷ്ണു ചേട്ടൻ പിന്നിൽ നിന്നും ഇറങ്ങി വണ്ടി വരുന്നുണ്ടോന്ന് ചുറ്റും ഒന്ന് കണ്ണോടിച്ച് നിന്നു... അതിന് പിറകേ സഖാവും വണ്ടിയിൽ നിന്നും ഇറങ്ങിയിരുന്നു... ഞങ്ങളോട് പ്രത്യേകിച്ച് ഒന്നും പറയാൻ നില്ക്കാതെ അവര് രണ്ടുപേരും അവിടെ നിന്ന് സ്റ്റാന്റിലേക്ക് പോകാനുള്ള ബസും തിരഞ്ഞ് നിന്നു...

പെട്ടന്നാ ഒരു ബസ് അത് വഴി വന്നത്... ആ ബസിന് കൈ കാണിച്ചു ഞങ്ങൾക്ക് മുന്നിലേക്ക് നിർത്തിച്ച് ഞങ്ങളെ രണ്ടാളെയും അതിലേക്ക് കയറ്റിയ ശേഷം അവര് രണ്ടുപേരും ഞങ്ങൾക്ക് പിന്നിലായി തന്നെ ബുള്ളറ്റിൽ വന്നു.... ബസിന്റെ സൈഡ് സീറ്റിലിരുന്ന എനിക്ക് അഭിമുഖമായി ബുള്ളറ്റോടിച്ച് പോയ സഖാവിന്റെ ആ ഗൗരവമേറിയ മുഖം കാണും തോറും ശരിയ്ക്കും ചുണ്ടിൽ അറിയാതെയൊരു പുഞ്ചിരി വിരിയുകയായിരുന്നു.....😁😁😁 നിമിഷനേരം കൊണ്ട് വണ്ടി സ്റ്റാന്റിൽ ചെന്നു നിന്നു... അപ്പോഴേക്കും ചുറ്റിലും ഇരുട്ട് പരന്നിരുന്നു.... ഞങ്ങൾക്കൊപ്പം സഖാവും ജിഷ്ണു ചേട്ടനും ബുള്ളറ്റ് പാർക് ചെയ്തു സ്റ്റാന്റിലേക്ക് വന്നു നിന്നു... പെട്ടെന്നാ വീട്ടിൽ നിന്നും അച്ഛന്റെ കോള് മൊബൈലിലേക്ക് വന്നതാ...ഞാനത് അറ്റന്റ് ചെയ്ത് കാര്യം അവതരിപ്പിച്ചു... എനിക്കും സംഗീതം യ്ക്കും കൂട്ടായി അച്ഛന് പ്രീയപ്പെട്ട ചെഗുവേരയും ഉണ്ടെന്ന് കേട്ടതും അച്ഛന്റെയുള്ളിലെ ടെൻഷന് നേരിയ കുറവുണ്ടായി...

അച്ഛനോട് സംസാരിച്ച് നിന്നതും സഖാവ് തന്നെ ഞങ്ങൾക്ക് രണ്ടാൾക്കും അടുത്തുള്ള ചെറിയ shop ൽ നിന്നും ചൂട് പാറുന്ന കോഫി വാങ്ങി തന്നു... ഒപ്പം എണ്ണയിൽ നന്നായി മൊരിഞ്ഞ ചൂട് ഉഴുന്ന് വടയും... ശരിയ്ക്കും പറഞ്ഞാൽ ഉച്ചയ്ക്ക് നന്നായി ഒന്ന് ആഹാരം കഴിയ്ക്കാൻ പോലും കഴിയാഞ്ഞതു കൊണ്ട് അപ്പോഴേക്കും വിശപ്പിന്റെ വിളി കാര്യമായി ഞങ്ങളെ രണ്ടാളെയും അലട്ടിയിരുന്നു.... കുറേനേരത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾക്ക് പോകാനുള്ള ബസ് സ്റ്റാൻഡിൽ വന്ന് നിന്നു...ഞങ്ങളെ രണ്ടാളെയും അതിലേക്ക് കയറ്റിയ ശേഷം ടിക്കറ്റെടുക്കാനുള്ള പൈസയും ഏൽപ്പിച്ചായിരുന്നു സഖാവും ജിഷ്ണു ചേട്ടനും അവിടം വിട്ടു പോയത്... ശരിയ്ക്കും സഖാവ് നല്കിയ ആ കരുതൽ ഞാൻ നന്നായി ആസ്വദിയ്ക്കുന്നുണ്ടായിരുന്നു... വീട്ടിലെത്തി വലിയ വഴക്കൊന്നും അച്ഛന്റെ കൈയ്യിൽ നിന്നും വാങ്ങി കൂട്ടിയില്ല... പക്ഷേ അന്നത്തെ രാത്രി കുറച്ചധികം മധുരമൂറുന്ന ഓർമ്മകളെ അയവിറക്കിയാണ് ഞാൻ കിടന്നത്....

പിറ്റേന്ന് രാവിലെ പതിവിലും നേരത്തെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി... അച്ഛനോടും അമ്മയോടും കലാസ്കോഡിന്റെ കാര്യം വിസ്തരിച്ചു പറഞ്ഞിട്ടായിരുന്നു എന്റെ യാത്ര.... എനിക്ക് കലാസ്കോഡുള്ളോണ്ട് സംഗീതയും എനിക്കൊപ്പം നേരത്തെ വീട്ടിൽ നിന്നും ഇറങ്ങി... കോളേജിലെത്തി ചെഗുവേരേടെ നിർദ്ദേശ പ്രകാരം 3rd year English ലായിരുന്നു ഞാനും സിഞ്ചുവും ബാക്കി ഗ്യാങും കൂടി ആദ്യം കയറിയത്..... പ്രാക്ടീസ് എല്ലാം അത്യാവശ്യം കഴിഞ്ഞതു കൊണ്ട് permission letter മായി ഞങ്ങൾക്ക് മുമ്പേ ആയുഷ് ചേട്ടനായിരുന്നു ആദ്യം ക്ലാസിലേക്ക് കയറിയത്... ലെറ്റർ കൈയ്യിൽ വാങ്ങിയതും ക്ലാസെടുത്തു കൊണ്ടിരുന്ന ടീച്ചർ വാച്ചിൽ ടൈം നോക്കിയ ശേഷം ഞങ്ങൾക്കായി ക്ലാസ് ഒഴിഞ്ഞു തന്നു... എനിക്കും സിഞ്ചൂനും ഒരു കിടിലൻ intro തന്ന് ആരതി ചേച്ചിയായിരുന്നു ഞങ്ങളെ ക്ലാസിലേക്ക് invite ചെയ്തത്.. students union ന്റെ കലാസ്കോഡ് ആയതുകൊണ്ട് നിറഞ്ഞ കൈയ്യടി ഏറ്റുവാങ്ങിയായിരുന്നു ഞങ്ങൾ ഡയസിലേക്ക് ചെന്നു നിന്നത്... കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഞാൻ തന്നെ ആദ്യം പാടി തുടങ്ങി.. 🎶ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻ‌റെ മുമ്പിൽ പാടുവതും രാഗം നീ തേടുവതും രാഗമായ് ദേവനുമനുരാഗിയാം അമ്പലപ്രാവേ...🎶 അവസാനത്തെ വരി പാടി ജനൽപ്പാളിക്കിടയിലൂടെ പുറത്തേക്ക് നോട്ടമിട്ടതും എന്റെ പാട്ട് കേട്ട് നിന്ന സഖാവിലേക്കായിരുന്നു ആ നോട്ടം ചെന്നു നിന്നത്....!!!!....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story